x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ആരാധനയോടും തിരുസ്വരൂപ വണക്കത്തോടും ബന്ധപ്പെട്ടതാണ് ധുപാർപ്പണം . ഇത് സത്യവിശ്വാ സത്തിനെതിരായ പ്രവൃത്തിയാണ് എന്നു ചിലർ പറയുന്നു . ഇതു ശരിയോ തെറ്റോ ?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

എല്ലാ സംസ്കാരങ്ങളിലും അതിപുരാതന കാലം മുതൽ ആരാധനയോടുകൂടി ധൂപാർപ്പണവും നിലനിന്നിരുന്നു . ഈജിപ്ത് , അസ്സീറിയ , ബാബിലോൺ , ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ അക്കാലത്ത് ഈ ആചാരരീതികൾ അവലംബിച്ചിരുന്നു . ചില സംസ്കാരങ്ങളിൽ ദേവീദേവന്മാരെ ധൂപാർപ്പണം നടത്തി പ്രീതിപ്പെടുത്തുകയും അവരുടെ പ്രതിമകൾക്കു മുന്നിൽ ധൂപാർപ്പണം നടത്തുകയു൦ ചെയ്തിരുന്നുവെന്നതും ശരിതന്നെ . മാത്രമല്ല , ചില സന്ദർഭങ്ങളിൽ ചക്രവർത്തിമാരെയും രാജാക്കന്മാരെയും ധൂപാർപ്പണം ചെയ്ത് ബഹുമാനിച്ചിരുന്നു . ധൂപാർപ്പണം ബഹുമാനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായിട്ടാണ് അതിപുരാതനകാലം മുതൽ കണ്ടിരുന്നത് . അതിനാൽ ദൈവത്തോടുള്ള ബഹുമാനസൂചകമായി ആരാധനക്രമത്തിന്റെ ഭാഗമായി ഇസയേൽജനം ദൈവത്തിനു ധൂപാർപ്പണം നടത്തി . ദൈവം തന്നെ നിശ്ചയിച്ചതനുസ്സരിച്ചാണ് ധൂപാർപ്പണം നടത്തുന്നതെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യം നല്കുന്നു . ധൂപാർപ്പണത്തെക്കുറിച്ച് മോശയ്ക്ക് ദൈവം കൊടുക്കുന്ന നിർദ്ദേശം ഇപ്രകാരമാണ് : " ധൂപാർപ്പണത്തിനായി കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം " ( പുറ 30 : 1 ) . വീണ്ടും പറയുന്നു : “ ഓരോ പ്രഭാതത്തിലും സായാഹ്നത്തിലും വിളക്കുകൾ ഒരുക്കുമ്പോൾ ബലിപീഠത്തിൻമേൽ പരിമളദ്രവ്യങ്ങൾ പുകയ്ക്കണം ” ( പുറ 30 : 7-8 ) . ധൂപാർപ്പണവും സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്നതും ദൈവത്തിനു പ്രീതികരമാണെന്നായിരുന്നു സങ്കല്പം . പ്രഭാഷകന്റെ പുസ്തകം പറയുന്നതും ഇത്തരുണത്തിൽ ശ്രദ്ധേയമാണ് . “ജനത്തിന്റെ പാപങ്ങളുടെ പരിഹാരത്തിനായി കർത്താവിനു ബലിയർപ്പിക്കുന്നതിനും സ്മരണാംശമായി കുന്തുരുക്കവും സുഗന്ധദ്രവ്യ ങ്ങളും അർപ്പിക്കുന്നതിനും അവിടുന്ന് അവനെ മാനവകുലത്തിൽ നിന്നും തെരഞ്ഞെടുത്തു ” ( പ്രഭാ 45:16 ) . മലാക്കി ദീർഘദർശി പറയുന്നു : “ എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും ശുദ്ധമായ കാഴ്ചയും അർപ്പിക്കപ്പെടുന്നു ” ( മലാ 1:11 ) . ഇസ്രായേലിനെ സംബന്ധിച്ച് അതിവിശുദ്ധവും വിശിഷ്ടവുമായ ആരാധനാരീതിയായിരുന്നു ധൂപാർപ്പണം . ഇത് പരിപൂർണ്ണ പരിശുദ്ധിയിൽ നടത്തണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നതായി വിശുദ്ധ ഗ്രന്ഥ൦ പറയുന്നു . എന്നാൽ മനുഷ്യൻ ദൈവത്തിന്റെ പരിശുദ്ധിയിൽ നിന്നും അകന്നുപോയപ്പോൾ ദൈവം പറഞ്ഞു : “നിങ്ങളുടെ ധൂപം എനിക്കു മേ്ളഛവസ്തുവാണ് ' എന്ന് . തിരുവചനം വാച്യാർത്ഥത്തിൽ മാത്രം എടുക്കുമ്പോൾ അതു ശരിയാണ് . എന്നാൽ തിരുവചനം അതിന്റെ നിയതമായ അർത്ഥത്തിൽ കാണുകയും വിലയിരുത്തുകയുമാണ് വേണ്ടത് . അനീതി കാണിക്കുകയും അകൃത്യങ്ങൾ ചെയ്യുകയും ചെയ്ത ജനമാണ് ധൂപം അർപ്പിക്കുന്നതിൽനിന്നും പ്രവാചകന്മാരാൽ തടയപ്പെട്ടത് . രക്തപങ്കിലമായ കൈകളോടെ അർപ്പിക്കുന്നതാണ് ദൈവത്തിനു മേ്ളഛമായിത്തീർന്നത് . “ തിന്മനിറഞ്ഞ രാജ്യം , അനീതിയുടെ ഭാരം വഹിക്കുന്ന ജനം ... ദുർമ്മാർഗ്ഗികളായ മക്കൾ , അവർ കർത്താവിനെ പരിത്യജിക്കുകയും ഇസായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു ' ( ഏശ . 1 : 4 ) . ഇങ്ങനെയുള്ളവരുടെ ധൂപമാണ് ദൈവം മേ്ളഛമായിക്കണ്ടത് . വിശുദ്ധഗ്രന്ഥത്തിൽ ഇതേരീതിയിലുള്ള നിരവധി പ്രയോഗങ്ങൾ കാണാൻ സാധിക്കും . “ നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല ” ( ഏശ . 1:15 ) എന്ന വചനം അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ നിന്നും മാറ്റി ചിന്തിച്ചാൽ ഇനി പ്രാർത്ഥനകൊണ്ട് വലിയ കാര്യമൊന്നുമില്ല എന്നു ദൈവം പറയുന്നതായി വ്യാഖ്യാനിക്കുകയും അതോടെ പ്രാർത്ഥനകളെല്ലാം അവസാനിപ്പിക്കുകയും ചെയ്യുമോ ? നേരേമറിച്ച് സാമാന്യബുദ്ധിയുള്ള എല്ലാവരും പറയപ്പെട്ട വചനത്തിന്റെ അർത്ഥവ്യാപ്തിയും പൊരുളും മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ചെയ്യുക . പുതിയ നിയമത്തിലും ധുപാർപ്പണപ്രാർത്ഥനയെക്കുറിച്ച് പറയുന്നുണ്ട് . “ ദൂതന്റെ കയ്യിൽനിന്നും പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാർത്ഥനയോടൊപ്പം ദൈവസന്നിധിയിലേക്കുയർന്നു ” (വെളിപാട് 8 :4 )എന്ന് യോഹന്നാന്റെ വെളിപാടിൽ പറയുന്നുണ്ട് . പൗരോഹിത്യ വിധിപ്രകാരം കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് ധൂപം അർപ്പിക്കാൻ സക്കറിയായ്ക്ക് കുറിവീണതായും ധൂപാർപ്പണ സമയം മാലാഖ പ്രത്യക്ഷപ്പെട്ടെന്നും ലൂക്കാ പറയുന്നുണ്ട് ( ലൂക്കാ 1 : 9 ) . ഇവയൊക്കെ ദൈവത്തിനു സ്വീകാര്യമാകുന്നതാണെങ്കിൽ ഇന്നു കത്തോ ലിക്കാസഭ നടത്തുന്ന ആരാധനാ പ്രാർത്ഥനകളിൽ അർപ്പിക്കപ്പെടുന്ന ധൂപം ദൈവത്തിനു മേ്ളഛമാണെന്നും അതിനാൽ പാപമാണെന്നും ചില ഗ്രൂപ്പുകൾ പറയുന്നതിന്റെ ബൗദ്ധികവും , സഭാപരവു മായ അടിത്തറയെന്താണ് ? അതിനാൽ , ഇത്തരത്തിലുള്ള അബദ്ധ പ്രസ്താവനകൾ നടത്തുന്നവരെക്കുറിച്ച് വി . പത്രോസ് വ്യക്തമായി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് : “ ഇസായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകന്മാർ ഉണ്ടായിരുന്നു . അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കൾ നിങ്ങളുടെയിടയിൽ ഉണ്ടാകും . അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും നാഥനെപോലും നിഷേധിക്കുകയും ചെയ്യും . പലരും അവരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും .അങ്ങനെ അവർ മൂലം സത്യത്തിന്റെ മാർഗ്ഗം നിന്ദിക്കപ്പെടും ( 2 പത്രോ 2 : 1-3 ) , അതിനാൽ ഇത്തരത്തിൽ വ്യാജാരോപണങ്ങൾ നടത്തുന്നവരെക്കുറിച്ച് പറയാനുള്ളതും ഇതാണ് .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

liturgy worship incence Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message