We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 05-Nov-2022
തന്റെ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തിയ ഏക കർത്താവിനെ അല്ലാതെ മറ്റ് ദൈവങ്ങളെ ആരാധിക്കുന്നതിനെ ഒന്നാമത്തെ കല്പന വിലക്കുന്നു. ഈ കല്പനയുടെ ലംഘനം വിഗ്രഹാരാധന മാത്രമല്ല. അന്ധവിശ്വാസം, ജ്യോതിഷം, മതനിന്ദ, നിരീശ്വര വാദം, തുടങ്ങിയവയും ഈ കല്പനയുടെ പ്രകടമായ ലംഘനമായി തിരുസഭ കാണുന്നു.
അന്ധവിശ്വാസം: യഥാർത്ഥ ദൈവത്തിനു നാം നല്കുന്ന ആരാധനയിൽ നിന്നുള്ള വേർപിരിയലാണ് അന്ധവിശ്വാസം. അത് വിഗ്രഹാരാധന, ഭാവിഫല പ്രവചനം, ജാലവിദ്യ തുടങ്ങിയവയിലൂടെ പ്രകടമാകുന്നു. നിയപരമോ അത്യാവശ്യമോ ആയ ചില ആചാരങ്ങൾക്ക് ഒരാൾ ഏതാണ്ട് ഒരു തരം മാന്ത്രികമായ പ്രാധാന്യം ആരോപിക്കുന്നു. ഇത് ദൈവത്തിന് നാം സമർപ്പിക്കുന്ന ആരാധനയെ സാരമായി ബാധിക്കുന്നു.
ജ്യോതിഷം: ജ്യോതിഷത്തിന്റെ എല്ലാ രൂപങ്ങളും ദൈവ കല്പനയ്ക്ക് വിരുദ്ധമാണെന്ന് തിരുസഭ പഠിപ്പിക്കുന്നു. സാത്താനെ ആശ്രയിക്കുന്നത്, മരിച്ചവരോടുള്ള മാന്ത്രിക സംവേദനം, ഭാവി വെളിപ്പെടുത്തുമെന്നുള്ള മിഥ്യാ സങ്കൽപ്പത്തിൽ ചെയ്യപ്പെടുന്ന പ്രവൃത്തികൾ (നിയമ. 18:10; ജെറ. 29:8), ജാതകനോട്ടം, നക്ഷത്രഫലം (വാര ഫലം), കൈനോട്ടം, ശകുനങ്ങളുടെയും കുറികളുടെയും വ്യാഖ്യാനം, അതീന്ദ്രിയ ദർശനം എന്ന പ്രതിഭാസം എന്നിവയെ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതാണെന്ന് തിരുസഭ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. കാരണം, തന്റെ പ്രവാചകന്മാരിലൂടെയോ വിശുദ്ധരിലൂടെയോ ഭാവി വെളിപ്പെടുത്തുവാൻ ദൈവത്തിന് കഴിയും. എന്നാലും ഭാവിയെ സംബന്ധിച്ച ഏത് കാര്യത്തെക്കുറിച്ചും ദൈവ പരിപാലനയ്ക്ക് തന്നെത്തന്നെ പ്രത്യാശപൂർവ്വം സമർപ്പിക്കുകയും അതിനെ സംബന്ധിച്ച് അനാരോഗ്യകരമായ സകല ആകാംക്ഷയും ഉപേക്ഷിക്കുകയും ചെയ്യുകയാണ് യഥാർത്ഥ ക്രൈസ്തവ ശൈലിയെന്ന് തിരുസഭ വിശ്വസിക്കുന്നു.
ജാലവിദ്യ, ആഭിചാരം തുടങ്ങിയ പ്രവൃത്തികൾ മതാത്മക സുകൃതത്തിന് വിരുദ്ധമാണ്. നന്മയെ മുന്നിൽ കണ്ട് ചെയ്താലും അത് മതാത്മക സുകൃതത്തിന് കടകവിരുദ്ധമാണ്. ആരുടെയെങ്കിലും തിന്മ മുന്നിൽ കണ്ടാണ് ചെയ്യുന്നതെങ്കിൽ അത് കൂടുതൽ ശപിക്കപ്പെട്ടതാണെന്നും ആഭിചാര വസ്തുക്കൾ ധരിക്കരുതെന്നും തിരുസഭ നിഷ്കർഷിക്കുന്നു. അരൂപിസേവ (Spiritism) പലപ്പോഴും ജ്യോതിഷത്തോടും ജാലവിദ്യയോടും ബന്ധപ്പെട്ടതാണ്. അതിൽനിന്ന് വിട്ടുനിൽക്കാൻ വിശ്വാസികൾക്ക് തിരുസഭ മുന്നറിയിപ്പ് നൽകുന്നു. പരമ്പരാഗതമെന്ന് വിളിക്കപ്പെടുന്ന ചില ചികിത്സാരീതികളെ ആശ്രയിക്കുന്നത്, ദുഷ്ടശക്തികളോടുള്ള പ്രാർത്ഥനയോ മറ്റുള്ളവരുടെ ദുർബല വിശ്വാസത്തെ ചൂഷണം ചെയ്യുന്നതുമൊക്കെ നീതീകരിക്കാനാവാത്ത തിന്മയാണെന്ന് തിരുസഭ വിശ്വസിക്കുന്നു.
മതനിന്ദ: വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തെ പരീക്ഷിക്കൽ, ദൈവദോഷം, വിശുദ്ധ വസ്തുക്കളുടെ ക്രയവിക്രയം തുടങ്ങിയവയെ മതനിന്ദയായി തിരുസഭ കാണുന്നു. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ദൈവത്തിന്റെ നന്മയെയും അവിടുത്തെ അനന്ത ശക്തിയെയും പരീക്ഷണവിധേയമാക്കാൻ പാടില്ല (നിയമ. 6:16), 1 കോറി 10:9, പുറ. 17:2-7; സങ്കീ.95:9). കൂദാശകളെയും ആരാധനാപരമായ മറ്റ് പ്രവൃത്തികളെയും ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ട വ്യക്തികളെയും വസ്തുക്കളെയും സ്ഥലങ്ങളെയും അശുദ്ധമാക്കുന്നതും അയോഗ്യമായി കൈകാര്യം ചെയ്യുന്നതുമാണ് ദൈവദോഷമെന്ന് പറയുന്നത്. ആത്മീയ വസ്തുക്കളുടെ വാങ്ങലോ വിൽക്കലോ വഴി ആദ്ധ്യാത്മിക ശക്തി പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നത് കൽപനയുടെ ലംഘനമായി തിരുസഭ കാണുന്നു.
നിരീശ്വരവാദം: മനുഷ്യന് ദൈവത്തോടുള്ള ഗാഢവും ജീവാത്മകവുമായ ബന്ധത്തെ അൽപം പോലും ഗ്രഹിക്കാതിരിക്കുകയും സ്പഷ്ടമായി പരിത്യജിക്കുകയും ചെയ്യുന്നതാണ് നിരീശ്വരവാദം, നിരീശ്വരവാദത്തിന്റെ പൊതുവായി കാണപ്പെടുന്ന ഒരു രൂപം പ്രായോഗിക ഭൗതികതാവാദമാണ്. മതം മനുഷ്യന്റെ നൈസർഗികമായ വളർച്ചയുടെ സാധ്യതകളെ തടസപ്പെടുത്തുന്നു എന്ന വാദമാണ് ഇവർ പൊതുവേ ഉന്നയിക്കാറ്. വിശ്വാസം പരിശീലിപ്പിക്കുന്നതിലുള്ള അശ്രദ്ധ, അതിന്റെ പ്രബോധനത്തിന്റെ തെറ്റായ അവതരണം, ദൈവത്തിന്റെയും മതത്തിന്റെയും യഥാർത്ഥ മുഖം മറയ്ക്കാനുള്ള ശ്രമം, വിശുദ്ധ ലിഖിതങ്ങൾ വളച്ചൊടിക്കൽ ഇവയൊക്കെ നിരീശ്വരവാദം എന്ന തിന്മയിൽ ഉൾപ്പെടുന്നു. ദൈവത്തെ അംഗീകരിക്കുക എന്നത് മനുഷ്യമാഹാത്മ്യത്തിന് ഒരു വിധത്തിലും എതിരല്ല. ദൈവവിശ്വാസം മനുഷ്യരെ വളർത്തുക മാത്രമേ ചെയ്യൂ.
ഇനി അജ്ഞേയനാവാദം എന്ന ഒരു സിദ്ധാന്തം നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്. ഇവർ ദൈവത്തിന്റെ അസ്ഥിത്വത്തെ നിരാകരിക്കുന്നില്ല. പകരം, ദൈവം സ്വയാവിഷ്കരണത്തിന് കഴിവില്ലാത്തതും അനിർവചനീയമായ ഒരു സത്തയുമാണെന്ന് അംഗീകരിക്കുന്നു. മറ്റ് സാഹചര്യങ്ങളിൽ ഇവർ ദൈവാസ്തിത്വത്തെപ്പറ്റി യാതൊന്നും വിധിക്കാതെ അത് തെളിയിക്കാനോ ഉറപ്പിച്ചു പറയാമോ നിഷേധിക്കാനോ സാധ്യമല്ലാത്തതാണെന്ന് പ്രസ്താവിക്കുന്നു.
ഇങ്ങനെ വിഗ്രഹാരാധനയോടൊപ്പം മേൽപറഞ്ഞ തിന്മകളും ദൈവകല്പനയ്ക്ക് വിരുദ്ധമാണെന്ന് തിരുസഭ പഠിപ്പിക്കുന്നു.
അന്ധവിശ്വാസം ജ്യോതിഷം മതനിന്ദ നിരീശ്വര വാദം “ഞാനല്ലാതെ വേറെ ദൈവങ്ങൾ നിനക്കുണ്ടാകരുത്” എന്ന ദൈവകല്പനയുടെ ലംഘനം വിഗ്രഹാരാധന മാത്രമാണോ? Fr. George Panamthottam CMI നിയമ. 18:10; ജെറ. 29:8 അരൂപിസേവ Spiritism നിയമ. 6:16 1 കോറി 10:9 സങ്കീ.95:9 Living faith series : 10 (ചോദ്യം:4) അജ്ഞേയനാവാദം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206