x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ശാസ്ത്രവും ദൈവശാസ്ത്രവും

west ശാസ്ത്രവും ദൈവശാസ്ത്രവും / പരിണാമസിദ്ധാന്തവും ദൈവശാസ്ത്രവും

പരിണാമത്തിന്‍റെ പ്രാഥമികസിദ്ധാന്തങ്ങള്‍

Authored by : Chris Montoya, David Montoya & Grime Mackie On 26-May-2021

പരിണാമത്തിന്‍റെ പ്രാഥമികസിദ്ധാന്തങ്ങള്‍

ക്രിസ് മൊണ്ടോയ, ഡേവിഡ് മൊണ്ടോയ & ഗ്രീം മക്കി [1]

മതം വിശ്വാസിയെക്കൂടാതെ നിലനില്ക്കുന്നില്ല എന്നതുപോലെ ശാസ്ത്രം ശാസ്ത്രജ്ഞനെക്കൂടാതെയും നിലനില്ക്കുന്നില്ല. രണ്ടു സംരഭങ്ങളും മനുഷ്യനിര്‍മ്മിതികളാണ്. അതിനാല്‍ത്തന്നെ അറിയുന്നതിനുവേണ്ടിയുള്ള ഈ രണ്ടു മാര്‍ഗ്ഗങ്ങളും സ്വാര്‍ത്ഥതാത്പര്യത്തിന്‍റെയും വികാത്തിന്‍റെയും വിശ്വാസത്തിന്‍റെയും തലത്തില്‍ അപകടകരമാം വിധത്തില്‍ പരസ്പരബന്ധിതമാണ്. സ്ഥാപിതമതങ്ങളുടെ വിവരങ്ങളില്‍നിന്നും വ്യത്യസ്തമായ നിലനില്പിന്‍റെ സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കാന്‍ എങ്ങനെ അല്ലെങ്കില്‍ എന്തുകൊണ്ട് മനുഷ്യന്‍ പ്രചോദിതനായി എന്നതിനുപിന്നിലെ മനഃശാസ്ത്രം മനസ്സിലാകേണ്ടത് ഉത്ഭവത്തെ സംബന്ധിക്കുന്ന വരുംകാല മുന്നേറ്റങ്ങളില്‍ നിര്‍ണായകമായിരിക്കും. ഈ ലേഖനത്തില്‍ ഓണ്ടോജനി, ഫിലോജനി, കോസ്മോളജി എന്നിവയെക്കുറിച്ചുള്ള പ്രാഥമികനിരീക്ഷണങ്ങളാണ് പരിശോധിക്കപ്പെടുന്നത്. ശാസ്ത്രശാഖകളുടെ പരസ്പരബന്ധം പരിഗണിച്ചുകൊണ്ട് പ്രാഥമികസിദ്ധാന്തങ്ങള്‍ നിര്‍മിക്കുന്നത് ഉപബോധസംവിധാനങ്ങളാല്‍ ഉണ്ടായ വ്യതിചലനങ്ങളെ വെളിപ്പെടുത്തുമെന്ന് വാദിക്കപ്പെടുന്നു.

അവസാനമായി, പൊതുചിന്തയ്ക്ക് വിരുദ്ധമായി ഉപബോധസംവിധാനങ്ങളെ ബോധപൂര്‍വ്വമായ അംഗീകാരത്തിന്‍റെ തലത്തിലേക്കെത്തിക്കുമ്പോള്‍ വെളിവാകുന്നത് ഉത്ഭവത്തെ സംബന്ധിക്കുന്ന ഈ മൂന്ന് പ്രാഥമിക നിഗമനങ്ങളെക്കുറിച്ചുമുള്ള ചിന്തകള്‍ മതവും ശാസ്ത്രവും ഒരുപോലെ സ്വീകരിക്കുന്നു എന്നാണ്.
ആരെങ്കിലും ഒരു സമയയന്ത്രം ഉണ്ടാക്കുന്നതുവരെ എല്ലാം എപ്രകാരമാണ് ആരംഭിച്ചതെന്ന് അറിയാന്‍ മനുഷ്യവംശത്തിനാവില്ല. ഇതു മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് എല്ലാത്തിനെയും കുറിച്ചുള്ള പ്രാഥമികസിദ്ധാന്തങ്ങളെ മാനസികരോഗത്തിന്‍റെ ലക്ഷണങ്ങളായി കാണനാകും. ഒരസാദ്ധ്യകൃത്യം നിരന്തരം ചെയ്തുകൊണ്ടിരിക്കാന്‍ ദൈവങ്ങള്‍ സിസിഫസിനെ നിര്‍ബന്ധിക്കുന്ന പുരാതന ഗ്രീക്ക് മിത്തോളജിയുടെ ആധുനികരൂപമാണിത് [2]. ഏതു സന്ദര്‍ഭത്തിലാണ് ഒരു പ്രത്യേകസിദ്ധാന്തം മനോഅധിഷ്ഠിതരോഗവിജ്ഞാനീയത്തിന് ന്യായീകരണം നല്കാനുള്ള പ്രചോദനശക്തിയായി മാറുന്നത്? തങ്ങളുടെ അഹംബോധകേന്ദ്രീകൃതമായ വീക്ഷണകോണുകളിലൂടെ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ സംവേദനക്ഷമമാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ യുക്തിവത്കരിക്കാനും നിഷേധിക്കാനും വ്യതിചലിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള സാധ്യതകളുണ്ട്: അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍പിരിഞ്ഞുപോകുന്ന മാനസിക അസ്വാസ്ഥ്യത്തിന്‍റെ പ്രകടനങ്ങളാണ് [3]. രോഗി എത്ര ബുദ്ധിമാനാണോ അത്രയും ധൈഷണികമായിരിക്കും സിദ്ധാന്തം; അത് അത്രമാത്രം പകരുകയും ചെയ്യും [4]. ഏറെ ക്രിയാത്മകതയുള്ള നിരവധിശാസ്ത്രജ്ഞര്‍ക്കും കലാകാരന്മാര്‍ക്കും ഈ മുന്‍ധാരണകളുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ദൈവാഭിമുഖ്യമുള്ള എല്ലാ ശാസ്ത്രജ്ഞരെയും അയുക്തികരായി ഹേഗന്‍ പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തിലുള്ളതോ സാങ്കല്പികമോ ആയ ഇത്തരം ഭീഷണികള്‍ കാരണം മനസ്സ് ഭയത്തോടു കൂടി പ്രതികരിക്കുന്നു. മുന്‍ധാരണകളുള്ള മനസ്സിലെ ഭയം തന്‍റെ അഹംബോധത്തെ സംരക്ഷിക്കുന്നതിന് പ്രതിരോധസംവിധാനങ്ങളൊരുക്കുന്നു. ഇതേ സംവിധാനങ്ങള്‍ "സൃഷ്ടിപരമായ അസുഖ"ത്തിന്‍റെ വെളിച്ചത്തില്‍ അദൃശ്യമായി യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കുന്നു. ബൗദ്ധിക-വൈകാരിക ചികിത്സയില്‍ വ്യക്തികള്‍ ഇത്തരം ഉപബോധപരമായ വക്രീകരണങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നു.

ശാസ്ത്രശാഖകളുടെ പര്സപരഐക്യത്തിന്‍റെ മൂന്നു തലങ്ങളില്‍ ശാസ്ത്രീയലോകവീക്ഷണവും യഹൂദ-ക്രൈസ്തവ ലോകവീക്ഷണവും തമ്മില്‍ നിലനില്ക്കുന്ന സഹകരണത്തിന്‍റെ തലങ്ങളെ ഈ അവബോധം കൂടുതല്‍ എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു. ഓണ്ടോജനിയുടെ തലത്തില്‍ ഒരു മൃദുസംയോജനവും ഫിലോജനിയുടെ തലത്തില്‍ പരിമിതമായ സംയോജനവും കോസ്മോളജിയുടെ തലത്തില്‍ ഗാഡമായ സംയോജനവും ചര്‍ച്ച ചെയ്യപ്പെടും. "സൃഷ്ടിപരമായ ശാസ്ത്രീയ അസുഖ"ത്തിന്‍റെ അറിവുപയോഗിച്ച് വ്യത്യസ്മായൊരു ദൃഗ്ഭ്രംശത്തില്‍ നിന്ന് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തെ നാം പുനഃപരിശോധിക്കും. വളരെ പ്രകടമായ മനുഷ്യന്‍റെ ബൗദ്ധിക-വൈകാരിക പരിമിതികളുടെ വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ ഉത്തമാംശങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രകൃതത്തെ നാം കണ്ടെത്തും.

ഉത്ഭവസിദ്ധാന്തങ്ങള്‍ - ഒരു മൃദുസംയോജനം                                                                                                                                          
മനുഷ്യോത്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ വികസനത്തിന്‍റെ ജൈവിക-ജനിതകതലങ്ങളെയും സാമൂഹികസാംസ്കാരിക തലങ്ങളെയും ഒന്നുപോലെ പരിഗണിക്കുന്നു. മതം ഒന്നുകില്‍ ഉള്‍പ്പെടാതിരിക്കുകയോ അല്ലെങ്കില്‍ ചില ഒഴിവുകളോടെ പല ഘടകങ്ങളോടും പൊരുത്തപ്പെടുകയോ ചെയ്യുന്നു. രണ്ടു വീക്ഷണകോണുകള്‍ തമ്മിലുള്ള പ്രകടമായ കഴിവ് എന്ന നിലയില്‍ മനുഷ്യജീവന്‍ എപ്പോഴാണ് ആരംഭിക്കുന്നത് എന്ന വസ്തുത ഉപയോഗിച്ച് ശാസ്ത്ര-മത ഐക്യത്തിന് വിഘാതമായി നില്ക്കുന്ന ഉപബോധവക്രീകരണത്തെ എടുത്തു കാണിക്കുന്നു. ഇപ്പോഴുള്ള ലോകവീക്ഷണത്തില്‍ ജീവനോടുള്ള ആഭിമുഖ്യത്തിവും തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യവും തമ്മിലുള്ള സ്വരച്ചേര്‍ച്ച മതവും ശാസ്ത്രവും തമ്മിലുള്ള ഒരു യുദ്ധമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഗര്‍ഭധാരണസമയത്താണ് മനുഷ്യജീവിതം ആരംഭിക്കുന്നത് എന്നു വാദിക്കുന്നതിനാല്‍ ജീവനോട് ആഭിമുഖ്യമുള്ളവരെ അയുക്തികരും മതാത്മകരുമായി പരിഗണിക്കുന്നു. അതേസമയം, മനുഷ്യജീവിതം ആരംഭിക്കുന്നതെപ്പോഴാണ് എന്നു ചിന്തിക്കാതിരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ ശാസ്ത്രീയരും യുക്തിബോധമുള്ള ചിന്തകരുമായി കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിന്‍റെ കൃത്യമായ ഒരു പ്രതിനിധീകരണമാണോ, അതോ ഇത് വെറും മനഃശാസ്ത്രപരമായ വക്രീകരണം മാത്രമാണോ? മറ്രൊരു വിജ്ഞാനശാഖയായ സ്ഥിതിവിവരണശാസ്ത്രത്തില്‍ നിന്ന് ഈ സംഘര്‍ഷത്തെ വീക്ഷിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം വ്യക്തമാകും. മനുഷ്യജീവിതം എപ്പോഴാണ് ആരംഭിക്കുന്നത് എന്നതിനെ സംബന്ധിക്കുന്ന മതവിശ്വാസങ്ങള്‍ ചുരുങ്ങിയ "അശാസ്ത്രീയ ചട്ടക്കൂടുകളിലേക്ക്" പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുമാത്രമല്ല, ഗര്‍ഭധാരണസമയത്താണ് ജീവിതം ആരംഭിക്കുന്നത് എന്നവര്‍ വാദിക്കുന്നുണ്ടെങ്കിലും കൃത്യമായ സമയം ബൈബിള്‍ വിശദീകരിക്കുന്നില്ല. മറുവശത്ത്, "അറിവിന്‍റെ നിരവധി ചട്ടക്കൂടുകളു"പയോഗിച്ച് ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്ന സ്ഥിരമായ വിവരങ്ങളും അന്ധമാണ്. ഇന്നത്തെ ലോകവീക്ഷണത്തിനു വിരുദ്ധമായി വടക്കേ അമേരിക്കയിലെമ്പാടും യൂണിവേഴ്സിറ്റി തലത്തിലുള്ള ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പാഠപുസ്തകങ്ങള്‍ ഗര്‍ഭധാരണത്തില്‍ തുടങ്ങി മരണത്തില്‍ അവസാനിക്കുന്നതായിട്ടാണ് ജീവിതത്തെ അവതരിപ്പിക്കുന്നത് [6]. മനുഷ്യന്‍റെ ജീവിതകാലം ഉപരിതലത്തിലെങ്കിലും ലളിതവും യുക്തിപരവും അനുയോജ്യവുമായ ഒരു നിര്‍വ്വചനമായി പ്രത്യക്ഷപ്പെടുന്നു.

ഗര്‍ഭധാരണത്തില്‍ നിന്ന് ജീവിതകാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ക്രമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഈ രീതിശാസ്ത്രം നേരെയുള്ളതും പുരോഗമനശാസ്ത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള കൃത്യമായ മാര്‍ഗവുമായി കാണപ്പെടുന്നു. അഹംബോധ പ്രതിരോധസംവിധാനങ്ങള്‍ അബോധപരമായ പടുകുഴികള്‍ സൃഷ്ടിക്കുന്നു. ഇത്, കാനഡയിലെ മരണത്തെക്കുറിച്ചുള്ള പ്രമുഖകാരണങ്ങള്‍ തെറ്റായവതരിപ്പിക്കാന്‍ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള പുരോഗമനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു. 2001-ല്‍ 74,824 പേര്‍ ഹൃദ്രോഗം മൂലവും 65,205 പേര്‍ കാന്‍സര്‍ മൂലവും മരണമടഞ്ഞു. ഗര്‍ഭധാരണത്തിനുശേഷം ഗര്‍ഭഛിദ്രം സംഭവിക്കുന്നു എങ്കിലും 2001-ല്‍ 112,000 ആളുകള്‍ കാനഡയില്‍ ജീവിക്കുന്നുണ്ട് [7]. വടക്കേ അമേരിക്കയില്‍ പത്തില്‍ നാലു സ്ത്രീകള്‍ മതപരമായ ആചാരത്തിന്‍റെ ഭാഗമായി ഗര്‍ഭഛിദ്രം നടത്തിയവരാണെന്ന് വിവരങ്ങള്‍ ലഭ്യമാണ്. അത് ശരിയല്ലേ? അതോ വസ്തുതകള്‍ വസ്തുതകളല്ലേ? വെളിവാക്കപ്പെട്ട ചില വക്രീകരണങ്ങളിലൂടെ ഒരു പുതിയ ലോകവീക്ഷണം ആവിര്‍ഭവിക്കുന്നു. പുരോഗമനശാസ്ത്രങ്ങളും മതവും ഇതേ കണ്ടെത്തലുകളാണ് രേഖപ്പെടുത്തുന്നത്. ജീവിതം ഗര്‍ഭധാരണത്തോടെ ആരംഭിക്കുന്നു; അതുപോലെ ജനിതകവിവരങ്ങള്‍ സ്വീകരിച്ചതിനുശേഷം ലഭിക്കുന്നതെല്ലാം സംശയാസ്പദമായവല്ല. എന്നിട്ടും ഇന്നത്തെ ലോകവീക്ഷണം അത് പ്രതിഫലിപ്പിക്കുന്നില്ല. അഭ്യസ്തവിദ്യരായ ആള്‍ക്കാരോട് ജീവിതം ആരംഭിക്കുന്നതെപ്പോഴാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍പ്പോലും അവരുടെ മറുപടി റോ-വേഡ് സംഭവത്തിന് ആധാരമായിരിക്കും. റോ-വേഡ് ഒരു സ്വകാര്യപ്രശ്നം മാത്രമായിരുന്നു. മൃദുസംയോജനം അടിസ്ഥാനപരമായി സാധുതയുള്ളതാണ്: പേരിനുമാത്രം ജീവിതം ഗര്‍ഭധാരണത്തിലാരംഭിക്കുന്നു എന്നു സമ്മതിക്കുന്ന ഒരു രൂപകമാണത്.

ഉത്ഭവസിദ്ധാന്തങ്ങള്‍ - ഒരു പരിമിതമായ സംയോജനം                                                                                                                         
ദൈവമാണ് ജീവിവര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചത് എന്നതു മുതല്‍ ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവത്തിന് എന്തോ കാരണമായിത്തീര്‍ന്നു എന്നതുവരെയും ഡാര്‍വിന്‍ വരെയും ഫിലോജനി സിദ്ധാന്തങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ചാള്‍സ് ഡാര്‍വിനെക്കുറിച്ചുള്ള ഇന്നത്തെ കാഴ്ചപ്പാട് ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്, "ഡാര്‍വിന്‍ . . . ജീവിവര്‍ഗ്ഗങ്ങളുടെ പദാര്‍ത്ഥാധിഷ്ഠിത ഉത്ഭവത്തിനുവേണ്ടി-ആത്മീയമല്ല- വാദിച്ചു" [8]. 2005 ജൂണ്‍ മാസത്തില്‍ ഹാരിസ് പോള്‍ ഒരു സര്‍വ്വഫലം പ്രസിദ്ധീകരിച്ചു. അതനുസരിച്ച് 55% വടക്കേ അമേരിക്കക്കാരും അഭിപ്രായപ്പെടുന്നത് ശാസ്ത്രത്തിന്‍റെ തന്നെ ലേബലില്‍ സൃഷ്ടിവാദവും ബുദ്ധിപരമായ രൂപകല്പനയും ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തവും ഒരുമിച്ചി പബ്ലിക് സ്കൂളുകളില്‍ പഠിപ്പിക്കണമെന്നാണ് [9]. ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും വ്യത്യസ്തമായ ഫിലോജനിക് കാഴ്ചപ്പാടുകളെ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ടോ? വ്യക്തിപരമായ തലങ്ങളിലെ അഹംബോധപ്രതിരോധസംവിധാനങ്ങളും അന്തര്‍വ്യക്തിഗത, സാമൂഹികതലങ്ങളിലെ കൂട്ടായ ചിന്തയും വീണ്ടും പരിഗണനാര്‍ഹമായ വക്രീകരണങ്ങള്‍ക്ക് നിദാനമായിത്തീര്‍ന്നു.
കൃത്യമായിപ്പറഞ്ഞാല്‍ 'വംശോത്പത്തി' ഉപസംഹാരിക്കുന്ന അദ്ധ്യായത്തില്‍ ഡാര്‍വിന്‍ വ്യക്തമായി എഴുതുന്നു: "അതിനാല്‍ സാധര്‍മ്മ്യങ്ങളില്‍ നിന്ന് നാമിങ്ങനെ അനുമാനിക്കും: സ്രഷ്ടാവ് ആദ്യം ജീവന്‍ നിശ്വസിച്ച പുരാതനമായ ആദിരൂപത്തില്‍ നിന്നാണ് ഈ ഭൂമിയില്‍ ജീവിച്ചിരുന്ന സകല ജീവജാലങ്ങളും ഉത്ഭവിച്ചത്. . . പദാര്‍ത്ഥത്തിന്മേല്‍ സ്രഷ്ടാവ് നിക്ഷേപിച്ചിട്ടുള്ള നിയമങ്ങളെക്കുറിച്ച് നമുക്കറിയാവുന്നതിലധിഷ്ഠിതമായി എനിക്കഭിപ്രായപ്പെടാന്‍ കഴിയുന്നത്, ഇപ്പോഴും ഭൂതകാലത്തിലുമുള്ള ജീവജാലങ്ങളുടെ ഉത്പാദനത്തിനും നാശത്തിനും കാരണമായിരിക്കുന്നത് രണ്ടാംഘട്ട കാരണങ്ങളാണ്." വംശോത്പത്തിയുടെ അവസാനഖണ്ഡികയില്‍ ഡാര്‍വിന്‍ ഇങ്ങനെ ഉപസംഹരിച്ചു, "ഒന്നിലധികം ജീവരൂപങ്ങളിലേക്കോ ഒന്നിലേക്കോ സ്രഷ്ടാവ് ജീവന്‍ നിശ്വസിച്ചതിനാല്‍ അതിന്‍റെ എല്ലാ ശക്തികളോടും കൂടെയുള്ള ഈ ജീവിതവീക്ഷണത്തിന് ശ്രേഷ്ഠതയുണ്ട് . . ." ഇത് വ്യക്തമാക്കുന്നത് ഉത്പത്തിയുടെ ദൈവത്തില്‍ നിന്നാണ് ഡാര്‍വിന്‍റെ ക്രിസ്തീയവേരുകള്‍ പുറപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.
മനുഷ്യസൃഷ്ടിയില്‍ ദൈവം നീതി പ്രവര്‍ത്തിച്ചു. സമയത്തെയും രീതിയെയും വിശദീകരിക്കാന്‍ ഡാര്‍വിന്‍ കാവ്യാത്മകമായ സ്വാതന്ത്ര്യമുപയോഗിക്കുന്നു. സിദ്ധാന്തം വിശദീകരിക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഡാര്‍വിന്‍ പറയുന്നു, "മനുഷ്യന്‍റേതുപോലെ ബൗദ്ധികശക്തികളുപയോഗിച്ചാണ് ദൈവം പ്രവര്‍ത്തിക്കുന്നത് എന്നനുമാനിക്കാന്‍ നമുക്ക് അവകശമുണ്ടോ?"

പരിണാമസിദ്ധാന്തം രചിക്കുമ്പോള്‍ ഡാര്‍വിന്‍ സൃഷ്ടിവാദിയായ ഒരു ദൈവവിശ്വാസിയായിരുന്നു. ഇന്നത്തെ വീക്ഷണമനുസരിച്ച് ഡാര്‍വിന്‍റെ തോളുകളിലാണ് പരിണാമം നില്ക്കുന്നത്. അതിനാല്‍, ലോകമെമ്പാടും ഇന്ന് പഠിപ്പിക്കപ്പെടുന്നത് ബുദ്ധിപൂര്‍വ്വകമായ രൂപകല്പനയാണ്. "പരമ്പരാഗതമായ ഡാര്‍വീനിയന്‍ പരിണാമം" പഠിപ്പിക്കാന്‍ അതിനാല്‍ ഹൈസ്കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ അതിനാല്‍ തയ്യാറാകണം. അതുപക്ഷേ ദൈവമില്ലാതെയുള്ള ഒരു ഭയാധിഷ്ഠിത ഉപബോധപ്രവര്‍ത്തിയായിട്ടല്ല അവതരിപ്പിക്കേണ്ടത്, മറിച്ച്, അതെഴുതപ്പെട്ട ഉദ്ദേശത്തോടെ ബുദ്ധിപൂര്‍വ്വകമായ രൂപകല്പനാശാസ്ത്രമായിട്ടാണ്. 'വംശോത്പത്തി'യുടെ പ്രസാധനത്തിന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ മരണത്തിനുമുമ്പ് അദ്ദേഹം 'മനുഷ്യന്‍റെ ആവിര്‍ഭാവം' പ്രസിദ്ധീകരിച്ചു. ഈ രണ്ടാമത്തെ ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ വീണ്ടും സ്ഥിരീകരിച്ചത്, "പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവിനെയും ഭരണാധികാരിയെയും കുറിച്ചുള്ള ആശയം സ്ഥിരീകരണയോഗ്യമാണ്" [10]. ഇതും ഇന്നത്തെ ലോകം അംഗീകരിക്കുന്നില്ല.

ഡാര്‍വീനിയന്‍ പരിണാമവും ക്രിസ്തീയവിശ്വാസവും ഒരേ സാധുതയോടെ അവതരിപ്പിക്കുന്ന ആശയങ്ങള്‍ പൊതുവില്‍ ബുദ്ധിപൂര്‍വ്വകമായ രൂപകല്പനയ്ക്കു കീഴെ വരുമെങ്കിലും സ്ഥിതിവിവരവിജ്ഞാനാധിഷ്ഠിതമായ ഒരു സംയോജനത്തിന് അതുമാത്രമായി ഉപകരിക്കപ്പെടുകയില്ല. ഒരു കഥാരേഖയില്‍ പതിനഞ്ചു വസ്തുക്കള്‍ നല്കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സൃഷ്ടികഥയ്ക്ക് അവയെ ഒരു ട്രില്യണിലധികം മാര്‍ഗ്ഗങ്ങളിലൂടെ സംയോജിപ്പിക്കാനാകും. ആദ്യഘടകത്തെ തിരഞ്ഞെടുക്കാനുള്ള പതിനഞ്ചു മാര്‍ഗ്ഗങ്ങളെ രണ്ടാമത്തെ ഘടകം തിരഞ്ഞെടുക്കാനുള്ള പതിനാലു മാര്‍ഗ്ഗങ്ങള്‍ കൊണ്ടും, അതിനെ മൂന്നാമത്തെ ഘടകം തിരഞ്ഞെടുക്കാനുള്ള പതിമൂന്ന് മാര്‍ഗ്ഗങ്ങള്‍ കൊണ്ടും ഗുണിക്കാം. അതങ്ങനെ അനന്തമായി നീണ്ടുപോകുന്നു. ഇനി ശരിയായ ക്രമം ഒരെണ്ണം മാത്രമാണെങ്കില്‍ അതിനെ ഇത്രയുമെണ്ണത്തില്‍ നിന്ന് കണ്ടെത്തേണ്ടിയും വരും. ബൈബിള്‍വ്യാഖ്യാനവും ശാസ്ത്രീയവ്യാഖ്യാനവും ഇതില്‍ നാലാം തലത്തിലെ മികച്ച ഒരു സംയോജനമാണ്: ഒന്ന്, മഹാവിസ്ഫോടനത്തിന് മുമ്പ് ദൈവം വസ്തുക്കളെ വിസ്ഫോടനത്തിനും വ്യാപനത്തിനുമായി ഒരുക്കി വച്ചു [11]. രണ്ട്, പ്രകാശവും വിസ്ഫോടനവുമുണ്ടാകട്ടെയെന്ന് ദൈവം പറയുന്നു! മൂന്ന്, സംഭവചക്രവാളത്തില്‍ നിന്ന് പ്രകാശം രക്ഷപ്പെടുന്നു. നാല്, സ്വര്‍ഗ്ഗീയആകാശം രൂപപ്പെടുന്നു; അതായത്, ക്ഷീരപഥത്തിന്‍റെ മണ്ഡലം രൂപപ്പെടുന്നു [12]. അഞ്ച്, ഭൂമി തണുക്കുകയും വെള്ളം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ആറ്, ജീവന്‍ ജലത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു. ഏഴ്, അടുത്തതായി ജീവന്‍ കരയില്‍ പ്രത്യക്ഷപ്പെടുന്നു. എട്ട്, സസ്യജീവന്‍ പ്രത്യക്ഷപ്പെടുന്നു [13]. ഒമ്പത്, ജന്തുജീവന്‍ പ്രത്യക്ഷപ്പെടുന്നു. പത്ത്, അടുത്തതായി പക്ഷികള്‍ പ്രത്യക്ഷപ്പെടുന്നു. പതിനൊന്ന്, സസ്തനികള്‍ പ്രത്യക്ഷപ്പെടുന്നു. പന്ത്രണ്ട്, അവസാനമായി മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നു [14]. മാനസിക ഉള്‍ക്കാഴ്ചയാല്‍ സ്വയാഹംബോധ പ്രതിരോധസംവിധാനവും സമൂഹചിന്തയും പ്രകാശിതമാകുമ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് അദൃശ്യമായതിനെ സങ്കല്പിക്കാനാകും: ഫിലോജനിയും സൃഷ്ടിവിവരണവും തമ്മില്‍ച്ചേര്‍ന്ന പരിമിതമായ ഒരു സംയോജനം.

ഉത്ഭവസിദ്ധാന്തങ്ങള്‍ (കോസ്മോളജി)                                                                                                                                                                  
ഐന്‍സ്റ്റീനും മഹാവിസ്ഫോടനവും മുതല്‍ സ്ഥിരാവസ്ഥയിലുള്ള ഒരു പ്രപഞ്ചസങ്കല്പം വരെ വ്യാപിച്ചുകിടക്കുന്നതാണ് പ്രപഞ്ചഘടനാശാസ്ത്രത്തിന്‍റെ സിദ്ധാന്തങ്ങള്‍. ക്വാണ്ടം രൂപം, സ്ട്രിംഗ് തിയറി, സകലതിനെയും സംബന്ധിക്കുന്ന മറ്റു സിദ്ധാന്തങ്ങള്‍ എന്നിവ നിരവധി പ്രസാധനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, തെരുവില്‍, മഹാവിസ്ഫോടനത്തിനു ചുറ്റുമാണ് ലോകം സഞ്ചരിക്കുന്നത്. ഒരു മഹാനാശമോ തുടര്‍വ്യാപനമോ അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്‍റെ സ്ഥിരാവസ്ഥാസിദ്ധാന്തത്തെ മഹാവിസ്ഫോടനസിദ്ധാന്തം കീഴടക്കിയതിനാല്‍, പ്രപഞ്ചത്തിനൊരംഭമുണ്ടെങ്കില്‍ ഒരു ആരംഭകനോ സൃഷ്ടാവോ ഉണ്ടാകുമെന്ന് പ്രപഞ്ചവിജ്ഞാനീയശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഐന്‍സ്റ്റീന്‍റെ ഗണിതശാസ്ത്രത്തെ സമീപിക്കാനാവാത്തതിനാല്‍ പ്രപഞ്ചവിജ്ഞാനീയത്തിലെ ദൈവസാന്നിദ്ധ്യം മതേതരരായ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. ഒരിക്കല്‍ ക്വാണ്ടം ഭൗതികശാസ്ത്രം ഗണിതശാസ്ത്രപരമായി സകലതിനെയും സംബന്ധിക്കുന്ന ഒരു സിദ്ധാന്തത്തില്‍ പൊതു ആപേക്ഷികതാസിദ്ധാന്തത്തോട് ചേരാനിടയുണ്ട് [17]. എന്നിരുന്നാലും അതേ സിദ്ധാന്തത്തോടൊപ്പം തന്നെ ദൈവവും പ്രപഞ്ചവിജ്ഞാനീയവും, പൊതു ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം ഭൗതികവാദവും തമ്മിലുള്ള വൈരുദ്ധ്യം തുടരുകതന്നെ ചെയ്യും. പ്രപഞ്ചവിജ്ഞാനീയവും മതവും ഇപ്പോള്‍ ഒരു പൊതുവ്യാഖ്യാനം പങ്കുവയ്ക്കുന്നുണ്ട്: കാരണം ഒരു ആരംഭമുണ്ട്, അതിനാല്‍ത്തന്നെ ഒരു ആരംഭകനും സ്രഷ്ടാവുമുണ്ട്.

ഉത്ഭവസിദ്ധാന്തങ്ങളുടെ ഒരു ഗാഢമായ സംയോജനം                                                                                                                                        
ഈ തലത്തില്‍ ഒരു സംയോജനം നടക്കമെങ്കില്‍ ബൈബിളില്‍ സത്യമുണ്ടെന്നും ഭൗതികശാസ്ത്രങ്ങളില്‍ വസ്തുതാപരമായ കൃത്യതയ്ക്ക് സാധ്യതയുണ്ടെന്നും ഉറപ്പാക്കണം. അതുകൂടാതെ, അവ തമ്മില്‍ ഗണിതശാസ്ത്രപരമായി കൃത്യതയുള്ള അകലവുമുണ്ടായിരിക്കണം [18]. കൃത്യമായിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന്‍റെ സ്ഥലകാലത്തിലുള്ള ചുരുളഴിയലിനെ സംബന്ധിക്കുന്ന ഗാഢമായ ശാസ്ത്രീയവിവരങ്ങളോട് സൃഷ്ടിവിവരണം ഒന്നൊന്നായി കൂടിച്ചേരുകയായിരുന്നു. ബൈബിളിന്‍റെ കിംഗ് ജയിംസ് വിവര്‍ത്തനമാണ് (ബെന്‍ ആഷേര്‍ ഗ്രന്ഥം) അതിനുപയോഗിച്ചത്. സൃഷ്ടിയുടെ 3,4,5,6,13 ദിവസങ്ങളിലെ വിവരങ്ങളാണ് ഉപയോഗപ്പെടുത്തിയത്. കാരണം അവ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പ്രപഞ്ചവിജ്ഞാനീയത്തിന്‍റെയും ഭൗമശാസ്ത്രത്തിന്‍റെയും ചരിത്രത്തിന്‍റെയും ഫോസിലുകളുടെയും വിവരങ്ങളോട് ബന്ധപ്പെടുത്താവുന്നയാണ്. ബൈബിള്‍ വ്യാഖ്യാനത്തിലെ ദിവസങ്ങള്‍ ശാസ്ത്രീയനിരീക്ഷണങ്ങളോട് ചേര്‍ത്തുവച്ചിരുന്നു. ബൈബിളില്‍ മൂന്നാം ദിനത്തിന്‍റെ ദൈര്‍ഘ്യം ശാസ്ത്രത്തോട് പൊരുത്തപ്പെടുന്നത് ഖരാവസ്ഥയിലുള്ള ഭൂമിയില്‍ വിത്തുകളുള്ള സസ്യജാലങ്ങള്‍ പ്രത്യക്ഷപ്പെടുന്നിടത്താണ്. മൂന്നാം ദിനത്തിന്‍റെ ദൈര്‍ഘ്യം 4,46 ബില്യണ്‍ വര്‍ഷങ്ങളായി കണക്കാക്കപ്പെടുന്നു. ഇപ്രകാരം, നാലാം ദിവസം ദൈവം പറഞ്ഞു, "രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ; അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ." നമ്മുടെ അന്തരീക്ഷം ദൃശ്യമാകുന്നതിനുള്ള കാലയളവായി ശാസ്ത്രം കണക്കാക്കുന്നത് ഈ യുഗമാണ്. ഈ കാലദൈര്‍ഘ്യം ഏകദേശം ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ മുതല്‍ 1,75 ബില്യണ്‍ വര്‍ഷങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്നു [20]. അപ്രകാരം തന്നെ അഞ്ചാം ദിവസം ദൈവം പറഞ്ഞു, "വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ." പക്ഷികള്‍ രൂപപ്പെടുന്നതുവരെയുള്ള കാലഘട്ടളില്‍ അഞ്ചാംദിനം വ്യാപിച്ചുകിടക്കുന്നു. ശാസ്ത്രീയമായിപ്പറയുമ്പോള്‍ ആദ്യകാലഘട്ടങ്ങളിലെ ജെല്ലി-ഫിഷ് മുതല്‍ പക്ഷികള്‍ വരെ രൂപപ്പെട്ട കാലമാണിത്. ഈ കാലദൈര്‍ഘ്യം ഏകദേശം 305,000,000 വര്‍ഷങ്ങളാണ്. അത് 500 മുതല്‍ 195 വരെ മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അങ്ങനെ ആറാം ദിവസം ദൈവം സസ്തനികളെയും മൃഗങ്ങളെയും സൃഷ്ടിച്ചു. ആധുനികസസ്തനികള്‍ 53,000,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രത്യക്ഷപ്പെട്ടത്. (ജലത്തിലുള്ളവ നേരത്തേ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു). മനുഷ്യന്‍റെ പ്രത്യക്ഷപ്പെടലോടെ ആറാം ദിവസം അവസാനിക്കുന്നു. ആയുധങ്ങളുപയോഗിക്കുന്ന പുരാതന ഹോമിനിഡുകള്‍ (ഹോമോ ഹാബിലിസ്) ഏകദേശം മൂന്നു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയിലാണ് പ്രത്യക്ഷപ്പെട്ടത് (പുതിയ തെളിവുകള്‍ അതിനും മുമ്പാണെന്നു പറയുന്നുണ്ട്). അതിനാല്‍ ആറാം ദിവസത്തിന്‍റെ കാലദൈര്‍ഘ്യം ഏകദേശം 50,000,000 വര്‍ഷങ്ങളായിരുന്നു [21].

വ്യത്യസ്തമായൊരു രീതിശാസ്ത്രമുപയോഗിച്ച്, പതിമൂന്നാം ദിനം, ക്രിസ്തുവിന് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മോശ എഴുതി, "ആയിരം ദിനങ്ങള്‍ അങ്ങേ ദൃഷ്ടിയില്‍ ഒരുദിനം പോലെയാണ് . . ." പതിമൂന്നാം ദിനത്തിന്‍റെ സമയദൈര്‍ഘ്യം ഒന്നുമുതല്‍ ആയിരം വരെ ദിനങ്ങളാണ്.

evolution Basic theories Basic theories of evolution hris Montoya David Montoya & Grime Mackie Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message