We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
ദിവ്യകാരുണ്യത്തിൽ ഈശോയുടെ സജീവസാന്നിദ്ധ്യം എത്രസമയം നിലനിൽക്കുന്നു?
ബാലിശമെന്ന് തോന്നാവുന്ന ചോദ്യമാണിത്. കാരണം, മാമ്മോദീസയും സ്ഥൈര്യലേപനവും സ്വീകരിച്ചവരിൽ ദൈവസാന്നിദ്ധ്യം നിലനിൽക്കുന്നുവെന്നും ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിൽ ദൈവസാന്നിദ്ധ്യത്തിലല്ലാതെ ജീവിതം അസാദ്ധ്യമാണെന്നും (പാപത്താൽ നാം നമ്മെത്തന്നെ ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് വിടർത്തിയിട്ടില്ലെങ്കിൽ) നമുക്കറിയാം. എങ്കിലും ചിലപ്പോഴെങ്കിലും ഇത്തരമൊരു പ്രശ്നം ചിലരെയെങ്കിലും അലട്ടാറുണ്ട്. ദിവ്യകാരുണ്യത്തിൽ ജീവിക്കുന്ന ദൈവമായ ഈശോ നമ്മിലേക്ക് എഴുന്നള്ളിവരികയും നമ്മോടൊത്ത് ആയിരിക്കുകയും ചെയ്യുന്നുണ്ട്.
ദിവ്യകാരുണ്യത്തിലെ ഈ സജീവസാന്നിദ്ധ്യം എത്രസമയം നമ്മിൽ തുടരുന്നുണ്ടാകാം? വിശുദ്ധ കുർബാന സ്വീകരിച്ച ശേഷം ദൈവാലയത്തിന് പുറത്തിറങ്ങിയാലും ദിവ്യകാരുണ്യത്തിനു മുന്പിലുണ്ടായിരിക്കേണ്ട ആദരവും ബഹുമാനവും നാം നമ്മോടുതന്നെയും പരസ്പരവും കാണിക്കേണ്ടതില്ലേ? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഈ ചോദ്യത്തിൻറെ പ്രസക്തിയിലാണ് ദിവ്യകാരുണ്യത്തിലൂടെ രൂപപ്പെടുന്ന സഭാകൂട്ടായ്മയുടെ അവിഭാജ്യതയും പരസ്പരസ്നേഹവും ഐക്യവും നാം നിർവ്വചിക്കേണ്ടത്. നമ്മോടുതന്നെയും പരസ്പരവും ആദരവും സ്നേഹവും പ്രകടിപ്പിക്കേണ്ടതിൻറെയും കൂട്ടായ്മയുടെ ശുശ്രൂഷ നിർവ്വഹിക്കേണ്ടതിൻറെയും ഗൗരവതരമായ ഉത്തരവാദിത്വം നമുക്ക് കടപ്പെടുത്തുന്നത് ഈ ആത്മീയചിന്തയാണ്.
തിരുസ്സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച് ദിവ്യകാരുണ്യത്തിൽ ഈശോ മുഴുവനായും സന്നിഹിതനാണ് (CCC 1374). എന്നാൽ സ്വീകരിച്ച ഉടനെ ഈശോയുടെ ഈ സജീവസാന്നിദ്ധ്യം (real presence) ദിവ്യകാരുണ്യത്തിൽ അവസാനിക്കുന്നില്ല. മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു, “കൂദാശാ സമയത്ത് ദിവ്യകാരുണ്യത്തിൽ സന്നിഹിതമാകുന്ന ഈശോയുടെ സജീവസാന്നിദ്ധ്യം ദിവ്യകാരുണ്യ സാദൃശ്യങ്ങൾ നിലനിൽക്കുന്നിടത്തോളം തുടരുന്നു” (“the Eucharistic presence of Christ begins at the moment of consecration and endures as long as the Eucharistic species subsists”, CCC 1377). ദിവ്യകാരുണ്യ സാദൃശ്യങ്ങളായ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീരക്തങ്ങളായി മാറുന്നത് അവയുടെ സത്തയിലാണ് (transubstantiation). ബാഹ്യമായി അവ അപ്പവും വീഞ്ഞുമായിത്തന്നെ കാണപ്പെടുന്നു. ബാഹ്യപ്രകൃതിയിൽ അപ്പവും വീഞ്ഞുമായി കാണപ്പെടുന്ന ദിവ്യരഹസ്യങ്ങൾ അപ്പവും വീഞ്ഞുമെന്ന നിലിയൽ ഭക്ഷ്യയോഗ്യമാണ് (edible). തിരുശ്ശരീരക്തമായി സത്താമാറ്റം സംഭവിച്ച അപ്പവും വീഞ്ഞും ഭക്ഷ്യയോഗ്യമായി തുടരുന്നിടത്തോളം സമയമാണ് അവയിൽ ഈശോയുടെ സാന്നിദ്ധ്യമുണ്ടായിരിക്കുക.
മേൽപ്പറഞ്ഞ കാരണത്താൽ നാം അപ്പത്തിൻറെയും വീഞ്ഞിൻറെയും സാദൃശ്യത്തിൽസ്വീകരിക്കുന്ന ഈശോയുടെ തിരുശ്ശരീരരക്തങ്ങൾ എത്രസമയം അപ്പവും വീഞ്ഞുമായി നമ്മുടെ ശരീരത്തിലുണ്ടായിരിക്കും എന്നതനുസരിച്ചാണ് ഈശോയുടെ സജീവസാന്നിദ്ധ്യത്തെ നാം മനസ്സിലാക്കുന്നത്. നാം ഉൾക്കൊള്ളുന്ന അപ്പവും വീഞ്ഞും നമ്മുടെ ശരീരത്തിൽ അവയുടെ സാദൃശ്യങ്ങൾ നഷ്ടപ്പെടാൻ 15 മുതൽ 30 മിനിറ്റുകൾ വരെ സമയം മതിയെന്നാണ് ശാസ്ത്രീയമായി മനസ്സിലാക്കുന്നത്. ദിവ്യകാരുണ്യത്തിൽ നാം സ്വീകരിച്ച ഈശോയുടെ സജീവസാന്നിദ്ധ്യം ഇപ്രകാരം അവസാനിക്കുമെങ്കിലും നമ്മിലേക്ക് എഴുന്നള്ളി വന്ന ഈശോ അതിനുശേഷം നമ്മെ വിട്ടുപോകുന്നു എന്ന അർത്ഥം ഇതിനില്ല. നാം സ്വീകരിച്ച ദിവ്യകാരുണ്യത്തിലെ ഈശോയുടെ സജീവസാന്നിദ്ധ്യത്തെക്കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്.
ഇക്കാരണത്തലാണ് സക്രാരിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം പൂത്തുപോവുകയോ ഏതെങ്കിലും വിധത്തിൽ ഭക്ഷ്യയോഗ്യമല്ലാതാവുകയോ ചെയ്താൽ അവയിൽ ഈശോയുടെ സജീവസാന്നിദ്ധ്യം ഉണ്ടാവുകയില്ല എന്ന് പറയുന്നത്. ദിവ്യകാരുണ്യത്തിൻറെ ഭക്ഷ്യയോഗ്യത (edibility) നഷ്ടപ്പെടുന്നതോടെ അവയിലെ ഈശോയുടെ സജീവസാന്നിദ്ധ്യവും നഷ്ടമാകുന്നതിനാലാണ് ഇത്. കൂദാശക്ക് ശേഷം തിരുശരീരക്തങ്ങളിൽ വിഷം കലരുക, ഏതെങ്കിലും വിധത്തിൽ അവ ഭക്ഷ്യയോഗ്യമല്ലാതാവുക എന്നീ സാഹചര്യങ്ങളിൽ സഭ നിഷ്കർഷിക്കുന്ന ആദരവോടു കൂടിത്തന്നെ അവ ശുദ്ധജലത്തിൽ കലർത്തി/ലയിപ്പിച്ച് നല്ല മണ്ണിലേക്ക് ഒഴുക്കിക്കളയാവുന്നതാണ്.
വിശുദ്ധകുർബാന സ്വീകരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഈശോയുടെ സജീവസന്നിദ്ധ്യം തിരുസക്രാരിയിലെന്ന പോലെ തന്നെ നമ്മിലും ഉണ്ട്. ദിവ്യകാരുണ്യസ്വീകരണശേഷം 15 മുതൽ 30 വരെ മിനിറ്റുകൾ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.
2. സജീവസാന്നിദ്ധ്യമായി നമ്മിലുള്ള ഈശോയോട് അടുപ്പത്തിൽ സംസാരിക്കാനും ജീവിതവിശുദ്ധിക്കുവേണ്ടിയുള്ള അദമ്യമായ ആഗ്രഹം അവിടുത്തെ അറിയിക്കാനും ഏറ്റവും ഉചിതമായ സമയമാണ് ദിവ്യകാരുണ്യസ്വീകരണശേഷമുള്ള അരമണിക്കൂർ.
3. വി. കുർബാനക്ക് ശേഷം സുഹൃത്തക്കളോട് സംസാരിക്കുന്നതിലും തീക്ഷ്ണതയോടു കൂടി ഈശോയോട് സംസാരിക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ട്.
4. ദിവ്യകാരുണ്യസ്വീകരണശേഷം മോശമായ പദപ്രയോഗങ്ങൾ, അനുചിതമായ പ്രവൃത്തികൾഎന്നിവ ഒഴിവാക്കാൻ ശ്രമിക്കണം.
5. ദിവ്യകാരുണ്യനാഥന് നന്ദി പറയാനും നമ്മിൽ ജീവിക്കുന്ന ദൈവത്തെ ആരാധിക്കാനും ഉത്സാഹിക്കണം.
6. വി. കുർബാന സ്വീകരിച്ചവരിലും ഈശോയുടെ ഈ സജീവസാന്നിദ്ധ്യം നിലനിൽക്കുന്നുവെന്ന ഓർമ്മയിൽ ആദരവോടും സ്നേഹത്തോടും കൂടി അവരോടു പെരുമാറുകയും ഇടപെടുകയും ചെയ്യുക.
7. സജീവദൈവത്തിൻറെ സാന്നിദ്ധ്യം സജീവമാകുന്ന ദേഹമാം ദേവാലയത്തെ വൃത്തിയിലും വിശുദ്ധിയിലും – ദിവ്യകാരുണ്യസ്വീകരണത്തിന് മുന്പും ശേഷവും – കാത്തുസൂക്ഷിക്കുക.
നോബിൾ തോമസ് പാറക്കൽ
Eucharist jesus time presence Noble Thomas Parackal noble parackal fr noble fr noble parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206