We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
സാമൂഹികപഠനം: ഒരു വിശകലനം
സാമൂഹികസിദ്ധാന്തങ്ങളുടെ പ്രബോധനവും പ്രചാരണവും സഭയുടെ സുവിശേഷപ്രഘോഷണത്തില്‍ ഉള്‍പ്പെടുന്നു... തിന്മകളേയും അനീതികളേയും തള്ളിപ്പറയുക എന്നതു സാമൂഹിക മണ്ഡലത്തില്‍ സഭയ്ക്കുള്ള സുവിശേഷവത്ക്കരണശുശ്രൂഷയുടെ ഭാഗമാണ്. ഈ ശുശ്രൂഷയ്ക്ക് അവളുടെ പ്രവാചകദൗത്യത്തിന്‍റെ വശംകൂടയുണ്ടുതാനും. എന്നാല്‍, പ്രഘോഷിക്കുക എന്നതാണ് തള്ളിപ്പറയുക എന്നതിനെക്കാള്‍ പ്രധാനം എന്ന കാര്യവും മറക്കാന്‍ പാടില്ല (സാമൂഹിക ഔത്സുക്യം No .41).
II. സാമൂഹികപഠനത്തിന്‍റെ പ്രസക്തി
III. അടിസ്ഥാന തത്ത്വങ്ങള്‍
മനുഷ്യവ്യക്തിയുടെ അന്തസ്സ്, എല്ലാ മനുഷ്യരുടെയും മൗലികമായ തുല്യത, വിശ്വസാഹോദര്യം തുടങ്ങിയ തത്വങ്ങളിലാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ അടിസ്ഥാനമിട്ടിട്ടുള്ളത്.
IV. സഭയുടെ സമീപനങ്ങളും പ്രത്യയശാസ്ത്രങ്ങളും
വ്യാവസായിക വിപ്ലവത്തിന്‍റെ വരവോടെ തൊഴിലാളികള്‍ അനുഭവിച്ച ചൂഷണം, വ്യാപകമായ ദാരിദ്ര്യം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളോടുള്ള സഭയുടെ സമീപനങ്ങളും പഠനങ്ങളും വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ക്യാപ്പിറ്റലിസ്റ്റു - മാര്‍ക്സിസ്റ്റു പ്രത്യയ ശാസ്ത്രങ്ങളെപ്പറ്റിയുള്ള അറിവ് അനിവാര്യമാണ്. ഒരര്‍ത്ഥത്തില്‍ ഈ പ്രത്യയശാസ്ത്രങ്ങളോടുള്ള പ്രതികരണമായിട്ടുകൂടി സഭയുടെ സാമൂഹികപ്രബോധനങ്ങളെ കണക്കാക്കാവുന്നതാണ്.
ക്യാപ്പിറ്റലിസം
ആവിയന്ത്രത്തിന്‍റെ കണ്ടുപിടുത്തവും, ആഡംസ്മിത്ത് "വെല്‍ത്ത് ഓഫ് നേഷന്‍സ്" എന്ന തന്‍റെ പ്രാമാണികഗ്രന്ഥത്തിലൂടെ രൂപം നല്‍കിയ മുതലാളിത്ത സാമ്പത്തികചിന്തയുമാണ് വ്യവസായിക വിപ്ലവത്തിനു ശക്തിപകര്‍ന്ന രണ്ടു ഘടകങ്ങള്‍. മുതലാളിത്തം നല്‍കിയ താത്ത്വികാടിത്തറ വ്യവസായവല്‍ക്കരണം എളുപ്പമാക്കി.
പാശ്ചാത്യലോകം കൈവരിച്ച സാമ്പത്തികവളര്‍ച്ചയുടെ പ്രേരകശക്തി തീര്‍ച്ചയായും, സ്വതന്ത്രകമ്പോള സാമ്പത്തികവ്യവസ്ഥിതിയാണ്. എങ്കിലും ഇത് സങ്കീര്‍ണ്ണങ്ങളായ പല പുതിയ പ്രശ്നങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. ആധുനികമനുഷ്യനെ കടുത്ത സ്വാര്‍ത്ഥിയും കച്ചവടമനസ്ഥിതിക്കാരനുമാക്കി അധ:പതിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഈ സാമ്പത്തിക ചിന്തയെ എന്നും സഭ വിമര്‍ശിച്ചു പോന്നിട്ടുള്ളതാണ്. സഭയുടെ എതിര്‍പ്പിനു കാരണമായ പ്രധാന ആശയങ്ങള്‍ താഴെപ്പറയുന്നവയാണ്:
സ്വാര്‍ത്ഥതയ്ക്കു ശക്തിയേറിയ ഊന്നലും സാമ്പത്തിക നേട്ടത്തിനു മാനുഷികമൂല്യങ്ങളെക്കാള്‍ അധികം പ്രാധാന്യവും നല്‍കുന്ന ക്യാപ്പിറ്റലിസ്റ്റു സമീപനംമൂലം തൊഴിലാളിവര്‍ഗ്ഗം അതിക്രൂരമായവിധം ചൂഷണം ചെയ്യപ്പെടുകയുണ്ടായി. കുത്തകമുതലാളിമാര്‍ ഒരു മന:സാക്ഷിക്കുത്തും കൂടാതെ തൊഴിലാളികളെ ചൂഷണം ചെയ്തു സമ്പത്ത് കുന്നുകൂട്ടി. തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യത്തിന്‍റെ അടിമകളായി മാറി. വ്യവസായ സ്ഥാപനങ്ങളില്‍ അവര്‍ വെറും ഉപകരണങ്ങളായി തരംതാഴ്ത്തപ്പെട്ടു. അങ്ങനെ അവര്‍ക്കു മുതലാളിത്തത്തിന്‍റെ ചട്ടക്കൂട്ടില്‍ സ്വന്തം വ്യക്തിത്വവും അവകാശങ്ങളും നഷ്ടപ്പെട്ടു.
മാര്‍ക്സിയന്‍ സോഷ്യലിസം
വ്യാവസായികവിപ്ലവത്തിന്‍റെ ആരംഭത്തില്‍ തൊഴിലാളികളനുഭവിച്ച ക്രൂരമായ ചൂഷണത്തിന്‍റെയും തല്‍ഫലമായുണ്ടായ കടുത്ത ദാരിദ്ര്യത്തിന്‍റെയും പശ്ചാത്തലത്തിലാണ് മാര്‍ക്സ് തന്‍റെ സോഷ്യലിസ്റ്റു സങ്കല്‍പം വളര്‍ത്തിയെടുത്തത്. മുതലാളിത്തവ്യവസ്ഥിതിയുടെ അടിമകളായ തൊഴിലാളികളെ വിമോചിപ്പിച്ച് അവര്‍ക്ക് സമത്വസുന്ദരമായ ഒരു പറുദീസ സൃഷ്ടിക്കുന്നതിനുള്ള താത്ത്വികാടിത്തറയാണ് മാര്‍ക്സ് പാകിയത്. കുറഞ്ഞൊരു കാലഘട്ടംകൊണ്ട് മാര്‍ക്സിയന്‍ സങ്കല്‍പങ്ങള്‍ തൊഴിലാളിലോകത്തിന്‍റെ സുവിശേഷമായി മാറി.
സനാതനങ്ങളായ പല സത്യങ്ങളെയും നിഷേധിച്ചതിനാല്‍ സഭയുടെ സാമൂഹികപ്രബോധന രേഖകളെല്ലാംതന്നെ മാര്‍ക്സിസത്തെ എന്നും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതിന്‍റെ പേരില്‍ സഭ സമ്പന്നവര്‍ഗ്ഗത്തിന്‍റെ പക്ഷത്താണെന്ന ആരോപണം ശക്തമായിത്തീര്‍ന്നു. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യംവയ്ക്കുന്ന മാര്‍ക്സിസം അതില്‍ അന്തര്‍ലീനമായിട്ടുള്ള മാനുഷിക - ധാര്‍മ്മികമൂല്യങ്ങളുടെ നിഷേധംമൂലം തൊഴിലാളിക്കു ഹാനികരമാകുമെന്ന സഭയുടെ പ്രവചനം ഇന്ന് അക്ഷരശ: ശരിയായിക്കഴിഞ്ഞു. മാര്‍ക്സിസം സഭയ്ക്കു സ്വീകാര്യമല്ലാത്തതിന്‍റെ കാരണം അതിന്‍റെ താഴെപ്പറയുന്ന യുക്തിരഹിതങ്ങളായ തത്ത്വങ്ങളാണ്.
ദൈവജനത്തിനിടയിലെ വിരുദ്ധ സമീപനങ്ങള്‍
വ്യവസായികവിപ്ലവം വ്യാപകമായി സാമൂഹികപ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സഭയില്‍ അതിനോടു പ്രതികരിക്കുന്ന വിഭിന്ന ചിന്താധാരകളും പ്രവര്‍ത്തനശൈലികളും രൂപപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷതീവ്രവാദം, ഇടതുപക്ഷമിതവാദം, വലതുപക്ഷതീവ്രവാദം വലതുപക്ഷമിതവാദം എന്നിങ്ങനെ നാലായി ഇവയെ പൊതുവേ തരംതിരിക്കാം.
മുതലാളിത്തവ്യവസ്ഥിതി പൂര്‍ണ്ണമായും തിരസ്കൃതമാകണമെന്നും സോഷ്യലിസത്തിന്‍റെ പാത പിന്‍തുടരുകയാണ് കരണീയമായിട്ടുള്ളതെന്നുമുള്ള വാദമാണിത്. വിപ്ലവത്തിലൂടെ സാമ്പത്തികരംഗത്ത് സമൂലപരിവര്‍ത്തനം കൈവരിക്കാമെന്ന വിശ്വാസമാണ് ഇടതുപക്ഷതീവ്രവാദികള്‍ക്കുള്ളത്. ഇവര്‍ എന്നും ചെറിയൊരു ന്യൂനപക്ഷമായി സഭയിലുണ്ടായിരുന്നു. സുവിശേഷമാര്‍ഗ്ഗങ്ങള്‍ക്കു നിരക്കാത്ത തത്ത്വങ്ങളും പ്രവര്‍ത്തനശൈലികളും ഇവര്‍ സ്വീകരിക്കുന്നതുകൊണ്ടുതന്നെ ഈ ചിന്താധാരയ്ക്കൊരിക്കലും പിടിച്ചുനില്‍ക്കാനാകില്ല. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കമ്മ്യൂണിസത്തിന്‍റെ പതനം.
മുതലാളിത്ത - സാമ്പത്തിക വ്യവസ്ഥിതിയില്‍ മൗലികങ്ങളായ പല തെറ്റുകളും ഉണ്ടെന്നു തന്നെയാണ് ഈ വാദഗതിയുടെ നിഗമനം. എങ്കിലും അതില്‍ ചില പൊളിച്ചുപണികള്‍ ചെയ്ത് സാമൂഹികപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ അതുപയോഗിക്കാമെന്നവര്‍ കരുതുന്നു. ജനായത്ത ഭരണരീതികളാവിഷ്കരിച്ച് നീതിന്യായങ്ങളിലധിഷ്ഠിതമായി സാമൂഹിക - സാമ്പത്തിക വ്യവസ്ഥിതികള്‍ രൂപീകരിച്ചാണിതു സാധിക്കുക. സാമ്പത്തികരംഗത്ത് ബാഹ്യമായ നിയന്ത്രണങ്ങള്‍ പാടില്ലെന്ന വാദത്തിനെതിരെ നീതിന്യായങ്ങളനുസരിച്ച് ഗവണ്‍മെന്‍റുകള്‍ തൊഴില്‍സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും അവശവിഭാഗങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തി സാമൂഹികനിയമങ്ങള്‍ രൂപീകരിച്ചും ന്യായമായ വേതനവ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചും മറ്റും ക്യാപ്പിറ്റലിസത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാമെന്നും ഇവര്‍ വാദിക്കുന്നു. ഇതാണ് സഭയില്‍ ശക്തിപ്പെട്ടതും.
തൊഴിലാളികളനുഭവിക്കുന്ന ദാരിദ്ര്യത്തിനും മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യങ്ങള്‍ക്കും വലതുപക്ഷതീവ്രവാദികള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം വളരെ ലളിതമാണ്. മുതലുടമകളില്‍ യഥാര്‍ത്ഥമായ മാനസാന്തരം വളര്‍ത്തിയെടുക്കുക. ക്രിസ്തീയസ്നേഹത്താല്‍ പ്രേരിതമായ ജീവകാരുണ്യപ്രവര്‍ത്തനംവഴി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാകുമെന്ന ചിന്തയുടെ പരിണതഫലമാണ് ഫ്രാന്‍സിലാരംഭിച്ച വിന്‍സെന്‍റ് ഡി പോള്‍ സംഘം. അത് കുറഞ്ഞൊരു കാലംകൊണ്ട് ലോകവ്യാപകമായിത്തീര്‍ന്നു. സാമൂഹിക - സാമ്പത്തിക സംവിധാനങ്ങളുടെ സങ്കീര്‍ണ്ണതയെ സംബന്ധിച്ച ഘടനാപരമായ അറിവ് structural perception) ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള വാദഗതി ഉന്നയിക്കപ്പെടുന്നത്. നിലവിലുള്ള സാമൂഹിക - സാമ്പത്തിക വ്യവസ്ഥിതികളുടെ നന്മ തിന്മകള്‍ സൂക്ഷ്മപരിശോധന ചെയ്യാനുള്ള കഴിവിന്‍റെ അഭാവം മൂലമാണ് ഇതു സംഭവിക്കുക. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അവയുടെതായ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല.
മുതലാളിത്ത സാമ്പത്തികചിന്തകളും അവ രൂപപ്പെടുത്തിയ വ്യവസ്ഥിതികളും തെറ്റാണെന്ന ബോദ്ധ്യമാണിതിന്‍റെ പ്രത്യേകത. ഈ തെറ്റു തിരുത്താനുള്ള ഏക പോംവഴി, മധ്യശതകങ്ങളില്‍ പാശ്ചാത്യസമൂഹങ്ങളില്‍ നിലവിലുണ്ടായിരുന്ന ക്രാഫ്റ്റ് ഗില്‍ഡു സമ്പ്രദായം പുനര്‍ജ്ജീവിപ്പിക്കുകയാണെന്നവര്‍ വിശ്വസിച്ചു. സാമൂഹിക-ധാര്‍മ്മിക (social morality) സങ്കല്‍പത്തിന്‍റെ തണലില്‍ വളര്‍ന്നു വന്ന പ്രസ്ഥാനമാണിത്. ആരും ആരെയും ചൂഷണം ചെയ്യാതെ എല്ലാവരും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുക, ഉല്‍പന്നങ്ങള്‍ക്കു ന്യായമായ വില ലഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാനായി തൊഴില്‍ശാലകളിലും മറ്റും ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. മുതലാളിത്തവ്യവസ്ഥിതി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് ക്രാഫ്റ്റ് ഗില്‍ഡുകളുടെ രൂപീകരണത്തിലൂടെ പരിഹാരം കണ്ടെത്താമെന്ന ചിന്ത തികച്ചും അപ്രയോഗികമാണ്. കാരണം, വ്യവസായവല്‍ക്കരണത്തോടെ സാമ്പത്തികരംഗത്തുണ്ടായ സങ്കീര്‍ണ്ണത ഇത്തരം പരിമിതമായ പ്രസ്ഥാനങ്ങള്‍ക്കൊണ്ട് പരിഹരിക്കാവുന്നതിലേറെയായിരുന്നു. ഈ ചിന്താഗതിയോട് വലിയ ആഭിമുഖ്യമൊന്നും സഭയുടെ ഔദ്യോഗിക സാമൂഹിക പ്രബോധനരേഖകളില്‍ കാണുന്നില്ല.
സഭയുടെ ഔദ്യോഗിക സമീപനം
സാമൂഹികപ്രബോധനങ്ങളുടെ പ്രധാന സമീപനം ഇടതുപക്ഷ മിതവാദത്തിന്‍റേതാണ്. കടുത്ത ദാരിദ്ര്യവും മനുഷ്യോചിതമല്ലാത്ത സാമ്പത്തിക ഉച്ചനീചത്വങ്ങളും വളര്‍ത്തുന്ന നിലവിലുള്ള തെറ്റായ സാമൂഹിക- സാമ്പത്തിക വ്യവസ്ഥിതികള്‍ തിരസ്ക്കരിച്ച് അവയുടെ സ്ഥാനത്ത് കൂടുതല്‍ മനുഷ്യോചിതവും നീതിപൂര്‍വ്വകവുമായ വ്യവസ്ഥിതികളും സംവിധാനങ്ങളും രൂപവത്ക്കരിക്കണമെന്നാണ് സാമൂഹികപ്രബോധനത്തിന്‍റെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെങ്കിലും ദാരിദ്ര്യത്തിന്‍റെയും അനീതിയുടെയും പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം മൗലികമായ ഈ പരിവര്‍ത്തനംവഴി മാത്രമേ കണ്ടെത്താനാകൂ.
ഈ മാറ്റം കൈവരിക്കണമെങ്കില്‍ മനുഷ്യത്വത്തിനും ധാര്‍മ്മികതയ്ക്കും നിരക്കാത്ത മുതലാളിത്തത്തിന്‍റെയും മാര്‍ക്സിസത്തിന്‍റെയും അടിസ്ഥാനതത്വങ്ങള്‍ നിരാകരിക്കപ്പെടണം. ഇവ വളര്‍ത്തുന്ന ചേരിതിരിവുകള്‍, മുതലാളി തൊഴിലാളി വര്‍ഗ്ഗവൈരാഗ്യങ്ങള്‍, ഉച്ചനീചത്വങ്ങള്‍, വ്യാപകമായ ദാരിദ്ര്യം, മനുഷ്യാവകാശലംഘനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവയ്ക്കു കടിഞ്ഞാണിടുന്നതിനും നീതിപൂര്‍വ്വകവും മനുഷ്യോചിതവുമായ സാമൂഹികസാമ്പത്തിക വ്യവസ്ഥിതികള്‍ രൂപവത്ക്കരിക്കുന്നതിനും ആവശ്യമായ മൂല്യങ്ങളും തത്ത്വങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് സഭ തന്‍റെ സാമൂഹികപ്രബോധനരേഖകളിലൂടെ നല്‍കുന്നത്. വ്യക്തികളുടെ മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുകയും സാര്‍വ്വത്രികമായ കൂട്ടായ്മയും സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു പുത്തന്‍ സമൂഹസൃഷ്ടിയാണ് ഇതിന്‍റെ ലക്ഷ്യം.
Basic principles of social teaching catholic church theology Mar Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206