x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സീറോമലബാർ രൂപതകളിലെ കുദാശാനുഷ്ഠാനക്രമങ്ങളിലുള്ള വ്യത്യസ്തത ഏകോപിപ്പിക്കാൻ സാധിക്കുമോ ?

Authored by : Syro Malabar catechetical commission On 02-Jun-2021

ഈ ചോദ്യം മാമ്മോദീസ ,  സ്ഥൈര്യലേപനം , കുർബ്ബാന ( ദിവ്യകാരുണ്യം ) എന്നിവ കേരളത്തിലെ ചില സീറോമലബാർ രൂപതകളിൽ ഒരുമിച്ചും , മറ്റുചില രൂപതകളിൽ മുൻപതിവുപോലെ മാമ്മോദീസ , കുമ്പസാരം , ദിവ്യകാരുണ്യം ,  സ്ഥൈര്യലേപനം എന്നിങ്ങനെ ഒരു കുട്ടിയുടെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ നല്കുന്ന പതിവും നിലനില്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം . ഭാരതത്തിലെ ലത്തീൻ രൂപതകളിൽ രണ്ടാമതു സൂചിപ്പിച്ച പതിവാണുള്ളത് . വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന രീതിയിലും ചില അനുഷ്ഠാനക്രമങ്ങളിലും സീറോമലബാർ സഭയിൽപ്പെട്ട ചില രൂപതകളിൽ വ്യത്യസ്തതകൾ ഉണ്ടെന്നതു ശരിയാണ് . ആദ്യം സൂചിപ്പിച്ച മാമ്മോദീസ , ദിവ്യകാരുണ്യം ,  സ്ഥൈര്യലേപനം എന്നിവ ഒരുമിച്ചുകൊടുക്കുന്ന പതിവ് ആദിമസഭാപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു

പ്രായപൂർത്തിയായവർ പഠിച്ച് , ഒരുങ്ങി , വിശ്വാസസത്യങ്ങൾ ഏറ്റുപറഞ്ഞ് മാമ്മോദീസ സ്വീകരിക്കുമ്പോൾ അവരെ ഔദ്യോഗികമായി സഭാ സമൂഹത്തിൽ ഭാഗമാക്കുന്നതിന്റെ പ്രഥമപടിയായി അവർക്ക് മാമ്മോദീസയോടൊപ്പം  സ്ഥൈര്യലേപനം ദിവ്യകാരുണ്യവും നല്കിയിരുന്നു . പിന്നീട് പ്രായപൂർത്തിയായവരുടെ മാമ്മോദീസയോടൊപ്പം ശൈശവമാമ്മോദീസയും നടപ്പിൽ വന്നു . ദിവ്യകാരുണ്യസ്വീകരണം കുമ്പസാരത്തോടനുബന്ധിച്ചും സ്ഥൈര്യലേപനം അതിനുശേഷവും എന്ന രീതിയിൽ തിരിച്ചറിവായതിനുശേഷം നല്കുക എന്ന ചിന്ത സഭയിൽ ഉടലെടുക്കുകയും പാശ്ചാത്യസഭ അപ്രകാരം തീരുമാനിക്കുകയും ചെയ്തു . എന്നാൽ പൗരസ്ത്യസഭകളിൽ ആദിമസഭാശൈലി തുടർന്നു പോന്നു . സീറോമലബാർ സഭയിൽ പാശ്ചാത്യ സഭയുടെ സ്വാധീനതയിൽ മാമ്മോദീസയും സ്ഥൈര്യലേപനം ദിവ്യകാരുണ്യവും വ്യത്യസ്ത സമയങ്ങളിൽ നല്കാൻ ഇടയായി . എന്നാൽ പൗരസ്ത്യ സഭാപാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ ഈ മൂന്നു കൂദാശകളും ഒരുമിച്ചു നല്കാൻ സീറോമലബാർ സിനഡ് തീരുമാനിച്ചു . സാവകാശം ഈ രീതി എല്ലായിടത്തും നടപ്പിലാകുമെന്നു കരുതാം . വിശുദ്ധ കുർബാന അർപ്പിക്കുന്ന രീതികളെ സംബന്ധിച്ചും ഈ ചോദ്യം പ്രസക്തമാണ് . ഇംഗ്ലീഷിൽ " യുണിഫോമിറ്റി എന്നൊരു വാക്കുണ്ട് . അതുപോലെ മറ്റൊരു വാക്കാണ് ' ഡൈവേഴ്സിറ്റി ' ( ഐകരൂപ്യവും വൈവിധ്യവും ) .

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽ വ്യത്യസ്തമായ അനുഷ്ഠാനകമങ്ങളിലാണ് കുർബ്ബാന അർപ്പിക്കുന്നത് . നിയമപരമായി സഭ അനുവദിച്ചിട്ടുള്ള കാര്യമാണിതെങ്കിലും ഏകോപനം സാദ്ധ്യമായാൽ നന്നായിരിക്കും എന്നതിൽ സംശയമില്ല . ചിലകാര്യങ്ങളിൽ ഇതെളുപ്പമാണെങ്കിലും മറ്റുചിലകാര്യങ്ങളിൽ ഇത് അത്രയെളുപ്പം സാധിക്കില്ല . നമുക്കറിയാവുന്നതുപോലെ , മനുഷ്യരുടെ വസ്ത്രധാരണത്തിൽ ഏകോപനത്തിനു ശ്രമിച്ചാൽ അത് ബുദ്ധിമുട്ടാകുമെന്നു മാത്രമല്ല , നടപ്പിലായില്ല എന്നും വന്നേക്കാം . ഇതുപോലെ ഭക്ഷണകാര്യത്തിലും വൈവിധ്യങ്ങളുണ്ട് ; പ്രാർത്ഥനാരീതികളിലും വൈവിധ്യങ്ങളുണ്ട് . അതുകൊണ്ട് വൈവിധ്യങ്ങൾ അതിൽതന്നെ തെറ്റാണെന്ന് പറയാൻ സാധിക്കില്ല . എന്നാൽ , ചിലകാര്യങ്ങളിൽ ഏകോപനം വളരെ ഉപകാരപ്രദമായിരിക്കും . ഉദാഹരണത്തിന് , ഒരിടവകയിൽ വികാരിയച്ചൻ ഒരുരീതിയിലും അസിസ്റ്റന്റ് അച്ചൻ മറ്റൊരു രീതിയിലും തൊട്ടടുത്ത ഇടവകയിൽ വേറൊരുരീതിയിലും കുർബ്ബാനയർപ്പിക്കുന്നു എന്നു കരുതുക . ഇത് ജനങ്ങളുടെയിടയിൽ ചിന്താക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് ഒരുപരിധിവരെ ഐകരൂപ്യം ഉണ്ടാകുന്നത് നല്ലതാണ് .

rites differences in the rites syro malabar rite Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message