We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 19-Sep-2020
എന്തുകൊണ്ടാണ് ഞായറാഴ്ചകളില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കുന്നത്?
അതിനു സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ എന്തുചെയ്യും?
'കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം' എന്ന മൂന്നാം ദൈവപ്രമാണത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുസഭയുടെ അഞ്ച് കല്‍പ്പനകളില്‍ ഒന്നായി ഞായറാഴ്ചയാചരണം രൂപപ്പെട്ടത്. അപ്പസ്തോലന്മാരുടെ കാലം മുതല്‍ ഞായറാഴ്ച കര്‍ത്താവിന്‍റെ ദിവസമായി ആചരിച്ചിരുന്നു. ഈശോ ഉയിര്‍ത്തെഴുന്നേറ്റത് ഞായറാഴ്ചയായിരുന്നു എന്നതാണ് യഹൂദരുടെ സാബത്ത് ആചരണത്തില്‍ നിന്ന് മാറി ഞായറാഴ്ച ആചരിക്കുവാന്‍ ആദിമ ക്രൈസ്തവരെ പ്രേരിപ്പിച്ചത്. സാബത്ത് കഴിഞ്ഞപ്പോള്‍ ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ ശവകുടീരത്തിങ്കലേയ്ക്ക് പോയ സ്ത്രീകള്‍ ഉത്ഥാനത്തിന്‍റെ സന്ദേശവാഹകരായി (മര്‍ക്കോസ് 16:1-2). ആഴ്ചയുടെ ആദ്യദിവസം തന്നെ എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാരോട് ഉത്ഥിതനായ ഈശോ വചനം പങ്കുവയ്ക്കുകയും അവര്‍ക്ക് അപ്പം മുറിച്ച് നല്‍കുകയും ചെയ്തു (ലൂക്ക 24: 13-35).
ഈ ഉത്ഥാന അനുഭവം ലഭിച്ച ക്രൈസ്തവര്‍ പ്രാര്‍ത്ഥനയ്ക്കും കൂടിച്ചേരലിനുമായി ഞായറാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. അതുകൊണ്ട് ആദിമകാല സഭാലിഖിതങ്ങളില്‍ 'ഞായറാഴ്ച ഉത്ഥാനത്തിന്‍റെ ദിവസമാണ്, ക്രിസ്ത്യാനികളുടെ ദിവസമാണ്, നമ്മുടെ ദിവസമാണ്' എന്ന പ്രഖ്യാപനം കാണുന്നത്. പൗരസ്ത്യസഭാ നിയമം അനുശാസിക്കുന്ന പ്രകാരം ഞായറാഴ്ചകളിലും തിരുനാളുകളിലും വി. കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ വിശ്വാസികള്‍ക്ക് കടമയുണ്ട് (CCEO c 881:1). 'ഈ ദിവസങ്ങളില്‍ ദൈവത്തിനു നൽകേണ്ട ആരാധനയ്ക്കോ, കര്‍ത്താവിന്‍റെ ദിവസത്തിന് യോജിക്കാത്ത ആനന്ദത്തിനോ മനസ്സിനും ശരീരത്തിനും ആവശ്യമായ വിശ്രമത്തിനോ വിഘാതമായ എല്ലാ ജോലികളിലും ജീവിത വ്യാപരങ്ങളിലും നിന്ന് ക്രൈസ്തവ വിശ്വാസികള്‍ വിട്ടുനില്‍ക്കേതാണ്' (c. 881:4). ഞായറാഴ്ചയാചരണം ശരിയായ അര്‍ത്ഥത്തില്‍ എന്താണെന്ന് സഭാനിയമം വ്യക്തമാക്കുന്നു്. കുര്‍ബാനയില്‍ പങ്കെടുത്തശേഷം സാധാരണ ദിവസംപോലെ ജീവിക്കുന്നത് ഞായറാഴ്ചയാചരണത്തെ നിസ്സാരവല്‍ക്കരിക്കുന്നതിന് തുല്യമാണെന്നര്‍ത്ഥം.
നാലാം നൂറ്റാണ്ടു മുതലാണ് ഞായറാഴ്ച കുര്‍ബാന നിര്‍ബന്ധമാക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്. സഭയുടെ ഈ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കുമ്പസാരത്തില്‍ അത് ഏറ്റുപറയേതുമാണ്. 'കര്‍ത്താവിന്‍റെ ദിവസം' എന്ന അപ്പസ്തോലിക ലേഖനത്തില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 'വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തമാണ് ക്രൈസ്തവരെ സഭയാക്കി രൂപപ്പെടുത്തുന്നത്' എന്ന് പ്രസ്താവിക്കുന്നു. ഉത്ഥാനദിവസമായ ഞായറാഴ്ച നടത്തുന്ന ബലിയര്‍പ്പണം വര്‍ത്തമാനകാല അനുഭവങ്ങളുടെ പ്രതീകം മാത്രമല്ല, മറിച്ച് ചരിത്രത്തിന്‍റെ അവസാനത്തില്‍ ഈശോയുടെ രണ്ടാമത്തെ ആഗമനത്തില്‍ സംഭവിക്കാനിരിക്കുന്നതിന്‍റെ കൂടി പ്രതീകമാണ്.
ഇന്നലെകള്‍ക്ക് അര്‍ത്ഥം നല്‍കുന്നതും ഇന്നിനെ സമ്പുഷ്ടമാക്കുന്നതും നാളെകള്‍ക്ക് പ്രത്യാശ നല്‍കുന്നതുമായ വി. കുര്‍ബാനയുടെ ഞായറാഴ്ച ആഘോഷത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് സഭയും ക്രിസ്തുവും സഹോദരങ്ങളും അപരിചിതരായിരിക്കും. ഇതിനാലാണ് തന്‍റെ മക്കളെ ഞായറാഴ്ച അള്‍ത്താരമേശയിലേക്ക് സഭാമാതാവ് സ്നേഹപൂര്‍വം ക്ഷണിക്കുന്നത്. ഒരു ഇടവകയുടെ പ്രായോഗിക ജീവിത പശ്ചാത്തലത്തില്‍ ഞായറാഴ്ചയാചരണത്തെപ്പറ്റി ചിന്തിക്കുമ്പോഴാണ് ഇതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നവ എത്ര പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാകുന്നത്. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നതാണ് ക്രൈസ്തവ ആദ്ധ്യത്മികതയെങ്കില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നതുപോലെ 'ഞായറാഴ്ചയാചരണമില്ലാതെ ക്രിസ്ത്യാനിയില്ല' ക്രൈസ്തവ വിശ്വാസത്തിന്‍റെ ആകെത്തുകയായി ഞായറാഴ്ച കുര്‍ബാനയിലുള്ള അര്‍ത്ഥപൂര്‍ണ്ണമായ പങ്കാളിത്തത്തെ നമുക്ക് കാണുവാന്‍ സാധിക്കും. ഒരു ഇടവകയുടെ വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കാത്തവര്‍ ആ ഇടവകയിലെ വിശ്വാസി സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നവരാണ്. സാഹോദര്യം ജീവിക്കാന്‍ സഹായിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് വി. കുര്‍ബാനയുടെ ചൈതന്യം. അതിനാല്‍, ഒരു കടമ നിറവേറ്റാന്‍ എന്ന നിലയില്‍ നിന്ന് വിശ്വാസത്തില്‍ ആഴപ്പെടുവാനും സ്നേഹത്തില്‍ വളരുവാനും ഞായറാഴ്ച ബലിയര്‍പ്പണം കൂടാതെ സാധിക്കില്ലായെന്ന ബോദ്ധ്യം വിശ്വാസികളില്‍ വളര്‍ന്നുവരണമെന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുന്നു. ഈയര്‍ത്ഥത്തില്‍ ഞായറാഴ്ചയാചരിക്കുന്ന ഒരു ഇടവകാസമൂഹം വലിയ സുവിശേഷ പ്രഘോഷണമാണ് ആഴ്ചതോറും നടത്തുന്നത്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഞായറാഴ്ചയാചരണം സാധ്യമാകുന്നില്ല. ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ചയില്‍ മാത്രമേ എല്ലാവര്‍ക്കുമൊരുമിച്ച് വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. സഭാധികാരികളുടെ അനുവാദത്തോടെ വെള്ളിയാഴ്ചകള്‍ അവിടെയുള്ളവര്‍ക്ക് ഞായറാഴ്ചകളായി മാറുന്നു. നമ്മുടെ നാട്ടില്‍ത്തന്നെ ചിലരുടെ ജോലി സാഹചര്യങ്ങള്‍ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് അനുകൂലമല്ലാത്തതായി വരാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ സ്ഥിരമായി തുടരുന്നുവെങ്കില്‍ രൂപതാദ്ധ്യക്ഷനില്‍ നിന്ന് ഞായറാഴ്ച കടമയില്‍ നിന്ന് ഇളവ് വാങ്ങേതാണ്. (c. 1538:1). താല്‍കാലിക സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ ഇക്കാര്യം കുമ്പസാരക്കാരനെ വിവരമറിയിച്ച് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കേതുമാണ്.
Is Sunday Mass obligatory? Sunday Mass Dr. Abraham Kavilpurayidathil exemptions for sunday obligation Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206