x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കത്തോലിക്കാസഭയിൽ വൈദികരുടെ ബ്രഹ്മചര്യം വചനാധിഷ്ഠിതമാണോ?

Authored by : Fr. George Panamthottam CMI On 18-Oct-2022

കത്തോലിക്കാസഭ വിവാഹത്തെ ആശീർവദിക്കുകയും വിവാഹിതരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. തിരുസഭയുടെ ഏഴു കൂദാശകളിലൊന്നാണ് വിവാഹം. ഇഷ്ടമുള്ള ജീവിതാന്തസ് തിരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വിശ്വാസിക്കും തിരുസഭ നല്കുന്നുണ്ട്. വൈവാഹിക ജീവിതത്തിന് ശ്രേഷ്ഠത കുറവുള്ളതു കൊണ്ടല്ല കത്തോലിക്കാ പുരോഹിതർ ബ്രഹ്മചര്യ ജീവിതം തിരഞ്ഞെടുക്കുന്നത്. പൗരോഹിത്യജീവിതം ക്രിസ്തുവിനെ അടുത്തത് അനുഗമിക്കാൻ ലഭിക്കുന്ന വിളിയാണ്. ഇവർ ക്രിസ്തുവിനോടു കൂടുതൽ അടുക്കുകയും മറ്റു പലതിലേക്കും വിഭജിക്കപ്പടാത്ത ഒരു ഹൃദയം സൂക്ഷിക്കുകയും ചെയ്യേണ്ടവരാണെന്ന് ക്രിസ്തു അരുളിചെയ്യുന്നു. “സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയേയും മക്കളെയും സഹോദരന്മാരെയും എന്നല്ല, സ്വജീവനെ തന്നെയും ഉപേക്ഷിക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല" (ലൂക്കാ 14:26). ക്രിസ്തുവിന്റെ ശിഷ്യത്വത്തിലേക്കുള്ള പ്രത്യേക വിളിലഭിച്ചവർ അവിടുത്തെ അടുത്ത് അനുഗമിക്കാൻ ലോകത്തിന്റെ ബന്ധങ്ങളിലേക്ക് മനസ് അർപ്പിക്കാതെ അവിഭാജ്യമായ ഒരു ഹൃദയം അവിടുത്തേക്ക് നല്കാൻ സ്വയം തീരുമാനമെടുക്കുന്നതാണു ബ്രഹ്മചര്യ ജീവിതം. കത്തോലിക്കാ സഭ ബ്രഹ്മചര്യം സ്വീകരിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന സത്യവും ഇത്തരുണത്തിൽ എടുത്ത് പറയേണ്ടതാണ്.

“ശിഷ്യന്മാർ അവനോടു പറഞ്ഞു: ഭാര്യാഭർതൃബന്ധം ഇത്തരത്തിലുള്ളതാണെങ്കിൽ, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവൻ പറഞ്ഞു: കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാൽ, ഷണ്ഡരായി ജനിക്കുന്നവരുണ്ട്. മനുഷ്യരാൽ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്. സ്വർഗ്ഗരാജ്യത്തെപ്രതി തങ്ങളെതന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കട്ടെ" (മത്തായി 19-11). ദൈവരാജ്യത്തെ പ്രതി സ്വയം ഷണ്ഡരാക്കിയവരിൽ പ്രഥമൻ ക്രിസ്തുവാണ്. ശാരീരിക കഴിവുകേടല്ല ബ്രഹ്മചാരിയാകാൻ പ്രേരിപ്പിക്കുന്നത്. ഉന്നതവും ശ്രേഷ്ഠവുമായ ഒരു മൂല്യത്തിനുവേണ്ടി ജീവിതം മുഴുവൻ മാറ്റിവയ്ക്കുന്നു. ഇവിടെ വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനവും ദൈവകൃപയുടെ കൂട്ടായ പ്രവർത്തനവുമാണ് പ്രധാനപ്പെട്ട പ്രചോദനഹേതു. 

ബ്രഹ്മചര്യ ജീവിതത്തെ വലിയ പ്രാധാന്യത്തോടെയാണ് വിശുദ്ധ പൗലോസ് കാണുന്നത്. “അവിവാഹിതൻ കർത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് കർത്താവിന്റെ കാര്യങ്ങളിൽ തല്പരനാകുന്നു. വിവാഹിതൻ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുമെന്നു ചിന്തിച്ച് ലൗകിക കാര്യങ്ങളിൽ തത്പരനാകുന്നു. അവന്റെ താത്പര്യങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ ഭർത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകിക കാര്യങ്ങളിൽ തത്പരയാകുന്നു. ഞാൻ ഇത് പറയുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത നിങ്ങൾക്ക് ഉചിതമായ ജീവിതക്രമവും കർത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാൻ അവസരവും ഉണ്ടാകാൻ വേണ്ടിയാണ്” (1 കോറി. 7 : 32-35). “എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കിൽ (ബ്രഹ്മചാരി) എന്ന് ഞാൻ ആശിക്കുന്നു. (1കോറി. 7:7). “അവിവാഹിതരോടും വിധവകളോടും ഞാൻ പറയുന്നു. എന്നെപോലെ ആയിരിക്കുന്നതാണ് അവർക്ക് നല്ലത്” (1 കോറി. 7. 8). “വിവാഹം ചെയ്യാതിരിക്കുന്നവൻ കൂടുതൽ ശ്ലാഘനീയനാണ്" (1 കോറി. 7:38). താൻ ജീവിക്കുന്ന ബ്രഹ്മചര്യ ജീവിതത്തെ സ്നേഹിക്കുന്നതുമൂലമാണ് ആ ജീവിതത്തിലൂടെ ലഭിക്കുന്ന സംതൃപ്തി എല്ലാവരും അനുഭവിക്കാൻ പൗലോസ് അപ്പസ്തോലൻ പ്രചോദനം നല്കുന്നത്.

അതിനാൽ, കത്തോലിക്കാ പുരോഹിതർ ദൈവത്തിന്റെ കൃപ ലഭിച്ചവരാണ്. അവർക്ക് ബ്രഹ്മചര്യ ജീവിതം സാധ്യമാകുന്നു. അതവർ സ്വമനസാ ഏറ്റെടുക്കുന്നതുമാണ്. കർത്താവിന്റെ ശുശ്രൂഷയ്ക്കായി കൃപ ലഭിച്ചവർ വിവാഹജീവിതം ഉപേക്ഷിക്കുന്നതു തികച്ചും തിരുവചനാധിഷ്ഠിതമാണ്.

Living Faith series:7 (ചോദ്യം:3) 

Living Faith series:7 (ചോദ്യം:3)  Fr. George Panamthottam CMI കത്തോലിക്കാസഭയിൽ വൈദികരുടെ ബ്രഹ്മചര്യം വചനാധിഷ്ഠിതമാണോ? മത്തായി 19-11 1 കോറി. 7 : 32-35 1കോറി. 7:7 1 കോറി. 7. 8 1 കോറി. 7:38 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message