x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കുമ്പസാരമെന്ന കൂദാശ സഭയുടെ കണ്ടെത്തലോ?

Authored by : Mar Joseph Pamplany On 24-Mar-2022

സഭാചരിത്രത്തില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ക്കു വിധേയമായിട്ടുള്ളതും വിമര്‍ശനങ്ങള്‍ക്കു ശരവ്യമായിട്ടുള്ളതുമായ കൂദാശയാണ് കുമ്പസാരം. ആരംഭകാലത്ത് പരസ്യമായി പാപം ഏറ്റുപറയുന്ന പതിവായിരുന്നെങ്കില്‍ പില്‍ക്കാലത്ത് സഭയുടെ പ്രതിനിധിയായ വൈദികന്‍റെ പക്കല്‍ പാപം ഏറ്റുപറയുന്ന രീതി നിലവില്‍വന്നു. ആരംഭകാലങ്ങളില്‍ പരസ്യകുമ്പസാരത്തിന് കഠിനമായ പ്രായശ്ചിത്തം നല്‍കപ്പെട്ടിരുന്നതിനാല്‍ ഈ കൂദാശ പ്രായശ്ചിത്തത്തിന്‍റെ കൂദാശ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഗുരുതര പാപങ്ങള്‍ക്ക് പാപമോചനം ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്നതിനാല്‍ മരണനേരംവരെ കുമ്പസാരം നീട്ടിവയ്ക്കുന്ന പതിവും ആദിമസഭയിലുണ്ടായിരുന്നു.

കാലാന്തരത്തില്‍ പാപം ഏറ്റുപറഞ്ഞ് വരപ്രസാദം തിരികെ നേടുന്നതാണ് ഈ കൂദാശയുടെ ലക്ഷ്യം എന്നു മനസ്സിലായതോടെ പരസ്യമായ ഏറ്റുപറച്ചിലും കഠിനമായ പ്രായശ്ചിത്താനുഷ്ഠാനങ്ങളും ലഘൂകരിച്ച് പാപങ്ങള്‍ വൈദികന്‍റെ മുന്നില്‍ ഏറ്റുപറയുന്ന രഹസ്യകുമ്പസാരം എന്ന രീതി നിലവില്‍ വന്നു. അയര്‍ലണ്ടിലെ സന്യാസഭവനങ്ങളില്‍ ആരംഭിച്ച ഈ രീതി പിന്നീട് സാര്‍വ്വത്രികമായ അംഗീകാരം നേടുകയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ ഏറ്റുപറച്ചിലിനേക്കാളും പ്രായശ്ചിത്താനുഷ്ഠാനത്തേക്കാളും ഈ കൂദാശയുടെ ഊന്നല്‍ ദൈവവും സഭയും സകലരുമായുള്ള അനുരഞ്ജനമാണ് എന്ന് വ്യക്തമാക്കപ്പെട്ടതിനാല്‍ ഈ കൂദാശയെ അനുരഞ്ജന കൂദാശ എന്ന് വിളിച്ചുതുടങ്ങി.

ചുരുക്കത്തില്‍ കുമ്പസാരത്തെ സൂചിപ്പിക്കുന്ന പ്രായശ്ചിത്ത കൂദാശ, കുമ്പസാരം (ഏറ്റുപറച്ചിലിന്‍റെ കൂദാശ), അനുരഞ്ജനകൂദാശ എന്നീ പേരുകള്‍ വിവിധകാലങ്ങളില്‍ ഈ കൂദാശയ്ക്കു ലഭിച്ച വ്യത്യസ്തങ്ങളായ ദൈവശാസ്ത്ര ഊന്നലുകളെ (theological emphases) പ്രതിനിധാനം ചെയ്യുന്നവയാണ്.സഭാചരിത്രത്തില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ക്കു വിധേയമായിട്ടുള്ളതും വിമര്‍ശനങ്ങള്‍ക്കു ശരവ്യമായിട്ടുള്ളതുമായ കൂദാശയാണ് കുമ്പസാരം. ആരംഭകാലത്ത് പരസ്യമായി പാപം ഏറ്റുപറയുന്ന പതിവായിരുന്നെങ്കില്‍ പില്‍ക്കാലത്ത് സഭയുടെ പ്രതിനിധിയായ വൈദികന്‍റെ പക്കല്‍ പാപം ഏറ്റുപറയുന്ന രീതി നിലവില്‍വന്നു. ആരംഭകാലങ്ങളില്‍ പരസ്യകുമ്പസാരത്തിന് കഠിനമായ പ്രായശ്ചിത്തം നല്‍കപ്പെട്ടിരുന്നതിനാല്‍ ഈ കൂദാശ പ്രായശ്ചിത്തത്തിന്‍റെ കൂദാശ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഗുരുതര പാപങ്ങള്‍ക്ക് പാപമോചനം ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്നതിനാല്‍ മരണനേരംവരെ കുമ്പസാരം നീട്ടിവയ്ക്കുന്ന പതിവും ആദിമസഭയിലുണ്ടായിരുന്നു.

കാലാന്തരത്തില്‍ പാപം ഏറ്റുപറഞ്ഞ് വരപ്രസാദം തിരികെ നേടുന്നതാണ് ഈ കൂദാശയുടെ ലക്ഷ്യം എന്നു മനസ്സിലായതോടെ പരസ്യമായ ഏറ്റുപറച്ചിലും കഠിനമായ പ്രായശ്ചിത്താനുഷ്ഠാനങ്ങളും ലഘൂകരിച്ച് പാപങ്ങള്‍ വൈദികന്‍റെ മുന്നില്‍ ഏറ്റുപറയുന്ന രഹസ്യകുമ്പസാരം എന്ന രീതി നിലവില്‍ വന്നു. അയര്‍ലണ്ടിലെ സന്യാസഭവനങ്ങളില്‍ ആരംഭിച്ച ഈ രീതി പിന്നീട് സാര്‍വ്വത്രികമായ അംഗീകാരം നേടുകയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ ഏറ്റുപറച്ചിലിനേക്കാളും പ്രായശ്ചിത്താനുഷ്ഠാനത്തേക്കാളും ഈ കൂദാശയുടെ ഊന്നല്‍ ദൈവവും സഭയും സകലരുമായുള്ള അനുരഞ്ജനമാണ് എന്ന് വ്യക്തമാക്കപ്പെട്ടതിനാല്‍ ഈ കൂദാശയെ അനുരഞ്ജന കൂദാശ എന്ന് വിളിച്ചുതുടങ്ങി. ചുരുക്കത്തില്‍ കുമ്പസാരത്തെ സൂചിപ്പിക്കുന്ന പ്രായശ്ചിത്ത കൂദാശ, കുമ്പസാരം (ഏറ്റുപറച്ചിലിന്‍റെ കൂദാശ), അനുരഞ്ജനകൂദാശ എന്നീ പേരുകള്‍ വിവിധകാലങ്ങളില്‍ ഈ കൂദാശയ്ക്കു ലഭിച്ച വ്യത്യസ്തങ്ങളായ ദൈവശാസ്ത്ര ഊന്നലുകളെ (theological emphases) പ്രതിനിധാനം ചെയ്യുന്നവയാണ്


ഈ കൂദാശയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്: പാപംമോചിക്കാനുള്ള അധികാരം സഭയ്ക്കുണ്ടോ? പാപം ദൈവത്തോടു നേരിട്ട് ഏറ്റുപറഞ്ഞാല്‍ പോരേ എന്തിനാണ് വൈദികനോട് ഏറ്റുപറയുന്നത്? വി.കുര്‍ബ്ബാനയിലൂടെ പാപം മോചിക്കപ്പെടും എന്നതിനാല്‍ കുമ്പസാരം എന്ന കൂദാശയുടെ ആവശ്യമെന്ത്? ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുമ്പസാരമെന്ന കൂദാശയുടെ ആഴമേറിയ അര്‍ത്ഥതലങ്ങള്‍ വ്യക്തമാക്കാന്‍ സഹായകമാണ്.
പാപമോചനാധികാരം സഭയില്‍മാമ്മോദീസായ്ക്കുശേഷം കര്‍മ്മപാപങ്ങള്‍വഴി വരപ്രസാദം നഷ്ടമാക്കിയവരുടെ പാപങ്ങള്‍ മോചിച്ച് വിശുദ്ധീകരിക്കാനുള്ള അവകാശം ക്രിസ്തുനാഥന്‍ തിരുസ്സഭയെ ഭരമേല്പിച്ചിട്ടുണ്ട് എന്ന വസ്തുതയെ ത്രെന്തോസ് സൂനഹദോസ് വിശ്വാസസത്യമായി പ്രഖ്യാപിച്ചു (D 894, 913). മാമ്മോദീസായ്ക്കു ശേഷമുള്ള പാപങ്ങള്‍ മോചിക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് പ്രൊട്ടസ്റ്റന്‍റു വിപ്ലവകാരികള്‍ വാദിച്ച പശ്ചാത്തലത്തിലാണ് സഭ ഈ വിശ്വാസപ്രഖ്യാപനം നടത്തിയത്.

പാപം മോചിക്കാനുള്ള അധികാരം ക്രിസ്തുനാഥന്‍ തിരുസ്സഭയെ ഭരമേല്പിച്ചിരുന്നു എന്നതിന് വി.ഗ്രന്ഥവും സഭാപാരമ്പര്യവും സാക്ഷ്യം നല്‍കുന്നുണ്ട്:

 - മത്താ 16:19 ല്‍, തന്നിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ പത്രോസിന് കെട്ടാനും അഴിക്കാനുമുള്ള അധികാരവും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകളും നല്‍കുകവഴി ക്രിസ്തുനാഥന്‍ സഭയ്ക്ക് പാപമോചനാധികാരം നല്‍കുകയായിരുന്നു. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള തടസ്സം പാപമാകയാല്‍ (എഫേ 5:5; 1  കോറി 6:9; ഗലാ 5:19) സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ പാപമോചനത്തെ സൂചിപ്പിക്കുന്നതാണെന്ന് സഭാപിതാക്കന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. 

- മത്താ 18:18 ല്‍ "കെട്ടാനും അഴിക്കാനുമുള്ള" അധികാരം അപ്പസ്തോലഗണത്തിനു മുഴുവനായും - നല്‍കപ്പെടുന്നുണ്ട്. "കെട്ടാനും അഴിക്കാനുമുള്ള അധികാരം" എന്നത് യഹൂദ റബ്ബിമാരുടെ ഭാഷയില്‍, നിയമം വ്യാഖ്യാനിച്ച് ശരിയായ പ്രവൃത്തികളേത് തെറ്റായവയേത് എന്നു പ്രഖ്യാപിക്കാനും തെറ്റു ചെയ്യുന്നവരെ സമൂഹത്തില്‍നിന്നു ഭ്രഷ്ടരാക്കാനുമുള്ള അധികാരമാണ്. തന്മൂലം ശിഷ്യര്‍ക്കു നല്‍കപ്പെടുന്ന അധികാരം  പാപത്തിനുമേല്‍ വിധിപ്രസ്താവിക്കാനുള്ള അധികാരമാണെന്ന് വ്യക്തമാണ്.

- യോഹ 20:21-23 ല്‍, പിതാവില്‍ നിന്നു തനിക്കു ലഭിച്ച പാപമോചനാധികാരം ക്രിസ്തു അപ്പസ്തോലഗണത്തിനു കൈ മാറുന്നതിന്‍റെ അസന്ദിഗ്ദമായ വിവരണമുണ്ട്. യേശു ഭൂമിയിലാ യിരുന്നപ്പോള്‍ പാപം മോചിച്ചിരുന്നതുപോലെ (മത്താ 9:2-8;  മര്‍ക്കോ 2:5-9; ലൂക്കാ 5:20-27) അപ്പസ്തോലഗണത്തിനും   ക്രിസ്തു സമാനമായ അധികാരം നല്‍കുകയായിരുന്നു.

"നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിച്ചിരിക്കുന്നുവോ", എന്ന പ്രസ്താവന പല ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. പാപം ബന്ധിക്കുക (aphienai tas hamartias) എന്ന പദപ്രയോഗം ബൈബിളില്‍ അന്യത്ര ദൃശ്യമാണ് (സങ്കീ 31:1; 50:3,4; 102:12; 1 ദിന 21:8; 1 യോഹ 1:9; അപ്പ 3:19). പാപത്തിന്‍റെ വേരുകളടക്കം പൂര്‍ണ്ണമായും പിഴുതുകളയുക എന്ന അര്‍ത്ഥത്തിലാണ് ഈ ശൈലി ഉപയോഗിച്ചിരിക്കുന്നത്. തന്മൂലം കുമ്പസാരത്തില്‍ ഏറ്റുപറയുന്ന പാപങ്ങളുടെ പ്രവണതകളെ വേരോടെ പിഴുതുകളയാന്‍ ഈ കൂദാശയില്‍ ലഭിക്കുന്ന പാപമോചനത്തിന് കഴിവുണ്ട്. ഈശോ പാപമോചനാധികാരം അപ്പസ്തോലന്മാര്‍ക്ക് വ്യക്തിപരമായി നല്‍കിയ ഒരു കഴിവായിരുന്നില്ല. മറിച്ച് സഭയെ ഭരമേല്‍പ്പിച്ച സ്ഥായിയായ ഒരു അധികാരമായിരുന്നു. അതിനാല്‍ ശ്ലൈഹികമായ അധികാരത്തില്‍ പങ്കാളികളാകുന്നവരിലൂടെ ഈ അധികാരം ഇന്നും സഭയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്നു.

സഭാപാരമ്പര്യത്തിലും ഈ കൂദാശയുടെ ആധികാരികതയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ട്. ഏ.ഡി 96 ല്‍ തന്നെ റോമിലെ വി. ക്ലമന്‍റ് എഴുതിയ കത്തില്‍ അനുതപിക്കുന്ന പാപികള്‍ക്ക് വൈദികന്‍ കല്‍പിക്കേണ്ട പ്രായ്ശ്ചിത്തങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശമുണ്ട് (Corinth 57.1). അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസും അനുതപിക്കുന്ന പാപിയെ ദൈവത്തോടും സഭയോടും അനുരഞ്ജനപ്പെടുത്തുന്ന ഈ കൂദാശയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (Philad. 8.1). ഡിഡാക്കെയിലാകട്ടെ പാപം പരസ്യമായി ഏറ്റുപറയുന്നതിന്‍റെ നടപടിക്രമങ്ങള്‍ വിവരിക്കു ന്നുണ്ട്(Did.).

 മാമ്മോദീസായ്ക്കുശേഷമുള്ള പാപങ്ങള്‍ മോചിക്കാന്‍ പ്രായശ്ചിത്തത്തിന്‍റെ കൂദാശയുള്ളതായി ഹെര്‍മസിലെ ഇടയനും (+250) സാക്ഷ്യപ്പെടുത്തുന്നുണ്ട് (Mand IV. 1). എന്നാല്‍ വീണ്ടും വീണ്ടും പാപംചെയ്ത് ഈ കൂദാശയെ നിസ്സാരവത്കരിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ഈ കൂദാശയുടെ ആവര്‍ത്തിച്ചുള്ള സ്വീകരണത്തെ ഈ സഭാപിതാവ് എതിര്‍ത്തിരുന്നു. രക്തസാക്ഷിയായ വി.ജസ്റ്റിനും (Dial. 140 -141) വി. ഇറനേവൂസും (Adv. Haer 16.3) ഈ കൂദാശയുടെ ആധികാരികത സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരെല്ലാംതന്നെ (എവുസേബിയൂസ് Hist.Eccl. V. 28.8 തെർത്തുല്യൻ  De poen. 7þ12; അലക്സാണ്ട്രിയയിലെ ക്ലെമൻറ് Quis dives. 39.2; സിപ്രിയാൻ Ep 55.27) ഈ കൂദാശയുടെ ആധികാരികതയും അതിന്‍റെ നടപടിക്രമങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 
ആറാം നൂറ്റാണ്ടില്‍ സഭ കണ്ടുപിടിച്ച കൂദാശയാണ് കുമ്പസാരം എന്ന വാദഗതി ഉയര്‍ത്തുന്നവര്‍ ഒന്നാം നൂറ്റാണ്ടുമുതലുള്ള ഈ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങള്‍ പഠിക്കേണ്ടതാണ്. സഭയുടെ ആരംഭംമുതലേ നിലനിന്നിരുന്ന രക്ഷാകര കൂദാശയായിരുന്നു കുമ്പസാരം എന്ന് ഈ സാക്ഷ്യങ്ങളില്‍നിന്നും വ്യക്തമാണല്ലോ.

(a) പാപം ഏറ്റുപറയുമ്പോള്‍ ചെയ്തുപോയ സകല മാരക പാപങ്ങളും അവയുടെ പ്രകൃതിയും എണ്ണവും സാഹചര്യവും ഉള്‍പ്പെടെ ഏറ്റുപറയാന്‍ കടമയില്ലെങ്കിലും അവയും ഏറ്റു പറയുന്നത് പ്രോത്സാഹജനകവും വരപ്രസാദവര്‍ദ്ധനയ്ക്ക് ഉപകരിക്കുന്നതുമാണ് (D 748). 

(b) കുമ്പസാരത്തിലൂടെ സഭ മോചിപ്പിക്കുന്ന പാപങ്ങളുടെ ശിക്ഷാവിധികളും മോചിക്കപ്പെടുന്നതായി ബനഡിക്ട് പതിനൊന്നാമന്‍ മാര്‍പാപ്പാ പ്രഖ്യാപിച്ചു (D 470). തന്മൂലം കുമ്പസാരത്തില്‍ മോചിക്കപ്പെടുന്ന പാപങ്ങളുടെ ശിക്ഷാവിധിയില്‍ ഇളവുലഭിക്കുന്നില്ല എന്ന വാദഗതി പലരും ഉയര്‍ത്താറുണ്ടെങ്കിലും അത് തികച്ചും സഭാവിരുദ്ധമാണ്. കുമ്പസാരം എന്ന കൂദാശയെക്കുറിച്ചുള്ള സഭയുടെ വിശ്വാസ പ്രഖ്യാപനങ്ങള്‍ സംക്ഷിപ്തമായി ചുവടെ വിവരിക്കുന്നു: 

1.  കുമ്പസാരമെന്ന കൂദാശയിലൂടെ പാപങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേരിട്ടു മോചിക്കപ്പെടുന്നു (D 919) എന്ന് ത്രെന്തോസ് സൂനഹദോസ് പ്രഖ്യാപിച്ചു. മാമ്മോദീസായില്‍ മുന്‍കൂറായി ലഭിച്ചപാപമോചനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമാണ് കുമ്പസാരമെന്ന കൂദാശയില്‍ സംഭവിക്കുന്നത് എന്നു വാദിച്ച ലൂഥറിന്‍റെ നിഗമനങ്ങളെ ഖണ്ഡിച്ചുകൊണ്ട് കുമ്പസാരത്തിലെ പാപമോചനം യഥാര്‍ത്ഥത്തിലും നേരിട്ടും(truly and immediately) ഉള്ളതാണെന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. 

2.  വിശ്വാസികളില്‍ സംഭവിക്കുന്ന സകല പാപദോഷങ്ങളും ആവര്‍ത്തിച്ചുക്ഷമിക്കാന്‍ തിരുസ്സഭയെ ക്രിസ്തു അധികാരപ്പെടു ത്തിയിട്ടുണ്ട് എന്ന് ത്രെന്തോസ് സൂനഹദോസ് പഠിപ്പിച്ചു (D 911). ചില പാപങ്ങള്‍ (ഉദാ. പരിശുദ്ധാത്മാവിനെതിരായ പാപം - മത്താ 12:31; മര്‍ക്കോ 3:28; 1 യോഹ 5:16) മോചിക്കാന്‍ തിരുസ്സഭയ്ക്ക് അധികാരമില്ല എന്നു പഠിപ്പിച്ച മൊണ്ടാനിസം, നൊവാത്തിയനിസം എന്നീ പാഷണ്ഡതകളെ ഖണ്ഡിച്ചുകൊണ്ടാണ് കൗണ്‍സില്‍ ഈ പ്രബോധനം നല്‍കിയത്. കുമ്പസാരം എന്ന കൂദാശ ആവര്‍ത്തിച്ചു സ്വീകരിക്കാം എന്ന നിലവന്നതോടെ ഈ കൂദാശയുടെ സ്വീകരണം മരണത്തിനുമുമ്പുവരെ നീട്ടിവയ്ക്കുന്ന തെറ്റായ പ്രവണത അവസാനിച്ചു. 

3.  കുമ്പസാരം എന്ന കൂദാശയുടെ പദാര്‍ത്ഥം (matter) പാപിയുടെ അനുതാപം, ഏറ്റുപറച്ചില്‍, പരിഹാരം എന്നവയുള്‍ക്കൊള്ളുന്ന പ്രവൃത്തിയും കൂദാശയുടെ പ്രാര്‍ത്ഥന (form) പുരോഹിതന്‍റെ പാപമോചനാശീര്‍വ്വാദവുമാണ് (D 896). 

4.  അനുതാപം എന്നത് പാപങ്ങളെ ഓര്‍ത്തുള്ള ദുഃഖം മാത്രമല്ല, ചെയ്തുപോയ പാപങ്ങള്‍ ഇനിമേല്‍ ആവര്‍ത്തിക്കല്ല എന്ന ഉറച്ചതീരുമാനം കൂടിയാണ് (D 813, 1207). മനസ്താപത്തെ ഉത്തമ മനസ്താപം, അടിമ മനസ്താപം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ദൈവസ്നേഹത്തോടുള്ള നന്ദികേടായി പാപത്തെ മനസ്സിലാക്കിയുള്ള അനുതാപമാണ് ഉത്തമമനസ്താപം. ശിക്ഷയെ ഭയന്നുള്ള (തന്നോടുതന്നെയുള്ള സ്നേഹത്തെ പ്രതിയുള്ള) മനസ്താപമാണ് അടിമമനസ്താപം. മനസ്താപത്തിന്‍റെ നാലു പ്രത്യേകതകള്‍ കൗണ്‍സില്‍ നിര്‍വ്വചിക്കുന്നുണ്ട്: 

  • അനുതാപം കേവലം ബാഹ്യപ്രകടനമല്ല; ആന്തരികമായ നിലപാടാണ് (ജോയേല്‍ 2:13). 
  • അനുതാപം ദൈവത്തിന്‍റെ ദാനവും ദൈവസ്നേഹത്തോടുള്ള പ്രത്യുത്തരവുമാണ്. 
  • അനുതാപം പൂര്‍ണ്ണമായിരിക്കണം. ചില പാപങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റുചില പാപങ്ങള്‍ക്കുമാത്രം മോചനം നേടാം എന്ന ചിന്തവ്യര്‍ത്ഥമാണ്. ചെയ്തുപോയ സകല പാപങ്ങളെക്കുറിച്ചും അനുതപിക്കണം. 
    ഉത്തമമനസ്താപത്തിന് മാരകപാപിയെ നീതീകരിക്കാന്‍ കഴിവുണ്ടെങ്കിലും (D 898) കുമ്പസാരമെന്ന കൂദാശ സ്വീകരി ക്കാനുള്ള ആഗ്രഹമുണ്ടാകുമ്പോള്‍ മാത്രമേ ഒരു മനസ്താപം ഉത്തമമനസ്താപമാകുന്നുള്ളൂ.   

5. പാപങ്ങള്‍ ഏറ്റുപറയണം എന്നത് വി. ഗ്രന്ഥത്തിലും (1 യോഹ 1:9; യാക്കോ 5:16; അപ്പ 19:18) സഭാ പാരമ്പര്യത്തിലും അസന്ദിഗ്ധമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിനാല്‍ പാപങ്ങള്‍ വ്യക്തിപരമായി വൈദികനോട് ഏറ്റുപറഞ്ഞ് പാപമോചനം നേടേണ്ടത് വ്യക്തിയുടെ രക്ഷയ്ക്ക് അനിവാര്യമാണ് (D 899). ആരംഭകാലത്ത് സഭയില്‍ പരസ്യകുമ്പസാരമാണ് നിലവിലുണ്ടാ യിരുന്നതെങ്കിലും അതിലെ അജപാലനപരമായ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് എ.ഡി. 461 ല്‍ മഹാനായ വി. ലെയോ മാര്‍പാപ്പായാണ് സഭയില്‍ പാപങ്ങള്‍ വൈദികനോട് വ്യക്തിപരമായി ഏറ്റു പറയുന്ന രഹസ്യകുമ്പസാരം നടപ്പിലാക്കിയത് (D 145).

6. പാപം ഏറ്റുപറയുമ്പോള്‍ മാരകപാപങ്ങളോരോന്നിന്‍റെയും എണ്ണവും സ്വഭാവവും അവയ്ക്കു കാരണമായ സാഹചര്യവും ഏറ്റുപറയാന്‍ കുമ്പസാരിക്കുന്ന വ്യക്തിക്ക് ഉത്തരവാദിത്വമുണ്ട്. വിചാരത്താലും ആഗ്രഹത്താലും ആന്തരികമായി ചെയ്യുന്ന തെറ്റുകളും ഏറ്റുപറയണം (D 899, 917). അതിമാരകപാപങ്ങള്‍ മാത്രം ഏറ്റുപറഞ്ഞാല്‍ മതി എന്ന ചിന്തയാല്‍ കുമ്പസാരം അനന്തമായി നീട്ടിവയ്ക്കുന്ന പ്രവണതയെക്കതിരെയാണ് ത്രെന്തോസ് കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിച്ചത്. ലഘുപാപങ്ങള്‍ ഏറ്റുപറയുന്നത് നിര്‍ബന്ധമല്ലെങ്കിലും ആത്മവിശുദ്ധീകരണത്തിന് സഹായകമാണ് (D 899).

7. കുമ്പസാരത്തിലൂടെ ഒരിക്കല്‍ മോചിക്കപ്പെട്ട പാപങ്ങള്‍ വീണ്ടും ഏറ്റുപറയേണ്ടതില്ല. എന്നാല്‍ മുഴുവന്‍ കുമ്പസാരത്തില്‍ ഇപ്രകാരം ചെയ്യുന്നത് പ്രസ്തുതപാപങ്ങളുടെ ഫലങ്ങള്‍ തുടരുന്നത് തടയാനും അവയിലേക്കു വീണ്ടും വീഴാതിരിക്കാനും സഹായകമാണെന്ന് ബെനഡിക്ട് പതിനൊന്നാമന്‍ മാര്‍പാപ്പാ പ്രഖ്യാപിച്ചിട്ടുണ്ട് (D 470).

8. പാപത്തിന്‍റെ നിത്യ ശിക്ഷ കുമ്പസാരത്തിലൂടെ ഒഴിവാകുമെങ്കിലും അവയുടെ താല്‍ക്കാലിക ശിക്ഷ (temporal punishment) കുമ്പസാരത്തിനുശേഷവും തുടരാനുള്ള സാധ്യതയെക്കുറിച്ച് ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നുണ്ട് (D 807, 840, 904). വി.ഗ്രന്ഥവും ഈ വസ്തുത പഠിപ്പിക്കുന്നുണ്ട് (ഉല്‍പ 3:16-18; സംഖ്യ 12:14-15; 14:19-21; 20:11-13; 2 സാമു 12:13-18). എന്നാല്‍ ഈ പ്രബോധനത്തെ കുമ്പസാരത്തില്‍ മോചനം കിട്ടാത്ത പാപങ്ങളുണ്ട് എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. സാമൂഹിക നീതിയെ ബാധിക്കുന്ന പല മേഖലകളിലും പരിഹാര കര്‍മ്മങ്ങള്‍ തുടര്‍ന്നുചെയ്യാന്‍ വ്യക്തിക്ക് ഉത്തരവാദിത്വമുണ്ട് എന്ന അര്‍ത്ഥത്തിലാണ് താല്‍ക്കാലിക ശിക്ഷ എന്നതിനെ മനസ്സിലാക്കേണ്ടത്. ഉദാഹരണമായി, കൊലപാതകം ചെയ്ത ഒരു വ്യക്തിക്ക് പ്രസ്തുത പ്രവൃത്തിയിലൂടെ അനാഥമായ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കുമ്പസാരശേഷവും അവസാനിക്കുന്നില്ല. മറ്റൊരര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചാല്‍ ഗുരുതരമായ സാമൂഹിക തിന്മകള്‍ നടത്തിയ വ്യക്തികള്‍ കുമ്പസാരിച്ചു പാപമോചനം നേടി എന്ന കാരണത്താല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍നിന്ന് സൗകര്യപൂര്‍വ്വം ഒഴിവാക്കുന്നത് ന്യായീകരിക്കത്തക്കതല്ല.

9. പാപത്തിന് ആനുപാതികമായ പ്രായശ്ചിത്തം കല്പിക്കാന്‍ വൈദികന് അധികാരവും കടമയുമുണ്ട് (ഉ 905). വൈദികന്‍ കല്പിക്കുന്ന പ്രായശ്ചിത്തം കൂടാതെ സ്വയം പ്രേരിതമായ പ്രായ്ശ്ചിത്തങ്ങള്‍ അനുഷ്ഠിക്കുന്നത് ആത്മീയ വളര്‍ച്ചക്ക് സഹായകമാണ് (D 923).

10. നിയമാനുസൃതം തിരുസ്സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികര്‍ സഭ നിശ്ചയിച്ചിട്ടുള്ള പാപമോചനപ്രാര്‍ത്ഥന ചൊല്ലിയാല്‍ മാത്രമേ പാപമോചനം ലഭിക്കുന്നുള്ളൂ. കുമ്പസാരിക്കുന്ന വ്യക്തിയുടെ അനുതാപ മനോഭാവവും പ്രായശ്ചിത്ത സന്നദ്ധതയും കുമ്പസാരത്തിലെ പാപമോചനത്തെ സാരമായി ബാധിക്കുന്നതാണ്.

Confession forgiveness of sins confessing sins Mar Joseph Pamplany confession: biblical background confession: church teachings sacrament of reconciliation Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message