We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Felix Podimattam C.H.A On 06-Feb-2021
വസ്തുനിഷ്ഠമായ, ആത്യന്തികലക്ഷ്യമുള്ള മനുഷ്യന്‍ നിരന്തരം അതു പ്രാപിക്കാനുള്ള പരിശ്രമത്തിലായിരിക്കും. ലക്ഷ്യത്തിലേക്കുള്ള ഈ പ്രയാണത്തില്‍ ഒരു "ധാര്‍മ്മിക ക്രമം" അവന്‍ പാലിക്കേണ്ടതുണ്ട്. അവന്‍ പിന്തുടരേണ്ട ഈ ധാര്‍മ്മിക ക്രമം, ധാര്‍മ്മിക നിയമങ്ങള്‍ സൃഷ്ടിക്കുന്നു.
നിയമം ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ ഒരു അളവുകോലാണ്, ഒരു ക്രമമാണ്, പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു മാനദണ്ഡമാണ്. ഈ അര്‍ത്ഥത്തിലാണ് നാം ഭൗതിക നിയമങ്ങളേയും (physical laws) വ്യാകരണനിയമങ്ങളേയും (law of grammar) കുറിച്ച് സംസാരിക്കുന്നത്. ഇവയെ കൂടാതെ ധാര്‍മ്മിക നിയമങ്ങളെക്കുറിച്ചും നാം ബോധവാന്മാരാണ്. പാലിക്കപ്പെടുന്നില്ലെങ്കില്‍ നമ്മുടെ ഉള്ളില്‍ ശക്തമായ ആന്തരിക സംഘര്‍ഷം സൃഷ്ടിക്കാന്‍ മാത്രം നമ്മുടെ സ്വാതന്ത്ര്യത്തെ ആഴമായി സ്വാധീനിക്കുന്നവയാണീ ധാര്‍മ്മിക നിയമങ്ങള്‍. സത്യസന്ധതയും,സ്നേഹവും, വിശ്വസ്തതയും, ഉത്തരവാദിത്വമേറ്റെടുക്കുവാനുള്ള സന്നദ്ധതയുമൊക്കെ ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയിലുള്ള നമ്മുടെ അസ്തിത്വത്തിന്‍റെ ഭാഗമാകേണ്ടവയാണ്.
നിയമത്തിന്‍റെ വിവിധ പിരിവുകള്‍ രെവീഹമശെേരെ അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ നിയമങ്ങളെ ലലൈിശേമഹ നിയമങ്ങളെന്നും ുമൃശേരശുമശ്ലേ നിയമങ്ങളെന്നും രണ്ടായി തിരിക്കുന്നു. എല്ലാറ്റിന്‍റേയും അടിസ്ഥാനവും ലക്ഷ്യവും ആദികാരണവുമായ ദൈവത്തില്‍ (Laws in God) സ്ഥിതിചെയ്യുന്നവയാണ് ലലൈിശേമഹ നിയമങ്ങള്‍. അനാദിയും സര്‍വ്വജ്ഞാനിയും തീരുമാനങ്ങളില്‍ സര്‍വ്വശക്തനുമായ ദൈവത്തില്‍ സ്ഥിതിചെയ്യുന്ന നിയമങ്ങളും ശാശ്വതമാണ്. അവ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനേയും അതിന്‍റെ സൃഷ്ടിയില്‍ അന്തര്‍ലീനമായ ആത്യന്തിക ലക്ഷ്യത്തിലേക്ക് നയിക്കുന്ന ദൈവത്തിന്‍റെ അനന്തജ്ഞാനമല്ലാതെ മറ്റൊന്നുമല്ല.
എന്നാല്‍ ദൈവത്തിന്‍റെ ആജ്ഞകള്‍ക്കനുസരിച്ച് വിലയിരുത്തപ്പെടുകയും, അതേ സമയം സൃഷ്ടികളില്‍ സ്ഥിതിചെയ്യുകയും ചെയ്യുന്നവ participative നിയമങ്ങളാണ്. ഇത്തരം നിയമങ്ങളെ രണ്ടായി തിരിക്കാം: പ്രകൃതി (natural) നിയമങ്ങളെന്നും അനുലോമ (posituive) നിയമങ്ങളെന്നും. വിവേചന ശക്തിയുള്ളവയ്ക്ക് അവയുടെ ലക്ഷ്യത്തിലേയ്ക്കുള്ള സ്വാഭാവിക പ്രചോദനമാണ് പ്രകൃതി നിയമങ്ങള്‍. പ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന ഇവയെ തിരിച്ചറിയാന്‍ കഴിയുന്നതോ യുക്തി ബോധത്തിന്‍റെ വെളിച്ചത്തിലും. ശാശ്വതനിയമം മനുഷ്യന്‍റെ യുക്തിചിന്താവൈഭവത്തില്‍ പ്രകൃതി നിയമമായി വെളിപ്പെടുന്നു.
അനുലോമ നിയമങ്ങള്‍ രണ്ടുതരമുണ്ട്: ദൈവികവും മാനുഷികവും. ദൈവം മനുഷ്യനു നല്‍കിയിട്ടുള്ള അനുശാസനങ്ങളുടെ സമാഹാരമാണ് ദൈവിക അനുലോമ നിയമങ്ങള്‍. പ്രകൃതിനിയമങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ദൈവിക അനുശാസനങ്ങള്‍ അതിനാല്‍ തന്നെ (per se)ദൈവിക നിയമങ്ങളാണ് ഉദാ: യഹൂദര്‍ക്ക് ദൈവം നല്‍കിയ അനുഷ്ഠാനവിധികളും മൂന്നാം പ്രമാണവും. അതേസമയം പ്രകൃതി നിയമത്തിന്‍റെ ഭാഗമായിരുന്ന ഒരു അനുശാസനം അതിന്‍റെ പ്രാധാന്യം വ്യക്തമാക്കാനും എല്ലാവരും അത് വ്യക്തമായി അറിയാനുമായി ദൈവം ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുമ്പോള്‍ അത് ദൈവിക നിയമം per accidents എന്നാണ് അറിയപ്പെടുന്നത്.
അവ വിളംബരം ചെയ്യപ്പെടുന്ന സമയവും വിധവും അടിസ്ഥാനമാക്കി ദൈവിക നിയമങ്ങളെ മൂന്നായി തിരിക്കാം. a) പുരാതന നിയമങ്ങള്‍: മോശയ്ക്ക് മുമ്പുണ്ടായിരുന്ന പൂര്‍വ്വപിതാക്കന്മാര്‍ക്ക് വെളിപ്പെടുത്തപ്പെട്ടതും, എഴുതി സൂക്ഷിക്കപ്പെട്ടിട്ടില്ലാത്തതുമായ നിയമങ്ങള്‍ b) പഴയനിയമം /മോശയുടെ നിയമം: മോശയാല്‍ എഴുതി സൂക്ഷിക്കപ്പെടുകയും വിളംബരം ചെയ്യപ്പെടുകയും ചെയ്ത നിയമങ്ങള്‍. c) പുതിയ നിയമം/സുവിശേഷനിയമം: ഈശോയാല്‍ സ്ഥാപിക്കപ്പെടുകയും അപ്പസ്തോലന്മാരാല്‍ പ്രസിദ്ധമാക്കപ്പെടുകയും ചെയ്ത നിയമങ്ങള്‍. ദൈവിക നിയമങ്ങളും പ്രകൃതി നിയമങ്ങളും വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് സമൂഹത്തില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അവ മനുഷ്യ അനുലോമ നിയമങ്ങള്‍ എന്നറിയപ്പെടുന്നു. യഥാക്രമം സഭയുടേയും രാഷ്ട്രത്തിന്‍റേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സഭാനിയമങ്ങളും രാഷ്ട്രീയ നിയമങ്ങളുമാണ് പ്രധാനപ്പെട്ട മനുഷ്യ അനുലോമ നിയമങ്ങള്‍.
വി. ഗ്രന്ഥത്തിന്‍റെ ബാലിശമായ വ്യാഖ്യാനത്തില്‍ നിന്ന് രൂപം കൊണ്ടവയായതിനാല്‍ ദൈവിക നിയമങ്ങളെ നീതീകരിക്കാനാവില്ലെന്നാണ്1 തിമോത്തി ഒ. കോണലിന്‍റെ അഭിപ്രായം. എന്നാല്‍ പ്രകൃതി (natural) നിയമങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും പഴയനിയമകാലഘട്ടത്തില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്നതുമായ അനുഷ്ഠാനങ്ങള്‍ വിശദീകരിക്കാന്‍ 'ദൈവിക ഉല്‍ഭവം' അല്ലാതെ മറ്റു വഴികളില്ലായിരുന്നു.
എല്ലാ പ്രവര്‍ത്തനങ്ങളെയും, ചലനങ്ങളെയും നിയന്ത്രിക്കുന്ന ദൈവികജ്ഞാനമാണ് ശാശ്വത നിയമം. അവ ദൈവത്താല്‍ ശാശ്വതമായി (eternally) വിളംബരം ചെയ്യപ്പെടുന്നവയാണെങ്കിലും, ഫലപ്രാപ്തിയിലെത്തുന്നത് സമയത്തിന്‍റെ പരിധിക്കുള്ളിലാണ്. ശാശ്വത നിയമത്തിന്‍റെ ആവിഷ്ക്കരണമല്ലാത്ത ഒരു നിയമവും യഥാര്‍ത്ഥനിയമമാവില്ല (has no force of law).
ദൈവം ഈ ലോകത്തിന്‍റെ സ്രഷ്ടാവാണെന്നത് ക്രൈസ്തവദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനമാണ്. തന്‍റെ സര്‍വ്വജ്ഞാനത്തില്‍ ഈ ലോകത്തിന്‍റേയും ഇതിലെ ഓരോ സൃഷ്ടിയുടേയും അന്ത്യം കാണുന്ന ദൈവം തന്‍റെ അനുശാസനങ്ങളിലൂടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ ദൈവിക പദ്ധതിക്ക് അനുരൂപപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.
ദൈവത്തിന് ഈ ലോകത്തെപ്പറ്റി, വളരെ പ്രത്യേകമായി മനുഷ്യസമൂഹത്തെപ്പറ്റി വ്യക്തമായ പദ്ധതിയുണ്ടെന്നത് വി. ഗ്രന്ഥത്തിന്‍റെ അടിസ്ഥാന വിശ്വാസമാണ്. ഈ പദ്ധതിയുടെ ലക്ഷ്യം ദൈവമഹത്വവും മനുഷ്യരക്ഷയുമാണ്. ദൈവത്തിന്‍റെ സാര്‍വ്വത്രികജ്ഞാനം പ്രപഞ്ചക്രമത്തിന്‍റേയും (ജോബ് 28, 20-27; ജ്ഞാനം 8,1; 11,20) ധാര്‍മ്മികക്രമത്തിന്‍റേയും അടിസ്ഥാനമായി നിലകൊള്ളുന്നു. ലോകത്തിനായുള്ള ദൈവിക പദ്ധതിയെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും സംസാരിക്കുന്നുണ്ട് (സഭ ആധുനികയുഗത്തില്‍ 35).
വി. തോമസ് അക്വീനാസിന്‍റെ അഭിപ്രായത്തില്‍ ദൈവികജ്ഞാനത്തിന്‍റെ വ്യത്യസ്ത രീതിയിലുള്ള പ്രകടനങ്ങളാണ് നിയമങ്ങള്‍. അതിനാല്‍ ഏതൊരു സൃഷ്ടിയുടേയും ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്‍റെ അടിസ്ഥാനം ശാശ്വത നിയമങ്ങളാണ്, ദൈവികജ്ഞാനമാണ് (ST. I-II, 93,1). ഈ ശാശ്വത നിയമത്തെപ്പറ്റിയുള്ള അറിവ് മനുഷ്യന് ലഭിക്കുന്നത് പ്രകൃതി (natural) നിയമങ്ങളിലൂടെയും, ദൈവിക നിയമങ്ങളിലൂടെയും, മാനുഷിക നിയമങ്ങളിലൂടെയുമാണ് (ST, I-II, 91,2:4ad1, 3ad1). നിയമങ്ങളുടെയെല്ലാം അടിസ്ഥാനം ദൈവികജ്ഞാനമായതിനാല്‍ ഈ ദൈവികജ്ഞാനത്തോട് ചേര്‍ന്നു നില്‍ക്കുന്നിടത്തോളമേ മാനുഷികജ്ഞാനത്തിന് കൃത്യതയുള്ളൂ
(ST. II-II, 23, 2ad1). അപ്രകാരം തന്നെ മാനുഷികനിയമങ്ങളുടെ കൃത്യതയും ശാശ്വതനിയമത്തോടുള്ള വിധേയത്വത്തിലാണ്.
സര്‍വ്വജ്ഞാനിയായ ദൈവത്തിന് വ്യക്തമായ ഒരു പദ്ധതിയില്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്ന ചിന്തയും, നമ്മുടെ അനുഭവങ്ങളിലൂടെ വെളിപ്പെടുത്തപ്പെടുന്ന പ്രപഞ്ചത്തിന്‍റേയും മനുഷ്യസ്വഭാവത്തിന്‍റേയും ക്രമീകൃതമായ അവസ്ഥയുമാണ്, ദൈവിക പദ്ധതിയെപ്പറ്റിയുള്ള ചിന്താധാരകളുടെയെല്ലാം അടിസ്ഥാനം.
ഇന്നത്തേക്കാള്‍ എളുപ്പത്തില്‍ പ്രകൃതിനിയമങ്ങളെ മുമ്പ് നിര്‍വ്വചിക്കാന്‍ കഴിഞ്ഞിരുന്നു എന്നത് സത്യമാണ്. വൈരുദ്ധ്യാത്മകമാണെങ്കിലും ഇതിന് വ്യക്തമായ ഉത്തരം D.C Duivesteijn നല്‍കുന്നുണ്ട്: നമുക്ക് പല വസ്തുക്കളെപ്പറ്റിയും വ്യക്തമായ ധാരണയുണ്ടാവാം; പക്ഷേ ആരെങ്കിലും അവയെ നിര്‍വ്വചിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നതുവരെ മാത്രം. നാം അവയെ അനുദിന ജീവിതത്തില്‍ ഉപയോഗിക്കുകയും സാമര്‍ത്ഥ്യത്തോടെ അവയെപ്പറ്റി സംസാരിക്കുകയും ചെയ്തേക്കാം. എന്നാല്‍ അവയെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് നാം ആദ്യം ചിന്തിച്ചിരുന്നതില്‍ നിന്നും വളരെ കുറച്ചു മാത്രമേ അവയെപ്പറ്റി നമുക്കു അറിവുള്ളൂ എന്നു നാം തിരിച്ചറിയുക... പ്രകൃതി നിയമങ്ങളും അനുദിന ജീവിതത്തില്‍ വളരെയേറെ ഉപയോഗിക്കപ്പെടുന്നുണ്ട്.... നമ്മുടെ വാദഗതികളുടെ അവസാനവാക്കായും ഇവയെ ഉപയോഗിച്ചേക്കാം. എന്നാല്‍ മനുഷ്യജീവിതത്തില്‍ പ്രകൃതിനിയമങ്ങളുടെ സ്ഥാനമെന്ത് എന്നതിനെപ്പറ്റിയുള്ള വ്യക്തമായ ഒരു വിശദീകരണം വളരെ ചുരുക്കമായേ നല്‍കപ്പെടാറുള്ളൂ.3
ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് ഇന്ന് പ്രകൃതി നിയമങ്ങളെ നിര്‍വ്വചിക്കുക എളുപ്പമല്ല. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പ്രകൃതിനിയമങ്ങളെപ്പറ്റിയുള്ള ഔദ്യോഗിക ഭാഷ്യം അവര്‍ക്ക് ലഭിക്കുന്നത് ശ്രദ്ധേയരായ ദൈവശാസ്ത്രജ്ഞരെ ഉദ്ധരിച്ച് സംസാരിക്കുന്ന പ്രഭാഷകരില്‍ നിന്നാണ്. എന്നാല്‍ തങ്ങള്‍ കേട്ട കാര്യങ്ങള്‍ തങ്ങളുടെ അനുദിനജീവിതാനുഭവങ്ങളുമായി ചേര്‍ന്നുപോകാത്തതുകൊണ്ട്, ഒരിക്കല്‍ സംശയാതീതമായി സ്ഥാപിക്കപ്പെട്ടിരുന്ന ഇവയെ അവര്‍ ചോദ്യം ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു.
പക്ഷേ ദൈവശാസ്ത്രജ്ഞന്മാര്‍ യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യുന്നത് പ്രകൃതിനിയമങ്ങളുടെ നിയമസാധുതയെയല്ല, മറിച്ച് അവയെപ്പറ്റി നമുക്കുള്ള സാമാന്യ ജ്ഞാനത്തിന്‍റെ ആധികാരികതയെയാണ്. പ്രത്യേകിച്ച് അവയെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ സാധുതയെയാണ്.
3.1 വിവിധ അഭിപ്രായങ്ങള്‍
ദൈവത്തിന്‍റെ ശാശ്വതനിയമത്തിലുള്ള മനുഷ്യന്‍റെ പങ്കുചേരലെന്നാണ്4 കൈപുസ്തകങ്ങള്‍ (manuals) സാധാരണയായി പ്രകൃതി നിയമത്തെ നിര്‍വ്വചിക്കുന്നത്. പക്ഷേ ജെറാള്‍ഡ് ഡാല്‍കോര്‍ട്ട് ഈ നിര്‍വ്വചനം വളരെ അപൂര്‍ണ്ണമാണെന്നു കരുതുന്നു. പങ്കുചേരലെന്ന നിലയില്‍ നാം പ്രകൃതി നിയമത്തെ കണ്ടാല്‍ അത് ശാശ്വത നിയമത്തില്‍ നേരിട്ടുള്ള ഒരു പങ്കുചേരലാവില്ല. കാരണം ശാശ്വതനിയമത്തെയും അതിന്‍റെ അനുശാസനങ്ങളെയും പറ്റി നമുക്ക് നേരിട്ട് അറിവൊന്നുമില്ല, മറിച്ച് ശാശ്വത നിയമമുണ്ട് എന്ന് അനുമാനിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ. ശാശ്വത നിയമം എന്ന ആശയത്തെപ്പറ്റിയുള്ള നമ്മുടെ അറിവ് പ്രകൃതി നിയമത്തില്‍ നിന്ന് ഉത്ഭവിക്കുന്നതുമാണ്. എന്നാല്‍ മറ്റൊരു വിധത്തില്‍ ചിന്തിക്കുമ്പോള്‍ പ്രകൃതി നിയമം ശാശ്വതനിയമത്തിലുള്ള പങ്കുചേരലാണെന്നു പറയാന്‍ നമുക്ക് കഴിയൂം. കാരണം അസ്തിത്വപരമായി ശാശ്വത നിയമം പ്രകൃതി നിയമത്തിന് മുമ്പേയുള്ളതാണ്. നാം ആദ്യം പ്രകൃതി നിയമത്തെക്കുറിച്ചാണ് അറിയുന്നതെങ്കിലും ധാര്‍മ്മിക നിയമത്തിന്‍റെ സ്പഷ്ടത വ്യക്തമാക്കുന്ന ശാശ്വത നിയമമുണ്ട് എന്ന തീരുമാനത്തില്‍ നമുക്കെത്തിച്ചേരാമെന്ന് ഡാല്‍ കോട്ട് സമ്മതിക്കുന്നു. പക്ഷേ ഈ ശാശ്വത നിയമമെന്തെന്ന് പ്രകൃതി നിയമത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.5
എന്നാല്‍ പ്രകൃതി നിയമത്തിന് ബര്‍ണാര്‍ഡ് ഹെയറിംഗ് നല്‍കുന്ന നിര്‍വ്വചനം ഉചിതമായി തോന്നുന്നു: "തന്‍റെ പ്രകൃതിയും ജീവിതാര്‍ത്ഥവും വിളിയും മനസ്സിലാക്കാന്‍ കഴിയുന്ന, അങ്ങനെ ദൈവത്തോടും സഹോദരങ്ങളോടും ഈ സൃഷ്ടപ്രപഞ്ചത്തോടും ബന്ധപ്പെട്ടു നില്‍ക്കുന്ന വിധത്തില്‍ തന്‍റെ വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണത തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യ പ്രകൃതിയെ"6 സൂചിപ്പിക്കാനാണ് പ്രകൃതി നിയമം എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നത്. "ദൈവത്തിന്‍റെ ക്ഷണത്തിന് തന്‍റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ നല്‍കുന്ന വ്യക്തിപരമായ പ്രതികരണമെന്നാണ്"7 മറ്റൊരിടത്ത് അദ്ദേഹം ഇതിനെ നിര്‍വ്വചിക്കുന്നത്. "ആധുനിക ലോകത്തിലെ വിവാഹം" എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നത് "ധാര്‍മ്മിക പ്രകൃതിനിയമം ദൈവികമായി സൃഷ്ടിക്കപ്പെട്ട സ്വഭാവത്തിന്‍റെ ഭാഷയാണ്"8 എന്നാണ്.
"സ്വയം കണ്ടെത്തലിലേയ്ക്കും പരിപൂര്‍ണ്ണതയിലേയ്ക്കും മനുഷ്യനെ നയിക്കുന്ന പ്രചോദനമെന്നാണ്ڈ പ്രകൃതിനിയമത്തെ ലൂയിസ് മോണ്‍ഡെന്‍ നിര്‍വ്വചിക്കുന്നത്. "താന്‍ ആയിത്തീരേണ്ട അവസ്ഥയെ മനുഷ്യന്‍ സ്വയം നിര്‍വ്വചിക്കുകയാണിവിടെ".9
മൈക്കിള്‍ നൊവാക്, ബെര്‍നാര്‍ഡ് ലോണര്‍ഗന്‍റെ അഭിപ്രായത്തെ ഇപ്രകാരം സംക്ഷേപിക്കുന്നു: പ്രകൃതി നിയമത്തിന്‍റെ അടിസ്ഥാന തത്വം ഏതെങ്കിലും തരത്തിലുള്ള വിധിതീര്‍പ്പുകളല്ല മറിച്ച് "മനുഷ്യനില്‍ അന്തര്‍ലീനമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വെളിപ്പെടുന്ന അവന്‍റെ വ്യക്തിത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്."10
പ്രകൃതിനിയമത്തിന് പര്യാപ്തമായ ഒരു നിര്‍വ്വചനം കൊടുക്കുവാന്‍ കഴിയില്ല എന്ന് നമുക്ക് വ്യക്തമായി. അബ്രഹാം ഈഡല്‍ അഭിപ്രായപ്പെടുന്നതനുസരിച്ച് പര്യാപ്തമായ നിര്‍വ്വചനം വ്യക്തമായി സ്ഥാപിക്കപ്പെട്ട ഒരു സിദ്ധാന്തമാണ്. അതിന് ആ വിഷയത്തെപ്പറ്റി വിശാലമായ അറിവ് ആവശ്യമാണ്.11 അതുകൊണ്ട് വിഷയത്തെപ്പറ്റി തുടര്‍ന്നുള്ള പഠനങ്ങള്‍ക്കും പുനര്‍നിര്‍വ്വചനങ്ങള്‍ക്കും അവസരം നല്‍കിക്കൊണ്ട് അതിന്‍റെ വളര്‍ച്ചാഘടകങ്ങളെ പ്രതിപാദിക്കുന്ന രീതിയിലായിരിക്കണം12 നമ്മുടെ നിര്‍വ്വചനങ്ങള്‍. അതിനാല്‍ ആത്യന്തികമായ നിര്‍വ്വചനങ്ങള്‍ക്കായുള്ള അന്വേഷണം ഫലശൂന്യമായിരിക്കും. കാരണം ഏതു കാലത്തും അത്തരം നിര്‍വ്വചനങ്ങള്‍ അപ്രാപ്യമാണ്.13 ഇക്കാരണത്താല്‍ തന്നെ പ്രകൃതിനിയമത്തിന് ആത്യന്തികമായ നിര്‍വ്വചനം നല്‍കാനാവില്ല. മനുഷ്യനെയും അവന്‍റെ സ്വഭാവത്തെയുംപറ്റിയുള്ള പൂര്‍ണ്ണമായ ചിത്രം നമുക്കില്ല എന്നതുതന്നെ ഇതിനുകാരണം. എന്നാല്‍ ആത്യന്തികമായ നിര്‍വ്വചനം അസാദ്ധ്യമാണ് എന്നതുകൊണ്ട് څപ്രകൃതി നിയമംچ നിര്‍വ്വചനത്തിന് അതീതമാണെന്നും, അതിനായി working definitions രൂപീകരിക്കാന്‍ കഴിയില്ലെന്നും അര്‍ത്ഥമില്ല.
കൊളുംബ റെയന്‍, ഒരു മിമഹീഴ്യ യുടെ സഹായത്തോടെ പ്രകൃതി നിയമത്തെപ്പറ്റിയുള്ള ആശയം വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. വിപണനത്തിനായി ഉല്‍പാദിപ്പിക്കപ്പെട്ട വസ്തുക്കളോടൊപ്പം, അവ എങ്ങനെ ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ച ഉത്പാദകന്‍റെ നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. ആ വസ്തുവിന്‍റെ അസ്തിത്വത്തേയും സ്വഭാവത്തേയും സൂചിപ്പിക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളുമാണവ. പ്രകൃതി നിയമത്തെ ഉത്പാദകന്‍റെ ഈ നിര്‍ദ്ദേശങ്ങളോട് താരതമ്യപ്പെടുത്താവുന്നതാണ്; വിപണന വസ്തുക്കള്‍ക്കു പകരം ഇവിടെ മനുഷ്യവ്യക്തികളാണുള്ളത്. പക്ഷേ വസ്തുക്കളുടെ കാര്യത്തിലെന്നപോലെ ഇവിടെ വസ്തുനിഷ്ഠമായും വ്യക്തമായും നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കപ്പെടുന്നില്ല. മറിച്ച് മനുഷ്യ വ്യക്തികളെന്ന നിലയില്‍ അവരുടെ പ്രകൃതിയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ഇത്തരം നിയമങ്ങള്‍ (rules) തിരിച്ചറിയുകയെന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഇത്തരം നിയമങ്ങളാണ് പ്രകൃതി നിയമങ്ങള്‍ സൃഷ്ടിക്കുന്നത്.14
ഈ സാമ്യ (analogy) ത്തില്‍നിന്നും നമുക്ക് അനുഭവത്തിലേക്ക് വരാം. നമ്മുടെ അവകാശങ്ങള്‍ക്ക് ഭീഷണിയുണ്ടാകുമ്പോള്‍ അവയുടെ സംരക്ഷണത്തിനായി നാം നിയമത്തിന്‍റെ സഹായം തേടും. ഒരു രാജ്യത്തിന്‍റെ പൗരന്‍ മറ്റു പൗരന്മാരുടെയോ ഭരണകൂടത്തിന്‍റേയോ അവകാശ നിഷേധത്തിനെതിരായി ഭരണഘടനയെ ആയുധമാക്കും. എന്നാല്‍ ജീവിക്കുവാനോ, ജോലി ചെയ്യുവാനോ ആരോഗ്യം സംരക്ഷിക്കുവാനോ ഉള്ള നമ്മുടെ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോള്‍ നാം എന്താണ് ചെയ്യുക? ... ഇത്തരം അവകാശങ്ങള്‍ ഒരു ഭരണഘടനയെയും അടിസ്ഥാനമാക്കിയുള്ളതല്ല. മനുഷ്യവ്യക്തിത്വത്തിന്‍റേയും അതിന്‍റെ വൈശിഷ്ട്യത്തിന്‍റേയും അടിസ്ഥാന നിയമങ്ങളില്‍ നിന്നാണ് ഈ അവകാശങ്ങള്‍ ഉടലെടുക്കുന്നത്. മനുഷ്യ വൈശിഷ്ട്യത്തിന്‍റെ ഈ അടിസ്ഥാന നിയമത്തെയാണ് നാം പ്രകൃതി നിയമമെന്ന് വിളിക്കുന്നത്.15
വ്യക്തമായ അന്താരാഷ്ട്ര നിയമങ്ങളുടെ അഭാവത്തിലും, നൂറന്‍ ബര്‍ഗിലെ അന്താരാഷ്ട്ര പട്ടാളകോടതി മനുഷ്യവംശത്തിനെതിരെ പ്രവര്‍ത്തിച്ച കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ച സംഭവം ഏണസ്റ്റ് കില്‍സര്‍ എടുത്തുകാണിക്കുന്നു. എഴുതപ്പെട്ട നിയമങ്ങള്‍ക്കു പിന്നില്‍ എല്ലാവരും അനുസരിക്കാന്‍ ബാദ്ധ്യസ്ഥമായ എഴുതപ്പെടാത്ത ചില നിയമങ്ങളുണ്ടെന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന്16 അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മനുഷ്യന്‍റെ മഹത്വത്തെപ്പറ്റിയുള്ള ആശയം രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച സഭ ആധൂനിക ലോകത്തില്‍ എന്ന രേഖയുടെ പ്രധാന വിഷയമാണ്. ഇതിന്‍റെ 12-ാം ഖണ്ഡികയില്‍ നാമിങ്ങനെ വായിക്കുന്നു. "ഈ ഭൂമിയിലുള്ള എല്ലാ വസ്തുക്കളും അവയുടെ കേന്ദ്രവും മകുടവുമായ മനുഷ്യനോട് ബന്ധപ്പെട്ടുനില്‍ക്കണം എന്ന അഭിപ്രായം വിശ്വാസികളും അവിശ്വാസികളും മിക്കവാറും ഐക്യകണ്ഠ്യേന സൂക്ഷിക്കുന്നുണ്ട്... വി. ഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവത്തെ അറിയാനും സ്നേഹിക്കാനും കഴിവുള്ളവനാണ്. ഭൂമിയിലെ എല്ലാ സൃഷ്ടികളെയും അവന്‍ കീഴടക്കി ഭരിക്കുന്നതിനും, അവയെ തന്‍റെ മഹത്വത്തിനായി ഉപയോഗിക്കുന്നതിനും ദൈവം അവനെ എല്ലാറ്റിന്‍റെയും അധിപതിയായി നിയമിച്ചു."17
ആരും ആയിരിക്കുന്ന അവസ്ഥയില്‍ തൃപ്തരല്ല. കൂടുതല്‍ സ്വന്തമാക്കാനുള്ള സാര്‍വ്വത്രികമായ ദാഹം മെച്ചമായതെന്തോ ആയിത്തീരാനുള്ള ദാഹത്തിന്‍റെ പ്രകടനമാണ്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്നതും ആത്മസാഫല്യവും ആത്മജ്ഞാനവുമൊക്കെ സ്വന്തമാക്കാനുള്ള അദമ്യമായ ആഗ്രഹം തന്നെ. നമുക്ക് ആരോ ഒക്കെ ആകണമെന്ന് ആഗ്രഹമുണ്ട്. ഇതിനര്‍ത്ഥം നാം ഇതുവരെ ആരുമായിട്ടില്ല എന്നതുതന്നെ. നമുക്ക് വലിയവരാകാന്‍ ആഗ്രഹമുണ്ട് അതിനര്‍ത്ഥം നാം ഇപ്പോള്‍ വലിയവരല്ല എന്നതും. കൂടുതലെന്തോ ആയിത്തീരണം എന്ന നമ്മുടെ ആഗ്രഹം വ്യക്തമാക്കുന്നതും നാം ഇതുവരെ 'ആ കൂടുതല്‍' സ്വന്തമാക്കിയിട്ടില്ല എന്നതു തന്നെ. ഈ ആഗ്രഹങ്ങള്‍ക്കു പിന്നിലും ആത്മസാക്ഷാത്ക്കരത്തിനും ആത്മസാഫല്യത്തിനുംവേണ്ടിയുള്ള ദാഹം തന്നെയാണുള്ളത്. നമ്മുടെ അടിസ്ഥാന ലക്ഷ്യമായ ഈ ആത്മസാക്ഷാത്ക്കാരത്തെ ലക്ഷ്യമായ വ്യക്തി (person goal) എന്ന് നമുക്ക് വിളിക്കാം.
ലക്ഷ്യമായ വ്യക്തി (person goal)യിലേക്കുള്ള ഈ പ്രയാണം വ്യക്തികള്‍ക്കു മാത്രമുള്ളതാണ്. ലക്ഷ്യമായ വ്യക്തിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നമ്മുടെ വ്യക്തിത്വം ഒരു given reality ആണ്. ഈ given reality യെ നമുക്ക് person given എന്നു വിളിക്കാം.
നാമെല്ലാം person given ആണ്. person goal ആകുക എന്നതാണ് നമ്മുടെ ലക്ഷ്യം.person given, person goal ആകുന്നതാണ് ധാര്‍മ്മിക ജീവിതം. പ്രകൃതി നിയമത്തിനനുസരിച്ച് ജീവിക്കുന്നതിലൂടെ ഒരുവന്‍ person goal ആകാനുള്ള പ്രയാണത്തിലാണ്. ഈ ചിന്തകളുടെ അടിസ്ഥാനത്തില്‍ നമുക്ക് പ്രകൃതി നിയമത്തെ person given പ്രവര്‍ത്തനങ്ങളുടെ മേല്‍ person goal ചെലുത്തുന്ന അനുശാസനങ്ങള്‍ എന്ന് നിര്‍വ്വചിക്കാം.
എല്ലാ ലക്ഷ്യങ്ങളും, അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ പാലിക്കേണ്ട ചില വ്യവസ്ഥകള്‍ നല്‍കുന്നുണ്ട്. ഉദാഹരണമായി സംഗീതജ്ഞനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ആ ലക്ഷ്യപ്രാപ്തിക്ക് ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ സംഗീതജ്ഞനാകുക എന്ന ലക്ഷ്യം ജീവിതത്തിന്‍റെ അടിസ്ഥാന ലക്ഷ്യമൊന്നുമല്ല. അതിന്‍റെ വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടവയുമല്ല. പക്ഷേ ുലൃീിെ ഴീമഹ നായുള്ള വ്യവസ്ഥകള്‍ പൂര്‍ണ്ണവും സാര്‍വ്വത്രികവുമാണ്. കാരണം തന്നെതന്നെ കണ്ടെത്താനുള്ള ബാധ്യത / ഉത്തരവാദിത്വം ഓരോ വ്യക്തിക്കുമുണ്ട്.
person given നു മേല്‍ person goal ചുമത്തുന്ന വ്യവസ്ഥകള്‍ ഏതൊക്കെയാണ്? person given,person goal ന്‍റെ സാഫല്യമായതിനാല്‍ താഴെപ്പറയുന്ന വ്യവസ്ഥകളാണ് person given നല്കുന്നത്. അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ സാക്ഷാത്കരിക്കുക, ശരിയായ യുക്തി(reson)ക്കനുസരിച്ച് പ്രവര്‍ത്തിക്കുക, തന്നോടുതന്നെ സത്യസന്ധനായിരിക്കുക തന്‍റെ പ്രകൃതിക്കനുസരിച്ച് പ്രവര്‍ത്തിക്കുക, തന്‍റെ മഹത്വത്തിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക തുടങ്ങിയവയാണവ.
ഹേറിംഗ്, മോണ്‍ഡെന്‍, ലോണര്‍ഗന്‍ എന്നിവരുടെ മേലുദ്ധരിച്ച അഭിപ്രായങ്ങള്‍ നമ്മുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നു. റിച്ചാര്‍ഡ് മക്കോര്‍മിക്കിന്‍റെ ചിന്തകളും സഞ്ചരിക്കുന്നത് ഇതേ ദിശയിലാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പ്രകൃതി നിയമം "നമ്മുടെ അസ്തിത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അനുശാസനങ്ങളാണ്. ദൈവത്തില്‍നിന്ന് തുടര്‍ച്ചയായി നാം സ്വീകരിക്കുന്ന സമ്മാനമാണ് നമ്മുടെ വ്യക്തിത്വം. ഈ സമ്മാനത്തില്‍ ഒരു വെല്ലുവിളി അടങ്ങിയിരിക്കുന്നു. നീയെന്താണോ അതായിത്തീരുക എന്ന വെല്ലുവിളി"18. ക്രിസ്തീയ ജീവിതത്തെപ്പറ്റിയുള്ള പൗലോസ്ശ്ലീഹായുടെ പഠനങ്ങളിലും മക്കോര്‍മിക് ഈ ആശയം കാണുന്നുണ്ട്. ഇവിടെ ക്രിസ്തീയ ജീവിതം പുതുജീവിതമാകുന്ന ദാനത്തെ സ്വാതന്ത്ര്യത്തോടെ, ഉത്തരവാദിത്വത്തോടെ സ്വീകരിക്കുന്നതാണ്. അതുകൊണ്ട് പുതുജീവിതമെന്ന ദൈവികദാനം ഒരു വിളിയും വെല്ലുവിളിയുമാണ്.19
person goal ആയിത്തീരാനുള്ള person given ന്‍റെ ചുമതലയെന്ന് പ്രകൃതി നിയമത്തെ അവതരിപ്പിക്കാം. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ പരിപൂര്‍ണ്ണത സ്വന്തമാക്കാനുള്ള ഒരു മനുഷ്യന്‍റെ കടമയാണിത്. നാം ഇവിടെ ഉദ്ദേശിക്കുന്ന 'പരിപൂര്‍ണ്ണത' (perfetion) ബര്‍ണാര്‍ഡ് ഹേറിങ്ങ് തള്ളിക്കളഞ്ഞ 'സ്വയം സാഫല്യ' (self - perfetion) ത്തില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമാണ്.20 ദൈവവുമായുള്ള വ്യക്തിബന്ധത്തില്‍ അധിഷ്ഠിതമായ ക്രിസ്തുമതത്തിന് ഒരിക്കലും ധാര്‍മ്മികതയുടെ കേന്ദ്രവും അടിസ്ഥാനവുമായി മനുഷ്യനെ കാണാനാവില്ല. ധാര്‍മ്മിക ജീവിതത്തിന്‍റെ അടിസ്ഥാനമായി തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യന്‍ മതത്തിന്‍റെ കേന്ദ്രസ്ഥാനവും ദൈവത്തിന്‍റെ പരിശുദ്ധിയും അവഗണിക്കുകയാണ്. ആത്യന്തികമായി മതത്തിനും ധാര്‍മ്മികതയ്ക്കും ഒരേയൊരു അടിസ്ഥാനമേയുള്ളു. അത് ദൈവവുമായുള്ള കൂട്ടായ്മയാണ്.
അതിനാല്‍ പരിപൂര്‍ണ്ണത ദൈവസ്നേഹത്തെപ്രതി സ്വയം ദാനം ചെയ്യുന്നതിലാണ്; തന്നിലേക്ക് ഒതുങ്ങിക്കൂടുന്നതിലൂടെയല്ല മറിച്ച് ദൈവത്തോടും മറ്റുള്ളവരോടുമുള്ള തുറവിലൂടെയാണ് മനുഷ്യന്‍ പരിപൂര്‍ണ്ണനാവുന്നത്.22 പ്രകൃതി നിയമത്തെ നിര്‍വ്വചിച്ചപ്പോള്‍ ഈ പരിപൂര്‍ണ്ണതയാണ് നാം വിവക്ഷിച്ചത്.
പ്രകൃതി നിയമത്തെ നിയതമായ അര്‍ത്ഥത്തില്‍ 'നിയമം' എന്ന് വിളിക്കാനാവുമോ? ഇല്ല എന്നാണ് ജെറാര്‍ഡ് ഡാല്‍ കോര്‍ട്ടിന്‍റെ അഭിപ്രായം. ആദ്യം രാഷ്ട്രനിയമ (civil law) ത്തെ സൂചിപ്പിക്കാന്‍ മാത്രമാണ് നിയമം എന്ന പദം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ശാശ്വത (eternal) നിയമത്തിനും പ്രകൃതി (natural) നിയമത്തിനും രാഷ്ട്രനിയമത്തോടുള്ള സാദൃശ്യം പരിഗണിച്ച് അവയെ പിന്നീടാണ് നിയമം എന്ന സംജ്ഞയുടെ കീഴില്‍ കൊണ്ടുവരാന്‍ തുടങ്ങിയത്. അതുകൊണ്ട് ഡാല്‍കോര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ പ്രകൃതി, ശാശ്വത, രാഷ്ട്രനിയമങ്ങള്‍ക്കായി ഒരേ അര്‍ത്ഥത്തില്‍ നിയമം എന്ന വാക്കുപയോഗിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
മേലുദ്ധരിച്ച ചിന്തകരോട് ചേര്‍ന്ന് പ്രകൃതി നിയമത്തെ നിയതമായ അര്‍ത്ഥത്തില്‍ നിയമമെന്ന് വിളിക്കാനാവില്ല എന്ന് അംഗീകരിക്കാന്‍ നാമും ബാധ്യസ്ഥരാകുന്നു.24 അതിനാല്‍ പ്രകൃതിനിയമം നമ്മുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന നിയമങ്ങള്‍ എന്നതിനേക്കാള്‍ ശരിയായ യുക്തി ബോധത്തിന്‍റെ അനുശാസനങ്ങളാണ്. അതുകൊണ്ടാണല്ലോ ചട്ടങ്ങളും ക്രമങ്ങളും നിറഞ്ഞ നിയമസംഹിതയല്ല മറിച്ച് നമ്മുടെ യുക്തിബോധത്തിനനുസരിച്ച് ജീവിക്കാനുള്ള വെല്ലുവിളിയാണ് പ്രകൃതിനിയമങ്ങളെന്ന് ബര്‍ണാര്‍ഡ് ഹേറിങ്ങ് കുറിച്ചുവച്ചത്.25
പ്രകൃതി നിയമം എന്നതിനേക്കാള്‍ "ശരിയായ യുക്തി ബോധത്തിന്‍റെ അനുശാസനം", "മനുഷ്യമഹത്വത്തിന്‍റെ അടിസ്ഥാന തത്വം" തുടങ്ങിയ പേരുകളല്ലേ കൂടുതല്‍ യോജിക്കുന്നത് എന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ പരമ്പരാഗതമായ ഉപയോഗം മൂലം പ്രകൃതിനിയമം എന്ന പേര് സര്‍വ്വസ്വീകാര്യമായിത്തീര്‍ന്നിരിക്കുന്നു.
"ശരിയായ യുക്തിബോധത്തിന്‍റെ അനുശാസനമെന്നും" മറ്റും പ്രകൃതിനിയമത്തെ നിര്‍വ്വചിക്കുമ്പോള്‍ വായനക്കാരന് ചില പുതിയ ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടതുണ്ട്. എന്താണ് ഈ അനുശാസനങ്ങള്‍? ശരിയായ യുക്തിബോധത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാലെന്താണ്? ശരിയായ യുക്തിചിന്ത എന്ത്? അതെവിടെ കണ്ടെത്താനാവും?
ശരിയായ യുക്തിബോധത്തെ കുശാഗ്രബുദ്ധിയില്‍നിന്നും ബുദ്ധികൂര്‍മ്മതയില്‍നിന്നും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ശരിയായ യുക്തിചിന്ത ബുദ്ധിശക്തിയേക്കാള്‍, നല്ല ഇച്ഛാശക്തി (good wiil) യോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. നല്ല ഇച്ഛാശക്തി സ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഫലപ്രദമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഇച്ഛാശക്തിയാണ് നല്ല ഇച്ഛാശക്തി.
ബര്‍ണാര്‍ഡ് ഹേറിങ്ങിന്‍റെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ അന്തഃസത്ത നന്മചെയ്യാനുള്ള അധികാരമാണ്. തിന്മയെ കീഴടക്കാന്‍ ശക്തിയുള്ളിടത്തേ സ്വാതന്ത്ര്യം സ്ഥിതിചെയ്യുന്നുള്ളൂ. ദൈവകൃപയുടെ പരിലാളനയ്ക്ക് സ്വയം സമര്‍പ്പിക്കാനും അങ്ങനെ പുത്രോചിതമായ വിധേയത്വം നിറഞ്ഞ സ്നേഹത്തില്‍ ദൈവത്തോട് 'അതെ' എന്നു പറയാനും കഴിയുന്നിടത്താണ് മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ മഹത്വം പ്രകാശിതമാകുന്നത്.26
ഡെയിട്രിച്ച് വോന്‍ ഹില്‍ഡെ ബ്രാന്‍ഡ് സ്വാതന്ത്ര്യത്തിന്‍റെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഒന്നാമത്തെ കാഴ്ചപ്പാടില്‍ മൂല്യങ്ങളെ അംഗീകരിക്കുകയും മൂല്യങ്ങളല്ലാത്തവയെ നിരാകരിക്കുകയും ചെയ്യുന്ന ആന്തരിക നിലപാടും ആ നിലപാടിനനുസരിച്ച് വ്യക്തിയെ ക്രമീകരിക്കാനുള്ള പ്രാപ്തിയുമാണ് സ്വാതന്ത്ര്യം.27 എന്നാല്‍ രണ്ടാമത്തെ കാഴ്ചപ്പാടനുസരിച്ച് ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കായി ആജ്ഞ നല്കാനുള്ള പ്രാപ്തിയാണത്. ഇവിടെ പുറത്തുള്ള വസ്തുക്കളുടെയോ പ്രവര്‍ത്തനങ്ങളുടെയോ മേല്‍ അവ സംഭവിക്കാനോ അവയെ തടയാനോ കഴിയുംവിധം ഒരാളുടെ ഇച്ഛാശക്തിക്ക് അധികാരമുണ്ട്.28
ഹില്‍ഡെ ബ്രാന്‍ഡ് രണ്ടാമത്തേതിനേക്കാള്‍ പ്രധാനപ്പെട്ട ആദ്യ കാഴ്ചപ്പാടിനെ ധാര്‍മ്മിക സ്വാതന്ത്ര്യം എന്നാണ് വിളക്കുന്നത്. രണ്ടാമത്തെ കാഴ്ചപ്പാടനുസരിച്ച് നാം ആജ്ഞാപിച്ചുകൊണ്ട് സ്വാതന്ത്ര്യം അഭ്യസിക്കുമ്പോള്‍, ആദ്യത്തേതില്‍ മൂല്യങ്ങളില്‍ നിന്നുയരുന്ന അനുശാസനങ്ങള്‍ അനുസരിക്കുന്നതാണ് സ്വാതന്ത്ര്യം. രണ്ടാമത്തെ കാഴ്ചപ്പാടിലുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്നത് നാം എപ്രകാരം ആദ്യകാഴ്ചപ്പാടിലുള്ള സ്വാതന്ത്ര്യം നന്നായി ഉപയോഗിച്ചു എന്നതാണ്.29
ഹില്‍ഡെ ബ്രാന്‍ഡിന്‍റെ അഭിപ്രായത്തില്‍ ധാര്‍മ്മിക മൂല്യങ്ങളോടുള്ള മാറ്റാനാവാത്ത വിധേയത്വത്തിലാണ് ധാര്‍മ്മിക സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്. "തന്‍റെ ആന്തരിക സ്വാതന്ത്ര്യം ശരിയായി ഉപയോഗിക്കുകയും, ഗര്‍വ്വിനും വിഷയാസക്തിക്കും മേല്‍ മുല്യങ്ങളോടുള്ള പ്രതിബദ്ധതയാല്‍ വിജയം നേടുകയും... ചെയ്യുന്നവന്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ധാര്‍മ്മിക സ്വാതന്ത്ര്യം അനുഭവിക്കുന്നുള്ളൂ...30
ജാക്വിസ് മാരിറ്റെയിന്‍ 'തിരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യം' (സ്വതന്ത്ര ഇച്ഛ) എന്നും 'ആത്മപ്രചോദിത സ്വാതന്ത്ര്യം' (സ്വയം നിര്‍ണ്ണയ സ്വാതന്ത്ര്യം) എന്നും സ്വാതന്ത്ര്യത്തെ രണ്ടായി തിരിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തിക്കാതിരിക്കാനോ ഈ രീതിയിലോ ആ രീതിയിലോ പ്രവര്‍ത്തിക്കാനോ ഉള്ള കഴിവാണ് തിരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യം.31 ഇച്ഛാശക്തിയുടെ സ്വാഭാവമനുസരിച്ചുള്ള ആന്തരിക പ്രചോദനങ്ങളെ അനുസരിക്കലാണ് ആത്മപ്രചോദിത സ്വാതന്ത്ര്യം.32 തിരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യം അതില്‍തന്നെ ഒരു ലക്ഷ്യമല്ലെന്നും അത് ആത്മപ്രചോദിത സ്വാതന്ത്ര്യത്തിനായാണ് നിലനില്‍ക്കുന്നതെന്നും മരിറ്റെയിന്‍ കരുതുന്നു. തിരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യം സ്വയം നിര്‍ണ്ണയ സ്വാതന്ത്ര്യത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്നാല്‍ ആദ്യത്തേതില്ലെങ്കില്‍ നമുക്ക് രണ്ടാമത്തേത് സ്വന്തമാക്കാനാവില്ല.33
ബര്‍ണാര്‍ഡ് ലോണര്‍ഗന്‍ ലലൈിശേമഹ ഉം effective ഉം ആയി സ്വാതന്ത്ര്യത്തെ കാണുന്നു.34
മേലുദ്ധരിച്ച അഭിപ്രായങ്ങളെല്ലാം ഒരു കേന്ദ്ര ആശയത്തിലെത്തുന്നു. സ്വാതന്ത്ര്യം ആത്യന്തികമായി സ്ഥിതിചെയ്യുന്നത് നല്ലതിനോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നതിലാണ് എന്ന ആശയത്തില്‍. തിരഞ്ഞെടുപ്പിന് രണ്ടാം സ്ഥാനമേയുള്ളൂ. ഈ കാഴ്ചപ്പാടില്‍ നിന്ന് ചിന്തിക്കുമ്പോള്‍ സ്വാതന്ത്ര്യം നിയതമായ അര്‍ത്ഥത്തില്‍ നന്മയെ സ്നേഹിക്കുന്നതാണെന്ന്, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ അനന്ത നന്മയെ സ്നേഹിക്കുന്നതാണെന്ന് നാം തിരിച്ചറിയുന്നു. ഇച്ഛാശക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും.
കാഴ്ച കണ്ണിന്‍റെ പ്രവര്‍ത്തനത്തിലും കേള്‍വി ചെവിയുടെ പ്രവര്‍ത്തനത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്നതുപോലെ സ്വതന്ത്ര പ്രവര്‍ത്തനം സ്വാതന്ത്ര്യത്തിന്‍റെ പ്രഭവസ്ഥാനമായ ഇച്ഛാശക്തിയിലാണ് സ്ഥിതിചെയ്യുന്നത്. നിറങ്ങള്‍ കാഴ്ചയേയും സ്വരം കേള്‍വിയേയും ഉത്തേജിപ്പിക്കുന്നു. അതുപോലെ സ്വതന്ത്രപ്രവര്‍ത്തനം ഉടലെടുക്കുന്നത്, നന്മയാല്‍ സ്വാതന്ത്ര്യത്തിന്‍റെ പ്രഭവസ്ഥാനമായ ഇച്ഛാശക്തി ഉത്തേജിക്കപ്പെടുമ്പോഴാണ്.
ഈ വിലയിരുത്തലില്‍ നിന്നും സ്വതന്ത്രപ്രവര്‍ത്തനം നന്മ സ്വന്തമാക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത് എന്ന് വ്യക്തമാവുന്നു. അതിനാല്‍ ലക്ഷ്യമായ നന്മ സ്വന്തമാക്കാന്‍ കഴിയുന്ന ഇച്ഛാശക്തി സ്വതന്ത്രമാണ്. Scholastic തത്വശാസ്ത്രം തെളിയിച്ചതുപോലെ ഇച്ഛാശക്തിയുടെ പരമമായ ലക്ഷ്യം ആത്യന്തിക നന്മയാണ്. അതിനാല്‍ സ്വാതന്ത്ര്യം നിയതമായ അര്‍ത്ഥത്തില്‍ ഉപരിനന്മയായ ദൈവത്തേയും, അവിടുത്തെ നന്മയില്‍ പങ്കുചേരുന്ന മനുഷ്യനേയും സ്നേഹിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ചുരുക്കത്തില്‍ നന്മചെയ്ത് ജീവിക്കുന്നവരെല്ലാം സ്വതന്ത്രരാണ്.
ശരിയായ യുക്തിചിന്തയെപ്പറ്റിയുള്ള പ്രതിപാദനം നല്ല ഇച്ഛാശക്തിയെപ്പറ്റിയുള്ള പ്രതിപാദനവും, നല്ല ഇച്ഛാശക്തിയെപ്പറ്റിയുള്ള പ്രതിപാദനം സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പ്രതിപാദനവും തന്നെയാണെന്ന് നമ്മുടെ വിശകലനങ്ങള്‍ വ്യക്തമാക്കി. സ്വാതന്ത്ര്യം നന്നായി ജീവിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്ന് അല്‍പം മുമ്പ് നാം മനസ്സിലാക്കി. അതിനാല്‍ യുക്തിചിന്തയെപ്പറ്റിയുള്ള വിശകലനം നന്നായി ജീവിക്കുന്നതിനെപ്പറ്റിയുള്ള വിശകലനം തന്നെയാണ്. നന്നായി ജീവിക്കുന്നവര്‍ ശരിയായ യുക്തിചിന്ത സ്വന്തമാക്കിയവരാണ്. അവരെ നാം വിശുദ്ധരെന്നും, വിവേകികളെന്നും, വിജ്ഞാനികളെന്നും വിളിക്കുന്നു. നമ്മുടെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ നമുക്കിവരെ വിജ്ഞാനികളെന്നു വിളിക്കാം.
ശരിയായ യുക്തിചിന്ത എവിടെ കണ്ടെത്താന്‍ കഴിയുമെന്നും ശരിയായ യുക്തിചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നാല്‍ എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് നമുക്കിപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാനാവും. ശരിയായ യുക്തിചിന്ത വിജ്ഞാനികളിലാണ് നാം കണ്ടെത്തുന്നത്. ശരിയായ യുക്തിചിന്തക്കനുസരിച്ച്, പ്രകൃതിനിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നാല്‍ വിജ്ഞന്മാരുടെ യുക്തിചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നാണര്‍ത്ഥം.
"മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളുടെ മേല്‍ ശരിയായ യുക്തി ചിന്തയുടെ അനുശാസനങ്ങള്‍" എന്ന പ്രകൃതി നിയമങ്ങളുടെ നിര്‍വ്വചനം "മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളുടെ മേല്‍ വിജ്ഞാനികളുടെ യുക്തിചിന്തയുടെ അനുശാസനങ്ങള്‍" എന്ന് കൂടുതല്‍ വ്യക്തമായി നമുക്ക് തിരുത്തിയെഴുതാം.
വിജ്ഞാനികളുടെ യുക്തിചിന്തക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പ്രകൃതി നിയമത്തിനനുസരിച്ചുള്ളവയാണ്. അതുകൊണ്ട് വിജ്ഞാനികള്‍ നല്ലതെന്ന് വിലയിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നന്മയും വിജ്ഞാനികള്‍ നല്ലതല്ലെന്ന് വിലയിരുത്തുന്നവ തിന്മയുമാകുന്നു.
നന്മയോ തിന്മയോ സൃഷ്ടിക്കുന്നത് വിജ്ഞാനികളുടെ യുക്തി ചിന്തയല്ല, മറിച്ച് അതിനോടുള്ള പൊരുത്തപ്പെടലോ പൊരുത്തപ്പെടലില്ലായ്മയോ ആണ്. വിജ്ഞാനികളുടെ യുക്തിചിന്തയും അതിനോടുള്ള പൊരുത്തപ്പെടലും പൂര്‍ണ്ണമായും വ്യത്യസ്തമായ രണ്ടുകാര്യങ്ങളാണ്. അതിനാല്‍ നമ്മുടെ വിചിന്തനത്തില്‍ ധാര്‍മ്മിക positivism ന് യാതൊരു സ്ഥാനവുമില്ല.
ആരോഗ്യമുള്ള കണ്ണുകള്‍ പ്രകാശം വ്യക്തമായി കാണുന്നതുപോലെ ആരോഗ്യമുള്ള കാതുകള്‍ സ്വരം വ്യക്തമായി കേള്‍ക്കുന്നതുപോലെ, മനുഷ്യന്‍റെ ധാര്‍മ്മിക വ്യക്തിത്വമായ ആരോഗ്യമുള്ള യുക്തിചിന്ത പ്രവര്‍ത്തനങ്ങള്‍ ശരിയോ തെറ്റോ എന്ന് വ്യക്തമായി വിലയിരുത്തുന്നു. ആരോഗ്യമുള്ള യുക്തിചിന്ത നന്മയെ സ്വമേധയാ തിരിച്ചറിയുന്നു.
ജെര്‍മെയ്ന്‍ ഗ്രിസെസ് പറയുന്നു നന്മയെ പൂര്‍ണ്ണമായും മുഴു ഹൃദയമൊടെയും സ്നേഹിക്കുകയും തന്‍റെ വ്യക്തിത്വത്തെ ആ സ്നേഹത്തോട് പൂര്‍ണ്ണമായും സമന്വയിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ചെയ്യുന്നതെല്ലാം ധാര്‍മ്മികമായി ശരിയായിരിക്കും.35
വിജ്ഞാനികളുടെ വ്യക്തിത്വം മുഴുവന്‍ നന്മയിലേക്ക് തിരിഞ്ഞിരിക്കുന്നതിനാല്‍ അവരുടെ മനഃസാക്ഷിയുടെ നിയമം എപ്പോഴും ശരിയായിരിക്കും. ദൈവം എപ്പോഴും നന്മമാത്രം ഇച്ഛിക്കുന്നു. കാരണം അവിടുത്തെ ഇച്ഛാശക്തി നന്മമാത്രമാണ്. ദൈവത്തിന്‍റെ ഇച്ഛാശക്തി നന്മ മാത്രമായതിനാല്‍ അതിന്‍റെ തീരുമാനങ്ങളും നന്മ മാത്രമായിരിക്കും.
വിജ്ഞാനികള്‍ പ്രകൃതി നിയമത്തെ വിധിക്കുന്നു. പ്രകൃതിനിയമം വിജ്ഞാനികളെ വിധിക്കുന്നില്ല, മറിച്ച് ദുഷ്ടന്മാരെയാണ് അത് വിധിക്കുന്നത്. പ്രകൃതി നിയമം നല്ല മനുഷ്യരോട് വിധേയപ്പെട്ടിരിക്കുകയും ദുഷ്ടന്മാരുടെ മേല്‍ ശക്തി പ്രയോഗിക്കുകയും ചെയ്യുന്നു.
അന്തര്‍ജ്ഞാനത്തിലൂടെയാണ് - സെന്‍റ് തോമസ് അക്വിനാസിന്‍റെ ഭാഷയില്‍ നന്മയുമായുള്ള സഹാസ്തിത്വത്തിലൂടെയാണ് (connaturality) വിജ്ഞാനികള്‍ നന്മയെയോ അതിന്‍റെ അഭാവത്തേയോ തിരിച്ചറിയുന്നത്. സ്വാഭാവിക ധര്‍മ്മാനുശാസനത്തെ (natural precepts) പ്രാഥമികമെന്നും ദ്വിതീയമെന്നും തിരിക്കുന്നത്, രണ്ടാമത്തേത് ആദ്യത്തേതില്‍ നിന്നും അനുമാനിക്കപ്പെടുന്നു എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് നന്മയോടുള്ള സഹാസ്തിത്വം വ്യത്യസ്ത അളവുകളിലാണ് (degree) എന്ന അര്‍ത്ഥത്തിലാണ്. നന്മയോടുള്ള അടിസ്ഥാന അളവിലുള്ള സഹാസ്തിത്വം എല്ലാ വ്യക്തികളിലുമുണ്ട്. ഇത് ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. എന്നാല്‍ വ്യക്തിപരമായി നന്മയിലുള്ള ജീവിതത്തിലൂടെ സ്വന്തമാക്കേണ്ട മറ്റൊരളവിലുള്ള സഹാസ്തിത്വവുമുണ്ട്. നല്ലവരില്‍ ഏറ്റവും നല്ലത് വിജ്ഞാനികളായതിനാല്‍ നന്മയോടുള്ള ഈ സഹാസ്തിത്വം ഏറ്റവും അധികം സ്വന്തമാക്കിയിരിക്കുന്നത് അവരാണ്. എല്ലാവരിലും ഉള്ള അടിസ്ഥാനപരമായ നന്മയോടുള്ള സഹാസ്തിത്വത്തെ പ്രാഥമിക ധാര്‍മ്മികാനുശാസനമെന്നും നന്മയിലുള്ള ജീവിതത്തിലൂടെ സ്വന്തമാക്കുന്ന സഹാസ്തിത്വത്തെ ദ്വിതീയ ധാര്‍മ്മികാനുശാസനമെന്നും വിളിക്കാം. അതിനാല്‍ ബൗദ്ധികമായ യുക്തിചിന്തയിലൂടെ എന്നതിനേക്കാള്‍ നന്മയോടുള്ള സഹാസ്തിത്വത്തിലൂടെയാണ് പ്രകൃതി നിയമാനുശാസനങ്ങള്‍ തിരിച്ചറിയപ്പെടുന്നത്. പ്രകൃതി നിയമാനുശാസനങ്ങള്‍ പ്രായോഗികതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. പ്രായോഗികയുക്തി വിചാരത്തിന്‍റെ ലക്ഷ്യം, കൊളുംബ റെയന്‍ പറയുന്നതുപോലെ, ഒരു തീര്‍പ്പില്‍ എത്തിച്ചേരുക എന്നതല്ല മറിച്ച് തീരുമാനമെടുത്ത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക എന്നതാണ്. റെയന്‍റെ അഭിപ്രായത്തില്‍ പ്രായോഗിക യുക്തിവിചാരത്തിന്‍റെ ആരംഭം ഏതെങ്കിലും സൈദ്ധാന്തിക തത്വമല്ല മറിച്ച് ഇച്ഛാശക്തിക്കും ഹൃദയത്തിനും നന്മയിലേക്കുള്ള ചായ്വാണ്. അത് പ്രവര്‍ത്തനോന്മുഖമാണ്; അത് ഒരു തീരുമാനത്തിലെങ്കിലും എത്തിച്ചേരും.36
ധാര്‍മ്മികനിയമം സാധാരണ വ്യക്തികളില്‍ എപ്രകാരം പ്രവര്‍ത്തനനിരതമാകുന്നു എന്നാണ് നാം ചിന്തിച്ചത്; ധാര്‍മ്മികശാസ്ത്രജ്ഞന്മാരില്‍ അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നല്ല. ധാര്‍മ്മിക ശാസ്ത്രജ്ഞര്‍ പ്രായോഗികതയെക്കാള്‍ സൈദ്ധാന്തിക നിഗമനങ്ങളില്‍ ശ്രദ്ധിക്കുന്നവരായിരിക്കും.
ഇതുവരെയുള്ള നമ്മുടെ വിശകലനങ്ങളില്‍ നിന്നും പ്രകൃതി നിയമത്തെ ആത്യന്തികമായി നിര്‍വ്വചിക്കുക സാധ്യമല്ല എന്നു നമുക്ക് വ്യക്തമായി. എന്നാല്‍ മുമ്പ് സൂചിപ്പിച്ച വ്യത്യസ്താഭിപ്രായങ്ങളെല്ലാം ംീൃസശിഴ നിര്‍വ്വചനങ്ങളായി ഉപയോഗിക്കാവുന്നതാണ്.
മനുഷ്യജീവിതം ക്രമീകരിക്കുന്നതിന് പ്രകൃതിനിയമം മാത്രം അപര്യാപ്തമാണ്. നാം സാമൂഹ്യജീവികളും മറ്റുള്ളവരോട് ബന്ധപ്പെട്ട് ജീവിക്കേണ്ടവരും ആണെന്നതിനാല്‍, നമ്മുടെ കൂട്ടായ ജീവിതത്തെ നിയന്ത്രിക്കുന്നതിന് വ്യത്യസ്തങ്ങളായ അനുശാസനങ്ങള്‍ ആവശ്യമാണ്. നാം പലതരം വ്യക്തികളുള്ള ലോകത്തില്‍ ജീവിക്കുന്നവരാകയാല്‍ നമ്മുടെ ക്രിയാത്മക സ്വാതന്ത്ര്യം സമൂഹത്തിലെ മറ്റു വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ഇഴുകിച്ചേര്‍ന്ന് പോകേണ്ടതുണ്ട്. നാം ഒരു സമൂഹത്തിന്‍റെ അസ്തിത്വം അംഗീകരിക്കുമ്പോള്‍ ആ സമൂഹത്തിലെ മറ്റംഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി നമ്മുടെ ചില അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ തയ്യാറാവുകയാണ് ചെയ്യുന്നത്. ഇത് നിയമവും നിയമാനുസൃത അധികാരവും സമൂഹത്തില്‍ അത്യന്താപേക്ഷിതമാക്കുന്നു. അതിന്‍റെ പൊതുവായ നന്മ നിര്‍വ്വചിക്കുന്ന നിയമങ്ങളില്ലാതെ, ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഗ്രന്ഥങ്ങള്‍ ുീശെശ്ലേ നിയമങ്ങളെപ്പറ്റി സംസാരിക്കുന്നത്. "പൊതു നന്മയ്ക്കുവേണ്ടി സമൂഹത്തിന്മേല്‍ അധികാരമുള്ള വ്യക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്ന യുക്തിചിന്തയുടെ അനുശാസനڈമെന്നാണ് ുീശെശ്ലേ നിയമത്തെ വി. തോമസ് അക്വീനാസ് നിര്‍വ്വചിക്കുന്നത് (ST - II, 90, 4).
ആദ്യമായി ഇത് യുക്തിചിന്തയുടെ അനുശാസനമാണ്. നിയമം യുക്തിയുക്തമായ ഒരു തീരുമാനമാണ്; മനുഷ്യബുദ്ധിയുടെ പ്രവര്‍ത്തനവും വിവേകപരവും വ്യക്തവുമായ ലക്ഷ്യത്തോടു കൂടിയതുമാണ്. വ്യക്തമായ ഒരു ലക്ഷ്യത്തിലേക്ക്, കൃത്യമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുക എന്നതാണ് നിയമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം. എന്നാല്‍ വസ്തുക്കളെ വ്യക്തമായ ലക്ഷ്യത്തിലേക്ക് ക്രമീകരിക്കുക എന്നത് ലക്ഷ്യത്തിന്‍റേയും അവ പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളുടേയും സ്വഭാവം വിലയിരുത്തുന്ന യുക്തിചിന്തയുടെ പ്രവര്‍ത്തനമാണ്. അതായത് യുക്തിചിന്തയുടെ വിചിന്തനത്തിനു വിധേയമായതിനുശേഷം ഇച്ഛാശക്തിയാല്‍ ആജ്ഞാപിക്കപ്പെടുന്ന വ്യക്തമായ ലക്ഷ്യത്തിലേക്കുള്ള അനുശാസനങ്ങളാണവ. നിയമം യുക്തിചിന്തയില്‍നിന്ന് ആരംഭിക്കുന്നുവെങ്കിലും അത് ഇച്ഛാശക്തിയോടും ചേര്‍ന്ന് നില്‍ക്കുന്നു. ഇത് ഒരു ചിന്തയും അതേ സമയം ആജ്ഞയുമാണ്. അതിനാല്‍ മനുഷ്യനിയമം, പൊതുനന്മ സ്വന്തമാക്കാനുള്ള ഒരു പദ്ധതി മാത്രമല്ല മറിച്ച് നാം നിര്‍ബന്ധമായും അനുസരിക്കത്തക്കവിധം നമ്മുടെ ഇച്ഛാശക്തിയുടെമേല്‍ നിയമദാതാവ് ചുമത്തുന്ന ഒരു പദ്ധതിയാണ്. അതുകൊണ്ട് നിയമം ബുദ്ധിയുടേതു മാത്രമല്ല ഇച്ഛാശക്തിയുടേതുമാണ്. എങ്കിലും ഒന്നാമതായും അടിസ്ഥാനപരമായും നിയമം യുക്തിചിന്തയുടെ പ്രവര്‍ത്തനമാണ്. ഇച്ഛാശക്തി ഒരു പ്രത്യേക പ്രവൃത്തി ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷേ അത് നമ്മുടെ ബുദ്ധിശക്തിയുടെ നിയന്ത്രണത്തില്‍ മാത്രം.
ബുദ്ധിശക്തിയില്‍നിന്നും സ്വതന്ത്രമായി ഇച്ഛാശക്തി ഒരു വ്യക്തിയെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ അത് ആശയക്കുഴപ്പത്തിലേക്കും നാശത്തിലേക്കുമേ നയിക്കൂ.
Manualists "യുക്തിയുക്തമായ തീരുമാനത്തെ" കൂടുതല്‍ അടുത്തുനിന്ന് വീക്ഷിക്കാന്‍ ശ്രമിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ ഒരു നിയമം യുക്തിയുക്തവും നീതിപൂര്‍വ്വകവും ആകുന്നതിന് നാല് സവിശേഷതകള്‍ ഉണ്ടാവേണ്ടതുണ്ട്. (a) അത് ധാര്‍മ്മികമായിരിക്കണം. അധാര്‍മ്മികമായതൊന്നും ചെയ്യാന്‍ നിയമം അനുസരിക്കുന്നവരെ പ്രേരിപ്പിക്കുന്നതാവരുത്. (b) അത് നിഷ്കപടവും കളങ്കരഹിതവുമാവണം (fair). അത് എല്ലാവരെയും ഒരുപോലെ കാണണം. കാരണം നിയമത്തിന്‍റെ പ്രധാനലക്ഷ്യം പൊതുനന്മയാണ്. (c) അത് സാധ്യമായതാവണം. അപ്രായോഗികവും യുക്തിക്ക് നിരക്കാത്തതുമായ നിയമം അനുശാസിക്കുന്നത് സമൂഹത്തിന്‍റെ ക്ഷേമം നശിപ്പിക്കലാണ്. (d) അത് ഉപയോഗപ്രദമാകണം. ഉപയോഗശൂന്യമായ നിയമം ഉപയോഗശൂന്യം മാത്രമല്ല ഉപദ്രവകരവുമാണ്. അതിനാല്‍ ഉപയോഗശൂന്യമായ നിയമങ്ങള്‍ അനുസരിക്കാന്‍ ആര്‍ക്കും ബാധ്യതയില്ല.37
രണ്ടാമതായി നിയമം പൊതുനന്മയ്ക്ക് വേണ്ടിയുള്ളതാകണം. കാരണം എല്ലാ മനുഷ്യനിയമങ്ങളുടേയും പൊതുവായ ധര്‍മ്മം സാമൂഹിക ജീവിതത്തെ ക്രമീകരിക്കുക എന്നതാണ്. ഒറ്റപ്പെട്ട വ്യക്തികളുടെ ക്ഷേമമല്ല, മറിച്ച് സമൂഹത്തിന്‍റെ പൊതുവായ ക്ഷേമമാണ് നിയമങ്ങള്‍ ആദ്യമായി ലക്ഷ്യം വയ്ക്കേണ്ടത്.
മൂന്നാമതായി, സമൂഹത്തിന്മേല്‍ അധികാരമുള്ള വ്യക്തിയാലാണ് നിയമം നിര്‍മ്മിക്കപ്പെടുന്നത്. ഒരു സമൂഹത്തില്‍ നിയമനിര്‍മ്മാണത്തിനുള്ള അവകാശം നിയമാനുസൃതമായി കൈകാര്യം ചെയ്യുന്ന അധികാരികള്‍ക്കാണ്. അതുകൊണ്ട് പൊതു നന്മയ്ക്കായി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ (നിയമം നിര്‍മ്മിക്കാന്‍) ഉള്ള അവകാശം സമൂഹത്തിലെ വ്യക്തികളില്‍ മുഴുവനായോ അല്ലെങ്കില്‍ അവരുടെ മേല്‍ അധികാരമുള്ള വ്യക്തിയിലോ നിക്ഷിപ്തമാണ്.
നാലാമതായി, നിയമം പ്രസിദ്ധപ്പെടുത്തേണ്ടതാണ്. മതിയായ മുന്നറിയിപ്പിനുശേഷം മാത്രമേ നിയമം പൗരന്മാരുടെ മേല്‍ ചുമത്തപ്പെടുകയുള്ളൂ; അതായത് അവരുടെ അവകാശങ്ങള്‍ക്കും, മഹത്വത്തിനും ശരിയായ ബഹുമാനം നല്‍കികൊണ്ടു മാത്രം. ആധികാരികവും പരസ്യവുമായ വിധത്തില്‍ സമൂഹത്തിന്‍റെ മുമ്പില്‍ അവതരിപ്പിക്കപ്പെടുമ്പോഴേ നിയമം പ്രസിദ്ധപ്പെടുത്തി എന്ന് പറയാനാവൂ. എല്ലാ പൗരന്മാരും നിയമത്തെപ്പറ്റി അറിയുന്നതിന് പ്രാപ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമ്പോഴേ അത് വേണ്ട വിധത്തില്‍ പ്രസിദ്ധപ്പെടുത്തപ്പെടുന്നുള്ളൂ. എന്നാല്‍ per accidents ചിലര്‍ നിയമത്തെപ്പറ്റി അറിയുന്നില്ലെങ്കില്‍, external form ല്‍ നിയമത്തെപ്പറ്റി അറിവില്ലാത്ത വ്യക്തി അത് ലംഘിക്കുന്നുവെന്ന് പറയാന്‍ കഴിയുകയില്ല.
നീതിപൂര്‍വ്വകമായ ഒരു നിയമത്തിന്‍റെ നിയമാനുസൃതമായ നിര്‍മ്മാണത്തിനും ശക്തിക്കും നിയമം അനുസരിക്കേണ്ടവരുടെ സമ്മതം ആവശ്യമില്ല. നിയമദാതാവിന്‍റെ അധികാരത്താല്‍ പിന്‍താങ്ങപ്പെടുന്ന മൂല്യങ്ങളിലാണ് നീതിപൂര്‍വ്വകമായ നിയമത്തിന്‍റെ ശക്തി.
നിയമത്തെപ്പറ്റിയുള്ള തോമസ് അക്വീനാസിന്‍റെ കാഴ്ചപ്പാടില്‍ യുക്തിചിന്തയ്ക്കുള്ള കേന്ദ്രസ്ഥാനം നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. അദ്ദേഹത്തെപ്പോലെ അദ്ദേഹത്തിന്‍റെ അധ്യാപകനായ ആല്‍ബര്‍ട്ട് ദ ഗ്രേറ്റും, കജേറ്റനും, ഡെമനിക് സോട്ടോയും, ബര്‍ത്തലോമിയാ മെദിനയും റോബര്‍ട്ട് ബെല്ലാര്‍മിനും ഒക്കെ യുക്തിചിന്തയുടെ പ്രാമുഖ്യത്തെപ്പറ്റി സംസാരിച്ചവരാണ്.
കത്തോലിക്ക പാരമ്പര്യം വ്യത്യസ്തമായ രീതിയിലാണ് അനുലോമ നിയമത്തെ കാണുന്നത്. സ്കോട്ടസ്, സുവാരസ് എന്നിവരുടേയും അവരുടെ പിന്‍ഗാമികളുടേയും കാഴ്ചപ്പാടാണ് കത്തോലിക്കാ സഭയുടേതും. "നിയമനിര്‍മ്മാണം യുക്തിചിന്തയുടെ പ്രവര്‍ത്തനമോ ഇച്ഛാശക്തിയുടെ പ്രവര്‍ത്തനമോ"? എന്ന ചോദ്യത്തെ മുന്‍നിറുത്തി rationalists നും voluntarists നും ഇടയില്‍ നിരന്തരമായ തര്‍ക്കം നിലനിന്നിരുന്നു. തോമസ് അക്വീനാസിന്‍റെ പിന്‍ഗാമികള്‍ ഇത് ആദ്യമായി യുക്തിചിന്തയുടെ പ്രവര്‍ത്തനമായി കണ്ടപ്പോള്‍ സ്കോട്ടസിനോടും സുവാരസിനോടും ചേര്‍ന്ന് നിന്ന് ചിന്തിച്ചിരുന്നവര്‍ ഇച്ഛാശക്തിക്ക് നിയമനിര്‍മ്മാണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കി.
സ്കോട്ടസും സുവാരസും പ്രതിനിധാനം ചെയ്യുന്ന voluntaristic school നെ സംബന്ധിച്ചിടത്തോളം നിയമം, നിയമനിര്‍മ്മാതാവിന്‍റെ ഇച്ഛാശക്തിയുടെ പ്രവര്‍ത്തനമാണ്. നിയമത്തെപ്പറ്റി ഇത്തരത്തിലുള്ള ചിന്ത, റോമന്‍ നിയമശാസ്ത്രഗ്രന്ഥങ്ങളിലെ ചിരസമ്മതമായ ഒരു ആപ്തവാക്യത്തെ ഓര്‍മ്മിപ്പിക്കുന്നു. "രാജാവിനെ സന്തോഷിപ്പിക്കുന്നതെന്തോ അതാണ് നിയമം". മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ നിയമദാതാവിന്‍റെ തിരുമാനമെന്തോ അതാണ് നിയമം. ആ തീരുമാനം ബുദ്ധിപൂര്‍വ്വകമോ വിവേകരഹിതമോ, ഉപയോഗപ്രദമോ ഉപദ്രവകരമോ, ആദരണീയമോ നിന്ദ്യമോ എന്നത് അതിന്‍റെ നിയമസാധുതയെ ബാധിക്കുന്നതേയില്ല.
നിയമത്തെപ്പറ്റിയുള്ള ഈ രണ്ടു കാഴ്ചപ്പാടുകള്‍ തമ്മിലുള്ള സൈദ്ധാന്തികമായ വ്യത്യാസങ്ങള്‍ക്ക് വളരെ വലിയ പ്രായോഗിക പരിണത ഫലങ്ങളുണ്ട്. 1. ഒന്നാമത്തെ പ്രായോഗിക പരിണതഫലം നിയമത്തിന്‍റെ obliging force നെ സംബന്ധിച്ചുള്ളതാണ്. Voluntaristic കാഴ്ചപ്പാടനുസരിച്ച് നിയമത്തിന്‍റെ obliging force നിയമദാതാവിന്‍റെ ഇച്ഛാശക്തിയില്‍ നിക്ഷിപ്തമാണ്. (ഇവിടെ നിയമദാതാവ് തന്‍റെ പൗരന്മാരെ ഭരിക്കാന്‍ ഉപയോഗിക്കുന്ന ഇച്ഛാശക്തിയുടെ പ്രവര്‍ത്തനമാണ് നിയമം). നിയമത്തിന്‍റെ ആധികാരികതയുടെ ഉറവിടം നിയമദാതാവു തന്നെയാണ്. ഒരു voluntarist ന്‍റെ പ്രധാന ചോദ്യം ഇതാണ്: നിയമദാതാവ് uitra vires ആയി പ്രവര്‍ത്തിച്ചോ? മറിച്ച് അദ്ദേഹം യുക്തിയുക്തമായി പ്രവര്‍ത്തിച്ചോ എന്നതല്ല.
ഈ കാഴ്ചപ്പാടനുസരിച്ച് അധികാരിക്ക് എന്തും ചെയ്യാം എന്ന് അര്‍ത്ഥമില്ല. തോമസ് അക്വീനാസിന്‍റെ നാലു ഭാഗങ്ങളുള്ള നിര്‍വ്വചനത്തെപ്പറ്റി സുവാരസ് പരിചിതനായിരുന്നു അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തു. പക്ഷേ പ്രത്യേകമായ രീതിയിലാണ് അദ്ദേഹം ആ നിര്‍വ്വചനത്തെ മനസ്സിലാക്കിയത്. "യുക്തിചിന്തയുടെ അനുശാസനം" "പൊതു നന്മ" എന്നീ ആശയങ്ങള്‍ വളരെ വിശാലമായ അര്‍ത്ഥത്തിലാണ് അദ്ദേഹം വിശദീകരിച്ചത്. നിയമാനുസൃതമായ അധികാരിയാല്‍ നല്‍കപ്പെടുന്ന നിയമങ്ങള്‍ക്കെല്ലാം ഈ രണ്ടു പ്രത്യേകതകളുമുണ്ട് എന്ന് അദ്ദേഹം വാദിച്ചു. (അല്ലെങ്കില്‍ മറിച്ച് വളരെ വ്യക്തമായി തെളിക്കപ്പെടേണ്ടിയിരുന്നു) മറ്റു രണ്ടു പ്രധാന ഘടകങ്ങളായ "യോഗ്യനായ അധികാരി" (comoetent authority) "പരസ്യപ്പെടുത്തപ്പെട്ടത്" (promulgatent) എന്നിവ ക്ലിപ്തമായ അര്‍ത്ഥത്തിലാണ് വിശദീകരിക്കപ്പെട്ടത്.
എന്നാല്‍ അക്വീനാസിനെ സംബന്ധിച്ചിടത്തോളം നിയമം ഒന്നാമതായി ഇച്ഛാശക്തിയുടേതല്ല, മറിച്ച് ബുദ്ധിശക്തിയുടെ പ്രവര്‍ത്തനമാണ്. തോമസിന്‍റെ കാഴ്ചപ്പാടനുസരിച്ച് നിയമത്തിന്‍റെ ധാര്‍മ്മിക obligation സമൂഹത്തിന്‍റെ പൊതു നന്മ ലക്ഷ്യം വയ്ക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. സമൂഹത്തിന്‍റെ ശരിയായ ലക്ഷ്യം എളുപ്പത്തില്‍ പ്രാപിക്കത്തക്കവിധം സമൂഹാംഗങ്ങളെ ബൗദ്ധികമായി ക്രമീകരിക്കാന്‍ നിയമദാതാവ് ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് നിയമം. അതുകൊണ്ട് നിയമം കേവലം ഇച്ഛാശക്തിയുടെ പ്രവര്‍ത്തനമല്ല; മറിച്ച് യുക്തി ചിന്തയുടെ തീരുമാനമാണ്. അതിനാല്‍ വെറും തീരുമാനമല്ല, ബൗദ്ധികമായ, യുക്തിയുക്തമായ തീരുമാനമാണ് നിയമം സൃഷ്ടിക്കുന്നത്. പൊതുനന്മയെ ലക്ഷ്യം വയ്ക്കുന്നു എന്നതിനാല്‍ നിയമം സ്വയം നീതീകരിക്കുന്നതാണ്. നിയമത്തിന്‍റെ ശക്തി നിയമദാതാവിന്‍റെ വ്യക്തിത്വത്തിലല്ല, മറിച്ച് അതിന്‍റെ വ്യക്തമായ ഉപയോഗത്തിലാണ്.
Voluntaristic കാഴ്ചപ്പാടില്‍ നിയമദാതാവിന്‍റെ ഇച്ഛാശക്തിയാണ് പരമപ്രധാനം. എല്ലാം നിയമദാതാവിന്‍റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ അക്വീനാസിന്‍റെ വിശദീകരണത്തില്‍ ഇച്ഛാശക്തിയല്ല അവസാനവാക്ക്. നിയമദാതാവ് സമൂഹത്തിന്‍റെ ഇപ്പോഴുള്ള ആവശ്യങ്ങള്‍ക്ക് വിധേയനാകേണ്ടതുണ്ട്. അതുകൊണ്ട് നിയമങ്ങള്‍ സമൂഹത്തിന്‍റെ ആവശ്യങ്ങളെയാണ് പ്രതിഫലിപ്പിക്കേണ്ടത്.
നിയമത്തെപ്പറ്റിയുള്ള പൊതുവായ കാഴ്ചപ്പാട് "epikeia" യുടെ അസ്തിത്വം കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ തോമസിനെ സഹായിച്ചു. അദ്ദേഹം ഇപ്രകാരം വാദിക്കുന്നു: നിയമം ആത്യന്തികമായി ഒരു ലക്ഷ്യത്തിലെത്തത്തക്കവിധം മാര്‍ഗ്ഗങ്ങളെ ബുദ്ധിപൂര്‍വ്വം ക്രമീകരിക്കുന്നതാണെങ്കില്‍ epikeia നിയമത്തിന്‍റെ ഉദ്ദേശത്തെപ്പറ്റിയുള്ള കൃത്യമായ വിശദീകരണമാണ്. നിയമത്തിന്‍റെ ആന്തരിക ഉദ്ദേശ്യം (spirit of the law) വാക്കുകളില്‍ (letter of law) പകര്‍ത്താനുള്ള ശ്രമമാണ് ഓരോ മാനുഷിക നിയമവും. എന്നാല്‍ അനുദിന ജീവിതം സങ്കീര്‍ണ്ണവും നിരന്തര മാറ്റങ്ങള്‍ക്ക് വിധേയവും ആയതിനാല്‍ ഈ ശ്രമം എപ്പോഴും വിജയിക്കാറില്ല.
ഒരു പ്രത്യേക സാഹചര്യത്തില്‍ പൊതുനന്മയെ സഹായിക്കാത്ത letter of the law ക്രിസ്ത്യാനികള്‍ ഉപേക്ഷിക്കണം. ഇത് നിയമം ലംഘിക്കാനുള്ള അനുവാദമല്ല. മറിച്ച് ഇപ്രകാരം ചെയ്യുക എന്നത് ഒരു വ്യക്തിയുടെ ധാര്‍മ്മികബാദ്ധ്യതയാണ്. കാരണം എല്ലാവരുടേയും അടിസ്ഥാന ധാര്‍മ്മികബാദ്ധ്യത നന്മ അന്വേഷിക്കുക എന്നതാണ്. ഭൂരിപക്ഷം അവസരങ്ങളിലും ഒരു നിയമം ബുദ്ധിപൂര്‍വ്വം അനുസരിക്കുകയും അപൂര്‍വ്വമായ അവസരങ്ങളില്‍ യുക്തിയുക്തമായിത്തന്നെ അത് ലംഘിക്കുകയും ചെയ്യാന്‍ സാധിക്കുംവിധം ആ മാനുഷിക നിയമത്തിന്‍റെ ആന്തരിക അര്‍ത്ഥം തിരിച്ചറിയാന്‍ ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്ന മൂല്യമാണ് Epikeia. മനുഷ്യനിയമത്തെ മാനുഷികമായി പരിഗണിക്കാന്‍ ക്രിസ്ത്യാനിയെ സഹായിക്കുന്ന മൂല്യമാണത്.
നിയമത്തെയും epikeia എന്ന മൂല്യത്തേയും കുറിച്ചുള്ള അറിവ് നിയമദാതാവിന്‍റെ വീക്ഷണത്തിന് വളരെ പ്രത്യേകമായ പ്രാധാന്യമില്ല എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ സ്കോട്ടസിന്‍റെയും സുവാരസിന്‍റേയും കാഴ്ചപ്പാടില്‍ epikeia നിയമദാതാവിന്‍റെ ഇച്ഛാശക്തിയെപ്പറ്റിയുള്ള ഹിതകരമായ വിശദീകരണമാണ്. ഇവിടെ "നിങ്ങള്‍ എന്‍റെ ഇച്ഛാശക്തിയെന്നു കരുതുന്നത് എന്‍റെ ഇച്ഛാശക്തിയെല്ലെന്നും, നിയമം പാലിക്കുന്നതില്‍നിന്നും ഒന്നും നിങ്ങളെ ഒഴിവാക്കുന്നില്ലെന്നും" ഉള്ള അധികാരിയുടെ പ്രഖ്യാപനം epikeia യ്ക്കുള്ള ഏത് ആവശ്യത്തെയും നിരാകരിക്കും.
എന്നാല്‍ തോമസിന്‍റെ കാഴ്ചപ്പാടനുസരിച്ച് അധികാരി ഇപ്രകാരം പ്രഖ്യാപിച്ചാലും letter of law പൊതു നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും അങ്ങനെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ spirit ofb the law സ്വന്തമാക്കാന്‍ സഹായിക്കുന്ന മറ്റേതെങ്കിലും പ്രവര്‍ത്തനരീതി സ്വീകരിക്കാനും ക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.38
നിര്‍ഭാഗ്യവശാല്‍ സഭാനിയമ (canon law) ത്തേയും Epikeia യെയും പറ്റി തോമസിന്‍റേതിനേക്കാള്‍, സ്കോട്ടസിന്‍റേയും സുവാരസിന്‍റേയും വീക്ഷണമാണ് സഭ പിന്തുടരുന്നത്. അതുകൊണ്ട് പരമ്പരാഗത സഭാനിയമ ശാസ്ത്രത്തിന് കലര്‍പ്പില്ലാത്ത ഒരു നിയമതത്വശാസ്ത്രത്തിന്‍റെ അഭാവമുണ്ട്. ഇതിന്‍റെ അഭാവത്തില്‍ രമിീിശെേെ, നിയമത്തിന് വിശദീകരണം നല്‍കുന്നവര്‍ മാത്രമാണ്. നിയമദാതാവിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കുകയും അതിനോട് സാധിക്കുന്നിടത്തോളം വിശ്വസ്തത പുലര്‍ത്തുകയും പ്രായോഗിക സാഹചര്യങ്ങളില്‍ അവ പ്രയോഗിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ദൗത്യം. ഏതെങ്കിലും പ്രത്യേക ശൈലിയെക്കുറിച്ചോ വാക്കിനെകുറിച്ചോ സംശയങ്ങള്‍ ഉണ്ടാവുമ്പോള്‍ പരിശുദ്ധ സിംഹാസനമാണ് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്.
സ്നേഹം നിയമത്തേക്കാള്‍ കൂടുതല്‍ demanding ആണ് എന്ന് വ്യക്തമാക്കികൊണ്ട് ഞാന്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നു. നിയമം ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നു. നിയമാനുസൃതമായ ബന്ധത്തിലുള്ള ഒരു വ്യക്തിക്ക് "ഞാന്‍ ആവശ്യത്തിന് പ്രവര്‍ത്തിച്ചു, ഞാന്‍ എന്‍റെ ചുമതലകള്‍ പൂര്‍ത്തിയാക്കി" എന്ന് പറയാന്‍ കഴിയും; നിയമപുസ്തകത്തിലെ അദ്ധ്യായവും വാക്യവും ഉദ്ധരിച്ച് അയാള്‍ക്കത് തെളിയിക്കാനുമാവും. എന്നാല്‍ ആത്മാര്‍ത്ഥ സ്നേഹത്തിലുള്ള ഒരു വ്യക്തിക്ക് ഒരിക്കലും "ഞാന്‍ എന്‍റെ ചുമതലകളെല്ലാം നിര്‍വ്വഹിച്ചുവെന്ന് പറയാനാവില്ല". നിയമം ആവശ്യപ്പെടുന്നതിനേക്കാള്‍ അനേകം കാതം കൂടുതല്‍ സഞ്ചരിക്കാന്‍ സ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നു.
ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ചുള്ള അറിവില്‍ നമ്മുടെ മനസിനേയും ആത്മാവിനേയും നിറയ്ക്കാന്‍ ഈശോ നമ്മെ ക്ഷണിക്കുന്നു. അവിടുത്തെ കണ്ണുകളുടെ ആനന്ദമാണ് നാം. അവിടുത്തെ ഊഷ്മളമായ ഹൃദയത്തില്‍ സ്ഥാനമുള്ള മക്കളാണ് നാം. ഏതൊരു അമ്മയും തന്‍റെ കുട്ടിയെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദൈവം നമ്മെ കരുതുന്നു. നാം എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്ന് മനസിലാക്കിയാലേ നമുക്ക് അല്‍പമെങ്കിലും തിരിച്ചു നല്‍കാന്‍ കഴിയൂ. 116-ാം സങ്കീര്‍ത്തനത്തില്‍ സങ്കീര്‍ത്തകന്‍ ചോദിക്കുന്നു: "ദൈവം എനിക്കു നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്ക് പകരമായി ഞാനെന്തു കൊടുക്കും?" ദൈവത്തിന്‍റെ സ്നേഹത്തിലേക്ക് നമ്മുടെ മനസ്സും ഹൃദയവും ഇറക്കുമ്പോള്‍, നാം നിയമത്തിന്‍റെ അനുശാസനങ്ങളില്‍നിന്നും ഏറെ മുമ്പോട്ടു പോകും. നീതിനിഷ്ഠയും നിയമനിഷ്ഠയും നാം ഏതു പരിധിവരെ പോകണമെന്ന് നിര്‍ദ്ദേശിക്കുന്നു. സ്നേഹം, ഈ അതിരുകള്‍ അതിലംഘിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സ്നേഹിക്കുന്നുണ്ടെങ്കില്‍, ചെയ്യേണ്ടതില്‍ കൂടുതല്‍ ചെയ്യാന്‍ നാം തയ്യാറാകും. നമുക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം നാം ചെയ്യും. സ്നേഹം അങ്ങനെയാണ്.
ഡോ. ഫെലിക്സ് പൊടിമറ്റം
Moral laws catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206