x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കൂട്ടായ്മയിൽ അപ്പം ഭക്ഷിക്കുന്നത് വചനാധിഷ്ഠിതമാണ്. എന്നാൽ, ദേവാലയത്തിനുള്ളിൽ അപ്പം പൂജ്യമായി സൂക്ഷിക്കുന്നത് വചനാധിഷ്ഠിതമാണോ?

Authored by : Fr. George Panamthottam CMI On 31-Oct-2022

കത്തോലിക്കാ ദേവാലയങ്ങൾക്കുള്ളിൽ സക്രാരിയിൽ ക്രിസ്തുവിന്റെ ശരീരം കുർബാനയപ്പമായി സൂക്ഷിക്കുന്ന പതിവുണ്ട്. തിരുസഭ ക്രിസ്തുവിന്റെ തിരുശരീരത്തെ ഏറ്റവും പൂജ്യമായി കാണുകയും വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. രോഗികൾക്കു വിശുദ്ധകുർബാന നല്കാനുള്ള സൗകര്യത്തിനാണ് ആദ്യകാലം തുടങ്ങി ദേവാലയത്തിനുള്ളിൽ സക്രാരിയിൽ വിശുദ്ധ കുർബാന പൂജ്യമായി സൂക്ഷിച്ചിരുന്നത്. ഇന്നും തിരുസഭ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു.

തിരുസാന്നിധ്യത്തിന്റെ അപ്പം ദേവാലയത്തിൽ സൂക്ഷിക്കുന്നതായി ബൈബിൾ പലയിടങ്ങളിലും സൂചനകൾ നൽകുന്നുണ്ട്. സോളമൻ കർത്താവിന്റെ ആലയം നിർമ്മിച്ചപ്പോൾ തിരുസാന്നിധ്യയപ്പത്തിന് വേണ്ടി പ്രത്യേക മേശ സജ്ജമാക്കിയിരുന്നു (1 രാജ. 7:48). കർത്താവ് മോശയോട് അരുളിചെയ്യുന്നുണ്ട് “തിരുസാന്നിധ്യത്തിന്റെ അപ്പം എപ്പോഴും എന്റെ മുമ്പാകെ മേശപ്പുറത്ത് വച്ചിരിക്കണം” (പുറപ്പാട് 25: 30). കർത്താവ് യുഗാന്ത്യംവരെ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നതിന്റെ അനുസ്മരണം കൂടെയാണിത്. ക്രിസ്തു ശിഷ്യന്മാരോട് അരുളിചെയ്തു: “യുഗാന്ത്യംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28:20). “പുരോഹിതൻ അവനു വിശുദ്ധയപ്പം കൊടുത്തു. പുതിയതു പകരം വയ്ക്കാൻ കർത്താവിന്റെ സന്നിധിയിൽ നിന്ന് എടുത്തുമാറ്റിയ തിരുസാന്നിധ്യത്തിന്റെ അപ്പമല്ലാതെ അവിടെ വേറെയില്ലായിരുന്നു” (1 സാമു 21:6). ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചിരുന്ന കാഴ്ചയപ്പത്തെക്കുറിച്ച് ക്രിസ്തു പറയുന്നുണ്ട്. “ഒരു സാബത്തിൽ യേശു ഗോതമ്പു വയലിലൂടെ നടന്ന് പോവുകയായിരുന്നു. അവന്റെ ശിഷ്യന്മാർക്കു വിശന്നു. അവർ കതിരുകൾ പറിച്ച് തിന്നാൻ തുടങ്ങി. ഫരിസേയർ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തിൽ നിഷിദ്ധമായത് നിന്റെ ശിഷ്യന്മാർ ചെയ്യുന്നു. അവൻ പറഞ്ഞു. “വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണ് ചെയ്തതെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ തനിക്കോ സഹചരന്മാർക്കോ ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ?" (മത്തായി12 : 1-4). ദേവാലയത്തിനുള്ളിൽ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ സൂക്ഷിക്കുന്നതും ആരാധിക്കുന്നതും തെറ്റല്ലെന്ന് ഈ തിരുവചനങ്ങൾ സൂചിപ്പിക്കുന്നു. വിശുദ്ധ കുർബാന കർത്താവിന്റെ ബലിപീഠത്തിൽ സൂക്ഷിക്കുന്ന തിരുസാന്നിധ്യത്തിന്റെ അപ്പം തന്നെയാണ്. 

Living faith series : 8 (ചോദ്യം:5)

1 രാജ. 7:48 പുറപ്പാട് 25: 30 മത്തായി 28:20 1 സാമു 21:6 മത്തായി12 : 1-4 ദേവാലയത്തിനുള്ളിൽ അപ്പം പൂജ്യമായി സൂക്ഷിക്കുന്നത് വചനാധിഷ്ഠിതമാണോ? കൂട്ടായ്മയിൽ അപ്പം ഭക്ഷിക്കുന്നത് വചനാധിഷ്ഠിതമാണ്. Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message