We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
യേശു മുപ്പതാം വയസിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല . " പരസ്യ ജീവിതം ആരംഭിക്കുമ്പോൾ യേശുവിന് ഏകദേശം മുപ്പതു വയസു പ്രായമായിരുന്നു ' ( ലൂക്കാ 3:23 എന്നൊരു പരാമർശം മാത്രമേയുള്ളു ) . അത് സ്നാനവുമായി ബന്ധപ്പെടുത്തിയല്ല , മറിച്ച് പരസ്യജീവിതത്തോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത് . യേശുവിന്റെ ഉയിർപ്പിനുശേഷം അവനിൽ വിശ്വസിക്കുന്നവർക്ക് നല്കപ്പെടുന്നത് യേശു സ്വീകരിച്ച സ്നാനമല്ല , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള ക്രിസ്തീയ സ്നാനമാണ് . ക്രിസ്തീയ സഭയ്ക്ക് ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മോദീസായും മാത്രമേയുള്ളു . അതിനാൽ ക്രിസ്തീയസ്നാനം ഒന്നേയുള്ളു . ദൈവപുത്രസ്ഥാനം ലഭിക്കുന്നതും മായാത്ത മുദ്ര പതിപ്പിക്കുന്നതുമായ കൂദാശയാണ് ഇത് . തൻമൂലം ഒരിക്കൽ മാത്രം നല്കപ്പെടുന്നു . ശൈശവമാമ്മോദീസ സഭയിൽ ആരംഭിച്ചത് ശിശുമരണങ്ങളുടെ സംഖ്യ കൂടുതൽ ഉണ്ടായിരുന്നതിനാലും വളരുന്ന കുഞ്ഞുങ്ങൾ ക്രൈസ്തവാരൂപിയിൽ ചെറുപ്പം മുതലേ വളരുന്നതിനുവേണ്ടിയുമായിരുന്നു . ആയതിനാൽ മാമ്മോദീസ സ്വീകരിക്കുന്നതിന് പ്രായപരിധി നോക്കേണ്ടതില്ല .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
baptism of jesus baptism Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206