We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 27-Aug-2022
ക്രിസ്തു പുനരുത്ഥാനത്തിനു മുൻപ് മരിച്ചവരുടെ വാസസ്ഥലത്തു വസിച്ചു എന്ന കാര്യം പുതിയ നിയമത്തിൽ പലേടത്തും പ്രതിപാദിക്കുന്നുണ്ട് (അപ്പ. 3:15, റോമാ. 8:11; 1 കോറി 15:20; ഹെബ്ര 13:20). ക്രിസ്തു എല്ലാ മനുഷ്യരെയും പോലെ മരണം അറിയുകയും മൃതരുടെ വാസസ്ഥലത്തുള്ളവരുമായി തന്റെ ആത്മാവിൽ ഒന്നുചേരുകയും ചെയ്തു. എന്നാൽ, അവിടുന്ന് അങ്ങോട്ട് ഇറങ്ങിച്ചെന്നത് അവിടെ തടവിലാക്കപ്പെട്ടിരുന്ന ആത്മാക്കളോടു സുവിശേഷം പ്രസംഗിക്കുന്ന രക്ഷകനായിട്ടാണ് (1 പത്രോ. 3:18, 19).
മൃതനായ ക്രിസ്തു ഇറങ്ങിയ മൃതരുടെ വാസസ്ഥലത്തെ വിശുദ്ധ ഗ്രന്ഥം പാതാളം (Hell) എന്നാണ് വിളിക്കുന്നത്. ഹീബ്രു ഭാഷയിൽ ഷിയോൾ (Sheol) എന്നും ഗ്രീക്ക് ഭാഷയിൽ ഹെദെസ് (Hades) എന്നുമാണു ഈ സ്ഥലം അറിയപ്പെടുക. അവിടെയുള്ളവർക്കു ദൈവദർശനം ലഭിക്കുന്നില്ല (ഫിലി. 2:10; അപ്പ. 2:24; വെളി 1:18; എഫേ, 4:9, സങ്കീ. 66:6, 88:11-13). “മരിച്ചവരോടു പോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു” (1 പത്രോ. 4:6). “മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവർ ജീവിക്കുന്നതിനും (യോഹ. 5:25) വേണ്ടിയാണു ക്രിസ്തുമരണത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നത്. ശപിക്കപ്പെട്ടവരെ മോചിപ്പിക്കാനോ പാതാളത്തെ നശിപ്പിക്കാനോ അല്ല; തനിക്കു മുൻപേ പോയ നീതിമാന്മാരെ വിമുക്തരാക്കാനാണ് ക്രിസ്തു പാതാളത്തിലിറങ്ങിയത് (മത്തായി 27:52, 53).
Living Faith Series : 1 (ചോദ്യം:11) ക്രിസ്തു മരണശേഷം പാതാളത്തിലേക്കിറങ്ങി എന്ന വിശ്വാസത്തെ എങ്ങനെ മനസിലാക്കണം? Fr. George Panamthottam CMI അപ്പ. 3:15 റോമാ. 8:11; 1 കോറി 15:20; ഹെബ്ര 13:20 1 പത്രോ. 3:18 1 പത്രോ. 4:6 യോഹ. 5:25 മത്തായി 27:52 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206