We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
സഭയുടെ വിശ്വാസസത്യങ്ങളെയും പഠനങ്ങളെയും രൂപികരിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ സ്വാധിനം ചെലുത്തിയിട്ടുള്ളത് സാര്‍വ്വത്രിക സൂനഹദോസുകളാണ്. സഭയെ നിരന്തരമായി നയിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ പ്രേരിതമായി മെത്രാന്‍മാരുടെ കൂട്ടായ്മയില്‍ മാര്‍പാപ്പ നടത്തുന്ന പ്രഖ്യാപനങ്ങള്‍ എന്ന നിലയില്‍ സാര്‍വ്വത്രിക സൂനഹദോസുകളുടെ പഠനങ്ങള്‍ ദൈവശാസ്ത്രനാമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. നാളിതുവരെയുള്ള സാര്‍വ്വത്രീക സൂനഹദോസ്സുകളുടെ ലഘുവിവരണമാണ് ചുവടെചേര്‍ക്കുന്നത്.
കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടിയ ഈ സാര്‍വ്വത്രിക സൂനഹദോസില്‍ ആണ് നിഖ്യാ വിശ്വാസപ്രമാണം രൂപംകൊണ്ടത്.
ഡമാസൂസ് പാപ്പയും തെയോഡോഷ്യസ് ഒന്നാമന്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് വിളിച്ചുകൂട്ടി. വിശ്വാസപ്രമാണം പൂര്‍ത്തീകരിച്ചു.
അലക്സാണ്ഡ്രിയായിലെ മെത്രാനായ സിറിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ സൂനഹദോസില്‍ നെസ്തോറിയൂസിന്‍റെ പ്രബോധനങ്ങളെ പാഷണ്ഡതയായി പ്രഖ്യാപിച്ചു.
യൂത്തിക്കസ് അവതരിപ്പിച്ച ഏകസ്വഭാവവാദത്തെ നിഷേധിക്കാന്‍ വാലന്‍റയിന്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടിയ ഈ സൂനഹദോസില്‍ ലെയോ ഒന്നാമന്‍ പാപ്പാ തന്‍റെ പ്രതിനിധികളെ അയച്ചിരുന്നു. ഈശോയുടെ ഏകവ്യക്തിത്വത്തേയും ഇരു സ്വഭാവങ്ങളെയും ഈ സൂനഹദോസ് വ്യക്തമായി നിര്‍വ്വചിച്ചു.
വിജിലിയൂസ് പാപ്പയുടെ കാലഘട്ടത്തില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടി. ഒരിജന്‍റെ തെറ്റായ പ്രബോധനങ്ങളെ തള്ളിക്കളഞ്ഞു.
അഗാത്തോ മാര്‍പാപ്പയുടെ പ്രതിനിധികള്‍ പങ്കെടുത്ത ഈ സൂനഹദോസ് കോണ്‍സ്റ്റന്‍റയിന്‍ നാലാമന്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടി.
ഡ്രിയാന്‍ ഒന്നാമന്‍ പാപ്പയുടെ കാലഘട്ടത്തില്‍ കോണ്‍സ്റ്റന്‍റയിന്‍ ആറാമന്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടി.
അഡ്രിയാന്‍ രണ്ടാമന്‍ പാപ്പാ ഈ സൂനഹദോസ് അംഗികരിച്ചു.
റോമിലെ ലാറ്ററന്‍ കൊട്ടാരത്തില്‍ വച്ചു നടത്തപ്പെട്ട ഈ സൂനഹദോസ് കല്ലിസ്റ്റസ് രണ്ടാമന്‍ പാപ്പ വിളിച്ചുകൂട്ടി.
ഇന്നസെന്‍റ് രണ്ടാമന്‍ മാര്‍പാപ്പ വിളിച്ചുകൂട്ടി.
അലക്സാണ്ടര്‍ മൂന്നാമന്‍ മാര്‍പാപ്പ വിളിച്ചുകൂട്ടി.
ഈ സാര്‍വ്വത്രിക സൂനഹദോസ് വിളിച്ചുകൂട്ടിയത് ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പായാണ്. വി. കുര്‍ബാനയില്‍ അപ്പത്തിനും വീഞ്ഞിനും സംഭവിക്കുന്ന മാറ്റത്തെ സൂചിപ്പിക്കാന്‍ വസ്തുഭേദം എന്നവാക്ക് ആദ്യമായി ഈ കൗണ്‍സിലാണ് ഉപയോഗിച്ചത്.
ഇന്നസെന്‍റ് നാലാമന്‍ പാപ്പ വിളിച്ചുകൂട്ടി.
ഗ്രിഗറി പത്താമന്‍ പാപ്പാ വിളിച്ചുകൂട്ടിയ ഈ സൂനഹദോസില്‍ റോമ സഭയും ഗ്രീക്കുസഭയും തമ്മിലുള്ള ഭിന്നതകള്‍ താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടു.
ഫ്രാന്‍സിലെ വിയന്നായില്‍ നടന്ന ഈ സൂനഹദോസ് ക്ലമെന്‍റ് അഞ്ചാമന്‍ പാപ്പായുടെ കല്‍പനപ്രകാരമാണ് വിളിച്ചുകൂട്ടിയത്.
ഗ്രിഗറി പതിനൊന്നാമന്‍ പാപ്പായാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്. പാശ്ചാത്യ സഭയിലെ വലിയ ഭിന്നതയുടെ കാലഘട്ടത്തിലാണ് ഈ സൂനഹദോസ് നടന്നത്.
എവുജിന്‍ നാലാമന്‍ പാപ്പാ ഈ സൂനഹദോസ് വിളിച്ചുകൂട്ടി.
ജൂലിയസ് രണ്ടാമന്‍ പാപ്പായുടെയും ലെയോ പത്താമന്‍ പാപ്പായുടെയും കാലഘട്ടത്തിലാണ് ഈ സൂനഹദോസ് നടന്നത്.
അഞ്ച് മാര്‍പാപ്പമാരുടെ കാലഘട്ടത്തിലാണ് ഈ സൂനഹദോസ് നടന്നത്. (പോള്‍ കകക, ജൂലിയസ്സ് കകക, മാര്‍സെല്ലൂസ് കക, പോള്‍ കഢ, പീയുസ് കഢ) പതിനാറാം നൂറ്റാണ്ടിലെ പ്രതിനവീകരണ പ്രസ്ഥാനത്തിന്‍റെ ചുക്കാന്‍പിടിച്ചത് ഈ സൂനഹദോസ് ആണ്.
ഒന്‍പതാം പീയുസ് മാര്‍പാപ്പയാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്.
സഭയെ ആധുനീകരിക്കുക എന്ന ലക്ഷ്യത്തോടെ ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പ ഈ സൂനഹദോസ് വിളിച്ചുകൂട്ടി.
Universal Synods catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206