We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
ഏ.ഡി. 754 മുതല്‍ 1870 വരെ മാര്‍പ്പാപ്പ സാര്‍വ്വത്രിക സഭാദ്ധ്യക്ഷന്‍ മാത്രമല്ല ഒരു പരിപൂര്‍ണ്ണ രാഷ്ട്രാധികാരിയുമായിരുന്നു. ഇറ്റലിയുടെ മദ്ധ്യഭാഗത്ത് പേപ്പല്‍സ്റ്റേറ്റ്, പത്രോസിന്‍റെ പത്രമേനി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഒരു ഭൂവിഭാഗമായിരുന്ന മാര്‍പ്പാപ്പയുടെ രാജ്യം.
ഈ പ്രദേശത്ത് രാജാവിന്‍റേതായ എല്ലാ ഭൗതികാധികാരങ്ങളും മാര്‍പ്പാപ്പായ്ക്കുണ്ടായിരുന്നു. ഈ അവസ്ഥാവിശേഷം ആരും മനഃപൂര്‍വ്വം വരുത്തിവച്ചതല്ല. എങ്കിലും ഇത് സഭാഭരണത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്താതിരുന്നില്ല.
പേപ്പല്‍സ്റ്റേറ്റ്
313-ല്‍ റോമാസാമ്രാജ്യത്തില്‍ സഭ സ്വതന്ത്രയായപ്പോള്‍ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വസ്തുവകകള്‍ കൈവശം വയ്ക്കുന്നതിനുമുള്ള സ്വാതന്ത്രം സഭയ്ക്കു സിദ്ധിച്ചു. അതേത്തുടര്‍ന്ന് കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയും ഉദാരമതികളായ നിരവധി പ്രഭുക്കന്മാരും സഭയ്ക്ക് ഭൗതികാവശ്യങ്ങള്‍ക്കായി വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ ദാനം ചെയ്തു. ക്രമേണ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമ മാര്‍പ്പാപ്പായായി.
രാഷ്ട്രീയാധികാരം ലഭിച്ചതോടെ സഭാധികാരികളുടെ ക്രിസ്തീയലാളിത്യവും അരൂപിയും ആഡംബര ജീവിതത്തിനും, വേഷവിധാനങ്ങള്‍ക്കും വഴിമാറിക്കൊടുത്തു എന്നു പറയേണ്ടിയിരിക്കുന്നു. സഭാധികാരികള്‍ രാജകൊട്ടാരങ്ങളിലെ സുഖജീവിതം ആരംഭിക്കുകയാണ്. അതോടൊപ്പംതന്നെ രാജകീയമായ പ്രൗഢികള്‍ അവരുടെ എല്ലാ വ്യാപാരങ്ങളിലേയ്ക്കും കടന്നുവന്നു.
മാര്‍പ്പാപ്പായ്ക്ക് ലാറ്റന്‍കൊട്ടാരം സൗജന്യമായി ലഭിച്ചു. രാജകീയവേഷവിധാനങ്ങളായ കിരീടവും പുറംകുപ്പായവും ചുവന്ന ഉടുപ്പും മറ്റു രാജകീയവസ്ത്രങ്ങളും ഉപയോഗിച്ചു തുടങ്ങി. മാര്‍പ്പാപ്പായുടെ അംശവടി രാജാവിന്‍റെ ചെങ്കോലിനു പകരമായി. ഇങ്ങനെ രാജാവിന്‍റെ എല്ലാ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും സഭാധികാരിയായ മാര്‍പ്പാപ്പായുടെ അവകാശമാക്കി.
മാര്‍പ്പാപ്പ രാഷ്ട്രത്തലവനുംകൂടി ആയപ്പോള്‍ സ്വന്തം രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിന്‍റെ ചുമതലകൂടി അദ്ദേഹത്തില്‍ നിക്ഷിപ്തമായി. ബാഹ്യശക്തികളില്‍നിന്നും പേപ്പല്‍ സ്റ്റേറ്റുകളെ രക്ഷിക്കുക ആവശ്യമായിവന്നു. ഇതിനായി മാര്‍പ്പാപ്പ ഫ്രാന്‍സിന്‍റെ സഹായം തേടി. പലപ്പോഴും രാജാവിന്‍റെ ഇംഗിതത്തിനു വഴങ്ങാനും ബാദ്ധ്യസ്ഥനായി. അതിന്‍റെ ഫലമായി രാജാക്കന്മാര്‍ സഭാഭരണത്തിലും കൈകടത്താന്‍ തുടങ്ങി. ഫ്രാന്‍സിലെ രാജാവായ ചാര്‍ലിമെയിന്‍റെ കാലത്ത് ഈ കൈകടത്തല്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും.
പാശ്ചാത്യസഭയുടെ നവോത്ഥാനം മദ്ധ്യയുഗത്തില്‍
സഭയുടെ ഭരണകാര്യങ്ങളില്‍ രാഷ്ട്രീയാധികാരികളുടെ അമിതമായ ഇടപെടല്‍ സഭയ്ക്ക് വളരെയധികം ദോഷംചെയ്തു. രാജാക്കന്മാരും മറ്റു ഭരണാധിപന്മാരും തങ്ങളുടെ ബന്ധുക്കളെയും സ്നേഹിതരെയും സഭയുടെ അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. അങ്ങനെ അനര്‍ഹരായ പലരും സഭയില്‍ അധികാരത്തില്‍ കയറിപ്പറ്റി. ഇവര്‍ സഭയില്‍ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ അധഃപതനത്തിന് വഴിയൊരുക്കി. വിദേശാക്രമണങ്ങളും തല്‍ഫലമായ അരക്ഷികാവസ്ഥയും വലിയൊരു ആഘാതമായിരുന്നു.
ഇപ്രകാരം വിവിധ മണ്ഡലങ്ങളില്‍ പാളിപ്പോയ സഭയെ നവീകരിക്കേണ്ടത് ആ കാലഘട്ടത്തിന്‍റെ ആവശ്യമായിരുന്നു. ഇതു മനസ്സിലാക്കി ശരിയായ പാരമ്പര്യത്തില്‍നിന്നും വഴുതിമാറിക്കൊണ്ടിരുന്ന ജനങ്ങളെ തിരികെ കൊണ്ടുവരുവാനും വികലമായ ആദ്ധ്യാത്മിക ജീവിതത്തെ പുനര്‍ജ്ജീവിപ്പിക്കുവാനും ചിലര്‍ തയ്യാറായി. ഇമ്മാതിരി നവോത്ഥാനപ്രസ്ഥാനങ്ങളുമായി ആദ്യം രംഗപ്രവേശനം ചെയ്തത് ക്ളൂണിയിലെ സന്യാസികളാണ്. ആശ്രമജീവിതനവീകരണമായിരുന്നു അവരുടെ മുഖ്യലക്ഷ്യം.
ക്ളൂണിയന്‍ പ്രസ്ഥാനം
ആശ്രമജീവിതനവീകരണത്തിന്‍റെ ആദ്യഘട്ടമാണ് ക്ളൂണിയന്‍ പ്രസ്ഥാനം. ഫ്രാന്‍സിലെ ക്ളൂണിനഗരത്തില്‍ 910-ല്‍ സ്ഥാപിതമായ ഒരു സന്യാസവിഭാഗത്തെയാണ് ക്ളൂണിയന്‍ എന്ന പേരില്‍ വിളിച്ചത്.
ആശ്രമജീവിതനവീകരണം
മദ്ധ്യശതകങ്ങളില്‍ പാശ്ചാത്യസഭയ്ക്കുണ്ടായ ആദ്ധ്യാത്മികാധഃപതനം ആശ്രമജീവിതത്തേയും സാരമായി ബാധിച്ചു. പല മാര്‍ഗ്ഗങ്ങളിലൂടെയും ആശ്രമങ്ങളില്‍ സ്വത്ത് കുന്നുകൂടിയപ്പോള്‍ ആശ്രമവാസികള്‍ ലൗകായതികത്വത്തിലേയ്ക്ക് തിരിയുവാന്‍ ഇടയായി. ലൗകികസുഖാനുഭവങ്ങളെ മാത്രം ലക്ഷ്യംവച്ചുകൊണ്ടും രാഷ്ട്രീയാധികാരികളുടെ ശിക്ഷണനടപടികളില്‍നിന്നും രക്ഷനേടുവാന്‍ വേണ്ടിയും ആശ്രമജീവിതം സ്വീകരിക്കുന്നവര്‍ ഒട്ടും കുറവല്ലായിരുന്നു അക്കാലത്ത്. ആശ്രമാധിപന്മാരുടെ അസാന്മാര്‍ഗ്ഗികജീവിതം പലരുടെയും വിമര്‍ശനത്തിനും ഇടര്‍ച്ചയ്ക്കും കാരണമായി. ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ചിറങ്ങിയവരുടെയിടയിലാണ് നവീകരണം ആദ്യമായി നടക്കേണ്ടത് എന്നു മനസ്സിലാക്കിയ ചില വിശുദ്ധര്‍ അതിനായി ശ്രമിച്ചുതുടങ്ങി.
ജന്മിസമ്പ്രദായം
ആശ്രമജീവിതനവീകരണത്തിന്‍റെ അലകള്‍ അന്നത്തെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയിലും ചലനങ്ങളുണ്ടാക്കി. ജന്മിസമ്പ്രദായമാണ് എട്ടാം നൂറ്റാണ്ടുമുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെ പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ ,കൃഷിപ്രധാനമായപ്പോള്‍ കൂടുതല്‍ സുരക്ഷിതത്വത്തിനുവേണ്ടി ഏര്‍പ്പെടുത്തിയ സൈനികരാഷ്ട്രീയവ്യവസ്ഥിതിയാണ് ഫ്യൂഡലിസം.
നവീകരണം ഉന്നതതലങ്ങളില്‍
മാര്‍പ്പാപ്പാമാരുടെ നേതൃത്വത്തിലുള്ള നവീകരണപ്രസ്ഥാനങ്ങളെ ആശ്രമജീവിതനവീകരണത്തിന്‍റെ പരിണിതഫലമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. സഭാനേതൃത്വത്തിന്‍റെ ഉന്നതതലങ്ങളിലാണ് ഏറ്റവുമധികം നവീകരണം ആവശ്യമായി വന്നത്. അതുകൊണ്ടാണ് നവീകരണപ്രസ്ഥാനങ്ങളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവര്‍ മാര്‍പ്പാപ്പാമാരായപ്പോള്‍ അവര്‍ നവീകരണം റോമന്‍ കൂരിയായില്‍തന്നെ ആരംഭിച്ചത്.
ഭിക്ഷു-സന്യാസികള്‍ (Medicant Orders)
പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലുമായി സഭയില്‍ അങ്ങിങ്ങ് തെറ്റായ സിദ്ധാന്തങ്ങള്‍ പ്രചരിച്ചുതുടങ്ങി. തങ്ങളുടെ ജീവിതമാതൃകകൊണ്ടും ഉപദേശംകൊണ്ടും മനുഷ്യരെ നല്ലവഴിക്കു തിരിക്കാമെന്ന വിശ്വാസത്തോടെ രണ്ടുപേര്‍ പ്രവര്‍ത്തനരംഗത്തേക്കിറങ്ങിയത്; അസ്സീസ്സിയിലെ വി. ഫ്രാന്‍സിസും, സ്പെയിന്‍കാരനായ ഡോമിനിക്ക് ഗുഡ്മാനും ഫ്രാന്‍സിസ്കന്‍ സന്യാസസഭയ്ക്കും ഡൊമിനിക്കന്‍ സന്യാസസഭയ്ക്കും രൂപം നല്‍കിയത് ഇവരാണ്. ഈ സഭാംഗങ്ങള്‍ ഭിക്ഷാടനംചെയ്ത് ജീവിച്ചിരുന്നതിനാല്‍ ഭിക്ഷു-സന്യാസികള്‍ എന്ന പേരും സിദ്ധിച്ചു.
ശിക്ഷണനടപടികള്‍ (Inquisition)
സഭയ്ക്കുള്ളില്‍ ഛിദ്രങ്ങള്‍ പ്രകടമായപ്പോള്‍ സഭാനേതൃത്വം ജാഗരൂകമായി, അതിന്‍റെ ഫലമാണ് ഇന്‍ക്വിസിഷന്‍ എന്ന പേരില്‍ ഉണ്ടായ ശിക്ഷണനടപടികള്‍. കത്തോലിക്കാസഭയില്‍ ക്രൈസ്തവവിശ്വാസത്തിനെതിരായ പ്രവൃത്തികള്‍ കണ്ടുപിടിക്കുക, മതദ്രോഹപ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക, ഇവയില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുക, മതവിശ്വാസവിരുദ്ധഗ്രന്ഥങ്ങളെ നിരോധിക്കുക തുടങ്ങിയവയ്ക്കുവേണ്ടി റോമില്‍ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ (1227-41) സ്ഥാപിച്ച ഒരു പ്രത്യേക ശിക്ഷണരീതിയത്രെ ഇന്‍ക്വിസിഷന്‍.
The Church of the Middle Ages catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 papal state inquisition Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206