We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 24-Aug-2022
പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവവും സ്വർഗ്ഗാരോപണവുമൊക്കെ തിരുസഭയിൽ പിൽക്കാലത്ത് വളർച്ച പ്രാപിച്ചുവന്ന വിശ്വാസങ്ങളാണു എന്നതു സത്യമാണ്. കാരണം മറിയം തന്റെ അമ്മയുടെ ഗർഭപാത്രത്തിൽ രൂപം കൊണ്ടപ്പോൾത്തന്നെ പാപരഹിതയായിരുന്നുവെന്ന ആശയമോ, അവൾ മരണശേഷം ഉടലോടെ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടതിനെക്കുറിച്ചോ ഒന്നാം നൂറ്റാണ്ടിലെ ജനങ്ങൾക്കു ബോദ്ധ്യമുണ്ടായിരുന്നോ എന്നറിയാൻ മാർഗമില്ല. എന്നാൽ പുതിയ നിയമത്തിൽ പരിശുദ്ധ കന്യകാമറിയത്തിനു ലഭിച്ച സമുന്നത സ്ഥാനത്തെക്കുറിച്ചുള്ള വിശുദ്ധീകരണത്തിൽ നിന്നാണു അവിടുത്തെ അമലോത്ഭവവും സ്വർഗ്ഗാരോപണവുമൊക്കെ നാം മനസ്സിലാക്കി എടുക്കുന്നത്.
ഓരോ വിശ്വാസസത്യവും നമുക്ക് പരിശോധിക്കാം. മറിയത്തിന്റെ അമലോത്ഭവത്തിലൂടെ ക്രിസ്തുവിന്റെ എല്ലാ ശിഷ്യന്മാരും സ്വീകരിക്കാനിരിക്കുന്ന ഒരു സവിശേഷ ആനുകൂല്യം മറിയം ആദ്യമേ സ്വീകരിച്ചു എന്നാണു നാം മനസ്സിലാക്കുന്നത്. ക്രൈസ്തവ വിശ്വാസപ്രകാരം നാം ഉത്ഭവപാപത്തിൽ നിന്നു മോചിതയാകുന്നത് ജ്ഞാനസ്നാനം വഴിയാണ്. പാപരഹിതയായിട്ടാണ് മറിയം മാതൃഗർഭത്തിൽ രൂപംകൊണ്ടതെന്നു കത്തോലിക്കരായ നാം വിശ്വസിക്കുന്നു. പാപമാലിന്യം ഏശാത്ത ക്രിസ്തുവിനെ ഗർഭം ധരിക്കാൻ ദൈവം അങ്ങനെ അവളെ ഒരുക്കുകയായിരുന്നു. വിശുദ്ധ ലൂക്കാ പരിശുദ്ധ മറിയത്ത ക്രിസ്തുവിന്റെ പ്രഥമ ശിഷ്യയായി ചിത്രീകരിക്കുന്നുവെങ്കിൽ അമലോത്ഭവത്തിന്റെ അർത്ഥം ക്രിസ്തുവിന്റെ രക്ഷാകരമായ കൃപാവരം ഉത്ഭവത്തിൽത്തന്നെ മറിയത്തിന് മുൻകൂറായി നൽകപ്പെട്ടുവെന്നത്രേ. രക്ഷണീയ കർമ്മത്തിന്റെ ഫലം ആദ്യം സ്വീകരിച്ചത് മറിയമാണ്. ഉത്ഭവപാപത്തിൽനിന്നുള്ള മോചനം എല്ലാ ശിഷ്യന്മാർക്കും ലഭിക്കുന്ന ദൈവികദാനമാണ്. ആദ്യത്തെ ക്രിസ്തുശിഷ്യ എന്ന നിലയിൽ, പക്ഷേ, മറിയത്തിനാണ് ആദ്യം അതു കൈവന്നത്.
സ്വർഗ്ഗാരോപണത്തിന്റെ അർത്ഥം മറിയം മരണാനന്തരം ഉടലോടെ സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടു എന്നാണ്. ഒടുവിൽ എല്ലാ ക്രൈസ്തവർക്കും ലഭിക്കാനിരിക്കുന്ന ആനുകൂല്യമാണിത്. അത് ആദ്യം ലഭിച്ചത് മറിയത്തിനാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കുന്നു. ശരീരത്തോട്കൂടി സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുകയും ചെയ്യുന്നു. ക്രിസ്തുശിഷ്യന്മാർക്ക് നൽകപ്പെടുന്ന നിത്യരക്ഷയുടെ ഫലമാണ് നിത്യമരണത്തിൽനിന്നുള്ള മോചനം. ഈ ഫലം ആദ്യത്തെ ക്രിസ്തുശിഷ്യയായ മറിയത്തിനുമാത്രം നേരത്തെ നൽകപ്പെട്ടു. അമലോത്ഭവം, സ്വർഗ്ഗാരോപണം എന്നീ വിശ്വാസസത്യങ്ങളിലൂടെ കത്തോലിക്കാസഭ പരിശുദ്ധ കന്യകാമറിയത്തിൽ ദൈവത്വം ആരോപിക്കുന്നുവെന്ന് പ്രോട്ടസ്റ്റന്റുകാർ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. എന്നാൽ തന്റെ പുത്രന്റെ ശിഷ്യർക്ക് ദൈവം നൽകിയ വാഗ്ദാനങ്ങളാണ് ഉത്ഭവപാപത്തിൽനിന്നുള്ള മോചനവും ശരീരത്തിന്റെ ഉയിർപ്പും. ആക്കൂട്ടത്തിൽ മറിയം പ്രഥമ സ്ഥാനീയയത്രേ എന്ന നിലപാടാണ് തിരുസഭയുടേത്. അല്ലാതെ ഈ വിശ്വാസസത്യത്തിലൂടെ പരിശുദ്ധ കന്യകാമറിയം ദൈവമാണെന്നു തിരുസഭ അവകാശപ്പെടുന്നില്ല. “നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്നു ആദ്യം പ്രഖ്യാപിച്ച ക്രിസ്തുശിഷ്യയാണ് പരിശുദ്ധ കന്യകാമറിയമെന്നു പുതിയ നിയമത്തിൽ നാം കാണുന്നതിനെ ഈ വിശ്വാസസത്യങ്ങളോടു ചേർത്തു വായിക്കാനാകും.
കന്യകാമറിയത്തിന്റെ അമലോത്ഭവവും സ്വർഗ്ഗാരോപണവുമൊക്കെ കത്തോലിക്കാസഭയിൽ പിൽക്കാലത്ത് വളർച്ച പ്രാപിച്ചുവന്ന വിശ്വാസ സത്യങ്ങളല്ലേ? ഇവയെ പുതിയനിയമവുമായി ബന്ധപ്പെടുത്തുവാൻ കഴിയുമോ? ക്രിസ്തുവിന്റെ പ്രഥമ ശിഷ്യ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206