x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സീറോ മലബാർ സഭാ നിയമങ്ങൾ

സഭാസ്വത്തിന്‍റെ ഉടമസ്ഥത

Authored by : Bishop Jose Porunnedom On 29-May-2021

സിവില്‍ നിയമം അനുസരിച്ച് പള്ളിസ്വത്ത് ആരുടെ പേരിലാണ് എന്നത് നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നമാണ്. സിവില്‍ നിയമം അനുസരിച്ച് ഇടവകയുടെ സ്വത്തുക്കള്‍ എല്ലാം ഇടവകയെന്ന നയ്യാമികവ്യക്തിയുടെ (Juridic Pesron) പേരിലായിരിക്കും. ഇടവകക്ക് ഒരു സ്കൂളോ മറ്റ് സ്ഥാപനങ്ങളോ ഉണ്ടെങ്കില്‍ നിയമപൂര്‍ത്തീകരണത്തിനായി കുറെ സ്വത്തുക്കള്‍ ആ സ്ഥാപനങ്ങളുടെ പേരിലും ഉണ്ടാകാം. കാരണം അവയും നയ്യാമിക വ്യക്തികള്‍ തന്നെ. അവയും അവയുടെ സ്വത്തുക്കളും സിവില്‍ നിയമങ്ങള്‍ക്ക് വിധേയമായി ഇടവകയുടേത് തന്നെയാണ്. എന്നാല്‍ പല രൂപതകളിലും ഉള്ള സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കിഴിലുള്ള സ്കൂളുകളാണെങ്കില്‍ ഇടവകയിലാണെങ്കിലും അവ രൂപതയെന്ന നയ്യാമിക വ്യക്തിയുടെ സ്വത്തായിട്ടാണ് കരുതപ്പെടുക. പക്ഷേ സ്കൂള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയമത്തിന് വിധേയമായി മാത്രമേ അവയുടെ സ്വത്തുക്കള്‍ കെകാര്യം ചെയ്യാന്‍ പാടുള്ളു. അവയുടെ ഉടമസ്ഥരായ ഇടവകകള്‍ക്കോ രൂപതക്കോ ഇഷ്ടം പോലെ കെകാര്യം ചെയ്യാന്‍ അനുവാദമില്ല. ഇടവകകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഇടവകസ്വത്തിന്‍റെ യഥാര്‍ത്ഥ അധികാരി ആരാണ് എന്നത് ഒരു പ്രധാന ചോദ്യമാണ്. നിയമദൃഷ്ടിയില്‍ ഇടവക ഒരു നയ്യാമിക വ്യക്തിയാണ് എന്നത് മുമ്പേ വ്യക്തമാക്കിയല്ലോ. ആ നയ്യാമിക വ്യക്തിയാണ് ഇടവകയുടെ സ്വത്തിന്‍റെ യഥാര്‍ത്ഥ അധികാരി. സ്ഥാപനങ്ങളും സംഘടനകളും എല്ലാം നിയമദൃഷ്ടിയില്‍ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ള നയ്യാമികവ്യക്തികളാണ്. അതുകൊണ്ടാണ് അവക്ക് സ്വത്തുക്കള്‍ സമ്പാദിക്കാനും അവയുടെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കാനും അവ വില്‍ക്കാനും മറ്റും സാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവയ്ക്കെതിരെ കേസു കൊടുക്കാനും കഴിയുന്നത്. ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് അവയുടെ തന്നെയും സഭയുടെയും സര്‍ക്കാരിന്‍റെയും നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ്.

അധികാരി നയ്യാമിക വ്യക്തിയാണെങ്കിലും നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള വ്യക്തിയായിരിക്കും അവയെ പ്രതിനിധാനം ചെയ്ത് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഉദാഹരണത്തിന് ഇടവകയെ പ്രതിനിധീകരിക്കുന്നത് വികാരിയാണ്. സ്കൂളാണെങ്കില്‍ കാര്യത്തിന്‍റെ പ്രകൃതിയനുസരിച്ച് പ്രധാനാദ്ധ്യാപകനോ മാനേജരോ പ്രതിനിധാനം ചെയ്യും. അവര്‍ സ്വത്തിന്‍റെ ഉടമകളല്ലെങ്കിലും അവരുടെ വാക്കുകളാണ് അവര്‍ പ്രതിനിധാനം ചെയ്യുന്ന നയ്യാമിക വ്യക്തിയുടെ അഭിപ്രായമായി കണക്കാക്കുന്നത്.

ഇടവകയെയും മറ്റ് സ്ഥാപനങ്ങളേയും സംഘടനകളേയും മറ്റുമാണ് ഒരു നയ്യാമിക വ്യക്തിയായി ഇന്ത്യന്‍ നിയമം അംഗീകരിക്കുന്നത്. അങ്ങനെ അംഗീകരിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള ഏതെങ്കിലും ഒരു നയ്യാമിക രൂപമാണ് അവക്ക് കിട്ടുന്നത്. ഇടവക എന്നൊരു രൂപം ഇന്ത്യന്‍ നിയമത്തിലില്ല. അതുകൊണ്ട് ഇടവകകള്‍ സാധാരണയായി സൊസെറ്റി, ട്രസ്റ്റ് തുടങ്ങിയ നയ്യാമിക രൂപങ്ങളാണ് സ്വീകരിക്കുന്നത്. അവയുടെ പ്രവര്‍ത്തനത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ ഇടവകകളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായതിനാലാണ് അങ്ങനെയുള്ള രൂപം എടുക്കുന്നത്. ഇടവക രൂപതയുടെ ഭാഗമായതിനാലും കാനന്‍ നിയമമനുസരിച്ച് രൂപതാമെത്രാന് ഇടവകയുടെ മേല്‍ മേല്‍നോട്ടാധികാരം ഉള്ളതിനാലും ഇടവകയുടെ മേല്‍ രൂപതാമെത്രാനുള്ള മേല്‍നോട്ടാധികാരം സിവില്‍ നിയമവും അംഗീകരിക്കുന്നു. ആ അവകാശം ഉടമസ്ഥാവകാശമല്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

കേരളത്തെ സംബന്ധിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇവിടുത്തെ മിക്ക ഇടവകകളും നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടവയല്ല എന്നതാണ്. ക്രിസ്തു മതവും ഇടവകകളും അവയുടെ സ്ഥാപനങ്ങളും എല്ലാം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ ഇവിടെ ഉണ്ടായിരുന്നതുകൊണ്ട് സര്‍ക്കാരുകളും കോടതികളും മറ്റ് നിയമസംവിധാനങ്ങളും എല്ലാം അവയെ അങ്ങനെ അംഗീകരിക്കുകയാണുണ്ടായത്. എങ്കിലും ഇടക്കിടെ അക്കാര്യങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാറുണ്ട്.

 

church property Ownership of church property Bishop jose porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message