x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

മാതൃകോശം വേര്‍തിരിക്കലും ചികിത്സയും

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

മെഡിക്കല്‍ രംഗത്ത് ഇന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ ഗവേഷണങ്ങളില്‍ ഒന്നാണ് മാതൃകോശങ്ങളെ അല്ലെങ്കില്‍ മൂലകോശങ്ങളെ (stem cell) കണ്ടെത്തുകയും അതുകൊണ്ട് നടത്തുന്ന ചികിത്സയും. ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട പ്രവര്‍ത്തനശേഷിയുള്ള കോശങ്ങളാണ് മാതൃകോശങ്ങള്‍. ഇവയ്ക്ക് സ്വന്തമായി വിഭജിക്കപ്പെടുവാനും പുതിയ കോശങ്ങള്‍ക്ക് രൂപംകൊടുക്കുവാനും സാധിക്കും. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളെയും മാതൃകോശങ്ങളില്‍നിന്നും വളര്‍ത്തുവാന്‍ സാധിക്കും.

ചികിത്സാരംഗത്താണ് മാതൃകോശങ്ങള്‍കൊണ്ട് നിരവധി പ്രയോജനങ്ങളുള്ളത്. അവയവങ്ങള്‍ക്ക് രോഗം ബാധിക്കുന്നയവസരങ്ങളില്‍ മൂലകോശങ്ങളിലേയ്ക്ക് കൊടുത്താല്‍, രോഗം മാറുകയും അവയവങ്ങള്‍ പൂര്‍ണ്ണസ്ഥിതിയില്‍ എത്തുകയും ചെയ്യും. ഉദാഹരണമായി വൃക്കകളില്‍ രോഗം ബാധിച്ചാല്‍ അവയിലേയ്ക്ക് കോശങ്ങളെ കടത്തിവിടുകയാണെങ്കില്‍, വൃക്കകള്‍ പുതിയ കോശങ്ങളെ സ്വീകരിക്കുകയും അവയവം അതിന്‍റെ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. മജ്ജകളില്‍ രോഗം ബാധിച്ച വ്യക്തികളില്‍ കോശങ്ങള്‍ കടത്തിവിട്ട് രോഗം മാറുകയുണ്ടായി (Science, The Washington Post, April 28, 2000). മറ്റ് പല രോഗങ്ങള്‍ക്കും മാതൃകോശങ്ങളെ ഉപയോഗപ്പെടുത്തി ചികിത്സകള്‍ ഇന്ന് നടത്തിവരുന്നു.

പ്രധാനമായും മൂന്ന് തരത്തിലാണ് മാതൃകോശങ്ങള്‍ ഉള്ളത്. ഒന്നാമത്തേത് ഭ്രൂണങ്ങളില്‍നിന്നും മാതൃകോശങ്ങളെ (embriyonicstem cell) വേര്‍തിരിക്കാന്‍ സാധിക്കും. ഇത് വളരെ എളുപ്പമുള്ള പ്രക്രിയയാണ്. രണ്ടാമത്തേത് മുതിര്‍ന്ന കോശങ്ങളില്‍നിന്നും മാതൃകോശങ്ങളെ (Adult stem cell) വേര്‍തിരിക്കുവാന്‍ സാധിക്കും. മജ്ജയില്‍ (born marrow), പുക്കിള്‍ കൊടിയുള്ള കുഞ്ഞുങ്ങളുടെ രക്തത്തില്‍, കരളില്‍, തൊലിയില്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്ന മാതൃകോശങ്ങള്‍ ഉണ്ട്. മൂന്നാമതായി മൂലകോശങ്ങളെ കണ്ടെത്തിയിരിക്കുന്നത്, അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള അമ്നിയോട്ടിക് (Amniotic) ലായനിയിലാണ്. ഈ ഗവേഷണം അടുത്ത നാളുകളിലാണ് കണ്ടെത്തിയത്.

ഭ്രൂണങ്ങളില്‍നിന്നും മാതൃകോശങ്ങളെ വേര്‍തിരിക്കുന്നത് സഭ അംഗീകരിക്കുന്നില്ല. കാരണം അപ്പോള്‍ അവ നശിപ്പിക്കപ്പെടുന്നു. ബീജസങ്കലനം നടന്ന അവസരത്തില്‍തന്നെ മനുഷ്യജീവന്‍ രൂപംകൊണ്ടു (2-ാം വത്തിക്കാന്‍ കൗണ്‍സില്‍, സഭ ആധുനിക ലോകത്തില്‍ 27). അതുകൊണ്ട് റോമില്‍നിന്നുള്ള കുടുംബത്തെക്കുറിച്ചുള്ള കൗണ്‍സില്‍ പറയുന്നത് മനുഷ്യജീവനെ അതിന്‍റെ ആരംഭംമുതല്‍തന്നെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം    (Holysee, character of the Rights of the family NO 4). ചികിത്സയ്ക്കുവേണ്ടിയാണ് മാതൃകോശങ്ങളെ ഭ്രൂണത്തില്‍നിന്നും എടുക്കുന്നത്. ഇവിടെ ലക്ഷ്യം നല്ലതാണ്. എന്നാല്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം തിന്മയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഭ്രൂണത്തിന്‍റെ സംരക്ഷണത്തിനാണ് പ്രാധാന്യം.

ഭ്രൂണങ്ങള്‍ മനുഷ്യവ്യക്തിയാണ്. അതിന് വ്യക്തിത്വമുണ്ട്. ഈ വ്യക്തിത്വം ആരംഭംമുതല്‍ ഉള്ളതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമാണ്. അതിനാല്‍ ഭ്രൂണത്തെ നശിപ്പിക്കുന്നത് അധാര്‍മ്മിക പ്രവൃത്തിയാണ് (Pontifical Council of life, Declaration on the production and scientific and Therapentic use of Human Emboyronic cells August 25, 2000). 1987 ല്‍ വിശ്വാസതിരുസംഘത്തില്‍നിന്നും പുറപ്പെടുവിച്ച പ്രത്യുല്പാദനത്തെയും അതിന്‍റെ മാഹാത്മ്യത്തെയും (Donum Vitae) കുറിച്ചുള്ള രേഖയില്‍ ഭ്രൂണങ്ങളിലെ ഗവേഷണം പ്രതിപാദിക്കുന്നു. ജീവനുള്ള ഭ്രൂണങ്ങളില്‍നിന്നും കോശങ്ങളെ വേര്‍തിരിക്കാതെ, ഭ്രൂണത്തിന് ഹാനികരമാകുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിനുശേഷമേ പരീക്ഷണം നടത്താവൂ. അമ്മയുടെ ഉദരത്തില്‍വച്ചും അതിനു പുറത്തും ഭ്രൂണങ്ങളെ നശിപ്പിക്കുന്നത്, ഗൗരവമായ തെറ്റാണ്. കുഞ്ഞുങ്ങള്‍ക്കും മറ്റു മനുഷ്യര്‍ക്ക് കൊടുക്കുന്ന ബഹുമാനം കൊടുക്കണം. മനുഷ്യരെ മറ്റുള്ളവരുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് തെറ്റായിരിക്കുന്നതുപോലെതന്നെയാണ് ഭ്രൂണത്തെ ഉപയോഗിക്കുന്നതും. ജീവന്‍റെ സുവിശേഷം (No 60) എന്ന ചാക്രികലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നത്: "ജീവിക്കുവാനുള്ള ഭ്രൂണങ്ങളുടെ അവകാശം നിഷേധിക്കരുതെന്നാണ്."

മനുഷ്യന് അവന്‍റേതായ ആത്യന്തിക ലക്ഷ്യം ഉള്ളതുപോലെ ഭ്രൂണത്തിനും ലക്ഷ്യം ഉണ്ട്. അതുകൊണ്ട് എല്ലാതരത്തിലുമുള്ള ബഹുമാനവും മാഹാത്മ്യവും കൊടുക്കണം. മറ്റുള്ളവരെ സ്നേഹിക്കുമ്പോഴാണ് (ജോണ്‍ 13,12) ദൈവസ്നേഹം പ്രാവര്‍ത്തികമാകുന്നത്. ഇത് ലക്ഷ്യം വയ്ക്കുന്നത് നിഷ്ക്കളങ്കരും നിരാലംബരുമായ ഭ്രൂണങ്ങളെ സ്നേഹിക്കണമെന്നതാണ്. അവര്‍ നമ്മുടെ സഹോദരീസഹോദരന്മാരാണ് (ലൂക്കാ 10,29). അടിച്ചമര്‍ത്തപ്പെട്ട അവരുടെ മുഖത്തെ നമുക്ക് കാണുവാന്‍ സാധിക്കണം.

മൂലകോശങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിന് സഭ എതിരല്ല. മുതിര്‍ന്ന കോശങ്ങളില്‍നിന്നും അമ്നിയോട്ടിക് ലായിനിയില്‍ നിന്നും മൂലകോശങ്ങളെ വേര്‍തിരിക്കുന്നത് ധാര്‍മ്മികമായും തെറ്റല്ല. ആര്‍ക്കും ഇവിടെ ഹാനി സംഭവിക്കുന്നില്ല. എന്നാല്‍ ഭ്രൂണങ്ങളെ നശിപ്പിച്ചുകൊണ്ട് മാതൃകോശങ്ങളെ വേര്‍തിരിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ല.

Sample cell Separation and treatment catholic malayalam sample cell treatment Rev.Dr.Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message