We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Paul Pallath On 07-Feb-2021
സഭാപിതാവായ തോമ്മാശ്ലീഹായുടെ കാലം മുതല്‍ 1653-വരെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍, ഒരു തലവന്‍റെ കീഴില്‍ വിഭജനമോ പാഷണ്ഡതകളോ കൂടാതെ ഐക്യത്തില്‍ ജീവിച്ചു. ചരിത്ര ഗതിയില്‍, 1653 ജനുവരി 3ന് നടന്ന കൂനന്‍ കുരിശ് സത്യത്തിന് ശേഷം പുത്തന്‍ കൂറ്റില്‍പ്പെട്ട പന്ത്രണ്ട് വൈദികര്‍ ആര്‍ച്ച് ഡീക്കന്‍ തോമസ് പറമ്പിലിനെ മാര്‍ത്തോമാ ഒന്നാമന്‍ എന്ന പേരില്‍, 1653 മെയ് 22 ന് കൈവയ്പ്പ് വഴി മെത്രാനായി വാഴിച്ചു. ഭൂരിപക്ഷം ഇടവകകളും പദ്രുവാദോ ആര്‍ച്ച് ബിഷപ്പായിരുന്ന ഫ്രാന്‍സീസ് ഗ്രാസിയ SJ- യെ ഉപേക്ഷിച്ച്, ഉത്തമ ബോധ്യത്തില്‍(Bone fide) പുതിയ ബിഷപ്പിന്‍റെ പിറകില്‍ അണിനിരന്നു. പക്ഷേ പുതിയ പിതാവിന്‍റെ പട്ടം അസാധുവാണെന്ന് മനസ്സിലാക്കി, ക്രമേണ അദ്ദേഹത്തെ ഉപേക്ഷിച്ചു. മലബാര്‍ സഭയില്‍ നടന്ന ദുഃഖകരമായ ഈ സംഭവവിശേഷങ്ങള്‍ അറിഞ്ഞ്, പ്രെപ്പഗാന്ത ഫിദേയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് ഗണം നിഷ്പാദുക കര്‍മ്മലീത്ത സന്യാസിമാരെ പ്രത്യേകാധികാരങ്ങളോടെ അലക്സാണ്ടര്‍ VII-മന്‍ മലബാര്‍ സഭയിലേക്കയച്ചു. പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കുവാനും അയക്കപ്പെട്ടവര്‍ സെന്‍റ്മേരി സെബാസ്റ്റ്യാനി ജോസഫും സെന്‍റ്വിന്‍സെന്‍റ് ഹയാസിത്തും ആയിരുന്നു. പ്രശ്നപരിഹാരത്തിനും പുനരൈക്യത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആര്‍ച്ച്ഡീക്കന്‍റെ മെത്രാന്‍പട്ടം അംഗീകരിക്കണമെന്ന വാദത്തിന്‍മേല്‍ തട്ടി തകര്‍ന്നു. എരിതീയിലെണ്ണ എന്നപോലെ, 1663 ഫെബ്രുവരി 1-ാം തീയതി, സെബസ്റ്റ്യാനി, ആര്‍ച്ച് ഡീക്കനെയും, സഹപ്രവര്‍ത്തകനായ ആഞ്ഞിലിമൂട്ടില്‍ ഇട്ടത്തൊമ്മനെയും കത്തോലിക്കാ സഭയില്‍ നിന്ന് മഹറോന്‍ ചൊല്ലി പുറത്താക്കി. അങ്ങനെ 1653 ആരംഭിച്ച വിഭാഗീയത, ഒന്നായിരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികളെ കത്തോലിക്കരെന്നും അകത്തോലിക്കരുമെന്ന പിളര്‍പ്പിലേക്ക് ഔദ്യോഗികമായി എത്തിച്ചു. അന്ത്യോക്യന്‍ പാരമ്പര്യത്തിലധിഷ്ടിതമായ ഓര്‍ത്തഡോക്സ് സഭകളുടെ ആരംഭവും തുടര്‍ന്ന് ഉദയം ചെയ്ത സീറോമലങ്കരസഭയെക്കുറിച്ചും ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നു.
അന്ത്യോക്യന്‍ പാത്രീയാര്‍ക്കീസുമായുള്ള സഭാബന്ധവും മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭകളുടെ ആരംഭവും
കത്തോലിക്കാ സഭയില്‍നിന്നും പുറത്താക്കിയശേഷം എല്ലാ പുനരൈക്യശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ തന്‍റെ മെത്രാന്‍ പട്ടത്തിന്‍റെ അസാധുതയെക്കുറിച്ച് അവബോധമുള്ള മാര്‍തോമ്മാ ഒന്നാമന്‍ കാല്‍ദിയന്‍ പാത്രിയാര്‍ക്കീസിനും സിറിയന്‍ യാക്കോബിറ്റ് പാത്രിയാര്‍ക്കീസിനും ഒരു മെത്രാനെ അയക്കണമെന്ന് ആവശ്യപ്പെട്ട് എഴുതി. കാല്‍ദിയന്‍ പാത്രിയാര്‍ക്കീസ് മറുപടി നല്‍കിയില്ല. 1665-ല്‍ അന്ത്യോക്യായിലെ സിറിയന്‍ യാക്കോബായ പാത്രിയാര്‍ക്കീസ് അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസിനെ മലബാറിലേക്കയച്ചു. മാര്‍ത്തോമായുടെ മെത്രാന്‍പട്ടത്തിന്‍റെ അസാധുത അറിഞ്ഞിരുന്ന പുത്തന്‍കൂറ്റുകാര്‍ ആഘോഷപൂര്‍വ്വം മാര്‍ ഗ്രിഗോറിയോസിനെ സ്വീകരിച്ച് തങ്ങളുടെ സ്ഥാനപതിയായി അംഗീകരിച്ചു. സ്വാഭാവികമായി സുറിയാനിപാരമ്പര്യമുള്ള പൗരസ്ത്യപിതാവിനെ, ലാറ്റിന്‍ മെത്രാനെക്കാള്‍ സഭാ സമൂഹം സ്വീകരിച്ചു. മാര്‍ഗ്രിഗോറിയോസിന്‍റെ ആഗമനത്തോടെ മെത്രാനടുത്ത കര്‍മ്മങ്ങള്‍ അദ്ദേഹം നിറവേറ്റുകയും മാര്‍ത്തോമാ സഭയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തു.
സിറിയന്‍ ഓര്‍ത്തഡോക്സ് വിശ്വാസസംഹിതയുടെ ആവിര്‍ഭാവം
മാര്‍ത്തോമാ സഭയുടെ സ്വയംഭരണഅവകാശവും പൗരസ്ത്യ ആരാധനാരീതികളും ഇല്ലായ്മ ചെയ്യുവാന്‍ പദ്രുവാദോ ഭരണത്തിന്‍ കീഴെ ജസ്യൂട്ട് മിഷനറിമാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്‍റെ അനന്തരഫലമായിരുന്നു കൂനന്‍ കുരിശ് സത്യം. മാര്‍ത്തോമ്മാ മക്കളുടെ ഹൃദയത്തുടിപ്പുകള്‍ മനസ്സിലാക്കിയ മാര്‍-ഗ്രിഗോറിയോസ് (1665-1670) അവരുടെ തനതായ പാരമ്പര്യവും ആരാധനാനുഷ്ഠാനങ്ങളും പുനരുദ്ധരിക്കുമെന്ന് വാഗ്ദാനം ചെയ്തു. യഥാര്‍ത്ഥത്തില്‍, ഉദയം പേരൂര്‍ സൂനഹദോസില്‍ ഉപേക്ഷിക്കപ്പെട്ട ചില തനതാത്മകമായ പാരമ്പര്യങ്ങള്‍ അദ്ദേഹം പുനപ്രതിഷ്ഠിച്ചു. യാക്കോബായറ്റ് വിശ്വാസവും അന്ത്യോക്യന്‍ അനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനുള്ള തന്ത്രപരമായ പദ്ധതിയില്‍ മാര്‍ത്തോമാ I-ാമനെ മെത്രാനായി അദ്ദേഹം വാഴിച്ചില്ല. തദ്വാരാ യാക്കോബായറ്റ് ഓര്‍ത്തഡോക്സ് വിശ്വാസ സംഹിതകള്‍ സാവധാനം മലബാര്‍ സഭയില്‍ ആവിഷ്ക്കരിക്കുവാന്‍ ഗ്രിഗോറിയോസിന് കഴിഞ്ഞു. കത്തോലിക്കാ സഭക്കും അതിന്‍റെ വിശ്വാസ പ്രബോധനങ്ങള്‍ക്കും റോമിനുമെതിരായും എതിര്‍പ്പിന്‍റെ മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന്‍റെ മരണത്തിന് മുമ്പ് സാധിച്ചു (+1670). മാര്‍ഗ്രിഗോറിയോസിന്‍റെ ആഗമനവും പ്രവര്‍ത്തനങ്ങളും കത്തോലിക്കാ- അകത്തോലിക്കാ സഭാവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം വലുതാക്കി. കൂനന്‍ കുരിശ് സത്യം തന്നെ റോമന്‍ നേതൃത്വത്തിനും മാര്‍പാപ്പയുടെ പ്രഥമ സ്ഥാനത്തിനും എതിരായുളള പ്രതി വിപ്ലവമായി വ്യാഖ്യാനിക്കപ്പെട്ടു.
മാര്‍ത്തോമാ ഒന്നാമന്‍റെ മരണശേഷം 1670 ഏപ്രില്‍ 22 മാര്‍ത്തോമ്മ II ( 1670-1686), മാര്‍ത്തോമ്മ III (1686-1688) മാര്‍ത്തോമ്മ IV (1688-1728) മാര്‍ത്തോമ്മ V (1728-1765) എന്നിവര്‍ യഥാക്രമം സഭയെ നയിച്ചു. ലഭ്യമായ രേഖാപ്രകാരം ഇവരിലാര്‍ക്കും ഔദ്യോഗികമായി, സാധുവായ നിയമാനുസൃത മെത്രാന്‍പട്ടം ലഭിച്ചിരുന്നില്ല. മാര്‍ത്തോമ്മ II ന്‍റെ ഭരണകാലഘട്ടത്തില്‍, എല്‍ദോ മാര്‍ ബസേലിയോസ്, ഹിദത്തുള്ള മാര്‍ ഇവാനിയോസ് എന്നീ രണ്ട് യാക്കോബായറ്റ് മെത്രാന്മാര്‍ അന്ത്യോക്യാവത്ക്കരണത്തിന്‍റെ ഭാഗമായി 1685-ല്‍ മലബാറില്‍ എത്തിച്ചേര്‍ന്നു. ആഗമനത്തിന്‍റെ പന്ത്രണ്ടാം ദിവസം മാര്‍ ബസേലിയോസ് ദിവംഗതനായി കോതമംഗലം പള്ളിയില്‍ സംസ്ക്കരിക്കപ്പെട്ടു. മാര്‍ ഇവാനിയോസ് തന്‍റെ മരണംവരെ (1693 ആഗസ്റ്റ് 13) ഭരണംതുടര്‍ന്നു. മാര്‍ ഇവാനിയോസിന്‍റെ മരണത്തെ തുടര്‍ന്ന് ദീര്‍ഘകാലം അന്ത്യോക്യന്‍ മെത്രാന്‍മാരാരും മലബാറില്‍ എത്തിയില്ല. തത്ഫലമായി തദ്ദേശീയ പിതാക്കന്മാരായിരുന്നു സ്വതന്ത്രഭരണം നിര്‍വ്വഹിച്ചിരുന്നത്. അന്ത്യോക്യന്‍ ക്രിസ്തു വിജ്ഞാനീയത്തിന്‍റെ ഏതാനും ചില അംശങ്ങള്‍ സാംശീകരിച്ചെങ്കിലും, വിശ്വാസി സമൂഹം , പൗരസ്ത്യ സുറിയാനി വിശ്വാസ പാരമ്പര്യം തുടരുകയും കാല്‍ദിയന്‍ ആരാധനാക്രമം അനുഷ്ഠിച്ചുപോരുകയും ചെയ്തു.
അന്ത്യോക്യന്‍ സഭാ പാരമ്പര്യത്തിന്‍റെ വളര്‍ച്ചയും പ്രഥമ നിയമാനുസൃതമായ മെത്രാനും
മുന്‍ഗാമികളെപ്പോലെ മാര്‍ത്താമ്മ V-ാമനും റോമുമായി പുനരൈക്യത്തിനായി യത്നിച്ചുവെങ്കിലും വിജയിച്ചില്ല. നിയമാനുസൃതമായി കാനോനിക മെത്രാനായി താന്‍ അഭിഷിക്തനായിട്ടില്ല എന്ന അറിവ് നിരന്തരം മഥിച്ച മാര്‍ത്തോമ്മാ V-ാമന്‍ മധ്യപൂര്‍വ്വദേശത്തുളള ഒരു മെത്രാനെ മലബാറിലേക്കെത്തിക്കുവാന്‍ കൊച്ചിയിലുള്ള ഡച്ച് അധികാരികളോട് ചട്ടംകെട്ടി (1663-ല്‍ കൊച്ചി ഡച്ച് ഭരണത്തിന്‍ കീഴിലായി) അതിനായി വലിയൊരു തുകയും വാഗ്ദാനം ചെയ്തു. നിരന്തര അഭ്യാര്‍ത്ഥനയാലും പ്രേരണയാലും ഡച്ച്കാരുടെ സഹായത്താല്‍ 1751-ഏപ്രില്‍ 23ന് സാക്രളളമാര്‍ ബസേല്യോസ് മാര്‍ ഗ്രിഗോറിയോസ് എന്ന രണ്ട് സ്ഥാനപതികളെയും, റമ്പാന്‍ ജോണിനെയും (യൂഹന്നാന്‍) രണ്ട് സിറിയന്‍ വൈദികരെയും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് കൊച്ചിയിലേക്ക് അയച്ചു. മലങ്കര സഭയുടെ മേല്‍ ഭരണാവകാശം ഉന്നയിക്കുകയും അന്ത്യോക്യന്‍ അനുഷ്ഠാനങ്ങളും യാക്കോബായ ആചാരങ്ങളും മലങ്കര വിശ്വാസികളുടെയിടയില്‍ പരത്തുവാനും ഈ മെത്രാന്മാര്‍ പരിശ്രമിച്ചു. അന്ത്യോക്യന്‍ പാരമ്പര്യത്തിലുള്ള വിവിധ അനാഫെറകള്‍, ഉദാ: വി. യാക്കോബിന്‍റെ ആരാധനാക്രമം, കല്‍ദായ ആരാധനാക്രമം പൂര്‍ണ്ണമായും നിഷ്കാസനം ചെയ്യാതെ തന്നെ മലങ്കര സഭയില്‍ വ്യാപകമാക്കിയത് ഇവരാണ്.
മാര്‍ത്തോമ്മാ V-ാമന്‍ അന്ത്യോക്യന്‍ സ്ഥാനപതികളെ ക്ഷണിക്കുകയും മലങ്കരയില്‍ കാതോലിക്കേറ്റ് ആരംഭിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. അന്ത്യോക്യന്‍ മെത്രാന്മാര്‍ മാര്‍ത്തോമ V-ാമന്‍റെ മെത്രാഭിഷേകം തന്ത്രപൂര്‍വ്വം നീട്ടികൊണ്ടിരുന്നു. അന്ത്യോക്യന്‍ സിംഹാസനത്തെ മലങ്കര മെത്രാന്മാര്‍ ആശ്രയിക്കുന്നതിന്‍റെ ഗൂഡോദ്ദേശം നൈയാമികമായ കാനോനിക മെത്രാന്‍പട്ട സ്വീകരണമാണെന്നും അപ്രകാരം അഭിഷിക്തരായാല്‍ മലങ്കര സഭയുടെ മേല്‍ തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ സാധിക്കാതെവരുമെന്നും അവര്‍ മനസ്സിലാക്കി. മാര്‍ത്തോമ്മാ V-ാമനെ മെത്രാനായി അഭിഷേകം ചെയ്താല്‍ മലങ്കരസഭയുടെ മേല്‍ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ സ്വപ്നം മലര്‍പൊടിക്കാരന്‍റെ കിനാവായി മാറും എന്ന് അന്ത്യോക്യന്‍ മെത്രാന്‍മാര്‍ക്കറിയാമായിരുന്നു. 1752-ല്‍ മാര്‍ ബസേലിയോസ് തങ്ങളുടെ സഹചാരനായി വന്ന റമ്പാന്‍ ജോണിനെ അഭിഷേകം ചെയ്ത് മാര്‍ ഇവാനിയോസ് എന്ന് നാമകരണം ചെയ്ത് മലങ്കര സഭയുടെ മെത്രാപ്പൊലീത്തയായി നിയമിച്ചപ്പോള്‍ മാര്‍ത്തോമാ V-ാമനും അന്ത്യോക്യന്‍ മെത്രാന്മാരും തമ്മിലുള്ള അനൈക്യം (ശത്രുത) അതിന്‍റെ പരകോടിയിലെത്തി. പക്ഷേ മാര്‍ ഇവാനിയോസിന്‍റെ സ്ഥാനീയ പദവി ആരും അംരീകരിച്ചില്ല. മാര്‍ത്തോമ V-ാമന്‍ മലങ്കര സഭയുടെ അദ്ധ്യക്ഷനായി ഭരണം നിര്‍വ്വഹിക്കുകയും ചെയ്തു പോന്നു. തന്നെ മെത്രാനായി അഭിഷേകം ചെയ്യാതിരുന്നതിനാല്‍ വാഗ്ദാനം ചെയ്ത യാത്രക്കൂലിയായ ഭീമമായ തുക ഡച്ച്കാര്‍ക്ക് നല്കാന്‍ മാര്‍ത്തോമ്മാ V-ാമന്‍ വിസമ്മതിക്കുകയും അത് നീണ്ട നിന്ന കലഹത്തിലേക്ക് മേല്പ്പറഞ്ഞ കക്ഷികളെ നയിക്കുകയും ചെയ്തു.
അഭിപ്രായ ഭിന്നത നീണ്ടു നിന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ് ഇടപെടുകയും തത്ഫലമായി മാര്‍ത്തോമ്മാ V-ാമന് മെത്രാന്‍ പട്ടം കൊടുക്കാമെന്ന അന്ത്യോക്യന്‍ മെത്രാന്മാര്‍ സമ്മമ്മതിക്കുകയും ചെയ്തു. പക്ഷേ അന്ത്യോക്യന്‍ മെത്രാന്‍, മാര്‍ ബസേലിയോസ് 1764-ല്‍ ദിവംഗതനാവുകയും 1765-ല്‍ മെത്രാഭിഷേകം സ്വീകരിക്കാതെ മാര്‍ത്തോമ്മാ V-ാമന്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മരുമകന്‍ മാര്‍ത്തോമ്മാ VI-ാമന്‍ എന്ന നാമം സ്വീകരിച്ച് ഭരണം ഏറ്റെടുത്തു. നീണ്ട കാലവിളമ്പത്തിനുശേഷം തിരുവിതാംകൂര്‍ രാജാവിന്‍റെ നിര്‍ബന്ധപ്രകാരം മുന്‍ നിശ്ചയിച്ച തീരുമാനമനുസരിച്ച് മാര്‍ ഇവാനിയോസിന്‍റെ സഹായത്തോടെ അന്ത്യോക്യന്‍ സ്ഥാന പതിയായ മാര്‍ ഗ്രിഗോറിയോസ് 1772 ജനുവരി ആദ്യ ആഴ്ചയില്‍ മാര്‍ത്തോമ്മാ VI-ാമന് ഔദ്യോഗികമായി നിരണത്തുള്ള സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് മെത്രാന്‍ പട്ടം നല്കി. പുതിയ മെത്രാന്‍ മലങ്കര സഭയിലെ നിയമാനുസൃതം കാനോനികമായി പ്രഥമമെത്രാനായി അഭിഷിക്തനായി മാര്‍ ദിവാന്ന്യോസ് I-ാമന്‍ എന്ന സ്ഥാനീയ നാമം സ്വീകരിച്ചു.
വിശ്വാസം പ്രഖ്യാപിച്ച് 1778 മാര്‍ച്ച് 12 ന് മാര്‍ ജോസഫ് കരിയാറ്റില്‍ മെത്രാപൊലീത്ത വഴിയായി പീയൂസ് VI-ാം പാപ്പയ്ക്ക് നല്കിയ അപേക്ഷയില്‍, മാര്‍ത്തോമ്മാ VI-ാമന്‍ തന്‍റെ മുന്‍ഗാമികള്‍ ഔദ്യോഗികമായി, നിയമപ്രകാരം മെത്രാന്‍പട്ടം സ്വാകരിക്കാത്തവരായിരുന്നുവെന്നും തന്മൂലം യാക്കോബായറ്റ് മെത്രാനായ ഗ്രിഗോറിയോസില്‍ നിന്ന് കൈവയപ് വഴി ശ്ലൈഹീകാശീര്‍വാദം സ്വീകരിച്ച് മെത്രാന്‍ പദവിയിലേക്ക് താന്‍ ഉയിര്‍ത്തപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഓര്‍ത്തഡോക്സ് സഭാ ചരിത്രകാരനായ സി.വി ചെറിയാന്‍ എഴുതുന്നു: "മാര്‍ ഇവാനിയോസിന്‍റെ സാന്നിദ്ധ്യത്തില്‍ മാര്‍ ദിവാന്ന്യോസ് I-ാമനായി മെത്രാന്‍ പട്ടമേറ്റ മാര്‍ത്തോമ്മ I-ാമന്‍ അന്ത്യോക്യന്‍ സഭയിലെ സ്ഥാനപതികളില്‍ നിന്ന് ആദ്യമായി അഭിഷിക്തനാകുന്ന മലങ്കര മെത്രാനാണ്". മലങ്കരസഭയിലെ മുന്‍ മെത്രാന്മാരെന്ന് വിളിക്കപ്പട്ടവരുടെ മെത്രാന്‍പട്ടം അസാധുവാണെന്നും അവര്‍ നിര്‍വ്വഹിച്ച മെത്രാനടുത്ത കര്‍മ്മങ്ങള്‍ അസാധുവാണെന്നും ഇതിനാല്‍ തന്നെ വ്യക്തമാണ്. മാര്‍ത്തോമ്മ VI-ാമന്‍റെ നിയമാനുസൃത മെത്രാന്‍ലബ്ധിയോടെ മലങ്കരസഭയ്ക്ക് സ്ഥിരതയും, സ്വയംഭരണവകാശവും ഒരളവില്‍ കൈവന്നു. ഒപ്പം ഇടമുറിയാത്ത അപ്പസ്തോലിക പാരമ്പര്യവും പൗരോഹിത്യ തുടര്‍ച്ചയും സാധുവായ കൂദാശകളും!
തൊഴിയൂര്‍ സഭയുടെ ഉദ്ഭവം
മാര്‍ത്തോമ്മ VI-ാമന്‍റെ മെത്രാഭിഷേകത്തിന് ശേഷവും രണ്ട് അന്ത്യോക്യന്‍ പിതാക്കന്മാരും മലങ്കരയില്‍ ഭരണപരമായ യാതൊരു അധികാരവും നിര്‍വ്വഹിക്കാതെ തന്നെ തുടര്‍ന്നു. മാര്‍ത്തോമ്മാ VI-ാമന്‍ ഏകനായി മലങ്കരസഭയുടെ തലവനും പിതാവുമെന്ന നിലയില്‍ സഭാ സമൂഹത്തെ നയിച്ചു. രൂക്ഷമായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നെന്നവണ്ണം 1772 നവംബര്‍ 28ന് റമ്പാന്‍ കുര്യന്‍ അബ്രാഹം കാട്ടുമങ്ങാട്ടിന്, അബ്രാഹം മാര്‍ കുറീലോസ് എന്ന പേരില്‍, മാര്‍ ഗ്രിഗോറിയോസ്, മെത്രാന്‍ പട്ടം നല്കി. പക്ഷേ മലങ്കര സഭയില്‍ യാതൊരു അധികാരവും പ്രയോഗിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 2-ാം വര്‍ഷത്തെ മലങ്കര സഭാജീവിതത്തിനൊടുവില്‍, 1773-ല്‍ മാര്‍ ഗ്രിഗോറിയോസ് അന്തരിച്ചു. മൂന്നാമത്തെ അന്ത്യോക്യന്‍ മെത്രാനായിരുന്ന മാര്‍ ഇവാനിയോസ്, തന്‍റെ അന്ത്യം വരെ 1794 മാര്‍ത്തോമ്മ VI-ാമനെ പിന്തുണച്ചിരുന്നു.
അബ്രാഹം കൂറിലോസ് കാട്ടുമാങ്ങാട്ടിന്‍റെ മെത്രാന്‍ പട്ട ലബ്ധിക്ക് ശേഷവും വിശ്വാസി സമൂഹവും നാട്ടു ഭരണവും, മാര്‍ത്തോമ്മാ VI-ാമനെ മാത്രമാണ് മലങ്കര സഭയുടെ ഔദ്യോഗിക മെത്രാപ്പൊലീത്തയായും സഭാ തലവനായും കരുതിയത്. യഥാര്‍ത്ഥത്തില്‍ ബ്രീട്ടീഷ്കാരുടെ കീഴില്‍ നിരോധിക്കപ്പെട്ട നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറിനെയും കൊച്ചിയേയും വിട്ട് ബ്രിട്ടീഷ് മലബാറിന്‍റെ കീഴില്‍ അഭയം തേടാന്‍ നിര്‍ബന്ധിതനായ അബ്രാഹം കൂറിലോസ് കാട്ടുമാങ്ങാട്ട്, സ്വതന്ത്ര സുറിയാനി സഭ എന്ന പേരില്‍ തൊഴിയൂരില്‍ (ആഞ്ഞൂര്‍) ഇപ്പോള്‍ തൃശ്ശൂര്‍ ഒരു സ്വതന്ത്രസഭ സ്ഥാപിച്ചു. ഒരു രൂപത മാത്രമുള്ള സഭ ഇന്നും അന്തോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് അല്ലെങ്കില്‍ യാക്കോബിറ്റ് പാരമ്പര്യം പിന്തുടരുന്നു.
മലങ്കര സഭയുടെ ആംഗ്ലിക്കവല്ക്കരണം (1816-1836)
മാര്‍ത്തോമ്മ VI-ാമന്‍റെ മരണശേഷം (1808 ഏപ്രില്‍ 8), ക്രമാനുഗതമായി മാര്‍ത്തോമ്മ VIII (18081809), മാര്‍ത്തോമ്മ ഢകകക (1810-1815), മാര്‍ത്തോമ്മ IX(1815), മാര്‍ ദിവാന്ന്യോസ് II (1816), മാര്‍ ദിവാന്ന്യോസ് VIII(18171825) മാര്‍ ദിവാന്ന്യോസ് IX (18251846) തുടങ്ങിയവര്‍ ഭരണം നിര്‍വഹിച്ചു. 19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലായിരുന്നു കേരളത്തിലെ നാട്ടു രാജ്യങ്ങള്‍. യഥാര്‍ത്ഥത്തില്‍, 1795 ന്‍റെ ആദ്യ നാളുകളില്‍ തന്നെ ഡച്ചുകാരില്‍ നിന്ന് കൊച്ചിയുടെ ഭരണം ബ്രിട്ടീഷ്കാര്‍ പിടിച്ചെടുക്കുകയും ഒരു ബ്രിട്ടീഷ് റസിഡന്‍റ് കൊച്ചി, തിരുവിതാംകൂര്‍ ഭരണകാര്യാലയത്തില്‍ താമസമുറപ്പിച്ച് ഭരണപരമായ കാര്യങ്ങള്‍ സസൂക്ഷ്മം നിയന്ത്രിക്കുകയും ചെയ്തിരുന്നു. കാലാന്തരത്തില്‍ മലങ്കര സഭ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭയുമായി ബന്ധത്തില്‍ വരാനും തദ്വര ആംഗ്ലിക്കവല്ക്കരണത്തിലേക്ക് സാവധാനം നീങ്ങുകയും ചെയ്തു. ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ (CMS) മിഷനറിപ്രവര്‍ത്തകര്‍ മലങ്കര വിശ്വാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും സഭയെ ആംഗ്ലിക്കന്‍ വിശ്വാസ പ്രബോധന സത്യത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും നയിക്കുകയും ചെയ്തു.
മാര്‍ ദിവാന്ന്യോസ് III (18171825) ന്‍റെ ഭരണകാലഘട്ടത്തില്‍ ആംഗ്ലിക്കന്‍ സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം സുദൃഢമാവുകയും, ഔദ്യോഗികമായി ആ ബന്ധം വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ആംഗ്ലിക്കന്‍ മിഷനറിമാര്‍ മലങ്കരപള്ളികളില്‍ പ്രസംഗിക്കുകയും പഠിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. 1815-ല്‍ അവരുടെ സാമ്പത്തിക സഹായത്തോടെ കോട്ടയത്ത് മലങ്കരസെമിനാരി പണിയപ്പെട്ടു. റോമന്‍ കത്തോലിക്കാ സഭയുമായുള്ള സഹവാസത്താല്‍ കളങ്കിതമായ മലങ്കരസഭയെ അവജ്ഞയോടെ നോക്കികണ്ട ആംഗ്ലിക്കന്‍മിഷനറിമാര്‍ മലങ്കരസഭയുടെ വിശ്വാസ സത്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ബൈബിളിനെമാത്രം കേന്ദ്രമാക്കി ശുദ്ധി കലശം ചെയ്യാന്‍ തീരുമാനിച്ചു. പരിശുദ്ധ മാതാവിനോടുള്ള വണക്കം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, ദേവാലയങ്ങളിലുള്ള തിരുസ്വരൂപങ്ങള്‍ മുതലായവ അക്ഷന്തവ്യമായ അപരാധമായി ആംഗ്ലിക്കന്‍ മിഷനറിമാര്‍ കരുതി. ആരാധന, കാനോനിക, ദൈവശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും എല്ലാ അബദ്ധസിദ്ധാന്തങ്ങളും തുടച്ചു നീക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ ആംഗ്ലിക്കന്‍ മിഷനറിമാര്‍ സെമിനാരികളിലും വൈദീകപരിശീലനത്തിലും ആംഗ്ലിക്കന്‍ ദൈവശാസ്ത്രം പഠിപ്പിക്കാന്‍ തുടങ്ങി.
1836-ലെ മാവേലിക്കര സമ്മേളനവും അന്ത്യോക്ക്യന്‍ പാത്രീയാര്‍ക്കീസുമായുള്ള ഐക്യവും
പ്രോട്ടസ്റ്റന്‍റ് സഭയിലെ മിഷണറിമാരുമായുള്ള ബന്ധം അംഗീകരിച്ചിരുന്ന മാര്‍ദിവാന്ന്യോസ് III -മന്‍1825-ല്‍ ദിവംഗതനായി. തുടര്‍ന്ന് ഭരണമേറ്റ മാര്‍ ദിവാന്ന്യോസ് IV(1825-1846) 1836 ജനുവരി 16ന് മാവേലിക്കരയില്‍ വച്ച് വൈദീകരുടേയും അത്മായ പ്രമുഖരുടേയും സിനഡ് വിളിച്ചുകൂട്ടി, ആംഗ്ലിക്ക വത്ക്കരണം അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുകയും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിനോട് പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്തു. സിനഡ് അസന്നിഗ്ദമായി ഇപ്രകാരം പറഞ്ഞു വച്ചു "സുറിയാനിയാക്കോബയക്കാരായ ഞങ്ങള്‍, അന്ത്യോക്യന്‍ പരമാധികാരത്തോട് വിധേയത്വം പുലര്‍ത്തുന്നതുകൊണ്ടും അന്ത്യോക്ക്യന്‍ സിംഹാസനത്തിന്‍റെ സ്ഥാനപതികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതുകൊണ്ടും അനുഷ്ഠിച്ചുപോരുന്ന ആരാധനാക്രമങ്ങളും ചട്ടങ്ങളും ഒരു കാരണവശാലും മാറ്റം വരുത്താന്‍ പാടില്ലെന്നും, നിലവിലുള്ള ക്രമത്തിന് വിരുദ്ധമായി യാതൊന്നും ഉണ്ടാകാന്‍ പാടില്ലെന്നും പ്രസ്താവിക്കുന്നു". അന്ത്യോക്യന്‍ ആരാധനാക്രമവും സഭയുടെ ഭരണക്രമവും ഔദ്യോഗികമായും നൈയ്യാമികമായും മലങ്കര സഭ സ്വീകരിച്ച് ഈ സിനഡില്‍ അംഗീകരിച്ചു. അന്ത്യോക്ക്യന്‍ സിംഹാസനവുമായുള്ള ബന്ധം ദൃഢപ്പെടുത്തുക വഴി ആംഗ്ലിക്കന്‍ പ്രൊട്ടസ്റ്റന്‍റ് സ്വാധീനം നിര്‍വീര്യമാക്കുവാനും അങ്ങനെ തങ്ങളുടെ വിശ്വാസവും ആചാരവും അഭംഗുരം തുടരുവാന്‍ സാധിക്കുമെന്ന് അവര്‍ കരുതി.
അനേകം വര്‍ഷത്തെ ആംഗ്ലിക്കന്‍ മിഷനറിമാരുടെ ശ്രമഫലമായി അനേകായിരം മലങ്കര സഭയുടെ മക്കള്‍ 1836-ലെ മാവേലിക്കരയില്‍ നടന്ന സിനഡിനുശേഷം ആംഗ്ലിക്കന്‍ സഭാംഗങ്ങളായി. എങ്കിലും ചെറിയ ഒരു വിഭാഗം ആംഗ്ലിക്കനീകരണം അനുകൂലിച്ചിരുന്നവര്‍ മരാമണ്ണിലെ ഫാ. അബ്രാഹം പാലക്കുന്നത്തിന്‍റെ നേതൃത്വത്തില്‍ മലങ്കര സഭയെ വിട്ടുപേക്ഷിച്ച് ആംഗ്ലിക്കന്‍ സഭയില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിച്ചു. ഫാ. അബ്രാഹം പാലക്കുന്നത്ത് അന്ത്യോക്യന്‍ ആരാധനാക്രമം പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രവഴിയില്‍ നവീകരിക്കുവാനും പുതുക്കിയെഴുതുവാനും ആരംഭിച്ചു. 1841-ല്‍ ഫാ. അബ്രാഹം പാലക്കുന്നത്ത് തന്‍റെ പിതൃവ്യനായ ഡീക്കന്‍ മാത്യു പാലക്കുന്നത്തിനെ, മെത്രാനായി വാഴിക്കണമെന്ന അപേക്ഷയോടെ സിറിയന്‍ ഓര്‍ത്തഡോക്സ് യാക്കോബായറ്റ് പാത്രിയാര്‍ക്കീസായിരുന്ന ഇഗ്നേഷ്യസ് മാര്‍ ഏലിയാ II-ന്‍റെ പക്കലയച്ചു. വരവിന്‍റെ ലക്ഷ്യം പ്രൊട്ടസ്റ്റന്‍റ് നവീകരണമെന്ന ഗൂഡോദ്ദേശമെന്നത് മറച്ചുവെച്ച്, ഓര്‍ത്തഡോക്സ് വിശ്വാസസംരക്ഷകരെന്ന നാട്യത്തില്‍ അവര്‍ വര്‍ത്തിച്ചു. വീണ്ടുവിചാരമോ തുടരന്വേഷണമോ കൂടാതെ പാത്രിയാര്‍ക്കീസ് മാത്യു പാലക്കുന്നത്തിനെ മാത്യു മാര്‍ അത്തനേഷ്യസ് എന്ന് നാമകരണം ചെയ്ത് മലങ്കരയുടെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്ത് 1843-ല്‍ കേരളക്കരയിലേക്ക് അയച്ചു.
തിരിച്ചെത്തിയ ഉടനെ മലങ്കര മെത്രാപ്പോലീത്തയായി മാത്യു അത്തനേഷ്യസ് അവകാശവാദം ഉന്നയിച്ചു. രണ്ടു മെത്രാപ്പോലീത്തമാരുടേയും സാന്നിദ്ധ്യം മലങ്കരസഭയില്‍ അധികാരത്തെ സംബന്ധിച്ച തര്‍ക്കത്തിന് വഴിതുറന്നു. സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് ആവശ്യമായ തീരുമാനങ്ങളെടുക്കാന്‍ 1846-ല്‍ പാത്രിയാര്‍ക്കീസ,് മാര്‍ കുറീലോസിനെ (സിറിള്‍) ചുമതലപ്പെടുത്തി, മലങ്കരസഭയിലേക്കയച്ചു. (1846-1866) മലബാറിലെത്തിയ മാര്‍ കുറീലോസ് മലങ്കരയുടെ മെത്രാപ്പോലീത്തയായി സ്വയം പ്രഖ്യാപിച്ചു.മാര്‍ അത്തനേഷ്യസിനെ മലങ്കരസഭയുടെ പരമാധികാരത്തില്‍ എത്തുന്നത് തടയാന്‍ മാര്‍ ദിവാന്ന്യോസ് IVമന്‍ സ്ഥാനത്യാഗം ചെയ്ത് മാര്‍കുറീലോസിന് അവസരമൊരുക്കി. മാര്‍കൂറിയോസ് തന്‍റെ അധികാര കാലത്ത് കാല്‍ഡിയന്‍ ആരാധനാനുഷ്ഠാനങ്ങളെ മാറ്റി അന്ത്യോക്യന്‍ രീതി അവതരിപ്പിക്കുകയും മലങ്കര വിശ്വാസികളുടെ ഇടയില്‍ പാശ്ചാത്യ സുറിയാനി ലിപി വ്യാപകമാവുകയും ചെയ്തു.
മാര്‍ അത്തഷ്യസും മാര്‍ കൂറീലോസും മലങ്കര സഭയുടെ തലവന്മാരായി അധികാരം പ്രയോഗിക്കാന്‍ ആരംഭിച്ചപ്പോള്‍ ഭരണാധികാരികള്‍ക്ക് ഇടപെടേണ്ടി വന്നു. 1852-ല്‍ തിരുവിതാംകൂര്‍ രാജ്യഭരണ കോടതി, അന്ത്യോക്യയില്‍നിന്ന് കൊണ്ടുവന്ന രേഖകള്‍ പ്രകാരം അത്തനേഷ്യസിനെ മലങ്കര സഭയുടെ ഔദ്യോഗിക തലവനായി പ്രഖ്യാപിച്ചു. സുറിയാനി സഭാമക്കള്‍ അദ്ദേഹത്തെ പതിവുരീതിയില്‍ മെത്രാപ്പൊലീത്തയായി അംഗീകരിച്ച് അനുസരിക്കുവാന്‍ കോടതി ഉത്തരവായി. തിരുവിതാംകൂര്‍ ഭരണവും ബ്രിട്ടീഷ് ഭരണാധികാരികളും മാര്‍ അത്തനേഷ്യസിനെ അംഗീകരിച്ച്, പിന്താങ്ങിയപ്പോള്‍, മാര്‍ കുറീലോസ് മലങ്കരയില്‍ തുടര്‍ന്നെങ്കിലും യാതൊരധികാരവും പ്രയോഗിക്കാന്‍ സാധിച്ചില്ല. പ്രായോഗികമായി മാര്‍ അത്തനേഷ്യസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് (യാക്കോബായ) സഭയുടെ ഔദ്യോഗിക തലവനായി മലബാറില്‍ ഭരണം നടത്തി. പ്രൊട്ടസ്റ്റന്‍റിന്‍റെ ചായ്വ് ഉണ്ടായിരുന്നെങ്കിലും അബ്രാഹം പാലക്കുന്നത്ത് വിഭാവനം ചെയ്ത നവീകരണം നടത്താന്‍ അദ്ദേഹം തുനിഞ്ഞില്ല.
1876-ലെ മുളന്തുരുത്തി സിനഡും സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസിന്‍റെ സമ്പൂര്‍ണ്ണ അധികാരവും
മാര്‍ അത്തനേഷ്യസിനെ എതിര്‍ക്കുന്ന വിഭാഗം 1865-ല്‍ ജോസഫ് പുലിക്കോട്ട് എന്ന തദ്ദേശീയ പുരോഹിതനെ അന്ത്യോക്യായിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസിന്‍റെ പക്കലയച്ചു. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് അദ്ദേഹത്തെ മാര്‍ ദിവാന്ന്യോസ് V-ാമന്‍ എന്ന് നാമകരണം ചെയ്ത് അഭിഷേകം നല്കി മാര്‍ കുറീലോസിന് തുടര്‍ച്ചയായി മലങ്കര മെത്രാപ്പോലീത്തയായി വാഴിച്ചു. 1866-ല്‍ തിരിച്ചെത്തിയ ദിവാന്യോസ് V-ാമന് മാര്‍ അത്തനേഷ്യസിനെ പുറന്തള്ളാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ രാജഭരണം അംഗീകരിച്ച മലങ്കര സഭയുടെ ഔദ്യോഗിക മെത്രാനായ മാത്യു മാര്‍ അത്തനേഷ്യസ് തന്‍റെ പിന്‍ഗാമിയെ മുന്‍കൂട്ടി നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു. തൊഴിയൂര്‍ യാക്കോബായ മെത്രാന്‍റെ സഹായത്തോടെ 1868-ല്‍ മെയ് 31ന് അദ്ദേഹം തന്‍റെ ബന്ധത്തില്‍പ്പെട്ട തോമസിന് പട്ടം നല്കി. തോമസ് മാര്‍ അത്തനേഷ്യസ് എന്ന സ്ഥാന പേരു നല്കി പിന്‍ഗാമിയായി നിശ്ചയിച്ചു.
മാര്‍ ദിവാന്ന്യോസ് V-മന്‍റെ ആവശ്യപ്രകാരം മാര്‍ ഇഗ്നേഷ്യസ് പീറ്റര്‍ III-മന്‍, മലങ്കര സഭയിലുള്ള പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരുടെ പ്രവര്‍ത്തനം കുറക്കാന്‍ 1874-ല്‍ ലണ്ടനിലെത്തുകയും 1875-ല്‍ മലബാറില്‍ തിരിച്ചെത്തുകയും ചെയ്തു. തിരുവിതാംകൂര്‍ ഭരണാധികാരികളുടേയും ബ്രിട്ടീഷ്കാരുടേയും സഹായത്തോടെ 1876-ല്‍ ജൂണ്‍ 27 മുതല്‍ 30വരെ മുളന്തുരുത്തിയില്‍ എല്ലാ മലങ്കര ഇടവകകളുടേയും ഒരു സിനഡ് വിളിച്ചുകൂട്ടുകയും അതില്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിന്‍റെ അധികാരം അരക്കെട്ടുറപ്പിക്കുകയും ചെയ്തു. മലങ്കര വിശ്വാസികളുടെ ഒരു അസോസിയേഷന്‍ രൂപീകൃതമാവുകയും അതിന്‍റെ രക്ഷാധികാരിയായി അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസും തത്സമയങ്ങളില്‍ ഭരിക്കുന്ന മെത്രാപ്പൊലീത്ത അതിന്‍റെ പ്രസിഡന്‍റുമായിരിക്കുമെന്നും നിശ്ചയിക്കപ്പെട്ടു. ഒപ്പം സംഭാവനതുകകള്‍ (Ressia) സംഭരിച്ചു പാത്രിയാര്‍ക്കീസിന് നല്കാനും തീരുമാനിച്ചു.
പാത്രിയാര്‍ക്കീസിന്‍റെ അധികാരത്തെ സംബന്ധിച്ച്, സിനഡിന്‍റെ (അസംബ്ലിയുടെ) അവസാനം പുറപ്പെടുവിച്ച അന്തിമരേഖയില്‍ പൊതുസമക്ഷം ഇപ്രകാരം പ്രസ്താവിച്ചു.
പുരാതനകാലം മുതല്‍ക്കേതന്നെ മലങ്കരയിലെ വിശ്വാസികളും അവരുടെ ഇടവകകളും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിന്‍റെ ആത്മീയാധികാരത്തിന്‍റെ കീഴിലായിരുന്നു. ഇക്കാര്യത്തില്‍ വേറൊരു അധികാരത്തിനും സ്ഥാനമില്ല. ഞങ്ങളുടെ മേല്‍പ്പെട്ടക്കാരും പുരോഹിതരും തിരുപ്പട്ടാഭിഷേകം അങ്ങില്‍ നിന്ന് സ്വീകരിക്കുന്നതുകൊണ്ട്, അവരെ നിയമിക്കാനും നീക്കികളയാനും അങ്ങേയ്ക്ക് അധികാരം ഉണ്ടായിരിക്കും പരിശുദ്ധപിതാവായ (യാക്കോബിറ്റ് പാത്രിയാര്‍ക്കീസ്) അങ്ങേയ്ക്ക് മലങ്കരഇടവകകളുടേയും മലങ്കരവിശ്വാസികളുടേയും മേല്‍ ആത്മീയാധികാരം ഉള്ളതുകൊണ്ട് മെത്രാന്മാരെ നിയമിക്കുവാനും നീക്കിക്കളയാനും ഉള്ള അധികാരം ഉണ്ട്. ഞങ്ങളും ഞങ്ങളുടെ പിന്‍തലമുറക്കാരും, മരണംവരെ തിരുസഭയുടെ മൂന്ന് സൂനഹദോസുകളിലൂടെ സ്ഥാപിക്കപ്പെട്ട വിശ്വാസസത്യങ്ങളില്‍ നിന്ന് ഒരിഞ്ചു വലത്തോട്ടോ ഇടത്തോട്ട് വ്യതിയാനം വരുത്തുകയില്ലെന്നു സഭയുടെ തലവനായ അങ്ങയോടും നമ്മുടെ മതത്തിലെ സത്യവിശ്വാസത്തോടും കൂറുപുലര്‍ത്തുകയും ചെയ്യും. ഇത് ഞങ്ങളൊന്നടങ്കം അത്യുന്നതനായ ദൈവത്തിന്‍റേയും പരിശുദ്ധ സിംഹാസനത്തിന്‍റെ മുമ്പാകെ കുരിശിലും വി. ഗ്രന്ഥത്തിലും തൊട്ടുകൊണ്ട് അവസാന ശ്വാസംവരെ പാലിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. പരിശുദ്ധ സിംഹാസനത്തോട് നമ്മുടെ സഭയെ സംബന്ധിക്കുന്ന കാനോനകള്‍ നടപ്പില്‍ വരുത്താന്‍ അപേക്ഷിക്കുന്നു. ഒപ്പം ഇപ്പോള്‍ പ്രഖ്യാപിക്കപ്പെടുന്ന സഭാഭരണത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് സ്ഥീരീകരണം നല്കാനും മെത്രാപ്പൊലീത്തായുടെ നേതൃത്വത്തില്‍ സത്യസന്ധരായ 24 പേര്‍ക്ക്കാര്യനിര്‍വ്വഹണസമിതി വിവേചനത്തോടെ നമ്മുടെ വിശ്വാസ സമൂഹത്തെയും സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഭരമേല്പിക്കുവാനും അതോടൊപ്പം മലങ്കര വിശ്വാസത്തിനും അനുസരണത്തിനും വിഘാതമായി ഒന്നും സംഭവിക്കാതിരിക്കുവാന്‍ പുറമേ നിന്ന് ഒരു മെത്രാപ്പൊലീത്തായെ മേല്‍ നോട്ടത്തിനായി നിയമിക്കണമെന്നും അപേക്ഷിക്കുന്നു.
മെത്രാന്‍മാരെ വാഴിക്കാനും നീക്കികളയാനുമുള്ള പാത്രിയാര്‍ക്കീസിന്‍റെ അധികാരവും (ഓര്‍ത്തഡോക്സ് യാക്കോബായ) മൂന്ന് കൗണ്‍സിലുകള്‍ പ്രഖ്യാപിച്ച വിശ്വാസസത്യങ്ങള്‍ യാതൊരു മാറ്റവും കൂടാതെ സ്വീകരിക്കുവാനും അന്ത്യോക്യന്‍ പാരമ്പര്യത്തിലെ എല്ലാ കാനോനകളും നിയമങ്ങളും പിന്‍തുടരുവാനും മുളന്തുരുത്തി സിനഡ് തീരുമാനിച്ചു. ഈ കൗണ്‍സിലോടുകൂടെ മലങ്കര സഭ പൂര്‍ണ്ണമായും അന്ത്യോക്യന്‍ പരമാധികാരത്തിന് അടിയറവച്ചു. യാഥാര്‍ത്ഥ്യത്തില്‍ മലങ്കര സഭ, അന്ത്യോക്യന്‍ പാത്രിയാര്‍ക്കേറ്റിനോട് കൂട്ടിചേര്‍ക്കപ്പെടുകയും പാത്രിയാര്‍ക്കീസ് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായിത്തീരുകയും ചെയ്തു.
മാര്‍ത്തോമ്മ സിറിയന്‍ സഭയുടെ ആരംഭം
പാത്രിയാര്‍ക്കീസിന്‍റെ ഇടപെടല്‍ മൂലം തിരുവിതാംകൂര്‍ ഗവണ്‍ മെന്‍റ് ആംഗ്ലിക്കന്‍ ചായ്വുള്ള മാത്യു മാര്‍ അത്തനേഷ്യസിനുളള പിന്തുണ പിന്‍വലിച്ചു.
മാത്യു മാര്‍ അത്തനേഷ്യസും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി നിശ്ചയിക്കപ്പെട്ടിരുന്ന തോമസ് മാര്‍ അത്തനേഷ്യസും 1876 ലെ മുളന്തുരുത്തി സിനഡില്‍ പങ്കെടുത്തിരുന്നു. തന്മൂലം മാത്യു മാര്‍ അത്തനേഷ്യസിനെയും ആംഗ്ലിക്കന്‍ ചായ്വുള്ള വിശ്വാസികളെയും മലങ്കര യാക്കോബായ സഭയില്‍ നിന്ന് പാത്രിയാര്‍ക്കീസ് പുറത്താക്കി. പുറത്താക്കപ്പെട്ടിട്ടും രാജ്യഭരണാധികാരികളുടെ പിന്തുണ നഷ്ടപ്പെട്ടിട്ടും തന്‍റെ ഭരണാധികാരം ഉപേക്ഷിക്കുവാനോ മാര്‍ദിവാന്ന്യോസ് v-മനെ അംഗീകരിക്കുവാനോ ഭരണപരമായി അനുവദിച്ച് കിട്ടപ്പെട്ട ആനുകൂല്യങ്ങളും സ്ഥാവരജംഗമ വസ്തു സമര്‍പ്പിക്കുവാനോ മാത്യു മാര്‍ അത്തനേഷ്യസ് തയ്യാറായില്ല. മുന്‍ തീരുമാനപ്രകാരം 1877-ല്‍ മാത്യു മാര്‍ അത്തനേഷ്യസിനെ പിന്തുടര്‍ന്ന് തോമസ് മാര്‍ അത്തനേഷ്യസ്, മലങ്കര മെത്രാപ്പോലീത്തയായി സ്ഥാനമേല്‍ക്കുകയും ഭരണപരമായി അനുവദിക്കപ്പെട്ട മേല്‍പ്പറഞ്ഞ വസ്തുവകകള്‍ കൈയ്യേല്ക്കുകയും ചെയ്തു.
പാത്രിയാര്‍ക്കീസ് നിയമിച്ച മാര്‍ ദിവാന്ന്യോസ് v-മനും ആംഗ്ലിക്കന്‍ ചായ്വുള്ള തോമസ് മാര്‍ അത്തനേഷ്യസും തമ്മിലുളള അനൈക്യം സെമിനാരിയെസംബന്ധിച്ചും മലങ്കരയിലെ സ്ഥാവര ജംഗമവസ്തുക്കളെ സംബന്ധിച്ചും നീണ്ടുനിന്ന നിയമപരമായ വ്യവഹാരങ്ങളിലേക്ക് എത്തിച്ചു. ഒടുവുല്‍ 1889 ജൂലൈ 12ന് തിരുവിതാംകൂര്‍ രാജകീയകോടതി മാര്‍ ദിവാന്ന്യോസ് v-മന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അങ്ങനെ ആംഗ്ലിക്കന്‍ ചായ്വുള്ള കക്ഷി വ്യവഹാരത്തില്‍ പരാജയപ്പെടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മാര്‍ ദിവാന്ന്യോസ് v-മനെ മലങ്കരയിലെ സിറിയന്‍ യാക്കോബായ സഭയുടെ മെത്രാപ്പോലീത്തയായി കോടതി ഔദ്യേഗമായി അംഗീകരിക്കുകയും തോമസ് മാര്‍ അത്തനേഷ്യസ് തന്‍റെ പദവിക്ക് ചേര്‍ന്ന അധികാരങ്ങളും സ്ഥാവരജംഗമവസ്തുക്കളും സഭയുടെ പണവും തിരികെയേല്പ്പിക്കുവാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. രാജകീയ കോടതി വിധി, തോമസ് മാര്‍ അത്തനേഷ്യസിന്‍റേയും ആംഗ്ലിക്കന്‍ ചായ്വ് പുലര്‍ത്തുന്ന വിശ്വാസസമൂഹത്തിന്‍റേയും അന്തിമവും സുനിശ്ചിതവുമായ പരാജയമായി മാറി. വിധിപ്രകാരം എല്ലാ പള്ളികളും വസ്തുക്കളും വിട്ടുപേക്ഷിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി എന്നാല്‍ മൂന്ന് ഇടവകകള്‍ തോമസ് മാര്‍ അത്തനേഷ്യസിന്‍റെ അധികാരം അംഗീകരിച്ച് അദ്ദേഹത്തെ പിന്തുണച്ചു. "നവീകരിക്കപ്പെട്ട സഭ" (Reformed church) എന്ന പേരില്‍ സ്വതന്ത്രസഭയായി നിലനില്‍ക്കുവാന്‍ അവര്‍ തീരുമാനിക്കുകയും പിന്നീട് മാര്‍തോമ്മാസിറിയന്‍ സഭ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഭാഗീകമായി പ്രൊട്ടസ്റ്റന്‍റ് വിശ്വാസ സത്യങ്ങളോട് അനുരൂപമായി സുറിയാനി അന്ത്യോക്യന്‍ ആരാധനാ പാരമ്പര്യം അവര്‍ പിന്തുടര്‍ന്നു പോന്നു.
മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ വളര്‍ച്ച
മുന്‍പ് സൂചിപ്പിച്ചതുപോലെ, 1876-ലെ മുളന്തുരുത്തി സൂനഹാദോസോടെ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് ആത്മീയവും ഭൗതികവുമായി എല്ലാ അധികാരങ്ങളുമായി മലങ്കര സഭയുടെ തലവനായി മാറി. ഒന്നായിരുന്ന സഭയെ അദ്ദേഹം ഏഴു രൂപതകളായി വിഭജിക്കുകയും അവയെ ഭരിക്കുവാന്‍ ആറ് മെത്രാന്‍മാരെ അഭിഷേകം ചെയ്യുകയും ചെയ്തു. മലങ്കര സഭയുടെ വിഭജനത്തിനും പുതിയ ആറു മെത്രാന്‍മാരുടെ നിയമനത്തിനുശേഷവും മാര്‍ ദിവാന്ന്യോസ് v-ാമന്‍ (1866-1909) മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായും തുല്യരില്‍ പ്രഥമ സ്ഥാനീയനായും തുടര്‍ന്നും (Primus inter pares)
1665-ല്‍ അന്ത്യോക്യന്‍ സ്ഥാനപതിയായ മാര്‍ ഗ്രിഗോറിയോസിന്‍റെ ആഗമനത്തോടെ, അന്ത്യോക്യന്‍ റീത്തും സിറിയന്‍ ഓര്‍ത്തഡോക്സ് അല്ലെങ്കില്‍ യാക്കോബായ വിശ്വാസാചാരങ്ങളും മലങ്കര സഭയില്‍ ക്രമാനുഗതമായി സ്ഥാപിക്കപ്പെട്ടു. മാര്‍ സിറിയക്കി (കൂറിലോസി) -ന്‍റെ കാലഘട്ടത്തില്‍ (1846-1866) അന്ത്യോക്യ വല്ക്കരണം പൂര്‍ണ്ണമാക്കപ്പെട്ടു എന്നു പറയാം. സിറിള്‍ മലഞ്ചെരുവില്‍ ഇത് വ്യക്തമായി സാക്ഷിക്കുന്നു.
മലങ്കര സഭയില്‍ അന്ത്യോക്യന്‍ റീത്തിന്‍റെ സ്ഥാപനം പടിപടിയായി നടന്നൊരു പ്രക്രിയ ആയിരുന്നു. ക്രമാനുഗതമായി ഈ അന്ത്യോക്യവല്ക്കരണത്തെ സസൂക്ഷ്മം വീക്ഷിക്കുമ്പോള്‍ അന്ത്യോക്യന്‍ ആരാധനാക്രമം മലങ്കര സഭയുടെ ഔദ്യോഗിക ക്രമമായി 1836-ല്‍ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് അന്ത്യോക്യന്‍ സ്ഥാനപതിയായ മാര്‍ സിറിള്‍ മറ്റ് യാതൊരു ആരാധനാ പാരമ്പര്യങ്ങള്‍ക്കും ഇടം നല്കാത്തവിധം ഈ മാറ്റത്തെ പൂര്‍ത്തീകരിച്ചു. അന്ത്യോക്യന്‍ ആരാധനാക്രമ പാരമ്പര്യത്തോടനുബന്ധിച്ചുള്ള ഏതാനും ചെറിയ വ്യതിയാനങ്ങള്‍ സഭയുടെ ആഭ്യന്തര ശിക്ഷണക്രമത്തോടനുബന്ധിച്ച് വ്യത്യസ്ത കാലഘട്ടങ്ങളില്‍ മലങ്കര സഭയില്‍ കൊണ്ടു വന്നു. എന്നിരുന്നാലും മലങ്കര സഭയുടെ ശിക്ഷണഭരണക്രമങ്ങള്‍ (Discipline of the malankar church) നിയമത്താലെ (de jure) അന്ത്യോക്യന്‍ റീത്തിന്‍റേതാണെന്നും, ബാര്‍ ഹീബ്രുവിന്‍റെ (Bar Hebreus) നോമോകാനനായി (Nomo- Canon) ഈ രീതികള്‍ ഉള്‍പ്പെടുത്തിയതോടെ മാറ്റം പൂര്‍ത്തിയായി. എങ്കിലും സഭാ ഭരണരീതികള്‍ ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളിലും ഉറവിടങ്ങളില്‍ നിന്നും മലങ്കര സഭയുടെ പാരമ്പര്യങ്ങളില്‍നിന്നും ഉയിര്‍കണ്ടതാകയാല്‍ ചട്ടങ്ങള്‍ക്കുമനുസൃതം അവ ക്രമവത്ക്കരിക്കപ്പെടേണ്ടിയിരുന്നു.
അതുപോലെതന്നെ മലങ്കരസഭയുടെ മുകളില്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിന്‍റെ പരമാധികാരവും നിയമസാധുതയും ക്രമേണ വന്നുഭവിച്ചൊരു പ്രക്രിയയായിരുന്നു. മലങ്കര മെത്രാപ്പോലീത്തമാര്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസില്‍ നിന്നും സഹായം ആവശ്യപ്പെട്ടതും മെത്രാന്‍മാരെ വിട്ടുതരണമെന്നപേക്ഷിച്ചതും ഒന്നുകില്‍ നിയമസാധുതയുള്ള മെത്രാന്‍പട്ടസ്വീകരണത്തിനോ അല്ലെങ്കില്‍ തങ്ങളുടെ പാരമ്പര്യവും റീത്തും ആചാരവും മാറ്റി ആംഗ്ലിക്കവത്ക്കരണം നടത്താന്‍ ശ്രമിക്കുന്ന പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സംരക്ഷണം നേടാന്‍ വേണ്ടിയോ ആയിരുന്നു. പക്ഷേ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസും മെത്രാന്മാരും മലങ്കര സഭയെ അവരുടെ നേരിട്ടുള്ള അധികാര പരിധിയില്‍ കൊണ്ടു വരുവാന്‍ പരിശ്രമിക്കുകയും ആ ശ്രമം 1876-ല്‍ നടന്ന മുളന്തുരുത്തി സൂനഹാദോസോടെ മലങ്കര സഭയുടെ മുകളിലുള്ള ആധിപത്യം പൂര്‍ണ്ണാവുകയും ചെയ്തു. അക്കാലത്ത് കത്തോലിക്കരും അകത്തോലിക്കരും തമ്മിലുള്ള ഭിന്നതയും കലുഷിതമായ സാഹചര്യവും മുതലെടുത്ത് അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസും മെത്രാന്മാരും അന്ത്യോക്യന്‍ പാരമ്പര്യത്തിലുള്ള ഓര്‍ത്തഡോക്സ് സഭയ്ക്ക് രൂപം നല്കാന്‍ മലങ്കര മണ്ണില്‍ ശ്രമിച്ചു.
വൈപരീത്യമെന്ന് പറയട്ടെ, കാല്‍ദിയന്‍ റീത്തിന്‍റെ പാരമ്പര്യവും സ്വതന്ത്രഭരണാവകാശവും ആഗ്രഹിച്ച് കത്തോലിക്കാ സഭയില്‍ നിന്ന് അടര്‍ന്ന് മാറിയവര്‍ സമ്പൂര്‍ണ്ണ അന്ത്യേക്യവത്ക്കരണത്തിന് വിധേയരാവുകയും ചരിത്രഗതിയില്‍, സ്വന്തം റീത്തും പാരമ്പര്യങ്ങളും അപ്രതക്ഷ്യമാവുകയും അന്ത്യോക്യന്‍ റീത്തിനെ സിറിയന്‍ ഓര്‍ത്തഡോക്സ് അല്ലെങ്കില്‍ യാക്കോബായ പാരമ്പര്യത്തെ പൂര്‍ണ്ണമായും പുല്കുകയും ചെയ്തു. ഏതൊന്നിന് വേണ്ടി അവര്‍ കലഹിച്ചോ അതിന് നേര്‍ വിപരീതമായി സ്വന്തം തനതാത്മകതയും ആരാധനാക്രമപരമായ അസ്ഥിത്വവും, സ്വാതന്ത്ര്യവും അടിയറവച്ച് സ്വത്വം നഷ്ടപ്പെടുത്തികളഞ്ഞ സഭയായി അവര്‍ മാറി. കാലക്രമത്തില്‍ പാത്രിയാര്‍ക്കീസിന്‍റെ പല തീരുമാനങ്ങളും പൊട്ടിത്തെറികളിലേക്കും വേദനാജനകമായ വിഭജനങ്ങളിലേക്കും തദ്വാര, നൂറ്റാണ്ടുകള്‍ നീളുന്ന വ്യവഹാര ക്രമങ്ങളിലേക്കും ഭിന്നതകളിലേക്കും മലങ്കര സഭയെ എത്തിച്ചു.
വ്യത്യസ്തമായ രണ്ട് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭകളുടെ വളര്‍ച്ച
മുളന്തുരുത്തി സിനഡില്‍ മലങ്കര സഭയെ അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാരത്തില്‍ കൊണ്ടു വന്ന പാത്രിയാര്‍ക്കീസ് പത്രോസ് III-ാമന്‍ 1894-ല്‍ അന്തരിച്ചു. തുടര്‍ന്ന് അബ്ദുള്‍ മിശിഹ കക പാത്രിയാര്‍ക്കീസായി 1895- ജൂണ്‍ 16 ന് സ്ഥാനമേറ്റു. എന്നാല്‍ 1905-ല്‍ തുര്‍ക്കി സുല്‍ത്താന്‍ ഹബ്ദുള്‍ ഹമീദ്, മാർ അബ്ദുള്‍ മിശിഹ കക-ാമനെ സ്ഥാനഭൃഷ്ടനാക്കി. പകരം മാര്‍ ഇഗ്നേഷ്യസ് അബ്ദുള്ള സാല്‍ത്തൂഫിനെ മാര്‍ അബ്ദുള്ള II-ാമന്‍ പാത്രിയാര്‍ക്കീസെന്ന് നാമകരണം ചെയ്ത് 1906 ആഗസ്റ്റ് 28ന് അവരോധിച്ചു. കേരളത്തില്‍ മാര്‍ ദിവാന്ന്യോസ് VI-ാമന്‍ മാര്‍ദിവാന്ന്യോസ് V-ന്‍റെ പിന്‍ഗാമിയായി അവരോധിതനായി.
1909-ല്‍ മലങ്കര സഭയിലേക്ക് വന്ന പുതിയ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ്, മാര്‍ അബ്ദുള്ള II-ാമന്‍ മലങ്കര സഭയുടെ മേല്‍ ആത്മീയവും ഭൗതീകവുമായ ആധിപത്യം അവകാശപ്പെട്ടു. എന്നാല്‍ മലങ്കര മെത്രാപ്പോലീത്ത ദിവാന്ന്യോസ് VI-ാമന്‍ ഇതംഗീകരിച്ചില്ല. അദ്ദേഹം പാത്രിയാര്‍ക്കീസിന് ഭൗതികകാര്യങ്ങളില്‍ അല്ല ആത്മീയ കാര്യങ്ങളില്‍ മാത്രമേ പരമാധികാരമുള്ളൂ, എന്ന് വാദിച്ചു. ആത്മീയ കാര്യങ്ങളുടെ പരമാധികാരം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, മെത്രാന്‍പട്ട അഭിഷേകവും വി. തൈലം വെഞ്ചിരിപ്പും സഭയുടെ വിശ്വാസപരമായ കാര്യങ്ങളുടെ പൊതുവായ മേല്‍നോട്ടവുമാണ്. അല്ലാതെ സഭയുടെ ഭരണഘടനകളില്‍ ഇടപെടുന്നതായിരുന്നില്ല.
പാത്രിയാര്‍ക്കീസിന്‍റെ അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കം ചെന്നെത്തിച്ചത് 1911-മെയ് 31ന് മാര്‍ ദിവാന്ന്യോസ് VI-ാമനെയും പിന്‍ഗാമികളെയും സഭയില്‍ നിന്നും പുറത്താക്കി പകരം മാര്‍ കൂറില്ലോസിനെ(1911-17) മലങ്കര യാക്കോബായ സിറിയന്‍ സഭയുടെ മെത്രാപ്പോലാത്തയായി പാത്രിയാര്‍ക്കീസ് നിയമിച്ചതാണ്. പാത്രിയാര്‍ക്കീസിന്‍റെ ഈ ഇടപെടല്‍ മൂലം പരസ്പരം മത്സരിക്കുന്ന രണ്ട് മലങ്കര സഭാവിഭാഗങ്ങള്‍ രൂപപ്പെട്ടു. വിശ്വാസവും പാരമ്പര്യവുംവഴി അവര്‍ യാക്കോബായ അന്ത്യോക്യന്‍ പാരമ്പര്യക്കാരാണ്. പാത്രിയാര്‍ക്കീസിനെ അംഗീകരിച്ച വിഭാഗം ബാവാ കക്ഷിയും, പാത്രിയാര്‍ക്കീസിനെ എതിര്‍ത്തവര്‍ മെത്രാന്‍ കക്ഷിയും ആയി അറിയപ്പെടാന്‍ തുടങ്ങി. ബാവാ കക്ഷികള്‍ പാത്രിയാര്‍ക്കീസിനെ അംഗീകരിച്ചു. മെത്രാന്‍ കക്ഷികള്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിന്‍റെ സഭയിലെ ഭൗതികമായ കാര്യങ്ങളിലുള്ള കൈകടത്തല്‍ പ്രത്യക്ഷത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പരോക്ഷമായി ആത്മീയാധികാരവും ചോദ്യം ചെയ്തു.
മാര്‍ ദിവാന്ന്യോസ് VI-നും പിന്‍ഗാമികളും 1911 സെപ്റ്റംബര്‍ 7-ാം തീയതി കോട്ടയത്തുവച്ചു നടന്ന സമ്മേളനത്തില്‍ പാത്രിയാര്‍ക്കിസിന്‍റെ നടപടികള്‍ അസാധുവാണെന്നും പാത്രിയാര്‍ക്കീസിനെ പിന്തുടരില്ലെന്നു പ്രഖ്യാപിക്കുകയും, ഒരു സ്വതന്ത്രസഭ സ്ഥാപിക്കുവാനും തീരുമാനിച്ചു. അതിനായി അവര്‍ പുറത്താക്കപ്പെട്ട അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് അബ്ദുള്‍ മിശിഹ II-ാമന്‍റെ സഹായം തേടി. അദ്ദേഹം 1911 ജൂണ്‍13 കേരളത്തില്‍ വരികയും പുറത്താക്കപ്പെട്ട ദിവാന്ന്യോസ് VI-ാനെ മഹറോന്‍ ചെല്ലലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 1912 സെപ്റ്റംബര്‍ 15ന് മാര്‍ അബ്ദുള്‍ മിശിഹ II-ാമന്‍ കിഴക്കിന്‍റെ സിംഹാസനം (കാതോലിക്കേറ്റ്) സ്ഥാപിക്കുകയും മുറിമറ്റത്തില്‍ പൗലോസ് മാര്‍ഇവാനിയോസിനെ മോറാന്‍ മാര്‍ പൗലോസ് ബസേലിയൂസ് എന്ന് നാമകരണം ചെയ്തു. സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ കേരളത്തിലെ പ്രഥമ കാത്തോലിക്കോസായി അവരോധിച്ചു. മൂന്ന് മെത്രാന്മാരെക്കൂടി അഭിഷേകം ചെയ്യുകയും ചെയ്തു.
1912 സെപ്റ്റംബര്‍ 15 ലെ സ്ഥാനാരോഹണത്തിന് ശേഷം ഉടനെ ഇറക്കിയ ബൂളാപ്രകാരം കാത്തോലിക്കോസിനാണ് വിശ്വാസി കളുടെ എല്ലാ ആത്മീയകാര്യങ്ങളുടെയും മേല്‍ പൊതുവായ അധികാരം സഭയുടെ വിശുദ്ധ പാരമ്പര്യം സംരക്ഷിക്കുവാന്‍ നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ശ്ലീഹന്മാര്‍ക്ക് നല്കിയതുപോലെ ഒരേ ആരാധനാക്രമവുമാണ്. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീ സിന്‍റെ അധികാരത്തെ അംഗീകരിക്കു ന്നതിലുള്ള അനൈക്യമാണ് ഇവര്‍ തമ്മിലുള്ള ഏക വ്യത്യാസം.
ഒരു തലവന്‍റെ കീഴില്‍ ഒന്നാകാനുള്ള മര്‍ത്തോമാ ക്രിസ്ത്യാനികളുടെ ശ്രമങ്ങള്‍
1653-ലെ കൂനന്‍കുരിശുസത്യവും അതേതുടര്‍ന്ന് 1663 ല്‍ മാര്‍ത്തോമാ ഒന്നാമനെ കത്തോലിക്കാ ഐക്യത്തില്‍നിന്നു പുറത്താക്കിയതിനുശേഷം, ഏകദേശം ഒരു നൂറ്റാണ്ടോളം ഒരു സഭാ തലവിന്‍റെ കീഴില്‍ ഒന്നാകാനുള്ള അധമ്യമായ പരിശ്രമങ്ങള്‍ ഉണ്ടായി. വിള്ളല്‍ ഉണ്ടായപ്പോള്‍ തന്നെ വീണ്ടും ഒന്നിക്കാനുള്ള പരിശ്രമവും തുടങ്ങിയിരുന്നു. കൂനന്‍ കുരിശു സത്യത്തിനു ശേഷം ചെറിയൊരു ഗണം മാര്‍തോമാ ക്രിസ്ത്യാനികള്‍ മാത്രമേ പദ്രുവാദോ ആര്‍ച്ച് ബിഷപ്പായ ഫ്രാന്‍സിസ് ഗാര്‍സിയായുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയില്‍ തുടര്‍ന്നുള്ളു. ഭൂരിഭാഗവും പ്രൊപ്പഗാന്ത ഫിദേയിയുടെ കര്‍മ്മലീത്ത വികാരി അപ്പസ്തോലേറ്റിന്‍റെ കീഴിലുള്ള മലബാര്‍ വികാരിയിത്തില്‍ നിലനിന്നു. തന്മൂലം പുനരൈക്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രൊപ്പഗാന്ത ഫിദേയും കര്‍മ്മലീത്ത വികാരിയാത്തുകളുമാണ്.
പുനരൈക്യത്തിനു ശ്രമിച്ച് വിജയം കാണാത്ത അഞ്ച് അഭിനവ മെത്രാന്മാര്‍
പിളര്‍പ്പിന് മുന്‍കൈ എടുത്ത നേതാക്കള്‍ക്ക് കല്‍ദായ റീത്തിനോടോ കത്തോലിക്കാ വിശ്വാസത്തോടോ യാതൊരു വിദ്വേഷവും ഇല്ലായിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍ മാര്‍തോമാ ഒന്നാമന്‍ മുതല്‍ മാര്‍തോമാ ആറാമന്‍ വരെ (1653-1808) പുത്തന്‍കൂറ്റുകാരെ ഭരിച്ചപ്പോള്‍ പുനരൈക്യത്തിനു പരിശ്രമിക്കുകയും ആ പരിശ്രമം പരാജയമടയുകയും ചെയ്തപ്പോള്‍ മാത്രമാണ്, സാധുതയുള്ള കാനോനിക മെത്രാന്‍ പട്ടം ലഭിക്കുവാനായി അന്ത്യോക്യന്‍ സിംഹാസനത്തിലേക്ക് അവസാന ആശ്രയമെന്നവണ്ണം കൈകള്‍ നീട്ടിയത്.
കത്തോലിക്ക സഭയില്‍ വിശ്വാസികളുടെ മേല്‍ നിയമാനുസൃ തമായ അധികാരത്തോടുകൂടെ വര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് മെത്രാന്‍ പട്ടം തരണമെന്നുള്ള ആവശ്യമാണ് പുനരൈക്യം അസാധ്യമാക്കി യതിന്‍റെ പ്രധാന കാരണം. എന്നാല്‍ മലബാറിന്‍റെ കര്‍മ്മലീത്ത വികാര്‍ അപ്പസ്തോലിയ്ക്കും (പിന്നീട് വരാപ്പുഴ), പോര്‍ച്ചുഗീസ് പദ്രുവാദോ അധികാരികള്‍ക്കും പ്രൊപ്പഗാന്ത ഫിദേയ്ക്കും, കാനോനികമായ ഔദ്യോഗിക അധികാരത്തോടെ വേര്‍പെട്ടുപോയ വിഭാഗത്തിന്‍റെ തലവനെ മെത്രാന്‍ പദവിയോടുകൂടെ കത്തോലിക്കാ സഭയിലേക്ക് വരുന്നത് സ്വീകാര്യമായിരുന്നില്ല. അത് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് ഭരണപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമായിരു ന്നതുകൊണ്ടാണ്. വിഘടിത വിഭാഗങ്ങളുടെ, മെത്രാന്മാരോടും അവരുടെ റീത്തുകളോടും കൂടെയുള്ള പുനരൈക്യം 16-ാം നൂറ്റാണ്ടി നു മുമ്പുള്ള മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ കൂട്ടായ്മയിലേ യ്ക്കുള്ള തിരിച്ചുപോക്കും തദ്വാര ലാറ്റിന്‍ മെത്രാന്മാര്‍ക്ക് സുറിയാനി ക്രിസ്ത്യാനികളുടെ മേലുള്ള അധികാരത്തിന്‍റയും അന്ത്യമാകുമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ അപ്പസ്തോലിക് വിസിറ്റര്‍ ആയിരുന്ന സെബസ്റ്റിയാനിക്ക്, പ്രൊപ്പഗാന്ത ഫിദെ കൊടുത്തിരുന്ന നിര്‍ദ്ദേശം മാര്‍ത്തോമാ ക്രിസ്ത്യാനികളെ കാലക്രമേണ കല്‍ദായ റീത്തില്‍നിന്നും ലത്തീന്‍ റിത്തിലേക്ക് മാറ്റാനായിരുന്നു. എന്നാല്‍ എല്ലാ അധികാരത്തോടുകൂടി ഒരു പ്രാദേശിക മെത്രാനെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കുമ്പോള്‍ ഇത് സാധ്യമാകില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
സാധുവായ മെത്രാന്‍ പട്ടം സ്വീകരിക്കാത്ത വിഘടിത സഭയിലെ ആദ്യ അഞ്ച് മെത്രാന്മാരും മെത്രാന്‍ പട്ടത്തിനടുത്ത് എല്ലാ കടമകളും തിരുപട്ടം നല്‍കുന്നതുള്‍പ്പെടെ നിര്‍വ്വഹിച്ചിരുന്നു. സ്വാഭാവികമായി മാര്‍ത്തോമാ ഒന്നാമനു ശേഷമുള്ള സാധുവായ പട്ടം സ്വീകരിക്കാത്ത മെത്രാന്മാര്‍ വെറും അല്‍മായരാണെന്നുള്ള സംശയം ഉടലെടുത്തു. ആദ്യകാലത്തെ ഉല്‍ക്കണ്ഠകള്‍ അവഗണിച്ച് മാര്‍ത്തോമ്മാ അഞ്ചാമന്‍റെ (1728-1764) കാര്യം വളരെ താല്‍പര്യത്തോടും കാരുണ്യപൂര്‍വ്വവും പ്രൊപ്പഗാന്ത ഫിദെയി പരിഗണിച്ചു. അക്കാലഘട്ടത്തില്‍ പരിശുദ്ധ സിംഹാസനം കത്തോലിക്കാ കൂട്ടായ്മയിലേക്ക്, വിഘടിത സഭയിലെ സാധുവായി പട്ടം ലഭിച്ച മെത്രാന്മാരെ മാത്രമേ സ്വീകരിച്ചിരുന്നുള്ളു. യഥാര്‍ത്ഥ ഐക്യത്തിന്‍റെ അടയാളങ്ങള്‍ കാണിച്ചാല്‍ മാര്‍ത്തോമ്മാ അഞ്ചാമന് സാധുവായ തിരുപ്പട്ടം നല്‍കാന്‍ പ്രൊപ്പഗാന്ത തീരുമാനിച്ചിരുന്നു. 1750 സെപ്തംബര്‍ 5-ന് മലബാറിലെ വികാരി അപ്പസ്തോലിക്കയ്ക്ക് പ്രൊപ്പഗാന്ത അയച്ച കത്തില്‍ ഇപ്രപകാരം സൂചിപ്പിക്കുന്നു.
"പരിശുദ്ധ സിംഹാസനം അതിന്‍റെ ശ്ലൈഹിക അധികാരത്താല്‍ കാരുണ്യപൂര്‍വ്വം മേല്‍പറഞ്ഞ ആര്‍ച്ച് ഡീക്കന്, അദ്ദേഹത്തിന്‍റെ അപേക്ഷപ്രകാരം അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ പുരോഹിതര്‍ ക്കും പട്ടം നല്‍കുവാന്‍ അനുവദിച്ചിരിക്കുന്നു. പക്ഷെ പ്രഥമത ആത്മാര്‍ത്ഥമായ നവീകരണവും തിരുത്തലുകള്‍ വരുത്തിയതിന്‍റെ അടയാളവും ഉണ്ടായിരിക്കണം". അങ്ങനെ പ്രൊപ്പഗാന്ത കോണ്‍ഗ്രിഗേഷന്‍ കര്‍ശനമായ നിബന്ധനകളോടെ മലങ്കര സഭയുടെ മെത്രാന് സാധുവായ തിരുപ്പട്ട അധികാരം നല്‍കുവാനും വൈദികര്‍ക്ക് പട്ടം നല്‍കുവാനും തീരുമാനമായി. പക്ഷെ, വികാരി അപ്പസ്തോലിക്കായുടെ അധികാരത്തിന് വിഘാതമായതുകൊണ്ട് ഭരണപരമായ അധികാരം നല്‍കുന്നതിന് എതിരായിരുന്നു.
എന്നാല്‍ കാലക്രമേണ പ്രൊപ്പഗാന്ത ഫിദെയും ഈ നിലപാടില്‍ മാറ്റം വരുവാന്‍ തുടങ്ങി. കാരണം മാര്‍ തോമസ് V-ാമന്‍ മാനസാന്തരത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കാന്‍ തുടങ്ങിയില്ല. 1757 സെപ്റ്റംബര്‍ 3ന് മലബാറിലെ വികാരി അപ്പസ്തോലിക്കായ്ക്ക് കൊടുത്ത നിര്‍ദ്ദേശങ്ങള്‍ ഇതിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.
അങ്ങനെ പുനരൈക്യത്തിനായി റോമിന്‍റെ നേതൃത്വത്തിലുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു. തല്‍ഫലമായി മാര്‍ തോമസ് V-ാമന്‍ സാധുവായ മെത്രാന്‍ പട്ടത്തിനായി അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിന്‍റെ അടുക്കലേക്ക് തിരിഞ്ഞു.
മാര്‍തോമാ VI -മന്‍റെ ആരംഭ നടപടികള്‍
പുനരൈക്യത്തിനായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച മലങ്കര സഭാ തലവനായ മാര്‍ തോമസ് VI നെ പ്രത്യേകം പരാമര്‍ശിക്കേണ്ട തുണ്ട്. അദ്ദേഹം 1728 കുറവിലങ്ങാടുള്ള പറമ്പില്‍ കത്തോലിക്കാ കുടുബത്തില്‍ ജനിച്ചു, ജോസഫ് എന്ന പേരു സ്വീകരിച്ചു. അമ്മാവനായിരുന്നു മാര്‍ തോമസ് V-ാമന്‍ ജോസഫിനെ വിഘടിത സഭയില്‍ പുരോഹിതനാകുവാന്‍ പ്രേരിപ്പിച്ചു. 1761 ജൂണ്‍ 29 ന് മാര്‍തോമ്മാ V-ാമന്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 1765 ല്‍ ഫാ. ജോസഫ് പറമ്പില്‍ മാര്‍തോമാ ഢക മനായി അവരോധിതനായി. ആ വര്‍ഷം തന്നെ മലബാര്‍ വികാരി അപ്പസ്തോലികനായ മെത്രാന്‍ ഫ്ളോറന്‍സ് ഓഫ് ജീസസ് OCD (1750-1773) പുനരൈക്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മിഷനറിമാരുടെ നിര്‍ദ്ദേശാനുസരണം ബഹുമാനസൂചകമായ ചില സ്ഥാനമാനങ്ങള്‍ (Speron d' Oro) നല്‍കുവാന്‍ തീരുമാനിച്ചു. സ്ഥാനീയ പദവികള്‍ നല്‍കി അദ്ദേഹത്തെയും വിശ്വാസികളെയും മലബാര്‍ വികാരിയാത്തിന്‍റെ കീഴില്‍ ഒന്നിപ്പിക്കാനായിരുന്നു പ്രൊപ്പഗാന്തയുടെ ലക്ഷ്യം.
എന്നാല്‍ ഇതിനെക്കുറിച്ച് മുന്നറിവുണ്ടായിരുന്ന മാര്‍ തോമസ് VI-ാമന് അത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ അപ്രസക്തമായിരുന്നു. കാരണം 1772 ജനുവരി ആദ്യ ആഴ്ച്ച തന്നെ അദ്ധേഹം അന്ത്യോക്യന്‍ ബിഷപ്പായ ഗ്രിഗോറിയോസില്‍നിന്ന് മെത്രാന്‍ പട്ടം ലഭിച്ച് മാര്‍ ദിവാനിയോസ് 1-ാമന്‍ എന്ന നാമധേയം സ്വീകരിച്ചിരുന്നു. സാധുവായ പട്ടസ്വീകരണത്തിനുശേഷവും പുനരൈക്യത്തിനായി അദ്ദേഹം പരിശ്രമിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ആര്‍ച്ചു ബിഷപ്പുമായി മലബാര്‍ വികാരിയത്തുമായുള്ള പുനരൈക്യ പരിശ്രമങ്ങളെക്കുറിച്ച് പീയൂസ് VI-ാമന്‍ പാപ്പായ്ക്ക് മാര്‍തോമാ VI-ാമന്‍ ഇപ്രകാരം എഴുതി.
ഏറെ തവണ കണ്ണുനീരോടും നെടുവീര്‍പ്പോടും കൂടി കത്തോലിക്കാ വിശ്വാസസംരക്ഷകരായ കൊടുങ്ങല്ലൂര്‍ മെത്രാപ്പോ ലീത്തയായ മോണ്‍. സാല്‍വദോര്‍ ദോ റൈസ് (Msgr. Salvador dos Reis) നോടും മെത്രാന്‍ ഫ്ളോറന്‍സ് ഓഫ് ജീസസ് മലബാറിലെയും കൊച്ചിയിലെയും വികാര്‍ അപ്പസ്തോലികമാ രോടും മുന്‍ഗാമികളുടെ കാലത്ത് വന്നു പതിച്ച പുറത്താക്കല്‍ നീക്കി കത്തോലിക്കാ കൂട്ടായ്മയിലേക്ക് ഞങ്ങള്‍ക്ക് പുനപ്രവേശം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. കുറഞ്ഞപക്ഷം അവര്‍ക്കത് അസാധ്യമാണെങ്കില്‍ ഞങ്ങളുടെ അപേക്ഷ പരി. സിംഹാസനത്തി ന്‍റെ പക്കല്‍ സമര്‍പ്പിക്കാനെങ്കിലും ഞങ്ങള്‍ അപേക്ഷിച്ചു. പക്ഷേ അപേക്ഷകളെല്ലാം നിരസിക്കുകയും ഞങ്ങളെ അകറ്റി നിര്‍ത്തു കയും ചെയ്തു.
മലബാറിന്‍റെ വികാര്‍ അപ്പസ്തോലിക് ആയിരുന്ന ഫ്ളോറന്‍സ് ഓഫ് ജീസസ് നിര്യാതനാവുകയും ബിഷപ്പ് ഫ്രാന്‍സീസ് സെയില്‍സ് OCD (1775-1779) തല്‍സ്ഥാനത്ത് അവരോധിതനാ വുകയും ചെയ്തു. വികാരി അപ്പസ്തോലിയ്ക്കയായ ഫ്രാന്‍സീസ് സെയില്‍സിന്‍റെ നിര്‍ദ്ദേശാടിസ്ഥാത്തില്‍ 1774 ജൂലൈ 22-ന് പ്രൊപ്പഗാന്ത ഫിദെയി പ്രോട്ടോനോട്ടറി അപ്പസ്തോലിക് പദവിയോ നൂറ് റോമന്‍ സ്കൂദിയോ, പരിശുദ്ധ സിംഹാസനത്തിന് മാര്‍തോമാ VI-ാമന്‍ കീഴ്പ്പെടുന്നതുവഴി, നല്‍കുവാനും തീരു മാനിച്ചു.
പൊതുവെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ പാഷണ്ഡികളും ശീശ്മക്കാരുമാണെന്നും 1599-ലെ ഉദയംപേരൂര്‍ സൂനഹദോസോടെ പാശ്ചാത്യ മിഷനറിമാര്‍ റോമന്‍ സിംഹാസനവുമായി ഐക്യത്തില്‍ കൊണ്ടുവന്നതാണെന്ന അഭിപ്രായം റോമില്‍ നിലനിന്നിരുന്നതിനാല്‍ കോണ്‍ഗ്രിഗേഷന് ഭരണപരമായ അധികാരമുള്ള ഒരു പ്രാദേശിക പിതാവിനെ നിയമിക്കാന്‍ ഭയമായിരുന്നു. അപ്രകാരം നിയമിച്ചാല്‍ സുറിയാനി സഭയ്ക്ക് റോമന്‍ സിംഹാസനവുമായുള്ള ബന്ധത്തിനും സത്യവിശ്വാസത്തിനും പ്രതികൂലമായി ഭവിക്കു മെന്നും ഭയപ്പെട്ടിരുന്നു. ആയതിനാല്‍ ഭരണപരമായ അധികാര ങ്ങളോടെ മാര്‍തോമാ ആറാമനെ സഭയില്‍ എടുക്കുന്നത് അസ്വീകാര്യമായിരുന്നു.
ഫ്രാന്‍സീസ് സെയില്‍സ് മെത്രാന്‍ വഴി പുനരൈക്യപ്പെടാനുള്ള വീരോചിത പരിശ്രമങ്ങള്‍ മാര്‍തോമാ VI-ാമന്‍ നടത്തിയിരുന്നെ ങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. മാര്‍തോമാ ക്രിസ്ത്യാനിക ളുടെ ചരിത്രപരമായ ഒരു വിഭജനത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നു വേണം ഈ പരിശ്രങ്ങളെ അവലോകനം ചെയ്യുവാന്‍. പോര്‍ച്ചു ഗീസ് പദ്രുവാദോയുടെ, കൊടുങ്ങല്ലൂര്‍ അതിരൂപതയെ ഭരിച്ചിരുന്ന ഈശോസഭയിലെ മെത്രാനും പ്രൊപ്പഗാന്ത ഫിദെയുടെ മലബാറിന്‍റെ അപ്പസ്തോലിക വികാരി കര്‍മ്മലീത്താക്കാരും തമ്മിലുള്ള അനൈക്യവും വിഭജനവും ഉണ്ടായിരുന്നെങ്കിലും ഒരു പ്രാദേശിക പിതാവിനെ നിയമിക്കുന്നതില്‍ ഇവര്‍ രണ്ടു കൂട്ടരും ഒരുമിച്ച് എതിര്‍ത്തിരുന്നു. കാരണം ഒരു തദ്ദേശീയ മെത്രാന്‍ രണ്ടുകൂട്ടരുടേയും അധികാര നിര്‍വ്വഹണത്തിനു വെല്ലുവിളിയായിരുന്നു. മെത്രാന്‍റെ ഭരണപരമായ അധികാരം (episcopal juridiction) വിട്ടുകൊടുക്കാത്തതു മാത്രമായിരുന്നു മാര്‍ത്തോമാ ആറാമനും അദ്ദേഹത്തിന്‍റെ വിശ്വാസികള്‍ക്കും കത്തോലിക്കാ സഭയുമായുള്ള പുനരൈക്യ ത്തിന് പ്രതിബന്ധമായിരുന്ന ഏക ഘടകം.
ജോസഫ് കരിയാറ്റിയുടെ നേതൃത്വത്തിലുള്ള റോമന്‍ പ്രതിനിധി സംഘം
മാര്‍ തോമാസ് VI-ാന്‍റെ തുടര്‍ച്ചയായ അപേക്ഷ മൂലം വിപുലമായ നിര്‍ദ്ദേശങ്ങളോടെ ബിഷപ്പ് ഫ്രാന്‍സീസ് സെയില്‍സ് പ്രൊപ്പഗന്ത ഫിദെയി കോളേജില്‍നിന്നും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ട്രേറ്റ് നേടിയ ആലങ്ങാട് സെമിനാരിയിലെ പ്രൊഫസറുമായിരുന്ന ഫാ. ജോസഫ് കാരിയാറ്റിലിനെ അദ്ദേഹത്തിന്‍റെ അടുത്തേക്ക് അയച്ചു. മാര്‍ തോമസ് VI-ാമനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ പുനരൈക്യത്തിനുള്ള ആത്മാര്‍ത്ഥത മനസ്സിലാക്കിയ ഫാ. കാരിയാറ്റില്‍ പുനരൈക്യത്തിന് പ്രോത്സാഹിപ്പിക്കുകയും തന്നാലാവുംവിധം സഹായിക്കണമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനായി റോമില്‍ പോകുവാനും തന്‍റെ ജീവന്‍ തന്നെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനും താന്‍ സന്നദ്ധനാണെന്നു കരിയാറ്റില്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബിഷപ്പ് ഫ്രാന്‍സീസ് സെയില്‍സിനെ സമീപിച്ചു. ബിഷപ്പ് ഇങ്ങനെയാണ് പ്രതികരിച്ചത്.മാര്‍ തോമസിന് പഴയ റീത്തില്‍ തുടരണമെങ്കില്‍ തുടരാം എന്നാല്‍ മെത്രാന്‍റെ അധികാരം അനുവദിക്കില്ല. എന്നാല്‍ മെത്രാനല്ലാതെ മറ്റെന്തെങ്കിലും സ്ഥാനമാനങ്ങള്‍ നല്‍കുവാന്‍ കഴിയും. അഥവാ മാര്‍ തോമസ് VI-ാമന് മെത്രാനായി തുടരണമെങ്കില്‍ യൂറോപ്പിലേക്ക് പോകാവുന്നതാണ്.
കാര്യങ്ങളുടെ ഗുരുതരാവസ്ഥ ഉള്‍ക്കൊണ്ട് പ്രൊപ്പഗാന്ത ഫിദെയി 1777 ഫെബ്രുവരി 25ന് ബിഷപ്പ് ഫ്രാന്‍സീസ് സെയില്‍ സിനെ വികാരി അപ്പസ്തോലിക് സ്ഥാനത്തുനിന്നു മാറ്റുകയും ഗ്രേറ്റ് മുഗളി(ബോംബെ)ന്‍റെ അപ്പസ്തോലിക വികാരിയായിരുന്ന മെത്രാന്‍ ചാള്‍സ് സെന്‍റ് കോണ്‍റാഡിനെ മലബാറിന്‍റെ അപ്പ സ്തോലിക വികാരിയായി നിയമിക്കുകയും ചെയ്തു. 1777 ഏപ്രില്‍ 7ന് കൊടുങ്ങല്ലൂര്‍ ആര്‍ച്ച് ബിഷപ്പായ സാല്‍വദോര്‍ ദോ റൈസിന്‍റെ മരണശേഷം ഗോവന്‍ പുരോഹിതനായ പെദ്രോ ഫിഗേയിറേ ഡോയെ (Pedro Figueiredo) അഡ്മിനിസ്ട്രേറ്ററായി ഗോവന്‍ മെത്രാപ്പോലീത്ത നിയമിക്കുകയും ചെയ്തു. അങ്ങനെ മാര്‍തോമാ ക്രിസ്ത്യാനികളുടെ രണ്ടു സിംഹാസനങ്ങളും, മലബാര്‍ വികാരി യേറ്റും കൊടുങ്ങല്ലൂര്‍ അതിരൂപതയും പ്രായോഗികമായ ശൂന്യമായി കിടന്നു.
പാദ്രുവാദോയും പ്രൊപ്പഗാന്തയും വഴിയായുള്ള ഏല്ലാ പുനരൈക്യശ്രമങ്ങളും പരാജയപ്പെട്ടതോടെ 1778 ഏപ്രിലില്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ 72 ഇടവകകള്‍ ഒന്നിച്ചുചേര്‍ന്ന് ഫാ. ജോസഫ് കരിയാറ്റിയുടെ നേതൃത്വത്തില്‍ ഫാ. തോമസ് പാറേമ്മാക്കല്‍ ഉള്‍പ്പെടെ ഒരു പ്രതിനിധി സംഘത്തെ പോര്‍ച്ചു ഗീസിലേക്കും റോമിലേക്കും അയക്കുവാനും തത്ഫലമായി മാര്‍തോമാ ആറാമനെ പുനരൈക്യപ്പെടുത്തുവാനള്ള ശ്രമങ്ങള്‍ തുടരുവാനും തീരുമാനിച്ചു. മാര്‍ കരിയാറ്റില്‍ പ്രൊപ്പഗാന്തയുടെയും മലബാര്‍ വികാരിയാത്തിന്‍റെയും തോമസ് പാറേമ്മക്കല്‍ പദ്രുവാദോയുടെ കൊടുങ്ങല്ലൂര്‍ അതിരൂപതയിലെയും അംഗങ്ങ ളായിരുന്നു.
ഈ കൂട്ടായ പരിശ്രമത്തെ തടസ്സപ്പെടുത്തുവാന്‍ പ്രൊപ്പഗാന്ത പദ്രുവോദോ മിഷനറിമാര്‍ അങ്ങേയറ്റം ശ്രമിച്ചു. കൂടാതെ കര്‍മ്മലീത്താ മിഷനറിമാര്‍ ഈ രണ്ടു വൈദികരുടെ യാത്ര മലബാര്‍ സഭയെ മിഷനറിമാരുടെ നേതൃത്വത്തില്‍ നിന്ന് വിമോചിപ്പിക്കാ നുള്ള ശ്രമമായി കോണ്‍ഗ്രിഗേഷനില്‍ ധരിപ്പിച്ചു. 1779 ജൂലൈ 18-ാം തീയതി ലിസ്ബെണില്‍ എത്തിച്ചേരുകയും പോര്‍ത്തുഗീസ് രാജ്ഞിയായ ഫ്രാന്‍സസ്ക്ക മരിയായ്ക്ക് 1779 ഓഗസ്റ്റില്‍ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. സമര്‍പ്പിക്കപ്പെട്ട 6 അപേക്ഷ കളില്‍ പ്രധാനമായി വിജ്ഞാനവും ദൈവഭയവുമുള്ള ഒരു പോര്‍ച്ചുഗീസ് മെത്രാനെ ശൂന്യമായ കൊടുങ്ങല്ലൂര്‍ സിംഹാസന ത്തിനു നല്‍കുവാനും ഏതുവിധേനയും മാര്‍തോമ്മാ 6-ാമനെയും 80000 ത്തോളം വരുന്ന അനുയായികളെയും തിരുസഭയിലേക്ക് പുനരൈക്യപ്പെടുത്തുവാനുമുള്ള അപേക്ഷയായിരുന്നു.
1779 നവംബര്‍ 6-ാം തീയതി റോമയിലേക്ക് യാത്രതിരിച്ച കാരിയാറ്റില്‍ അച്ചനും പാറേമാക്കല്‍ അച്ചനും 1780 ജനുവരി 3-ാം തീയ്യതി അവിടെ എത്തിച്ചേര്‍ന്നു. കര്‍മ്മലീത്താമിഷനറിമാര്‍ തെറ്റി ധരിപ്പിച്ചതു മൂലവും ആദ്യം ലിസ്ബണില്‍ ചെന്ന് രാജ്ഞിക്ക് നിവേദനം നല്കിയതുംകൊണ്ട് പ്രൊപ്പഗാന്ത ഫിദെയുടെ പ്രീഫെക്റ്റായ കര്‍ദിനാള്‍ ഗിസെപ്പെ മരിയ കാസ്റ്റെല്ലിയില്‍നിന്നും സെക്രട്ടറിയായ സ്റ്റെഫാനോ ബോര്‍ജിയായില്‍നിന്നും ശകാരവും ഭീഷണിയും പ്രതിനിധിസംഘത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. പ്രൊപ്പഗാന്ത ഫിദെയുടെ അധികാരനിയന്ത്രണത്തില്‍നിന്നും മലബാര്‍ സഭയെ വിമുക്തമാക്കി പര്‍ച്ചുഗീസ് രാജകീയ അധികാര ത്തിന് കീഴ്പ്പെടാനുള്ള നീക്കമായി പ്രൊപ്പഗാന്ത ഇതിനെ വ്യാഖ്യാ നിച്ചു. പ്രൊപ്പഗാന്ത ഫിദെയുടെ ഇത്തരത്തിലുളള നിഷേധാത്മക മനോഭാവത്തിനുളള കാരണങ്ങള്‍ സീറോ-മലബാര്‍ സഭാപണ്ഡിത നായ ചാള്‍സ് പൈങ്ങോട്ട് സൂചിപ്പിക്കുന്നു:
"റോമിലെ വാസസമയത്ത് കരിയാറ്റിയും അദ്ദേഹത്തിന്‍റെ സഹയാത്രികനും കാസ്റ്റല്ലിയുമായും ബോര്‍ജിയയുമായും അനേകം തവണ കൂടിക്കാഴ്ച നടത്തി. ശത്രുതാ മനോഭാവത്തോടെയുള്ള കടുംപിടുത്തത്തിന്‍റെ അടിസ്ഥാന കാരണം മാര്‍തോമായെ കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെടുത്തിയാല്‍ പ്രൊപ്പഗാന്ത ഫിദെയുടെ മലബാര്‍ വികാരിയേത്തിന്‍റെ മുകളിലുള്ള അധികാരം നഷ്ടപ്പെടുമെന്നും തദ്വാര തങ്ങളുടെ സഭാസാമ്രാജ്യ ത്തിന്‍റെ സ്ഥാനം ഇല്ലാതാകുമെന്നുള്ള ഭീതിയായിരുന്നു തന്മൂലം കാസ്റ്റെല്ലി പ്രതിനിധിസംഘത്തെ അപമാനിക്കുകയും ഭീഷണിപ്പെടു ത്തുകയും ചെയ്തു."
പ്രാദേശിക സഭാധികാരികളുടെ ശുപാര്‍ശയോ അംഗീകാരമോ ഇല്ലാതെ റോമായിലെത്തിയ മലബാര്‍ സഭയുടെ ദൂതന്മാരെ അംഗീകരിക്കുവാന്‍ പ്രൊപ്പഗാന്ത ഫിദെ തയ്യാറായില്ല. അതിനാല്‍ 1780 മാര്‍ച്ച് 11-ാം തീയതി കര്‍ദ്ദിനാള്‍ കാസ്റ്റെല്ലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ചാള്‍സ് കോണ്‍റാഡിനോട്, മാര്‍ത്തോമ്മാ ആറാമനെക്കുറിച്ചും അദ്ദേഹത്തിന്‍റെ അനുഗാമികളെക്കുറിച്ചും അന്വേഷിച്ച് ആത്മാര്‍ത്ഥമായ അറിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പ്രൊപ്പോഗാന്തെ ഫിദെയുടെ പ്രീഫെക്ടറായിരുന്ന കാര്‍ഡി നെല്‍ കാസ്റ്റെലി 1780 April 9 ന് നിര്യാതനായി. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായിവന്ന കര്‍ദ്ദിനാള്‍ ലെയെനാള്‍ ദിനോ ആന്‍റോനെല്ലി മുള്‍ഗാമിയെക്കാലും സൗഹൃദപരമായാണ്. മാര്‍ത്തോമ്മാ പ്രതിനിധിസംഘത്തോട് പെരുമാറിയത്. ഒരുപാടു കഷ്ടപ്പാടു കള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഒടുവില്‍ അവര്‍ക്ക് പയസ് VI മന്‍ മാര്‍പാപ്പയെ (1775-1799) കാണുവാന്‍ സാധിക്കുകയും.് മാര്‍ തോമസ് VI മന്‍റെ വിശ്വാസപ്രഖ്യാപനവും അപേക്ഷയും മലബാര്‍ സഭയുടെ കത്തും പുനരൈക്യത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന മറ്റ് രണ്ടു കത്തുകളും പരിശുദ്ധ പിതാവിന് സമര്‍പ്പിക്കുകയും ചെയ്തു. അതേ സമയം പോര്‍ച്ചുഗീസ് അധികാരികള്‍ മാര്‍തോമാ VI മന്‍റെ അപേക്ഷയെ അനുഭാവപൂര്‍വ്വം സ്വീകരിക്കുകയും ഗോവന്‍ പദ്രുവാദോ ആര്‍ച്ചു ബിഷപ്പിനെ, മാര്‍ത്തോമാ VI മന്‍റെ മനെ കത്തോലിക്കാ ഐക്യത്തിലേക്ക്സ്വീകരിക്കുവാന്‍ നിയോഗി ക്കുകയും ചെയ്തു. റോമില്‍നിന്ന് വളരെ ഒന്നും നേടാനാകാതെ കരിയാറ്റിയും പാറേമ്മാക്കലും 1780 ജൂണ്‍ 20-ന് ലിസ്ബണിലേക്ക് പുറപ്പെട്ടു.
സ്വാഭാവികമായി പ്രതിനിധിസംഘം മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിച്ച അപേക്ഷകള്‍ വിശകലനത്തിനും തീരുമാനത്തിനുമായി പ്രൊപ്പഗാന്ത ഫിദെയിലേക്ക് കൈമാറ്റം ചെയ്തു. പ്രീഫെക്റ്റായ കര്‍ദിനാള്‍ അന്തോനെല്ലി മാര്‍തോമ്മാ ആറാമന്‍റെ വിശ്വാസപ്രഖ്യാ പനം അപൂര്‍ണ്ണമാണെന്നു കാണുകയും മെത്രന്‍ പട്ടവും അദ്ദേഹത്തിന്‍റെ മാനസാന്തരവും സംശായാസ്പദമാണെന്ന് വിധിയെഴുതുകയും ചെയ്തു. പോര്‍ച്ചുഗീസന്‍റെ ആഗ്രഹം പരിഗണിച്ച് 1780 സെപ്തംബര്‍ 28-ന് കര്‍ദിനാള്‍ അന്തോനെല്ലി കൊച്ചിയിലെ പദ്രുവാദോ ബിഷപ്പായിരുന്ന എമ്മാനുവല്‍ കാദറിന്‍ OCD യ്ക്കും ഗോവന്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും മാര്‍ത്തോമ്മാ ആറാമന്‍റെ മെത്രാഭിഷേക സാധുതയും മാനസാന്തരത്തിലുള്ള ആത്മാര്‍ത്ഥതയും പരിശോധിച്ച് കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കുവാന്‍ ഉള്ള പ്രത്യേക അധികാരം കല്‍പ്പിച്ചു നല്‍കുകയും ചെയ്തു. വിശ്വാസപ്രഖ്യാപനം നടത്തി കര്‍ശനമായ നിയന്ത്രണ ത്തില്‍ മെത്രാനടുത്ത എല്ലാ അധികാരങ്ങളും വിലക്കിക്കൊണ്ടുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്.
കൊടുങ്ങല്ലൂര്‍ ആര്‍ച്ച്ബിഷപ്പ്: മാര്‍ കരിയാറ്റില്‍
1780 ഒക്ടോബറില്‍ ലിസ്ബണില്‍ തിരിച്ചെത്തിയ കരിയാറ്റിയും പാറേമ്മാക്കലും തങ്ങളുടെ മാതൃസഭയുടെ നന്മയ്ക്കുവേണ്ടി പോര്‍ച്ചുഗീസ് അധികാരികളുടെ സമക്ഷം അവിശ്രാന്തം പരിശ്രമിച്ചുകൊണ്ടേയിരുന്നു. ആശ്ചര്യമെന്നേ 1782 ജൂലൈ 16-ന് പോര്‍ച്ചുഗീസ് രാജ്ഞിയായ മരിയ ഫ്രാന്‍സിസ്ക്ക, അപ്പോള്‍ ശൂന്യമായി കിടന്നിരുന്ന കൊടുങ്ങല്ലൂര്‍ പദ്രുവാദോ അതിരൂപത യുടെ ആര്‍ച്ചു ബിഷപ്പായി ജോസഫ് കരിയാറ്റിലിനെ നിയമിച്ചു. 1782 ഡിസംബര്‍ 16-ന് പീയൂസ് ആറാമന്‍ മാര്‍പ്പാപ്പ പോര്‍ച്ചുഗീസ് അധികാരത്തിന്‍റെ ius patronatus പ്രകാരം സ്ഥാനലബ്ധി അംഗീകരിച്ചുറപ്പിച്ചു. പ്രതിനിധിസംഘം തങ്ങളുടെ ഗൂഢ ലക്ഷ്യമായി അവതരിപ്പിച്ചിരുന്നില്ലെങ്കിലും കൊടുങ്ങല്ലൂര്‍ ആര്‍ച്ചു ബിഷപ്പായുള്ള കരിയാറ്റിലിന്‍റെ സ്ഥാനലബ്ധി, പ്രൊപ്പഗാന്ത മിഷനറിമാരില്‍നിന്നും വിടുതല്‍ പ്രാപിക്കുവാനുള്ള തന്ത്രപരമായ നീക്കമായി പോര്‍ച്ചുഗീസുകാര്‍ പരിഗണിച്ചു. റോമന്‍ ദൗത്യം പരാജയപ്പെട്ടെങ്കിലും കരിയാറ്റിലിനെ മെത്രാപ്പോലീത്തായായി ഉയര്‍ത്തിക്കൊണ്ട് മലബാര്‍ സഭയുടെ മുകളില്‍ പദ്രുവാദോയുടെ അധികാരം അരക്കിട്ടുറപ്പിച്ചു. 1783 ഫെബ്രുവരി 13-ന് ലിസ്ബണിലുള്ള സെന്‍റ് ബെനഡിക്റ്റിന്‍ ദേവാലയത്തില്‍ വച്ച് മാര്‍ കരിയാറ്റില്‍ അഭിഷിക്തനാവുകയും മാര്‍ച്ച് 17-ന് അധികാര സൂചകമായ പാലിയം സ്വീകരിക്കുകയും ചെയ്തു. പുതിയ ആര്‍ച്ചുബിഷപ്പിന്‍റെ ശത്രുക്കള്‍ എണ്ണത്തിലധികവും ശക്തവും പ്രവര്‍ത്തനനിരതവുമായിരുന്നു. ആര്‍ച്ചുബിഷപ്പായ പുതിയ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തായുടെ സ്ഥാനലബ്ധി പ്രൊപ്പഗാന്ത മിഷനറിമാര്‍ക്കു മാത്രമല്ല പോര്‍ച്ചുഗീസുകാര്‍ക്കുതന്നെ പ്രതിബ ന്ധമാകുമെന്നുള്ള കിംവദന്തി പരന്നതുകൊണ്ട് കരിയാറ്റില്‍ മെത്രാ പ്പോലീത്തായുടെയും പാറേമ്മാക്കലിന്‍റെയും തിരിച്ചു യാത്ര രണ്ടു വര്‍ഷത്തോളം വൈകാന്‍ ഇടയായി. ഈ കാലതാമസത്തെ ക്കുറിച്ച് പാറേമ്മാക്കല്‍ വര്‍ത്തമാന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കാരിയാറ്റില്‍ മെത്രാപ്പോലീത്തായെ അഭിഷേകം ചെയ്തതിന് ശേഷം മാത്രമേ അതില്‍ അന്തര്‍ലീനമായിരിക്കുന്ന അപകടങ്ങ ളെക്കുറിച്ച് അവര്‍ ബോധവാന്മാര്‍ആകുന്നത്. പ്രാദേശിക മെത്രാന്‍റെ നേതൃത്വത്തില്‍ എല്ലാ മാര്‍ത്തോമ്മാക്രിസ്ത്യാനികളും ഒരു തലവന്‍റെ കീഴില്‍ ഒന്നാകുന്നതിലുളള അപകടം അവര്‍ മണത്തു. മിഷനറിമാരുടെ ദുഷ്പ്രചരണം നിമിത്തം കാരിയാറ്റിലിന്‍റെ മടക്ക യാത്രയെ സംബന്ധിച്ച് പ്രൊപ്പഗാന്തഫിദെയി ഒട്ടും ആവേശഭരി തമായിരുന്നില്ല. സാഹചര്യത്തിന്‍റെ സമ്മര്‍ദത്താലും മലബാറിലുളള മിഷനറിമാര്‍ക്കെതിരായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ തിരിയു മെന്ന് ഭയപ്പെട്ടതിനാലും മടക്കയാത്ര വെച്ചു താമസിപ്പിക്കാതെ അനുവദിക്കുവാന്‍ പോര്‍ച്ചുഗീസ് അധികാരികള്‍ തീരുമാനിച്ചു.
പുനരൈക്യത്തിനുളള അനുവാദവും ഭാഗികമായ ദൗത്യപൂര്‍ ത്തീകരണവും
നേരത്തെ കണ്ടതുപോലെ 1780 സെപ്. 28ന്, കൊച്ചി ബിഷപ്പും ഗോവയുടെ അഡ്മിനിസ്ട്രേറ്ററുമായ Emmanual of st Catherine. ഇമവേലൃശില നെ മാര്‍ത്തോമ്മാ ആറാമന്‍റെ പുനരെക്യത്തിനായുളള ആത്മാര്‍ ത്ഥതയും സത്യസന്ധതയും പരിശോധിക്കുവാന്‍ ചുമതലപ്പെടു ത്തിയിരുന്നു. ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ ഗോവ വിട്ടു മലബാറിലേക്ക് പോകുവാന്‍ അനുവാദം ലഭിക്കാത്ത സാഹചര്യ ത്തില്‍ കൊച്ചിയുടെ സഭാഗവര്‍ണറായ ഫാ. ജോസെ സൊലെഡാ ഡെയെ (Fr. Jose da sloedade OCD) ചുമതലപ്പെടുത്തി. ഫാ. ജോസെ, മാര്‍ത്തോമ്മാ ആറാമനെ ഐക്യത്തില്‍ സ്വീകരിക്കുവാന്‍ ചുമതലപ്പെടുത്തിയിരുന്ന എമ്മാനുവേല്‍ മെത്രാനും, 1782 ജനുവരി 16ന് വിശദമായ പഠനത്തിലും പരിശോധനയ്ക്കും ശേഷം ദീര്‍ഘമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സൊലെഡാഡെയുടെ നിര്‍ദേശപ്രകാരം എല്ലാം ചെയ്യുവാനുളള അധികാരം ഇല്ലാത്തതി നാല്‍ 1783 ഫിബ്രവരി 15ന് മാര്‍ത്തോമ്മാ ആറാമന് അനുകൂല മല്ലാതെ തന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രൊപ്പഗാന്തഫിദെയിക്ക് സമര്‍പ്പിച്ചു. 1783 ജൂലൈ 18ന് ബിഷപ്പ് ഇമ്മാനുവേല്‍ ഗോവയുടെ ആര്‍ച്ച് ബിഷപ്പാവുകയും ഫാ. ജോസെ കൊച്ചിയുടെ ബിഷപ്പാവുകയും ചെയ്തു.
ഗോവയുടെ ആര്‍ച്ച് ബിഷപ്പായി ഇമ്മാനുവേലും, കൊച്ചിയുടെ ബിഷപ്പായി ഫാ. സൊലെഡാഡെയും കൊടുങ്ങല്ലൂര്‍ ആര്‍ച്ച് ബിഷപ്പായി കരിയാറ്റിയും അവരോധിക്കപ്പെട്ടതോടെ മലബാറിന്‍റെ സഭാപരമായ പുതിയ സാഹചര്യങ്ങള്‍ പ്രൊപ്പഗാന്ത ഫിദെ ശരി ക്കും നിരീക്ഷിച്ചു. 1784 മെയ് 17-ാം തീയതിയിലെ സമ്മേളനത്തില്‍ ഏറെ പരിചിന്തനങ്ങള്‍ക്ക് ശേഷം അന്തിമതിരുമാനം എടുക്കാതെ പ്രശ്നപരിഹാരത്തിനായി മാര്‍ കരിയാറ്റിയെഭരംമേല്പിച്ചു. യഥാര്‍ത്ഥത്തില്‍ നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍ത്തോമ്മായെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ എമ്മാനുവേല്‍ മെത്രാനു നല്‍കിയ അധികാര പദവികള്‍ മാര്‍ കരിയാറ്റിക്ക് നല്‍കുവാന്‍ പരിശുദ്ധസിംഹാസനത്തിന്‍റെ അനുവാദം അപേക്ഷിക്കുവാനുള്ള തീരുമാനമെടുത്തു.
ഇന്ത്യയില്‍ നിന്നുള്ള അപൂര്‍ണ്ണമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാര്‍ത്തോമ്മാ ആറാമന്‍റെ സത്യവിശ്വാസ ത്തെയും തിരുപട്ടത്തിന്‍റെ സാധുതയെയുംകുറിച്ചും സ്വഭാവജീവിത ശൈലികളെക്കുറിച്ചും സത്യവിശ്വാസത്തെ സംബന്ധിച്ചും യഥാര്‍ത്ഥ മാനസാന്തരത്തെക്കുറിച്ചും തുറന്ന അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ ചുമതലപ്പെടുത്തികൊണ്ട് കരിയാറ്റി മെത്രാപ്പോലീത്തയ്ക്ക് എഴുതുവാന്‍ കര്‍ദ്ദിനാള്‍മാര്‍ തീരുമാനിച്ചു. ഈ കടമകള്‍ നിറവേറ്റുന്നപക്ഷം മെത്രാനടുത്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനെ സംബന്ധിച്ച അന്തിമതീരുമാനം പരിശുദ്ധ പിതാവില്‍മാത്രം നിക്ഷിപിതമാക്കികൊണ്ട് മാര്‍ത്തോമ്മാ ആറാമനെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുവാന്‍ കര്‍ദ്ദിനാള്‍മാര്‍ കരിയാറ്റിയെ ചുമതലപ്പെടുത്തി.
1784 ജൂലൈ 10മ്പ്രൊപ്പഗാന്തഫിദെയി ഈ തീരുമാനങ്ങള്‍ കരിയാറ്റിയെഅറിയിക്കുകയും സത്യവിശ്വാസപ്രഖ്യാപനത്തിനു ശേഷം പൗരോഹിത്യത്തിന്‍റെ നിയമാനുസൃതമായ സാധുത പരിശോധിച്ചശേഷം മാര്‍ത്തോമ്മാ ആറാമനെ കത്തോലിക്കാ സഭയിലേക്ക് പുനര്‍പ്രവേശിപ്പിക്കുവാന്‍ മാര്‍ കരിയാറ്റിലിനെ അധികാരപ്പെടുത്തി.
പദുവാദ്രോ ആര്‍ച്ച്ബിഷപ്പായ കരിയാറ്റിലിന് ഈ അനുവാദം നല്കിയപ്പോള്‍ പ്രൊപ്പഗാന്ത തങ്ങളുടെ മലബാറിന്‍റെമേലുളള അധികാരം ഉറപ്പിക്കുകയാണ് ചെയ്തത്. മാര്‍ത്തോമ്മാ ആറാമന്‍റെ പുനരരെക്യപ്രവേശനത്തിനു ഗോവന്‍ ആര്‍ച്ച് ബിഷപ്പിനും അധികാരം നല്കണമെന്ന് പദുവാദ്രോ റോമനോട് ആവശ്യപ്പെട്ടു. ഈ അപേക്ഷ പ്രൊപ്പഗാന്ത നിരസിക്കുകയും അനുരജ്ഞന സൂചകമായി ഒരു പ്രതിനിധിയെ പുനരെക്യചടങ്ങില്‍ പങ്കെടുക്കു വാന്‍ ഗോവന്‍ ആര്‍ച്ച്ബിഷപ്പിന് അയയ്ക്കാമെന്ന് നിര്‍ദേശിക്കു കയും ചെയ്തു.
സര്‍വ്വഅധികാരങ്ങളോടുംകൂടെ മാര്‍ത്തോമ്മായെ കത്തോ ലിക്കാസഭയില്‍ സ്വീകരിക്കുവാന്‍ മാര്‍ കരിയാറ്റിലിനെ ചുമതല പ്പെടുത്തിയിരുന്നുഎന്നാണ് പൊതുവെയുളള വിശ്വാസം. യഥാര്‍ത്ഥത്തില്‍ മാര്‍ത്തോമ്മായെ കത്തോലിക്കാസഭയില്‍ സാധാരണഒരു വൈദികനായി സ്വീകരിക്കുവാന്‍ മാത്രമേ കരിയാ റ്റിലിന്അധികാരമുണ്ടായിരുന്നുളളൂ. കൂടാതെ തിരുപ്പട്ടത്തിന്‍റെ സാധുതയെസംബന്ധിച്ചുളള പരിശുദ്ധസിംഹാസനത്തിന്‍റെ വ്യക്തമായ ഉറപ്പ് കൂടാതെ മെത്രാനടുത്ത യാതൊരു കടമകളും ചെയ്യുന്നതില്‍നിന്ന് അദ്ധേഹത്തെ വിലക്കുവാന്‍ മാര്‍ കരിയാറ്റി ലിനെചുമതലപ്പെടത്തിയിരുന്നു. പരിശുദ്ധസിംഹാസന ത്തിന്‍റെ ഈ തീരുമാന ത്തിന്‍റെ പശ്ചാത്തലത്തില്‍ റോമിലും ലിസ്ബണിലു മായി അഞ്ചുവര്‍ഷം നീണ്ടുനിന്ന എക്യുമെനിസത്തിന്‍റെ വക്താക്കളായ രണ്ടു സഭാസ്നേഹികളുടെ അശ്രാന്തപരിശ്രമ ത്തിന്‍റെ പൂര്‍ത്തീക രണത്തില്‍ ഐക്യത്തിന്‍റെ നേരിയ പ്രകാശ കിരണങ്ങള്‍ ഉദയം ചെയ്തുതുടങ്ങി. എന്തായാലും മാര്‍ത്തോമ്മാ ആറാമന്‍റെ പുനരെക്യം മാര്‍ കരിയാറ്റിലിന്‍റെ അധികാരത്തിന്‍ കീഴിലായി, ഗോവന്‍ മെത്രാപ്പോലീത്തായുടെ കൂടെയാണെ ങ്കില്‍പോലും!
കരിയാറ്റിയുടെ അപ്രതീക്ഷിതമരണവും ഐക്യശ്രമത്തിനേറ്റ തിരിച്ചടിയും
1785 ഏപ്രില്‍ 23ന് സഭൈക്യത്തിന്‍റെമുന്നണി പോരാളികളായ അവര്‍ ഒരു പോര്‍ട്ടുഗീസ് കപ്പലില്‍ മലബാറിലേക്ക് തിരിച്ചു. ബ്രിസീലിലെ ബാഹിയായിലുളള ദീര്‍ഘവാസത്തിനുശേഷം ശ്രീലങ്കന്‍ ദ്വീപിനെചുറ്റി 1786 ഏപ്രില്‍ മലബാര്‍തീരത്തു എത്തിച്ചേര്‍ന്നെങ്കിലും മാര്‍ കരിയാറ്റിയും പാറേമ്മാക്കലും ഗോവയിലേക്ക് തിരിക്കുകയും 1786 മെയ്1ന് എത്തിച്ചേര്‍ന്നഅവര്‍ നാലുമാസത്തോളം അവിടെ വസിക്കുകയും, ചെയ്തു. നിര്‍ഭാഗ്യവശാല്‍ 1786 സെപ്റ്റംബര്‍ 9ന് മാര്‍കരിയാറ്റില്‍ ഗോവയില്‍ വെച്ച് ദിവംഗതനായി. സുറിയാനി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടമായിരുന്നു അത്. 1786 സെപ്റ്റംബര്‍ 11 ന് കത്തീഡ്രല്‍ പള്ളിയില്‍ അദ്ധേഹത്തിന്‍റെ സംസ്കാരം നടന്നു. മരണത്തിന്‍റെ കാരണം ഇന്നും രഹസ്യമായി നിലകൊളളുന്നു. മാര്‍ കരിയാറ്റി കേരളത്തില്‍ എത്തിച്ചേര്‍ന്നിരു ന്നെങ്കില്‍ മാര്‍ത്തോമ്മാ ആറാമനും മലങ്കരസഭയും മാതൃസഭയിലേ ക്ക് സ്വീകരിക്കപ്പെടുകയും അന്ത്യോക്യന്‍ റീത്തും ഓര്‍ത്ത ഡോക്സ് വിശ്വാസപ്രമാണങ്ങളും സുറിയാനിസഭയില്‍ വ്യാപിക്കപ്പെ ടാതിരിക്കാനും അങ്ങനെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഒരൊറ്റ സഭയായി നിലനില്‍ക്കുകയും ചെയ്യുമായിരുന്നു. വൈപരീത്യ മെന്യെ മാര്‍ കരിയാറ്റിയുടെ മരണം, എല്ലാ മുറിവുകളെ യും ഉണക്കുന്ന പ്രതീക്ഷയുടെ അവസാനകരിന്തിരിനാളത്തെയും കെടുത്തികളഞ്ഞു.
മാര്‍ കരിയാറ്റിയുടെ മരണശേഷം വിശ്വാസികളെ ശാന്തരാക്കു വാന്‍ ഗോവന്‍ ആര്‍ച്ച്ബിഷപ്പ് എമ്മാനുവേല്‍ സെന്‍റ് കാതറീന്‍ തോമസ് പാറേമ്മാക്കലിനെ ക്രാങ്കനൂര്‍ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു (1787-1799). പക്ഷേ മലബാറിലെ മിഷനറിമാരുടെ എതിര്‍പ്പുമൂലവും അധികാരത്തിന്‍റെ അഭാവം മൂലവും പുനരെക്യപ്പെടുത്തുവാന്‍ പാറേമ്മാക്കലിന് സാധിച്ചില്ല. 1780 മുതല്‍ പ്രൊപ്പഗാന്തഫിദെയി മാര്‍ത്തോമ്മാ ആറാമനെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ഭാവാത്മകമായ നിലപാടുകള്‍ കൈകൊണ്ടിരുന്നുവെ ങ്കിലും, സംശയാസ്പദമായ റിപ്പോര്‍ട്ടുകളും അനവധി നിഷേധാത്മകമായ കത്തുകളും മലബാറിലെ മിഷനറിമാരുടെയും സഭാധികാരികളുടെ യും സംശയങ്ങളും മൂലം, പുനരെക്യം സാധ്യമായില്ല.
മാര്‍ കാരിയാറ്റിലിന്‍റെ മരണശേഷം മാര്‍ തോമസ്ആറാമന്‍ തന്‍റെ പരിശ്രമങ്ങള്‍ 1799വരെ ആത്മാര്‍ത്ഥമായി തുടര്‍ന്നു. എന്നാല്‍ പ്രൊപ്പഗാന്തയുടെയും പദ്രുവാദോ അധികാരികളുടെയും നിസ്സഹകരണവും മൂലം പ്രത്യേകമായി കര്‍മ്മലീത്താ മിഷനറിമാ രുടെ ശക്തമായ എതിര്‍പ്പുമൂലവും പുനരെക്യശ്രമങ്ങള്‍ ഫല മണിഞ്ഞില്ല. 1808 മെയ് 13ന് തന്‍റെ ചിരകാലസ്വപ്നമായ മാതൃ സഭയുമായുളള പുനരൈക്യം പൂര്‍ത്തിയാകാതെ മാര്‍ത്തോമ്മാ ആറാമന്‍ കാലയവനികയ്ക്കുളളില്‍ മറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ എക്യുമെനിക്കല്‍ പരിശ്രമങ്ങള്‍
1808 ല്‍ മാര്‍ത്തോമ്മാആറാമന്‍റെ മരണശേഷം മാര്‍ ദിവ്യാന്നോസ് അഞ്ചാമന്‍റെ (1876-1909) നേതൃത്വത്തിലുളള ഒരു പുനരെക്യശ്രമം മാത്രമേ പ്രധാനമായും നാം കാണുന്നുളളൂ. മാര്‍ത്തോമ്മാ കത്തോലിക്കരുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവന്ന ഫാ. ഇമ്മാനുവേല്‍ നിധിരി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി. മാര്‍ ദിവ്യാന്നോസിനോടു ചേര്‍ന്ന് സിറിയന്‍ നാഷണല്‍ അസോസി യോഷന്‍ എന്ന പ്രസ്ഥാനം നിധിരി വളര്‍ത്തിയെടുക്കുകയും കത്തോലിക്കരും യാക്കോബായക്കാരും തമ്മിലുളള ഐക്യം വീണ്ടെടുക്കുവാന്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ധേഹം പരിശ്രമിച്ചു. ആ കാലഘട്ട ങ്ങളില്‍ അപ്രകാരമൊരു മുന്നേറ്റം സാധാരണമല്ലാതിരുന്ന അവസ്ഥയില്‍ റോമന്‍ അധികാരികളും പ്രാദേശിക നേതാക്കളും അതിനെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ട് ശൈശവത്തിലെ ഈ പരിശ്രമം മരണമടഞ്ഞു. മറ്റുപലരീതികളിലും സഭൈക്യത്തിനായി അവര്‍ പരിശ്രമിച്ചെങ്കിലും അവരുടെ ശ്രമം ഫലപ്രാപ്തിയില്‍ എത്തിയില്ല.
നേരത്തെ നാം കണ്ടതുപോലെ വിഭജനം മൂലം ആംഗ്ലിക്ക വത്കരണത്തിനും, അന്തോക്യവത്കരണത്തിനും മറ്റുപല വിഭജന ങ്ങള്‍ക്കും മലങ്കരസഭവിഭജനം കാരണമായി. കാലക്രമത്തില്‍ അന്തോക്യന്‍ പാത്രിയാര്‍ക്കീസ് പുനരെക്യത്തിന്‍റെ സാധ്യതകള്‍ കേരളമണ്ണില്‍ അടച്ചുകൊണ്ട് സഭയുടെ തലവനാകുകയും ചെയ്തു. യാക്കോബസഭയുടെ പിളര്‍പ്പും 1912ല്‍ പാത്രിയാര്‍ക്കിസില്‍നിന്ന് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ വിടുതല്‍ പ്രാപിച്ച് സ്വതന്ത്രകത്തോലിക്കേറ്റായി മാറിയപ്പോള്‍ കത്തോലിക്കസഭയു മായുളള പുനരെക്യപരിശ്രമങ്ങള്‍ വീണ്ടും ശക്തമായി.
1913 മെയ് 2ന് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ പ്രഥമ കാതോലിക്കോസ് ആയിരുന്ന പൗലോസ് മാര്‍ ബസേ ലിയോസ് നിര്യാതനായി.1925ഏപ്രില്‍ 30 ന് കാലവിളമ്പ ത്തോടെ ബസേലിയോസ് ഗ്രീവര്‍ഗിസ് ഒന്നാമന്‍ സ്ഥാനമേറ്റു. പിറ്റേന്ന് മെയ് 1 ന് ഫാ.പി.റ്റി. വര്‍ഗ്ഗീസ് ബെഥനിയുടെ മെത്രാനായി ഗ്രീഗവര്‍ഗ്ഗീസ് മാര്‍ ഇവാനിയോസ് എന്ന നാമം സ്വീകരിച്ച് അഭിക്ഷിക്തനായി.
റോമുമായുളള മാര്‍ ഇവാനിയോസിന്‍റെ പ്രാഥമിക ആശയ വിനിമയം
വിഭിജിതമായ മലങ്കര ഓര്‍ത്തഡോക്സസഭയിലെ രണ്ട് വാഭാഗ ങ്ങള്‍ തമ്മിലും ഓര്‍ത്തഡോക്സ് അന്തോക്യന്‍ പാത്രീയാര്‍ക്കീ സുമായുളള എല്ലാം ഐക്യശ്രമങ്ങളും പരാജയപ്പെട്ടു. സ്വതന്ത്ര കതോലിക്കേറ്റായ അന്തോക്യയിലെ സിറിയന്‍ കത്തോലിക്കാ പാത്രീയാര്‍ക്കീസായ ഇഗ്നേഷ്യസ് എഫ്രേംII റെഹ്മാനിയുടെ പ്രേരണ നിമിത്തം കത്തോലിക്കാസഭയുമായുളള ഐക്യത്തിന്‍റെ സാധ്യതയെക്കുറിച്ച് ഗൗരവപരമായചിന്തകള്‍ ഉയര്‍ന്നു. 1926 നവംബര്‍1ന് കതോലിക്കോസ് മാര്‍ബസേലിയോസിന്‍റെ അധ്യക്ഷതയില്‍ തിരുവല്ലായിലുളള പരുമലയില്‍ചേര്‍ന്ന സിന ഡില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഇവാനിയോസിനെ കത്തോലിക്കാ സഭയു മായി പൂര്‍ണഐക്യത്തിന്‍റെ സാധ്യതകളെ സംബന്ധിച്ച ചര്‍ച്ചകള്‍ ക്കായി അധികാരപ്പെടുത്തി നിയോഗിച്ചു.
സിനഡല്‍ തീരുമാനപ്രകാരം 1926 നവംബര്‍ 1 ന് കത്തോലി ക്കാസഭയിലേക്കുളള പുനരെക്യത്തിന്‍റെ സാധ്യതകളെ സൂചിപ്പിച്ച് മാര്‍ ഇവാനിയോസ് ഒരനൗദ്യോഗിക മെമ്മോറാണ്ടം റോമിനയച്ചു. പുനരെക്യത്തിനായുളള ആഗ്രഹം പ്രകടിപ്പിച്ച് കതോലിക്കേറ്റിന്‍റെ നൈയാമിക, ഭരണപരമായ, ശിക്ഷണപരമായ എല്ലാം അധികാര ങ്ങളും ആത്മീയവും സഭാപരവുമായി സഭയില്‍ പ്രയോഗിക്കുവാന്‍ അധികാരമുളള സ്വതന്ത്രമായ മലങ്കര സഭയുടെ തനതാത്മകത യെക്കുറിച്ച് മെമ്മോറണ്ടത്തില്‍ മാര്‍ ഇവാനിയോസ് സൂചി പ്പിച്ചിരുന്നു.
പരിശുദ്ധസിനഡിനെ ഒരിക്കലും അന്ത്യോക്യന്‍ സിറിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കിസിന്‍റെ പരിധിയില്‍ നിര്‍ത്തേണ്ട ആവശ്യമില്ല, കാരണം സിനഡിന്തന്നെ കതോലിക്കേറ്റിന്‍റെ ഉളളില്‍ എല്ലാംനൈയാമിക ഭരണപരമായ പാത്രീയാര്‍ക്കല്‍ അധികാരങ്ങ ളുണ്ട്. റോമന്‍ സിംഹാസനത്തിന്‍റെ പ്രഥമത അംഗീകരിച്ച് അന്തോക്യന്‍ റീത്തും ആചാരങ്ങളും പരിരക്ഷിച്ച് സിനഡിന്‍റെ എല്ലാവിധ അധികാരങ്ങളും സംരക്ഷിച്ചുകൊണ്ടുളള മുഴുവന്‍ കതോലിക്കേറ്റിന്‍റെയും പുനരെരക്യമായിരുന്നു പ്രഥമലക്ഷ്യം.
കാതോലിക്കോസ് മാര്‍ ബസേലിയോസ് ഗീവര്‍ഗ്ഗീസ് I-മന്‍ 1928 ഡിസംബര്‍ 17 - ന് നിര്യാതനായി. മാര്‍ ദിവാന്ന്യോസ് മൂന്നാം കാതോലിക്കോസായി, ബസേലിയോസ് ഗീവര്‍ഗ്ഗീസ് II എന്ന സ്ഥാനപേര് സ്വീകരിച്ച് 1929 ഫിബ്രവരി 15 ന് അഭിക്ഷിക്തനായി.1929 ഓഗസ്റ്റ് 5ന് മാര്‍ ഇവാനിയോസിന്‍റെ നിവേദനത്തിന് കത്തോലിക്കാ സിറിയന്‍ പാത്രിയാക്കിസില്‍ നിന്നും പൂര്‍ണ്ണമായി സ്വതന്ത്രമായും അന്തോക്യന്‍ റീത്ത് സംരക്ഷിച്ചു കൊണ്ടും വിശ്വാസികളുടെ മേലുളള ഭരണാധികാരം, ഐക്യപ്പെട്ടു വരുന്ന മെത്രാന്‍മാര്‍ക്ക് ലഭിക്കുമെന്നും റോം മറുപടി നല്‍കി. എങ്കിലും കതോലി ക്കോസി ന്‍റെ നിലപാടുകളെയും സിനഡിനെയുംകുറിച്ച് പരിശുദ്ധ സിംഹാസനം ഇപ്രകാരം സൂചിപ്പിച്ചു: കത്തോലിക്കാ സഭയുടെ ഭരണരീതിയനുസരിച്ച് സിനഡില്‍ രൂപത്തിലുള്ള എപ്പിസ്കോപ്പല്‍ ഭരണം സാധ്യമല്ലെന്നും മലബാര്‍സഭയുടെ പുരാതനപാരമ്പര്യ ത്തിന് ചേരാത്ത കതോലിക്കോസ് എന്ന സ്ഥാനപേര് നിലനിര്‍ ത്താന്‍ സാധ്യമല്ലെന്നും അറിയിച്ചു.
കൂടാതെ ഭാവിയില്‍ വൈദികരുടെ നിര്‍ബന്ധ ബ്രഹ്മചര്യത്തെ ക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചിരുന്നു. പൗരസ്ത്യകാര്യാലയത്തിന്‍റെ മറുപടി, സഭാതലവന്‍റെ കീഴില്‍ സിനഡിന്‍റെ കൂട്ടായ ഭരണ നിര്‍വഹണസംവിധാനമുളള കിഴക്കിന്‍റെ സഭകളുടെ ഔദ്യോഗി കപാരമ്പര്യത്തിന് വിരുദ്ധമായിരുന്നു. കൂടാതെ നിബന്ധിത ബ്രഹ്മചര്യം പാരമ്പര്യത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല.
റോമിന്‍റെ അന്തിമതീരുമാനം
സാമൂഹിക രാഷ്ട്രീയകാരണങ്ങളാലും കതോലിക്കോസ് എന്ന സ്ഥാനപേരും സിനഡിന്‍റെ ഘടനയും റോം അംഗീകരിക്കായ്ക മൂലവും കതോലിക്കോസ് മാര്‍ ബസേലിയോസ് ഗീവര്‍ഗ്ഗീസ് II-ാമന് പുനരെക്യത്തിനുളള എല്ലാം താല്‍പര്യവും നഷ്ടപ്പെട്ടു. അതേ സമയം മാര്‍ ഇവാനിയോസ് കത്തോലിക്കാസഭയുമായി ഐക്യ പ്പെടേണ്ട ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നതു കൊണ്ട് പുനരൈക്യലക്ഷ്യവുമായി മുന്നോട്ടുനീങ്ങി. കതോലിക്കേറ്റ് മെത്രാന്‍മാരുടെ ഇടയില്‍ തിരുവല്ലമെത്രാനായിരുന്ന മാര്‍ തിയോഫിലോസ് മാത്രമാണ് ഇവാനിയോസിനെ അനുഗമിക്കാന്‍ തയ്യാറായിരുന്നത്. അനേകം നാളത്തെ ആശയവിനിമയങ്ങള്‍ക്ക് ശേഷം 1930 ജൂലെ 4ന് പൗരസ്ത്യസഭകള്‍ക്കായുള്ള വിശുദ്ധ കാര്യാ ലയം ഒന്നിച്ചു കൂടി ബഥനിയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ഇവാനിയോസിനെയും തിരുവല്ല മെത്രാനായിരുന്ന മാര്‍ തിയോഫിലോസിനെയും കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കു വാന്‍ തീരുമാനിച്ചു. പ്രധാന നിര്‍ദേശങ്ങള്‍ ഇപ്രകാരമായിരുന്നു:
ഈ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് പുതുതായി രൂപംകൊണ്ട പൗരസ്ത്യ കത്തോലിക്കാസഭയുടെ തനതാത്മക തയും സിറോമലബാര്‍സഭയില്‍ നിന്നുളള വ്യതിരിക്തതയും വെളിവാക്കപ്പെടുന്നു. അന്ത്യോക്യയിലെ സിറിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്‍റെ ഭാഗമാകാതെ സ്വതന്ത്ര വ്യക്തിഗത സഭയായി പരിശുദ്ധസിംഹാസനത്തിന്‍റ കീഴില്‍ നില നില്‍ക്കാന്‍ പുതിയ സഭയ്ക്ക് സാധിച്ചു.
സമ്പൂര്‍ണ്ണ ഐക്യം: ചിരകാലസ്വപ്നത്തിന്‍റെ സാക്ഷാത്കാരം
1930 സെപ്റ്റംബര്‍ 20-ന് മാര്‍ ഇവാനിയോസും മാര്‍ തിയോഫി ലോസും മറ്റ് അനേകരും കത്തോലിക്കാസഭയിലേക്ക് റോമിന്‍റെ പ്രത്യേക പ്രതിനിധിയായിവന്ന കൊല്ലം ബിഷപ്പ് മോണ്‍. അലോഷ്യസ് മരിയ ബെന്‍സിങ്കറിന്‍റെ സാന്നിധ്യത്തില്‍ സ്വീകരി ക്കപ്പെട്ടു. പിന്നീട് മാര്‍ ഇവാനിയോസിന്‍റെ മാതാപിതാക്കളും ബന്ധുക്കളും ബെഥനിസിസ്റ്റേഴ്സിന്‍റെ മുഴുവന്‍ അംഗങ്ങളും OIC (Ordwr of the lmitation Christ) സമൂഹവും ചില വൈദികരും കത്തോലിക്കാകൂട്ടായ്മയിലേക്ക് കടന്നുവന്നു. മാര്‍ ഇവാനിയോ സിനെയും മാര്‍ തിയോഫിലോസിനെയും അവരുടെ മെത്രാനടുത്ത പദവികള്‍ അംഗീകരിച്ചു കൊണ്ടാണ് കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചത്. പക്ഷേ ഭൂമിശാസ്ത്രപരമായ അധികാരസീമകള്‍ ന്ശ്ചയിക്കുകയോ ഹയരാര്‍ക്കി സ്ഥാപിക്കുകയോ ചെയ്തിട്ടി ല്ലായിരുന്നു. മാര്‍ ഇവാനിയോസിന് മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ് എന്ന സ്ഥാനീയപദവിയോടെ ഓര്‍ത്തഡോക്സ് സഭയില്‍നിന്നും കത്തോലിക്കാവിശ്വാസം സ്വീകരിച്ച് തിരിച്ചുവന്ന എല്ലാം വിശ്വാസികളുടെയുംമേല്‍ അധികാരം ഉണ്ടായിരുന്നു.
സിറോ മലങ്കരസഭയുടെ ഹയരാര്‍ക്കി സ്ഥാപനം
1932 ഫെബ്രുവരി 13-ന് Magnum Nobis എന്ന തിരുവെഴുത്ത് വഴി രണ്ട് രൂപതകള്‍ സ്ഥാപിക്കപ്പെട്ടു. വളരെ വേഗത്തിലുള്ള ഈ സഭയുടെ വളര്‍ച്ച കണ്ട് ബോധ്യപ്പെട്ട പരിശുദ്ധപിതാവ് പിയൂസ് XI, 1932 ജൂണ്‍ 11ന് Christo Pastorum Principi എന്ന ശ്ലൈഹിക പ്രബോധനം വഴി സിറോമലങ്കര ഹയരാര്‍ക്കി സ്ഥാപിച്ചു.
മാര്‍പാപ്പ രണ്ട് രൂപതകള്‍, തിരുവനന്തപുരം മെത്രാപ്പോലീത്തന്‍ സിംഹാസനമായും തിരുവല്ല അതിന്‍റെ സമാന്തര രൂപതയായി നിശ്ചയിച്ചു. മലങ്കരസഭയുടെ അതിര്‍ത്തികള്‍ കൊല്ലം, കോട്ടാര്‍, കൊച്ചി, വരാപ്പുഴ തുടങ്ങിയ ലത്തീന്‍ രൂപതകളുമായി പങ്കുവെ യ്ക്കുന്നു. വടക്ക് പമ്പാനദിയും തെക്ക് കന്യാകുമാരിയുമായി കേരളത്തില്‍ മലങ്കരസഭയുടെ അതിര്‍ത്തികള്‍ പരിമിതപ്പെട്ടിരുന്നു. 1930 ജൂലൈ 4ന് പൗരസ്ത്യതിരുസംഘം അനേകം പേരുകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സിറോ മലങ്കര എന്നുനാമം ഉപയോ ഗിക്കപ്പെടുകയും അത് സ്ഥിരനാമധേയമായി സ്വീകരിക്കപ്പെടുകയും ചെയ്തു.
സീറോ-മലങ്കര കത്തോലിക്ക സഭയുടെ വളര്‍ച്ച- ഒറ്റനോട്ടത്തില്‍
സീറോ മലങ്കര ഹയരാര്‍ക്കിയുടെ സ്ഥാപനത്തിനുശേഷം 1937 നു കാത്തോലിക്കോസ് സഭാംഗമായിരുന്ന ജോസഫ് മാര്‍ സെവേരി യോസും, 1939-ല്‍ പാത്രിയാര്‍ക്കിസ് കക്ഷി മാര്‍ ഡയോസ്കോ റോസും, 1977-ല്‍ തോഴിയൂര്‍ സഭാംഗമായിരുന്ന പൗലോസ് മാര്‍ ഫിലിക്സിനോസും മലങ്കര സഭയില്‍ ചേര്‍ന്നു. പുനരൈക്യത്തി നുശേഷംതെയോഫിലസിന്‍റെ മെത്രാനുണ്ടായിരുന്ന ഗുരുതരമായ അസുഖം മൂലം തിരുവല്ല, രൂപതയെ നയിക്കാന്‍ സാധിക്കാതെ വരുകയും അവിടെ സെവേരിയൂസ് മെത്രാന്‍ അഡ്മിനിസ്ട്രേട്ടറായി നിയമിക്കപ്പെട്ടു. തുടര്‍ന്നു 1950 രൂപതാമെത്രാനായി സ്ഥാനമേല്‍ ക്കുകയും ചെയ്തു. സഭകളുടെ ഐക്യത്തിനുവേണ്ടി അശ്രാന്തം പ്രവര്‍ത്തിച്ച അദ്ദേഹം 1955-ല്‍ ഈലോകവാസം വെടിഞ്ഞു. പുനരൈക്യത്തിനുശേഷം വിശ്രമജീവിതത്തിലായിരുന്ന ഡയ ക്രോസ് മെത്രാന്‍ 1943 നിര്യാതനായി. ഫില്ക്സിനോസ് മെത്രാന്‍ പല സ്ഥാനങ്ങളും വഹിച്ചശേഷം 1998 പരലോകം പ്രാപിച്ചു. അതിനുശേഷം ഈ കാലംവരെയും ഓര്‍ത്തഡോക്സ് മെത്രാന്മാ രൊന്നും മലങ്കര കത്തോലിക്ക സഭയുമായി പുനരൈക്യപ്പെട്ടിട്ടില്ല. എന്നിരുന്നാല്‍ തന്നെയും മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മ, പ്രൊട്ടസ്റ്റന്‍റ് സഭാംഗങ്ങളായ ആയിരക്കണക്കിന് വിശ്വാസികള്‍ മലങ്കര സഭയിലേക്ക് ഐക്യപ്പെട്ടിട്ടുണ്ട്. ഒപ്പം അനേകം മാനസാന്ത രപ്പെട്ട അക്രൈസ്തവരും ഇന്ന് മലങ്കരസഭയില്‍ ചേര്‍ന്നിട്ടുണ്ട്.
1958 ഫെബ്രുവരി 14 ന് മലങ്കര സഭ മലബാറിലേക്ക് തമിഴ്നാടി ന്‍റെയും കര്‍ണ്ണാടകയുടേയും ചില ജില്ലകളിലേക്കുകൂടി വികസിക്ക പ്പെട്ടു. 1978 ഒക്ടോബര്‍ 28 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ constant pulum (കോണ്‍സ്റ്റന്‍റ് പൗളു) എന്ന അപ്പസ്തോലിക പ്രബോധനം വഴി തിരുവല്ല രൂപതയെ വിഭജിച്ച് ബത്തേരി രൂപത സ്ഥാപിച്ചു. കേരളത്തിലെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം കോഴിക്കോട് തുടങ്ങിയ ജില്ലകളും, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, നീലഗിരി, കരൂര്‍ താലൂക്കുകളും, കര്‍ണ്ണാടകയിലെ മൈസൂര്‍, മാണ്ഡ്യാ, ഹസന്‍, കൂര്‍ഗ്, ചിക്കമാംഗളൂര്‍, ഷിമോഗ എന്നീ പ്രദേശങ്ങളും ഈ രൂപതയ്ക്ക് കീഴിലായി. 1996 ഡിസംബര്‍ 16ന് തിരുവനന്തപുരം അതിരൂപതയില്‍നിന്ന് കന്യാകുമാരി വിഭജിക്കപ്പെടുകയും, സമാന്തരരൂപതയായി മാര്‍ത്താണ്ടം സ്ഥാപിക്കുകയും ചെയ്തു. 2003 ജനുവരി 15ന് മാര്‍പ്പാപ്പ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളെയും, തമിഴ്നാട്ടിലുള്ള കോയമ്പത്തൂര്‍, ത്രിച്ചിനാപ്പള്ളിയെയും ഉല്‍പ്പെടുത്തി മൂവാറ്റുപുഴ രൂപത സ്ഥാപിച്ചു. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ മലങ്കര സഭയ്ക്ക് ഒരതിരൂപതയും നാല് സമാന്തര രൂപതകളുമുണ്ടായി. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമങ്ങളുടെ പ്രസിദ്ധീകരണശേഷം സീറോ മലങ്കര സഭയെ അന്ത്യോക്യന്‍ പാരമ്പര്യത്തിലുള്ള വ്യക്തിഗത ('sui iuris') മെത്രാപ്പൊലീത്തന്‍ സഭയായി പരിഗണിക്കുന്നു. തിരുവനന്തപുരം മെത്രാപ്പോലീത്ത തലവനായ സിനഡില്‍ സഭയുടെ എല്ലാ പിതാക്ക ന്മാരും അംഗങ്ങളാണ്. സഭാ സിനഡിന് ഭാഗീകമായ ഭരണാവകാശ ങ്ങളുണ്ടെങ്കിലും പൂര്‍ണ്ണമായ തിരെഞ്ഞെടുപ്പവകാശങ്ങള്‍ മെത്രാപ്പോലീത്തായുടെയും സഭയിലെ പിതാക്കന്മാരുടെയും, റോമന്‍ സിംഹാസനത്തിന്‍റെ നേരിട്ടുള്ള അധികാരപരിധിക്കു ള്ളിലാണ്. മെത്രാപ്പോലീത്തന്‍ കാര്യാലയം ലാറ്റിന്‍ സഭയുടേതു പോലെയായതുകൊണ്ട് പുനര്‍ വിചാരണാപേക്ഷ എപ്പോഴും റോമന്‍ കാര്യാലയത്തിനാണ്. പൗരസ്ത്യ പാരമ്പര്യത്തിനടി സ്ഥാനമായ ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ സീറോ മലങ്കര സഭയില്‍ വളരെ പരിമിതമാണ്.
മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയായുള്ള മലങ്കര സഭയുടെ ഉയര്‍ച്ച
സീറോ - മലങ്കര സഭയുടെ സമഗ്രവും ധ്രുതഗതിയിലുമുള്ള വളര്‍ച്ചയെ കണക്കിലെടുത്ത് 2005 ഫെബ്രുവരി 10-ന് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ അപ്പസ്തോലിക പ്രബോധനമായ 'Ab ipso Sancto Thoma' വഴി പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമം അനുസരിച്ച് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തി.
ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ അടിസ്ഥാനത്തില്‍ സീറോ മലങ്കര ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ സ്വഭാവവും സ്ഥാനവും താഴെ വിശകലനം ചെയ്യുന്നു.
മലങ്കരസഭയുടെ വളര്‍ച്ച
മാര്‍പാപ്പയുമായുള്ള പൂര്‍ണ്ണ ഐക്യത്തിലായത് മൂലം മലങ്കര സഭയുടെ വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന യുണ്ടായതായി അപ്പസ്തോലിക പ്രബോധനം ചൂണ്ടികാണിക്കുന്നു. 1930 സെപ്തംബര്‍ 20-ന് മാര്‍പാപ്പയുമായുള്ള ഐക്യസമയത്ത് 2 മെത്രാന്മാരും, ഒരു സന്യാസ വൈദീകനും, ഒരു ഡീക്കനും, ഒരു അല്‍മായനും ഉണ്ടായിരുന്ന മലങ്കര സഭ കാലക്രമേണ സഭ ആ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ അഞ്ച് രൂപതകളിലായി 476 ഇടവകകളും 8 മെത്രാന്മാരും 476 രൂപതാ വൈദീകരും, 115 സന്യാസ വൈദീകരും, 206 സന്യാസികളും, 1662 സന്യാസിനികളും, 402702 വിശ്വാസികളുമുണ്ടായിരുന്നു.
സഭാപൈതൃകവും വിശ്വാസവും
മലങ്കര സഭയുടെ വളര്‍ച്ചയിലുടനീളം സഭയുടെ പൈതൃകവും വിശ്വാസവും കാത്തുസൂക്ഷിച്ചതായി അപ്പസ്തോലിക പ്രബോധനം എടുത്തുപറയുന്നു. ഇത് മലങ്കരസഭയുടെ ആരാധനാക്രമവും, ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും, പൈതൃകവും മറ്റും അന്ത്യോക്യന്‍ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും പ്രഖ്യാപി ക്കുന്നു. മലങ്കര സഭ 1836 ജനുവരി 16ന് മാവേലിക്കരയില്‍ കൂടിയ സഭാസിനഡില്‍ ഔദ്യോഗികമായി ഇത് അംഗീകരിച്ച തുമാണ്. കത്തോലിക്കാ ഐക്യം 1930 ന് സാധുതമായതിനുശേഷം ലത്തീന്‍ വല്‍ക്കരണവും ഏകവല്‍ക്കരണവും (uniatism) ലത്തീന്‍ മിഷനറി സ്വാധീനം മൂലമുള്ള ലത്തീന്‍ വല്‍ക്കരണവും സമാപ്തിയിലെത്തി യപ്പോഴും, തുടര്‍ന്നു റോമന്‍ കൂരിയ അതിന്‍റെ കത്തോലിക്ക സ്വാഭാവവും സ്വീകരിച്ചപ്പോഴാണ് ക്രൈസ്തവ ലോകത്ത് ഏറ്റവും കുറച്ച് പാശ്ചാത്യ സ്വാധീനം ചെലുത്തപ്പെട്ട പൗരസ്ത്യ സഭകളില്‍ ഒന്നായി മലങ്കര സഭ മാറിയത്. മറ്റ് പൗരസ്ത്യസഭകളില്‍ സ്വാഭാ വികമായി ഉണ്ടായ പാശ്ചാത്യ വല്‍ക്കരണം അധികമേശാതെ നില നിന്ന പൗരസ്ത്യ സഭയാണ് സീറോ മലങ്കര സഭ.
അവകാശങ്ങളും കടമകളും
പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച് അവകാശപ്പെട്ട എല്ലാ അവകാശങ്ങളോടും കടമകളോടും കൂടെയാണ് പരിശുദ്ധ സിംഹാസനം മലങ്കര സഭയെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തിയത്. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയു ടെ അധികാരവും അവകാശങ്ങളും കടമകളും പാത്രിയാര്‍ക്കല്‍ പദവിയുള്ള സഭകളുടേതിന് തുല്യമാണ്.
സ്ഥാനപ്പേരും സിംഹാസനനും
പൗരസ്ത്യസഭാ കാനന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ്പിന് അദ്ദേഹത്തിന്‍റെ ഭരണപ്രദേശങ്ങളില്‍ ഒരു പ്രധാന പട്ടണത്തില്‍ സ്ഥിരമായ സിംഹാസനമുണ്ടാവുകയും അവിടെ അദ്ദേഹം ഭരണം നടത്തുകയും വേണം. (CCEO c.57.3) കത്തോലിക്ക സഭയുമായു ള്ള പൂര്‍ണ്ണ ഐക്യത്തിനു ശേഷം മലങ്കര സഭയുടെ ഔദ്യോഗിക ആസ്ഥാനം തിരുവനന്തപുരമാണ്. 193ഫെബ്രുവരി 13-ന് പുതിയ രണ്ട് Ordinariates സ്ഥാപിച്ചപ്പോള്‍ മാര്‍ ഇവനിയോസ് മെത്രാപ്പോലീത്തായുടെ ഔദ്യോഗിക ആസ്ഥാനമായി തിരുവനന്ത പുരം മാറി. കാലാന്തരത്തില്‍ 1937 ജൂലൈ 1-ന് തിരുവനന്തപുരത്ത് ലാറ്റിന്‍ രൂപത സ്ഥാപിതമാവുകയും തുടര്‍ന്ന് 2004 ജനുവരി 3 അതിരൂപതായായി ഉയര്‍ത്തപ്പെടുകയും ചെയ്തതിനുശേഷവും മലങ്കര സഭയുടെ സഭാ ആസ്ഥാനമായി തിരുവനന്തപുരം തുടരുകയും ചെയ്തു. മാര്‍പാപ്പയുടെ ഔദ്യോഗിക സഭാ പ്രബോധനത്തില്‍ മലങ്കരസഭയുടെ ആസ്ഥാന ശീര്‍ഷകമായി മേജര്‍ ആര്‍ക്കി എപ്പി സ്കോപ്പല്‍ ചര്‍ച്ച് ഓഫ് ട്രിവാന്‍ട്രം നല്‍കുകയും ആസ്ഥാനമാ യി തിരുവനന്തപുരത്തെ നിശ്ചയിക്കുക യും ചെയ്തു.
ഭൂമിശാസ്ത്ര പരിധി
1932-ല്‍ മലങ്കര ഹയരാര്‍ക്കി സ്ഥാപിതമായിപ്പോള്‍ ഭൂമി ശാസ്ത്ര പരമായ അതിര്‍ത്തി ലത്തീന്‍ രൂപതകളായ കൊല്ലം, കോട്ടാര്‍, കൊച്ചി, വരാപ്പുഴ, വിജയപുരം എന്നിവയുമായി പങ്കിട്ടു. പിന്നീട് 1958-ല്‍ വിസ്തൃതി കേരളത്തിന്‍റെ വടക്കന്‍ ഭാഗങ്ങ ളിലേക്കും തമിഴ്നാടിന്‍റെയും കര്‍ണ്ണാടകയുടെയും ഭാഗങ്ങളിലേക്ക് വ്യാപി ക്കപ്പെട്ടു. മലങ്കര സഭയുടെ ഭൂമിശാത്രപരിധി സഭ ഉള്‍ക്കൊള്ളുന്ന 9 രൂപതകളിലായി വ്യാപിച്ചിരിക്കുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പി ന്‍റെയും സിനഡിന്‍റെയും ഈ രൂപതകള്‍ക്കുള്ളില്‍ പൗരസ് ത്യസഭാ കാനന്‍ നിയമത്തിലെ 146-150 വരെയുള്ള കാനോനുക ളുമനുസരിച്ചാണ്.
മേജര്‍ ആര്‍ച്ച് ബിഷപ്പ്
2005 ഫെബ്രുവരി 10-ാം തിയതി 'Cunctis ecclesialibus Communitatibus എന്ന അപ്പസ്തോലിക ബൂള പ്രകാരം "ആദര ണീയ സഹോദരനായ സിറില്‍ ബെസേലിയോസ് മലഞ്ചെരു വിലിനെ" സീറോ മലങ്കര സഭയുടെ പ്രഥമ മെത്രാപ്പോ ലീത്തയായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരഞ്ഞെടുത്തു. ബൂളായില്‍ മാര്‍പ്പാപ്പ ഇപ്രകാരം എഴുതി "ശ്ലൈഹിക അധികാരമു പയോഗിച്ച് സീറോ മലങ്കര സഭയുടെ തിരുവനന്തപുരം മെട്രോപ്പോ ളിനായി താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു. പദവിക്കടുത്ത എല്ലാ അവകാശങ്ങളും ഉത്തരവാത്വങ്ങളും താങ്കള്‍ക്കുണ്ടായിരിക്കും. പൗരസ്ത്യ സഭാനിയമമനുസരിച്ചുള്ള എല്ലാ നിബന്ധനകളും പാലിക്കുവാന്‍ താങ്കള്‍ കടപ്പട്ടിരിക്കുന്നു." 2005 മെയ് 14-ന് ആഘോഷപൂര്‍വ്വമായ സ്ഥാനാരോഹണ ചടങ്ങില്‍ സിറില്‍ മാര്‍ ബെസേ ലിയോസ് പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പായ് അവരോധിക്കപ്പെടു കയും മലങ്കര മെത്രാന്മാരുടെ തീരുമാനപ്രകാരം കാതോലിക്കോ സ് എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്തു.
സീറോ മലങ്കര സഭ-മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്ഥാനത്തേ ക്കുള്ള ഉയര്‍ച്ചയുടെ ഘട്ടങ്ങള്‍
2005 ആഗസ്റ്റ് മാസം 16 മുതല്‍ 18 വരെ കൂടിയ പ്രഥമ കാനോനിക സിനഡില്‍ സ്ഥിരമായിട്ടുള്ള സിനഡ് രൂപീകരിക്കുകയും മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ വിവിധ കമ്മീഷനുകള്‍ രൂപീകരിക്കുകയും ചെയ്തു. സീറോ അന്ത്യോക്യന്‍, മലങ്കര പാരമ്പര്യമനുസരിച്ച് സീറോ മലങ്കര സഭയുടെ ഹയരാര്‍ക്കിയുടെ പിതാവും തലവനുമായ പിതാവിനെ 'കാതോലിക്കോസ്' എന്നു വേണം വിളിക്കപ്പെടുവാനുമെന്ന് തീരുമാനിച്ചു.
സിനഡില്‍ പിതാക്കന്മരുടെ തീരുമാനപ്രകാരവും പരിശുദ്ധ സിംഹാസനത്തിന്‍റെ നിര്‍ദ്ദേശപ്രകാരവും 2006 മെയ് മാസം 14-ാം തിയതി മേജര്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയൂസ് പൗര സ്ത്യ കാനാന്‍ നിയമം 85 1 പ്രകാരം തിരുവല്ലയെ അതി രൂപതയാ യി ഉയര്‍ത്തുകയും ബത്തേരി മൂവാറ്റുപുഴ സിംഹാസനകളെ സമാന്തര രൂപതകളായി നിശ്ചയിക്കുകയും ചെയ്തു. 2007 ജനുവരി 1 ന് തിരുവനന്തപുരം അതിരൂപതയുടെ സമാന്തര രൂപതയായി മാവേലിക്കര സ്ഥാപിക്കുകയും ചെയ്തു. 2007 ജനുവരി 18-ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയൂസ് ദിവംഗതനാവുകയും തുടര്‍ന്ന് 2007 ഫെബ്രുവരി 8-ാം തിയതി മലങ്കര സിനഡ് ചേര്‍ന്ന് ഐസക് മാര്‍ ക്ലീമിസ് തോട്ടുങ്കലിനെ മേജര്‍ ആര്‍ച്ച ബി.പ്പായി തിരഞ്ഞെടുതക്കുകയും ചെയ്തു.
2010 ജനുവരി 25-ന് റോമന്‍ സിംഹാസനത്തിന്‍റെയും സിനഡി ന്‍റെയും അംഗീകാരത്തോടെ തിരുവനന്തപുരം അതിരൂപതയെ വിഭജിച്ച് പത്തനംതിട്ടയും കര്‍ണ്ണാടക സംസ്ഥാനത്ത് പുത്തൂര്‍ രൂപതയും സ്ഥാപിച്ചു. ഇപ്പോള്‍ 8 രൂപതകളിലായി 133 മെത്രാന്മാരും 486 രൂപതാ വൈദികരും 124 സന്യസ്ഥ വൈദികരും 236 സന്യസ്ഥരും 1727 സന്യാസിനികളും 570 ഇടവകകളും 417463 വിശ്വാസികളും സീറോ മലങ്കര സഭയില്‍ ഉണ്ട്.
ഉപസംഹാരം
ക്രാന്തദര്‍ശിയും പ്രവാചക ധൈര്യവുമുള്ള മാര്‍ ഇവാനിയോസ് തിരുമേനി 20-ാം നൂറ്റാണ്ടിന്‍റെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി നിന്നുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയും അതിന്‍റെ തലവനായ കാത്തോലിക്കോസും സിനഡു മെത്രാന്മാരുമുള്‍പ്പെടെ, തനിമയും വ്യത്യസ്തതയും അന്ത്യോക്യന്‍ ആരാധനാ പാരമ്പര്യവും നിലനിര്‍ത്തികൊണ്ട് കത്തോലിക്കാ കൂട്ടായ്മയിലേക്ക്, കടന്നുവന്നു. പ്രഥമദശയില്‍ ഏറെ പ്രതിബ ന്ധങ്ങള്‍ നേരിട്ട് പൂര്‍ണ്ണ ഐക്യം സാധിതമായില്ലെങ്കിലും ഐക്യ ത്തിനു വേണ്ടിയുള്ള അധമ്യമായ അഭിവാഞ്ജ മൂലം മാര്‍ ഇവാനി യോസും ഒപ്പം മാര്‍ തിയോഫിലോസും 1930-ല്‍ പുനരൈക്യം സാധിതമാക്കി. കാലഗതിയില്‍ "ചെറിയ ആട്ടിന്‍ കൂട്ടം" ദ്രുതഗതി യില്‍ വളരുകയും പക്വത പ്രാപിക്കുകയും ചെയ്തു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയോടെ മലങ്കര സഭയ്ക്ക് യഥാര്‍ത്ഥ തലവ നെയും പിതാവിനെയും ലഭിക്കുകയും ഔദ്യോഗിക അവകാശ ങ്ങളും നിയോഗങ്ങളോടും കൂടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സിനഡിന് പൗരസ്ത്യ കാനന്‍ നിയമപ്ര കാരം അധികാരങ്ങളും ലഭിക്കുയും ചെയ്തു. മലങ്കര സഭയുടെ ഇപ്പോഴത്തെ പ്രധാന വെല്ലുവിളി ദീര്‍ഘവീക്ഷണ മുണ്ടായിരുന്ന ഭാഗ്യപ്പെട്ട മാര്‍ ഇവാനി യോസ് തിരുമേനിയുടെ സ്വപ്നം, അന്ത്യോക്യന്‍ പാരമ്പര്യ ത്തിലുള്ള ഓര്‍ത്തഡോക്സ് സിറിയന്‍ സഭകളുടെ കത്തോലിക്കാ സഭയിലേക്കുള്ള പുനരൈക്യ മാണ്.
ഡോ. പോള്‍ പള്ളത്ത്
In India Congregations of Antioch catholic malayalam Mananthavady diocese Dr. Paul Pallath ഇന്ത്യൻ സഭാചരിത്രം book no 33 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206