x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ഈശോയുടെ തിരുശരീര രക്തങ്ങൾ വിശുദ്ധ കുർബാനയിലൂടെ നൽകുന്നുവെന്ന് പഠിപ്പിക്കുകയും വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?

Authored by : Syro Malabar Catechetical Commission On 14-May-2021

സീറോമലബാർ സഭയിലെ കൂർബാനപുസ്തകത്തിന്റെ പൊതുനിർദ്ദേശങ്ങളിലെ 23 -ാം നമ്പറിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. " സാഹചര്യം കൊണ്ട് അസാധ്യമാകുകയോ വലിയ അസൗകര്യം ഉളവാകുകയോ ചെയ്യാത്തപക്ഷം ദിവ്യകാരുണ്യം ഇരു സാദ്യശ്യങ്ങളിലും നല്കേണ്ടതാണ്. ' തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് കൂർബാന സമയത്ത് വിശ്വാസികൾക്ക് നല്കണം എന്നുതന്നെയാണ് സഭയുടെ ആഗ്രഹം. ഹോളണ്ടിലെ സഭ പോൾ ആറാമൻ മാർപാപ്പയോടു ഒരിക്കൽ ഇതേ ചോദ്യം ചോദിക്കുകയുണ്ടായി . അതിനു അദ്ദേഹം വ്യക്തിപരമായി പറഞ്ഞ ഉത്തരം ഇപ്രകാരമായിരുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും വിശ്വാസികൾക്ക് തിരുശ്ശരീരം നല്കാതെ തിരുരക്തം മാത്രം നല്കണം. ഇത് തിരുരക്തത്തിൽ തിരുശ്ശരീരവും തിരുശരീരത്തിൽ തിരുരക്തവും ഉണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് ' . ബലിയർപ്പിക്കുമ്പോൾ ഓസ്തിയും വീഞ്ഞും വെവ്വേറെയാണ് കൂദാശചെയ്യുന്നത് . അതിനുശേഷം കുർബാനക്കിടെ ഇവരണ്ടും സംയോജിപ്പിക്കുന്ന കർമ്മമുണ്ട്. തിരുവോസ്തി രണ്ടായി വിഭജിച്ച തിനുശേഷം തിരുവോസ്തിയുടെ ഒരറ്റംകൊണ്ട് തിരുരക്തത്തിൽ കുരിശുവരയ്ക്കുന്നു . അപ്രകാരം തിരുരക്തത്താൽ നനവേറ്റഭാഗം കൊണ്ട് ജനങ്ങൾക്ക് നല്കുന്ന കുതോദിയിലെ ( Ciborium ) ചെറിയ ഓസ്തികളിൽ കുരിശുവരച്ചുകൊണ്ട് കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ്: “ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ തിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കലർത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു." ദൈവശാസ്ത്രപരമായി പറഞ്ഞാൽ, ഇതോടെ തിരുശ്ശരീരത്തിലേക്ക് തിരുരക്തവും , തിരുരക്തത്തിലേക്ക് തിരുശ്ശരീരവും ചേർന്നു കഴിഞ്ഞു. അതിനാൽ ദിവ്യകാരുണ്യ സ്വീകരണസമയത്ത് തിരുശ്ശരീരരക്തങ്ങളിൽ ഒന്നു മാത്രമേ ലഭിക്കുന്നുവെന്നു പറയുന്നത് ദൈവശാസ്ത്രപരമായി ശരിയല്ല. ചുരുക്കത്തിൽ , തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് സ്വീകരിച്ചാലും തിരുശ്ശരീരം മാത്രം സ്വീകരിച്ചാലും കുർബ്ബാനസ്വീകരണം പൂർണ്ണമാണ്.

(വിശ്വാസവഴിയിലെ സംശയങ്ങൾ - എന്ന പുസ്തകത്തിൽ നിന്ന്)   

eucharist double species body and blood jesus holy eucharist Syro Malabar Catechetical Commission Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message