We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 10-Sep-2020
മരണാനന്തര ജീവിതത്തെക്കുറിച്ചും ആത്മാക്കളുടെ അവസ്ഥയെക്കുറിച്ചും കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനം. കത്തോലിക്കാ ആധ്യാത്മികതയിലെ മരിയഭക്തിയും ദിവ്യകാരുണ്യഭക്തിയും മറയാക്കി ഇവര്‍ ചില കത്തോലിക്കരെ ആകര്‍ഷിക്കുകയും തങ്ങളുടെ അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇവരുടെ പ്രബോധനങ്ങളില്‍ കത്തോലിക്കാ വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായ ചില പഠനങ്ങളെ ചുവടെ ചേര്‍ക്കുന്നു:
1. മരണശേഷം തനതു വിധിയുണ്ടെന്നും പ്രസ്തുത വിധിയിലൂടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിനോ ശുദ്ധീകരണ സ്ഥലത്തിനോ നരകത്തിനോ അര്‍ഹരായിത്തീരും എന്ന സഭാപ്രബോധനത്തെ സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനം നിഷേധിക്കുന്നു. സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ പഠനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തനതുവിധിയില്ല പൊതുവിധിമാത്രമേ ഉള്ളൂ എന്നതാണ്.ഇനി അഥവാ തനതുവിധിയുണ്ടെങ്കില്‍ത്തന്നെ അതു ശാശ്വതമായ വിധിയല്ല പൊതുവിധിവരെ ആത്മാക്കള്‍ക്ക് മാനസാന്തരത്തിന് അവസരമുണ്ടെന്നും അവര്‍ പഠിപ്പിക്കുന്നു.
മരണസമയത്ത് തനതുവിധി നടക്കുമെങ്കിലും ശരീരവുമായി ആത്മാവ് ഒന്നുചേരുന്ന പൊതുവിധിവരെ ശിക്ഷാവിധി അനുഭവിക്കുന്നില്ലെന്ന് വാദിച്ചിരുന്ന പാഷണ്ഡതകള്‍ സഭാചരിത്രത്തിലുണ്ട്. (cf. Tertullian, De Test. anima, IV). എന്നാല്‍, മരണസമയത്തുതന്നെ തനതുവിധിയുണ്ടെന്നും അതിനെത്തുടര്‍ന്ന് സ്വര്‍ഗ്ഗമോ നരകമോ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അനുഭവിക്കുന്നുവെന്നും സഭാപിതാക്കന്മാര്‍ പഠിപ്പിച്ചു (Hilary, Ps, cxxxiv, 22). വിശദാംശങ്ങള്‍ക്ക് ഈ ഗ്രന്ഥത്തിലെ തനതുവിധിയും പൊതുവിധിയും എന്ന പഠനം കാണുക.
2. നരകം നിത്യമാകയാല്‍ നരകത്തിലാണ്ടുപോയ ആത്മാക്കളെ രക്ഷിക്കുക അസാധ്യമാണ് എന്ന സഭാ പഠനത്തെ സ്പിരിറ്റ് ഇന്‍ ജീസസ് നിഷേധിക്കുന്നു. നരകശിക്ഷ നിത്യമല്ലെന്നും നരകത്തില്‍ ആയിരിക്കുന്ന ആത്മാക്കളോട് വചനം പ്രസംഗിച്ചു രക്ഷിക്കാനാവുമെന്നും പഠിപ്പിക്കുന്നത് സത്യവിശ്വാസത്തിന് വിരുദ്ധമാണ്. AD 543 ലെ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു:"നരകശിക്ഷ നിത്യമല്ലെന്നു പഠിപ്പിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു. പിശാചുകള്‍ക്കും തിന്മപ്രവര്‍ത്തിച്ചവര്‍ക്കുമായി നല്‍കപ്പെടുന്ന നരകശിക്ഷ നിത്യമല്ലെന്നു പഠിപ്പിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരാകുന്നു.
1215-ലെ ലാറ്ററന്‍ കൗണ്‍സിലും നരകശിക്ഷയുടെ നിത്യതയെ ഊന്നിപ്പറയുന്നു: "നരകത്തിലായ ആത്മാക്കള്‍ പിശാചിനോടൊപ്പം നിത്യശിക്ഷയ്ക്കും പീഡനത്തിനും വിധേയമാണ്." നരകശിക്ഷ നിത്യമാണെന്ന് വിശുദ്ധ വചനം അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നുണ്ട്: "ശപിക്കപ്പെട്ടവരേ നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍" (മത്താ 25:41); "ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യ രക്ഷയിലേക്കും പ്രവേശിക്കും" (മത്താ 25:46).
നരകശിക്ഷ നിത്യമാണെങ്കില്‍ അവിടെ നിന്ന് ആത്മാക്കളെ രക്ഷിക്കുക അസാധ്യമാണെന്ന് നാം മനസ്സിലാക്കണം. മരണശേഷമുള്ള മാനസാന്തരം അസാധ്യമാണെന്ന് വി. ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. കതകടച്ചു കഴിഞ്ഞു വരുന്ന കന്യകമാരും (മത്താ 25:11-13), യജമാനന്‍ വരുമ്പോള്‍ നിരുത്തരവാദപരമായി പെരുമാറിയ ഭൃത്യനും (മത്താ 24:47-51) നിത്യമായും പുറത്താക്കപ്പെടുന്നു. തീരുമാനമെടുക്കാനും തിരുത്താനുമുള്ള നിശ്ചിതസമയം കഴിഞ്ഞാല്‍ അത് സാധ്യമാവില്ല എന്നാണ് ഈ ഉപമകളിലൂടെ യേശു വ്യക്തമാക്കുന്നത്.
3. ക്രിസ്തുവിന്‍റെ പാതാള സന്ദര്‍ശനം എന്ന വിശ്വാസസത്യത്തെ ദുര്‍വ്യാഖ്യാനം ചെയ്ത്, അവന്‍ നരകത്തിലെത്തി ആത്മാക്കളെ രക്ഷിച്ചു സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയതായി സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനം വാദിക്കുന്നു. 1 പത്രോ 3:19; 4:6; എഫേ 4:8; യൂദാ 1:6; യോഹ 5:26 തുടങ്ങിയ വചനഭാഗങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്താണ് തങ്ങളുടെ അബദ്ധ സിദ്ധാന്തത്തിന് ഇവര്‍ പ്രചാരണം നല്‍കുന്നത്. എന്നാല്‍ ഈ വചനങ്ങളൊന്നും യേശുവിന്‍റെ നരകസന്ദര്‍ശനത്തെ സാധൂകരിക്കുന്നില്ല. ഈ വചനഭാഗങ്ങളെ ആധാരമാക്കി ക്രിസ്തു പാതാളങ്ങളിലിറങ്ങി എന്ന വിശ്വാസസത്യത്തെ വിശദീകരിച്ചുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1989 ജനുവരി 11 ന് നല്‍കിയ വിശദീകരണത്തില്‍ മൂന്നു കാര്യങ്ങള്‍ക്ക് മാര്‍പാപ്പാ ഊന്നല്‍ നല്‍കുന്നുണ്ട്:
4. മറ്റേതൊരു വിഘടിതഗ്രൂപ്പിനേയും പോലെ സ്പിരിറ്റ് ഇന്‍ ജീസസ്സും മനുഷ്യരെ നല്ലവരെന്നും മോശക്കാരെന്നും തരംതിരിക്കുന്നു. തങ്ങളുടെയൊപ്പം നില്ക്കുന്നവരും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളുമായവര്‍ നല്ലവരും ദൈവമക്കളുമാണ്. എന്നാല്‍ തങ്ങളുടെ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ സാത്താന്‍റെ സന്താനങ്ങളും ദുഷ്ടതയുടെ അവതാരങ്ങളുമാണ്. ഇത്തരം മാനദണ്ഡങ്ങളുപയോഗിച്ചു മനുഷ്യരെ തരംതിരിക്കുന്ന അബദ്ധങ്ങള്‍ വിഘടിത ഗ്രൂപ്പുകളില്‍ സാധാരണമാണ് (ഉദാ: രക്ഷിക്കപ്പെട്ടവരും രക്ഷിക്കപ്പെടാത്തവരും, ആത്മാവില്‍ സ്നാനം സ്വീകരിച്ചവരും സ്നാനം സ്വീകരിക്കാത്തവരും, വീണ്ടും ജനിച്ചവരും വീണ്ടും ജനിക്കാത്തവരും). എന്നാല്‍ സ്പിരിറ്റ് ഇന്‍ ജീസസ്സ് ഒരു പടി കൂടി കടന്ന് മനുഷ്യരെ പ്രകൃത്യാ തന്നെ ദൈവമക്കളും പിശാചിന്‍റെ മക്കളുമായി തരംതിരിച്ചിരിക്കുന്നു.
5. ജന്മനാതന്നെ ഒരു വ്യക്തിയെ തിന്മയുടെ അവതാരമായി കരുതുന്നത് തെറ്റായ ധാര്‍മ്മിക വീക്ഷണമാണ്. ഈ വ്യാഖ്യാനമനുസരിച്ച് കായേന്‍റെ തെറ്റിന് ഉത്തരവാദി കായേനല്ല അവന്‍റെ പിതാവായ ആദമാണ്. ലോകത്തിലെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമായി പരേതാത്മാക്കളെ കരുതുന്ന സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ അബദ്ധസിദ്ധാന്തത്തിന്‍റെ ഉറവിടം മനുഷ്യനെക്കുറിച്ചുള്ള അവരുടെ തെറ്റായ വീക്ഷണമാണ്. തങ്ങളുടെ വീക്ഷണത്തിന് ആധാരമായി ഇക്കൂട്ടര്‍ കരുതുന്നത് ഉല്‍പ 6:1-4 ലെ ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും വിവാഹത്തെയാണ്. എന്നാല്‍ ഈ വചനഭാഗത്തിന് സ്പിരിറ്റ് ഇന്‍ ജീസസ്സ് നല്‍കുന്ന വിശദീകരണം അബദ്ധജടിലമാണ്. ഇസ്രായേലിന്‍റെ ചരിത്രവുമായി ബന്ധപ്പെടുത്തിവേണം ഉല്‍പത്തി 6:1-4 ലെ വിവരണവും വ്യാഖ്യാനിക്കാന്‍.
ദൈവപുത്രന്മാര്‍ എന്നത് ഇസ്രായേലിലെ രാജാക്കന്മാരെ വിശേഷിപ്പിക്കുന്ന പദമാണ് (ഉദാ: സങ്കീ. 2, 82). ഈ ദൈവപുത്രന്മാര്‍ (രാജാക്കന്മാര്‍) വിജാതീയസ്ത്രീകളെ (മനുഷ്യപുത്രിമാരെ) വിവാഹം ചെയ്യുക വഴി ഇസ്രായേല്‍ വിഗ്രഹാരാധനയിലേക്ക് തിരിയുകയും ദൈവപ്രമാണം ലംഘിക്കുകയും ചെയ്തു (സോളമന്‍റെ കാലം അനുസ്മരിക്കുക). പ്രസ്തുത തിന്മയെ സൂചിപ്പിക്കുന്ന പ്രതീകാത്മക വിവരണത്തെ പിശാചിനും മക്കളുണ്ടാകുന്നതായി ചിത്രീകരിച്ച്, അതിനെ അടിസ്ഥാനമാക്കി തെറ്റായ നരവംശദൈവശാസ്ത്രം തന്നെ ചമയ്ക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ വക്താക്കള്‍ ദയവായി വി. ഗ്രന്ഥത്തെ അര്‍ഹമായ ഗൗരവത്തോടെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കണം.
6. ഇതരമതവിശ്വാസികളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പൈശാചികമായി ചിത്രീകരിച്ച് മതസ്പര്‍ദ്ധയും വര്‍ഗ്ഗീയ ധ്രുവീകരണവും പരത്തുന്നതിന് സ്പിരിറ്റ് ഇന്‍ ജീസസിന്‍റെ പഠനങ്ങള്‍ കാരണമാകുന്നുണ്ട്. മറ്റു മതസ്ഥരുടെ രക്ഷയെക്കുറിച്ചു മാത്രമല്ല, അവരുടെ സംസ്ക്കാരത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും അങ്ങേയറ്റം അവഹേളനാപരമായാണ് സ്പിരിറ്റ് ഇന്‍ ജീസസ്സ് പ്രതികരിക്കുന്നത്.
Spirit in Jesus sects Mar Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206