We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
മറിയത്തിന്റെ സ്വർഗ്ഗാരോപണം എന്ന പാരമ്പര്യം മുൻ സൂചിപ്പിച്ച അമ്മയുടെ അമലോത്ഭവവുമായി ബന്ധപ്പെട്ടതാണ്. അമലോത്ഭവത്തെ സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ സഭയിൽ ഉണ്ടായപ്പോൾ സ്വർഗ്ഗാരോപണമെന്ന പരമ്പരാഗതമായ ഈ വിശ്വാസാചാരത്തിനും പ്രസക്തിവർദ്ധിച്ചു. എന്നാൽ മറിയത്തിന്റെ മരണത്തെക്കുറിച്ചോ അവളുടെ സംസ്കാര ശുശ്രൂഷകൾ, തിരുശേഷിപ്പുകൾ വഴി നടന്ന അത്ഭുതങ്ങൾ എന്നിവയെക്കുറിച്ചോ യാതൊരു കൃത്യതയും വ്യക്തതയും വിശുദ്ധഗ്രന്ഥാധിഷ്ഠിതമായോ ചരിത്രപരമായോ ഉണ്ടായിരുന്നില്ല. മറിയത്തിന്റെ മരണത്തെക്കുറിച്ചു സൂചനകൾ നല്കുന്ന ഏതാനും ചിത്രങ്ങൾ ( icons ) എഫേസൂസിൽ ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ചരിത്രപരതയെക്കാൾ പാരമ്പര്യത്തിനായിരുന്നു പ്രാധാന്യം. ഇതോടൊപ്പംതന്നെ മുൻ ചോദ്യത്തിനുത്തരം നല്കിയപ്പോൾ സൂചിപ്പിച്ചതുപോലെ ജറുസലെമിൽ ഒലിവുമലയുടെ താഴ്വരയിൽ കെദോൻ തോടിനടുത്തായി മറിയത്തിന്റെ കബറിടം സ്ഥിതിചെയ്തിരുന്നതായി അതിപുരാതന കാലം മുതലെ പാരമ്പര്യം ഉണ്ടായിരുന്നു;ഇന്നും അതിന്റെ ഓർമ്മ ഉണർത്തുന്ന അതിപുരാതനമായ ദൈവാലയവും ഗുഹയും കാണാം. എ.ഡി. 336 ൽ കർത്താവിന്റെ കബറിടത്തിന്റെ ഓർമ്മ പുനഃപ്രതിഷ്ഠിക്കപ്പെട്ടപ്പോൾ അതോടൊപ്പം ആദിമ ക്രൈസ്തവസമൂഹത്തിൽ നിലനിന്ന ഓർമ്മയായിരുന്നു മറിയത്തിന്റെ കബറിടത്തിന്റെതും. മാത്രമല്ല , സിയോൻകുന്നിൽ ഉണ്ടായിരുന്ന ഒരു ഭവനത്തിൽ വച്ചാണ് മറിയം തന്റെ നിത്യനിദ്രയിൽ പ്രവേശിച്ചതെന്നും അതിപുരാതനമായ വിശ്വാസമായിരുന്നു. ഇക്കാലഘട്ടം മുതൽ തന്നെ മറിയത്തിന്റെ ഓർമ്മത്തിരുനാൾ ക്രൈസ്തവസമൂഹത്തിൽ നിലനിന്ന ഓർമ്മയായിരുന്നു മറിയത്തിന്റെ കബറിടത്തിന്റെതും. മാത്രമല്ല , സിയോൻകുന്നിൽ ഉണ്ടായിരുന്ന ഒരു ഭവനത്തിൽ വച്ചാണ് മറിയം തന്റെ നിത്യനിദ്രയിൽ പ്രവേശിച്ചതെന്നും അതിപുരാതനമായ വിശ്വാസമായിരുന്നു. ഇക്കാലഘട്ടം മുതൽ തന്നെ മറിയത്തിന്റെ ഓർമ്മത്തിരുനാൾ ക്രൈസ്തവസമൂഹം ആചരിച്ചിരുന്നു. ഇതാണ് തുടർന്ന് മറിയത്തിന്റെ സ്വർഗ്ഗാരോപണതിരുന്നാൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ആദ്യം പലസ്തീനയിൽ മാത്രമാണ് ഈ തിരുനാൾ ആചരിച്ചിരുന്നത്. തുടർന്ന് ചക്രവർത്തിയുടെ ശാസനപ്രകാരം പൗരസ്ത്യസഭയിൽ മുഴുവൻ ഈ തിരുനാൾ ആചരിക്കാൻ ആരംഭിച്ചു. ഏഴാംനൂറ്റാണ്ടായപ്പോൾ ഈ തിരുനാൾ റോമയിലും ആഘോഷിക്കാൻ ആരംഭിച്ചു.അവിടെ " ദൈവമാതാവിന്റെ നിത്യനിദ്രയുടെ ഓർമ്മ " എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ അധികകാലം കഴിയുന്നതിനുമുമ്പു തന്നെ ഈ തിരുനാൾ മറിയത്തിന്റെ സ്വർഗ്ഗാരോപണതിരുനാൾ എന്ന് പരക്കെ അറിയപ്പെടാൻ തുടങ്ങിയെന്നു മാത്രമല്ല, മറിയം ആത്മാവിനോടു൦ ശരീരത്തോടുംകൂടെ സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു എന്നും വിശ്വസിച്ചുപോന്നു. മേൽപറഞ്ഞ വിശ്വാസം അതിപുരാതനകാലം മുതൽ തന്നെ നിലവിലിരുന്നു. അതിനു രണ്ടു കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമതായി , മറിയത്തിന്റെ പേരിൽ തിരുശേഷിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രണ്ടാമത് , മറിയത്തിന്റെ നാമത്തിൽ ഒരു ശൂന്യമായ കബറിടം അതിപുരാതനകാലം മുതലെ സിയോനിൽ തീർത്ഥാടനത്തിന്റെ ഭാഗമായി നിലനിന്നിരുന്നു. എഫേസൂസ് കൗൺസിൽ നടന്നത് എ . ഡി . 451 ലാണ്. തദവസരത്തിൽ മെഡിറ്ററേനിയൻ പ്രദേശത്തുള്ള എല്ലാ മെത്രാന്മാരും കൊൺസ്റ്റാന്റിനോപ്പിളിൽ ഒരുമിച്ചുകൂടി. ആ സന്ദർഭത്തിൽ ചക്രവർത്തി മാർസിയൻ ജറുസലെമിലെ പാർത്രിയർക്കീസിനോട് മറിയത്തിന്റെ തിരുശേഷിപ്പുകളെക്കുറിച്ച് ചോദിച്ചു. അപ്പോൾ പാർത്രിയർക്കീസ് പറഞ്ഞു. മറിയം അപ്പസ്തോലന്മാരുടെ സന്നിധിയിലാണ് നിത്യനിദ്രയിൽ ആഴ്ന്നത്. അവർ അവളെ നിയമപ്രകാരം കല്ലറയിൽ സംസ്കരിച്ചു. എന്നാൽ പിന്നീട് കല്ലറ തുറന്നപ്പോൾ അത് ശൂന്യമായിരുന്നു. തന്നിമിത്തം മറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന നിഗമനത്തിൽ അവർ എത്തി. എട്ടാം നൂറ്റാണ്ടിൽ വിശുദ്ധ ജോൺ ഡമഷിൻ വിശുദ്ധസ്ഥലങ്ങൾ സന്ദർശിച്ച അവസരത്തിൽ മറിയത്തിന്റെ കബറിടത്തിൽ പറഞ്ഞത്: മറിയത്തിന്റെ ശരീരം നിയമപ്രകാരം അടക്കം ചെയ്തതെങ്കിലും അത് അപ്രകാരം അവിടെ ആയിരിക്കാനും, അഴുകിപ്പോകാനും ദൈവം അനുവദിച്ചില്ല... .ഓ രാജ്ഞിയെ, ദൈവമാതാവെ അവിടുന്നു സ്വർഗ്ഗീയ ഭവനത്തിലേക്ക് സത്യമായും സംവഹിക്കപ്പെട്ടു എന്നാണ്. ദൈവപുത്രനു ജന്മം നല്കിയ പരിശുദ്ധ മറിയത്തിന്റെ ശരീരം നാശത്തിനു വിധേയമാകാതെ ദൈവത്താൽ സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടുവെന്നത് തികച്ചും ന്യായവും യുക്തവുമായിരുന്നു. മറിയം ദൈവത്തോടുചേർന്ന് ഈ ഭൂമിയിൽ ചെയ്ത പ്രവർത്തനങ്ങൾക്ക് അവളുടെ ഭൗമിക ജീവിതത്തിനുശേഷം ദൈവം നല്കുന്ന കിരീടമാണ് സ്വർഗ്ഗാരോപണം. നിരന്തരമായ വിചിന്തനങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ 12 -ാം പീയൂസ് പാപ്പ 1950 - ൽ തന്റെ Munificentissimus Deus എന്ന തിരുവെഴുത്തിലൂടെ ഈ വിശ്വാസസത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
ascension heaven place condition mother mary Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206