x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

തിരുസഭയുടെ അനുഷ്ഠാനങ്ങൾ തെറ്റിയാലും പാവങ്ങളെ സഹായിച്ചാൽ പോരേ ?

Authored by : Syro Malabar catechetical commission On 02-Jun-2021

തിരുസഭയിൽ അനുഷ്ഠാനങ്ങളും പാവങ്ങളെ സഹായിക്കലും ആവശ്യമാണ് . കാരണം , എല്ലാ മതങ്ങളും ഏതെങ്കിലും ബാഹ്യമായ അടയാളങ്ങളിലൂടെയാണ് ദൈവത്തോടുള്ള സ്നേഹവും ആദരവും പ്രകടമാക്കുന്നത് . ഇന്ദ്രിയങ്ങളുള്ള ഒരാൾക്ക് വിശുദ്ധനോട് / വിശുദ്ധയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ , ആ വിശുദ്ധന്റെ രൂപത്തിൽ മാല ചാർത്തുകയോ രൂപത്തിന്റെ മുമ്പിൽ തിരികത്തിക്കുകയോ അത് തൊട്ടുമുത്തുകയോ ചെയ്യും . എല്ലാ മതങ്ങളും ഇതിന് സമാനമായ രീതിയിൽ എന്തെങ്കിലും അനുഷ്ഠാനങ്ങൾ നിർവഹിക്കാറുണ്ട് . ഈ അനുഷ്ഠാനങ്ങളും പാവങ്ങളെ സഹായിക്കുന്നതും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ല . യോഹന്നാൻ ശ്ലീഹാ പറയുന്നതുപോലെ , “ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താൽ , അവൻ കള്ളം പറയുന്നു . കാരണം , കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല ” ( 1 യോഹ 4:20 ) . ദൈവസ്നേഹത്തെ സമൂഹത്തിൽ വെളിവാക്കുന്ന രീതിയായി പാവങ്ങളോടുള്ള കാരുണ്യവും സ്നേഹവും മനസ്സിലാക്കിയാൽ മതി . യേശുതന്നെ അവസാനവിധിയെപ്പറ്റി സൂചിപ്പിച്ചപ്പോൾ പറഞ്ഞത് ദാഹിക്കുന്നവന് കുടിക്കാൻ ജലവും വിശക്കുന്നവന് ഭക്ഷണവും കൊടുത്താൽ സ്വർഗത്തിൽ ദൈവത്തിന്റെ വലത്തുവശത്ത് സ്ഥാനം കിട്ടുമെന്നാണ് . അനുഷ്ഠാനങ്ങൾ അതിന്റേതായ രീതിയിൽ ദൈവത്തോടുള്ള സ്നേഹം വ്യക്തമാക്കുന്നു . പാവങ്ങളെ സഹായിക്കുന്നത് മറ്റൊരുരീതിയിൽ അതേ സ്നേഹം വ്യക്തമാക്കുന്നു . മാത്രമല്ല , തിരുസഭയിലെ അനുഷ്ഠാനങ്ങളിൽ പങ്കുചേരുന്നത് ദൈവത്തോടുള്ള സ്നേഹത്തിന്റെയും സഭാസമൂഹത്തോടുള്ള കൂട്ടായ്മയുടെയും പ്രഘോഷണമാണ് . പാവങ്ങളെ സഹായിക്കുന്നത് സഹോദരരിൽ ദൈവത്തെ ദർശിക്കാനുള്ള നല്ലമനസ്സിന്റെ പ്രതീകമായും കാണാം .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)

liturgy and rites Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message