x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

മരണാസന്ന രോഗികള്‍ക്ക് പരിചരണം

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

 രു രോഗി തന്‍റെ അന്ത്യം അടുത്തെന്ന് മനസ്സിലാക്കുമ്പോള്‍, അല്ലെങ്കില്‍ രോഗത്തിന്‍റെ അന്ത്യം മരണമാണെന്ന് ബോധ്യപ്പെടുമ്പോള്‍, അവര്‍ക്ക് കുടുംബത്തില്‍നിന്നും മറ്റും കൂടുതല്‍ പരിചരണവും സഹായവും ചെയ്തുകൊടുക്കണം. ഇങ്ങനെയുള്ള രോഗികളെ പരിചരിക്കുന്നവര്‍ അവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും അനുകമ്പയും വിശ്വാസവും പ്രദാനം ചെയ്യുകയും വേണം.

മരണാസന്നരായി ബോധത്തോടെയോ, അബോധാവസ്ഥയിലോ കഴിയുന്ന രോഗികള്‍ക്ക് പ്രത്യേക പരിചരണം (Palliative care) കുടുംബങ്ങളിലും ആശുപത്രികളിലും നേഴ്സിംഗ് ഭവനങ്ങളിലും ഏര്‍പ്പെടുത്തണം. സ്വന്തമായി ഒന്നും ചെയ്യുവാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. മറ്റുള്ളവരുടെ സഹായംകൊണ്ടുമാത്രമേ ഇവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ഈ രോഗികളുടെ ശാരീരിക, മാനസിക, സാമൂഹിക, ആദ്ധ്യാത്മിക തലങ്ങളെ ബഹുമാനിക്കണം.

മരണാസന്നരായ രോഗികള്‍ക്ക് ആശുപത്രികളിലും സ്ഥാപനങ്ങളിലും നൂതനമായ സാങ്കേതിക വിദ്യയോടുകൂടിയ പരിചരണം ഒരുക്കണം. ഇതില്‍ വൈദഗ്ധ്യമുള്ള വ്യക്തികളായിരിക്കണം ശുശ്രൂഷ ചെയ്യേണ്ടത്. ഇങ്ങനെയുള്ള രോഗികളുടെ വേദനയെ മാറ്റുവാനുള്ള ചികിത്സ നല്‍കണം. നീതിപൂര്‍വ്വവും സ്നേഹത്തോടുകൂടിയുമുള്ള തീരുമാനമാണ് ഏറ്റവും ആവശ്യമായിരിക്കുന്നത്. മരണാസന്നരായ രോഗികളുടെ ഉറ്റവരുടെ സ്നേഹത്തോടെയുള്ള സാന്നിധ്യം അവര്‍ക്ക് ആശ്വാസം നല്കും. ആവശ്യത്തിലധികം നൂതനമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.

ഈ രോഗികളുടെ കുടുംബാംഗങ്ങള്‍ക്കും പരിചരിക്കുന്നവര്‍ക്കും പ്രതീക്ഷയും വിശ്വാസവും കൊടുക്കണം. ഉത്ഥാനത്തിലുള്ള വിശ്വാസമാണ് ഈ അവസരത്തില്‍ നമ്മെ നയിക്കേണ്ടത്.

  1. മരണാസന്നരോട് അവരുടെ അവസ്ഥ പറയുന്നതും സഹായിക്കുന്നതും

രോഗികളോട് രോഗത്തിന്‍റെ അവസ്ഥ പറയുന്നത് അല്ലെങ്കില്‍ മരണം അടുത്തു എന്നു പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണയായി രോഗികളോട് അവരുടെ രോഗത്തിന്‍റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാറുണ്ട്. മരണാസന്നരോട് തങ്ങളുടെ മരണത്തെക്കുറിച്ച് പറഞ്ഞ് കൊടുക്കണം. എങ്കില്‍ മാത്രമേ മരണത്തിന്‍റെ മാനുഷികതലങ്ങളെ ഉള്‍ക്കൊള്ളുവാനും ഒരുങ്ങുവാനും സാധിക്കൂ. കൂടാതെ അവര്‍ കുടുംബത്തിനും മറ്റുള്ളവര്‍ക്കും ചേയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്പിക്കുവാന്‍ സാധിക്കും. ബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍തന്നെ ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കണം.

ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം വി. കുമ്പസാരം,  വി. കുര്‍ബാന, രോഗീലേപനം ഇവ സ്വീകരിച്ച് അവര്‍ക്ക് ആദ്ധ്യാത്മികമായി ഒരുങ്ങുവാന്‍ സാധിക്കുന്നു. ഈ സമയത്ത് എല്ലാ ആദ്ധ്യാത്മിക ആവശ്യങ്ങളും സാധിച്ചുകൊടുക്കണം. തിരുവചനങ്ങള്‍ പറഞ്ഞുകൊടുക്കുകയും പ്രാര്‍ത്ഥിക്കാന്‍ അവരെ സഹായിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം.

caring for the patients who are on the verge of death caring for the patients caring for the sick talking care of the sick Rev. Dr. Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message