x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

നേർച്ചകൾ നിറവേറ്റാതിരുന്നാൽ പ്രശ്നമുണ്ടോ ?

Authored by : Syro Malabar catechetical commission On 02-Jun-2021

നേർച്ചയെന്നുപറയുന്നത് ദൈവത്തോടോ വിശുദ്ധരോടോ നടത്തുന്ന ഒരു വാഗ്ദാനമാണ് . വാഗ്ദാനലംഘനം ആരോടാണെങ്കിലും ശരിയായ പ്രവ്യത്തിയല്ല . അത് ദൈവത്തോടോ വിശുദ്ധരോടോ ആണെങ്കിൽ വളരെ ഗൗരവപൂർവം പരിഗണിക്കേണ്ട കാര്യമാണ് . നേർച്ച നിറവേറ്റുക എന്നത് വാഗ്ദാനം ചെയ്ത വ്യക്തിയുടെ വലിയ ഉത്തര വാദിത്വമാണ് . ഏതെങ്കിലും കാരണത്താൽ ഏറ്റെടുത്ത നേർച്ച നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്നു കരുതുക . ഉദാഹരണമായി , ഒരു വലിയ തുക നേർച്ചയായി നൽകാ൦ എന്ന് വാഗ്ദാനം ചെയ്യുന്നു . എന്നാൽ കൈവശം പണമില്ല . പലരോടും ചോദിച്ചു . പക്ഷേ ആരും തരാൻ തയ്യാറല്ല ; അതുപോലെ , വേളാങ്കണ്ണി മാതാവിന് ഒരുപവന്റെ മാല നേർച്ചയായി നല്കാമെന്ന് വാഗ്ദാനം ചെയ്തു എന്നാൽ അത് വാങ്ങാനുള്ള പണമില്ല . ഇപ്രകാരം ഏതെങ്കിലും കാരണത്താൽ നേർച്ച നിറവേറ്റാൻ സാധിക്കാത്ത ഒരുസാഹചര്യം ഉണ്ടായാൽ ഏതെങ്കിലും വൈദികനോട് ഇക്കാര്യം ഏറ്റുപറഞ്ഞ് ഏറ്റെടുത്ത നേർച്ചക്കു പകരം ആ വ്യക്തിക്കു സാഹചര്യാധിഷ്ഠിതമായി ചെയ്യാൻ സാധ്യമായ മറ്റൊരു നേർച്ചയാക്കി അതിനെ മാറ്റാൻ സാധിക്കും . ഏതായാലും , ദൈവത്തോട് ഒരു വാഗ്ദാനം ചെയ്താൽ ആ വാഗ്ദാനം നിറവേറ്റാനുള്ള ധാർമ്മിക ഉത്തരവാദിത്വം വാഗ്ദാനം ചെയ്തയാളിനുണ്ട് .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)

vows Is it a problem if the vows are not fulfilled? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message