x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കത്തോലിക്കാ ദേവാലയങ്ങളിൽ ആശീർവദിക്കപ്പെടുന്ന അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീര രക്തങ്ങളാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. എന്നാൽ വിശ്വസിക്കാത്തവർക്ക് ഇത് വെറും അപ്പവും വീഞ്ഞും മാത്രമാണോ?

Authored by : Fr. George Panamthottam CMI On 29-Oct-2022

മനുഷ്യൻ വിശ്വസിക്കുന്നതുകൊണ്ടോ വിശ്വസിക്കാത്തതുകൊണ്ടോ അല്ല അപ്പത്തെയും വീഞ്ഞിനെയും ക്രിസ്തു സ്വന്തം ശരീര രക്തങ്ങളാക്കി മാറ്റിയെടുക്കുന്നത്. അത് ഒരു സത്യമാണ്. ആ സത്യത്തിൽ വിശ്വസിക്കുന്നവർക്ക് അത് ദൈവാനുഭവമാകുന്നു. വിശ്വസിക്കാത്തവർക്ക് ആ ദൈവാനുഭവം ലഭിക്കുന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിന്റെ സാന്നിദ്ധ്യമുണ്ട്. അജ്ഞതമൂലമാണ് വിശ്വസിക്കാതിരിക്കുന്നതെങ്കിൽ ദൈവം അതിനു പരിഹാരം കണ്ടെത്തും, എന്നാൽ, അറിഞ്ഞിട്ടും വിശ്വസിക്കുന്നില്ലെങ്കിൽ അത് പാപകരമാണ്. മനുഷ്യഹൃദയങ്ങളിലേക്ക് ഇറങ്ങിവരുന്ന ദൈവത്തെ നിരാകരിക്കുന്നത് എത്രയോ വലിയ തിന്മയാണ്!

വിശ്വസിച്ച്, വിശുദ്ധീകരിക്കപ്പെട്ട് യോഗ്യതയോടെ മാത്രമേ അവിടുത്തെ ശരീര രക്തങ്ങൾ സ്വീകരിക്കുവാൻ പാടുള്ളൂ എന്ന് തിരുവചനം വ്യക്തമായി അനുശാസിക്കുന്നു. "തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റു ചെയ്യുന്നു. അതിനാൽ, ഓരോരുത്തരും ആത്മശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തന്റെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളിൽ പലരും രോഗികളും ദുർബലരും ആയിരിക്കുന്നതിനും ചിലർ മരിച്ച് പോയതിനും കാരണമിതാണ്” (1 കോറി 11: 27-30).

ഇന്ന് സാത്താൻ സേവ, ബ്ലാക്ക് മാസ് തുടങ്ങിയവ നടത്തുന്ന സാത്താൻ ആരാധകർ ധാരാളമുണ്ട്. ഇവർ സാത്താനെ പ്രീതിപ്പെടുത്താൻ കത്തോലിക്കാ ദേവാലയങ്ങളിൽ നിന്നും വിശുദ്ധ കുർബാന മോഷ്‌ടിച്ചുകൊണ്ട് പോകാറുണ്ട്. വിശുദ്ധ കുർബാനയെ പരിഹസിക്കുകയും നിന്ദിക്കുകയുമൊക്കെ ചെയ്താണു സാത്താനെ അവർ പ്രസാദിപ്പിക്കുന്നത്. താൽക്കാലികമായ കുറെ നേട്ടങ്ങൾ സാത്താൻ നൽകുന്നു എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ, ഏറെ അത്ഭുതകരമായി തോന്നുന്നത്, സാത്താൻ ആരാധകർക്ക് വിശുദ്ധ കുർബാനയായി മാറിയ അപ്പത്തെയും സാധാരണ അപ്പത്തെയും തിരിച്ചറിയാൻ കഴിയുമെന്നതാണ്. കത്തോലിക്കാ ദേവാലയങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന മാത്രമേ അവർ മോഷ്ടിക്കാറുള്ളൂ. ആശീർവദിക്കാത്ത അപ്പം അവർക്ക് വേണ്ട. പെന്തക്കോസ്തു സമൂഹങ്ങൾ ആരാധനയിൽ ഉപയോഗിക്കുന്ന ബ്രെഡ് സാത്താൻസേവക്കാർ മോഷ്ടിച്ചതായി ഇന്നുവരെ കേട്ടിട്ടില്ല. കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയിൽ ആശീർവദിക്കുന്ന അപ്പത്തിനു മാത്രമേ ദൈവിക ശക്തിയുള്ളൂ എന്നു സാത്താൻ സേവക്കാർ പോലും വിശ്വസിക്കുന്നു.

സാത്താൻസേവയ്ക്കുവേണ്ടി വിശുദ്ധ കുർബാന മോഷ്ടിച്ച് കൊണ്ടുപോയി അതിനെ അവഹേളിക്കുമ്പോൾ വാസ്തവത്തിൽ, ക്രിസ്തു അവിടെ പീഡിപ്പിക്കപ്പെടുകയാണ്. വിശുദ്ധ കുർബാനയെ അവഹേളിക്കുന്നവർ ആരു തന്നെയായാലും അവർ ക്രിസ്തുവിനെയാണ് പീഡിപ്പിക്കുന്നത്. അത്തരം സാഹചര്യത്തിൽ ക്രിസ്തുസാന്നിധ്യം വിശുദ്ധ കുർബാനയിൽ നിന്ന് നഷ്ടപ്പെടുന്നില്ല. യോഗ്യതയോടെ അവിടുത്തെ സ്വീകരിക്കുന്നവർ അവിടുത്തെ അനുഭവിച്ചറിയുന്നു. “അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്ക് കൊടുത്തു. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവൻ അവരുടെ മുമ്പിൽനിന്ന് അപ്രത്യക്ഷനായി" (ലൂക്കാ 24: 30,31). “അവർ അപ്പോൾത്തന്നെ എഴുന്നേറ്റു ജറുസലേമിലേക്കു തിരിച്ചുപോയി. അവിടെ കൂടിയിരുന്ന പതിനൊന്നു പേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു” (ലൂക്കാ 24:33). യോഗ്യതയോടും വിശ്വാസത്തോടും കൂടെ ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുന്നവർ ക്രിസ്തുവിന്റെ മൗതികശരീരമായ തിരുസഭയോടു ചേരും. അവൻ ക്രിസ്തുവിലും ക്രിസ്തു അവനിലും ജീവിക്കും. അപ്പോഴാണ് യഥാർത്ഥത്തിൽ വിശ്വാസിക്കു ലോകത്തോടു ഉറക്കെ പ്രഖ്യാപിക്കാൻ കഴിയുന്നത്. “ഇനിമേൽ ഞാനല്ല ജീവിക്കുന്നത്. ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്'' (ഗലാ 2 - 20) എന്ന്. 

 Living faith series : 8 (ചോദ്യം:5)

 Living faith series : 8 (ചോദ്യം:5) അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീര രക്തങ്ങളാണ് കത്തോലിക്കർ വിശ്വസിക്കാത്തവർക്ക് ഇത് വെറും അപ്പവും വീഞ്ഞും മാത്രമാണോ? 1 കോറി 11: 27-30 ലൂക്കാ 24: 30 ലൂക്കാ 24:33 ഗലാ 2 - 20 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message