We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
സാധാരണമായി ഏതാനും ചില പാപങ്ങൾ ഒഴികെ മറ്റെല്ലാം വൈദികർക്കു മോചിക്കാവുന്നതാണ് . ചില പാപങ്ങൾ മാർപാപ്പയ്ക്കും മറ്റുചിലത് മെത്രാന്മാർക്കും മാത്രമേ മോചിക്കാവൂ . സഭയിൽ ചില പാപങ്ങൾ ഇങ്ങനെ നീക്കിവയ്ക്കാനുള്ള കാരണം , ഇവയുടെ ഗൗരവം അത്ര വലുതാണെന്ന് പാപികളെ ബോദ്ധ്യപ്പെടുത്താനാണ് . പൗരസ്ത്യസഭയുടെ കാനോന അനുസരിച്ച് ഭ്രൂണഹത്യ മെത്രാനു മാത്രമേ മോചിക്കാൻ അധികാരമുള്ളു . ഭ്രൂണഹത്യ കൊലപാതകത്തെക്കാൾ ഗൗരവമുള്ള പാപമാണ് . കാരണം , ഒരു മുതിർന്ന വ്യക്തിയെ കൊല്ലാൻ ശ്രമിക്കുമ്പോൾ ആ വ്യക്തിക്ക് മരണത്തിൽനിന്ന് രക്ഷപ്പെടാൻ പലമാർഗങ്ങൾ ഉണ്ട് . പക്ഷേ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിനെ ആരാണ് രക്ഷിക്കുക ? ആ കുഞ്ഞ് നിഷ്കരുണം കൊലചെയ്യപ്പെടുന്നു . അതിനു രക്ഷപ്പെടാനുള്ള മാർഗങ്ങൾ ഇല്ലല്ലോ . അതുകൊണ്ടാണ് കൊലപാതകത്തേക്കാൾ വലിയ പാപമായി ഭ്രൂണഹത്യയെ സഭകാണുന്നത് . കുമ്പസാരരഹസ്യം വെളിപ്പെടുത്തിയാൽ കുമ്പസാരമെന്ന കുദാശയെപ്പോലും പാപികൾ അവഗണിക്കാൻ കാരണമായിത്തീരും . അതുമൂലം പാപികൾ തങ്ങളുടെ പാപങ്ങൾ ഏറ്റുപറയാൻ മടികാണിക്കുന്ന സാഹചര്യം സംജാതമായാൽ അത് വിശ്വാസികളുടെ നിത്യരക്ഷയെ ബാധിക്കും . അത്രയും ഗൗരവമുള്ള ഒരു പാപമാണ് കുമ്പസാരരഹസ്യം വെളിപ്പെടുത്തുക എന്നത് . വൈദികൻ കുമ്പസാരരഹസ്യം വെളിപ്പെടുത്തിയാൽ ആ പാപം മോചിക്കാൻ മാർപാപ്പയ്ക്കാണ് അധികാരം . ചുരുക്കത്തിൽ , പാപത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചിലപാപങ്ങളുടെ മോചനം മാർപാപ്പയ്ക്കും മെത്രാൻമാർക്കുമായി നീക്കിവച്ചിരിക്കുന്നത് .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
forgiveness of sins confession Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206