We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 18-Sep-2020
പാരമ്പര്യ കത്തോലിക്കനായ എന്‍റെ തറവാട്ടുവീട്ടില്‍ മുന്‍വാതിലിന് മുന്നില്‍ തൂങ്ങുന്ന ഓട്ടുചങ്ങല വിളക്കില്‍ എന്നും എണ്ണയൊഴിച്ച് സന്ധ്യാസമയത്ത് തിരി തെളിയിക്കുന്ന സമ്പ്രദായം തുടരുന്നു. ഇത് നമ്മുടെ വിശ്വാസത്തിന് എതിരാണോ?
ഇവിടെ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം സഭാനിയമ പുസ്തക പേജുകളില്‍ കാണാന്‍ സാധിക്കില്ല. ഇത് കത്തോലിക്കാ വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ സ്പര്‍ശിക്കുന്നതുമല്ല. ഭാരതസംസ്കാരത്തില്‍ ക്രൈസ്തവ ജീവിത ശൈലി രൂപപ്പെട്ടപ്പോള്‍ ഉടലെടുത്ത പരസ്പര ബന്ധത്തില്‍ നിന്ന് ആരംഭിച്ച ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ് ചോദ്യത്തില്‍ ഉന്നയിക്കുന്ന കാര്യം. ഭാരത സംസ്കാരത്തിന്‍റെ ഭാഗമായ വിളക്ക് (നിലവിളക്ക്, തൂക്കുവിളക്ക് തുടങ്ങിയവ) കത്തോലിക്കാ വിശ്വാസവുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്നതാണ് ചോദ്യം. ഭാരത സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടാണ് സഭാസംവിധാനങ്ങള്‍ രൂപപ്പെട്ടതും വിവിധ ആചാരങ്ങള്‍ വളര്‍ന്നുവന്നതും. നിലവിളക്ക്, താലി, തുടങ്ങിയവ സ്വന്തമായി സ്വീകരിച്ചുകൊാണ് നൂറ്റാുകളായി ഭാരത ക്രൈസ്തവര്‍ ജീവിച്ചുവരുന്നത്. പ്രത്യേകിച്ച് കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശീയ സംസ്കാരവുമായുള്ള ബന്ധം ഒന്നുകൂടി ശക്തമാണ്. ദൈവാലയ നിര്‍മ്മാണ രീതികളും, കൊടിമരം, മുത്തുക്കുട തുടങ്ങിയവ ഉപയോഗിക്കുന്നതിലും കേരളസഭ അനുരൂപണത്തിന്‍റെ പാതയില്‍ സമാധാനത്തോടെ മുന്നോട്ടു പോവുകയും ചെയ്യുന്നു.
അടുത്ത കാലം വരെ നിലവിളക്ക്, താലി, മുത്തുക്കുട തുടങ്ങിയവയെ ആരും സംശയിച്ചതുമില്ല, ചോദ്യം ചെയ്തിട്ടുമില്ല. ചോദ്യത്തില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്, പാരമ്പര്യ കത്തോലിക്കാ കുടുംബങ്ങളില്‍ വര്‍ഷങ്ങളായി നിലവിലുള്ള ആചാരമാണ് വിളക്ക് തെളിക്കുന്നത്. രണ്ട്, സന്ധ്യാകാലങ്ങളില്‍ വിളക്കു തെളിക്കുന്നത് വിശ്വാസത്തിന് എതിരാണെന്ന് ചിലരെങ്കിലും പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.ആദ്യനൂറ്റാണ്ട് മുതലേ കേരള സമൂഹത്തില്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുപോലെ മതകര്‍മ്മങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഉപയോഗിക്കുന്ന ഒന്നാണ് നിലവിളക്ക്. ചങ്ങലയില്‍ തൂക്കിയിടുന്ന വിളക്ക് ഇതിന്‍റെ മറ്റൊരു രൂപം മാത്രം. പ്രകാശം എല്ലാ സംസ്കാരങ്ങളിലും ദൈവിക സാനിദ്ധ്യത്തിന്‍റെ അടയാളമാണ്. "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു" (യോഹ. 8:12) എന്ന് ഈശോ തന്നെ പറയുന്നു. വിളക്കു തെളിക്കുന്നതിലൂടെ ദൈവീക സാനിദ്ധ്യമാണ് എല്ലാവരും അനുസ്മരിക്കുന്നത്. നമ്മുടെ കുടുംബങ്ങളില്‍ വൈകുന്നേരം വിളക്കു തെളിക്കുന്ന പതിവു. സൗകര്യാര്‍ത്ഥം വിളക്കോ, മെഴുകുതിരിയോ ഉപയോഗിക്കുന്നു. പകലിന്‍റെ പ്രകാശമസ്തമിക്കുമ്പോള്‍ വെളിച്ചമായ ദൈവികസാന്നിദ്ധ്യ സ്മരണയുണര്‍ത്തുന്ന ഈ പാരമ്പര്യത്തോട് ആര്‍ക്കും വിയോജിപ്പുാവില്ല. മെഴുകുതിരിയോ, വിളക്കോ എന്നതിലാണ് അഭിപ്രായ വ്യത്യാസം.
അടുത്ത കാലത്ത് ചില വ്യക്തികളും പ്രസ്ഥാനങ്ങളും നിലവിളക്ക്/തൂക്കുവിളക്ക് തെളിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിനെതിരാണ് എന്ന് പ്രചരിപ്പിച്ചു തുടങ്ങി. ഹൈന്ദവസഹോദരങ്ങള്‍ ഉപയോഗിക്കുന്നതും അവരുടെ മതാചരാരത്തിന്‍റെ ഭാഗവുമാണ് വിളക്ക് എന്നതാണ് അഭിപ്രായ വ്യത്യാസത്തിന് കാരണം. വിളക്കിനെ എതിര്‍ക്കുന്നവര്‍ ക്രൈസ്തവ ചൈതന്യംപോലും ഇല്ലാത്ത രീതിയില്‍ വിമര്‍ശിക്കുന്നതും നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഇനി ചോദ്യത്തിലേയ്ക്കു വരാം. ഭാരത സംസ്കാരത്തിന്‍റെ ഭാഗമായ വിളക്ക് ക്രൈസ്തവ വിശ്വാസത്തിന് എതിരാണോ? ഒരിക്കലുമല്ല എന്നാണ് ലേഖകന്‍റെ അഭിപ്രായം. വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടാകാം. ഈശോ മനുഷ്യനായി അവതരിക്കുന്നത് ഒരു സംസ്കാരത്തിന്‍റെ ഭാഗമായാണ്.
ഈ സംസ്കാരത്തിന്‍റെ ഭാഗമായ ഉപമകളും പ്രതീകങ്ങളുമാണ് ഈശോ തന്‍റെ പ്രബോധനത്തിന് ഉപയോഗിച്ചത്. യേശു ജീവിച്ചിരുന്ന സംസ്കാരത്തില്‍ നിന്ന് സുവിശേഷ സന്ദേശം മറ്റ് സംസ്കാരങ്ങളിലേയ്ക്ക് വ്യാപിച്ചപ്പോള്‍ വ്യത്യസ്ത സംസ്കാരങ്ങളില്‍ ക്രൈസ്തവ ജീവിതശൈലി രൂപപ്പെട്ടു. യേശുവും സുവിശേഷവും ഒരു സംസ്കാരത്തിന്‍റെയും ദേശത്തിന്‍റെയും സ്വന്തമല്ല. ആഥന്‍സില്‍ അജ്ഞാത ദേവനുവേണ്ടി പണിതുയര്‍ത്തിയ ബലിപീഠത്തിലാണ് പൗലോസ് ശ്ലീഹാ യേശുവിനെ 'പ്രതിഷ്ഠിച്ച്' അവരോടു സുവിശേഷം പ്രഘോഷിച്ചത് (അപ്പ: 17:23) എന്നത് വിസ്മരിക്കാതിരിക്കാം. ആദിമസഭാസമൂഹം നേരിട്ട പ്രായോഗിക പ്രശ്നങ്ങളിലൊന്നായിരുന്നു വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച്. പൗലോസ് ശ്ലീഹ ഇക്കാര്യത്തില്‍ നല്‍കുന്ന പ്രബോധനം എത്രയോ വിശാലവും സമഗ്രവുമാണ് (1 കോറി. 8: 1-13). സത്യദൈവമായ ഈശോയില്‍ വിശ്വാസമര്‍പ്പിച്ച് ശുദ്ധഹൃദയത്തോടെ ജീവിക്കുക എന്നതാണ് പ്രധാനകാര്യം.
Dr. Abraham Kavilpurayidathil faith about lighting the lamp Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206