x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ പരിശുദ്ധ സിംഹാസനം

ആരാധനാവൈവിധ്യവും രഹസ്യത്തിൻ്റെ ഏകത്വവും

Authored by : Congregation for Doctrine of Faith On 06-Feb-2022

വകുപ്പ്‌ 2 

ആരാധനാവൈവിധ്യവും രഹസ്യത്തിൻ്റെ   ഏകത്വവും

ആരാധനാപാരമ്പര്യങ്ങളും സഭയുടെ കാതോലികത്വവും

ജറുസലെമിലെ പ്രഥമസമൂഹംമുതൽ ക്രിസ്തുവിൻ്റെ ദ്വിതീയാഗമനംവരെ, ഒരേ പെസഹാരഹസ്യമാണു സഭ, അപ്പസ്തോലികവിശ്വാസത്തോടു വിശ്വസ്ഥത പുലര്‍ത്തിക്കൊണ്ട്‌ ഓരോ സ്ഥലത്തും ആഘോഷിക്കുന്നത്‌. ആരാധനയില്‍ ആഘോഷിക്കപ്പെടുന്ന രഹസ്യം ഒന്നുതന്നെയാണ്‌, എന്നാല്‍ അതിൻ്റെ ആഘോഷരൂപങ്ങള്‍ വിവിധങ്ങളാണ്‌.

ക്രിസ്തുരഹസ്യം ഏതെങ്കിലുമൊരു ആരാധനാപാരമ്പര്യത്തിൽ മാത്രം പൂര്‍ണമായി പ്രകാശിതമാകാനാവാത്തവിധം അഗാധമായവിധത്തില്‍ സമ്പന്നമാണ്‌. ഈ റീത്തുകളുടെ ഉദ്ഭവത്തിൻ്റെയും വികസനത്തിൻറെയും ചരിത്രം ശ്രദ്ധേയമായ ഒരു പരസ്പരപൂരകത്വത്തിനു സാക്ഷ്യം വഹിക്കുന്നു. സഭകള്‍ അവയുടെ ആരാധനാപാരമ്പര്യങ്ങള്‍, വിശ്വാസത്തിലും വിശ്വാസത്തിൻ്റെ കൂദാശകളുടെ ഐകൃത്തിലും ജീവിച്ചപ്പോള്‍ അവര്‍ പരസ്പരം സമ്പന്നമാക്കുകയും പാരമ്പര്യത്തോടും സഭ മുഴുവൻ്റെയും പൊതുദൗത്യത്തോടുമുള്ള വിശ്വസ്തതയില്‍ വളരുകയുംചെയ്തു.          

വൃത്യസ്‌തങ്ങളായ ആരാധാപാരമ്പര്യങ്ങള്‍ ഉടലെടുത്തതു സഭയുടെ ദൗത്യംമൂലംതന്നെയാണ്‌. ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഒരേ ഭൂപ്രദേശങ്ങളിലുള്ള സഭകള്‍, ക്രിസ്തുവിൻ്റെ രഹസ്യത്തെ ആ സംസ്കാരത്താല്‍ മുദ്രിതമായ സവിശേഷ പ്രകാശനങ്ങളിലൂടെ ആഘോഷിക്കാന്‍ ഇടയായി; “വിശ്വാസനിക്ഷേപത്തിൻ്റെ" പാരമ്പര്യത്തിലും, ആരാധനയുടെ പ്രതീകാത്മകതയിലും, സഹോദരപരമായ സംസർഗത്തിൻ്റെ സംഘടനയിലും, രഹസ്യങ്ങളെ സംബന്ധിച്ചുള്ള ദൈവശാസ്ത്രപരമായ ഗ്രഹിക്കലിലും, വിശുദ്ധിയുടെ വിവിധരൂപങ്ങളിലും. ഒരു പ്രാദേശികസഭയുടെ ആരാധനാജീവിതത്തില്‍, സകലജനതകളുടെയും പ്രകാശവും രക്ഷയുമായ ക്രിസ്തു ആ പ്രത്യേക ജനതയ്ക്കും സംസ്കാരത്തിനും വെളിവാക്കപ്പെടുന്നു. ആ ജനത്തിലേക്കും സംസ്‌കാരത്തിലേക്കുമാണല്ലോ ആ സഭ അയയ്ക്കപ്പെട്ടതും വേരുറച്ചതും. സഭ കാതോലികമാണ്‌. സംസ്‌കാരങ്ങളുടെ യഥാര്‍ഥമായ എല്ലാ സമ്പന്നതകളെയും ശുദ്ധീകരിച്ചു കൊണ്ട്‌ അവയെ തൻ്റെ ഐക്യത്തില്‍ ശേഖരിക്കാന്‍ അവള്‍ക്കു കഴിവുണ്ട്‌.

ഇന്നു സഭയില്‍ ഉപയോഗിച്ചുവരുന്ന ആരാധനാപാരമ്പര്യങ്ങള്‍ അഥവാ റീത്തുകള്‍ ലത്തീന്‍ (പ്രധാനമായും റോമന്‍ റീത്ത്‌, എന്നാല്‍ അംബ്രോസിയന്‍ റീത്തുപോലുള്ള ചില പ്രാദേശികസഭകളുടെ റീത്തുകളും അല്ലെങ്കില്‍ ചില സന്ന്യാസസമുഹങ്ങളുടെ റീത്തുകളും), ബൈസന്‍റയിന്‍, അലക്സാന്‍ഡ്രിയന്‍ അഥവാ കോപ്ററിക്‌, സിറിയന്‍, അര്‍മേനിയന്‍, മാറോനീത്താ, കല്‍ദായ എന്നിവയാണ്‌. “നിയമപരമായി അംഗീകൃതമായ എല്ലാ റീത്തുകള്‍ക്കും പരിശുദ്ധസഭാമാതാവു തുല്യാവകാശവും ശ്രേഷ്ഠതയുമാണു കല്‍പിക്കുന്നതെന്നും, ഭാവിയില്‍ അവയെ സംരക്ഷിച്ചു സര്‍വവിധത്തിലും പരിപോഷിപ്പിക്കുവാന്‍ അവള്‍ ആഗ്രഹിക്കുന്നുവെന്നും പാരമ്പര്യത്തോടുള്ള വിശ്വസ്തമായ അനുസരണത്തില്‍ ഈ വിശുദ്ധ സുനഹദോസു പ്രഖ്യാപിക്കുന്നു."

ആരാധനയും സംസ്‌കാരങ്ങളും

അതുകൊണ്ട്‌ ആരാധനയുടെ ആഘോഷം വ്യത്യസ്ത  ജനതകളുടെ പ്രതിഭയ്ക്കും സംസ്‌കാരത്തിനും ചേര്‍ന്നതായിരിക്കണം. ക്രിസ്തുരഹസ്യം “എല്ലാ ജനതകളെയും അറിയിക്കുന്നതിനും... വിശ്വാസത്തിൻറെ അനുസരണം സംജാതമാക്കുന്നതിനും" അതു പ്രഘോഷിക്കപ്പെടണം. എല്ലാ സംസ്‌കാരങ്ങളിലും അതു പ്രഘോഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ജീവിതത്തില്‍ പകര്‍ത്തപ്പെടുകയും വേണം; എന്നാല്‍ അവ നിര്‍മാര്‍ജനം ചെയ്യപ്പെടാതെ വീണ്ടെടുക്കപ്പെടുകയും പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യുന്ന വിധത്തിലായിരിക്കണം. ക്രിസ്തുവിനാല്‍ ആദാനംചെയ്യപ്പെടുകയും രൂപാന്തരപ്പെടുത്തപ്പെടുകയും ചെയ്ത അവരുടെതന്നെ മാനുഷികസംസ്കാരത്തോടുകൂടെയും അതിലൂടെയുമാണ്‌ ഏക ആത്മാവില്‍ പിതാവിനെ മഹത്വപ്പെടുത്താനായി ദൈവമക്കളുടെ സമൂഹത്തിനു പിതാവിങ്കലേക്കു പ്രവേശിക്കാനാകുക.

“ആരാധനയില്‍, സര്‍വോപരി കൂദാശകളുടെ ആഘോഷത്തില്‍ ദൈവികമായി സ്ഥാപിക്കപ്പെട്ടതും സഭയുടെ സൂക്ഷിപ്പിനായി ഏല്‍പിക്കപ്പെട്ടിട്ടുള്ളതുമായ ഭേദപ്പെടുത്താനാവാത്ത ഒരു ഭാഗമുണ്ട്‌. അതുപോലെ മാററം വരുത്താവുന്ന ഭാഗങ്ങളുമുണ്ട്‌. സമീപകാലത്തു സുവിശേഷവത്കരിക്കപ്പെട്ട ജനങ്ങളുടെ സംസ്ക്കാരങ്ങൾക്കനുസ്യതമായി അത്തരം ഭാഗങ്ങളെ അനുരൂപപ്പെടുത്താനുള്ള അധികാരവും ചില സന്ദര്‍ഭങ്ങളില്‍ അതിനുള്ള ചുമതലയും സഭയ്ക്കുണ്ട്‌.”

“ആരാധനാവൈവിധ്യം സമ്പന്നമാക്കലിൻറെ ഒരു സ്രോതസ്സായിത്തീരാം. പക്ഷേ, സംഘര്‍ഷങ്ങളും പരസ്പര തെററിദ്ധാരണകളും ശീശ്മകള്‍പോലും സൃഷ്ടിക്കാനും അതിനു കഴിയും. ഇക്കാര്യത്തില്‍ വൈവിധ്യം ഏകത്വത്തെ തകര്‍ക്കരുതെന്നതു സുവ്യക്തമാണ്‌. അതു പൊതുവിശ്വാസത്തോടും ക്രിസ്തുവില്‍നിന്നു സഭ സ്വീകരിച്ച കൗദാശിക അടയാളങ്ങളോടും ഹൈരാര്‍ക്കിപരമായ സംസര്‍ഗത്തോടും വിശ്വസ്തത മാത്രമേ പ്രകടിപ്പിക്കാവൂ. സാംസ്കാരികാനുരൂപണത്തിനു ഹൃദയപരിവര്‍ത്തനം ആവശ്യമാണ്‌. അത്യാവശ്യമുള്ളിടത്ത്‌, കത്തോലിക്കാ വിശ്വാസത്തോട് ഒത്തുപോകാത്ത പുര്‍വികപാരമ്പര്യങ്ങളോടു വിടപറയുന്നതുപോലും ആവശ്യമാണ്‌". 

സംഗ്രഹം 

ആരാധനാഘോഷം സഭ സ്ഥിതിചെയ്യുന്ന  സ്ഥലത്തെ ജനങ്ങളുടെ സംസ്കാരത്തിൽ - ആ സംസ്കാരത്തോടു വിധേയത്വം പ്രദര്‍ശിപ്പിക്കാതെയാണെങ്കിലും - പ്രകാശിപ്പിക്കുവാനുള്ള പ്രവണത കാണിക്കുന്നത്‌ ഉചിതമാണ്‌. കൂടാതെ ആരാധന്രകമംതന്നെ സംസ്കാരങ്ങളെ ജനിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു.

നിയമാനുസൃതം അംഗികരിക്കപ്പെട്ട വ്യത്യസ്തങ്ങളായ ആരാധനാപാരമ്പര്യങ്ങൾ അഥവാ റീത്തുകള്‍ സഭയുടെ കാതോലികത്വം പ്രകടിപ്പിക്കുന്നു. കാരണം, ഒരേ ,ക്രിസ്തു രഹസ്യമാണ്‌ അവ സൂചിപ്പിക്കുന്നതും പ്രധാനം ചെയ്യുന്നതും.

ആരാധനാപാരമ്പര്യങ്ങളുടെ വൈവിധ്യത്തിനിടയിൽ ഐക്യം ഉറപ്പ് വരുത്തുന്ന മാനദണ്ഡം അപ്പസ്തോലികപാരമ്പര്യത്തോടുള്ള വിശ്വസ്തതയാണ്‌. അതായത്‌, അപ്പസ്തോലിക പിന്തുടര്‍ച്ചയാൽ  സൂചിപ്പിക്കപ്പെടുകയും ഉറപ്പു നല്കപ്പെടുകയും ചെയ്യുന്ന, വിശ്വാസത്തിലും അപ്പസ്തോലരിമാരിരിനിന്നു സ്വീകരിച്ച കുദാശകളിലുമുള്ള സംസര്‍ഗം.

Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message