x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ശരീരത്തെ ആദരിക്കേണ്ട അവസരങ്ങള്‍

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

നുഷ്യന്‍ ആത്മാവും ശരീരവും കൂടിയ വ്യക്തിയാണെന്ന് നമുക്കറിയാം. ആരോഗ്യം സംരക്ഷിക്കുക, രോഗത്തിന് ചികിത്സിക്കുക ഇവയെല്ലാം അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. കത്തോലിക്കാ ആരോഗ്യസ്ഥാപനങ്ങള്‍ ആരോഗ്യത്തിനും ജീവനും സാക്ഷ്യം വഹിക്കണം. ആത്മഹത്യാപ്രവണതയുള്ളവര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍, ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, അതുമല്ലെങ്കില്‍ ആരോഗ്യത്തേയും ജീവനേയും നശിപ്പിക്കുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഇവരെയെല്ലാം അതില്‍നിന്ന് പിന്‍തിരിപ്പിക്കണം. ധാര്‍മ്മികവും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് ഇങ്ങനെയുള്ള വ്യക്തികളെ മാറ്റേണ്ടത്.

  1. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം

മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍, കഞ്ചാവ്, പാന്‍മസാലതുടങ്ങിയവ ഉപയോഗിക്കുന്ന വ്യക്തികള്‍ ശരീരത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കൗണ്‍സിലിംഗ്, പ്രതിരോധമരുന്നുകള്‍ തുടങ്ങിയവ നല്കി ഇവരെ പിന്‍തിരിപ്പിക്കാന്‍ സാധിക്കും. ചിലരെ പുനരധിവാസകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിലൂടെയും നിരന്തരമായ ചികിത്സയിലൂടെയും മാത്രമേ മാറ്റുവാന്‍ സാധിക്കൂ. ഇവര്‍ക്ക് പ്രത്യേക ശ്രദ്ധയും ശുശ്രൂഷയും ആവശ്യമാണ്. ക ത്തോലിക്കാ സ്ഥാപനങ്ങള്‍ ഇങ്ങനെയുള്ള വ്യക്തികളുടെ ആസക്തികളെ മാറ്റുവാന്‍ പല നൂതനപദ്ധതികള്‍ തയ്യാറാക്കിവരുന്നുണ്ട്.

  1. ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടവര്‍

ബലാല്‍സംഗം ചെയ്യപ്പെട്ടവര്‍, ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടവര്‍ ഇവര്‍ മാനസികമായി സഹിക്കുന്ന വ്യക്തികളായിരിക്കാം. ഇവിടെ വ്യക്തികള്‍ക്ക് ഉറപ്പും വിശ്വാസവും സംരക്ഷണവും സ്വയാവബോധവും കൊടുക്കണം. ഇത് കത്തോലിക്കാ ആരോഗ്യസ്ഥാപനങ്ങളുടെ കടമയാണ്. ഇവരെ ശ്രദ്ധിക്കാന്‍ വ്യക്തികള്‍ക്ക് പരിശീലനം കൊടുക്കേണ്ടതാണ്. ഇങ്ങനെയുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായവര്‍ക്ക് സഹായവും പ്രതീക്ഷയും നല്കണം. ഇങ്ങനെയുള്ള വ്യക്തികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കണം. ഉത്തരവാദിത്വപ്പെട്ട വ്യക്തികളോടല്ലാതെ പറയുന്നത് ധാര്‍മ്മികമായും തെറ്റാണ്. വീണ്ടും അവര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ നിയമപരമായും ശ്രദ്ധിക്കണം.

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് ഗര്‍ഭം ഉണ്ടാകുമോ എന്ന ഭയം കാണാം. ഈ അവസരത്തില്‍ പ്രത്യുല്‍പാദനദിവസങ്ങള്‍, അല്ലാത്ത ദിവസങ്ങള്‍, അണ്ഡവാഹനദിവസം ഇവയെല്ലാം വ്യക്തമായി പറഞ്ഞുകൊടുക്കണം. ഏറ്റവും നൂതനമായ അറിവുതന്നെ നല്‍കണം. ധാര്‍മ്മികമായി അനുവദിച്ചിട്ടുള്ള ചികിത്സകള്‍ സ്വീകരിക്കാം. കൗണ്‍സിലിംഗിനും മറ്റുമുള്ള അവസരം കൊടുക്കണം. ബലാല്‍സംഗത്തിന് വിധേയരായ സ്ത്രീകള്‍ക്ക് ബീജത്തെ അണ്ഡവുമായി ബന്ധപ്പെടുന്നത് തടയുന്നതിനുള്ള അവസരം ഉണ്ട്. ഇത് ധാര്‍മ്മികമായും ന്യായീകരിക്കാവുന്നതാണ്. ബീജത്തെ കഴുകികളയുന്നതിനുള്ള മരുന്നുകള്‍ ഉപയോഗിച്ച് ഈ  അവസരത്തില്‍ ബീജത്തെ ഇല്ലാതാക്കുന്നത് ധാര്‍മ്മികമായും ന്യായീകരിക്കാം. എന്നാല്‍ ബീജസങ്കലനം നടന്നുകഴിഞ്ഞ് ഭ്രൂണത്തെ നശിപ്പിക്കുന്നത് ധാര്‍മ്മികമായി ഗൗരവമായ തെറ്റാണ്.

  1. ശരീരത്തിന്‍റെ ഛായ, ലിംഗംമാറ്റിവയ്ക്കല്‍, ഛേദനം

ഇന്ന് സൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരമാണ്. ശരീരത്തിന്‍റെ അഭംഗികൊണ്ട് മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുന്ന വ്യക്തികളെ സഹായിക്കണം. ഇങ്ങനെയുള്ള വ്യക്തികള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ശരീരത്തെ നശിപ്പിച്ചേക്കാം. ഇവയില്‍നിന്നെല്ലാം അവരെ രക്ഷിക്കുകയും ശരീരത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനുള്ള ശസ്ത്രക്രിയകളും ധാര്‍മ്മികമായ മാര്‍ഗ്ഗങ്ങളും കത്തോലിക്കാ ആരോഗ്യപ്രവര്‍ത്തകര്‍ നല്കേണ്ടതാണ്.

ചില വ്യക്തികള്‍ നേരിടുന്ന പ്രശ്നം ലിംഗ വ്യത്യാസത്തെക്കുറിച്ചാണ്. ഇത് അവരെ ശാരീരികമായും മാനസികമായും അലട്ടുന്നു. ഇങ്ങനെയുള്ള അവസരത്തില്‍ ധാര്‍മ്മികമായ മാര്‍ഗ്ഗമാണ്  സ്വീകരിക്കേണ്ടത്. ലൈംഗികാവയവങ്ങളുടെ ശാരീരികമായ വളര്‍ച്ചയുടെ പോരായ്മകള്‍ പരിഹരിക്കുവാനുള്ള ചികിത്സാപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ചില വ്യക്തികള്‍ക്ക് ശസ്ത്രക്രിയയിലൂടെ തങ്ങളുടെ ലൈംഗിക അവയവങ്ങളുടെ പോരായ്മകള്‍ മാറ്റുവാന്‍ കഴിയും. എന്നാല്‍ ആരോഗ്യമുള്ള ഈ ലൈംഗികാവയവത്തെ നശിപ്പിക്കുന്നതോ, ഛേദനം ചെയ്യുന്നതോ, മാറ്റിവയ്ക്കുന്നതോ സഭ അംഗീകരിക്കുന്നില്ല.

ഒരാള്‍ പിറന്നുവീഴുന്നത് ഏത് ലിംഗത്തോടുകൂടിയാണോ അതാണ് അയാളുടെ ലിംഗം. പിന്നീട് ശസ്ത്രക്രിയയിലൂടെ എതിര്‍ലിംഗത്തെ സ്വീകരിച്ചാലും, പുരുഷലിംഗത്തെ സ്വീകരിക്കുന്ന വ്യക്തിക്ക് ബീജത്തേയോ, സ്ത്രീലിംഗത്തെ സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് അണ്ഡത്തേയോ പുറപ്പെടുവിക്കുവാന്‍ സാധിക്കുകയില്ല. ഹോര്‍മോണുകളുടെ സഹായത്തോടെ പുരുഷലിംഗം സ്ത്രീകള്‍ക്ക് സ്വീകരിക്കാം. ഇത് നിലനിര്‍ത്താന്‍ സ്ഥിരം മരുന്ന്  ഉപയോഗിക്കണം. ഇവരുടെ വ്യക്തിത്വത്തിന് വ്യത്യാസം വരുന്നില്ല. ലൈംഗിക അവയവങ്ങളുടെ പോരായ്മകളോടെ ജനിക്കുന്ന കുട്ടിക്ക് മാതാപിതാക്കന്മാര്‍ അവ പരിഹരിക്കുവാനുള്ള വളര്‍ച്ചാപരമായ ചികിത്സകള്‍ കൊടുക്കണം. ശസ്ത്രക്രിയ അവസാനമായി മാത്രമേ സ്വീകരിക്കാവൂ.

ആവശ്യമില്ലാതെ ശരീരാവയങ്ങള്‍ മാറ്റുന്നതിനും നശിപ്പിക്കുന്നതിനും സഭ എതിരാണ്. കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ നടത്തുന്ന വന്ധീകരണ ശസ്ത്രക്രിയ, സ്ത്രീകളില്‍ നടത്തുന്ന ലൈംഗികാവയവങ്ങളുടെ ഛേദനം, ചില തരത്തിലുള്ള കോസ്മറ്റിക് ശസ്ത്രക്രിയ തുടങ്ങിയവ ശരീരത്തെ നശിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളാണ് (CCC 2297). 

body to be respected catholic malayalam mananthavady diocese human body respect your body Rev. Dr. Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message