We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 26-Jan-2021
വിളിച്ചുകൂട്ടപ്പെട്ടവര്‍ എന്നര്‍ത്ഥമുള്ള എക്ളേസിയ എന്ന ഗ്രീക്കുപദമാണ് സഭയെ സൂചിപ്പിക്കാനായി പുതിയ നിയമത്തില്‍ ഉപയോഗിക്കുന്നത്. ഈ പദത്തിന് പല അര്‍ത്ഥതലങ്ങളുണ്ട്.
(1) യേശുവില്‍ വിശ്വസിക്കുന്നവരുടെ പ്രാദേശിക സമൂഹം.
(2) യേശുവില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരെയും പൊതുവായി വിളിക്കുന്ന സംജ്ഞ.
(3) സംഘടിതമായ ഏതാനും വിശ്വാസികളുടെ കൂട്ടായ്മ.
പുതിയനിയമത്തില്‍
പന്തക്കുസ്താ തിരുനാള്‍ മുതല്‍ യേശുവിന്‍റെ രണ്ടാമത്തെ ആഗമനംവരെയുള്ള കാലഘട്ടത്തില്‍ വിശ്വാസം സ്വീകരിച്ച് പുതിയ സൃഷ്ടികളായി തീര്‍ന്നവരുടെ സമൂഹത്തെയാണ് പുതിയനിയമത്തില്‍ സഭ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് (1 കോറി 15:52; 1 തെസ 4:13-17). പരിശുദ്ധാത്മാവില്‍ ജ്ഞാനസ്നാനം സ്വീകരിച്ച സഭാംഗങ്ങള്‍ ക്രിസ്തുവിനോടും അന്യോന്യവും അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്നു (റോമാ 6:3-4; 1 കോറി 12:12-13; ഗലാ 3:27; എഫേ 4:5; കൊളോ 2:10-12). സഭ ക്രിസ്തുവിന്‍റെ ശരീരവും ക്രിസ്തു സഭയുടെ ശിരസ്സുമാണ് (1 കോറി 12:27). പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവാലയമാണ് സഭ (എഫേ 2:21-22). സഭ ക്രിസ്തുവിന്‍റെ ശരീരവും (എഫേ 5:30-31) ക്രിസ്തുവിന്‍റെ മണവാട്ടിയുമാണ് (2 കോറി 11:2-4).
വിശ്വാസികളുടെ സമ്പൂര്‍ണ്ണ സമൂഹം എന്ന വ്യാപകമായ അര്‍ത്ഥത്തിലല്ലാതെയും പുതിയ നിയമം സഭ എന്ന പദം ഉപയോഗിക്കുന്നുണ്ട്. യോഗം, സംഘം, എന്ന സാധാരണ അര്‍ത്ഥത്തിലും (അപ്പ 19:39) ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരപ്പെട്ടവരുടെ സമൂഹം എന്ന അര്‍ത്ഥത്തിലും (7:38) എക്ളേസിയ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
സഭയുടെ ആരംഭം: സഭയുടെ ആരംഭത്തെക്കുറിച്ചു വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്.
സഭയെ പ്രതിനിധാനം ചെയ്യുന്ന സംജ്ഞകള്‍
യേശുവിന്‍റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെടുകയും നീതീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്തവരുടെ സമൂഹമാണ് സഭ (1 കോറി 1:2). പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലാണ് ദൈവജനം വിശുദ്ധീകരിക്കപ്പെടുന്നത് (യോഹ 17:17-19; അപ്പ 9:31; റോമാ 15:16ളള; 1 കോറി 14:33; 2 കോറി 1:1; എഫേ 2:19; 5:26). വിശുദ്ധമാകുന്നതിലൂടെ സഭാംഗങ്ങള്‍ ക്രിസ്തുവിന്‍റെ വിശുദ്ധിയില്‍ പങ്കുകാരാകുന്നു (1 കോറി 1:30). സഭ പിതാവിന്‍റെയും (ലൂക്കാ 11:13; യോഹ 10:36; 1 തെസ 4:7) പുത്രന്‍റെയും (യോഹ 17:19, 1 കോറി 1:2; 6:11; എഫേ 5:26; ഹെബ്രാ 10:10) പരിശുദ്ധാത്മാവിന്‍റെയും (അപ്പ 10:44; 11:15; 15:8; റോമാ 8) പ്രവര്‍ത്തനഫലമായി രൂപം കൊണ്ടതാണ് എന്ന ആശയമാണ് വിശുദ്ധ ജനം എന്ന സങ്കല്‍പത്തിനു പിന്നിലുള്ളത്. സഭാംഗങ്ങള്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവരാണ്.
തങ്ങളെ വിശുദ്ധ ജനമായി വിളിച്ചു ചേര്‍ത്ത ദൈവത്തോടുള്ള ജനത്തിന്‍റെ പ്രത്യുത്തരമാണ് വിശ്വാസം. ഇപ്രകാരം വിശ്വസിക്കുന്ന സമൂഹത്തോടു ദൈവം വിശ്വസ്തനായിരിക്കും (1 കോറി 1:9; 10:13; 2 കോറി 1:18; 1 തെസ 5:24; ഹെബ്രാ 2:17; 3:2; 1 യോഹ 1:9). ഈ വിശ്വാസം വഴിയാണ് ദൈവജനം നീതീകരിക്കപ്പെടുന്നതും വിശുദ്ധീകരിക്കപ്പെടുന്നതും.
തന്നെത്തന്നെ ദാസനാക്കിയ ക്രിസ്തുവിനെപ്രതി (ഫിലി 2:7) വിശ്വാസികള്‍ അന്യോന്യം ദാസന്മാരാണ് (2 കോറി 4:5; ഗലാ 5:13). എല്ലാവരെയും നേടേണ്ടതിനു വിശ്വാസി എല്ലാവരുടെയും ദാസനാകണം (1 കോറി 9:19). യേശുവിന്‍റെ പ്രബോധനങ്ങളുടെയും മാതൃകയുടെയും വെളിച്ചത്തിലാണ് ഈ സങ്കല്പം ആദിമസഭയില്‍ രൂപപ്പെട്ടുവന്നത് (മത്താ 6:24; 10:24; 20:27; മര്‍ക്കോ 10:44; ലൂക്കാ 17:10; യോഹ 13:16). തങ്ങളെത്തന്നെ ദൈവത്തിന്‍റെ ദാസന്മാരായി ചിത്രീകരിക്കുക എന്നത് ആദിമ സഭയിലെ പാരമ്പര്യമായിരുന്നു (റോമാ 1:1; ഫിലി 1:1; യാക്കോ 1:1; 2 പത്രോ 1:1; യൂദാ 1:1; വെളി 1:1). ഈ മനോഭാവമാണു സഭയിലെ കൂട്ടായ്മയുടെ അടിസ്ഥാനം.
എന്നാല്‍ ഈ അടിമത്തം ഭയമോ പാരതന്ത്ര്യമോ ആയിരുന്നില്ല. മറിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രകടനമായിരുന്നു (റോമാ 6:18; 8:12-15; ഗലാ 4:3; 5:1; ഹെബ്രാ 2:15). സഭയിലെ അധികാരികളെ ശുശ്രൂഷകരായി പരിഗണിച്ചിരുന്നതിന്‍റെ കാരണവും ഇതുതന്നെയായിരുന്നു (അപ്പ 6:1; 2 കോറി 8:9; 1 കോറി 12:5).
സഭയെക്കുറിച്ച് പുതിയനിയമത്തിലുള്ള വിവിധ സങ്കല്‍പ്പങ്ങളില്‍ ഏററവും സുന്ദരമായത് സഭ ദൈവജനമാണ് എന്ന ആശയമാണ്. പഴയനിയമത്തിലെ ദൈവജനത്തിന്‍റെ എല്ലാ പ്രത്യേകതകളും പുതിയ ദൈവജനമായ സഭയുടെ പേരിലും ആരോപിക്കുന്നുണ്ട്. ഉദാ. പുതിയ ഇസ്രായേലായ സഭ (ഗലാ 6:16), സഭയും പുതിയ ഉടമ്പടിയും (ഹെബ്രാ 8:8-10), സഭയ്ക്ക് ഇസ്രായേലിലെ 12 ഗോത്രങ്ങളുമായുള്ള വിദൂരസമാനത (രളൃ. മത്താ 19:28; ലൂക്കാ 22:30; യാക്കോ 1:1; വെളി 7:4; 21:12), പുതിയ പരിച്ഛേദനം (റോമാ 2:29), അബ്രാഹത്തിന്‍റെ സന്താനപരമ്പരയില്‍ ഭാഗഭാഗിത്വം (റോമാ 4; ഗലാ 3:29). ദൈവജനം എന്ന സങ്കല്‍പ്പത്തിന് ഏറെ അര്‍ത്ഥ വ്യാപ്തിയുണ്ട്:
സഭയും ദൈവരാജ്യവും ഒന്നല്ല. ദൈവരാജ്യത്തിലെ അംഗങ്ങളില്‍ സഭാംഗങ്ങളും ഉള്‍പ്പെടുന്നു (കൊളോ 1:13). ദൈവരാജ്യത്തിന്‍റെ താക്കോലുകള്‍ ലഭിച്ചതു സഭയ്ക്കാണ് (മത്താ 16:18-19; 18:16). വിശ്വാസികള്‍ ദൈവരാജ്യത്തിന്‍റെ മക്കളും അവകാശികളുമാണ് (മത്താ 5:3; 10:19; 8:12; 10:11; 18:1-4; യാക്കോ 2:5). ദൈവരാജ്യത്തിനായി അധ്വാനിക്കുവാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട് (കൊളോ 4:11; 1 തെസ 2:12).
ജറുസലേം സഭയുടെ പ്രതീകമാണ് (ഹെബ്രാ 12; വെളി 2-3; 21-22). ജറുസലേം ദേവാലയത്തെക്കുറിച്ചുള്ള യഹൂദസങ്കല്‍പ്പം ആദിമ ക്രൈസ്തവരുടെ സഭാദര്‍ശനത്തെ സ്വാധീനിച്ചിട്ടുണ്ട്. പുതിയനിയമത്തിലെ ദൈവം മനുഷ്യനിര്‍മ്മിത ദേവാലയത്തിലല്ല (അപ്പ 17:24), തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ മദ്ധ്യത്തിലാണ് വസിക്കുന്നത് (2 കോറി 6:16). യേശുവിന്‍റെ ശരീരം ദേവാലയമായിരിക്കുന്നതുപോലെ (യോഹ 2:19-21) ദൈവജനം (സഭ) മുഴുവന്‍ ദൈവത്തിന്‍റെ ആലയമാണ് (എഫേ 2:21; 1 കോറി 3:16-17). ദൈവജനം ഒന്നാകെ മാത്രമല്ല, ഓരോ വിശ്വാസിയും ദൈവത്തിന്‍റെ ആലയമാണ് (1 കോറി 6:9).
ഇസ്രായേല്‍ ജനം ദൈവത്തിന്‍റെ ഭവനമായിരുന്നതുപോലെ സഭയും ദൈവത്തിന്‍റെ ഭവനമാണ് (അപ്പ 2:36; 7:42; ഹെബ്രാ 3:2-6; 1 പത്രോ 4:17). സഭ ദൈവഭവനമാണെന്നു പറയുന്നതില്‍നിന്നു രണ്ടു വസ്തുതകള്‍ വ്യക്തമാകുന്നു.
ഈ ലോകത്തിന്‍റെ ശത്രുക്കളോടു പടവെട്ടി നിത്യതയുടെ തീരം തേടിപ്പോകുന്ന പുതിയനിയമത്തിലെ പുറപ്പാടാണു സഭ (യാക്കോ 1:1; 1 പത്രോ 1:1; വെളി 16:12:18:24). കര്‍ത്താവിന്‍റെ അത്താഴം പെസഹായും (1 കോറി 10), മോശയ്ക്കു പകരം ജനത്തെ നയിക്കുന്നത് യേശുക്രിസ്തുവുമാണ് (ഹെബ്രാ 3-4).
സഭ ദൈവത്തിന്‍റെ വിളഭൂമിയാണ് (1 കോറി 3:5-9). സഭയിലെ ജീവിതം എന്നതു വിത്തുവിതയ്ക്കുന്നതുമുതല്‍ വിളവെടുക്കുന്നതുവരെയുള്ള കാലമാണ് (റോമാ 16:5; 1 കോറി 15:20; 2 തെസ 2:13; വെളി 14:4). സഭയെ അജഗണത്തോടും ഉപമിച്ചിട്ടുണ്ട് (ലൂക്കാ 12:32; യോഹ 10:1-16; അപ്പ 20:28; 1 പത്രോ 5:2). ഈ അജഗണത്തിന്‍റെ ഇടയന്‍ യേശുവാണ് (ഹെബ്രാ 13:20).
സഭ ക്രിസ്തുവില്‍ ഒരു ശരീരമാണ് (റോമാ 12:5). മാത്രമല്ല, സഭ ക്രിസ്തുവിന്‍റെ ശരീരംകൂടിയാണ് (എഫേ 1:23). ഇതിന് വളരെ ആഴമേറിയ അര്‍ത്ഥതലങ്ങളുണ്ട്.
സഭ പുതിയ സൃഷ്ടിയുടെ ആരംഭമാണ്. പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലായിരുന്ന മനുഷ്യവര്‍ഗ്ഗത്തെ (റോമാ 5:14-15; 18-20)ജീവദാതാവായ രണ്ടാമത്തെ ആദമായ യേശു വിമോചിച്ചു (1 കോറി 15:45). സ്വര്‍ഗ്ഗീയ മനുഷ്യന്‍റെ സാദൃശ്യമാണ് യേശു (15:49). യേശുവില്‍ വിശ്വസിക്കുന്നവര്‍ സ്വര്‍ഗ്ഗീയ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുകയും (2 കോറി 3:18) ദൈവമക്കളായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരം ദൈവത്താല്‍ നീതീകരിക്കപ്പെട്ട സഭാംഗങ്ങള്‍ സൃഷ്ടിയുടെ ആദ്യഫലമാണ് (യാക്കോ 1:18; വെളി 14:4).
ഡോ. ജോസഫ് പാംപ്ലാനി
Church Mar Joseph Pamplany theology The Catholic Church Ecclesiology Holy people Community of faithful Characteristics of the church Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206