x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ബൈബിൾ ശരിയായി വായിക്കാനുള്ള മാർഗം എന്താണ് ?

Authored by : Congregation for Doctrine of Faith On 17-Aug-2022

വിശുദ്ധ ലിഖിതങ്ങൾ ശരിയായി വായിക്കാനുള്ള മാർഗം പ്രാർത്ഥനാപൂർവം വായിക്കുകയെന്നതാണ്. മറ്റുവാക്കുകളിൽ, പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ വായിക്കുകയെന്നതാണ്. അവിടത്തെ പ്രചോദനത്തിൻ കീഴിലാണല്ലോ ബൈബിൾ ഉദ്ഭവിച്ചത്. അത് ദൈവത്തിൻ്റെ ദിവ്യവചനമാണ്. നമുക്കു കൈമാറാൻ ദൈവത്തിനുള്ള സാരാംശപരമായ കാര്യങ്ങൾ അതിൽ ഉൾക്കൊണ്ടിരിക്കുന്നു.

നമുക്ക് ഓരോരുത്തർക്കുമായി ദൈവം എഴുതിയ ദീർഘമായ എഴുത്തുപോലെയാണ് ബൈബിൾ. ഇക്കാരണത്താൽ ഞാൻ വിശുദ്ധ ലിഖിതങ്ങൾ വലിയ സ്നേഹത്തോടും ആദരത്തോടും കൂടെ സ്വീകരിക്കണം. ഒന്നാമതായി, ദൈവത്തിൻ്റെ എഴുത്തു വായിച്ചറിയുക യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മുഴുവൻ സന്ദേശവും ശ്രദ്ധിക്കാതെ വിശദീകരണങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിക്കരുത്. അതുകൊണ്ട് അതിൻ്റെ ഹൃദയവും രഹസ്യവുമായ യേശുക്രിസ്തുവിനെ ലക്ഷ്യംവച്ചുകൊണ്ട് ഞാൻ മുഴുവൻ സന്ദേശവും വ്യാഖ്യാനിക്കണം. അവിടത്തെക്കുറിച്ചാണ് ബൈബിൾ മുഴുവനും പഴയ നിയമം പോലും പറയുന്നത്. തന്മൂലം വിശുദ്ധ ലിഖിതങ്ങൾ അവയ്ക്ക് ജന്മം നല്കിയ വിശ്വാസത്തിൽ, സഭയുടെ സജീവ വിശ്വാസത്തിൽത്തന്നെ ഞാൻ വായിക്കണം

ബൈബിളിലെ പുസ്തകങ്ങൾ (കാനോൻ)

പഴയനിയമം (46 പുസ്തകങ്ങൾ)

ചരിത്രപരമായ പുസ്തകങ്ങൾ

ഉത്പത്തി( ഉത്പ), പുറപ്പാട് (പുറ), ലേവ്യർ (ലേവ്യ), സംഖ്യ (സംഖ്യ), നിയമാവർത്തനം (നിയ), ജോഷ്വ (ജോഷ്വ), ന്യായാധിപന്മാർ(ന്യായാ), റൂത്ത്(റൂത്ത്), 1 സാമുവേൽ (1 സാമു), 2 സാമുവേൽ (2 സാമു), 1 രാജാക്കന്മാർ (1 രാജ), 2രാജാക്കന്മാർ (2 രാജ), 1 ദിനവൃത്താന്തം(1 ദിന), 2 ദിനവൃത്താന്തം (2ദിന), എസ്രാ (എസ്രാ), നെഹമിയ(നെഹെ), തോബിത്(തോബി), യൂദിത്ത് (യൂദി), എസ്തേർ (എസ്തേ),1 മക്കബായർ (1 മക്ക), 2 മക്കബായർ (2 മക്ക)

ജ്ഞാനപുസ്തകങ്ങൾ

ജോബ്(ജോബ്), സങ്കീർത്തനങ്ങൾ (സങ്കീ), സുഭാഷിതങ്ങൾ (സുഭാ), സഭാപ്രസംഗകൻ (സഭാ), ഉത്തമഗീതം (ഉത്ത), ജ്ഞാനം (ജ്ഞാനം) പ്രഭാഷകൻ/ സിറാക്കൂസ് (പ്രഭാ)

പ്രവാചകപുസ്തകങ്ങൾ

ഏശയ്യ (ഏശ), ജറെമിയ (ജറെ), വിലാപങ്ങൾ (വിലാ), ബാറുക്ക് (ബാറു), എസെക്കിയേൽ (എസെ), ദാനിയേൽ (ദാനി), ഹോസിയ (ഹോസി), ജോയേൽ(ജോയേൽ), ആമോസ്(ആമോ), ഒബാദിയ (ഒബാ), യോനാ (യോനാ), മിക്ക (മിക്കാ), നാഹും (നാഹും), ഹബക്കുക്ക് (ഹബ), സെഫാനിയാ (സെഫാ), ഹഗ്ഗായി (ഹഗ്ഗാ), സഖറിയാ (സഖ), മലാക്കി(മലാ).

പുതിയനിയമപുസ്തകങ്ങൾ

മത്തായി (മത്താ), മർക്കോസ് (മർക്കോ) ലൂക്കാ (ലൂക്കാ),യോഹന്നാൻ (യോഹ) അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ ( അപ്പ).

വിശുദ്ധ പൗലോസിൻ്റെ ലേഖനങ്ങൾ

റോമാ (റോമാ), 1 കോറിന്തോസ്(1 കോറി), 2 കോറിന്തോസ് (2 കോറി), ഗലാത്തിയ(ഗലാ), എഫേസോസ് (എഫേ), ഫിലിപ്പി(ഫിലി), കൊളോസോസ് (കൊളോ), 1 തെസലോനിക്ക (1 തെസ്), 2 തെസലോനിക്ക (2 തെസ്), 1 തിമോത്തയോസ് (1 തിമോ), 2 തിമോത്തേയോസ് (2 തിമോ), തീത്തോസ് (തീത്തോ), ഫിലെമോൻ (ഫിലെ), ഹെബ്രായർ (ഹെബ്രാ)

കത്തോലിക്ക ലേഖനങ്ങൾ

യാക്കോബ് (യാക്കോ), 1 പ്രതോസ് (1 പത്രോ), 2 പത്രോസ് (2 പത്രോ), 1 യോഹന്നാൻ (1യോഹ), 2 യോഹന്നാൻ (2 യോഹ), 3 യോഹന്നാൻ (3 യോഹ), യൂദാസ് (യൂദാ),വെളിപാട് (വെളി).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:16)
 

bible read bible right way to read bible ബൈബിൾ കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം youcat 16 ബൈബിൾ ശരിയായി വായിക്കാനുള്ള മാർഗം എന്താണ് ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message