We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Sr. Dr. Mary Marcellous On 02-Feb-2021
കുടുംബ സംവിധാനമെന്നാല്‍ മക്കളുടെ എണ്ണം കുറയ്ക്കലാണെന്ന് ഒരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. സാമ്പത്തികസ്ഥിതിയനുസരിച്ചും നമ്മുടെ അവസ്ഥയ്ക്കനുസൃതമായും ദൈവഹിത പ്രകാരം മക്കളുടെ എണ്ണം ക്രമീകരിക്കുകയാണ് വേണ്ടത്. സൃഷ്ടികര്‍ത്താവായ ദൈവത്തോടും തങ്ങളുള്‍ പ്പെടുന്ന സമുദായത്തോടും രാഷ്ട്രത്തോടുമുള്ള ബന്ധം നിലനിറുത്തിക്കൊണ്ടും ഉത്തരവാദിത്വങ്ങള്‍ പാലിച്ചുകൊണ്ടും സന്തുഷ്ടമായ കുടുംബം പടുത്തു യര്‍ത്തുന്നതിനാണ് കുടുംബസംവിധാനം എന്നു പറയുന്നത്. കുടുംബസംവിധാനമാര്‍ഗ്ഗങ്ങളെ കൃത്രിമ മെന്നും സ്വാഭാവികമെന്നും രണ്ടായി തരംതിരിക്കാം. കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ അധാര്‍മ്മികമാണ്. അവ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.
കുടുംബസംവിധാനത്തിന് ദമ്പതികള്‍ക്ക് കത്തോലിക്കാ തിരുസഭ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമാണിത്. തുറന്ന മനസ്സോടെയും പക്വതയോടെയും ശാസ്ത്രീയ സത്യങ്ങളെയും അത്ഭുതകരമായ പ്രകൃതിയുടെ ധാരാളമായ അനുഗ്രഹങ്ങളെയും മനസ്സിലാക്കാന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമാണ്. ലൈംഗിക വളര്‍ച്ച പ്രാപിച്ച പുരുഷനു വാര്‍ദ്ധക്യത്തിലെത്തുന്നതു വരെ (climactric) ഏതു പ്രായത്തിലും സന്താനോത്പാദനശേഷി ഉണ്ടായിരിക്കും. പ്രകൃതി പ്രത്യേകദാനം കൊടുത്തിട്ടുള്ളത് സ്ത്രീകള്‍ക്കാണ്. പുരുഷന്മാരില്‍നിന്നും വ്യത്യസ്തമായി ആര്‍ത്തവ ചക്രം സ്ത്രീകള്‍ക്കുണ്ട്. അങ്ങനെ എപ്പോഴും ഗര്‍ഭം ധരിക്കാത്ത സ്ഥിതിയിലാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു മാസത്തില്‍ 24 മണിക്കൂര്‍ മാത്രമേ സ്ത്രീക്കു ഗര്‍ഭധാരണത്തിന് സാധ്യതയുളളൂ. നമുക്ക് ഈ അണ്ഡാഗമന ദിവസം കണ്ടുപിടിക്കുകയും ചെയ്യാം. സാധാരണയായി മാസംതോറും ഒരു അണ്ഡം പുറത്തുവരുന്നു. 24 മണിക്കൂറിനുള്ളില്‍ അണ്ഡം ബീജത്തോടു ചേര്‍ന്നാല്‍ മാത്രമേ ഗര്‍ഭമാവുകയുള്ളൂ. മറ്റു സമയങ്ങളില്‍, എത്ര സംയോഗം നടത്തിയാലും, അണ്ഡമില്ലാത്തതു കൊണ്ട് ഗര്‍ഭധാരണം തടസ്സപ്പെടുന്നു. ഈ 24 മണിക്കൂര്‍ സമയം കണ്ടുപിടിക്കാന്‍ ദമ്പതികള്‍ പരിശ്രമിക്കണം. അപ്പോള്‍ ധാര്‍മ്മികമായും പ്രകൃതി നിയമമനുസരിച്ചും മക്കളുടെ എണ്ണം ക്രമീകരിക്കാന്‍ ദമ്പതികള്‍ക്കു സാധിക്കും.
1.1. ഫലപ്രദം
50 കോടിയിലധികം ദമ്പതികള്‍ നൂറിലേറെ രാജ്യങ്ങളില്‍ വിജയ പ്രദമായ രീതിയില്‍ ഈ സ്വാഭാവിക മുറ ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ട് കത്തോലിക്കാസഭയിലെ മക്കള്‍ ഇത് ഉപയോഗപ്പെടുത്തുന്നില്ല. ലോകാരോഗ്യസംഘടന (WHO) എല്‍സാവിദോര്‍, ഇന്ത്യ, ഐര്‍ലണ്ട്, ന്യൂസിലാന്‍റ്, ഫിലിപ്പിയന്‍സ് എന്നീ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍, 99.4-99.6% സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍ വിജയമാണെന്ന് കണ്ടെത്തുകയുണ്ടായി.
1.2. ചരിത്രം
വിവിധ വ്യക്തികളുടെ ഗവേഷണത്തിന്‍റെ ഫലമായാണ് സ്വാഭാവികമര്‍ഗ്ഗങ്ങളെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിവ് ലഭിച്ചത്. 12 കുട്ടികളുടെ മാതാപിതാക്കന്മാരായ ജോണ്‍, എവലിന്‍ ബില്ലിംഗ്സ് (ഓസ്ട്രേലിയാ) 1960-ല്‍ ശ്ലേഷ്മ മുറയെക്കുറിച്ചുള്ള പഠനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരികയുണ്ടായി. ഈ അവസരത്തില്‍ത്തന്നെ ഏറിക് ഒത്തലോസ് ശ്ലേഷ്മത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയുണ്ടായി. ജോസഫ് റോട്ടസ്ര്‍ (ഓസ്ട്രിയ) സിംപ്ന്‍റോ തെര്‍മിക് മുറയെക്കുറിച്ചുള്ള പഠനങ്ങളും പ്രകാശനം ചെയ്തു.
1.3. വിവിധ സ്വാഭാവിക മുറകള്‍
പ്രത്യുല്‍പാദനം നടക്കുന്ന ദിവസം ഏതാണ് ,നടക്കാത്ത ദിവസം ഏതാണ് എന്നറിയുവാന്‍ ഏതാണ്ട് 25 മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലതാണ് താഴെ വിവരിക്കുന്നത്.
1.3.1. ഡോക്ടര്‍ ബില്ലിംഗ്സ് മുറ അഥവാ ശ്ലേഷ്മ മുറ
അണ്ഡാഗമനദിവസം കണ്ടുപിടിക്കാനുള്ള ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണിത്. ആര്‍ത്തവംകൊണ്ടും ശ്ലേഷ്മംകൊണ്ടും അണ്ഡാഗമന ദിവസം സംശയമില്ലാതെ നിശ്ചയിക്കാമെന്നു മാത്രമല്ല മുന്‍കൂട്ടി മനസ്സിലാക്കാനും ഈ മുറവഴി സാധിക്കും. സ്ത്രീയുടെ ഉത്പാദനാവയവങ്ങളെല്ലാം ആന്തരികങ്ങളാണ്. ഗര്‍ഭാശയം, അണ്ഡാശയങ്ങള്‍, അണ്ഡവാഹിനികള്‍, ഗര്‍ഭാശയമുഖം ഇത്രയുമാണ് പ്രധാനപ്പെട്ട ഉത്പാദനാവയവങ്ങള്‍.
ശ്ലേഷ്മം: സ്ത്രീകളുടെ ഉത്പാദനാവയവങ്ങളില്‍ ഉണ്ടാകുന്ന ഒരു സ്രവം. ഈ സ്രവത്തിന്‍റെ ഫലമായി സംജാതമാകുന്ന ഒരു നനവുള്ള അവസ്ഥയിലേ പുരുഷബീജം ജീവനോടെയിരിക്കുകയുള്ളൂ. ശ്ലേഷ്മമില്ലെങ്കില്‍ ഗര്‍ഭധാരണ സാധ്യതയില്ല.
ഈ പ്രത്യേകതകള്‍ ബാഹ്യശരീരത്തില്‍ മനസ്സിലാക്കാനുള്ള ക്രമീകരണവും ഈശ്വരന്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകളില്‍ രണ്ടു ഹോര്‍മോണുകളാണുള്ളത്. ഈസ്ട്രജനും പ്രോജസ്റ്റ്റോണും. ഈസ്ട്രജനാണ് ഗര്‍ഭധാരണം സാധ്യമാക്കുക. അതിനായി ഈസ്ട്രജന്‍ മൂന്നു കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നു. ഒന്ന് ഗര്‍ഭാശയത്തില്‍ രക്തപരിവാഹം (എന്‍ടോമെട്രിയം) നിറച്ച് കുഞ്ഞിന് കിടക്കുവാനുള്ള കിടക്ക തയ്യാറാക്കുന്നു. അതേസമയം അണ്ഡാശയത്തില്‍ പ്രവര്‍ത്തിച്ച് അണ്ഡത്തെ പുറത്തുവരാന്‍ സഹായിക്കുന്നു. കിടക്കയും അണ്ഡവും റെഡിയാകുമ്പോഴേക്കും സ്ത്രീയുടെ ഗര്‍ഭാശയത്തിലേക്കുള്ള വഴിയായ ഗര്‍ഭമുഖത്തെ ഗ്രന്ഥികളില്‍ ഈസ്ട്രജന്‍ പ്രവര്‍ത്തിച്ച് ഒരു സ്രവം അഥവാ ശ്ലേഷ്മം ഉണ്ടാക്കുന്നു. ഈ സ്രവത്തിന്‍റെ ജോലിയാണ് പുരുഷബീജത്തിന്‍റെ ജീവന്‍ നിലനിറുത്തുക എന്നതും, മുകളിലേക്കുള്ള യാത്രയെ സഹായി ക്കുക എന്നതും. ദൈവം ചെയ്തിരിക്കുന്നത് എത്ര ഭംഗിയായ ക്രമീകരണമാണെന്നു നോക്കുക.
ശ്ലേഷ്മത്തിന്‍റെ പ്രത്യേകതകള്‍: ആദ്യത്തെ ദിവസത്തെ ശ്ലേഷ്മം അരിമാവു കുറുക്കിയതുപോലെ പശയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായിരിക്കും. ഇത് നിഷ്ഫലശ്ലേഷ്മം ആണ്. രണ്ടുമൂന്നു ദിവസമാവുമ്പോഴേക്കും ശ്ലേഷ്മം തെളിയുവാന്‍ തുടങ്ങുന്നു. പിന്നീട് പച്ചമുട്ടയുടെ വെള്ളപോലെ വലിച്ചാല്‍ നൂലുപോലെ നീളുന്നതും വഴുവഴുപ്പുള്ളതും, കണ്ണാടിപോലുള്ള തുമായി കാണപ്പെടുന്നു. ഇതാണ് ഫലദായകശ്ലേഷ്മം. അണ്ഡം പാകമായിരിക്കുന്നതിന്‍റെ അടയാളമാണിത്. ഈ ഫലദായക ശ്ലേഷ്മം ഏറ്റവും കൂടി നില്‍ക്കുന്ന ദിവസമാണ് അണ്ഡം പുറത്തു വരുന്നത്. അതിനെ പീക്ക് ദിനം എന്നു പറയുന്നു. അണ്ഡാഗമനം കഴിഞ്ഞ് മൂന്നുദിവസത്തേക്കുകൂടി ചെറിയ ഒരു നനവുള്ള അവസ്ഥ അനുഭവപ്പെടാം. പിന്നീട് കുറഞ്ഞു കുറഞ്ഞുവന്ന് ഇല്ലാതാകുന്നു. പിന്നീട് അടുത്ത ആര്‍ത്തവം വരെ യോനീമുഖം വരണ്ടിരിക്കും.
എങ്ങനെ കണ്ടുപിടിക്കാം: ഒരു സ്ത്രീ കുറഞ്ഞത് മൂന്നു മാസത്തെയെങ്കിലും ആര്‍ത്തവചക്രം പഠിക്കണം. ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ഒരു ചാര്‍ട്ടില്‍ രേഖപ്പെടുത്തണം. ആര്‍ത്തവം ഉള്ള ദിവസം 'X' അടയാളപ്പെടുത്തുക. അതു കഴിഞ്ഞാലുടനെ ഒരു Dry Feelin (വരള്‍ച്ച) അനുഭവപ്പെടാം. കുറഞ്ഞത് 4 ദിവസം ഇത് ഉണ്ടാകും. ഇത് 'D' എന്ന് അടയാളപ്പെടുത്തുക. വരള്‍ച്ചയുള്ള കാലം സുരക്ഷിത കാലമാണ്. പിന്നീട് നനവുദിവസങ്ങള്‍ 'O' എന്ന് അടയാളപ്പെടുത്താം. നനവുതുടങ്ങി ഏകദേശം 5 ദിവസം കഴിയുമ്പോള്‍ അണ്ഡാഗമനം നടക്കാം. * എന്ന് അത് അടയാളപ്പെടുത്തുക. അതു കഴിഞ്ഞ് 3 ദിവസംകൂടി സൂക്ഷിക്കുക. പിന്നീട് അടുത്ത അണ്ഡം വരെയുള്ള കാലഘട്ടം സുരക്ഷിതമാണ്.
ഓര്‍ക്കുക: നനവുള്ള കാലം ഫലകാലം - നനവില്ലാത്തത് നിഷ്ഫലകാലം, ശരീരത്തിന്‍റെ ഓരോ ദിവസത്തെയും അനുഭവം നോക്കി ഈ മുറ ഉപയോഗിക്കുക.
സ്ത്രീയുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ശ്ലേഷ്മം ഉത്പാദന സമയം അവള്‍ക്കു കാണിച്ചുകൊടുക്കുന്നു. ഇത് ശരീരത്തിന്‍റെ അനുഭവമാണ്. ശ്ലേഷ്മം മൂലമുണ്ടാകുന്ന നനവു ശ്രദ്ധിച്ചാല്‍, ഉത്പാദനസമയം കണ്ടുപിടിക്കാവുന്നതേയുള്ളൂ. എല്ലാ സ്ത്രീ കളിലും ഒരേ രീതിയും സമയവും ആയിരിക്കുകയില്ല. അതുകൊണ്ട് നനവും വരള്‍ച്ചയും കണ്ടുപിടിക്കാന്‍ ഓരോ ദിവസവും ശ്രദ്ധിക്കേ ണ്ടിവരും. എണ്ണിക്കണക്കുകൂട്ടി ഉപയോഗിക്കാന്‍ പറ്റുന്നതല്ല ശ്ലേഷ്മ മാര്‍ഗ്ഗം. ശരീരത്തിന്‍റെ ആരോഗ്യം നശിക്കില്ല. പാപബോധം ഉണ്ടാവില്ല. മനഃസമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകും.
പ്രത്യേകം ശ്രദ്ധിക്കുക
മുട്ടുണ്ടാക്കിയേക്കാം എന്നതാണ് ഇതിന് കാരണം. ശ്ലേഷ്മം തുടങ്ങിയോ എന്നറിയാനും ബുദ്ധിമുട്ടായേക്കാം. പീക്ക് കഴിഞ്ഞു ള്ള വരണ്ട ദിനങ്ങളില്‍ ഇത് പാലിക്കേണ്ടതില്ല. സാധാരണ പീക്ക് കഴിഞ്ഞാല്‍ 14 ദിവസങ്ങള്‍ വരണ്ട ദിനങ്ങളാണ്.
ചാര്‍ട്ട് അടയാളപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
ആദ്യ കുറച്ചു ദിവസത്തേക്ക് ശ്ലേഷ്മത്തിന് പശ മാതിരി ഒട്ടലും മഞ്ഞനിറവും ഉണ്ടാകും. അത് കട്ടിയുള്ളതും കൊഴുത്തതും കലങ്ങിയതും ആയിരിക്കും. ഇത് നിഷ്ഫലശ്ലേഷ്മമാണ്. ഇവിടെ O എന്ന് അടയാളപ്പെടുത്തുക.
പിന്നീട് ശ്ലേഷ്മം തെളിഞ്ഞു പച്ചമുട്ടയുടെ വെള്ളപോലെ നൂലുപോലെ നീളുന്നതും, തെന്നുന്നതും, വഴുവഴുപ്പുള്ളതു മായിരിക്കും. ഇത് പ്രത്യേക നനവുള്ള അനുഭവം ഉണ്ടാക്കും. ഇതുപോലെ * അടയാളപ്പെടുത്തുക. ഇതാണ് ഫലദായക ശ്ലേഷ്മം.
ആര്‍ത്തവചക്രവ്യത്യാസമുണ്ടെങ്കില്‍
ആര്‍ത്തവചക്രത്തില്‍ വ്യത്യാസം വരുന്നത് എപ്പോഴും പീക്ക് ദിവസത്തിന് മുമ്പുള്ള ദിനങ്ങളിലായിരിക്കും (നീളുന്നതും ദിവസ ങ്ങള്‍ കുറയുന്നതും). പീക്ക് ദിവസം മുതല്‍ അടുത്ത ആര്‍ത്തവം വരെയുള്ള ദിവസങ്ങള്‍ എപ്പോഴും സ്ഥിരമായിരിക്കും (14 ദിവസം).
ആസ്ട്രേലിയന്‍ ഡോക്ടേഴ്സായ ബില്ലിംഗ്സും ഭാര്യയും 25 വര്‍ഷം നടത്തിയ ഗവേഷണഫലമാണ് ഈ മാര്‍ഗം. ബില്ലിംഗ് രീതി എന്ന പേരില്‍ അറിയപ്പെടുന്ന ഇത് പ്രാവര്‍ത്തികമാക്കുവാന്‍ വളരെ എളുപ്പമാണ്. സ്ത്രീ സ്വയം സ്വന്തം കൈവിരല്‍ ഉപയോഗിച്ച് ഗര്‍ഭാശയമുഖത്തുള്ള ശ്ലേഷ്മം കൈയിലെടുത്ത് പരിശോധിച്ചാല്‍ മതിയാകും. ത്യാഗമനസ്ഥിതിയോടെ ഓരോ ദിവസവും ശ്ലേഷ്മം പരിശോധിച്ച് ഒരു ചാര്‍ട്ട് തയ്യാറാക്കി നിര്‍ദ്ദേശിച്ചിരിക്കുന്ന അടയാളങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ആദ്യ രണ്ടുമൂന്നു മാസങ്ങ ളില്‍ ചാര്‍ട്ട് വരച്ച് നിര്‍ബന്ധമായും അടയാളപ്പെടു ത്തേണ്ടതാണ്. മനസ്സിലാക്കി കഴിഞ്ഞാല്‍ അടയാളപ്പെടുത്തല്‍ നിറുത്താം. പിന്നീട് പല ലക്ഷണങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പീക്ക് ദിനം മനസ്സിലാക്കുവാന്‍ സാധിക്കും. പക്ഷേ, ആദ്യത്തെ മാസങ്ങളില്‍ ചാര്‍ട്ട് ഉപയോഗിച്ച് മനസ്സിലാക്കുക തന്നെ ചെയ്യണം. പ്രഭാതത്തില്‍ ഏതാനും സെക്കന്‍റുകള്‍ ഇതിനായി മാറ്റിവയ്ക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ?
ചാര്‍ട്ടിലെ അടയാളം
'X'
*
O
*
*
ഉഷ്ണമാപിനി മുറ (ശരീരോഷ്മാവ് രീതി) (Temperature Method)
ശരീരത്തിന്‍റെ അടിസ്ഥാന ഊഷ്മാവിന്‍റെ മാറ്റത്തെ അടിസ്ഥാനമാക്കിയുള്ള മുറയാണിത്. അണ്ഡാഗമനം കഴിഞ്ഞാല്‍ സ്ത്രീയുടെ ശരീത്തിന്‍റെ ചൂട് 0.5C ഉയരുന്നു. അടുത്ത മാസമുറ വരെ അത് അതുപോലെ തുടരുന്നു. രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ സ്ത്രീ തന്‍റെ ശരീരോഷ്മാവ് എടുക്കണം. ഓരോ ചക്രത്തിലെയും നിഷ്ഫല കാലം അങ്ങനെ അവള്‍ക്ക് കണ്ടെത്താം. ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഈ രീതി ഉപയോഗിക്കുന്നവര്‍, ആര്‍ത്തവത്തിന്‍റെ ആരംഭം മുതല്‍ ചൂട് കൂടി മൂന്നുദിവസം വരെ സംയോഗം ഒഴിവാക്കണം.
സിംപ്റ്റോ തെര്‍മിക് മുറ (Symptothermic Method)
അടിസ്ഥാന ശരീരോഷ്മാവിന്‍റെ രേഖപ്പെടുത്തല്‍, ഗര്‍ഭപാത്ര മുഖത്തെ ശ്ലേഷ്മത്തിന്‍റെ പ്രത്യേകതകളുടെ നിരീക്ഷണം, അണ്ഡാഗമനത്തിന്‍റെ മറ്റു ശാരീരിക സൂചനകള്‍ എല്ലാം പരിഗണിക്കുന്ന മുറയാണിത്. അണ്ഡാഗമനത്തോടനുബന്ധിച്ചു നടക്കുന്ന ചില കാര്യങ്ങള്‍: മുലകളുടെ ആര്‍ദ്രത, അടിവയറ്റിലെ വേദന, അല്പം രക്തം പോകല്‍ (Spotting), വയറിന്‍റെ ഭാരം, ഗര്‍ഭമുഖത്തിന്‍റെ സ്ഥാനം, അതിന്‍റെ തുറവിയുടെ ഡിഗ്രി (അതു കൂടുതല്‍ തുറന്നതുപോലെയുള്ള അനുഭവം), പാവ്, കലണ്ടര്‍ കണക്കു കൂട്ടലുകള്‍, ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ തടിപ്പ് തുടങ്ങിയവ സ്ത്രീകള്‍ക്ക് നിരീക്ഷിക്കാം. ഈ രീതി നോക്കുന്നവര്‍ നനവുള്ള ഗര്‍ഭമുഖശ്ലേഷ്മത്തിന്‍റെ പ്രത്യക്ഷപ്പെടല്‍ മുതല്‍ ശരീരത്തിലെ ചൂട് ഉയര്‍ന്നതിനുശേഷം മൂന്നുദിവസം വരെ അഥവാ പീക്കുദിവസം കഴിയുന്നനാലുദിവസംവരെ സംയോഗത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
അണ്ഡാഗമനദിവസം പച്ചമുട്ടയുടെ വെണ്ണപോലെ വലിച്ചാല്‍ നൂലുപോലെ നീളുന്നതും വഴുവഴുപ്പുള്ളതുമായ ഫലദായകശ്ലേഷ്മം സ്ത്രീയുടെ യോനിയില്‍ കാണപ്പെടും. ശരീരത്തിന്‍റെ ചൂട് 0.5 സെന്‍റിഗ്രേഡ് വര്‍ദ്ധിച്ചിരിക്കും. അടിവയറ്റില്‍ വലതുവശത്തോ ഇടതുവശത്തോ ചെറിയ വേദനയനുഭവപ്പെടും. ഏതു ഭാഗത്തെ അണ്ഡാശയത്തില്‍ നിന്നാണോ അണ്ഡം പുറപ്പെടുന്നത് ആ ഭാഗത്തായിരിക്കും വേദന. മൂന്നു ദിവസത്തേക്ക് ശാരീരികബന്ധം വേണ്ട എന്നു വയ്ക്കുക. ഈ മൂന്നു മുറകള്‍ക്കും കുടുംബാസൂത്രണ ശസ്ത്രക്രിയയ്ക്ക് എത്ര വിജയശതമാനമുണ്ടോ അത്രതന്നെ വിജയശതമാനവും ഉണ്ട്. ഇവ സ്ത്രീകളുടെ ശരീരത്തിന് കേടുവരുത്തുന്നില്ലെന്നു മാത്രമല്ല, സ്നേഹത്തിന്‍റെ കെട്ടുറപ്പുള്ള കുടുംബങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ മാര്‍ഗത്തിന്‍റെ നേട്ടങ്ങള്‍: ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ല. നിഷ്ഫലകാലവും ഫലദായകകാലവും അറിഞ്ഞ് ജീവിക്കാന്‍ സാധിക്കുന്നു. ചെലവ് ഒന്നുമില്ല. ആരോഗ്യത്തിന് ക്ഷതമേല്പിക്കുന്നില്ല. ധാര്‍മ്മികമായി തെറ്റില്ലാത്തതാണിത്. ദമ്പതികള്‍ തമ്മില്‍ ആശയവിനിമയം, ബഹുമാനം, സഹകരണം എന്നിവ വളര്‍ത്തുന്നു. ബോധപൂര്‍വ്വം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കാന്‍ സഹായിക്കുന്നു. ഇതൊരു ജീവിതശൈലി കരുപ്പിടിപ്പിക്കുന്നു.
കമ്പ്യൂട്ടര്‍ മുറകള്‍
ഗര്‍ഭധാരണ സാധ്യതയുള്ള ദിവസവും ഇല്ലാത്ത ദിവസവും പച്ച ലൈറ്റുകൊണ്ടും ചുവപ്പു ലൈറ്റുകൊണ്ടും അറിയിക്കും. എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുകയില്ലല്ലോ.
അള്‍ട്രാസൗണ്ട് സ്കാന്‍ (Ultrasound Scan): അള്‍ട്രാസൗണ്ട് സ്കാന്‍ കൊണ്ട് അണ്ഡാഗമനദിവസം കണ്ടുപിടിക്കുന്നതാണിത്. സാധാരണഗതിയില്‍ എല്ലാവര്‍ക്കും ഈ മുറ ഉപയോഗിക്കാന്‍ സാധിക്കില്ല.
രാസമുറകള്‍ (Chemical Method)
ലിറ്റ്മസ് പേപ്പര്‍ പോലുള്ള പേപ്പര്‍കൊണ്ട് ഗര്‍ഭധാരണ സാധ്യതയുള്ള ദിവസവും അല്ലാത്ത ദിവസവും മനസ്സിലാക്കാം.
റിഥം മുറ
റിഥം മുറ അല്ലെങ്കില്‍ കലണ്ടര്‍ മുറ അഥവാ സേഫ് പിരീഡ് മുറ. ഈ രീതി ഉത്പാദനക്ഷമതയുടെ ഏകദേശദിനങ്ങള്‍ കണക്കാ ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവചക്രത്തിന്‍റെ 5-12 മാസങ്ങളുടെ കണക്കുകള്‍ നോക്കി, ഏറ്റവും ഹ്രസ്വമായ ചക്രത്തില്‍നിന്ന് 18 ദിവസം കുറച്ച് ഫലദായകത്വത്തിന്‍റെ ഏറ്റവും അടുത്തദിവസം കണക്കാക്കുന്നു. ദീര്‍ഘമായ ചക്രത്തില്‍നിന്ന് 11 ദിവസം കുറച്ച് ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ള ഏറ്റവും അകന്ന ദിവസവും കണ്ടെത്തുന്നു. ഇവ സ്ത്രീയുടെ ഉത്പാദനഘട്ടത്തിന്‍റെ ആരംഭവും അവസാനവും ആയി കണക്കാക്കപ്പെടുന്നു. ഉദാ: ആര്‍ത്തവ ചക്രത്തിന്‍റെ ഏറ്റവും ഹ്രസ്വമായത് 25 ദിവസവും ഏറ്റവും ദീര്‍ഘമായത് 35 ദിവസവുമാണെന്ന് കരുതുക. ആദ്യഫലദായക ദിവസം 7-ാം ദിവസമായിരിക്കും (25-18=7). അവസാന ഉത്പാദന ദിവസം 24-ാം ദിവസമായിരിക്കും (35-11=24). മറ്റൊരു വാക്കില്‍ ഫലദായക ദിവസങ്ങള്‍ ഏഴാം ദിവസം മുതല്‍ 24-ാം ദിവസംവരെയായിരിക്കും. അതിനാല്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഉത്പാദന ദിവസങ്ങളില്‍ സംയോഗത്തില്‍നിന്ന് അകന്നിരിക്കണം. 20-25% വരെ പരാജയസാധ്യതയുള്ളതുകൊണ്ട് ഇതുപയോഗിക്കരുത്.
അപൂര്‍ണ്ണസംയോഗം (Coitus Interruptus, Withdrawal Method, ONANISM)
സംയോഗത്തിന്‍റെ അവസാനഭാഗത്ത് സ്ഖലനത്തിനു മുമ്പായി പുരുഷലിംഗം പുറത്തെടുത്തു ശുക്ലം പുറത്തുകളയല്‍ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതു തെറ്റായമുറയാണ്. സ്വാഭാവികമല്ല. 1. പല ദമ്പതികള്‍ക്കും ഇതു സാധിക്കില്ല. 2. സ്ഖലനത്തിനുമുമ്പുള്ള ദ്രവത്തിലും ബീജമുള്ളതുകൊണ്ട് പരാജയം സംഭവിക്കാം. 3. മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് കാരണമാകാം. 4. പിന്‍വലിക്കുന്നതിനുമുമ്പ് സ്ഖലനം സംഭവിക്കാം. 5. ശരിയായ ലൈംഗികസംതൃപ്തിയുണ്ടാവുകയില്ല. 6. പരാജയസാധ്യത ഏറ്റവും അധികമാണ്. പലരും ഇത് ഒരു സ്വാഭാവികമുറയായി തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അതു ശരിയല്ല.
മുലപ്പാല്‍
മുലപ്പാല്‍ കൊടുക്കുന്നതും ഒരു മുറയായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അണ്ഡാഗമനം പല മാസങ്ങള്‍ മാറ്റാമെന്നല്ലാതെ സ്വാഭാവികമുറയായി ഇത് ഉപയോഗിക്കാന്‍ പറ്റില്ല.
സ്വാഭാവിക മുറകള്‍: മേന്മകള്‍
ഉപസംഹാരം
സ്വാഭാവികമുറ അണ്ഡാഗമനദിവസം കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. ഗൗരവമായ കാരണങ്ങളാല്‍ ഗര്‍ഭധാരണം വേണ്ടെന്നുള്ളവര്‍ ഗര്‍ഭമുണ്ടാകുന്ന ദിവസങ്ങളില്‍ സംയോഗം വേണ്ട എന്നുവയ്ക്കുന്നു. ഫലദായകശ്ലേഷ്മദിവസങ്ങള്‍, അതിനു ശേഷമുള്ള മൂന്നു വരണ്ട ദിവസങ്ങള്‍ എന്നിവയാണിവ. അണ്ഡത്തിന്‍റെ ശേഷി 24 മണിക്കൂറാണെങ്കിലും ചില പ്രത്യേക പരിതസ്ഥിതികളില്‍ 1-3 ദിവസം വരെ അണ്ഡം ജീവനോടെ ഉണ്ടാകാം. അങ്ങനെ നീണ്ടാലും ഗര്‍ഭമാകുന്നതിനുള്ള ശക്തി കുറവാണ്. എന്നാലും എല്ലാ സാധ്യതകളും ഒഴിവാക്കുവാന്‍-പീക്ക് കഴിഞ്ഞ് മൂന്ന് ദിവസംവരെ ലൈംഗികബന്ധം വേണ്ടെന്നു വയ്ക്കണം. 97% സ്ത്രീകള്‍ക്കും ശ്ലേഷ്മത്തിന്‍റെ വ്യത്യാസം എളുപ്പം കണ്ടുപിടിക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ പഠനം തെളിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് അണ്ഡാഗമനത്തിന്‍റെ മറ്റു ലക്ഷണങ്ങള്‍ ശരീരതാപം വര്‍ദ്ധിക്കുന്നത്/അടിവയറിന്‍റെ വലതു വശത്തോ ഇടതുവശത്തോ നേരിയ വേദന-മനസ്സിലാക്കി കൊടുത്താല്‍ മതിയാകും.
കൃത്രിമ ഗര്‍ഭനിരോധനം മനുഷ്യന്‍ അവന്‍റെ സൗകര്യത്തിനായി കണ്ടുപിടിച്ചതാണ്. ഇത് ദൈവത്തിന്‍റെ ഇഷ്ടത്തിന് വിരുദ്ധമെന്നുമാത്രമല്ല, ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങള്‍ ധാരാളമുള്ളതുമാണ്. ഗര്‍ഭധാരണഭീതിയില്ലാത്തതിനാല്‍ ദാമ്പത്യ ബന്ധം ദൃഢമായിരിക്കുമെന്നു വ്യാമോഹിച്ചാണ് പലരും കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഇതുപയോഗി ക്കുന്നവരുടെ അനുഭവസാക്ഷ്യങ്ങളില്‍നിന്നും വെളിപ്പെട്ടിട്ടുള്ളത് ദാമ്പത്യസന്തോഷത്തെയും ദാമ്പത്യജീവിതത്തെയും ഇതു താറുമാറാക്കുന്നു എന്നാണ്. സ്ത്രീകള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ കൂടുതലായി ഉണ്ടാകുന്നു. മാസമുറയുടെ ക്രമക്കേടും ഗര്‍ഭപാത്ര രോഗങ്ങളും വര്‍ഷങ്ങള്‍ക്കുശേഷം ഗര്‍ഭിണിയാകാനുള്ള സാധ്യതയും അണ്ഡവാഹിനിക്കുഴലില്‍ ഗര്‍ഭധാരണവും ഒക്കെ കൂടുതലായി ഇവരില്‍ കണ്ടുവരുന്നു.
കത്തോലിക്കാസഭയ്ക്കു മാത്രമല്ല എല്ലാ മതങ്ങള്‍ക്കും സ്വീകാര്യമാണ് സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍. ശാസ്ത്രീയ അടിസ്ഥാനമുള്ളതിനാല്‍ ഇന്ന് ഗൈനക്കോളജിസ്റ്റുകളും പ്രചരിപ്പിക്കുന്ന ഒരു രീതിയാണിത്. ഇത് കുടുംബത്തില്‍ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനും മൂല്യങ്ങള്‍ക്ക് അനുസരിച്ച് കുറയ്ക്കുന്നതിനും ഉത്തരവാദിത്വമുള്ള കുടുംബം കെട്ടിപ്പടുക്കുന്നതിനും സഹായിക്കും. ദമ്പതികള്‍ക്കും സമൂഹങ്ങള്‍ക്കും ഇതിനെക്കുറിച്ചുള്ള അവബോധം കൊടുക്കുകയാണ് വേണ്ടത്.
സിസ്റ്റര്‍ ഡോ. മേരി മാര്‍സെലസ്
Sr. Dr. Mary Marcellous natural family planning family planning catholic malayalam mananthavady diocese Periods natural methods to prevent pregnancy Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206