We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
യേശുക്രിസ്തു തന്‍റെ സഭയെ സ്ഥാപിച്ചത് പന്ത്രണ്ട് അപ്പസ്തോലന്മാരാകുന്ന അടിത്തറമേലാണ്. അപ്പസ്തോലഗണത്തിന്‍റെ തലവന്‍ വി. പത്രോസായിരുന്നു (മത്താ 16:13-19; ലൂക്കാ 22:31-32; യോഹ 21:15-17). പത്രോസിന്‍റെ പിന്‍ഗാമിയായ റോമിലെ മെത്രാനായ മാര്‍പാപ്പാ സാര്‍വ്വത്രിക സഭ മുഴുവന്‍റെയും തലവനാണ് എന്ന കത്തോലിക്കാസഭയുടെ വിശ്വാസത്തെ പലരും ചോദ്യം ചെയ്യാറുണ്ട്. അകത്തോലിക്കാ സഭാവിഭാഗങ്ങളൊന്നും പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പായെ അംഗീകരിക്കുന്നില്ല. എന്നാല്‍ മാര്‍പാപ്പായ്ക്ക് സാര്‍വ്വത്രികസഭയുടെ നേതൃസ്ഥാനമുണ്ടെന്ന് ബൈബിളും സഭയുടെ വിശുദ്ധപാരമ്പര്യവും സമര്‍ത്ഥിക്കുന്നു.
പത്രോസാകുന്ന പാറമേല്‍ തന്‍റെ സഭയെ സ്ഥാപിക്കുമെന്ന് ഈശോ അരുളിചെയ്തു (മത്താ 16:18). അധികാരചിഹ്നമായ താക്കോല്‍ നല്‍കുന്നതിനെക്കുറിച്ചും ഈശോ പത്രോസിനോട് പറയുന്നു. സുവിശേഷങ്ങളിലെ അപ്പസ്തോലന്മാരുടെ പേരുവിവരപട്ടികയില്‍ എപ്പോഴും ഒന്നാംസ്ഥാനം പത്രോസിനാണ് (മത്താ 10:2; മര്‍ക്കോ 3:16; ലൂക്കാ 6:14). ഈശോ ഉത്ഥാനം ചെയ്ത വാര്‍ത്ത പത്രോസിനെ പ്രത്യേകമായി അറിയിക്കുന്നുണ്ട് (മര്‍ക്കോ 16:7). പത്രോസിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഈശോ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു (ലൂക്കാ 22:31-32). മൂന്നുവട്ടം ആവര്‍ത്തിച്ച് സഭയുടെ തലവനായി പത്രോസിനെ ഈശോ നിയമിക്കുന്നു (യോഹ 21:15-18). യൂദാസിനുപകരം മത്തിയാസിനെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നല്‍കുന്നതിനും (അപ്പ 1:15) അനനിയാസിനും സഫീറായ്ക്കുമെതിരെ വിധിപറഞ്ഞതും (അപ്പ 5:3-8) ജറുസലേം കൗണ്‍സിലില്‍ തീരുമാനം പ്രഖ്യാപിക്കുന്നതും (അപ്പ 15:6ള) പത്രോസിന്‍റെ പ്രാമുഖ്യത്തിനു തെളിവാണ്. പന്ത്രണ്ട് അപ്പസ്തോലന്മാരുടെ നേതൃസ്ഥാനം പത്രോസിനായിരുന്നു എന്ന് ഈ വചനഭാഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
സഭാപിതാക്കന്മാരെല്ലാം വി. പത്രോസിന്‍റെ പ്രാമുഖ്യത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടുമുതല്‍ വിവിധ ദേശങ്ങളിലെ പ്രതിസന്ധികള്‍ക്ക് തീര്‍പ്പുകല്പിച്ചിരുന്നത് റോമിലെ മെത്രാനായിരുന്നു. ഉദാഹരണമായി, കോറിന്തിലെ സഭയില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ അതു പരിഹരിച്ചത് ക്ലെമന്‍റ് മാര്‍പാപ്പായുടെ (88-97) നിര്‍ദ്ദേശാനുസൃതമായിരുന്നു. പത്രോസിന്‍റെ സിംഹാസനമായ റോമിലെ മെത്രാന്‍ ആഗോളസഭയുടെ തലവനാണെന്ന വിശ്വാസം സഭയുടെ പ്രാരംഭകാലം മുതലേയുള്ള ചിന്തയായിരുന്നു എന്ന് ഇതില്‍നിന്നു വ്യക്തമാണല്ലോ. ആദിമസഭയില്‍ അഞ്ച് പാത്രിയാര്‍ക്കീസുമാരുണ്ടായിരുന്നു: റോം, ജറുസലേം, അന്ത്യോഖ്യ, അലക്സാണ്ട്രിയ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്നിവിടങ്ങളിലായിരുന്നു അവരുടെ ആസ്ഥാനം. തുല്യരില്‍ പ്രധാനി (the first among equals) എന്ന സ്ഥാനമാണ് ഇക്കാലത്ത് റോമിനുണ്ടായിരുന്നത്. സഭയ്ക്ക് റോമാസാമ്രാജ്യത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം റോമിലെ മെത്രാന്‍ ആഗോളസഭയുടെ അധിപനാണെന്ന് തെയഡോഷ്യസ് II, വലന്‍റിനിയന്‍ III തുടങ്ങിയ ചക്രവര്‍ത്തിമാര്‍ പ്രഖ്യാപിച്ചതും റോമിന്‍റെ പ്രാധാന്യം അരക്കിട്ടുറപ്പിച്ചു.
പിതാവ് എന്നര്‍ത്ഥമുള്ള പാപ്പാ (papa) എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് പോപ്പ് എന്ന ഇംഗ്ലീഷ് പദം ഉത്ഭവിച്ചത്. അഭിവന്ദ്യ പിതാക്കന്മാരെ സൂചിപ്പിക്കുന്ന ആദരവിന്‍റെ വിശേഷണമായ "മാർ" എന്ന സുറിയാനി പദത്തിന്‍റെ അര്‍ത്ഥം പരിശുദ്ധമായത് എന്നാണ്. തന്മൂലം മാര്‍പാപ്പ എന്ന പദത്തിന് "പരിശുദ്ധപിതാവ്" എന്നാണ് വാച്യാര്‍ത്ഥം. പാപ്പാമാരുടെ ഭരണകാലത്തെ പൊതുവെ മൂന്നായി തിരിക്കാറുണ്ട്.
മാര്‍പാപ്പാമാരുടെ തെരഞ്ഞെടുപ്പ്
80 വയസ്സില്‍ താഴെ പ്രായമുള്ള കര്‍ദ്ദിനാളന്മാരുടെ തിരുസ്സംഘമാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നത്. 1059-ാം ആണ്ടുമുതല്‍ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങള്‍ക്കുമാത്രമേ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളൂ. നിലവിലുള്ള മാര്‍പാപ്പായുടെ മരണശേഷം പത്തുദിവസത്തിനുള്ളില്‍ കര്‍ദ്ദിനാള്‍ തിരുസംഘം മാര്‍പാപ്പായെ തെരഞ്ഞെടുക്കാനായി ഒരുമിച്ചുകൂടണം. രഹസ്യസ്വഭാവമുള്ള ഈ സമ്മേളനം കോണ്‍ക്ലേവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1492 മുതല്‍ റോമിലെ പ്രസിദ്ധമായ സിസ്റ്റെന്‍ കപ്പേളയിലാണ് കോണ്‍ക്ലേവ് ചേരുന്നത്.
History of the Popes catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206