x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ജീവന്‍റെ സംസ്കാരം വളര്‍ത്താം

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

 

പുസ്തകത്തില്‍നിന്നും കത്തോലിക്കാ സഭയുടെ മനുഷ്യജീവനെക്കുറിച്ചുള്ള ധാര്‍മ്മിക ദര്‍ശനം എന്താണെന്ന് നാം കണ്ടു. ഇതിന്‍റെ വെളിച്ചത്തില്‍ പ്രായോഗിക ജീവിതത്തില്‍ ജീവന്‍റെ സംസ്ക്കാരം വളര്‍ത്താന്‍ നമുക്ക് സാധിക്കണം.

കുട്ടികളെ കുറയ്ക്കുവാനുള്ള ഒരു സംസ്ക്കാരത്തിലേയ്ക്കാണ് നാം വളരുന്നത്. ഈ സാഹചര്യത്തില്‍ ദമ്പതികള്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വം, പിതൃത്വം എന്നിവയ്ക്കനുസരിച്ച് കുട്ടികള്‍ക്ക് ജന്മം നല്‍കണം. സന്താന പുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ (ഉല്പ 1,21). ആകാശത്തേക്ക് നോക്കുക; നക്ഷത്രങ്ങളെ നിനക്ക് എണ്ണാന്‍ കഴിയുമെങ്കില്‍ എണ്ണുക. നിന്‍റെ സന്താനപരമ്പര അതുപോലെയായിരിക്കും (ഉല്പ 15,5). അതുപോലെതന്നെ കുഞ്ഞുങ്ങള്‍ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന  പൈതൃകമാണ് എന്ന അവബോധവും ഉണ്ടായിരിക്കണം (സങ്കീ 127,3). ശിശുക്കള്‍ ജനിക്കുമ്പോള്‍ സന്തോഷിക്കുന്ന വ്യക്തികളായിരിക്കണം.

ജീവന്‍റെ സംസ്കാരം വളര്‍ത്തുവാന്‍ ഉദാത്തമായ അവസരമാണ് രക്തദാനവും അവയവദാനവും. രക്തവും അവയവങ്ങളും ആവശ്യസമയത്ത് കിട്ടാതെ അനേകര്‍ മരിക്കുമ്പോള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്കനുസരിച്ച് നാം അവദാനം ചെയ്യണം. ഇത് ഉപവിയുടെ ഏറ്റവും മഹത്തായ മാതൃകയാണ്. ഇത് വഴി മനുഷ്യജീവനെ നിലനിര്‍ത്തുവാന്‍ സാധിക്കും. 

മറ്റു വ്യക്തികളെ ബഹുമാനിച്ചുകൊണ്ട്, സ്നേഹിച്ചുകൊണ്ട്, ശുശ്രൂഷിച്ചുകൊണ്ട് ജീവന്‍റെ സംസ്ക്കാരം വളര്‍ത്തുവാന്‍ സാധിക്കും. രോഗികള്‍, കുഞ്ഞുങ്ങള്‍, വേദനിക്കുന്നവര്‍, പ്രായമായവര്‍ എന്നിവരെ ശുശ്രൂഷിക്കുവാന്‍ നമുക്ക് സാധിക്കണം. മറ്റൊരു കാര്യം കുടുംബമാണ് ജീവന്‍റെ കേന്ദ്രം. കുടുംബത്തില്‍ നമ്മുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ജീവന്‍റെ സംസ്കാരം വളര്‍ത്താന്‍ പരിശ്രമിക്കണം. ഇതുവഴി സമൂഹത്തിലും ജീവന്‍റെ സംസ്ക്കാരം വളര്‍ത്തുവാന്‍ സാധിക്കും.

ജീവന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയ്യാറാവണം. നല്ല സമരായന്‍റെ ഉപമയില്‍ വ്യക്തമാക്കുന്നതുപോലെ, ആവശ്യത്തില്‍ സഹായിക്കുന്ന നല്ല അയല്‍ക്കാരനായിത്തീരണം. ജീവന്‍റെ കാര്യത്തില്‍ ആരും അപരിചിതരല്ല. പ്രതിഫലേച്ഛ കൂടാതെ വേഗത്തില്‍ ജീവനെതിരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ പ്രത്യുത്തരിക്കാന്‍ സാധിക്കണം. അപകടത്തില്‍പ്പെടുന്ന വ്യക്തികള്‍, ജീവനെ നശിപ്പിക്കാന്‍ പ്രവണതയുള്ള വ്യക്തികള്‍ എന്നിവരെ നമ്മുടെ പരിശ്രമങ്ങളിലൂടെ സഹായിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം.

അവസാനമായി പ്രോലൈഫ് പ്രവര്‍ത്തകനായി നിന്നുകൊണ്ടാണ് ജീവന്‍റെ വക്താവാകുവാന്‍ നമുക്ക് കഴിയുന്നത്. പ്രോലൈഫ് എന്നാല്‍ ജീവനുവേണ്ടി-ജീവന്‍റെ സംസ്കാരം വളര്‍ത്തുവാന്‍ നിലകൊള്ളുന്ന വ്യക്തി എന്നാണര്‍ത്ഥം. കത്തോലിക്കാസഭയുടെ മനുഷ്യജീവനെക്കുറിച്ചള്ള ദര്‍ശനം നാം വ്യക്തമായി പഠിക്കുക. ജീവനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളെയുംകുറിച്ച് സഭയ്ക്ക് രേഖകള്‍ ഉണ്ട്, അത് മനസ്സിലാക്കുക. നമുക്ക് ലഭിച്ച അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കണം. ജീവനെതിരായ തിന്മകള്‍ മാറുന്നതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. നമ്മുടെ സ്ഥലങ്ങളിലെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ജീവന്‍റെ സംസ്കാരം വളര്‍ത്തുവാന്‍ സാധിക്കും. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ജീവനെ എല്ലാവരുടെയും നാമത്തില്‍ എല്ലാവര്‍ക്കുംവേണ്ടി സ്വീകരിച്ച വ്യക്തി പരിശുദ്ധ അമ്മയാണ്. നമുക്ക് ആ അമ്മയോട് പ്രാര്‍ത്ഥിക്കാം.

"ഓ മറിയമേ,

നവലോകത്തിന്‍റെ പ്രഭാപൂര്‍ണ്ണമായ പ്രഭാതമേ, ജീവിക്കുന്നവരുടെ അമ്മേ, ജീവന്‍റെ കാര്യം ഞങ്ങള്‍ നിന്നെ ഭരമേല്പിക്കുന്നു. അമ്മേ, കാരുണ്യപൂര്‍വ്വം നോക്കണമെ. ജനിക്കാന്‍ അനുവദിക്കപ്പെടാത്ത അസംഖ്യം കുട്ടികളെയും ജീവിക്കാന്‍ പ്രയാസമനുഭവിക്കുന്ന ദരിദ്രരെയും മൃഗീയമായ ആക്രമണത്തിന് ഇരയാവുന്ന സ്ത്രീപുരുഷന്മാരെയും, നിസ്സംഗതകൊണ്ടോ, വഴിതെറ്റിയ കാരുണ്യംകൊണ്ടോ വധിക്കപ്പെട്ട വൃദ്ധരെയും രോഗികളെയും കടാക്ഷിക്കണമെ. നിന്‍റെ പുത്രനില്‍ വിശ്വസിക്കുന്നവരെല്ലാവരും ഞങ്ങളുടെ കാലഘട്ടത്തിലെ ജനങ്ങളോട് വിശ്വസ്തതയോടും സ്നേഹത്തോടുംകൂടെ ജീവന്‍റെ സുവിശേഷം പ്രസംഗിക്കുവാന്‍ അനുഗ്രഹിക്കണമെ" (ജീവന്‍റെ സുവിശേഷം 105). 

Cultivate a culture of life Rev. Dr. Scaria Kanyakonil catholic malayalam culture of life importance of life Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message