x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ദൈവശാസ്ത്രപരമായ നരവംശശാസ്ത്രം

മനുഷ്യദര്‍ശനം - കത്തോലിക്കാവീക്ഷണത്തില്‍

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 03-Feb-2021

മനുഷ്യദര്ശനം -കത്തോലിക്കാവീക്ഷണത്തില്

മനുഷ്യന്‍

355 ڇദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു;ڈ സൃഷ്ടികളുടെയിടയില്‍ മനുഷ്യന് അതുല്യസ്ഥാനമുണ്ട്: ڇഅവന്‍ ദൈവഛായയിലുളളവനാണ്.ڈ ആത്മീയവും ഭൗതികവുമായ ലോകങ്ങളെ സ്വന്തം പ്രകൃതിയില്‍ അവന്‍ സംയോജിപ്പിക്കുന്നു. ڇസ്ത്രീയും പുരുഷനുമായിڈ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ദൈവം അവനെ തന്‍റെ സ്നേഹബന്ധത്തില്‍ ഉറപ്പിച്ചിരിക്കുന്നു.

  1. ڇദൈവഛായയില്‍ڈ

356 ദൃശ്യമായ സര്‍വ്വസൃഷ്ടികളുടെയുമിടയില്‍ തന്‍റെ സ്രഷ്ടാവിനെ ڇഅറിയുവാനും സ്നേഹിക്കുവാനും കഴിവുളളവന്‍ മനുഷ്യന്‍ മാത്രമാണ്.ڈ ڇലോകസൃഷ്ടികളില്‍ മനുഷ്യനെ മാത്രമാണ് ദൈവം അവനുവേണ്ടിത്തന്നെ സൃഷ്ടിച്ചത്.ڈ ജ്ഞാനവും സ്നേഹവും വഴി ദൈവത്തിന്‍റെ ജീവനില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടതു മനുഷ്യന്‍മാത്രമാണ്. ഈ ലക്ഷ്യത്തെപ്രതിയാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്, അവന്‍റെ മഹാത്മ്യത്തിന്‍റെ അടിസ്ഥാന കാരണവും ഇതുതന്നെ.

ڇമനുഷ്യനെ ഇത്രയേറെ മാഹാത്മ്യമുളളവനായി പ്രതിഷ്ഠിക്കാന്‍, ദൈവമേ,നിന്നെ പ്രേരിപ്പിച്ചതാരാണ്? നിന്നില്‍ത്തന്നെ നിന്‍റെ സൃഷ്ടിയെ വീക്ഷിക്കുവാന്‍ ഹേതുവാക്കിയ നിന്‍റെ അമേയമായ സ്നേഹമാണതെന്നു തീര്‍ച്ച. നിന്‍റെ സൃഷ്ടിയുമായി നീ സ്നേഹബന്ധത്തിലായി, തീര്‍ച്ചയായും സ്നേഹം നിമിത്തമാണു നീ അതിനെ സൃഷ്ടിച്ചത്; നിന്‍റെ സനാതന നന്മ അനുഭവിക്കുന്നതിന് സ്നേഹം മൂലം അതിന് നീ അസ്ഥിത്വം നല്‍കിڈ (വി. കാതറിന്‍ ഒഫ് സിയന്ന)

357 ദൈവഛായയിലായിരിക്കുന്നതിനാല്‍ മനുഷ്യന് ഒരു വ്യക്തിയുടെ മഹാത്മ്യമുണ്ട്. അവന്‍ കേവലം ഒരു വസ്തുവല്ല, പ്രത്യുത ഒരു ആളാണ്. സ്വയം അറിയുവാനും സ്വയം ഉള്‍കൊളളുവാനും സ്വതന്ത്രമായി സ്വയം ദാനം ചെയ്യുവാനും ഇതര വ്യക്തികളുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുവാനും കഴിവുളളവനാണു മനുഷ്യന്‍. കൃപാവരത്തിലൂടെ സ്രഷ്ടാവുമായി ഒരുടമ്പടിയിലേക്ക് അവന്‍ വിളിക്കപ്പെട്ടിരിക്കുന്നു. തനിക്കു പകരം മറ്റൊരു സൃഷ്ടിക്കും നല്‍കാന്‍ കഴിയാത്തവിധത്തിലുളള വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രത്യുത്തരം അവിടുത്തേക്ക് നല്‍കാന്‍ വേണ്ടിയാണ് ഇത്.

358 മനുഷ്യനുവേണ്ടിയാണ് ദൈവം സമസ്തവും സൃഷ്ടിച്ചിരിക്കുന്നത്; എന്നാല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാകട്ടെ, ദൈവത്തെ സേവിക്കുവാനും സ്നേഹിക്കുവാനും സര്‍വ്വസൃഷ്ടികളെയും അവിടുത്തേക്കു സമര്‍പ്പിക്കുവാനും വേണ്ടിയാണ്:

ദൈവം ഇത്രയേറെ ബഹുമാനത്തോടെ സൃഷ്ടിക്കാന്‍ തുടങ്ങുന്ന അവന്‍ ആരാണ്? അതു മനുഷ്യനാണ്. മഹാനും ആദരണീയനുമായവന്‍. ദൈവസൃഷ്ടിയില്‍ മറ്റെല്ലാ സൃഷ്ടികളെയുംകാള്‍ വിലപ്പെട്ടവന്‍. അവനു വേണ്ടിയാണ് ആകാശവും ഭൂമിയും സമുദ്രവും ഇതര സൃഷ്ടികള്‍ മുഴുവനും സ്ഥിതിചെയ്യുന്നത്. സ്വപുത്രനെപ്പോലും മനുഷ്യനുവേണ്ടി നല്‍കുവാന്‍ തക്കവിധം, ദൈവം അവന്‍റെ രക്ഷയെ അത്ര പരമപ്രധാനമായി പരിഗണിച്ചു. മനുഷ്യനെ ഉന്നതത്തിലേക്ക്, തന്‍റെ പക്കലേക്ക്, ഉയര്‍ത്തി തന്‍റെ വലതുഭാഗത്ത് ഇരുത്തുന്നതുവരെ, ദൈവം എല്ലാ മാര്‍ഗങ്ങളും പ്രയോഗിച്ചുകൊണ്ട് അനവരതം പ്രവര്‍ത്തിക്കുന്നു.

359 ڇവാസ്തവത്തില്‍ ശരീരം ധരിച്ച വചനത്തിന്‍റെ രഹസ്യത്തില്‍ മാത്രമാണ്, മനുഷ്യരഹസ്യം യഥാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നത്.ڈ

മനുഷ്യവംശം ആരംഭിക്കുന്നത് വി. പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ രണ്ടു മനുഷ്യരില്‍നിന്നാണ്, ആദവും ക്രിസ്തുവും. ആദ്യത്തെ മനുഷ്യനായ ആദം ജീവിക്കുന്ന ഒരു ആത്മാവായി, അവസാനത്തെ ആദം ജീവന്‍ നല്‍കുന്ന ഒരു ആത്മാവായി, ആദ്യത്തെ ആദം അവസാനത്തെ ആദത്താല്‍ സൃഷ്ടിക്കപ്പെട്ടു. ആദ്യത്തെ ആദം അവസാനത്തെ ആദത്തില്‍ നിന്നു വന്നു. തനിക്കു ജീവനരുളുന്ന ആത്മാവിനെ സ്വീകരിച്ചു... ഒന്നാമത്തെ ആദത്തെ സൃഷ്ടിച്ചപ്പോള്‍ രണ്ടാമാദം തന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവന്‍ നശിച്ചുപോകാതിരിക്കാനായി, അവന്‍റെ ധര്‍മവും അഭിധാനവും ഏറ്റെടുത്തു. ആദ്യത്തെ ആദത്തിന് ഒരു ആരംഭമുണ്ടായിരുന്നു; അവസാനമില്ലാത്തവനാണ് അവസാനത്തെ ആദം. അവനാണു യഥാര്‍ത്ഥത്തില്‍ ഒന്നാമന്‍. അവിടുന്നുതന്നെ പറയുന്നതുപോലെ, ڇആദ്യത്തേതും അവസാനത്തേതും ഞാനാകുന്നുڈ.

360 പൊതുവായ ഉത്പത്തിമൂലം, മനുഷ്യവംശത്തിനു മുഴുവനും ഒരു ഏകത്വം ഉണ്ട്. കാരണം, ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍വേണ്ടി ദൈവം ഒരു പൂര്‍വികനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു.

ദൈവത്തില്‍നിന്നുളള ഉത്പത്തിയുടെ ഐക്യത്തില്‍ മനുഷ്യവംശത്തെക്കുറിച്ചു വിചിന്തനം ചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ദര്‍ശനം എത്ര ആശ്ചര്യാവഹമാണ്... അവ സര്‍വമനുഷ്യരിലും അരൂപിയായ ആത്മാവോടും ഭൗതികശരീരത്തോടുംകൂടെ തുല്യമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യപ്രകൃതിയുടെ ഐക്യത്തില്‍, മനുഷ്യവംശത്തിന്‍റെ ആസന്നമായ അന്ത്യത്തിന്‍റെയും മനുഷ്യവംശത്തിനു ലോകത്തില്‍ നിര്‍വഹിക്കാനുളള ദൗത്യത്തിന്‍റെയും ഐക്യത്തില്‍; മനുഷ്യവര്‍ഗത്തിന്‍റെ മുഴുവനും വാസസ്ഥാനമായ ഭൂമിയുടെ ഐക്യത്തില്‍ - ജീവസന്ധാരണത്തിനും പരിപോഷണത്തിനുമായി ഈ ഭൂമിയുടെ പ്രയോജനങ്ങളെ വിനിയോഗിക്കുവാന്‍ എല്ലാ മനുഷ്യര്‍ക്കും പ്രകൃതിതന്നെ അവകാശം നല്‍കുന്നുണ്ട്, എല്ലാവര്‍ക്കും പൊതുവായ പ്രകൃത്യാതീത ലക്ഷ്യത്തിന്‍റെ ഐക്യത്തില്‍ എല്ലാ മനുഷ്യരും ഉന്നം വയ്ക്കേണ്ട ദൈവം തന്നെയാണീ ലക്ഷ്യം; ഈ ലക്ഷ്യം പ്രാപിക്കുന്നതിനുളള മാര്‍ഗ്ഗങ്ങളുടെ ഐക്യത്തില്‍....എല്ലാവര്‍ക്കുമായി ക്രിസ്തു നേടിത്തന്ന രക്ഷയുടെ ഐക്യത്തില്‍; ഈ ഐക്യത്തിന്‍റെയെല്ലാം അടിസ്ഥാനത്തിലാണു മാനവരാശി ഒരുമിച്ചു വിചിന്തനം ചെയ്യുന്നത്.

361 മനുഷ്യരുടെ പരസ്പരാഭിമുഖ്യത്തിന്‍റെയും പരസ്പരസ്നേഹത്തിന്‍റെയും ഈ നിയമം സര്‍വ്വമനുഷ്യരും യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളാണ് എന്ന് ഉറപ്പു നല്‍കുന്നു. അതേ സമയം വ്യക്തികള്‍, സംസ്കാരങ്ങള്‍, ജനപദങ്ങള്‍ എന്നിവയുടെ വൈവിധ്യത്തെ ഈ നിയമം പുറന്തളളുന്നില്ല.

  1. ڇശരീരവും ആത്മാവും ചേര്‍ന്ന ഒന്ന് ڈ

362 ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഒരേസമയം ശരീരിയും ആത്മീയനുമാണ്. വിശുദ്ധഗ്രന്ഥത്തിലെ സൃഷ്ടിവിവരണം ഈ സത്യം പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതിങ്ങനെയാണ്; ڇദൈവമായ കര്‍ത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുളളവനായിത്തീര്‍ന്നു.ڈ അതിനാല്‍ മനുഷ്യന്‍ മുഴുവനായും ദൈവത്തിന്‍റെ തിരുഹിതത്താല്‍ സൃഷ്ടിക്കപ്പെട്ടവനാണ്.

363 വിശുദ്ധലിഖിതത്തില്‍ ڇആത്മാവ്ڈ എന്ന സംജ്ഞ പലപ്പോഴും മനുഷ്യജീവനെയോ സംപൂര്‍ണമനുഷ്യവ്യക്തിയെയോ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ആത്മാവ് എന്ന പദം മനുഷ്യനിലെ ഏറ്റവും അമൂല്യമായ അവന്‍റെ അന്തസ്സത്തയെയും സൂചിപ്പിക്കുന്നു. ഈ അന്തസ്സത്തയിലാണ് അവന്‍ വളരെ സവിശേഷമാംവിധം ദൈവത്തിന്‍റെ ഛായ വഹിക്കുന്നത്. ചുരുക്കത്തില്‍ ആത്മാവ് എന്ന സംജ്ഞ മനുഷ്യനിലെ ആധ്യാത്മികതലത്തെ സൂചിപ്പിക്കുന്നു.

364 മനുഷ്യശരീരം ڇദൈവഛായയുടെڈ മാഹാത്മ്യത്തില്‍ പങ്കുചേരുന്നു. അത് മനുഷ്യന്‍റെ ശരീരമാക്കുന്നത്, അമൂര്‍ത്തമായ ആത്മാവിനാല്‍ സജീവമാക്കപ്പെടുന്നതു മൂലമാണ്. ക്രിസ്തുഗാത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ ആലയമായിത്തീരാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതു സംപൂര്‍ണമനുഷ്യവ്യക്തിയാണ്.

ശരീരവും ആത്മാവും ചേര്‍ന്നവനെങ്കിലും മനുഷ്യന്‍ ഒരു ഏകത്വമാണ്. ശരീരിയായിരിക്കുന്നതിലൂടെ മനുഷ്യന്‍ ഭൗതിക പ്രപഞ്ചത്തിലെ പദാര്‍ത്ഥങ്ങളെയെല്ലാം തന്നില്‍ സംഗ്രഹിക്കുന്നു. അവനിലൂടെ അവയെല്ലാം ഗുണപൂര്‍ണതയുടെ ഔന്നത്യത്തിലേക്ക് നയിക്കപ്പെടുകയാണ്, സ്രഷ്ടാവിനെ സ്വമേധയാ പുകഴ്ത്താന്‍ അവ അങ്ങനെ യോഗ്യമായിത്തീരുന്നു. ഇക്കാരണത്താല്‍ മനുഷ്യന്‍ തന്‍റെ ശാരീരിക ജീവനെ നിന്ദിക്കാന്‍ പാടില്ല. ദൈവം ശരീരത്തെ സൃഷ്ടിച്ചു. അന്തിമദിവസം അതിനെ അവിടുന്ന് ഉയിര്‍പ്പിക്കും. ഇക്കാരണത്താല്‍ മനുഷ്യന്‍ തന്‍റെ ശരീരത്തെ നല്ലതും ബഹുമാനാര്‍ഹവുമായി പരിഗണിക്കണം.

365 ആത്മാവിനെ ശരീരത്തിന്‍റെ ڇരൂപംڈ എന്നു വിളിക്കത്തക്കവിധം, ആത്മശരീരങ്ങള്‍ തമ്മിലുളള ഐക്യം ഗാഢമാണ്; അതായത് അമൂര്‍ത്തമായ ഈ ആത്മാവു നിമിത്തമാണ്, മൂര്‍ത്തശരീരം സജീവമായി മനുഷ്യന്‍റെ ശരീരമായിത്തീരുന്നത്. മനുഷ്യനിലെ ആത്മാവും മൂര്‍ത്തശരീരവും രണ്ടു പ്രകൃതികളെ കൂട്ടിയോജിപ്പിച്ച് ഒന്നിച്ചു നിര്‍ത്തിയിരിക്കുന്നതല്ല, പ്രത്യുത, അവയുടെ സംയോജനഫലമായി ഈ ഏക പ്രകൃതി രൂപമെടുത്തിരിക്കുന്നതാണ്.

366 അമൂര്‍ത്തമായ ഓരോ മനുഷ്യാത്മാവും ദൈവത്താല്‍ നേരിട്ടു സൃഷ്ടിക്കപ്പെട്ടതാണ്; അതു മാതാപിതാക്കന്‍മാരാല്‍ ഉത്പാദിപ്പിക്കപ്പെട്ടതല്ല; മനുഷ്യാത്മാവ് അനശ്വരമാണ്. എന്നാണ് സഭ പഠിപ്പിക്കുന്നത്. മരണത്തോടെ ശരീരത്തില്‍നിന്നു വേര്‍പിരിയുമ്പോഴും ആത്മാവു നശിക്കുന്നില്ല. അന്തിമോത്ഥാനത്തില്‍ അതു ശരീരവുമായി സംയോജിക്കും.

367 ചിലപ്പോള്‍ ڇആത്മാവ്ڈ(ീൗഹെ) അരൂപി (ുശെൃശേ) യില്‍നിന്നു വ്യത്യസ്തമായി പരാമര്‍ശിക്കപ്പെടാറുണ്ട്. ഉദാഹരണത്തിനു പൗലോസു ശ്ലീഹാ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. ڇദൈവം തന്‍റെ ജനത്തെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ. കര്‍ത്താവിന്‍റെ ആഗമനത്തില്‍ അവരുടെ അരൂപിയും ആത്മാവും ശരീരവും അവികലവും കുറ്റമറ്റതുമായിരിക്കാന്‍ ഇടയാകട്ടെڈ. അരൂപി, ആത്മാവ് എന്ന വിവേചനം മൂലം മനുഷ്യാത്മാവില്‍ ഒരുവിധത്തിലുളള ദ്വിത്വം (റൗമഹശ്യേ) സൃഷ്ടിക്കപ്പെടുന്നില്ലെന്നു സഭ പഠിപ്പിക്കുന്നു. അരൂപി ദ്യോതിപ്പിക്കുന്ന വസ്തുത ഇതാണ്; സൃഷ്ടി മുതല്‍ മനുഷ്യന്‍ ഒരു പ്രകൃത്യാതീത ലക്ഷ്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു; ദൈവത്തോടുളള കൂട്ടായ്മയിലേക്ക് സൗജന്യമായി ഉയര്‍ത്തപ്പെടാനും അവന്‍റെ ആത്മാവിനു കഴിവുണ്ട്.

368 സഭയുടെ ആധ്യാത്മികപാരമ്പര്യം ڇഹൃദയڈത്തിനും പ്രാധാന്യം കല്‍പിക്കുന്നുണ്ട്. വിശുദ്ധഗ്രന്ഥഭാഷയില്‍, ڇഹൃദയംڈ ഒരുവന്‍റെ ഉണ്‍മയുടെ ആഴങ്ങളെ (അഗാധതലങ്ങളെ) സൂചിപ്പിക്കുന്നു. ഇവിടെയാണ്, ദൈവത്തിനുവേണ്ടിയോ ദൈവത്തിന് എതിരായോ വ്യക്തി തീരുമാനമെടുക്കുന്നത്.

  1. പുരുഷനും സ്ത്രീയുമായി അവിടുന്നു അവരെ സൃഷ്ടിച്ചു.

സമത്വവും ഭേദവും ദൈവനിശ്ചിതം

369 പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടവരാണ്; അതായത് അവര്‍ ദൈവനിശ്ചിതരാണ്, ഒരുഭാഗത്തു മനുഷ്യവ്യക്തികള്‍ എന്നനിലയ്ക്ക്, അവര്‍ പൂര്‍ണസമത്വം ഉളളവര്‍ ആകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്‍മകളില്‍ അവര്‍ ڇപുരുഷനുംڈ ڇസ്ത്രീയുംڈ ആകുന്നു. ڇപുരുഷന്‍ ആയിരിക്കുന്നതുംڈ ڇസ്ത്രീ ആയിരിക്കുന്നതുംڈ നല്ലതും ദൈവനിശ്ചിതവും ആകുന്നു. പുരുഷനും സ്ത്രീയും എടുത്തുമാറ്റാനാകാത്ത മാഹാത്മ്യത്തിന്‍റെ ഉടമകളാണ്; ഈ മഹാത്മ്യം സ്രഷ്ടാവായ ദൈവത്തില്‍നിന്ന് അവര്‍ക്കു നേരിട്ടു ലഭിക്കുന്നതാണ്. പുരുഷനും സ്ത്രീയും ڇദൈവഛായയില്‍ ഒരേ മഹാത്മ്യമുളളവരാണ്. അവരുടെ ڇപുരുഷന്‍ ആയിരിക്കലുംڈ ڇസ്ത്രീ ആയിരിക്കലുംڈ സ്രഷ്ടാവിന്‍റെ ജ്ഞാനത്തെയും നന്മയെയും പ്രതിഫലിപ്പിക്കുന്നു.

370 ദൈവം ഒരുവിധത്തിലും മനുഷ്യന്‍റെ ഛായയിലല്ല. അവിടുന്നു പുരുഷനുമല്ല, സ്ത്രീയുമല്ല, തികച്ചും അരൂപിയായ ദൈവത്തില്‍ ലിംഗഭേദത്തിനു സ്ഥാനമില്ല. എങ്കിലും പുരുഷന്‍റെയും സ്ത്രീയുടെയും തനതായ ڇഗുണവിശേഷങ്ങള്‍ڈ ദൈവത്തിന്‍റെ അനന്തഗുണസംപൂര്‍ണതയെ കുറയൊക്കെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെയുളളതാണ് ഒരു മാതാവിന്‍റെയും ഒരു പിതാവിന്‍റെയും ജീവിതപങ്കാളിയുടെയും ഗുണപൂര്‍ണത.

ڇഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടിڈ - ڇരണ്ടുപേര്‍ ചേര്‍ന്നുളള ഏകത്വംڈ

371 പുരുഷനും സ്ത്രീയും ദൈവത്താല്‍ ഒരുമിച്ചു സൃഷ്ടിക്കപ്പെട്ടു. അവരിലൊരാള്‍ മറ്റേയാള്‍ക്കുവേണ്ടിയായിരിക്കണമെന്നു ദൈവം നിശ്ചയിക്കുകയും ചെയ്തു. വിശുദ്ധഗ്രന്ഥ വിവരണത്തിന്‍റെ വിവിധ ചിന്താധാരകളിലൂടെ ഈ സത്യം ഗ്രഹിക്കാന്‍ ദൈവവചനം നമ്മെ പ്രാപ്തരാക്കുന്നു. ڇമനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന തുണയെ ഞാന്‍ നല്‍കുംڈ. മൃഗങ്ങള്‍ക്കൊന്നിനും മനുഷ്യന്‍റെ പങ്കാളികളാവാന്‍ കഴിവില്ല. പുരുഷന്‍റെ വാരിയെല്ലില്‍നിന്നു ദൈവം സ്ത്രീയെ രൂപപ്പെടുത്തി, അവളെ അവന്‍റെയടുക്കല്‍ കൊണ്ടുവന്നപ്പോള്‍, പുരുഷന്‍ ആശ്ചര്യം നിറഞ്ഞ സ്വരത്തില്‍ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ആഹ്ലാദവചനങ്ങള്‍ ഉദ്ഘോഷിച്ചു. ڇഒടുവില്‍ ഇതാ എന്‍റെ അസ്ഥിയില്‍ നിന്നുളള അസ്ഥിയും മാംസത്തില്‍ നിന്നുളള മാംസവുംڈ ഒരേ മനുഷ്യത്വത്തില്‍ പങ്കുചേരുന്ന മറ്റൊരു ഞാന്‍ ആയി സ്ത്രീയെ പുരുഷന്‍ ദര്‍ശിക്കുന്നു.

372 ڇഒരാള്‍ക്കു മറ്റെയാള്‍ڈ എന്നവിധത്തില്‍ പുരുഷനെയും സ്ത്രീയെയും ദൈവം സൃഷ്ടിച്ചു - എന്നാല്‍ ഇതിനര്‍ത്ഥം ദൈവം അവരെ അര്‍ധനിര്‍മിതികളായി, അപൂര്‍ണരായി സൃഷ്ടിച്ചു എന്നല്ല: വ്യക്തികളുടെ ഒരു കൂട്ടായ്മയായിട്ടാണു ദൈവം അവരെ സൃഷ്ടിച്ചത്. ഈ ഐക്യബന്ധത്തില്‍ ഓരോ വ്യക്തിക്കും മറ്റേ വ്യക്തിയുടെ സഹായക പങ്കാളിയാകാന്‍ കഴിയും. കാരണം, വ്യക്തികള്‍ എന്നനിലയില്‍ അവര്‍ തുല്യരാണ്(എന്‍റെ അസ്ഥിയില്‍ നിന്നുളള അസ്ഥിയും.....) സ്ത്രൈണ പൗരുഷ ഭാവങ്ങളുളളവര്‍ എന്ന നിലയ്ക്ക് അവര്‍ പരസ്പരപൂരകരുമാണ്; ഏകശരീരമായിത്തീര്‍ന്നുകൊണ്ടു ജീവന്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്നതരത്തില്‍ ദൈവം അവരെ വിവാഹത്തില്‍ സംയോജിപ്പിക്കുന്നു. സന്താനപുഷ്ടിയുളളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. തന്‍റെ പിന്‍ഗാമികള്‍ക്കു ജീവന്‍ പകര്‍ന്നുകൊടുത്തുകൊണ്ട്, സ്ത്രീയും പുരുഷനും ദമ്പതികള്‍ എന്നനിലയിലും മാതാപിതാക്കള്‍ എന്ന നിലയിലും സ്രഷ്ടാവിന്‍റെ ജോലിയില്‍ വളരെ പ്രത്യേകമായവിധം സഹകരിക്കുന്നു.

373 ദൈവത്തിന്‍റെ കാര്യസ്ഥരായി ഭൂമിയെ കീഴടക്കുക എന്ന വിളിയാണ് ദൈവികപദ്ധതിയില്‍ പുരുഷനും സ്ത്രീക്കും ലഭിച്ചിരിക്കുന്നത്. ഈ കീഴടക്കല്‍കൊണ്ട് ഉദ്ദേശിക്കുന്നതു സ്വേച്ഛാപരമോ നശീകരണാത്മകമോ ആയ ആധിപത്യമല്ല. അസ്തിത്വമുളള സകലതിനെയും സ്നേഹിക്കുന്ന സ്രഷ്ടാവിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പുരുഷനെയും സ്ത്രീയെയും മറ്റു സൃഷ്ടികളുടെ നേര്‍ക്കുളള തന്‍റെ പരിപാലനയില്‍ ഭാഗഭാക്കുകളാകാന്‍ ദൈവം വിളിക്കുന്നു. അങ്ങനെ ഭൂമിയോടുളള ഉത്തരവാദിത്വം ദൈവം അവരെ ഭരമേല്‍പിച്ചതാണ്.

  1. മനുഷ്യന്‍ പറുദീസായില്‍

374 ആദ്യമനുഷ്യന്‍ നല്ലവനായി സൃഷ്ടിക്കപ്പെട്ടവന്‍ മാത്രമായിരുന്നില്ല, അവന്‍ തന്‍റെ സ്രഷ്ടാവിനോടു സ്നേഹബന്ധത്തിലും തന്നോടുതന്നെയും ചുറ്റുമുളള ഇതര സൃഷ്ടികളോടും സമന്വയത്തിലും സ്ഥാപിക്കപ്പെട്ടവനായിരുന്നു. ക്രിസ്തുവിലുളള നൂതനസൃഷ്ടിയുടെ മഹത്ത്വത്തിനു മാത്രമേ ആദിമമനുഷ്യന്‍റെ ആ സുസ്ഥിതിയെ അതിശയിക്കുന്നതിനു കഴിയുമായിരുന്നുളളൂ.

375 വിശുദ്ധഗ്രന്ഥഭാഷയുടെ പ്രതീകാത്മകമായ പുതിയനിയമത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും വെളിച്ചത്തില്‍ ആധികാരികമായി വ്യാഖ്യാനിച്ചുകൊണ്ടു സഭ പഠിപ്പിക്കുന്നു. നമ്മുടെ ആദിമാതാപിതാക്കന്‍മാരായ ആദവും ഹവ്വായും വിശുദ്ധിയുടെയും നീതിയുടെയും ഉദ്ഭാവസ്ഥയില്‍ പ്രതിഷ്ഠിക്കപ്പെട്ടു; ഉദ്ഭവവിശുദ്ധിയുടെ ഈ കൃപാവരം ദൈവികജീവനിലുളള.....ഭാഗഭാഗിത്വംതന്നെയായിരുന്നു.

376 ഈ കൃപാവരത്തിന്‍റെ തേജസ്സുമൂലം മനുഷ്യജീവിതത്തിന്‍റെ എല്ലാ മാനങ്ങളും പ്രശാന്തമായിരുന്നു. ആദിമനുഷ്യന്‍ ദൈവവുമായി ഗാഢമായ സ്നേഹൈക്യം പുലര്‍ത്തിയിരുന്ന കാലത്തോളം അവനു സഹിക്കുകയോ മരിക്കുകയോ വേണ്ടിയിരുന്നില്ല. മനുഷ്യവ്യക്തിയുടെ ആന്തരികപ്പൊരുത്തവും സ്ത്രീയും പുരുഷനും തമ്മിലുളള പൊരുത്തവും ആദിമദമ്പതികളും സര്‍വ്വസൃഷ്ടികളും തമ്മിലുളള പൊരുത്തവും ഉണ്ടായിരുന്ന അവസ്ഥയെ ڇഉദ്ഭവനീതിڈ(ീൃശഴശിമഹ ഷൗശെേരല) എന്നു വിളിക്കുന്നു.

377 ആരംഭംമുതല്‍ ദൈവം മനുഷ്യനു നല്കിയ ലോകത്തിന്‍മേലുളള ആധിപത്യം സാക്ഷാത്കൃതമായതു പ്രഥമമായും മനുഷ്യനില്‍ത്തന്നെയാണ് - സ്വന്തം അഹത്തിന്‍മേലുളള ആധിപത്യം ആദിമമനുഷ്യന്‍ അവന്‍റെ സര്‍വ്വ ഉണ്‍മയിലും നിര്‍മലനും ക്രമീകൃതനുമായിരുന്നു. കാരണം മനുഷ്യനെ ഇന്ദ്രിയസുഖങ്ങള്‍ക്കും ലൗകികവസ്തുക്കളോടുളള ദുരാശയ്ക്കും ബുദ്ധിക്കുനിരക്കാത്ത അഹങ്കാരത്തിനും അടിമപ്പെടുത്തുന്ന ത്രിവിധ പാപാസക്തികളില്‍നിന്നും അവന്‍ സ്വതന്ത്രനായിരുന്നു.

378 മനുഷ്യനോടുളള ദൈവത്തിന്‍റെ അടുപ്പത്തിന്‍റെ അടയാളമാണ് അവിടുന്ന് അവനെ തോട്ടത്തില്‍ പാര്‍പ്പിച്ചിരുന്നു എന്നത്. അതിനെ ഉഴുവാനും പരിപാലിക്കുവാനുമായി മനുഷ്യന്‍ അവിടെ വസിക്കുന്നു. തൊഴില്‍ ഒരു ശിക്ഷയായിരുന്നില്ല. പിന്നെയോ, ദൃശ്യമായ സൃഷ്ട പ്രപഞ്ചത്തെ പൂര്‍ണമാക്കുന്നതിനുവേണ്ടി സ്ത്രീയും പുരുഷനും ദൈവത്തോടു സഹകരിക്കുന്നതായിരുന്നു തൊഴില്‍.

379 ദൈവികപദ്ധതിയില്‍ മനുഷ്യനുവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന ഉദ്ഭവനീതിയുടെ സമന്വയം മുഴുവനും നമ്മുടെ ആദിമാതാപിതാക്കന്‍മാരുടെ പാപംമൂലം നഷ്ടമായി.

സംഗ്രഹം

380 ڇദൈവമേ,.....അങ്ങു മനുഷ്യനെ അങ്ങയുടെ സാദൃശ്യത്തില്‍ത്തന്നെ സൃഷ്ടിക്കുകയും സ്രഷ്ടാവായ അങ്ങയെ സേവിക്കുവാനും സര്‍വ്വസൃഷ്ടികളുടെയുംമേല്‍ അധീശത്വം സ്ഥാപിക്കുവാനും വേണ്ടി അവനെ ലോകം മുഴുവനും അധിപതിയായി സ്ഥാപിക്കുകയും ചെയ്തു.ڈ

381 അദൃശ്യദൈവത്തിന്‍റെ ഛായ (കൊളോ 1:15) യായ മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്‍റെ ഛായ തന്നില്‍ പുനര്‍രൂപപ്പെടുത്തുന്നതിനു നിയോഗിക്കപ്പെട്ടവനാണു മനുഷ്യന്‍. സഹോദരീ സഹോദരന്‍മാരുടെ മഹാസമൂഹത്തില്‍ ക്രിസ്തു ആദ്യജാതനാകേണ്ടതിനാണിത്.

382 ആത്മാവോടും ശരീരത്തോടുംകൂടി സൃഷ്ടിക്കപ്പെട്ടവനാണെങ്കിലും മനുഷ്യന്‍ ഒരു ഏകത്വം ആണ്. അരൂപിയും അമര്‍ത്യവുമായ ആത്മാവുദൈവത്താല്‍ നേരിട്ടു സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വാസപ്രബോധനം ഉറപ്പു നല്‍കുന്നു.

383 ദൈവം ഏകനായിട്ടല്ല മനുഷ്യനെ സൃഷ്ടിച്ചത്; പ്രാരംഭത്തില്‍ത്തന്നെ പുരുഷനും സ്ത്രീയുമായിട്ടാണ് അവിടുന്ന് അവരെ സൃഷ്ടിച്ചത്. സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുളള ഈ പങ്കാളിത്തം വ്യക്തികള്‍ തമ്മിലുളള കൂട്ടായ്മയുടെ ആദ്യരൂപമാണ്.

384 പാപത്തിനുമുന്‍പ് (ആദിമ) പുരുഷന്‍റെയും സ്ത്രീയുടെയും ഉദ്ഭവവിശുദ്ധിയുടെയും നീതിയുടെയും അവസ്ഥയെക്കുറിച്ചു വെളിപാടു നമ്മെ അറിയിക്കുന്നു; ദൈവവുമായുളള അവരുടെ സ്നേഹബന്ധമായിരുന്നു പറുദീസായിലെ അവരുടെ അസ്തിത്വത്തിന്‍റെ സൗഭാഗ്യത്തിനു നിദാനം.

 

പതനം

385 ദൈവം അനന്തനന്‍മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദനയുടെയോ പ്രകൃതിയിലെ തിന്‍മകളുടെയോ അനുഭവത്തില്‍ നിന്ന് ആര്‍ക്കും രക്ഷപെടാനാവില്ല. ഇവ പ്രകൃത്യാ സൃഷ്ടികള്‍ക്കുളള പരിമിതികളുമായി ബന്ധപ്പെട്ടവയായി തോന്നുന്നു. ആര്‍ക്കും രക്ഷപ്പെടാനാവില്ല, പ്രത്യേകിച്ച് ധാര്‍മിക തിന്‍മ എന്ന പ്രശ്നത്തില്‍നിന്ന്. എവിടെനിന്നാണു തിന്‍മ വരുന്നത്? ڇതിന്‍മ എവിടെനിന്നു വരുന്നുവെന്ന് ഞാന്‍ അന്വേഷിച്ചു; ഒരുത്തരവും എനിക്കു കിട്ടിയില്ലڈ....എന്നു വിശുദ്ധ അഗസ്തീനോസു പ്രസ്താവിക്കുന്നു. അഗസ്തീനോസിനു തന്‍റെ വേദനാജനകമായ ദൈവാന്വേഷണത്തിന് ഉത്തരം ലഭിച്ചത് അദ്ദേഹം ജീവിക്കുന്ന ദൈവത്തിലേക്കു തിരിഞ്ഞപ്പോഴാണ്. ڇതിന്‍മയുടെ രഹസ്യംڈ അനാവൃതമാകുന്നതു ڇഭക്തിയുടെ രഹസ്യത്തിന്‍റെڈ വെളിച്ചത്തില്‍ മാത്രമാണ്. ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം പാപത്തിന്‍റെ വ്യാപ്തിയും, അതേസമയം ദൈവകൃപയുടെ അതിസമൃദ്ധിയെയും വെളിപ്പെടുത്തി. അവിടുന്നു മാത്രമാണ് തിന്‍മയുടെമേല്‍ വിജയം നേടിയവന്‍. അതിനാല്‍, അവിടുന്നില്‍ നമ്മുടെ വിശ്വാസദൃഷ്ടികള്‍ ഉറപ്പിച്ചുകൊണ്ടായിരിക്കണം തിന്‍മയുടെ ഉത്പത്തിയെപ്പറ്റിയുളള പ്രശ്നത്തെ സമീപിക്കുന്നത്.

  • പാപം വര്‍ധിച്ചിടത്തു കൃപാവരം അതിസമൃദ്ധമായി

പാപമെന്ന യാഥാര്‍ത്ഥ്യം

386 മനുഷ്യചരിത്രത്തില്‍ പാപത്തിന്‍റെ സാന്നിധ്യം ഉണ്ട്. അതിനെ അവഗണിക്കുവാനോ ഇരുണ്ട ഈ യാഥാര്‍ത്ഥ്യത്തിനു മറ്റുപേരുകള്‍ നല്‍കുവാനോ ഉളള ശ്രമം വിഫലമാണ്. പാപം എന്താണെന്നു ഗ്രഹിക്കുവാനുളള ശ്രമത്തില്‍ ആദ്യമായി മനുഷ്യനു ദൈവത്തോടുളള ഗാഢബന്ധം അംഗീകരിക്കണം; ഈ ബന്ധത്തിലല്ലാതെ, പാപമെന്ന തിന്‍മയുടെ മറ മാറ്റി, അതിന്‍റെ യഥാര്‍ഥരൂപം ദര്‍ശിക്കുന്നതിനു നമുക്കു സാധിക്കുകയില്ല. ദൈവനിഷേധവും അവിടുത്തോടുളള എതിര്‍പ്പുമാണു മനുഷ്യജീവിതത്തിലും ചരിത്രത്തിലും ഒരു ദുര്‍വഹഭാരമായി എന്നും വര്‍ത്തിക്കുന്ന പാപത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം.

387 ദൈവാവിഷ്കരണത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ, പാപമെന്ന യാഥാര്‍ത്ഥ്യത്തിന്, വിശിഷ്യ ഉത്ഭവത്തിലെ പാപത്തിനു വിശദീകരണം നല്‍കാന്‍ സാധ്യമാകൂ. ദൈവത്തെക്കുറിച്ചു വെളിപാടു നല്‍കുന്ന അറിവുകൂടാതെ പാപത്തിന്‍റെ യഥാര്‍ഥ സ്വഭാവം  ഗ്രഹിക്കുന്നതിനു നമുക്കു സാധിക്കുകയില്ല. അതുപോലെ, പാപത്തെ കേവലം വളര്‍ച്ചാസംബന്ധമായ വൈകല്യമായും മാനസിക ദൗര്‍ബല്യമായും, ഒരബദ്ധമായും, അപര്യാപ്തമായ സാമൂഹിക വ്യവസ്ഥിതിയുടെ അനിവാര്യ ഫലമായും മറ്റും വ്യാഖ്യാനിക്കാന്‍ പ്രലോഭിതരാകും. മനുഷ്യനെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയുടെ അറിവിലൂടെ സൃഷ്ടികളായ വ്യക്തികള്‍ ദൈവത്തെ സ്നേഹിക്കുന്നതിനും അന്യോന്യം സ്നേഹിക്കുന്നതിനുമായി ദൈവം അവര്‍ക്കു നല്‍കിയ സ്വാതന്ത്രത്തിന്‍റെ ദുരുപയോഗമാണു, പാപമെന്നു നമുക്കു ഗ്രഹിക്കാന്‍ സാധിക്കും.

ഉദ്ഭവപാപം-കാതലായ ഒരു വിശ്വാസ സത്യം

388 ദൈവാവിഷ്കരണത്തിന്‍റെ പുരോഗതിക്കനുസൃതമായി പാപമെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാകുന്നു. പഴയനിയമകാലത്തെ ദൈവ ജനത ഉല്‍പ്പത്തിപുസ്തകത്തിലെ മനുഷ്യന്‍റെ പതന വിവരണത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യാവസ്ഥയുടെ വേദന മനസിലാക്കുവാന്‍ ശ്രമം നടത്തിയെങ്കിലും, അതിന്‍റെ ആത്യന്തികാര്‍ത്ഥം ഗ്രഹിക്കുന്നതിന് അവര്‍ക്കു കഴിഞ്ഞിരുന്നില്ല; കാരണം, യേശുക്രിസ്തുവിന്‍റെ  മരണോത്ഥാനങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഇതു സുഗ്രാഹ്യമാകൂ. പാപത്തിന്‍റെ പ്രഭവമായി ആദത്തെ മനസ്സിലാക്കുന്നതിന്, കൃപാവരത്തിന്‍റെ പ്രഭവമായി ക്രിസ്തുവിനെ മനസ്സിലാക്കണം. പുനരുത്ഥാനം ചെയ്ത ക്രിസ്തുവിന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവായ സഹായകന്‍ സമാഗതനായത്, ലോകരക്ഷകന്‍ ആരാണെന്നു വെളിപ്പെടുത്തിക്കൊണ്ട്, പാപത്തിന്‍റെ പേരില്‍ ലോകത്തെ കുറ്റപ്പെടുത്തുവാന്‍ വേണ്ടിയാണ്.

389 യേശു സര്‍വ്വമനുഷ്യരുടെയും രക്ഷകനാണ്; എല്ലാവര്‍ക്കും രക്ഷ ആവശ്യമാണ്; ക്രിസ്തുവിലൂടെ എല്ലാവര്‍ക്കും രക്ഷ നല്‍കപ്പെടുന്നു. ഈ സദ്വാര്‍ത്തയുടെ ڇമറുവശമാണ്ڈ ഉദ്ഭവപാപത്തെ സംബന്ധിക്കുന്ന പ്രബോധനം എന്നുപറയാം. ക്രിസ്തുരഹസ്യത്തെ വികലമാക്കികൊണ്ടു മാത്രമേ ഉദ്ഭവപാപത്തെക്കുറിച്ചുള്ള വെളിപാടിനെ അനുചിതമായി തിരുത്തുവാന്‍ നമുക്കു കഴിയുകയുള്ളുവെന്നു ക്രിസ്തുവിന്‍റെ മനോഭാവമുള്ള സഭയ്ക്കു വളരെ നന്നായി അറിയാം.

പതനവിവരണം മനസിലാക്കേണ്ടവിധം

390 പതനവിവരണത്തില്‍ (ഉത്പത്തി മൂന്നാമധ്യായം) ആലങ്കാരികഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും മാനവചരിത്രത്തിന്‍റെ തുടക്കത്തില്‍ നടന്ന ഒരു പുരാതന സംഭവത്തെ അത് ഉറപ്പിച്ചുപറയുന്നു. നമ്മുടെ ആദിമാതാപിതാക്കന്‍മാര്‍ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്‍പിച്ചുവെന്നു വെളിപാടുവഴി നമുക്കു വിശ്വാസപരമായ സ്ഥിരീകരണം ലഭിച്ചിരിക്കുന്നു.

  • . മാലഖമാരുടെ പതനം

391 ദൈവഹിതത്തിനെതിരായി നമ്മുടെ ആദിമാതാപിതാക്കന്‍മാര്‍ എടുത്ത തീരുമാനത്തിന്‍റെ പിന്നില്‍ വഞ്ചനാത്മകവും ദൈവവിരുദ്ധവുമായ ഒരു സ്വരം, അവരെ മരണത്തില്‍ വീഴ്ത്തുന്ന അസൂയാകലുഷമായ ഒരു സ്വരം പതിയിരിക്കുന്നു. വിശുദ്ധലിഖിതവും സഭാപാരമ്പര്യവും ഈ സ്വരത്തിനു ഹേതുവായ യാഥാര്‍ഥ്യത്തില്‍ നിപതിച്ച മാലാഖയായി തിരിച്ചറിയുന്നു. ڇസാത്താന്‍ڈ, ڇപിശാച്ڈ എന്നീ പേരുകളില്‍ അവന്‍ അറിയപ്പെടുന്നു. അവ ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ലമാലാഖയായിരുന്നുവെന്നാണു സഭാപ്രബോധനം. പിശാചും മറ്റു ദുര്‍ഭൂതങ്ങളും പ്രകൃത്യാ നല്ലവരായി ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരായിരുന്നു. എങ്കിലും അവര്‍ സ്വയം ദാസരായിത്തീര്‍ന്നു.

392 ഈ മാലാഖമാരുടെ പാപത്തെക്കുറിച്ചു വിശുദ്ധലിഖിതം പ്രസ്താവിക്കുന്നുണ്ട്. മൗലികമായും തിരിച്ചെടുക്കാനാവാത്ത വിധത്തിലും ദൈവത്തെയും അവിടുത്തെ ഭരണത്തെയും നിരാകരിച്ച സൃഷ്ടികളായ അരൂപികളുടെ സ്വതന്ത്രമായ തിരെഞ്ഞടുപ്പിലാണ്, മാലാഖമാരുടെ ڇപതനംڈ അടങ്ങിയിരിക്കുന്നത്. നമ്മുടെ ആദിമാതാപിതാക്കന്‍മാരുടെ പ്രലോഭകന്‍ പറഞ്ഞ വാക്കുകളില്‍ ആ നിഷേധത്തിന്‍റെ അലയടി നാം കേള്‍ക്കുന്നു. ڇനിങ്ങള്‍ ദൈവത്തെപ്പോലെ ആയിത്തീരും.ڈ ڇപിശാച് ആദിമുതലേ പാപം ചെയ്യുന്നുڈ. ڇഅവന്‍ നുണയനും നുണയുടെ പിതാവുമാണ്ڈ.

393 ദൈവത്തിന്‍റെ അനന്തകാരുണ്യത്തിന്‍റെ കുറവല്ല, പ്രത്യുത മാലാഖമാരുടെ തീരുമാനത്തിന്‍റെ തിരുത്താനാകാത്ത സ്വഭാവമാണ് അവരുടെ പാപത്തെ അക്ഷന്തവ്യമാക്കുന്നത്. മരണശേഷം മനുഷ്യര്‍ക്കു മനസ്താപം സാധ്യമല്ലാത്തതുപോലെ മാലാഖമാര്‍ക്ക് അവരുടെ പതനശേഷം മനസ്താപം സാധ്യമല്ല.

394 ആരംഭംമുതലേ കൊലപാതകി എന്ന് യേശു വിശേഷിപ്പിക്കുന്നവന്‍റെ ആപത്കരമായ സ്വാധീനത്തെക്കുറിച്ചു വിശുദ്ധഗ്രന്ഥം സാക്ഷ്യം നല്‍ക്കുന്നു. പിതാവില്‍നിന്ന് യേശു സ്വീകരിച്ച ദൗത്യത്തിന്‍റെ നിര്‍വ്വഹണത്തില്‍നിന്ന് അവിടുത്തെവ്യതിചലിപ്പിക്കാന്‍ ശ്രമിക്കുകപോലും ചെയ്തവനാണ് അവന്‍. ڇദൈവപുത്രന്‍റെ ആഗമനോദ്ദേശ്യംതന്നെ, പിശാചിന്‍റെ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുകയെന്നതായിരുന്നുڈ. ഫലത്തില്‍ പിശാചിന്‍റെ പ്രവൃത്തികളില്‍ ഏറ്റവും ഗൗരവമേറിയതു ദൈവത്തെ ധിക്കരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച വഞ്ചനാപൂര്‍ണമായ പ്രലോഭനമായിരുന്നു.

395 എങ്കിലും പിശാചിന്‍റെ ശക്തി അനന്തമല്ല. അവന്‍ ഒരു സൃഷ്ടി മാത്രമാണ്. പൂര്‍ണമായ അരൂപി എന്ന നിലയില്‍ അവന്‍ ശക്തനാണെങ്കിലും, അവന്‍ എന്നും ഒരു സൃഷ്ടിയാണ്. ദൈവരാജ്യത്തിന്‍റെ നിര്‍മിതി തടയാന്‍ അവന്‍ ശക്തനല്ല. ദൈവത്തോടും യേശുക്രിസ്തുവില്‍ സാക്ഷാത്കൃതമാക്കുന്ന ദൈവരാജ്യത്തോടും തികഞ്ഞവിദ്വേഷത്തോടെ പിശാച് ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചേക്കാം. അവന്‍റെ പ്രവര്‍ത്തനം ഓരോ മനുഷ്യനും സമൂഹത്തിനും ആത്മീയവും പരോക്ഷമായി ശാരീരികമായിപ്പോലുമുളള ഗൗരവതരമായ ഉപദ്രവങ്ങള്‍ വരുത്തിവയ്ക്കുന്നതും ആകാം. എന്നാലും പിശാചിനെ അവന്‍റെ ദുഷ്പ്രവര്‍ത്തനത്തിന് അനുവദിക്കാറുണ്ട്. ശക്തിയോടും സൗമ്യതയോടുംകൂടി മനുഷ്യന്‍റെയും ലോകത്തിന്‍റെയും ചരിത്രത്തെ നിയന്ത്രിച്ചു നയിക്കുന്ന ദൈവികപരിപാലന, പിശാചിനെ അവന്‍റെ പ്രവര്‍ത്തനത്തിന് അനുവദിക്കാറുണ്ട്, പൈശാചിക പ്രവര്‍ത്തനത്തെ ദൈവം അനുവദിക്കുന്നുവെന്നത് ഒരു വലിയ രഹസ്യമാണ്. എങ്കിലും ڇനമുക്കറിയാം ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി അവിടുന്നു ക്രമീകരിക്കുന്നുവെന്ന്ڈ.

  • ഉത്ഭവപാപം

സ്വാതന്ത്യത്തിന്‍റെ പരീക്ഷണം

396 ദൈവം മനുഷ്യനെ തന്‍റെ ഛായയില്‍ സൃഷ്ടിച്ച്, അവനെ തന്‍റെ സൗഹൃദത്തില്‍ സ്ഥാപിച്ചു. ദൈവത്തോടുളള സ്വതന്ത്രമായ വിധേയത്വത്തിലൂടെയല്ലാതെ ഈ സ്നേഹബന്ധത്തില്‍ ജീവിക്കുവാന്‍, ആത്മീയ സൃഷ്ടിയായ മനുഷ്യനു സാധ്യമല്ല. നന്‍മതിന്‍മകളുടെ അറിവിന്‍റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കരുത് എന്നവിലക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. ڇഈ വൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കുന്ന ദിവസം നീ തീര്‍ച്ചയായും മരിക്കുംڈ. ڇനന്‍മതിന്മകളുടെ അറിവിന്‍റെ വൃക്ഷംڈ പ്രതീകാത്മകമായി ദ്യോതിപ്പിക്കുന്നത് സൃഷ്ടി എന്ന നിലയ്ക്കു മനുഷ്യനുളള മറികടക്കാനാവാത്ത പരിമിതികളെയാണ്. ഈ പരിമിതികളെ സ്വതന്ത്രമായി അംഗീകരിച്ചുകൊണ്ട്, ആത്മവിശ്വാസത്തോടുകൂടെ ഇവയെ ആദരിക്കേണ്ടതുണ്ട്. മനുഷ്യന്‍ തന്‍റെ സ്രഷ്ടാവിനെ ആശ്രയിക്കുന്നു. സൃഷ്ടിനിയമങ്ങള്‍ക്കും സ്വാതന്ത്യവിനിയോഗത്തെ നിയന്ത്രിക്കുന്ന ധാര്‍മികാനുശാസനങ്ങള്‍ക്കും അവന്‍ വിധേയനാണ്.

മനുഷ്യന്‍റെ ആദ്യപാപം

397 പിശാചിന്‍റെ പ്രലോഭനത്തിനു വിധേയനായ മനുഷ്യന്‍ അവന്‍റെ സ്രഷ്ടാവിലുളള വിശ്വാസം അവന്‍റെ ഹൃദയത്തില്‍ നിര്‍ജീവമാക്കി. സ്വാതന്ത്യം ദുര്‍വിനിയോഗിച്ചുകൊണ്ടു ദൈവകല്‍പന ലംഘിച്ചു. മനുഷ്യന്‍റെ ആദ്യപാപം ഇതില്‍ അടങ്ങിയിരിക്കുന്നു. തുടര്‍ന്നുളള എല്ലാ പാപങ്ങളും ദൈവത്തോടുളള വിധേയത്വരാഹിത്യവും അവിടുത്തെ നന്‍മയിലുളള വിശ്വാസരാഹിത്യവുമാണ്.

398 ആദ്യപാപത്തില്‍ മനുഷ്യന്‍ തനിക്കുതന്നെ ദൈവത്തെക്കാള്‍ പ്രാധാന്യം നല്‍കുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തു. ദൈവത്തിനെതിരായി ദൈവത്തെക്കാള്‍ ശ്രേഷ്ഠനായി അവന്‍ സ്വയം തിരഞ്ഞടുത്തു. സൃഷ്ടിയെന്ന നിലയില്‍ തനിക്കു നിരക്കാത്തതും, തദ്വാരാ തന്‍റെതന്നെ നന്‍മയ്ക്കെതിരായതും, അവന്‍ ചെയ്തു. വിശുദ്ധിയുടെ അവസ്ഥയില്‍ അവരോധിക്കപ്പെട്ട മനുഷ്യന്‍, ദൈവമഹത്ത്വത്തില്‍ പൂര്‍ണ്ണമായി ڇദൈവികനാക്കപ്പെടുവാന്‍ڈ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ പിശാചിനാല്‍ പ്രലോഭിതനായ അവന്‍ ڇദൈവത്തെക്കൂടാതെ, ദൈവസമക്ഷം, ദൈവഹിതത്തിനു വിരുദ്ധമായിڈ ദൈവത്തെപ്പോലെയാകാന്‍ڈ ആഗ്രഹിച്ചു.

399 ആദ്യത്തെ ഈ അനുസരണമില്ലായ്മയുടെ ദുരന്തഫലങ്ങളെ വിശുദ്ധലിഖിതം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദത്തിനും ഹവ്വയ്ക്കും അവരുടെ ഉദ്ഭവവിശുദ്ധിയുടെ കൃപാവരം തത്ക്ഷണം നഷ്ടമാകുന്നു. ദൈവത്തെ അവര്‍ ഭയപ്പെടുന്നു. ദൈവത്തെപ്പറ്റി വികലമായ ഒരു ധാരണ, തന്‍റെ പ്രത്യേകാവകാശാധികാരങ്ങളെപ്രതി അസൂയാലുവായ ഒരു ദൈവത്തെക്കുറിച്ചുളള ധാരണ അവര്‍ മനസ്സില്‍ രൂപീകരിക്കുന്നു.

400 ഉദ്ഭവനീതിയുടെ അവസ്ഥയില്‍ ആദിമാതാപിതാക്കന്‍മാര്‍ക്കുണ്ടായിരുന്ന സന്തുലിതാവസ്ഥ നശിപ്പിക്കപ്പെട്ടു. ആത്മാവിന്‍റെ ആന്തരികശക്തികള്‍ക്കു ശരീരത്തിന്‍റെ മേലുണ്ടായിരുന്ന നിയന്ത്രണം ഭേദിക്കപ്പെട്ടു; സ്ത്രീപുരുഷബന്ധം സംഘര്‍ഷാത്മകമായി ലൈംഗികദുരാശയും ആധിപത്യവും അവരുടെ ബന്ധങ്ങളില്‍ പ്രത്യക്ഷമായി. ഇതരസൃഷ്ടികളുമായുളള പൊരുത്തവും ശിഥിലമായി. സൃഷ്ടപ്രപഞ്ചം ڇജീര്‍ണതയുടെ അടിമത്തത്തിന്ڈ വിധേയമായി. അവസാനമായി, ദൈവത്തെ നിരസിക്കുന്നതിന്‍റെ അനിവാര്യഫലമെന്നു സ്പഷ്ടമായി അറിയിച്ചിരുന്ന ദുരന്തവും സംജാതമായി, ڇമനുഷ്യന്‍ മണ്ണിലേക്കു തന്നെ മടങ്ങും.ڈ എന്തെന്നാല്‍ അതില്‍ നിന്ന് എടുക്കപ്പെട്ടവനാണവന്‍. അങ്ങനെ മരണം മനുഷ്യചരിത്രത്തിലേക്കു പ്രവേശിക്കുന്നു.

401 ആ ആദ്യപാപത്തിനുശേഷം ലോകം മുഴുവന്‍ വാസ്തവത്തില്‍ ഒരു പാപത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. കായേന്‍ സ്വസഹോദരന്‍ ആബേലിനെ വധിക്കുന്നു. പാപത്തെത്തുടര്‍ന്നു മനുഷ്യവംശം സാര്‍വത്രികമായ അജീര്‍ണ്ണതയ്ക്കിരയാകുന്നു. അങ്ങനെതന്നെ ഇസ്രായേലിന്‍റെ ചരിത്രത്തിലും പാപം തുടരെത്തുടരെ തലപൊക്കുന്നതായി കാണാം. പ്രത്യേകമായി, ഉടമ്പടിചെയ്ത ദൈവത്തോടുളള അവിശ്വസ്തതയായും മോശയുടെ നിയമത്തിന്‍റെ ലംഘനമായും ഇസ്രായേലിന്‍റെ പാപം പ്രത്യക്ഷപ്പെടുന്നു. ക്രിസ്തുവിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തിനുശേഷംപോലും, ക്രിസ്ത്യാനികളുടെയിടയില്‍ വിവിധ മാര്‍ഗങ്ങളിലൂടെ പാപം തലയുയര്‍ത്തുന്നുണ്ട്. വിശുദ്ധലിഖിതവും സഭാപാരമ്പര്യവും മാനവചരിത്രത്തിലെ പാപത്തിന്‍റെ സാന്നിധ്യവും സാര്‍വജനീനത്വവും നിരന്തരം നമ്മെ അനുസ്മരിപ്പിക്കുന്നു.

ദൈവവെളിപാടു നമ്മുടെ മുന്‍പില്‍ അനാവരണം ചെയ്യുന്ന സത്യത്തെ നമ്മുടെ അനുഭവം സ്ഥിരീകരിക്കുന്നു. എന്തെന്നാല്‍ മനുഷ്യന്‍ സ്വന്തം ഹൃദയത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ തിന്‍മയിലേക്കു താന്‍ ആകര്‍ഷിക്കപ്പെടുന്നതായും നിരവധി തിന്‍മകളില്‍ താന്‍ മുഴുകിപ്പോകുന്നതായും കാണുന്നു. ഈ തിന്‍മകള്‍ അവന്‍റെ നല്ലവനായ സ്രഷ്ടാവില്‍ നിന്നും വരിക സാധ്യമല്ല. തന്‍റെ പ്രഭവസ്ഥാനമായി, ദൈവത്തെ അംഗീകരിക്കാന്‍ മനുഷ്യന്‍ പലപ്പോഴും വിസമ്മതിക്കുന്നു. തത്ഫലമായി, അവന് തന്‍റെ പരമലക്ഷ്യത്തോട് ഉണ്ടായിരിക്കേണ്ട ബന്ധത്തിനും തന്നോടുതന്നെയും ഇതര മനുഷ്യരോടും എല്ലാ സൃഷ്ടികളോടും അവന് ഉണ്ടായിരിക്കേണ്ട ആഭിമുഖ്യത്തിനും ഉലച്ചില്‍ തട്ടുന്നു.

ആദത്തിന്‍റെ പാപത്തിന്‍റെ ദുഷ്ഫലങ്ങള്‍ മനുഷ്യരാശിക്ക്

402 സര്‍വമനുഷ്യരും ആദത്തിന്‍റെ പാപത്തില്‍ ഉള്‍പ്പെടുന്നു. വി.പൗലോസ് പ്രസ്താവിക്കുന്നു. ڇഒരു മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി,ڈ അതായത് എല്ലാ മനുഷ്യരും. ڇഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ടു മരണം എല്ലാവരിലും വ്യാപിച്ചുڈ. പാപമരണങ്ങളുടെ സാര്‍വലൗകികതയെ, ക്രിസ്തുവിലുളള രക്ഷയുടെ സാര്‍വലൗകികതയുമായി അപ്പസ്തോലന്‍ തട്ടിച്ചുനോക്കുന്നു: ڇഒരു മനുഷ്യന്‍റെ നിയമലംഘനം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്‍റെ (ക്രിസ്തുവിന്‍റെ) നീതി പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതികരണത്തിനു കാരണമായി.ڈ

403 വിശുദ്ധ പൗലോസിന്‍റെ മാതൃകയില്‍ സഭ എന്നും പഠിപ്പിച്ചിട്ടുള്ളതിപ്രകാരമാണ്: മനുഷ്യരെ ഞെരുക്കുന്ന അപാരമായ ദുരിതവും തിന്മയിലേക്കും മരണത്തിലേക്കുമുള്ള അവരുടെ പ്രവണതയും ആദത്തിന്‍റെ പാപവുമായുള്ള അവയുടെ ബന്ധത്തിലൂടെയല്ലാതെ വിശദീകരിക്കുക സാധ്യമല്ല: നാം എല്ലാവരും പാപത്തോടു കൂടെ ജനിക്കത്തക്കവിധം ആദം നമ്മിലേക്ക് ڇ  ആത്മാവിന്‍റെ മരണڈമാകുന്ന പാപം പകര്‍ന്നു തന്നു. വിശ്വാസം നല്‍കുന്ന ഈ ഉറപ്പുനിമിത്തം, വ്യക്തിപരമായ പാപമൊന്നും ചെയ്തിട്ടില്ലാത്ത ശിശുക്കള്‍ക്കുപോലും പാപമോചനത്തിനായി സഭ മാമ്മോദീസാ നല്‍കുന്നു.

404 ആദത്തിന്‍റെ പാപം എങ്ങനെയാണ് അവന്‍റെ സര്‍വ സന്തതികളുടേയും പാപമായിത്തീര്‍ന്നത്? ആദത്തില്‍ മനുഷ്യവംശം മുഴുവനും ڇ ഒരു മനുഷ്യന്‍റെ ഏക ശരീരം പോലെയാണ്.ڈ  ڇ മനുഷ്യവംശത്തിന്‍റെ ഈ ഐക്യം ڈമൂലം, സര്‍വ മനുഷ്യരും ആദത്തിന്‍റെ പാപത്തില്‍ പങ്കുകാരായി, സര്‍വരും ക്രിസ്തുവിന്‍റെ നീതിയില്‍ പങ്കുകാരായതുപോലെ. എന്നിരുന്നാലും ഉദ്ഭവ പാപത്തിന്‍റെ സംക്രമണം നമുക്കു പൂര്‍ണമായി ഗ്രഹിക്കാനാവാത്ത ഒരു രഹസ്യമാണ്. എങ്കിലും ആദം ഉദ്ഭവ വിശുദ്ധിയും നീതിയും സ്വീകരിച്ചത് തനിക്കുവേണ്ടി മാത്രമായിരുന്നില്ല, പ്രത്യുത, മനുഷ്യപ്രകൃതിക്കു മുഴുവന്‍ വേണ്ടി ആയിരുന്നുവെന്ന് വെളിപാടിലൂടെ നാം അറിയുന്നു. പ്രലോഭകനു വഴങ്ങിക്കൊടുക്കുക നിമിത്തം ആദവും ഹവ്വയും വ്യക്തിപരമായ ഒരു പാപം ചെയ്തു; ഈ പാപം മനുഷ്യപ്രകൃതിയെ ബാധിച്ചു; ഈ പ്രകൃതിയെയാണ്, ആദിമാതാപിതാക്കന്‍മാര്‍ തങ്ങളുടെ നിപതിച്ച അവസ്ഥയില്‍ പിന്‍തലമുറകളിലേക്കുസംക്രമിപ്പിക്കേണ്ടിയിരുന്നത്. പ്രജനനതതിലൂടെ, അതായത്, ഉദ്ഭവവിശുദ്ധിയും നീതിയും നഷ്ടപ്പെട്ട മനുഷ്യ പ്രകൃതിയുടെ സംപ്രദാനത്തിലൂടെയാണ് ഈ പാപം സമസ്ത മാനവരാശിയിലേക്കും സംക്രമിക്കുന്നത്. തന്‍മൂലം സാധര്‍മികാര്‍ഥത്ഥത്തില്‍ മാത്രമാണ് ഉദ്ഭവ പാപത്തെ ڇപാപംڈ എന്നു നാം വിളിക്കുന്നത്: ڇപ്രവര്‍ത്തിച്ചڈ പാപമല്ലിത്; പ്രത്യുത ڇപകര്‍ന്നു കിട്ടിയڈ പാപമാണ്; ഇതൊരു അവസ്ഥാ വിശേഷമാണ്, പ്രവൃത്തിയല്ല.

405 ഉദ്ഭവപാപം ഓരോ വ്യക്തിക്കുമുള്ളതാണെങ്കിലും ആദത്തിന്‍റെ പിന്‍ഗാമികളിലാരിലും അതിന്, വ്യക്തിപരമായ ഒരു തെറ്റിന്‍റെ സ്വഭാവം ഇല്ല. ഉദ്ഭവ വിശുദ്ധിയുടേയും നീതിയുടേയും അഭാവമാണു ഉദ്ഭവപാപം. എന്നാലും, മനുഷ്യപ്രക്യതി പൂര്‍ണമായി പങ്കിലമായിട്ടില്ല. മനുഷ്യ പ്രകൃതിക്കു സഹജമായ കഴിവുകളെയെല്ലാം അതു ക്ഷതപ്പെടുത്തി; അങ്ങനെ മനുഷ്യന്‍ അജ്ഞതയ്ക്കും വേദനയ്ക്കും മരണത്തിന്‍റെ ആധിപത്യത്തിനും അധീനമായി പാപത്തിലേക്കുള്ള പ്രവണത- (ڇപാപാസക്തിڈ എന്നു വിളിക്കപ്പെടുന്നു) തിന്മയിലേക്കുള്ള ഈ പ്രവണത അവനില്‍ രൂഢമൂലമായി. എന്നാല്‍ മാമ്മോദീസാ ക്രിസ്തുവിന്‍റെ കൃപാവരത്തിന്‍റെ ജീവന്‍ പ്രദാനം ചെയ്തുകൊണ്ടു മനുഷ്യനിലെ ഉദ്ഭവപാപം നീക്കികളയുകയും, അവനെ തിരികെ ദൈവത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. എങ്കിലും, ദുര്‍ബലമാക്കപ്പെട്ടതും തിന്മയിലേക്കു ചാഞ്ഞിരിക്കുന്നതുമായ മനുഷ്യപ്രകൃതിക്ക് ഏറ്റ ക്ഷതത്തിന്‍റെ അനന്തര ഫലങ്ങള്‍ മനുഷ്യനില്‍ നിലനില്‍ക്കുകയും, ആധ്യാത്മിക സമരത്തിനായി അവ അവനെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

406 ഉദ്ഭവപാപത്തിന്‍റെ സംക്രമണത്തെപ്പറ്റിയുള്ള സഭാപ്രബോധനം അഞ്ചാംശതകത്തില്‍ കൂടുതല്‍ നിഷ്കൃഷ്ടമായി ക്രോഡീകരിക്കപ്പെട്ടു. പെലാജീയസിന്‍റെ പാഷണ്ഡതയ്ക്കെതിരായി വി.അഗസ്തീനോസ് ഉന്നയിച്ച വാദഗതികളില്‍നിന്ന് പ്രത്യേകമായി പ്രചോദനം സ്ഥീകരിച്ചുകൊണ്ടായിരുന്നു അത്; പിന്നീടു പതിനാറാം ശതകത്തില്‍ പ്രോട്ടസ്റ്റന്‍റു നവീകരണത്തിന് എതിരായുള്ള സഭാപ്രബോധനത്തിലൂടെയും ഉദ്ഭവപാപത്തിന്‍റെ സംക്രമണത്തെ സംബന്ധിച്ച പഠനത്തിനു വ്യക്തത കൈവന്നു.സ്വതന്ത്രമനസ്സിന്‍റെ സഹജ കഴിവുകള്‍ ഉപയോഗിച്ചുതന്നെ ദൈവാനുഗ്രത്തിന്‍റെ അവശ്യസഹായമില്ലാതെ, ധാര്‍മികമായി നല്ലജീവിതം നയിക്കുവാന്‍ മനുഷ്യനു കഴിയുമെന്ന് പെലാജീയൂസ് വാദിച്ചു. ആദം ചെയ്ത പാപത്തിന്‍റെ സ്വാധീനത്തെ വെറുമൊരു ദുര്‍മാതൃകയായി പെലാജീയുസ് ലഘൂകരിച്ചു. നേരേമറിച്ച് ആദ്യകാല പ്രോട്ടസ്റ്റന്‍റു നവീകരണക്കാര്‍, ഉദ്ഭവപാപം മനുഷ്യനില്‍ അടിസ്ഥാനപരമായ മാര്‍ഗഭ്രംശമുണ്ടാക്കുകയും സ്വാതന്ത്ര്യത്തെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്തുവെന്ന് പഠിപ്പിച്ചു. ഓരോ മനുഷ്യനും പരമ്പരാഗതമായി ലഭിക്കുന്ന പാപവും, മനുഷ്യന്‍റെ അജയ്യമായ പാപാസക്തിയും ഒന്നു തന്നെയാണെന്ന് അവര്‍ വാദിച്ചു. ഉദ്ഭവപാപത്തെക്കുറിച്ചുള്ള വെളിപാടിന്‍റെ അര്‍ത്ഥമെന്തെന്നു രണ്ടാം ഓറഞ്ച് സൂനഹദോസിലും ത്രെന്തോസു സൂനഹദോസിലും സഭ ആധികാരികമായി പ്രഖ്യാപിച്ചു. 

വിഷമമേറിയ സമരം

407 ഉദ്ഭവപാപത്തെക്കുറിച്ചുള്ള പ്രബോധനം- ഇത് ക്രിസ്തുവിന്‍റെ രക്ഷാകര പ്രവര്‍ത്തനത്തെ സംബന്ധിച്ച പ്രബോധനത്തോടു ബന്ധപ്പെട്ടതാണ്. ലോകത്തില്‍ മനുഷ്യന്‍റെ അവസ്ഥയെയും പ്രവര്‍ത്തനത്തെയുംകുറിച്ചു വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നു. സ്വതന്ത്രനായിത്തന്നെ നിലനില്ക്കുന്നുവെങ്കിലും ആദിമാതാപിതാക്കന്മാരുടെ പാപത്തോടെ പിശാചു മനുഷ്യന്‍റെമേല്‍ ഒരുതരം ആധിപത്യം നേടി. ڇമരണസാമ്രാജ്യത്തിന്‍റെ ഉടമയായ, പിശാചിന്‍റെ അധികാരത്തിന്‍കീഴുള്ള അടിമത്തം ڈ ഉദ്ഭവപാപത്തിലൂടെ സംജാതമാകുന്നു. തിന്മയിലേക്കു ചായ്വുള്ള വ്രണിതമായ ഒരു പ്രകൃതിയുടെ ഉടമയാണു മനുഷ്യനെന്ന വസ്തുത അവഗണിക്കുന്നത്, വിദ്യാഭ്യാസത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ധാര്‍മികതയുടേയും മണ്ഡലങ്ങളില്‍ ഗൗരവമേറിയ അബദ്ധങ്ങള്‍ക്കു കാരണമാകുന്നു.

408 ഉദ്ഭവപാപത്തിന്‍റെ അനന്തരഫലങ്ങളും സര്‍വമനുഷ്യരുടെയും വ്യക്തിപരമായ പാപങ്ങളും ചേര്‍ന്നു, ലോകത്തിനു മുഴുവന്‍ പാപാവസ്ഥവരുത്തിയിരിക്കുന്നു: ഈ പാപാവസ്ഥയെ ڇലോകത്തിന്‍റെ പാപംڈ എന്നു വിശുദ്ധ യോഹന്നാന്‍ വളരെ അര്‍ത്ഥവത്തായി വിശേഷിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ പാപങ്ങളുമായി സാമുദായിക സ്ഥിതികളും സാമൂഹിക ഘടനകളും വ്യക്തികളില്‍ ചെലുത്തുന്ന നിഷേധാത്കമ സ്വാധീനത്തിനും ലോകത്തിന്‍റെ പാപം എന്ന ഈ പേരു ചേരുന്നതാണ്.

409 ڇമുഴുവനായും ദുഷ്ടന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ലോകത്തിന്‍റെڈ ഈ ദുരവസ്ഥ മനുഷ്യജീവിതത്തെ ഒരു സമരമാക്കി മാറ്റുന്നു.

മനുഷ്യചരിത്രം മുഴുവന്‍ അന്ധകാര ശക്തികളുമായുള്ള തീവ്രമായ സംഘടനചരിത്രമാണ്. ചരിത്രത്തിന്‍റെ ആരംഭത്തില്‍ തുടങ്ങിയ ഈ സംഘടനം അവസാന ദിവസംവരെ തുടര്‍ന്നുകൊണ്ടിരിക്കുമെന്നു കര്‍ത്താവു പറഞ്ഞിരിക്കുന്നു. ഈ യുദ്ധത്തില്‍ അകപ്പെട്ടുപോയ മനുഷ്യനു കരണീയമായി ഒന്നേയുള്ളൂ. നന്മയോടു ചേര്‍ന്നു നില്‍ക്കാന്‍ ഉചിതമായി സമരം ചെയ്യുക. കൃപാവരത്തിന്‍റെ സഹായത്താലും സ്വന്തം കഠിനപ്രയത്നത്താലുമാണ് മനുഷ്യന്‍ തന്‍റെ ആന്തരികൈക്യം നേടിയെടുക്കേണ്ടത്.

  • ڇ മരണത്തിന്‍റെ ശക്തിക്കു നീ അവനെ വിട്ടുകൊടുത്തില്ല.ڈ

410 മനുഷ്യന്‍റെ പതനശേഷം ദൈവം അവനെ ഉപേക്ഷിച്ചില്ല. മറിച്ച്, ദൈവം അവനെ വിളിക്കുകയും, തിന്മയുടെമേല്‍ നന്മയ്ക്കു ലഭിക്കുവാനിരിക്കുന്ന വിജയവും വീഴ്ചയില്‍നിന്നുള്ള പുനരുദ്ധാരണവും നിഗൂഢമായി അറിയിക്കുകയുമുണ്ടായി. ഉത്പ്പത്തി പുസ്തകത്തിലെ ഈ വിവരണഭാഗത്തെ ڇആദിമസുവിശേഷംڈ (ുൃീീല്മേിഴലഹശൗാ) എന്നാണു വിളിക്കുന്നത്. മിശിഹായും രക്ഷകനുമായവന്‍റെ ആഗമനം, സര്‍പ്പവും സ്ത്രീയും തമ്മിലുള്ള യുദ്ധം, സ്ത്രീയുടെ ഒരു സന്തതി കൈവരിക്കാനിരിക്കുന്ന അന്തിമ വിജയം ഇവയാണ് അതിന്‍റെ ഉള്ളടക്കം.

411 ഈ വിശുദ്ധ വിവരണത്തില്‍ ڇപുതിയ ആദത്തെڈക്കുറിച്ചുള്ള ഒരു സന്ദേശമാണു ക്രൈസ്തവപാരമ്പര്യം കാണുന്നത്. ڇകുരിശുമരണംവരെയുള്ളڈ അനുസരണത്തിലൂടെ, ആദത്തിന്‍റെ അനുസരണക്കേടിന് അത്യധികമായി പരിഹാരം ചെയ്യുന്നവനാണ് ഈ പുതിയ ആദം. കൂടാതെ, അനേകം സഭാപിതാക്കന്മാരും സഭാപണ്ഡിതന്മാരും ڇആദിമസുവിശേഷത്തിലെڈ സ്ത്രീയില്‍, പുതിയ ഹവ്വായായ മറിയത്തെ, ക്രിസ്തുവിന്‍റെ,മാതാവിനെ കാണുന്നു. പാപത്തിന്‍മേലുള്ള ക്രിസ്തുവിന്‍റെ വിജയത്തിന്‍റെ ഫലം ആരെക്കാളുമാദ്യമായും, സവിശേഷമായും അനുഭവിച്ചത് മറിയമാണ്. ഉദ്ഭവപാപത്തിന്‍റെ എല്ലാ കറകളില്‍നിന്നും അവള്‍ സംരക്ഷിക്കപ്പെട്ടു; ദൈവത്തിന്‍റെ പ്രത്യേകമായ കൃപയാല്‍ തന്‍റെ ഭൗതിക ജീവിതകാലത്തു യാതൊരു പാപവും ചെയ്യാതിരിക്കാനും അവള്‍ക്കു സാധിച്ചു.

412 എന്നാല്‍ എന്തുകൊണ്ടാണ് ആദിമമനുഷ്യനെ പാപം ചെയ്യുന്നതില്‍നിന്നു ദൈവം തടയാതിരുന്നത്? മഹാനായ വി.ലെയോ മറുപടി പറയുന്നു: ڇപിശാചിന്‍റെ അസൂയ നമുക്കു നഷ്ടമാക്കിയതിനേക്കാള്‍ വളരെയേരെ ദൈവാനുഗ്രഹങ്ങള്‍ ക്രിസ്തുവിന്‍റെ അവാച്യമായ കൃപ നമുക്കു നേടിത്തന്നിരിക്കുന്നു.ڈ വിശുദ്ധതോമസ് അക്വീനാസ് എഴുതി: ڇആദിമ പാപത്തിനുശേഷവും മഹത്തരമായ ഔന്നത്യത്തിലേക്കു മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിനു തടസമൊന്നുമില്ല:ڈ തിന്മസംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത് അതില്‍നിന്നു മഹത്തരമായ നന്മ പുറപ്പെടുത്തുന്നതിനുവേണ്ടിയാണ്. വി. പൗലോസ് ഇങ്ങനെ പറയുന്നു: ڇപാപം വര്‍ധിച്ചിടത്തു ദൈവകൃപ അതിലുമുപരിയായി വര്‍ധിച്ചു;ڈ റോമന്‍ ആരാധനാക്രമത്തിലെ ڇആഹ്ളാദഗീതത്തില്‍ ڈ (ലഃൗഹലേേ) നാം ഇങ്ങനെ ആലപിക്കുന്നു: ഭാഗ്യകാരണമായ അപരാധമേ....ഇത്രമഹാനായ രക്ഷകനേ നീ ഞങ്ങള്‍ക്കു നേടിത്തന്നല്ലോ!

സംഗ്രഹം

413 ڇദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ നാശത്തില്‍ അവിടുന്നു ആഹ്ലാദിക്കുന്നുമില്ല. പിശാചിന്‍റെ അസൂയനിമിത്തമാണു മരണം ഭൂമുഖത്ത് പ്രവേശിച്ചത്ڈ (ജ്ഞാനം 1:13, 2:24).

414 സാത്താന്‍ അഥവാ പിശാച്, മറ്റു ദുര്‍ഭൂതങ്ങള്‍ എന്നിവര്‍ പാപംമൂലം അധ:പതിച്ച ദൈവദൂതന്‍മാരാണ്; ദൈവത്തെയും അവിടുത്തെ പദ്ധതിയെയും ധിക്കരിക്കുവാന്‍ അവര്‍ സ്വതന്ത്രമായി തീരുമാനിച്ചു. ദൈവത്തിനെതിരെയുള്ള അവരുടെ തീരുമാനം അന്തിമമാണ്. ദൈവത്തിനെതിരായുള്ള തങ്ങളുടെ സമരത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്താന്‍ പിശാചുക്കള്‍ പരിശ്രമിക്കുന്നു.

415 ڇമനുഷ്യന്‍ നീതിയിലാണു ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും, ദുഷ്ടാരൂപിയുടെ പ്രലോഭനത്തിന് അടിമപ്പെട്ട്, ദൈവത്തിനെതിരായി സ്വരമുയര്‍ത്തിയും; ദൈവത്തെക്കൂടാതെ തന്‍റെ പരമലക്ഷ്യം നേടാന്‍ അത്യാഗ്രഹിച്ചും ചരിത്രാരംഭത്തില്‍ തന്നെ അവന്‍ തന്‍റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചു.ڈ

416 ആദ്യമനുഷ്യനെന്ന നിലയില്‍ ആദം സ്വന്തം പാപംമൂലം ദൈവദത്തമായ ഉദ്ഭവവിശുദ്ധിയും നീതിയും നഷ്ടമാക്കി; തനിക്കു മാത്രമല്ല; എല്ലാ മനുഷ്യര്‍ക്കും നഷ്ടമാക്കി.

417 തങ്ങളുടെ ആദ്യപാപംമൂലം വ്രണികവും തന്‍മൂലം ഉദ്ഭവവിശുദ്ധിയും നീതിയും നഷ്ടപ്പെട്ടതുമായ ഒരു മനുഷ്യപ്രകൃതിയെയാണ് ആദവും ഹവ്വായും തങ്ങളുടെ പിന്‍ഗാമികള്‍ക്കു പകര്‍ന്നുകൊടുത്തത്. ഈ നഷ്ടാവസ്ഥയെയാണ് ڇഉദ്ഭവപാപംڈ എന്നു വിളിക്കുന്നത്.

418 ഉദ്ഭവപാപഫലമായി മനുഷ്യപ്രകൃതിയുടെ കഴിവുകള്‍ ദുര്‍ബലങ്ങളായി; അജ്ഞത, വേദന, മരണത്തിന്‍റെ ആധിപത്യം മുതലായവയ്ക്കു മനുഷ്യപ്രകൃതി വിധേയമാവുകയും പാപപ്രവണത രൂഢമൂലമാവുകയും ചെയ്തു (ഈ പാപപ്രവണതയെയാണു ڇപാപാസക്തിڈ എന്നു വിളിക്കുന്നത്).

419 ڇത്രെന്തോസു സൂനഹദോസിനോടൊപ്പം നാം വിശ്വസിക്കുന്നതിതാണ്: മനുഷ്യപ്രകൃതിയ്ക്കൊപ്പം ഉദ്ഭവപാപം ഓരോ മനുഷ്യനിലേക്കും സംക്രമിക്കുന്നത് പ്രജനനത്തിലൂടെയാണ്, അനുകരണത്തിലൂടെയല്ല, ഉദ്ഭവപാപം ഓരോമനുഷ്യനും വ്യക്തിപരമായിട്ടുള്ളതാണ്ڈ

420 പാപം നമ്മില്‍നിന്ന് അപഹരിച്ചതിനാല്‍ വളരെക്കൂടുതല്‍ അനുഗ്രഹങ്ങളാണ്, പാപത്തിന്‍മേല്‍ ക്രിസ്തു വരിച്ച വിജയം നമുക്കു നേടിത്തന്നിരിക്കുന്നത്. പാപം വര്‍ധിച്ചിടത്തു കൃപാവരം അതിലേറെ സമൃദ്ധമായി.,

421 ക്രൈസ്തവരുടെ വിശ്വാസം ഇതാണ്. സ്രഷ്ടാവിന്‍റെ സ്നേഹം മൂലം ലോകം സ്ഥാപിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു. ലോകം പാപത്തിന്‍റെ ദാസ്യത്തില്‍ നിപതിച്ചെങ്കിലും ദുഷ്ടന്‍റെ ശക്തിയെ തകര്‍ക്കാനായി ക്രൂശിക്കപ്പെടുകയും ഉയിര്‍ക്കുകയും ചെയ്ത ക്രിസ്തു അതിനെ സ്വതന്ത്രമാക്കി.

human-philosophy---from-the-catholic-point-of-view Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu philosophy catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message