x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

"ശരീരത്തിൻ്റെ" ഉയിർപ്പിൽ നാം വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?

Authored by : Congregation for Doctrine of the Faith On 18-Dec-2021

മനുഷ്യവംശത്തെ രക്ഷിക്കാൻ വേണ്ടി ദൈവം തന്നെ യേശുക്രിസ്തുവിൽ "മാംസം" (മനുഷ്യാവതാരം) സ്വീകരിച്ചു. ബൈബിളിൽ “മാംസം" എന്ന പദം മനുഷ്യനെ അവൻ്റെ ദുർബലതയിലും മർത്ത്യതയിലും ചിത്രീകരിക്കുന്നു. എന്നാലും, മനുഷ്യ “മാംസ"ത്തെ ദൈവം തരംതാണ ഒന്നായി കരുതുന്നില്ല. ദൈവം മനുഷ്യൻ്റെ ആത്മാവിനെ മാത്രമല്ല രക്ഷിക്കുന്നത്. അവനെ മുഴുവനായി ശരീരത്തെയും ആത്മാവിനെയും രക്ഷിക്കുന്നു [988 -991, 997-1001, 1015]

ദൈവം നമ്മെ ശരീരവും ("മാംസം") ആത്മാവുമുള്ളവരായി സൃഷ്ടിച്ചു. ലോകാവസാനത്തിൽ മാംസത്തെ പഴകിയ കളിപ്പാട്ടം പോലെ തള്ളിക്കളയുന്നില്ല. "അവസാനനാളിൽ" അവിടന്ന് സൃഷ്ടി മുഴുവനെയും നവീകരിക്കുകയും നമ്മെ "മാംസ"ത്തോടു കൂടിയവരായി ഉയിർപ്പിക്കുകയും ചെയ്യും. നമ്മൾ രൂപാന്തരീകൃതമാകും. എന്നാലും നാം നമ്മുടെ ഘടകത്തിൽ നമ്മെത്തന്നെ അനുഭവിക്കും എന്നാണ് ഇതിൻ്റെ അർത്ഥം. യേശുവിനും “മാംസ"ത്തിലായിരിക്കുകയെന്നത് ഒരു ഘട്ടം മാത്രമായിരുന്നില്ല. ഉത്ഥിതനായ കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോൾ ശിഷ്യന്മാർ അവിടത്തെ ശരീരത്തിൽ മുറിവുകൾ കണ്ടു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:153)

Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message