x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

പ്രേഷിത പ്രവര്‍ത്തനം

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

ഭ സ്വഭാവത്താലെ മിഷനറിയാണ്. അന്തിമ സന്ദേശമായി ഈശോ പറഞ്ഞു: "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക." ഈ ദൗത്യനിര്‍വ്വഹണം തങ്ങളുടെ പരമപ്രധാനമായ കര്‍ത്തവ്യമാണെന്ന ഉറച്ച ബോദ്ധ്യം അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്നു.

ആറുമുതല്‍ പത്തുവരെയുള്ള നൂറ്റാണ്ടുകളിലെ മിഷന്‍ പ്രവര്‍ത്തനം ബാര്‍ബേറിയന്‍ വര്‍ഗ്ഗങ്ങളുടെ മാനസാന്തരത്തില്‍ പ്രധാനമായും കേന്ദ്രീകൃതമായിരു ന്നു. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ തന്നെ ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും ക്രിസ്തുമതം വ്യാപി ച്ചിരുന്നു. പക്ഷേ ആറാം നൂറ്റാണ്ടുവരെ പ്രേഷിത പ്രവര്‍ത്തനം കാര്യക്ഷമവും ഫലവത്തും ആയിരുന്നില്ല, കെല്‍ട്ട്, റ്റ്യൂച്ചോണ്‍, സ്ലാവോണിയന്‍, എന്നീ വര്‍ഗ്ഗക്കാരുടെ ഇടയിലുള്ള പ്രേഷിത പ്രവര്‍ത്തന ത്തില്‍ അവരെ സംസ്ക്കാരസമ്പന്നരാക്കുക എന്ന ദൗത്യംകൂടി അടങ്ങിയിരുന്നു. പ്രേഷിത പ്രവര്‍ത്തനം അക്ഷരമാലാഭ്യസനത്തില്‍ തുടങ്ങി.

ഈ കാലഘട്ടത്തിലെ മാനസാന്തരങ്ങള്‍ പലയിടത്തും രാജാക്കന്മാരുടേയും,നേതാക്കന്മാരുടേയും സ്വാധീനത്തില്‍ കൂട്ടത്തോടെ ഉള്ളതായിരുന്നു. ആദ്യനൂറ്റാണ്ടുകളിലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു തികച്ചും വിഭിന്നമായിരുന്നു അവ. ഹൃദയപൂര്‍വ്വമായ മനഃപരിവര്‍ത്തനമോ വ്യക്തിപരമായ ദൈവസമര്‍പ്പണമോ പലപ്പോഴും ഉണ്ടായിരുന്നില്ല. രാജശിക്ഷയെ ഭയന്ന് പലരും ക്രിസ്തുമതം സ്വീകരിച്ചു എന്നേയുള്ളൂ.

  1. പ്രേഷിതപ്രവര്‍ത്തനം ഇംഗ്ലണ്ടില്‍

കിരാതരായ കെല്‍ട്ടിക്ക് വര്‍ഗ്ഗക്കാരായിരുന്നു ഇംഗ്ലണ്ടിലെ ആദിമവാസികള്‍. ഡ്റൂയിഡുകള്‍ എന്നറിയപ്പെട്ടിരുന്ന പുരോഹിത ന്മാര്‍ക്ക് അവരുടെ ഇടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. പ്രകൃതിശക്തികളെയും ഗ്രീക്ക് ദേവതകളെയും, റോമന്‍ ദൈവങ്ങളേയും ആരാധിച്ചിരുന്ന ഈ വര്‍ഗ്ഗക്കാര്‍ നരബലിപോലും നടത്താന്‍ മടിച്ചില്ല. ഇവരുടെ ഇടയില്‍ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ചതാരാണെന്ന് വ്യക്തമായ അറിവില്ല.

  1. നോര്‍ത്തംബ്രിയ

യോണദ്വീപുകാരനായ അയിഡന്‍ (-651) മെത്രാന്‍റെ പ്രേഷിത പ്രവര്‍ത്തനഫലമായിട്ടാണ് നോര്‍ത്തംബ്രിയ ക്രിസ്തുമതം സ്വീകരിച്ചത്. ഇക്കാലത്തുതന്നെ സുസ്സെക്സും ക്രിസ്തുമതത്തിന് സ്വാഗതമരുളി. ലത്തീന്‍ ആരാധനക്രമമായിരുന്നു ഇവിടങ്ങളിലെല്ലാം ഉപയോഗത്തിലിരുന്നത്. രാജാക്കന്മാര്‍ മാര്‍പ്പാപ്പായെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു.

  1. അയര്‍ലണ്ട്

അയര്‍ലണ്ടിലെ സഭാചരിത്രത്തിനു ഒരു പ്രത്യേകതയുണ്ട്. റോമാസാമ്രാജ്യത്തിന്‍റെ വെളിയിലായിരുന്നതുകൊണ്ട് രക്ത ചൊരിച്ചില്‍ കൂടാതെയും, റോമിന്‍റെ ഇടപെടല്‍ ഒഴിവാക്കി കൊണ്ടുമാണ് ഇവിടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ഹിബേര്‍ണിയ എന്നാണ് ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്. ഡ്റൂയിഡിസം എന്ന മതത്തില്‍ വിശ്വസിച്ചിരുന്ന കെല്‍ട്ടിക്ക് വര്‍ഗ്ഗക്കാരായിരുന്നു അവിടെ അധികവും. ക്രിസ്തുമതം പ്രചരിപ്പി ക്കുന്നതിന് മുമ്പ് അയര്‍ലണ്ട്  "പരിശുദ്ധ ദ്വീപ്" എന്നാണറിയപ്പട്ടി രുന്നത്. പതിനൊന്നാം നൂറ്റാണ്ടുവരെ ഇതിന് സ്കോഷ്യ അല്ലെങ്കില്‍ സ്കോട്ട്ലണ്ട് എന്നായിരുന്നു പേര്.

വി. പാട്രിക്കും (450-493) വി. ബ്രിജിറ്റും (-523) ഇവിടെ പ്രേഷിത പ്രവര്‍ത്തനം നടത്തി. വി. പാട്രിക്കിന്‍റെ പ്രേഷിത പ്രവര്‍ത്തനം വളരെ വിജയപ്രദമായിരുന്നു. ആകയാല്‍ څഅയര്‍ലണ്ടിലെ അപ്പസ്തോലന്‍چ എന്ന പേര് അദ്ദേഹത്തിനു ലഭിച്ചു. 

  1. ജര്‍മ്മനി

വെസ്സെക്സുകാരനും ജര്‍മ്മനിയുടെ അപ്പസ്തോലനുമായ ബോനിഫസ് (680-755) മെത്രാനാണ് ജര്‍മ്മനിയിലെ പ്രധാന പ്രേഷിതന്‍. വിന്‍ഫ്രിഡ് എന്നായിരുന്നുഅദ്ദേഹത്തിന്‍റെ ആദ്യ നാമം. ഹോളണ്ടിലും അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

  1. ഡന്‍മാര്‍ക്ക്

ആറും ഏഴും നൂറ്റാണ്ടുകളില്‍ ഹോളണ്ടുമായി ഡന്മാര്‍ക്കിന് വ്യാപാരബന്ധമുണ്ടായിരുന്നു. അതിന്‍റെ ഫലമായിട്ടാണ് ഡന്മാര്‍ക്ക് ക്രിസ്തുമതത്തെപ്പറ്റി അറിയുവാന്‍ തുടങ്ങിയത്.

വില്ലിബ്രോര്‍ഡ് ആണ് ഇവിടെ ആദ്യമായി പ്രേഷിതപ്രവര്‍ത്തനം ആരംഭിച്ചത്. ഇദ്ദേഹം നോര്‍ത്തംബ്രയായില്‍ ജനിച്ചു. 690-ല്‍  ഫ്രീസിസില്‍പ്രേഷിതപ്രവര്‍ത്തനം നടത്തിയെങ്കിലും അവിടെ നിന്ന് അദ്ദേഹം നിഷ്ക്കാസിതനായി. 700-ല്‍ ഡന്മാര്‍ക്കിലേക്ക് തിരികെവന്നപ്പോള്‍ രാജാവായിരുന്ന എന്‍ഗ്രിന്‍ അദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും സുവിശേഷപ്രവര്‍ത്തനത്തിന് അനുമതി നല്കുകയും ചെയ്തു. റോമും ഡെന്മാര്‍ക്കുമായി രാഷ്ട്രീയതലത്തില്‍ ഐക്യത്തിലായതിനാല്‍ മിഷനറിമാര്‍ക്ക് ഡന്മാര്‍ക്കില്‍ സ്വതന്ത്രപ്രവര്‍ത്തനത്തിന് വിഷമമില്ലായിരുന്നു.

  1. സ്വീഡന്‍

സ്വീഡനിലെ രാജാവായിരുന്ന ബിയോണ്‍ ജര്‍മ്മന്‍ ചക്രവര്‍ത്തി ലെവിസ്സിനോട് ക്രൈസ്തവമിഷനറിമാരെ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 829-ല്‍ ആന്‍സ്ഗാര്‍ സ്വീഡനിലേക്കു തിരിച്ചു. കടല്‍കൊള്ളക്കാരുടെ ആക്രമണഫലമായി എല്ലാം നഷ്ടപ്പെട്ട വനായിട്ടാണ് അദ്ദേഹം ബിയോണ്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയത്. എതിര്‍പ്പുകളുടെ മദ്ധ്യേ രണ്ടു കൊല്ലം പ്രവര്‍ത്തി ച്ചശേഷം അദ്ദേഹം ജര്‍മ്മനിയിലേക്കു തിരിച്ചു വന്ന് ഹംബുര്‍ഗ്ഗ് രൂപതാദ്ധ്യക്ഷനായി. 834-ല്‍ അദ്ദേഹം മെത്രാനായ ഗവുട്ട്ബര്‍ട്ടിനേയും മറ്റു ചില വൈദികരേയും സ്വീഡനിലേക്കയച്ചു.

848-ല്‍ ആന്‍സ്ഗാര്‍ സ്വീഡനില്‍ വീണ്ടും വന്നു. അന്നത്തെ സ്വീഡന്‍ രാജാവായിരുന്ന ഓളാഫിനെ കാണുകയും ജര്‍മ്മന്‍ ചക്രവര്‍ത്തിയുടേയും ഡന്മാര്‍ക്കു രാജാവിന്‍റേയും എഴുത്തുകള്‍ കാണിക്കുകയും ചെയ്തു. അതനുസരിച്ചാണ്  സ്വീഡനില്‍ ക്രിസ്തു മതപ്രചരണത്തിന് വീണ്ടും അനുമതി ലഭിച്ചത്. ഡന്മാര്‍ക്കുകാരനായ ആന്‍സ്ഫ്രിഡ്, റിംബര്‍ട്ട് എന്നിവര്‍ ഇവിടത്തെ മിഷിനറിമാരാണ്.

  1. നോര്‍വെ, ഐസ്ലണ്ട്

നോര്‍വെയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്കിയത് രാജാക്കന്മാരാണ്. എന്നാല്‍ അവര്‍ക്ക് ക്രിസ്തുമത ത്തെപ്പറ്റി ശരിയായ അറിവില്ലായിരുന്നതിനാല്‍ യഥാര്‍ത്ഥ ക്രൈസ്തവ നവീകരണത്തിന് കാലവിളംബം വന്നു.

  1. സ്ളാവുകളുടെ മാനസാന്തരം

ഉത്തരജര്‍മ്മന്‍ സ്ളാവിക് വര്‍ഗ്ഗക്കാരുടെ ഇടയില്‍ (വെന്‍റ് വര്‍ഗ്ഗക്കാരുടെ ഇടയില്‍) ക്രിസ്തുമതപ്രചരണത്തിന് പരിശ്രമിച്ച വരില്‍ പ്രധാനി ചാര്‍ലിമെയിന്‍ ചക്രവര്‍ത്തിയാണ്. എന്നാല്‍ സ്ളാവിക് വര്‍ഗ്ഗക്കാര്‍ ക്രിസ്തുമതസ്വീകരണം രാഷ്ട്രീയ അടിമത്തമായി തെറ്റിദ്ധരിച്ചു. തന്മൂലം ചക്രവര്‍ത്തിയുടെ നീക്കത്തെ അവര്‍ ശക്തിയായി എതിര്‍ത്തു. എങ്കിലും ജര്‍മ്മന്‍ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ ഒന്നാമന്‍റെ നേതൃത്വത്തില്‍ പ്രേഷിത പ്രവര്‍ത്തനം പുരോഗമിച്ചു.

  1. മൊറാവിയ

 സിറിലും മെത്തോഡിയുസും

സ്ളാവ് വര്‍ഗ്ഗക്കാരുടെ നേതാവായിരുന്ന റാസ്റ്റി സ്ലാവിന്‍റെ ക്ഷണപ്രകാരം സിറിലും (827-869) മെത്തോഡിയൂസും (825-885) മൊറാവിയായില്‍ പ്രേഷിതപ്രവര്‍ത്തനത്തിന് ആഗതരായി ഇവരാണ് 'സ്ലാവുകളുടെ പ്രേഷിതര്' എന്നറിയപ്പെടുന്നവര്‍.

സിറിലിന്‍റെ സേവനം സ്തുത്യര്‍ഹമാണ്. സ്ലാവുഭാഷയില്‍ വിദഗ്ദ്ധനായിരുന്ന അദ്ദേഹം പുതിയ അക്ഷരമാലയുണ്ടാക്കി. ഈ അക്ഷരമാലയാണ് നേരിയ മാറ്റങ്ങളോടുകൂടിയാണെങ്കിലും റഷ്യ, വള്ളാഹിയ, ബള്‍ഗേറിയ, സെര്‍വിയ, തുടങ്ങിയ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ആരാധനക്രമം സ്ലാവുഭാഷയിലാക്കിയതും സിറിലാണ്.

  1. ബൊഹേമിയ

ബൊഹേമിയ പൂര്‍ണ്ണമായി കീഴടക്കുവാന്‍ ചാര്‍ലിമെയിനോ, ലേവിസ് രാജാവിനോ കഴിഞ്ഞില്ല. എങ്കിലും അത് റെഗന്‍ സ്ബുര്‍ഗ്ഗ് രൂപതയുടെ ഭാഗമായിരുന്നു. പിന്നീട് ബൊഹേമിയ മൊറാവിയന്‍ രാജാവായ സാട്ടോപ്ലുക്കിന്‍റെ അധീനതയിലായി. ഇക്കാലത്തെ രാജാവ് ബൊഹേമിയന്‍ പ്രഭുവായ ബോര്‍സിവായിയുടെ പുത്രിയെ വിവാഹം ചെയ്തു. ബോര്‍സിവായിയും ഭാര്യ ലുഡ്മില്ലയും കുട്ടികളും ക്രിസ്തുമതം സ്വീകരിച്ചു.

  1. പോളണ്ട്

പോളണ്ടില്‍ ആദ്യമായി പ്രേഷിതപ്രവര്‍ത്തനം നടത്തിയത് സ്ലാവിക് വൈദികരായിരുന്നു. സിറിലും മെത്തോഡിയുസും പോളണ്ടുസഭയുടെയും പ്രേഷിതരായാണ് അറിയപ്പെടുന്നത്. റാസ്റ്റി സ്ലാവ്  രാജാവിന്‍റെ കാലത്ത് പോളണ്ട്മൊറോവിയന്‍ സാമ്രാജ്യ ത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ട് സിറിലും  മെത്തോസിയൂസും മൊറാവിയായില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയപ്പോള്‍ പോളണ്ടിലേക്കും മിഷനറിമാരെ അയച്ചു. അങ്ങനെ പോളണ്ടില്‍  പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരു സ്ലാവ് മിഷനറിയാണ് വിസ്നാക്ക്. മൊറാവിയ സാമ്രാജ്യം തകര്‍ന്നപ്പോള്‍ രാജാക്കന്മാരും, വൈദികരും അഭയംപ്രാപിച്ചത് പോളണ്ടിലാണ്. അവിടെ ഡ്യൂക്കായിരുന്ന സെമോവിറ്റിന്‍റെ കാലത്ത് ക്രിസ്തുമതം കൂടുതല്‍ വ്യാപിച്ചു.

  1. ബള്‍ഗേറിയ

ബള്‍ഗേറിയാക്കാര്‍ റ്റുറേനിയന്‍കാരായിരുന്നു. പക്ഷേ അവര്‍ വളരെക്കാലം സ്ലാവിക് പ്രദേശങ്ങളില്‍ താമസിച്ചതുകൊണ്ട് അവരുടെ ഭാഷയും, ആചാരങ്ങളും. വിശ്വാസവും സ്ലാവിക് ആയിരുന്നു. ഡാന്യൂബിനടുത്തുള്ള സമതലപ്രദേശത്ത് താമസിച്ചു കൊണ്ട് ബൈസന്‍റൈന്‍ സാമ്രാജ്യത്തെ പലപ്പോഴും ആക്രമിച്ചിരുന്ന ഇക്കൂട്ടര്‍ 813-ല്‍ ആഡ്രീയാനോപ്പിള്‍ കീഴടക്കി. അവിടെനിന്ന് അനേകരെ അടിമകളാക്കി ബള്‍ഗേറിയായിലേക്ക് കൊണ്ടുപോന്നു. അക്കൂട്ടത്തില്‍ ഒരു മെത്രാനും ഒരു കൂട്ടം ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഇവരാണ് ബള്‍ഗേറിയായില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചത്.

  1. ഹങ്കറി

മാഗിയാര്‍ വര്‍ഗ്ഗക്കാരാണ് ഹങ്കറിയില്‍ അധിവസിച്ചിരുന്നവരില്‍ അധികവും.ആദ്യമായി  ഇവര്‍ ക്രിസ്തുമതവുമായി ബന്ധപ്പെട്ടത് ബൈസന്‍റൈന്‍ കാരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. ഹങ്കറിയുടെ ചുറ്റുമുള്ള രാജ്യങ്ങള്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവയായിരുന്നുതാനും. 950-ല്‍ ജര്‍മ്മനിയിലെ രാജാവായിരുന്ന ഓട്ടോ ഒന്നാമന്‍റെ നിര്‍ദ്ദേശപ്രകാരം പാസ്സാവിലെ മെത്രാന്‍ ഹങ്കറിയി ലേക്ക് മിഷനറിമാരെ അയച്ചു. ഹങ്കറിയിലെ രാജാവായിരുന്ന ഗെയിസട്രാന്‍സില്‍വേനിയാരാജാവായ ഗൈയുളയുടെ പുത്രിയും ഒരു ക്രിസ്ത്യാനിയുമായ സാവോള്‍ട്ടയെയായിരുന്നു വിവാഹം ചെയ്തിരുന്നത്. ക്രമേണ ഗെയിസയും ക്രിസ്തുമതാനുഭാവിയായിത്തീര്‍ന്നു. മാഗിയാര്‍ വര്‍ഗ്ഗക്കാര്‍ കീഴടക്കിയ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിരുന്ന ജനങ്ങളില്‍ പലരും ക്രിസ്ത്യാനികളായിരുന്നു. ഗയിസരാജാവ് അനുകൂലമാണെന്ന് അറിഞ്ഞപ്പോള്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസം അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.

  1. റഷ്യ

പന്ത്രണ്ട് ശ്ലീഹന്മാരിലൊരാളായ ആന്‍ഡ്ര സിതിയായില്‍ വച്ച് മടണമടഞ്ഞതുകൊണ്ട് അദ്ദേഹമാണ് റഷ്യയുടെ അപ്പസ്തോലന്‍ എന്ന അറിയപ്പെടുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ കിഴക്കേ യൂറോപ്പില്‍ താമസിച്ചിരുന്ന റഷ്യാക്കാര്‍ റൂറിക്ക് എന്ന വരാഞ്ചിയന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ റഷ്യയില്‍ പ്രവേശിച്ചു. 862-ല്‍ അദ്ദേഹമാണ് റഷ്യന്‍ സാമ്രാജ്യം സ്ഥാപിച്ചത്. ഈ അവസരത്തില്‍ റഷ്യാക്കാര്‍ ബൈസന്‍റൈന്‍കാരുമായും ക്രിസ്തുമതവുമായും ബന്ധപ്പെട്ടു. 

Mission activity catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message