We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Jose Porunnedom On 29-May-2021
സഭാധികാരികളെല്ലാം ആഢംബര ജീവിതം നയിക്കുന്നു എന്നും അതിനുപയോഗിക്കുന്നത് ജനങ്ങളുടെ നേര്‍ച്ചപ്പണമാണ് എന്നും വ്യാപകമായ പ്രചരണം നവമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പലരുടെയും ചര്‍ച്ചകളിലും സമാനആശയങ്ങള്‍ നിഴലിക്കുന്നതായി കേള്‍ക്കുന്നു. ഈ വിഷയത്തില്‍ ആദ്യമായി ചിന്തിക്കേണ്ടത് "സഭാധികാരികള്‍" എന്ന പദം ആരെയൊക്കെയാണ് വിവക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ്. മാര്‍പാപ്പ, മെത്രാന്മാര്‍, വൈദികര്‍ ചിലപ്പോഴെങ്കിലും സന്ന്യാസസമൂഹങ്ങളുടെ അധികാരികള്‍ എന്നിവരെ ആയിരിക്കാം ഇത്തരം ആരോപണങ്ങളില്‍ സഭാധികാരികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവരിലാരെങ്കിലും ആഢംബരജീവിതം നയിക്കുന്നവരാകാം എന്നതുകൊണ്ട്എല്ലാവരും അപ്രകാരമാണ് എന്ന് പറയാന്‍ സാധിക്കില്ലല്ലോ.
ആഡംബരജീവിതം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതും ഒരു പ്രശ്നമാണ്. എത്ര ദരിദ്രസാഹചര്യങ്ങളില്‍ നിന്ന് വരുന്ന വ്യക്തിയാണെങ്കിലും ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആയാല്‍ അദ്ദേഹത്തിന് താമസിക്കാനും യാത്രചെയ്യാനും സുരക്ഷാകാര്യങ്ങള്‍ നോക്കാനും മറ്റുമായി ധാരാളം ആളുകളും സൗകര്യങ്ങളുമുണ്ടായിരിക്കും. അത് അവരാരും പറഞ്ഞിട്ടാകണമെന്നുമില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം തന്നെ ഏറ്റവും നല്ല ഉദാഹരണം. രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം വച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും അത് ആഡംബരം തന്നെയായിരിക്കും. അപ്പോള്‍ ജനങ്ങള്‍ക്ക് പറയാം അവര്‍ ഞങ്ങളുടെ നികുതിപ്പണം കൊണ്ട് ആഡംബരജീവിതം നയിക്കുന്നെന്ന്. സഭാധികാരികളുടെ കാര്യത്തിലും എതാണ്ട് ഇതൊക്കെത്തന്നെയാണ് സ്ഥിതി. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാക്ക് നീന്താന്‍ അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയുടെ സമീപത്ത് ഒരു നീന്തല്‍ക്കുളം നിര്‍മ്മിച്ചതിനെപ്പറ്റി അക്കാലത്ത് വലിയ വിമര്‍ശനം ഉയര്‍ന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞതിതാണ്: വിമര്‍ശിക്കുന്നവര്‍ ചിന്തിച്ചു നോക്കുക. ഒരു നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതാണോ ഉടനെ തന്നെ ഒരു കോണ്‍ക്ലേവ് നടത്തുന്നതാണൊ സാമ്പത്തികമായി ലാഭകരമെന്ന്.
സാധാരണയായി പ്രധാനപ്പെട്ട അതിഥികള്‍ വരുമ്പോള്‍ വലിയ സദ്യ ഒരുക്കുക എന്നത് നമ്മുടെ പതിവാണ്. അതിനവര്‍ ഉത്തരവാദികളല്ലല്ലോ. അപ്പോള്‍ അവര്‍ ആഡംബര ഭക്ഷണം കഴിക്കുന്നു എന്ന് വേണമെങ്കില്‍ ആരോപിക്കാം. അവര്‍ ഉപയോഗിക്കുന്ന വാഹനം ആഡംബര വാഹനമാണെന്ന് ആരോപിക്കപ്പെടുന്നത് സര്‍വ്വസാധാരണമാണ്. ജീവിതത്തില്‍ വേഗതയും തെരക്കും വര്‍ദ്ധിച്ച സാഹചര്യത്തില്‍ വളരെയധികം ഉത്തരവാദിത്വങ്ങള്‍ പല സ്ഥലത്തായി നിര്‍വ്വഹിക്കേണ്ടവരാണ് സഭാനേതൃത്വത്തിലുള്ളവര്‍. വളരെ ദൂരം യാത്ര ചെയ്ത് ചെന്ന് രണ്ടും മൂന്നും മണിക്കൂറുകള്‍ നീളുന്ന പരിപാടികളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കേണ്ടവര്‍ ആരോഗ്യത്തിന് ഹാനികരമാകാതെയും കൃത്യനിഷ്ഠപാലിച്ചും അവ ചെയ്യണമെങ്കില്‍ അതിനനുസരിച്ചുള്ള യാത്രാസൗകര്യങ്ങളും വേണ്ടി വരും. അതില്‍ തന്നെ മിതത്വം പാലിക്കണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
സഭാനേതൃത്വത്തിലുള്ളവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് വേണ്ടി വരുന്ന ചെലവുകള്‍ സഭയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പൊതുഫണ്ടില്‍ നിന്നാണ് ചെലവാക്കുന്നത്. ആ പണം എങ്ങനെ ഉണ്ടാകുന്നു എന്ന് മുമ്പ് പറഞ്ഞു കഴിഞ്ഞു. അതെല്ലാം നേര്‍ച്ചപ്പണമല്ല എന്ന് അതില്‍ നിന്ന് വ്യക്തമാണ്.
church property luxury church property and luxury Bishop Jose porunnedom Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206