x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

പാപമോചനം നല്‍കുന്നതിന് സംവരണമോ?

Authored by : Dr. Abraham Kavilpurayidathil On 21-Sep-2020

പാപമോചനം നല്‍കുന്നതിന് സംവരണമോ?

കഴിഞ്ഞലക്കത്തില്‍ 'ഗര്‍ഭഛിദ്രം പാപമോചനം അധികാരം ആര്‍ക്ക്?' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ നിന്ന്, മാര്‍പ്പാപ്പ പ്രത്യേക അനുവാദം നല്‍കുന്നതുവരെ, ഗര്‍ഭഛിദ്രം നടത്തിയ ഒരാള്‍ക്ക് പാപമോചനം നല്‍കാ   നുള്ള അധികാരം ഒരു വൈദികന് ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കി. അങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് കുമ്പസാരകൂട്ടില്‍ പാപം മോചിക്കുന്നത് ഈശോയാണ് എന്ന വിശ്വാസത്തിനെതിരല്ലേ?

ഗര്‍ഭഛിദ്രം മോചിക്കാന്‍ സാധിക്കാത്ത വൈദികര്‍ക്ക് കൊലപാതകം ചെയ്ത ഒരു വ്യക്തിക്ക് പാപമോചനം നല്‍കാന്‍ സാധിക്കുമോ?

 

കരുണയുടെ വര്‍ഷ സമാപനത്തിനുശേഷം ഫ്രാന്‍സീസ് മാര്‍പ്പാപ്പ വൈദികര്‍ക്കു നല്‍കിയ പാപ മോചനാധികാരവുമായി ബന്ധപ്പെട്ടതാണ് ചോദ്യം. ദൈവശാസ്ത്രപരവും കൂദാശാ പരവുമായ വിശദീകരണത്തിന് തുനിയാതെ സഭാനിയമത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നത്.

ഒന്നാമതായി, തിരുപ്പട്ട സ്വീകരണത്തിനുശേഷം രൂപതാമെത്രാനില്‍ നിന്ന് പ്രത്യേക അനുവാദം ലഭിച്ചെങ്കില്‍ മാത്രമേ ഒരു നവവൈദികന് കുമ്പസാരമെന്ന കൂദാശയിലൂടെ പാപം മോചിക്കാന്‍ സാധിക്കുകയുള്ളൂ (CCEO c. 722:1, CIC c.966). ഇപ്രകാരമൊരു അനുവാദം ഇപ്പോഴും മെത്രാന്മാര്‍ തങ്ങളുടെ വൈദികര്‍ക്ക് നല്‍കുന്നുണ്ട്. ഇത് ഒരു നിയന്ത്രണമല്ലേയെന്ന് ചിന്തിക്കാം. തീര്‍ച്ചയായും അങ്ങനെ കാണുന്നതില്‍ തെറ്റില്ല. കുമ്പസാരമെന്ന കൂദാശയുടെ പവിത്രതയും, ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും പരിഗണിച്ചാണ് ഇപ്രകാരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തക്കതായ കാരണങ്ങളുള്ളപ്പോള്‍ ഒരു വൈദികന് പാപമോചനത്തിനുള്ള അനുവാദം നിഷേധിച്ചെന്നും വരാം.

തിരുപ്പട്ടത്തിലൂടെ ലഭിക്കുന്ന അധികാരത്തിനു പുറമേ കുമ്പസാരമെന്ന കൂദാശ പരികര്‍മ്മം ചെയ്യാന്‍ രൂപതാദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമാണ് എന്ന സഭാനിയമത്തോട് ചേര്‍ന്നു പോകുന്നതാണ് ചില സാഹചര്യങ്ങളില്‍ വൈദികരുടെ പാപമോചനാധികാരം പരിമിതപ്പെടുത്തുന്ന സംവിധാനം. "ആത്മാക്കളുടെ രക്ഷയെക്കരുതി ചില സാഹചര്യങ്ങളില്‍ പാപമോചനാധികാരം പരിമിതപ്പെടുത്തുന്നതും ഒരു നിശ്ചിത അധികാരിക്കായി സംവരണം ചെയ്യുന്നതും ഉചിതമായിരിക്കും" എന്ന് സഭാനിയമം പറയുന്നു (CCEO. c. 727). അതീവ ഗൗരവമുള്ള പാപങ്ങളില്‍ നിന്നുള്ള മോചനമാണ് ഇപ്രകാരം സംവരണം ചെയ്തിരിക്കുന്നത്.

ഇത്തരം പാപങ്ങളുടെ ഗൗരവം ദൈവജനത്തെ ബോധ്യപ്പെടുത്തുന്നതിനും, യാന്ത്രികമായ മനസ്താപവും ഏറ്റുപറച്ചിലും ഒഴിവാക്കുന്നതിനും, പാപത്തിന് ആനുപാതികമായ ഗൗരവകരമായ സമീപനം പാപമോചന പ്രക്രിയക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് ഇപ്രകാരം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം പാപം മോചിക്കപ്പെടുന്നത് ഈശോയുടെ കരുണയ്ക്കു എതിരല്ല, പാപമോചന സങ്കല്‍പ്പത്തിന് വിപരീതവുമല്ല. പൗരസ്ത്യ നിയമമനുസരിച്ച് ഇനി രണ്ട് പാപങ്ങള്‍ മാത്രമാണ് വൈദികന് മോചിക്കാന്‍ സാധിക്കാത്തത്. ഇവയുടെ മോചനം പരിശുദ്ധ സിംഹാസനത്തിന്‍റെ അനുമതിയോടെയേ സാധ്യമാകൂ. കുമ്പസാര രഹസ്യത്തിന്‍റെ നേരിട്ടുള്ള ലംഘനം, ശുദ്ധതയ്ക്കെതിരായ പാപത്തിന്കൂട്ടു നിന്ന വ്യക്തിയുടെ പാപമോചനം എന്നീ പാപങ്ങളാണ് പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് മോചനം ലഭിക്കേണ്ടവയായി നിയമം അനുശാസിക്കുന്നത് (CCEO. c. 728:1).

കഴിഞ്ഞ ലക്കത്തില്‍ എഴുതിയിരുന്നതുപോലെ, ലത്തീന്‍ സഭാനിയമമനുസരിച്ച് ചില ഗൗരവമേറിയ പാപങ്ങള്‍ ചെയ്താല്‍ ആ വ്യക്തി സഭാകൂട്ടായ്മയില്‍ നിന്ന് പുറത്താകുന്നു (automatic excommunication). ഇപ്രകാരം സഭയ്ക്ക് പുറത്തായ വ്യക്തികളെ സഭയിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നതിന്, (കുമ്പസാരത്തിലൂടെ മാത്രം) വൈദികര്‍ക്ക് പരിശുദ്ധ സിംഹാസനത്തിന്‍റെ അനുവാദം ആവശ്യമാണ്. നിലവിലെ നിയമമനുസരിച്ച് താഴെപ്പറയുന്ന പാപങ്ങള്‍ ചെയ്താല്‍ ഒരു വിശ്വാസി സഭാ കൂട്ടായ്മയ്ക്ക് പുറത്താകുന്നു. 1. പാഷണ്ഡത 2. വിശ്വാസത്യാഗം 3. ശീശ്മ 4. ഈശോയുടെ ശരീരരക്തങ്ങളെ ബോധപൂര്‍വ്വം അവഹേളിക്കുന്നത് 5. മാര്‍പ്പാപ്പായെ ശാരീരികമായി ആക്രമിക്കുന്നത് 6. ശുദ്ധതയ്ക്കെതിരായ പാപത്തിന് കൂട്ടുനിന്ന വ്യക്തിയുടെ പാപം മോചിക്കുന്നത് 7. മാര്‍പ്പാപ്പായുടെ അനുമതിയില്ലാതെ ഒരു മെത്രാനെ വാഴിക്കുന്നത് 8. കുമ്പസാര രഹസ്യത്തിന്‍റെ നേരിട്ടുള്ള ലംഘനം (CIC.cc.13641399) എന്നിവയാണ് ഈ പാപങ്ങള്‍. പൗരസ്ത്യനിയമത്തില്‍ ഈ പാപങ്ങള്‍ ചെയ്യുന്നവര്‍ വലിയ മഹറോന്‍ ശിക്ഷയില്‍ ഉള്‍പ്പെടുന്നു CCEO.cc. 1436-1467).

മുകളില്‍ പ്രതിപാദിക്കപ്പെട്ട പാപങ്ങളുടെ കാര്യത്തില്‍ ഇരു സഭാനിയമങ്ങളും വ്യത്യസ്തമായ സമീപമാണ് സ്വീകരിക്കുന്നതെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണ്. ഈ പാപങ്ങളുടെ ഗൗരവം വിശ്വാസിക്ക് ബോധ്യമാക്കുക, ലാഘവബുദ്ധിയോടെ ഇത്തരം അവസരങ്ങളില്‍ കുമ്പസാരമെന്ന കൂദാശയെ സമീപിക്കാതിരിക്കുക. അതേസമയം, കര്‍ത്താവിന്‍റെ കരുണ ഒരു കാര്യത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നത് ഓര്‍മ്മിക്കണം. യഥാര്‍ത്ഥ അനുതാപത്തോടെ ഇത്തരം പാപസാഹചര്യങ്ങളില്‍ നിന്ന് മോചിതനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിക്കുന്ന യാതൊരു വിവരവും പുറത്തുവിടാതെയും, ആ വ്യക്തിയുടെ അനന്യതയെ ബഹുമാനിച്ചു കൊണ്ടുമാണ് സഭാനിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നത്. ഇത്തരം കേസുകളില്‍ കുമ്പസാര കൂട്ടിലിരിക്കുന്ന വൈദികരാണ് ബന്ധപ്പെട്ട അധികാരികള്‍ വഴി ആവശ്യമായ അനുവാദം നേടുകയും തന്നെ സമീപിച്ച വ്യക്തിയുടെ പാപം മോചിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യേണ്ടതും.

രണ്ടാമതായി, ഗര്‍ഭഛിദ്രത്തെയും കൊലപാതകത്തെയും താരതമ്യപ്പെടുത്തി പാപമോചനം നല്‍കുന്നതിലെ യുക്തിരഹിതമായ വിവേചനം ചോദ്യകര്‍ത്താവ് ചൂണ്ടികാണിക്കുന്നു. ഗര്‍ഭഛിദ്രത്തെ അതീവ ഗൗരവമെന്ന പാപത്തില്‍ സഭ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്‍റെ കാരണം ഗര്‍ഭസ്ഥ ശിശുക്കള്‍ നിഷ്ക്കളങ്കരും നിസ്സഹായരും പ്രതിരോധിക്കാന്‍ കഴിവില്ലാത്ത വരും, സര്‍ക്കാര്‍ നിയമങ്ങളുടെ ആനുകൂല്യത്താല്‍ നിര്‍ദ്ദയം വധിക്കപ്പെടുന്നവരുമാണ് എന്നതുകൊണ്ടാണ്. അതേസമയം, കൊലപാതകത്തിന്‍റെ കാര്യത്തില്‍, അത് തടയുന്നതിനും കൊലപാതകിയെ ശിക്ഷിക്കുന്നതിനും സര്‍ക്കാര്‍ നിയമങ്ങള്‍ നിലവിലുണ്ട്. മനഃപൂര്‍വ്വമുള്ള കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരു നിയമസംവിധാനവും നിലവിലില്ല. ഈ സമീപന വ്യത്യാസമാണ് പാപമോചനം നല്‍കുന്നതിലെ വ്യത്യസ്ത സമീപനങ്ങളുടെ അടിസ്ഥാനം. അനുതപിച്ചുവരുന്ന ഒരു കൊലപാതകിക്ക് പാപമോചനം നല്‍കാന്‍ ഒരു വൈദികന് സാധിക്കും. അതിന് മേലധികാരിയുടെ അനുവാദം ആവശ്യമില്ല.

ചുരുക്കത്തില്‍, ആത്മാക്കളുടെ രക്ഷയാണ് ഇത്തരം നിയമങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. ദൈവത്തിന്‍റെ കരുണയെ ഒരിക്കലും നിഷേധിക്കുകയല്ല, മറിച്ച് ആവശ്യമായ അനുതാപത്തോടെ ദൈവിക കരുണയ്ക്കു വേണ്ടി യാചിക്കാന്‍ പാപത്തിലകപ്പെട്ട വ്യക്തിയെ സഹായിക്കുകയും ഒരുക്കുകയുമാണ് ഇത്തരം നിയന്ത്രണങ്ങളിലൂടെ.

forgiveness Reservation for forgiveness? Dr. Abraham Kavilpurayidathil absolution absolution for abortion absolution of the accomplice reservation for absolution ipso facto automatic excommunication Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message