x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ശിശുക്കൾ ജ്ഞാനസ്നാനം സ്വീകരിക്കാൻ യോഗ്യരാണോ?

Authored by : Fr. George Panamthottam CMI On 15-Oct-2022

ജ്ഞാനസ്നാന സ്വീകരണത്തിന് എത്രയോ മുമ്പു തുടങ്ങി ഒരു വ്യക്തി ദൈവത്തിനു സ്വന്തമായി മാറുന്നു. തിരുവചനഭാഗങ്ങൾ അതിനു സാക്ഷ്യം നൽകുന്നു. "അവിടുത്തെ മാതാവിന്റെ ഉദരത്തിൽ നിന്നു എന്നെ പുറത്തു കൊണ്ടുവന്നതും മാതാവിന്റെ മാറിടത്തിൽ എനിക്ക് സുരക്ഷിതത്വം നല്കിയതും അവിടുന്നു തന്നെ. അങ്ങയുടെ കൈകളിലേക്കാണ് ഞാൻ പിറന്നുവീണത്. മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അവിടുന്നാണ് എന്റെ ദൈവം.” (സങ്കീ. 22 : 9, 10). “അവിടുന്നാണ് എന്റെ അന്തരംഗത്തിന് രൂപം നൽകിയത്. എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു. ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു" (സങ്കീ. 139 : 13). "നിന്നെ സൃഷ്ടിക്കുകയും ഗർഭപാത്രത്തിൽ നിനക്ക് രൂപം നല്കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കർത്താവ് അരുളിചെയ്യുന്നു.." (ഏശയ്യാ 44 :2). “ഗർഭത്തിൽതന്നെ എന്നെ കർത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു" (ഏശയ്യാ 49 :1). "മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു” (ജറെമിയ 1. 1 :5). “ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തിരഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിളിച്ചു" (ഗലാത്തി: 1:5). ദൈവത്താൽ സൃഷ്ടിക്കപ്പെട്ട്, പേർ ചൊല്ലി വിളിക്കപ്പെട്ട്, വിശുദ്ധീകരിക്കപ്പെടുന്ന ശിശുക്കൾ നിസാരക്കാരാണോ? അവർ രക്ഷയുടെ ജ്ഞാനസ്നാനം സ്വീകരിക്കാൻ പൂർണമായും യോഗ്യരാണ്. ദൈവമാണ് അവരെ അതിനു യോഗ്യരാക്കുന്നത്. അവിടുത്തെ കൃപയിലൂടെ അതു സംഭവിക്കുന്നു.

Living faith series : 6 (ചോദ്യം:4)

Living faith series : 6 (ചോദ്യം:4) ശിശുക്കൾ ജ്ഞാനസ്നാനം സ്വീകരിക്കാൻ യോഗ്യരാണോ? ജ്ഞാനസ്നാനം Fr. George Panamthottam CMI Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message