We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 12-Jul-2022
വ്യത്യസ്തനാമങ്ങൾ ഈ രഹസ്യത്തിൻ്റെ അളവറ്റ സമ്പന്നതയെ സൂചിപ്പിക്കുന്നു. വിശുദ്ധ ബലി, വിശുദ്ധ കുർബാന, കുർബാനയെന്ന യാഗം, കർത്താവിൻ്റെ അത്താഴം, അപ്പംമുറിക്കൽ, സ്തോത്രയാഗ സമ്മേളനം, കർത്താവിൻ്റെ പീഡാസഹനത്തിൻ്റെയും മരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും സ്മാരകം, വിശുദ്ധവും ദൈവികവുമായ ലിറ്റർജി, വിശുദ്ധ രഹസ്യങ്ങൾ, വിശുദ്ധ സംസർഗം.
വിശുദ്ധ ബലി, വിശുദ്ധ കുർബാന, കുർബാനയെന്ന ബലി: എല്ലാ ബലികളെയും പൂർത്തിയാക്കുകയും അതിശയിക്കുകയും ചെയ്യുന്ന ക്രിസ്തുവിൻ്റെ ഏക ബലി ദിവ്യകാരുണ്യാഘോഷത്തിൽ സന്നിഹിതമാക്കപ്പെടുന്നു. സഭയും വിശ്വാസികളും തങ്ങളുടെ ആത്മദാനം വഴി ക്രിസ്തുവിൻ്റെ ബലിയോട് തങ്ങളെത്തന്നെ ഐക്യപ്പെടുത്തുന്നു. ഇംഗ്ലീഷിൽ വിശുദ്ധ കുർബാനക്ക് മാസ്(Mass) എന്നു പറയും. കുർബാന കഴിയുമ്പോൾ ആളുകളെ പിരിച്ചയയ്ക്കുന്നതിനു ലത്തീനിൽ പറയുന്നത് “ഇത്തേ, കോൺഗ്രിഗാസ്യോ മീസാ എസ്ത്" (നിങ്ങൾക്കു പോകാം, സമൂഹം അയയ്ക്കപ്പെട്ടു) എന്ന വാചകത്തിലെ "മീസാ" പില്ക്കാലത്ത് കുർബാനയുടെ പേരായിത്തീർന്നു. ആ ലത്തീൻ വാക്കിൽ നിന്നാണ് മാസ്സ് എന്ന വാക്കുണ്ടായത്.
കർത്താവിൻ്റെ അത്താഴം: ഓരോ കുർബാനയാഘോഷവും കർത്താവ് ശിഷ്യന്മാരോടൊപ്പം നടത്തിയ അത്താഴത്തിൻ്റെ ആഘോഷം തന്നെയാണ്. അതേസമയം അത് കാലത്തിൻ്റെ അവസാനം രക്ഷിക്കപ്പെട്ടവരോടുകൂടെ കർത്താവ് ആഘോഷിക്കാനിരിക്കുന്ന വിരുന്നിന്റെ മുന്നാസ്വാദനവുമാണ്. മനുഷ്യരായ നമ്മൾ ദൈവാരാധനാ ശുശ്രൂഷ നടത്തുകയല്ല. കർത്താവാണ് നമ്മെ ദൈവാരാധനയ്ക്കായി വിളിക്കുന്നത്. അവിടന്ന് ലിറ്റർജിയിൽ നിഗൂഢമായി സന്നിഹിതനായിരിക്കുകയും ചെയ്യുന്നു.
അപ്പം മുറിക്കൽ യഹൂദർ ഭക്ഷണ സമയത്തു നടത്തിയിരുന്ന ഒരു പ്രാചീന ചടങ്ങായിരുന്നു “അപ്പം മുറിക്കൽ" യേശു തന്നെത്തന്നെ “നമുക്കു” (റോമാ 8:32) ദാനമായി തന്നുവെന്നു വ്യക്തമാക്കാൻ വേണ്ടി അത് അനുഷ്ഠിച്ചു. കർത്താവിൻ്റെ ഉത്ഥാനാനന്തരം ശിഷ്യന്മാർ അപ്പം മുറിക്കലിൽ അവിടത്തെ തിരിച്ചറിഞ്ഞു. ആദിമ സഭ, അവരുടെ ലിറ്റർജിക്കൽ തിരുനാളുകളെ “അപ്പം മുറിക്കൽ" എന്നു വിളിച്ചു.
സ്തോത്രയാഗസമ്മേളനം (Eucharistic Assembly); കർത്താവിൻ്റെ അത്താഴത്തിൻ്റെ ആഘോഷം. കൃതജ്ഞതാപ്രകടനത്തിൻ്റെ ഒരു സമ്മേളനം കൂടിയാണ്. അതിൽ തൻ്റെ ദൃശ്യമായ പ്രകാശനം കണ്ടുമുട്ടുന്നു.
കർത്താവിൻ്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയുടെ സ്മാരകം: കുർബാനയാഘോഷത്തിൽ സമൂഹം തനിച്ച് ആഘോഷിക്കുന്നില്ല. സഹനത്തിലൂടെയും മരണത്തിലൂടെയും ജീവനിലേക്ക് ക്രിസ്തു കടന്നു പോയ രക്ഷാകരമായ യാത്രയുടെ സാന്നിധ്യം സഭ വീണ്ടും വീണ്ടും കണ്ടെത്തുകയും ആഘോഷിക്കുകയും ചെയ്യുകയാണ്.
വിശുദ്ധവും ദൈവികവുമായ ലിറ്റർജി, വിശുദ്ധ രഹസ്യങ്ങൾ: കുർബാനയാഘോഷത്തിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള സഭ ഒറ്റ വിരുന്നാഘോഷത്തിൽ ഐക്യപ്പെടുന്നു. ക്രിസ്തു സന്നിഹിതനായിരിക്കുന്ന കുർബാനാപരമായ ദാനങ്ങൾ ലോകത്തിലെ ഏറ്റവും വിശുദ്ധ വസ്തുക്കളാണ്. അതുകൊണ്ട് നാം പരമ പരിശുദ്ധ കൂദാശയെന്നു പറയുന്നു.
വിശുദ്ധ സംസർഗം: വിശുദ്ധ കുർബാനയിൽ നാം നമ്മെത്തന്നെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുന്നു. ക്രിസ്തുവിലൂടെ നാം പരസ്പരം ഐക്യപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് വിശുദ്ധ സംസർഗമെന്ന് (വിശുദ്ധ കൂട്ടായ്മ) പറയുന്നു. വിശുദ്ധ സംസർഗത്തിന് കമ്യൂണിയൻ എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. കമ്യൂണിയോ (കൂട്ടായ്മ) എന്ന ലത്തീൻ വാക്കിൽ നിന്നാണ് ആ പദമുണ്ടായത്.
church communion holy mass lords supper holy communion eucharist കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം youcat 212 യേശു നമ്മോടൊപ്പം കഴിക്കുന്ന ഭക്ഷണത്തിന് ഏതെല്ലാം പേരുകളാണുള്ളത്? ആ പേരുകളുടെ അർത്ഥമെന്താണ്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206