We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 03-Nov-2022
വിഗ്രഹാരാധനയെ ദൈവത്തിന്റെ ഒന്നാമത്തെ കല്പനയ്ക്ക് എതിരായ മാരക പാപമായി കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. എന്നാൽ സഭയുടെ ദേവാലയങ്ങൾക്കുള്ളിൽ രൂപങ്ങളും ചിത്രങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത് വിഗ്രഹാരാധനയാണോ എന്ന ചോദ്യം പൊതുവേ ഉന്നയിക്കപ്പെടുന്നതാണ്. കത്തോലിക്കർ വിഗ്രഹാരാധന നടത്തുന്നു എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവർ പുറപ്പാടിന്റെ പുസ്തകത്തിൽ നിന്നും നിയമാവർത്തന പുസ്തകത്തിൽ നിന്നും തിരുവചനഭാഗങ്ങൾ എടുത്ത് ഭാഗികമായി അവതരിപ്പിച്ച് തെറ്റായി വ്യാഖ്യാനിക്കാറുണ്ട്.
“ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത് മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്. അവയ്ക്കുമുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാൽ, ഞാൻ നിന്റെ ദൈവമായ കർത്താവ്, അസഹിഷ്ണുവായ ദൈവമാണ്” (പുറ. 20 : 3-5). ഈ തിരുവചന ഭാഗത്ത് പ്രതിമയോ സ്വരൂപമോ നിർമിക്കുന്നതാണോ അതോ അവയെ ആരാധിക്കുന്നതാണോ പാപകരം? ആരാധിക്കാൻ വേണ്ടി രൂപങ്ങൾ നിർമ്മിക്കരുത് എന്നല്ലേ ഈ വചനം കൊണ്ട് ദൈവം ഉദ്ദേശിക്കുന്നത്? അതിന്റെ കാരണമാണു നിയമാവർത്തന പുസ്തകത്തിൽ ദൈവം കാണിച്ചുത്തരുന്നത്. “ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്” (നിയ. 5 : 7-9). അവിടുന്നാണ് ഏക ദൈവമെന്നും അവിടുത്തേക്കു നല്കേണ്ട ആരാധന മറ്റൊരു വസ്തുവിനോ വ്യക്തിക്കോ നല്കാൻ പാടില്ലെന്നുമാണ് ആദ്യ കല്പനയിലൂടെ ദൈവം ഇസ്രായേൽ ജനത്തോട് ആജ്ഞാപിച്ചത്.
ഏഴാം സാർവത്രിക സൂനഹദോസ് നിഖ്യായിൽ സമ്മേളിച്ചപ്പോൾ (787) തിരുസ്വരൂപ വണക്കം ചിന്താവിഷയമാക്കുകയും ദേവാലയങ്ങളിൽ രൂപങ്ങൾ പ്രതിഷ്ഠിക്കുന്നതിനെ ന്യായീകരിക്കുകയുംചെയ്തു. സ്വരൂപങ്ങൾക്ക് നൽകുന്ന ക്രൈസ്തവ വണക്കം വിഗ്രഹങ്ങളെ നിരോധിക്കുന്ന പ്രഥമ കൽപനകൾക്ക് വിശുദ്ധമല്ലെന്ന് തിരുസഭ പഠിപ്പിക്കുന്നു. കാരണം ഒരു സ്വരൂപത്തിനു നൽകപ്പെടുന്ന വണക്കം അതിന്റെ ആദിരൂപത്തിലേക്ക് കടന്നുചെല്ലുന്നു. തിരുസ്വരൂപത്തെ വണങ്ങുന്നവർ അതിൽ ചിത്രീകരിക്കപ്പെട്ട വ്യക്തിയെ വണങ്ങുന്നു. തിരുസ്വരൂപത്തിന് നൽകുന്ന ബഹുമാനം ആദരവാർന്ന വണക്കം മാത്രമാണ്. അത് ദൈവത്തിന് മാത്രം അർഹമായ ആരാധനയല്ല. മതപരമായ ആരാധന സ്വരൂപങ്ങളെത്തന്നെ കേവലം വസ്തുക്കളായി പരിഗണിച്ചുകൊണ്ട് അവയെത്തന്നെ ലക്ഷ്യം വയ്ക്കുന്നതല്ല. പിന്നെയോ, മനുഷ്യാവതാരം ചെയ്ത ദൈവത്തിങ്കലേക്ക് നമ്മെ നയിക്കുന്ന സ്വരൂപങ്ങൾ എന്ന നിലയിലാണ്. സ്വരൂപവണക്കം ഒരു സ്വരൂപമെന്ന നിലയിൽ അതിൽത്തന്നെ അവസാനിക്കുന്നില്ല. പിന്നെയോ, അത് ആരുടെ സ്വരൂപമാണോ ആ വ്യക്തിയിൽ ചെന്നെത്തുന്നു എന്നാണ് കത്തോലിക്കാ സഭയുടെ വിശ്വാസം.
രൂപങ്ങളും വിഗ്രഹങ്ങളും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. രൂപം എന്ന വാക്കിന്റെ അർത്ഥം ഒരു വ്യക്തിയുടേയോ വസ്തുവിന്റെയോ ബാഹ്യരൂപത്തിന്റെ മനുഷ്യൻ നിർമ്മിക്കുന്ന അനുകരണം എന്നാണ്. മണ്ണ്, മരം, ലോഹങ്ങൾ തുടങ്ങിയ വസ്തുവിലൂടെ കലാകാരന്റെ ഭാവനയിൽ തീർക്കുന്നതാണ് രൂപങ്ങൾ. എന്നാൽ വിഗ്രഹങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയെയോ വസ്തുവിനെയോ പ്രതിനിധാനം ചെയ്യാൻ കല്ലിലോ ലോഹത്തിലോ മറ്റോ തീർത്ത് അതിൽ മേൽപ്പറഞ്ഞവയുടെ ചൈതന്യം ആരോപിക്കപ്പെട്ട വേറൊരു ആകാരം ആയിതീരുന്നതാണ്. ഇവിടെ പ്രാധാന്യം വിഗ്രഹത്തിന്റെ ആകൃതിയല്ല, അതിൽ ആരോപിക്കപ്പെടുന്ന ശക്തിയാണ്. അതിനാൽ, വിഗ്രഹത്തിന്റെ കലാസൃഷ്ടിക്ക് വലിയ പ്രാധാന്യം കല്പിക്കാറില്ല. ചരിത്രപുരുഷന്മാരുടെ ശരീര മാതൃക മണ്ണിലോ മരത്തിലോ ലോഹങ്ങളിലോ മറ്റോ മെനെഞ്ഞെടുത്താൽ അത് പ്രതിമ മാത്രമേ ആകുന്നുള്ളൂ. മനുഷ്യന്റെ മനസിലുള്ള ദൈവത്തിന്റെയോ (ക്രിസ്തു) പരിശുദ്ധമായി ജീവിച്ചവരുടെയോ ശരീര മാതൃക മെനെഞ്ഞെടുത്താൽ ആദരപൂർവം രൂപങ്ങൾ എന്ന് അവയെ വിളിക്കുന്നു എന്നു മാത്രം. രൂപങ്ങൾ ഒരിക്കലും വിഗ്രഹങ്ങളല്ല; വിഗ്രഹങ്ങളെ രൂപങ്ങളായി മാത്രം കാണാൻ കഴിയില്ല.
ഈ കാരണങ്ങളാൽ കത്തോലിക്കാ ദേവാലയങ്ങൾക്കുള്ളിൽ വിഗ്രഹങ്ങളുമില്ല, വിഗ്രഹാരാധനയുമില്ല, എന്നാൽ കലാകാരന്മാർ നിർമ്മിച്ചിട്ടുള്ള രൂപങ്ങൾ ഉണ്ട്. ആ രൂപങ്ങൾ അതാത് വ്യക്തികളുടെ സാന്നിദ്ധ്യാവബോധം വിശ്വാസികളിൽ ജനിപ്പിക്കാൻ ഉദ്ദേശിച്ചാണ് ദൈവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അവ കാണുമ്പോൾ, ആ വ്യക്തികളെ വിശ്വാസികൾ അനുസ്മരിക്കണം എന്നല്ലാതെ ആ രൂപങ്ങളിൽ വ്യക്തികളുടെ സാന്നിധ്യം ഉണ്ടെന്നോ അതിനെ ആരാധിക്കണമെന്നോ കത്തോലിക്കാ സഭ പഠിപ്പിക്കുന്നില്ല; എന്നുമാത്രമല്ല, ആ ചിന്തയെ മാരകപാപമായും തിരുസഭ കാണുന്നു. ഇനി, കത്തോലിക്കാസഭ ദിവ്യകാരുണ്യത്തെ (വിശുദ്ധ കുർബാനയപ്പം) ആരാധിക്കുന്നത് വിഗ്രഹാരധനയാണൊയെന്ന് സംശയിക്കുന്നവരുണ്ട്. ഇവിടെ അപ്പത്തിൽ ക്രിസ്തുവിനെ ആവാഹിച്ചിരിക്കുന്നതല്ല. അപ്പം ക്രിസ്തുവിന്റെ യഥാർത്ഥ ശരീരമായി മാറുകയാണ്. അപ്പം ക്രിസ്തുതന്നെയാകുന്നു. ഇത് വിഗ്രഹവുമായി യാതൊരു ബന്ധവുമില്ല.
കത്തോലിക്കാസഭ തിരുസ്വരൂപങ്ങളെ വണങ്ങുന്നത് വിഗ്രഹാരാധനയാണോ? Living faith series : 10 (ചോദ്യം:1) ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത് പുറ. 20 : 3-5 നിയ. 5 : 7-9 വിഗ്രഹാരാധന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206