x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സുരക്ഷിതചുറ്റുവട്ട പദ്ധതി

ജെന്‍ഡര്‍ പോളിസി (സ്ത്രീപുരുഷസമത്വനയം / ലിംഗതുല്യപദവിനയം)

Authored by : Kerala Catholic Bishops Conference On 28-May-2021

1. ആമുഖം

ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫ്രന്‍സിന്‍റെ (സി.ബി.സി.ഐ.) കീഴില്‍ അതിന്‍റെ ചട്ടങ്ങളനുസരിച്ച് കേരളാ സ്റ്റേറ്റിനുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള റീജിയണല്‍ കൗണ്‍സിലാണ് കെ.സി.ബി.സി. കേരളത്തിന്‍റെ പ്രേഷിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് അത് സ്ഥാപിച്ചിരിക്കുന്നത്. ഈ കൗണ്‍സിലിലൂടെ കേരളത്തിലെ മൂന്നു വ്യക്തിഗതസഭകളുടെ കത്തോലിക്കാമെത്രാന്മാര്‍ "മെത്രാന്‍ പട്ടാഭിഷേകത്തില്‍ സ്വീകരിച്ച" (സി.ഡി.3) മെത്രാന്മാരുടെ സംഘാത്മകതയെപ്പറ്റിയുള്ള ബോധത്തോടെ, "സഭ മനുഷ്യവംശത്തിനു മുഴുവനും നല്കുന്ന നന്മ വളര്‍ത്താന്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ അജപാലനധര്‍മ്മം നിര്‍വ്വഹിക്കുന്നു" (സി.ഡി.38). വ്യക്തിഗത സഭകള്‍ക്ക് സവിശേഷമായ കാര്യങ്ങളില്‍ - ലിറ്റര്‍ജി, സഭാത്മകശിക്ഷണം, ആദ്ധ്യാത്മികപൈതൃകം, ദൈവശാസ്ത്രം മുതലായവയില്‍ - കെ.സി.ബി.സി. പരിധി കല്പിക്കുകയോ ഇടപെടുകയോ ചെയ്യുകയില്ല. അത്തരം കാര്യങ്ങള്‍ ഓരോ വ്യക്തിസഭയുടെയും അധികാരത്തില്‍പെട്ടതാണ്.

ഈ കൗണ്‍സിലിന്‍റെ പൊതുവായ ലക്ഷ്യം, കേരള സഭയെ സംബന്ധിക്കുന്ന പ്രാദേശികവും വ്യക്തിസഭകളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കതീതവുമായ പൊതുപ്രശ്നങ്ങളെ പഠിക്കുന്നതിനും ഏകോപിപ്പിച്ചുള്ള ഗവേഷണം, പഠനം, ചര്‍ച്ച എന്നിവ സുഗമമാക്കുന്നതിനും പൊതുവായ നയം രൂപീകരിച്ചു നടപ്പിലാക്കുന്നതിന് ഏകതാനമായി അജപാലനകര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമാണ്. അങ്ങനെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കു ചെയ്യുന്ന ശുശ്രൂഷയിലൂടെ കൂടുതല്‍ ഫലപ്രദമായി ക്രിസ്തുവിനു സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നു.

2008 ഫെബ്രുവരി 13 മുതല്‍ 20 വരെ ജംഷഡ്പൂരിലുള്ള സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടിയ 28-ാമത് സി.ബി.സി.ഐ. പ്ലീനറി അസംബ്ലിയില്‍ 'സ്ത്രീശക്തീകരണം സഭയിലും സമൂഹത്തിലും' എന്നത് പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. അങ്ങനെ അത് ഭാരതസഭയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി.

സമ്മേളനത്തിന്‍റെ സമാപനത്തില്‍ ഇന്ത്യയിലെ സഭകള്‍ക്കു വേണ്ടി ഒരു ജെന്‍ഡര്‍ പോളിസി രൂപീകരിക്കണമെന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി.

സമൂഹത്തിന്‍റെയും സഭയുടെയും പരിവര്‍ത്തനം തുല്യപ്രാധാന്യമുള്ള ലക്ഷ്യവും ദൗത്യവുമായി സഭയും സമൂഹവും പരിഗണിക്കണമെന്ന് ഈ നയം ശുപാര്‍ശ ചെയ്യുന്നു. ക്രിസ്ത്യാനി ആയിരിക്കുകയെന്നത് എല്ലാ ജനങ്ങള്‍ക്കും പ്രത്യേകിച്ച്, ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, സേവനം ചെയ്യുന്നതിനും നീതിയും സമത്വവും ഐക്യദാര്‍ഢ്യവുമുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിനുമുള്ള വിളിയാണ്. രണ്ടായിരാമാണ്ടില്‍ സി.ബി.സി.ഐ. പ്രഖ്യാപിച്ചതു പോലെ നാം 'നീതിയിലും സമാധാനത്തിലും സ്നേഹത്തിലും ഒരുമയിലും അധിഷ്ഠിതമായ ഒരു സ്നേഹസംസ്കാരം വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രത്യാശ നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരുമായി നമ്മള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു' (2 ).
ഈ നയം എല്ലാ കത്തോലിക്കരെയും സന്മനസ്സുള്ള എല്ലാ സ്ത്രീകളെയും പുരുഷന്മാരെയും അഭിസംബോധന ചെയ്യുന്നു.

2. പ്രവേശിക

"സ്ത്രീശക്തീകരണം സഭയിലും സമൂഹത്തിലും" എന്ന പ്രമേയത്തെ സംബന്ധിച്ച് സി.ബി.സി.ഐ.യുടെ പ്ലീനറി അസംബ്ലിയില്‍ ക്രോഡീകരിച്ച പ്രസ്താവന പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന്‍റെ മൗലികകാരണങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കേരളത്തിലെ മെത്രാന്മാരായ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു. ഈ പോളിസിയില്‍ രേഖപ്പെടുത്തിയിട്ടുള്ള സംരംഭങ്ങള്‍ നടപ്പിലാക്കുമെന്നു ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. ഈ ജെന്‍ഡര്‍ പോളിസി എല്ലാ കത്തോലിക്കരെയും സന്മനസ്സുള്ള എല്ലാ സ്ത്രീപുരുഷന്മാരെയും ഉദ്ദേശിച്ചുള്ളതാണ്.

3. ലിംഗസമത്വത്തിന്‍റെ വേദഗ്രന്ഥപരവും ദൈവശാസ്ത്രപരവുമായ അടിസ്ഥാനം.

3.1 ക്രിസ്തുവിന്‍റെ ദര്‍ശനവും ആദിമസഭയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന ധര്‍മ്മവും.
"ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടന്നു അവനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു."

പലസ്തീനായിലെ യഹൂദമതത്തിന്‍റെ സാഹചര്യത്തില്‍ ക്രിസ്തുവിന്‍റെ പ്രബോധനവും പ്രവര്‍ത്തനങ്ങളും സുവിശേഷകന്മാര്‍ ഉദ്ധരിക്കുകയും അങ്ങനെ സ്ത്രീകളോടുള്ള ക്രിസ്തുവിന്‍റെ പരിഗണന ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്ത്രീകള്‍ക്ക് സമൂത്തിലുള്ള സ്ഥാനവും ധര്‍മ്മവും മൗലികമായി പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. പുരുഷന്മാരോടു ബന്ധപ്പെടുത്തി മാത്രം സ്ത്രീകളെ കരുതിയിരുന്ന ഒരു സമൂഹത്തില്‍ ക്രിസ്തു അവരെ പീഡനാത്മകമായ പാരമ്പര്യങ്ങളില്‍ നിന്നു വിമോചിപ്പിക്കുകയും അവരുടെ മഹത്ത്വം ഉയര്‍ത്തികാണിക്കുകയും അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനവും അവകാശങ്ങളും കല്പിച്ചു കൊടുക്കുകയും ചെയ്തു.

ക്രിസ്തുവിന്‍റെ വീക്ഷണപ്രകാരം സ്ത്രീകള്‍ക്കുള്ള മൗലിക ധര്‍മ്മം സുവിശേഷകന്മാര്‍ ഉയര്‍ത്തികാണിക്കുന്നുണ്ട്. ദൈവസ്നേഹത്തിന്‍റെയും ക്രൈസ്തവശിഷ്യത്വത്തിന്‍റെയും പൊതുമാതൃകയായി സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ അവിടുന്നു ചൂണ്ടികാണിച്ചു. സ്ത്രീയും നഷ്ടപ്പെട്ട നാണയവും, സ്ത്രീയും മാവില്‍ ചേര്‍ത്ത പുളിമാവും, തിരികല്ലില്‍ ജോലി ചെയ്യുന്ന സ്ത്രീ, പ്രസവവേദനയനുഭവിക്കുന്ന സ്ത്രീ എന്നീ ഉപമകള്‍ ഇതിന് ഉദാഹരണങ്ങളാണ്. ക്രിസ്തുവിന്‍റെ പീഡാസഹനം, മരണം, കബറടക്കം, ഉത്ഥാനം എന്നിവയുടെ സന്ദര്‍ഭങ്ങളിലെല്ലാം സ്ത്രീകള്‍ സന്നിഹിതരായിരുന്നുവെന്നു സുവിശേഷകന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തന്‍റെ ഉത്ഥാനത്തിന്‍റെ സദ്വാര്‍ത്ത ശിഷ്യന്മാരെ അറിയിക്കുകയെന്ന ദൗത്യം യേശു സ്ത്രീകളെ ഏല്പിക്കുന്നു. യഹൂദനിയമപ്രകാരം നിയമപരമായ തെളിവായി ഒരു സ്ത്രീയുടെ സാക്ഷ്യം സ്വീകരിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് അപ്രകാരം ചെയ്തത്. സ്ത്രീകള്‍ക്ക് വിശുദ്ധഗ്രന്ഥത്തിലേക്കോ ശിഷ്യത്വത്തിലേക്കോ നേരിട്ടു പ്രവേശനമുണ്ടായിരുന്നില്ല. അന്നത്തെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ക്രിസ്തു അവരെ ശിഷ്യത്വത്തിലേക്ക് വിളിച്ചു. സമരിയാക്കാരിയോടും സീറോ - ഫെനീഷ്യന്‍ സ്ത്രീയോടും മറിയം മര്‍ത്ത എന്നിവരോടും ദൈവത്തെയും ദൈവാനുഭവത്തെയും കുറിച്ച് ക്രിസ്തു സുദീര്‍ഘമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പ്രതീകാത്കമവും സുപ്രധാനവുമായ പ്രവൃത്തികളായിരുന്നു അവ. സ്ത്രീകള്‍ക്ക് ബുദ്ധിപരവും ആദ്ധ്യാത്മികവുമായ കാര്യങ്ങളില്‍ ഇടപെടാനും വളരാനുമുള്ള തുല്യാവകാശം അങ്ങനെ ക്രിസ്തു സുസ്ഥാപിതമാക്കി. വളരെയേറെ വിവേചനമുള്ള ഒരു സാഹചര്യത്തില്‍, ജീവിതത്തിന്‍റെ സകലമണ്ഡലങ്ങളിലും സ്ത്രീകള്‍ക്കുള്ള പ്രാധാന്യം ക്രിസ്തു എടുത്തുകാണിച്ചു.

രക്തസ്രാവമുള്ള സ്ത്രീകളെ സമുദായത്തില്‍ നിന്നു പുറംതള്ളുന്ന പാരമ്പര്യത്തെ ക്രിസ്തു വെല്ലുവിളിച്ചു. ആ അവസ്ഥയിലായിരുന്ന ഒരു സ്ത്രീ അവിടത്തെ വസ്ത്രത്തില്‍ സ്പര്‍ശിക്കാന്‍ ധൈര്യപ്പെട്ടപ്പോള്‍ സൗഖ്യം പ്രാപിക്കുകയും അവള്‍ പരസ്യമായി ദൈവത്തെ സ്തുതിക്കുകയും ചെയ്തു. സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയകള്‍ സ്ത്രീയെ അസ്പൃശ്യയാക്കുമെന്നും അവളെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭ്രഷ്ടയാക്കുമെന്നുള്ള ധാരണ അങ്ങനെ കാര്യക്ഷമമായി തള്ളിക്കളഞ്ഞു. യേശു കൂനിയായ ഒരു സ്ത്രീയെ സുഖപ്പെടുത്തി. ആ സംഭവത്തിന് കേവലം സൗഖ്യദാനപരമായ ഒരു ധാരണയ്ക്ക് അപ്പുറത്തുള്ള ഒരര്‍ത്ഥവുമുണ്ട്. സ്ത്രീകളെ സമുദ്ധരിക്കാനും ജീവിതത്തിന്‍റെ പൊതുധാരയില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ അവരെ ശക്തരാക്കാനുമുള്ള ക്രിസ്തുവിന്‍റെ നിശ്ചയത്തിന്‍റെ ഒരു ഭാഗമാണത്.
മംഗലവാര്‍ത്തയുടെ സമയത്ത് മറിയം പറഞ്ഞ വാക്കുകള്‍ കേവലം കീഴടങ്ങലിന്‍റേതായി കരുതുവാന്‍ പാടില്ല. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ പങ്കുചേരാനുള്ള സുധീരവും പക്വവുമായ പ്രത്യുത്തരമായി അവയെ കാണണം. സുപ്രസിദ്ധമായ മഹത്ത്വകീര്‍ത്തനത്തില്‍ (magnificant) അവള്‍ നടത്തിയ പ്രസ്താവനകള്‍, ഭാവിതലമുറകളിലും ദൈവികപദ്ധതിയില്‍ സ്ത്രീകള്‍ക്കുള്ള ഉന്നതപദവിയെ സ്ഥിരീകരിക്കുന്നുണ്ട്.

സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് വിശുദ്ധ പൗലോസ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. "യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങള്‍ എല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്.


മാതൃകകളായ പല സ്ത്രീകളെയുംകുറിച്ച് വിശുദ്ധ പൗലോസ് പറയുന്നുണ്ട്. സഭാശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല സ്ത്രീകളുടെയും പേരുകള്‍ അപ്പസ്തോലന്മാരുടെ നടപടിപുസ്തകത്തിലും ലേഖനങ്ങളിലും കാണാം. അവര്‍ സുവിശേഷം പ്രസംഗിക്കുകയും ആദിമസഭയുടെ പടുത്തുയര്‍ത്തലില്‍ പങ്കുചേരുകയും ചെയ്തു. ഇവിടെ സ്ത്രീകള്‍ ക്രിസ്തുവിനെ നിഷ്ക്രിയരായി അനുഗമിക്കുന്നവരല്ല, പിന്നെയോ അവിടത്തെ ശുശ്രൂഷയ്ക്ക് സജീവമായി സംഭാവന നല്കുന്നവരാണ്.

3.2 സഭയുടെ പ്രബോധനം

സഭ സാമൂഹിക പ്രബോധനത്തിലൂടെയും ഇടപെടലുകളിലൂടെയും സ്ത്രീശക്തീകരണത്തിനുള്ള തന്‍റെ സമര്‍പ്പണം വെളിവാക്കിയിട്ടുണ്ട്. "ഭൂമിയില്‍ സമാധാനം" (1963), "സഭ ആധുനിക ലോകത്തില്‍" (1965), "സ്ത്രീയുടെ മഹത്ത്വം" (1988) എന്നീ പ്രാമാണികരേഖകളിലൂടെയും സഭയിലും സമൂഹത്തിലും സ്ത്രീയുടെ മഹത്ത്വവും സമത്വവും വളര്‍ത്തണമെന്ന് സാര്‍വത്രിക സഭ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സഭയിലെ പിത്രാധിപത്യത്തിന്‍റെ പല അടുക്കുകളും മാറ്റിക്കളയാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ധീരത കാണിച്ചിട്ടുണ്ട്. ലിംഗപരമായ നീതിയോടെ പ്രവര്‍ത്തിക്കുന്ന സഭയുടെ മാതൃകകള്‍ ഉദ്ധരിച്ചുകൊണ്ട്, എല്ലാവര്‍ക്കും സ്വാതന്ത്ര്യമെന്ന യേശുവിന്‍റെ സന്ദേശം കണ്ടുമുട്ടാന്‍ വേണ്ടിയാണത്. ലൈംഗിക വ്യത്യാസം, നിറം, സാമൂഹികപദവി, ഭാഷ, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്‍റെ ഏതു രൂപത്തെയും അത് എതിര്‍ക്കുന്നുണ്ട്.

സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സമത്വത്തെയും ബന്ധത്തെയും കുറിച്ച് സഭ അസംഖ്യം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ജോണ്‍ 23-ാമന്‍ മാര്‍പാപ്പാ ഭൂമിയില്‍ സമാധാനം എന്ന ചാക്രികലേഖനത്തില്‍ സഭയ്ക്ക് സ്ത്രീകളോടുള്ള താത്പര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: "സ്ത്രീകള്‍ ഇന്ന്, തങ്ങളുടെ മാനുഷിക മഹത്ത്വത്തെപ്പറ്റി എക്കാലത്തെക്കാള്‍ പ്രബുദ്ധരായിരിക്കുന്നു. അതുകൊണ്ട് വെറും ഭൗതികോപകരണങ്ങളായി പരിഗണിക്കപ്പെടാന്‍ അവര്‍ ഇനി സമ്മതിക്കുകയില്ല. നേരേമറിച്ച്, ഗാര്‍ഹിക രംഗത്തും പൊതുജീവിത രംഗത്തും മനുഷ്യവ്യക്തിക്കു ചേര്‍ന്ന അവകാശങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നു". "സാര്‍വത്രിക നന്മ കൈവരിക്കാന്‍ വേണ്ടി സമത്വത്തിന്‍റെ ബന്ധത്തില്‍ പ്രവര്‍ത്തിക്കാന്‍ പുരുഷനും സ്ത്രീയും വിളിക്കപ്പെട്ടിരിക്കുന്നു."

സ്ത്രീകളുടെ വിളിയെയും മഹത്ത്വത്തെയും സംബന്ധിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ "സ്ത്രീയുടെ മഹത്ത്വ" മെന്ന അപ്പസ്തോലികാഹ്വാനത്തില്‍ ഇങ്ങനെ ഉറപ്പിച്ചു പറയുന്നു. "സ്ത്രീയും പുരുഷനും തമ്മില്‍ സത്താപരമായ സമത്വമുണ്ട് - കാരണം പുരുഷനും സ്ത്രീയും - പുരുഷനെപ്പോലെ തന്നെ സ്ത്രീയും - ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്". അദ്ദേഹം തുടര്‍ന്ന് ഇങ്ങനെ പ്രസ്താവിക്കുന്നു. "അവര്‍ രണ്ടുപേരും (പുരുഷനും സ്ത്രീയും) പരിശുദ്ധാത്മാവില്‍ നിന്നുള്ള ദൈവിക സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രവാഹം സ്വീകരിക്കാന്‍ തുല്യനിലയില്‍ കഴിവുള്ളവരാണ്. രണ്ടുപേരും അവിടത്തെ രക്ഷാകരവും വിശുദ്ധീകരണപരവുമായ 'സന്ദര്‍ശനങ്ങള്‍' സ്വീകരിക്കുന്നു. പുരുഷനും സ്ത്രീയും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടുവെന്ന് ഉത്പ.1:26-27 ല്‍ നമ്മോടു പറയുന്നുണ്ട്". ഈ ആശയം അപ്പസ്തോലിക ലേഖനത്തില്‍ വിവരിച്ചിരിക്കുന്നു. മനുഷ്യവ്യക്തിയുടെ അവകാശങ്ങളുടെ കൂടുതല്‍ വിപുലമായ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങളുടെ പ്രശ്നത്തെ സ്ഥാപിക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷന്‍റെ സ്വത്തോ അവന്‍റെ വിപുലീകരണമോ അല്ലെന്നും പൊതുവായ മനുഷ്യവംശത്തില്‍ മറ്റൊരു 'ഞാന്‍' ആണെന്നും ആ ലേഖനത്തില്‍ ഊന്നിപ്പറയുന്നു. തുല്യമഹത്ത്വമുള്ള മനുഷ്യവ്യക്തികളായി പുരുഷനെയും സ്ത്രീയെയും കാണുന്നു. ഭൂമിയുടെ വസ്തുക്കളില്‍ മേലുള്ള ഉത്തരവാദിത്വപൂര്‍ണ്ണമായ കൈകാര്യം രണ്ടുപേരെയും ഏല്പിച്ചിരിക്കുന്നു. ആത്മാര്‍ത്ഥമായ ആത്മദാനത്തിലൂടെ യഥാര്‍ത്ഥ വ്യക്തിത്വം പ്രാപിക്കാന്‍ രണ്ടുപേരെയും വിളിച്ചിരിക്കുന്നു. പുരുഷനെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു: "അവന്‍ സ്ത്രീയോട് പ്രത്യേകമായി കടപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ ഭാഗഭാഗിത്വമുള്ള പ്രജനനപ്രക്രിയയില്‍ അവള്‍ നേരിട്ട് പങ്കുചേരുന്നു. അതാകട്ടെ, അക്ഷരാര്‍ത്ഥത്തില്‍ അവളുടെ ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ഊര്‍ജ്ജങ്ങളെ ആഗിരണം ചെയ്യുന്നു."

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ സഭാസമൂഹങ്ങളോടും രാഷ്ട്രങ്ങളോടും അന്താരാഷ്ട്രസ്ഥാപനങ്ങളോടും താഴെപ്പറയുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്.


1. സ്ത്രീകളുടെ മഹത്ത്വത്തോടും ധര്‍മ്മത്തോടുമുള്ള തികഞ്ഞ ആദരം വീണ്ടെടുക്കുമെന്ന് ഉറപ്പുവരുത്താന്‍ എല്ലാ പരിശ്രമവും ചെയ്യുക.
2. സ്ത്രീകളുടെ ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളെയും കേന്ദ്രീകരിച്ച് അവരുടെ ഉന്നതിക്കുവേണ്ടി കാര്യക്ഷമമായും ബുദ്ധിപൂര്‍വ്വകമായും പരിശ്രമിക്കുക.
3. സാമ്പത്തികതയിലും രാഷ്ട്രീയത്തിലും സഭാജീവിതത്തിലും സ്ത്രീകള്‍ക്ക് സാധ്യമായ ഏറ്റവും വിപുലമായ മണ്ഡലങ്ങള്‍ തുറക്കുന്നതിന് ബോധ്യം വരത്തക്കവിധത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഭൂതകാലത്തെ ധീരതയോടെ പരിശോധിക്കുക.

അല്മായര്‍ക്ക് പങ്കെടുക്കാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സഭയുടെ കാനന്‍ നിയമസംഹിത പറയുന്നുണ്ട്. "എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും യഥാര്‍ത്ഥ തുല്യമഹത്ത്വവും പ്രവര്‍ത്തനവുമാണുള്ളത്. ക്രിസ്തുവിലുള്ള അവരുടെ പുനര്‍ജനനത്തിന്‍റെ അനന്തരഫലമാണത്. ഈ സമത്വം മൂലം ഓരോ വ്യക്തിയും ക്രിസ്തുവിന്‍റെ മൗതിക ശരീരം പടുത്തുയര്‍ത്തുന്നതിന് സ്വന്തം അവസ്ഥയും ജോലിയും അനുസരിച്ച് സംഭാവന ചെയ്യുന്നു.

സ്ത്രീകള്‍ക്ക് സഭയിലും സമൂഹത്തിലുമുള്ള വിളിയെക്കുറിച്ച് 1960 -കളുടെ ആദ്യഘട്ടം മുതല്‍ സഭയുടെ സാമൂഹിക പ്രബോധനം പൂര്‍വ്വാധികം വ്യക്തമായ ധാരണ പ്രകാശിപ്പിച്ചിട്ടുണ്ട്. സ്ത്രീപീഡനത്തിന്‍റെ ഭയാനകവും വൈവിധ്യപൂര്‍ണവുമായ രൂപങ്ങളെ അതു തള്ളിപ്പറയുകയും നൂറ്റാണ്ടുകളിലൂടെ സ്ത്രീകള്‍ നല്കിയ ഭാവാത്മകസംഭാവനകളെ ഉയര്‍ത്തികാണിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളില്‍ വളര്‍ന്നുവരുന്ന സ്വയാവബോധത്തെ "കാലത്തിന്‍റെ അടയാള"മായും സ്ത്രീവിമോചനത്തിനുള്ള പ്രക്രിയയെ "അടിസ്ഥാനപരമായി ഭാവാത്മക"മായ കാര്യമായും സഭ കരുതുന്നു. മനുഷ്യരെല്ലാം സാരംശപരമായി തുല്യരാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.

"സാംസ്കാരികവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തില്‍ പങ്കുചേരാന്‍ സ്ത്രീകള്‍ക്കുള്ള തുല്യാവകാശം" സഭ അംഗീകരിക്കുന്നു. സഭാജീവിതത്തില്‍ സ്ത്രീകള്‍ക്കുള്ള ഒഴിച്ചുകൂടാനാവാത്ത ഭാഗഭാഗിത്വത്തെ സഭ സ്വാഗതം ചെയ്യുന്നു.
അങ്ങനെ ക്രൈസ്തവ പാരമ്പര്യത്തില്‍ സ്ത്രീശക്തീകരണ പ്രസ്ഥാനം യേശുക്രിസ്തുവില്‍ സമാരംഭിച്ചതായി കാണാം. ദാരിദ്ര്യം, സഹനം, രോഗം, വിവേചനം, ലൈംഗിക അടിമത്തം എന്നിങ്ങനെയുള്ള എല്ലാത്തരം അടിമത്തത്തില്‍ നിന്നും വിമോചിപ്പിക്കുകയെന്നതായിരുന്നു ക്രിസ്തുവിന്‍റെ മുഖ്യലക്ഷ്യങ്ങള്‍.

4. സ്ത്രീകളുടെ അവസ്ഥ - ഒരവലോകനം

നിലവിലുള്ള പിതൃമേധാവിത്വത്തിന്‍റെയും സ്ത്രീകളുടെ പ്രാന്തവത്കരണത്തിന്‍റെയും ഒഴിവാക്കലിന്‍റെയും സംസ്കാരത്തില്‍ സമൂഹത്തിന്‍റെ ആശയങ്ങള്‍, വിശ്വാസങ്ങള്‍, മൂല്യങ്ങള്‍, പാരമ്പര്യങ്ങള്‍, പെരുമാറ്റച്ചട്ടം, ആശയസംഹിതകള്‍ എന്നിവ വേരൂന്നിയിരിക്കുന്നത് പിതൃമേധാവിത്വഭരണവ്യവസ്ഥയിലാണ്. കുടുംബം മുതല്‍ സമൂഹത്തിന്‍റെ വിവിധ ശ്രേണികളിലുള്ള മേധാവിത്വത്തിലൂടെ പുരുഷന്മാര്‍ സ്ത്രീകളുടെ സാമ്പത്തികവും ബൗദ്ധികവും താത്ത്വികവുമായ കഴിവുകളെയും അവരുടെ അദ്ധ്വാനം, ലൈംഗികത, ഉത്പാദനക്ഷമത എന്നിവയെയും അവകാശപ്പെടുകയും നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതുവഴി സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം തുടര്‍ച്ചയായി നിലനിറുത്തുന്നു. ഈ സാംസ്കാരം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സ്ത്രീയും പുരുഷനും എങ്ങനെ പെരുമാറണം എന്ന സ്ഥിരരൂപം (വാര്‍പ്പ് മാതൃകകള്‍) ഉണ്ടാക്കുകയും അതിനനുസൃതമായ ഒരു മൂല്യവ്യവസ്ഥിതി കൈമാറുകയും ചെയ്യുന്നു. തത്ഫലമായി അവള്‍ തന്നെ ഈ വ്യവസ്ഥിതിയുടെ ഇരയാവുകയും മറ്റുള്ളവരെ ഇരകളാക്കുകയും ചെയ്യുന്നു. ചിരപ്രതിഷ്ഠിതമായിത്തീര്‍ന്നിട്ടുള്ള പിതൃആധിപത്യമൂല്യങ്ങളുടെ നിഷേധാത്മകമായ അവസ്ഥ സ്വാഭാവികമായും സ്ത്രീകളുടെ അപര്യാപ്തമായ സഭാപങ്കാളിത്തത്തിനും സമൂഹപങ്കാളിത്തത്തിനും കാരണമായി ഭവിച്ചു.

സ്നേഹം, ക്ഷമ, സഹാനുഭൂതി, ആത്മത്യാഗം എന്നിവയ്ക്ക് മാതൃകയായ ക്രിസ്തുവിനു ഘടകവിരുദ്ധമായാണ്, മേധാവിത്വം, അടിച്ചമര്‍ത്തല്‍ എന്നീ സ്വഭാവങ്ങളോടു കൂടിയ പൗരുഷത്തെ കണക്കാക്കപ്പെട്ടിരിക്കുന്നത്. സ്ത്രീപുരുഷ സ്ഥിരരൂപങ്ങളോട് (വാര്‍പ്പ് മാതൃകകള്‍) അനുരൂപപ്പെട്ടുള്ള പ്രവര്‍ത്തനരീതികളെ പ്രോത്സാഹിപ്പിക്കുകയും അതിനുചേരാത്ത രീതികളെ ശിക്ഷിക്കുകയും ചെയ്യുന്നതുവഴി ഗാര്‍ഹിക-സാമൂഹികരംഗങ്ങളില്‍ അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ തന്നെ പിതൃമേധാവിത്വ ഭരണസംവിധാനത്തിന്‍റെ പ്രചാരകരും പ്രോത്സാഹകരുമായിത്തീരുന്നു. പുരുഷമേധാവിത്വവ്യവസ്ഥിതിയും സ്ത്രീധനസമ്പ്രദായവും നീതിയുക്തമല്ലാത്ത പിതൃസ്വത്തവകാശവും വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളുടെ സംരക്ഷകരായി ആണ്‍മക്കളെ മാത്രം അംഗീകരിക്കുന്നതും മൂലം പെണ്‍മക്കള്‍ കുടുംബങ്ങളില്‍ തരംതാഴ്ത്തപ്പെടുന്നു.


കമ്പോളകേന്ദ്രീകൃതവും പുരുഷകേന്ദ്രീകൃതവുമായ ആഗോളീകരണ പ്രക്രിയയും സ്ത്രീകളെ സൗന്ദര്യമത്സരത്തിലൂടെയും ശരീരപ്രദര്‍ശനപരസ്യങ്ങളിലൂടെയും ഉപഭോഗവസ്തുക്കളായി മാറ്റുന്നു. ഇത് അവളെ ചൂഷണത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുകയും പെണ്‍വാണിഭം, വേശ്യാവൃത്തി തുടങ്ങിയ ഹീനമായ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. കൂടാതെ മതമൗലികതയും വര്‍ഗ്ഗീയതയും സ്ത്രീകളുടെ അടിമത്തത്തെ ഉറപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

5. പശ്ചാത്തലവും വെല്ലുവിളികളും

ജീവിതത്തിന്‍റെ എല്ലാ തുറകളിലും സ്ത്രീകള്‍ അടിച്ചമര്‍ത്തലും വിവേചനവും ചൂഷണവും അനുഭവിക്കുന്നു. ലിംഗതുല്യത കൈവരിക്കുന്നതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ഇന്നത്തെ പശ്ചാത്തലത്തില്‍ വളരെ വലുതാണ്.

6. കെ.സി.ബി.സിയുടെ കര്‍മമണ്ഡല പ്രതിജ്ഞാബദ്ധത

6.1 കേരളത്തിലെ അവസ്ഥ

സ്ത്രീകളുടെ വികസനത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി കേരളം മറ്റ് സംസ്ഥാനങ്ങില്‍ നിന്നും വ്യത്യസ്തമാണ്. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകള്‍ എന്നതാണ്. ദേശീയതലത്തിലാകട്ടെ, 1000 പുരുഷന്മാര്‍ക്ക് 933 സ്ത്രീകളേ ഉള്ളൂ. കേരളത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ 88% ആണ്. ദേശീയതലത്തില്‍ 54% ആണ്. കേരളത്തില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 72.4 വര്‍ഷമാണെങ്കില്‍ ദേശീയതലത്തിലത് 60.4 വര്‍ഷമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാംനൂറ്റാണ്ടിന്‍റെ ആരംഭത്തിലും വിവിധ മതസമൂഹങ്ങള്‍ കൈവരിച്ച നവോത്ഥാനത്തിന്‍റെ ഫലമാണ് ഭാവാത്മകമായ ഈ സൂചനകള്‍. 19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ക്രൈസ്തവ മിഷനറിമാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി. പിന്നീട് ഇവിടത്തെ ക്രൈസ്തവസമൂഹങ്ങളും വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അതാണ് ഈ സാംസ്കാരിക നവോത്ഥാനത്തിനു കാരണമായത്. കേരളത്തിലെ ആരോഗ്യപരിപാലനത്തിന്‍റെയും പൊതുക്ഷേമത്തിന്‍റെയും മണ്ഡലങ്ങളില്‍ വികസനമുണ്ടാകുന്നതിന് സഭ വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. കേരളത്തില്‍ സ്ത്രീ-വിദ്യാഭ്യാസം തുടങ്ങിയത് മിഷനറിമാരാണ്. അവര്‍ 1819-ല്‍ പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ വിദ്യാലയം സ്ഥാപിച്ചു.

കേരളത്തിലെ ഒരു സന്ന്യാസിനിയായിരുന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയാണ് ഭാരതത്തില്‍ ആദ്യമായി വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഈ വസ്തുത കേരളസഭയ്ക്ക് അഭിമാനത്തിനു വകനല്‍കുന്നു. വാഴ്ത്തപ്പെട്ട ദൈവദാസി മദര്‍ ഏലിശ്വ സി.ടി.സി, മദര്‍ പേത്രാ ഡി.എസ്.എസ്, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ സി.എച്ച്.എഫ്, വാഴ്ത്തപ്പെട്ട എവൂപ്രാസിയ സി.എം.സി എന്നിങ്ങനെ അനേകം സ്ത്രീകളെ വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു.

ദേശീയ പ്രാധാന്യമുള്ള ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോടികളായി അനേകം സ്ത്രീകളെ കേരളക്രൈസ്തവസമൂഹം നല്കിയിട്ടുണ്ട്. ഉദാഹരണമായി രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച അക്കാമ്മ ചെറിയാന്‍ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്‍റും സ്വാതന്ത്ര്യസമരത്തില്‍ സുധീരയും അജയ്യയുമായി ശോഭിച്ചു. ശ്രീമതി പി.കെ. ത്രേസ്യ ചീഫ് എന്‍ഞ്ചിനീയറായ പ്രഥമ വനിതയാണ്. ആരോഗ്യപരിപാലനരംഗത്ത് മിസ്സിസ് പുന്നന്‍ ലൂക്കോസ് സര്‍ജന്‍ ജനറലായ ആദ്യത്തെ വനിതയാണ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റര്‍ സര്‍വ്വീസില്‍ മിസ്. അന്ന ജോര്‍ജ് ഒന്നാമത്തെ വനിതാ ഐ.എ.എസ് ഓഫീസറാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് മിസ്.അന്ന നിധീരി കോളേജ് പ്രിന്‍സിപ്പലായ പ്രഥമ വനിതയാണ്. നീതിന്യായമണ്ഡലത്തില്‍ മിസ്. അന്നചാണ്ടി സ്റ്റേറ്റ് ഹൈക്കോടതിയില്‍ പ്രഥമ വനിതാ ജഡ്ജിയാണ്.
സ്ത്രീകള്‍ക്ക് തങ്ങളുടെ വ്യക്തിത്വം പൂര്‍ണമായി വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ഉദാഹരണങ്ങളായി നല്‍കിയ ഈ പേരുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പുരോഗമിക്കാനുള്ള ഈ പ്രവണത തുടരുന്നില്ല. തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍ ഇന്നു സ്ത്രീകള്‍ക്കുള്ള സ്ഥാനം പ്രശംസാര്‍ഹമല്ല. കേരളത്തില്‍ അത്തരം സമിതികളിലുള്ള സ്ത്രീ പുരുഷാനുപാതം ഇപ്രകാരമാണ്. എം.എല്‍.എ മാര്‍ 17/133, ഹൈക്കോടതി ജഡ്ജിമാര്‍ 1/23, ഐ.എ.എസ് ഓഫീസര്‍മാര്‍ 17/150, യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍മാര്‍ 1/6, കേരളത്തില്‍ നിന്നും എം.പിമാര്‍ 2/28.

കത്തോലിക്കാസഭയും മറ്റു മതസമൂഹങ്ങളും വളരെയേറെ പരിശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ സ്ത്രീധനസമ്പ്രദായം, ഭവനങ്ങളിലെ പീഡനം, മദ്യപാനം മുതലായ പ്രശ്നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എല്ലാ മതങ്ങളിലും വര്‍ഗങ്ങളിലും ജാതികളിലും പ്രദേശങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് അതെല്ലാം സഹനഹേതുക്കളാണ്. പൊതുവായ ഈ പ്രശ്നങ്ങള്‍ കൂടാതെ മറ്റ് പല പ്രശ്നങ്ങളും അവരുടെ സാഹചര്യങ്ങളില്‍ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനങ്ങളെടുക്കുന്ന ഉത്തരവാദിത്വപൂര്‍ണ്ണമായ സ്ഥാനങ്ങളില്‍ ലിംഗവ്യത്യാസബോധമുള്ള, കഴിവുള്ള സ്ത്രീപുരുഷന്മാരെ ഇന്നാവശ്യമുണ്ട്. വീടുകളിലെ അക്രമത്തിന്‍റെ രൂപത്തിലുള്ള മനുഷ്യാവകാശലംഘനങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം തകര്‍ക്കുന്നു. ഗുണകരമായ കുടുംബത്തിന്‍റെ അടിത്തറതന്നെ ഇളക്കിക്കളയുന്നു. വരുംതലമുറയെ വേണ്ടവിധം വളര്‍ത്താന്‍ കഴിയാതാകുകയും ചെയ്യുന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലുമുള്ള സ്ത്രീപീഡനം സ്ത്രീകളുടെ ഭാഗഭാഗിത്വം പരിമിതപ്പെടുത്താന്‍ ഇടയാക്കുന്നതാണ്. തന്മൂലം സ്ത്രീകളോടു കാണിക്കുന്ന അക്രമത്തെ കെ.സി.ബി.സി അങ്ങേയറ്റം എതിര്‍ക്കുന്നു.

അങ്ങനെ കെസിബിസിയുടെ ജെന്‍ഡര്‍ പോളിസി പ്രസക്തമാണ്. അതുവഴി ലിംഗവിവേചനപരമായ ആചാരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കെസിബിസി ആഗ്രഹിക്കുകയാണ്. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള സ്ത്രീപുരുഷന്‍മാരെ അധികാരസ്ഥാനങ്ങളിലേക്കുയര്‍ത്താനും നീതിരഹിതമായ വ്യവസ്ഥകളെയും പ്രക്രിയകളെയും തടയാന്‍ അവരെ ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നു. ഇതു നടപ്പിലാക്കാനുള്ള പ്രക്രിയകളില്‍ ധീരതയോടെ മുന്നേറാനും അങ്ങനെ ദൈവ രാജ്യം ഭൂമിയില്‍ സ്ഥാപിക്കാനും വേണ്ടി അവരെ ശക്തിപ്പെടുത്താനും പിന്താങ്ങാനും ഉദ്ദേശിക്കുന്നു.

വംശം, മതം, ജീവിതാവസ്ഥ എന്നിവ പരിഗണിക്കാതെ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ കേരളത്തിന്‍റെ മെത്രാന്മാരായ ഞങ്ങള്‍ കേന്ദ്രസര്‍ക്കാര്‍, സ്റ്റേറ്റ് ഗവണ്‍മെന്‍റുകള്‍, പൗരസമൂഹം, മറ്റ് മതവിഭാഗങ്ങള്‍ എന്നിവരോട് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ജെന്‍ഡര്‍ പോളിസിയിലെ പ്രക്രിയകള്‍ക്കും അനന്തരഫലങ്ങള്‍ക്കും പ്രചോദനം നല്‍കാനും ഏകോപിപ്പിക്കാനും നയിക്കാനും സഭയുടെ എല്ലാ തലങ്ങളിലും സ്ഥാപനപരമായ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

7. ദര്‍ശനം, ദൗത്യം, ഉദ്ദേശ്യലക്ഷ്യങ്ങള്‍

7.1 ദര്‍ശനം

"യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്" (ഗലാ 3:28).
ലിംഗപദവി തുല്യത:
ډ കുടുംബത്തില്‍
ډ സഭയില്‍
ډ സമൂഹത്തില്‍

7.2 ദൗത്യം
ലിംഗപദവിയിലുള്ള തുല്യത ലിംഗനീതിബോധത്തിലൂടെ.

7.3 നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍
ډ അക്രമരഹിത കുടുംബങ്ങളും ജോലിസ്ഥലങ്ങളും
ډ എല്ലാ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ തുല്യപങ്കാളിത്തം.
ډ സ്ത്രീകളുടെയും പുരുഷന്മാരുടെയും മനോഭാവങ്ങളില്‍ പരിവര്‍ത്തനം വരുത്തുകവഴി ലിംഗപദവി നീതി (gender equity) നേടുക.

7.4 ഉദ്ദേശ്യലക്ഷ്യങ്ങള്‍
ډ സഭയുടെ കമ്മീഷനുകളിലും സമിതികളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പരിശീലനഭവനങ്ങളിലും സ്ത്രീകളെ മുഖ്യധാരയില്‍ എത്തിക്കുന്നത് ഉറപ്പുവരുത്തുക.
ډ ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിനായുള്ള കെ.സി.ബി.സി. കര്‍മ്മപരിപാടികളുടെയും പദ്ധതികളുടെയും എല്ലാ ഘട്ടങ്ങളിലും (വിശകലനം, ആസൂത്രണം, മൂല്യനിര്‍ണയം, നടപ്പിലാക്കല്‍, മോണിറ്ററിംഗ്, വിലയിരുത്തല്‍) സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യപങ്കാളിത്തം ഉറപ്പാക്കുക.
ډ സ്ത്രീകളുടെ തുല്യപങ്കാളിത്തത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ നയങ്ങള്‍ രൂപീകരിക്കുന്നതിന് സ്വാധീനിക്കത്തക്കവിധം ചര്‍ച്ചകള്‍, അഭിപ്രായരൂപീകരണം, ആശയപ്രചരണം, നെറ്റ് വര്‍ക്കിംഗ് എന്നിവ നടത്തുക.
ډ സഭയുടെ സംവിധാനങ്ങളിലും നടപടികളിലും സഭയുമായി ബന്ധപ്പെട്ട സമിതികളിലും സ്ത്രീകള്‍ക്ക് തുല്യഅവസരം ഉറപ്പുവരുത്തുക.

8. തത്ത്വങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശക പോളിസിയും

8.1 തത്ത്വങ്ങള്‍
ډ നീതിനിഷേധപരമായ സംവിധാനങ്ങളെയും ആചാരങ്ങളെയും തുടച്ചുനീക്കുന്നതിനും വ്യക്തി-കുടുംബ-സാമൂഹിക തലങ്ങളില്‍ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മനുഷ്യന്‍റെ ആന്തരിക ശക്തിയെ അംഗീകരിക്കുന്നു.
ډ ആഗോളവത്കരണത്തിന്‍റെ ഭാഗമായി ഉടലെടുത്ത ലോകവ്യവസ്ഥയെ മനസ്സിലാക്കുകയും അസന്തുലിതാവസ്ഥകളെ പരിഹരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു.
ډ ലിംഗപദവിതുല്യത എന്നത് എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ലക്ഷ്യമാണെന്നും അത് എല്ലാ സമിതികളിലും നയങ്ങളിലും പ്രോഗ്രാമുകളിലും പദ്ധതികളിലും സത്തയില്‍ അലിഞ്ഞുചേരേണ്ടിയിരിക്കുന്നുവെന്നും മനസ്സിലാക്കുന്നു.
ډ ലിംഗപദവിയിലുള്ള അസമത്വം സാമൂഹികമായും സാംസ്കാരികമായും രൂപപ്പെട്ടതാണ്; ജാതി, മതം, വര്‍ഗ്ഗം, വംശം, ഭാഷ, പ്രായം, കാലഘട്ടം, പ്രദേശം എന്നിവ അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും മഹത്ത്വം വീണ്ടെടുക്കുന്നതിന് സ്ത്രീ-പുരുഷബന്ധങ്ങളില്‍ മാറ്റം വരിക അത്യാവശ്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്ത്രീപുരുഷപങ്കാളിത്തത്തിലൂടെ ലിംഗപദവിതുല്യത കൈവരിക്കാനാവുമെന്നു വിശ്വസിക്കുന്നു; സമൂഹത്തിന് അനുകരണീയമായ അത്തരം മാതൃകകള്‍ സഭാജീവിതത്തില്‍ വളര്‍ത്താന്‍ പരിശ്രമിക്കുന്നതാണ്.
ډ ലിംഗപദവിനീതി നേടുന്നതിനുള്ള അടിസ്ഥാന ആവശ്യം സ്ത്രീശക്തീകരണമാണ്. അതിനാല്‍ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആത്മീയവും രാഷ്ട്രീയവുമായ തലങ്ങളില്‍ അവരെ ശക്തരാക്കേണ്ടിയിരിക്കുന്നു. സഭ ശക്തമാകണമെങ്കില്‍ കുടുംബങ്ങള്‍ ശക്തമാകണം. കുടുംബങ്ങള്‍ ശക്തമാകണമെങ്കില്‍ സ്ത്രീകളുടെ ശക്തീകരണം നടക്കണം.
ډ അക്രമരഹിത കുടുംബങ്ങളും പൊതുസ്ഥലങ്ങളും സ്ത്രീശക്തീകരണത്തിനും അതുവഴി സഭാശക്തീകരണത്തിനും അടിസ്ഥാനപരവും അത്യന്താപേക്ഷിതവുമാണെന്നും വിശ്വസിക്കുന്നു.
ډ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പ്രാധാന്യവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിന് നിരന്തരം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിന് ഈ ഉന്നതസമിതിക്കുള്ള ഉത്തരവാദിത്വം അംഗീകരിക്കുന്നു.
ډ ലിംഗവ്യത്യാസ്താധിഷ്ഠിത പ്രശ്നങ്ങള്‍ക്ക് പിത്രാധിപത്യപരവും സാംസ്കാരികവും സാമൂഹികവുമായ വ്യവസ്ഥാപരമായ വേരുകളുണ്ടെന്നു മനസ്സിലാക്കുന്നു. സ്ത്രീധന സമ്പ്രദായം, കുടുംബങ്ങളിലെ അക്രമം, പുത്രിമാര്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശം, നിഷേധിക്കല്‍, മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിന്, പെണ്‍മക്കള്‍ക്കുള്ള അവകാശങ്ങളും കടമകളും നിഷേധിക്കല്‍ എന്നിവ സാമൂഹിക പാപങ്ങളാണെന്നു തിരിച്ചറിയുന്നു. ഈ പ്രവൃത്തികള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് വ്യവസ്ഥാപരമായ മാറ്റങ്ങള്‍ ആവശ്യമാണ്.

8.2 മാര്‍ഗനിര്‍ദ്ദേശക പോളിസി
ലിംഗാധിഷ്ഠിത സമത്വവും നീതിയും സ്ത്രീശക്തീകരണത്തിലൂടെ നേടുവാന്‍ 22 മേഖലകള്‍ തിരഞ്ഞെടുക്കുകയും ഈ മേഖലകള്‍ക്കായി കര്‍മ്മ പരിപാടികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സഭയുടെ എല്ലാ കര്‍മ്മപരിപാടികളിലും ലിംഗസമത്വപരമായ പരിഗണനയുണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഭയുടെ നിയമങ്ങള്‍, നയങ്ങള്‍, കര്‍മ്മപരിപാടികള്‍, പദ്ധതികള്‍, പ്രക്രിയകള്‍, സംരംഭങ്ങള്‍ എന്നിവയിലെല്ലാം അടിസ്ഥാനപരമായി ലിംഗസമത്വം പൊതുധാരയിലേക്ക് കൊണ്ടുവരും. എല്ലാ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ താത്പര്യങ്ങളും അനുഭവങ്ങളും പരിഗണിക്കും. ലിംഗപദവിയില്‍ അധിഷ്ഠിതമായ സമഗ്രപരിശോധനയിലൂടെ ലിംഗവ്യത്യാസപരമായ കാര്യങ്ങളും സ്വാധീനങ്ങളും വിലയിരുത്തും. കൂടാതെ സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളോട് പ്രത്യേക പരിഗണനയുണ്ടായിരിക്കും. അവയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തലും അവരുടെ ഭാഗഭാഗിത്വവും നിര്‍ബന്ധപൂര്‍വ്വകമാക്കും. അങ്ങനെ ലിംഗസമത്വപരമായ നീതി നടപ്പിലാക്കാന്‍ വേണ്ടത്ര സാമ്പത്തിക സഹായം നല്കും. ലിംഗാധിഷ്ഠിതമായ അസമത്വം ഘടനാപരവും വ്യവസ്ഥാപരവുമാണെന്ന് മെത്രാന്മാരായ ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണങ്ങളെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്.
സ്ത്രീപുരുഷന്മാരുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ വേണ്ട സകലപരിശ്രമങ്ങളും ഞങ്ങള്‍ ചെയ്യും. ഈ ലക്ഷ്യം നേടാന്‍ അല്മായ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സഹായസഹകരണങ്ങള്‍ ഞങ്ങള്‍ ക്ഷണിക്കുന്നു. കുടുംബങ്ങളിലും സഭയിലും തൊഴില്‍ സ്ഥലങ്ങളിലും പൊതുവേദികളിലും സ്ത്രീകള്‍ക്കെതിരെ ചെയ്യപ്പെടുന്ന അക്രമണങ്ങളുടെ എല്ലാ രൂപങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ ലിംഗസമത്വപോളിസി നടപ്പാക്കാനും നയിക്കാനും വിലയിരുത്താനും ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്.

9. കര്‍മ്മപരിപാടികള്‍

സഭാജീവിതം ഉള്‍പ്പെടെ ജീവിതത്തിന്‍റെ എല്ലാ തുറകളിലും സ്ത്രീകളുടെ പുരോഗതിയും വികസനവും ശക്തീകരണവും സാധ്യമാക്കുക എന്നതാണ് ജെന്‍ഡര്‍ പോളിസിയുടെ ഉദ്ദേശ്യം. ഈ ലക്ഷ്യപ്രാപ്തിക്ക് ബന്ധപ്പെട്ട എല്ലാവരുടെയും സജീവസഹകരണം ലഭിക്കുന്നതിനായി ഈ നയം വ്യാപകമായി പ്രചരിപ്പിക്കുന്നതാണ്. ജെന്‍ഡര്‍ പോളിസിയുടെ ലക്ഷ്യവും കര്‍മ്മപരിപാടികളും താഴെ പ്രതിപാദിക്കുന്നു.

9.1 സ്ത്രീശക്തീകരണത്തിനുവേണ്ടിയുള്ള പ്രചരണപരിപാടികള്‍
സ്ത്രീ ശക്തീകരണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മനുഷ്യ, സാമ്പത്തിക വിഭവങ്ങളും സംവിധാന സൗകര്യങ്ങളും നല്കിക്കൊണ്ട് സഭ മുഴുവന്‍ ഈ സംരഭത്തില്‍ ഏര്‍പ്പെടേണ്ടതാണ്. ഈ പ്രചരണപരിപാടിയിലൂടെ വൈദികരും അല്മായരും ഉള്‍പ്പെടെയുള്ള സഭ മുഴുവനിലും ഒരു മനോഭാവമാറ്റം ലക്ഷ്യമാക്കണം. സഭയിലും സമൂഹത്തിലും സ്ത്രീയ്ക്കുള്ള പങ്കിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും ദര്‍ശനവും നല്‍കുകയും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ആഴമുള്ള ബോധ്യം വളര്‍ത്തുകയും വേണം. പെണ്‍ഭ്രൂണഹത്യ, പെണ്‍കുട്ടികളോടുള്ള അവഗണന, ഗാര്‍ഹികപീഡനം, പെണ്‍വാണിഭം, കുട്ടികളെ ലൈംഗികമായിപീഡിപ്പിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യപ്പെടണം. മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ പെണ്‍മക്കള്‍ക്കുള്ള അവകാശം, ഭാര്യയുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് പുരുഷന്മാര്‍ക്കുള്ള കടമ, തീരുമാനങ്ങള്‍ എടുക്കുന്ന എല്ലാ വേദികളിലും പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്കുള്ള അവകാശം, പൊതുമേഖലകളില്‍ സ്ത്രീകള്‍ പങ്കാളികളാകുന്നതിന് സൗകര്യം ഒരുക്കാന്‍ പുരുഷന്മാര്‍ക്കുള്ള ഉത്തരവാദിത്വം എന്നിവയെല്ലാം ഈ പരിപാടികളില്‍ വിഷയമാകേണ്ടതാണ്. കൗമാരപ്രായക്കാരിലും യുവാക്കന്മാരിലും ആവശ്യമായ മനോഭാവമാറ്റം വരുത്തുന്നതിന് ഉതകുന്ന ബോധവത്കരണം നല്‍കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം.

9.2 വിദ്യാഭ്യാസം
ډ ലിംഗപദവിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് അനുയോജ്യമായ മോഡ്യൂളുകളും ദൃശ്യശ്രാവ്യഉപാധികളും വ്യത്യസ്തഗ്രൂപ്പുകള്‍ക്കായി തയ്യാറാക്കണം. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമായിരിക്കും.
ډ ബാലവേലയെ എതിര്‍ക്കണം.
ډ കത്തോലിക്കാസ്കൂളുകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്കണം, പഠനം നിറുത്തിയവരെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ, കണ്ടെത്തി പഠനം തുടരുന്നതിന് സഹായിക്കണം.
ډ അല്മായ ആനിമേറ്റര്‍മാരാകുന്നതിനും സഭയുടെ കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ പരിശീലനം സ്ത്രീകള്‍ക്ക് നല്കണം.
ډ സ്ത്രീകളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനും തൊഴില്‍നൈപുണ്യം മെച്ചപ്പെടുത്തുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഗ്രാമങ്ങളിലും ഇടവകകളിലും രൂപതകളിലും പ്രോഗ്രാമുകള്‍ നടത്തണം.
ډ സ്വയംശക്തീകരണ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സ്ത്രീകള്‍ക്ക് അവസരങ്ങളൊരുക്കണം.
ډ കാര്യക്ഷമമായ ലിംഗപദവി ബോധത്തോടെ കാര്യനിര്‍വ്വഹണം നടത്തുന്നതിനു സഭാപ്രവര്‍ത്തകരെ പരിശീലിപ്പിക്കണം.
ډ സ്ത്രീശക്തീകരണത്തിനും ലിംഗപദവി ബോധവത്കരണത്തിനുമായുള്ള പഠനപദ്ധതി എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉണ്ടാകണം.
ډ സഭാസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികപീഡനങ്ങളെ തീര്‍ത്തും എതിര്‍ക്കുന്ന  നിലപാട് സ്വീകരിക്കണം.
ډ നിയമപരമായ അവകാശങ്ങളെയും പൗരാവകാശങ്ങളെയും ജനനവും വിവാഹവും രജിസ്റ്റര്‍ ചെയ്യേണ്ടകാര്യങ്ങളെയും കുറിച്ച് പഠിപ്പിക്കണം.
ډ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും ലിംഗപദവി നീതി നടപ്പാക്കേണ്ടതിനെക്കുറിച്ച് പുരുഷന്മാരെയും ആണ്‍കുട്ടികളെയും ബോധവാന്മാരാക്കണം.
ډ മദ്യപാനം, മയക്കുമരുന്നിന്‍റെ ഉപയോഗം, കുടുംബത്തിലും സമൂഹത്തിലും അക്രമമാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീകളുടെ മേല്‍ മേധാവിത്വം സ്ഥാപിക്കല്‍ തുടങ്ങിയ നശീകരണപ്രവണതകളില്‍ നിന്നും പുരുഷന്മാരെ മോചിപ്പിക്കുക. പകരം ലിംഗപദവിനീതിയിലൂടെ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നും കായിക, ബൗദ്ധിക, വൈകാരിക ആത്മീയതലങ്ങളില്‍ ആരോഗ്യമുള്ളവരായി കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യം കുടുംബങ്ങളില്‍ എങ്ങനെ ഒരുക്കാമെന്നും പുരുഷന്മാരെ പഠപ്പിക്കണം.
ډ അക്രമരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യാന്‍ ആണ്‍കുട്ടികളെയും പുരുഷന്മാരെയും പരിശീലിപ്പിക്കണം.
ډ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്ന്യാസിനികള്‍ക്കും അല്മായ നേതാക്കള്‍ക്കും ലിംഗപദവിബോധവത്കരണ പരിപാടികള്‍ ഒരുക്കണം.
ډ സ്ത്രീധനത്തിന്‍റെ ദോഷവശങ്ങള്‍, കുടുംബസ്വത്തു വിഭജിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കുള്ള ന്യായമായ അവകാശം, ലിംഗപദവിയെക്കുറിച്ചുള്ള അവബോധം, സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് വിവാഹിതരായ സ്ത്രീകള്‍ക്കുള്ള കടമയും അവകാശവും, ഭാര്യയുടെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ക്കുള്ള കടമ, വീട്ടുജോലികളിലുള്ള നീതിപൂര്‍വ്വമായ വിഭജനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വിവാഹ ഒരുക്ക സെമിനാറുകളില്‍ പങ്കെടുക്കുന്നര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നല്കേണ്ടതാണ്.
ډ മതപഠന ക്ലാസ്സുകളില്‍ അനുയോജ്യമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ലിംഗപദവി നീതിബോധം വളര്‍ത്തണം.
ډ ലിംഗപദവിതുല്യതാബോധം മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ട പരിശീലന പദ്ധതികള്‍ സംഘടിപ്പിക്കേണ്ടതാണ്.
ډ സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി തരംതാഴ്ത്തുന്ന എല്ലാ പ്രവണതകളും ശക്തമായി എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കണം. ഉദാ: അശ്ലീല സൗന്ദര്യമത്സരങ്ങള്‍.
ډ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണം.

9.3 പൊതു ദൃശ്യശ്രാവ്യമാധ്യമങ്ങള്‍
ډ മാധ്യമങ്ങള്‍ വഴി സ്ത്രീയുടെ അന്തസ്സ് ഉയര്‍ത്തിക്കാട്ടുക.
ډ അക്രമാസക്തമായ പുരുഷമാതൃകയ്ക്കു പകരമായി ക്രിസ്തു പ്രാവര്‍ത്തികമാക്കിയ സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ പുരുഷമാതൃകകളെ എടുത്തു കാട്ടുക.
ډ സ്ത്രീവിരുദ്ധസിദ്ധാന്തങ്ങളെ എതിര്‍ക്കുന്ന സംവിധാനങ്ങളുണ്ടാക്കുക.
ډ സ്ത്രീകളുടെ സഭയിലും സമൂഹത്തിലുമുള്ള പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക.
ډ പ്രസിദ്ധീകരണങ്ങളിലും ദൃശ്യശ്രാവ്യമാധ്യമങ്ങളിലും സ്ത്രീപീഡനത്തെ കുറ്റകരമായി ചിത്രീകരിക്കുക.
ډ കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും സ്ത്രീപുരുഷതുല്യത, ലിംഗപദവിനീതി, സ്നേഹം എന്നിവ എടുത്തു കാണിക്കുക.
ډ കത്തോലിക്കാവനിതാകമ്മീഷന്‍ ആശയപ്രചാരണ നേതാക്കളായി വര്‍ത്തിക്കുകയും സ്ത്രീവിരുദ്ധ ചിത്രീകരണങ്ങള്‍ക്കെതിരായി അഭിപ്രായങ്ങള്‍ ശേഖരിച്ചു നല്കുകയും വേണം.
ډ ലിംഗപദവി സംബന്ധിച്ചുള്ള ആനുകാലികപ്രശ്നങ്ങളെ പഠിച്ച് അഭിപ്രായങ്ങള്‍ നല്കണം.

9.4 സഭയുടെ ആലോചനാസമിതികളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യവും പങ്കാളിത്തവും
ډ ഇടവക / രുപതാ കൗണ്‍സിലുകള്‍, ധനകാര്യകമ്മറ്റി, വിവാഹ ട്രൈബ്യുണല്‍, സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍, റീജണല്‍ സമിതികള്‍, സഭയുടെ എല്ലാതലങ്ങളിലുമുള്ള മറ്റുകമ്മീഷനുകള്‍ എന്നിവയിലെല്ലാം സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കണം.
ډ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളില്‍ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണം. ഇതിന് സഭയുടെ മുഖ്യധാരാ പരിപാടികളിലെല്ലാം സ്ത്രീകളെയും ഉള്‍പ്പെടുത്തുന്നതിന് മെത്രാന്‍മാരുടെയും വൈദികരുടെയും അല്മായരുടെയും ശക്തമായ പിന്തുണ ഉണ്ടാകേണ്ടതാണ്.
ډ സഭയുടെ പ്രധാനപ്പെട്ട കമ്മറ്റികളില്‍ അംഗങ്ങളാകുവാനും വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാനും കഴിവുള്ള സ്ത്രീകളെ കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ പരിശീലനവും ഓറിയന്‍റേഷനും നല്കണം.
ډ സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് പുരുഷന്‍മാരെ ബോധവത്കരിക്കുക.

9.5 പ്രേഷിത പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം
ډ സഭാജീവിതത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി കാറ്റക്കിസ്റ്റുകള്‍, ലക്ചറര്‍മാര്‍ എന്നിങ്ങനെ വിവിധമേഖലകളില്‍ സ്ത്രീകളെ നിയമിക്കുക.
ډ സഭയുടെ എല്ലാ കമ്മീഷനുകളിലും തുല്യതയുടെയും പങ്കാളിത്തത്തിന്‍റെയുമായ കാഴ്ചപ്പാടു വളര്‍ത്തുകയും ലിംഗപദവി തുല്യതയുള്ള സഭയും സമൂഹവും രൂപപ്പെടുത്തുന്നതിനാവശ്യമായ നെറ്റ് വര്‍ക്കിംഗ് നടത്തുകയും ചെയ്യുക.
ډ സഭാസമിതികളിലെല്ലാം സി.ബി.സി.ഐ യുടെ നിര്‍ദേശമനുസരിച്ചുള്ള നീതിയുക്തമായ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുക.
ډ സഭാസമിതികളിലും കൗണ്‍സിലുകളിലും ട്രൈബ്യുണുകളിലും യോഗ്യരായ സന്ന്യാസിനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് അവരുടെ സ്ഥാനവും പങ്കാളിത്തവും മെച്ചപ്പെടുത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
ډ സഭാജീവിതത്തില്‍ സ്ത്രീകളുടെ സ്ഥാനത്തെയും മെച്ചപ്പെട്ട പങ്കാളിത്തത്തെയും കുറിച്ചുള്ള ബോധവത്കരണ സെമിനാറുകള്‍ ഇടവക വാര്‍ഡുകള്‍ മുതല്‍ മേല്‍ത്തട്ടുവരെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി തുടര്‍ച്ചയായി നടത്തുക.
ډ സ്ത്രീകളുടെ ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനവിഷയങ്ങളില്‍ കെ.സി.ബി.സി വനിതാകമ്മീഷനുമായി ആലോചന നടത്തുക.
ډ സഭയുടെ സംവിധാനങ്ങള്‍, ഘടനകള്‍, പ്രക്രിയകള്‍, ക്രമങ്ങള്‍, നയപരിപാടികള്‍ എന്നിവയില്‍ ലിംഗപദവി മുഖ്യധാരാവത്കരണം (gender mainstreaming) എത്രത്തോളം നടന്നിട്ടുണ്ടെന്ന് പരിശോധിക്കാന്‍ gender audit ഉം സ്ഥാപനവിശകലനവും (institution analysis) നടത്തുക.
ډ എല്ലാ സംഘടനകളിലും ഉന്നതതസ്തികകളില്‍ (പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍) കഴിയുന്നിടത്തോളം സ്ത്രീകളും പുരുഷന്‍മാരും മാറിമാറി വരുന്നതിനെ പ്രോത്സാഹിപ്പിക്കണം.

9.6 പൊതു ജീവിതത്തില്‍ / സംസ്ഥാന രാഷ്ട്രീയ സംവിധാനങ്ങളില്‍ വനിതാപങ്കാളിത്തം
ډ ബോധവത്കരണ ക്ലാസ്സുകളും അനുയോജ്യമായ പരിശീലനങ്ങളും വഴി സ്ത്രീകളുടെ നേതൃത്വഗുണങ്ങള്‍ വികസിപ്പിക്കുകയും രാഷ്ട്രീയസംവിധാനങ്ങളില്‍ സ്ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

9.7 ആദ്ധ്യാത്മികം
ډ സ്ത്രീത്വത്തിന്‍റെ ഗുണങ്ങളെ നഷ്ടപ്പെടുത്താതെ തന്നെ അഭിലഷണീയമായ പൗരുഷഗുണങ്ങള്‍ വളര്‍ത്തിക്കൊണ്ടുള്ള ആദ്ധ്യാത്മികതയില്‍ ഉയരാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക.
ډ സ്ത്രീകളുമായുള്ള ദൈനംദിനബന്ധങ്ങളിലും ഇടപെടലുകളിലും സാമൂഹികരംഗത്തും ലിംഗപദവിനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള ആത്മീയതയില്‍ വളരാന്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുക.
ډ പൗരുഷത്വത്തിന്‍റെ വികലമായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുക.
ډ സ്ത്രീയുടെയും പുരുഷന്‍റെയും അന്തസ്സും ലിംഗപദവി തുല്യതയും പങ്കാളിത്തവും പ്രോത്സാഹിപ്പിച്ചുകൊണ്ട് ആത്മീയത വളര്‍ത്തുക.
ډ കുര്‍ബ്ബാനയിലെ പ്രസംഗങ്ങളിലും ആരാധനക്രമങ്ങളിലും നല്കുന്ന ബൈബിള്‍ വ്യാഖ്യാനങ്ങളിലൂടെ 'ദൈവത്തിന്‍റെ രൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള' സ്ത്രീയുടെയും പുരുഷന്‍റെയും മഹനീയത എടുത്തുകാട്ടുക.
ډ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിക്കാട്ടുന്ന ഉത്തമസ്ത്രീമാതൃകകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും തിരുവെഴുത്തിലെ വിമോചനാത്മകഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ടും മതബോധനം നടത്തുക.
ډ കുടുംബങ്ങളിലും ക്രിസ്തീയസമൂഹങ്ങളിലുമുള്ള പ്രാര്‍ത്ഥനയിലും ആരാധനക്രമങ്ങളിലും ലിംഗപദവിസംവേദനക്ഷമതയും (gender sensitivity) സഹകാരിത്വവും പ്രതിഫലിക്കുന്ന ഭാഷയും മനോഭാവവും പുലര്‍ത്തുക.

9.8 സെമിനാരി വിദ്യാര്‍ത്ഥികളുടെയും സന്ന്യാസാര്‍ത്ഥിനികളുടെയും പരിശീലനം
ډ ലിംഗപദവിസംവേദനക്ഷമത (gender sensitivity) നല്കുന്ന കോഴ്സുകള്‍ പാഠ്യപദ്ധതിയിലെ വിഷയമായി ഉള്‍പ്പെടുത്തുക.
ډ സ്ത്രീകള്‍ ആത്മീയോപദേഷ്ടാക്കളാകുന്നത് (spiritual directors) പ്രോത്സാഹിപ്പിക്കുക.
ډ പരിശീലന കോഴ്സുകളിലെല്ലാം സ്ത്രീകളുടെ അന്തസ്സിനെ തുല്യമായി ആദരിക്കുന്ന ഭാഷ ഉപയോഗിക്കുക.
ډ സഭയില്‍ തുല്യപങ്കാളിത്തവും ലിംഗപദവിനീതിയും വളര്‍ത്തുന്ന രീതിയില്‍ ദൈവശാസ്ത്ര-വേദപുസ്തക-കാനോനിക പഠനങ്ങള്‍ നല്കുക.
ډ യോഗ്യരായ അല്മായര്‍ക്കും സ്ത്രീകള്‍ക്കും സന്ന്യാസിനികള്‍ക്കും ദൈവശാസ്ത്ര-വേദപുസ്തക-കാനോനിക പഠനങ്ങള്‍ക്കായി സ്കോളര്‍ഷിപ്പുകളും പാര്‍ട്ട്ടൈം കോഴ്സുകളും ഏര്‍പ്പെടുത്തുക.
ډ ദൈവശാസ്ത്രപരിശീലനം നേടിയിട്ടുള്ള സ്ത്രീകള്‍ക്ക് അജപാലനശുശ്രൂഷകരായും ഗവേഷകരായും വിശ്വാസപരിശീലകരായും ദൈവശാസ്ത്രാദ്ധ്യാപകരായും ആത്മീയോപദേഷ്ടാക്കളായും സേവനം ചെയ്യാനുള്ള അവസരങ്ങള്‍ നല്കുക.
ډ സ്ത്രീകള്‍ ചെയ്യുന്ന പ്രേഷിത, അജപാലന ശുശ്രൂഷകളെ ഉദാ: കാറ്റക്കിസ്റ്റുകള്‍, ലക്റ്റര്‍മാര്‍, ക്രിസ്തീയ കൂട്ടായ്മകളുടെ ആനിമേറ്റര്‍മാര്‍, കൗണ്‍സിലേഴ്സ്, ലിറ്റര്‍ജിസ്റ്റുകള്‍, സാമൂഹികപ്രവര്‍ത്തകര്‍ മുതലായവയെ അംഗീകരിക്കുകയും അവയെ ശുശ്രൂഷകളായി (ministries) പ്രഖ്യാപിക്കുകയും ചെയ്യുക.
ډ പുരാതന ബൈബിള്‍ ഭാഷയില്‍ പ്രാവീണ്യവും ലിംഗപദവി കാഴ്ചപ്പാടും പാണ്ഡിത്യവുമുള്ള വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക.
ډ പ്രസിദ്ധീകരണങ്ങളുടെയും കുര്‍ബ്ബാനക്കിടയിലുള്ള പ്രസംഗങ്ങളുടെയും ഉള്ളടക്കം ലിംഗപദവിസംവേദനക്ഷമത (gender sensitivity) ഉള്ളതായിരിക്കണം.

9.9 ആരോഗ്യം
ډ സ്ത്രീകളുടെ ആരോഗ്യത്തെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക. ഉദാ: പോഷകാഹാരം, ശുചിത്വം, ശിശുമരണനിരക്ക് (IMR), മാതൃമരണനിരക്ക് (MMR), ഹോളിസ്റ്റിക്ക് ഹെല്‍ത്ത്, മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള വൈകല്യങ്ങള്‍.
ډ ഗാര്‍ഹികപീഡനത്തിനിരയാകുന്ന സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും ശാരീരിക-മാനസിക ആരോഗ്യാവസ്ഥയെക്കുറിച്ചും പീഡകരുടെ മാനസികാവസ്ഥയെക്കുറിച്ചും ബോധവത്കരണം നടത്തുക.
ډ സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ട് സി.ബി.സി.ഐ. ആരോഗ്യനയം, എച്ച്.ഐ.വി. / എയ്ഡ്സ് നയം എന്നിവ നടപ്പിലാക്കുക.
ډ എല്ലാ സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റികളിലും സഭ നടത്തുന്ന വിദ്യാഭ്യാസ - ആരോഗ്യസ്ഥാപനങ്ങളിലും ആരോഗ്യ സംബന്ധമായ അവബോധം വളര്‍ത്തുക.
ډ പള്ളികളിലും പള്ളിവക സ്ഥാപനങ്ങളിലും പരിസരങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് അവ സ്ത്രീസൗഹൃദവും ശിശുസൗഹൃദവും ആക്കുക. ഉദാ: കുടിവെള്ളം, ടോയ്ലറ്റ്, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള സ്വകാര്യ ഇടം, റാംപ് മുതലായവ.
ډ സഭയുടെ ആരോഗ്യ-വിദ്യാഭ്യാസ സാമൂഹികസ്ഥാപനങ്ങളില്‍ gender budgeting ഏര്‍പ്പെടുത്തുക.
ډ പെണ്‍ഭ്രൂണഹത്യയെ പ്രതിരോധിക്കുക.
ډ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യസംരക്ഷണത്തിന് കുടുംബങ്ങളില്‍ പ്രാധാന്യം നല്‍കേണ്ടതാണെന്ന ആശയം വളര്‍ത്തുക.
ډ സ്ത്രീകളിലും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളിലും കാണുന്ന വിളര്‍ച്ചയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനും അവരുടെ ജീവിതകാലചക്രത്തിലെ എല്ലാ ഘട്ടത്തിലും പോഷകാഹാരം ലഭ്യമാക്കുന്നതിനും ഉറപ്പുവരുത്തുക.
ډ സഭ നടത്തുന്ന അനാഥാലയങ്ങളിലെ കുട്ടികളെ ദത്തുനല്കുന്നതിനും തുടര്‍ന്നുള്ള വളര്‍ച്ചയെ ശ്രദ്ധിക്കുന്നതിനും (foster care) പ്രോത്സാഹിപ്പിക്കുക.
ډ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ശാരീരികവും മാനസികവും ആത്മീയവുമായ പരിചരണം നല്കുക.
ډ സഭ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും മാതാവിനും പിതാവിനും പ്രസവകാല അവധി പ്രോത്സാഹിപ്പിക്കുക.

9.10 പരിസ്ഥിതി
ډ പരിസ്ഥിതി ഘടകങ്ങള്‍ സ്ത്രീകളുടെ ഉപജീവനത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി ബോധവത്കരണം നടത്തുക. ഇതു പ്രാദേശിക സന്നദ്ധസംഘടനകളുമായി നെറ്റ് വര്‍ക്ക് ചെയ്തുകൊണ്ട് സഭാസ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചെയ്യേണ്ടതാണ്.
ډ പരിസ്ഥിതിസംരക്ഷണത്തിലും പരിസ്ഥിതിമലിനീകരണം തടയുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.
ډ ഭൂരിഭാഗം ഗ്രാമീണസ്ത്രീകളും ഇന്ധനത്തിനായി വിറക്, ചാണകം, പുല്ല്, വൈക്കോല്‍ എന്നീ പ്രാദേശികമായി ലഭ്യമാകുന്ന വാണിജ്യേതര ഊര്‍ജ്ജസ്രോതസ്സുകളെ ആശ്രയിക്കുന്നതിനാല്‍ ഇത് എത്രയും പ്രാധനപ്പെട്ട കാര്യമാണ്.
ډ മേല്‍പറഞ്ഞ ഊര്‍ജ്ജസ്രോതസ്സുകളെ കാര്യക്ഷമമായും പരിസ്ഥിതിസൗഹൃദപരമായും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ സംബന്ധിക്കുന്ന പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ നയം ലക്ഷ്യമിടുന്നു.

9.11 ശാസ്ത്രവും സാങ്കേതികവിദ്യയും
ډ ശാസ്ത്ര-സാങ്കേതികവിദ്യയില്‍ ഉപരിപഠനം നടത്തുന്നതിന് പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള വികസനപദ്ധതികളില്‍ സ്ത്രീകളെ പൂര്‍ണ്ണമായി പങ്കുകാരാക്കുകയും ചെയ്യുക.
ډ വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ തുടങ്ങിയവ സ്ത്രീകള്‍ക്കു പ്രത്യേക കഴിവുകളുള്ള തലങ്ങളില്‍ അവള്‍ക്കു വിദഗ്ധപരിശീലനം നല്കുക.
ډ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യുക.
ډ സ്ത്രീകളുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിക്കുക. അവര്‍ക്കു ആവശ്യമായ സാങ്കേതിക, ഭരണപര, വിപണനസഹായങ്ങള്‍ നല്കുകയും ചെയ്യണം. ഇത്തരം ആവശ്യങ്ങള്‍ക്കു സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ നല്കുന്ന വായ്പകള്‍ക്ക് പുറമെ അധികചെറുകിട വായ്പകളും ലഭ്യമാക്കുക. കൂടാതെ വിഷമസ്ഥിതിയിലുള്ള സ്ത്രീകള്‍ക്ക് അധികവായ്പാ സഹായങ്ങള്‍ക്കായി സാമ്പത്തികസ്ഥാപനങ്ങളുമായി അവരെ ബന്ധപ്പെടുത്തുകയും ചെയ്യുക.
ډ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് യോജിച്ചതും അവരുടെ തൊഴിലിലെ ക്ലേശവും വിരസതയും കഠിനാദ്ധ്വാനവും ലഘൂകരിക്കുന്നതിന് അനുയോജ്യവുമായ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പ്രത്യേകം പരിശ്രമിക്കുക.
ډ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ജാഗ്രതപുലര്‍ത്തുകയും അതിനെ തടയുകയും ചെയ്യുക. ഉദാ: പെണ്‍ഭ്രൂണഹത്യ, സൈബര്‍ ക്രൈം.
ډ സഭയുടെ സ്ഥാപനസൗകര്യങ്ങളുപയോഗിച്ച് (ഉദാ: എന്‍ജിനീയറിംഗ് കോളേജുകള്‍, പോളിടെക്നിക്ക്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്‍റര്‍) സ്ത്രീകള്‍ക്കു സാങ്കേതികവിദ്യയില്‍ പരിശീലനം നല്കുന്നതിനുള്ള ഹ്രസ്വകാലകോഴ്സുകള്‍ നടത്തുക.

9.12 സാമ്പത്തികസ്വാതന്ത്ര്യം
ډ സഭാസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് ന്യായമായ വേതനവും സമര്‍പ്പിതര്‍ക്ക് ന്യായമായ അലവന്‍സും നല്കുക.
ډ തുല്യജോലിക്കു തുല്യവേതനം, ഭൂസ്വത്തിനും വസ്തുവകകള്‍ക്കും സ്ത്രീകള്‍ക്കു തുല്യഅവകാശം എന്നീ ആശയങ്ങള്‍ക്കു പിന്തുണ നല്കുക.
ډ വിദഗ്ധജോലികള്‍ ഏറ്റെടുക്കുന്നതനാവശ്യമായ വൈദഗ്ധ്യാധിഷ്ഠിതമായ പരിശീലനം നല്കുക. വരുമാനദായകമായ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുക (ഉദാ. സ്വയം സഹായഗ്രൂപ്പുകളിലൂടെ). കൂടാതെ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കാലിക അറിവ് നല്കുക.
ډ വൈധവ്യത്തിലും വാര്‍ദ്ധക്യത്തിലും അന്തസ്സോടെ ജീവിക്കാനാവുംവിധം കുടുംബസ്വത്തില്‍ ന്യായമായ ഭാഗം സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കുന്നുവെന്നുറപ്പുവരുത്തുക.
ډ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സ്ത്രീസൗഹൃദസംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് ശ്രദ്ധിക്കുക.
ډ സ്ത്രീകള്‍ക്കുവേണ്ടി ലഘുനിക്ഷേപപദ്ധതികള്‍ സംഘടിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.
ډ ആസ്തികളുടെ മേലുള്ള കൂട്ടുടമസ്ഥത, യോജിച്ചുള്ള തീരുമാനങ്ങളെടുക്കല്‍, വരുമാനത്തിന്‍മേലുള്ള തുല്യപ്രാപ്യതയും, നിയന്ത്രണവും, കുടുംബചുമതകളിലെ കൂട്ടുത്തരവാദിത്വം എന്നിവയെക്കുറിച്ചു ദമ്പതികളെ ബോധവത്കരിക്കുക.

9.13 വിഷമസാഹചര്യങ്ങളിലുള്ള സ്ത്രീകള്‍
ډ സ്ത്രീകളുടെ വിഷമസാഹചര്യങ്ങള്‍ തിരിച്ചറിയുകയും അവ നിലനില്ക്കുന്നുവെന്ന വസ്തുത അംഗീകരിക്കുകയും ചെയ്യുക.
ډ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെയും പ്രോഗ്രാമുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്കുകയും കാലാകാലങ്ങളില്‍ അവ പുതുക്കുകയും ചെയ്യുക.
ډ വിഷമസാഹചര്യങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്കായി ഹ്രസ്വകാലഭവനങ്ങളും പുനരധിവാസകേന്ദ്രങ്ങളും നിര്‍മ്മിക്കുക.
ډ ദൗത്യങ്ങളുടെ ബാഹുല്യം മൂല്യം സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സംഘര്‍ഷങ്ങളെ ഫലപ്രദമായി നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിനും മദ്ധ്യസ്ഥത വഹിക്കുന്നതിനും (mediation skill training) പരിശീലനം വിവിധതലങ്ങളില്‍ അവര്‍ക്കു നല്കുക.
ډ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലൈംഗികപീഡനരഹിതമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ പരിശ്രമിക്കുക.
ډ സ്ത്രീകള്‍ക്കെതിരെയുള്ള അനീതികളെ നേരിടുന്നതിനും വിഷമസാഹചര്യങ്ങളില്‍ പെട്ട സ്ത്രീകളെ സഹായിക്കുന്നതിനുമായി കാനോനിക നിയമങ്ങളിലും നീതിന്യായവിഷയങ്ങളിലും വൈദഗ്ധ്യം നേടാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
ډ ഗാര്‍ഹികപീഡനം നടത്തുന്നവര്‍, അവിഹിതബന്ധങ്ങളിലേര്‍പെടുന്നവര്‍, മദ്യപന്മാര്‍ എന്നിവരെ സഭാസമിതികളില്‍ നിന്നും അവയുടെ അധികാരസ്ഥാനങ്ങളില്‍ നിന്നും മാറ്റുക. വിദഗ്ധരായ കൗണ്‍സിലേഴ്സിന്‍റെ സഹായം ഏര്‍പ്പെടുത്തുകയും ചെയ്യുക.
ډ ലൈംഗികപീഡനങ്ങളും ചൂഷണങ്ങളും തടയുന്നതിനു ലൈംഗിക അച്ചടക്കത്തിന് ആവശ്യമായ പരിശീലനവും കൗണ്‍സലിങ്ങും നല്കുക.

9.14 പെണ്‍കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍
ډ കുടുംബത്തിനകത്തും പുറത്തും പെണ്‍കുട്ടികളോടുള്ള പെരുമാറ്റത്തില്‍ വിവേചനം ഇല്ലാതാക്കുകയും അവരെക്കുറിച്ചുള്ള പോസിറ്റീവായ പ്രതിഛായ പ്രചരിപ്പിക്കുകയും അവരില്‍ ആത്മാഭിമാനം വളര്‍ത്തുന്ന ശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ډ ഗവണ്‍മെന്‍റിന്‍റെ പ്രൊജക്ടുകളെ പ്രസിദ്ധപ്പെടുത്തുകയും സഭയുടെ കീഴിലുള്ള ഡിസ്പെന്‍സറികളിലും ഹെല്‍ത്ത് സെന്‍ററുകളിലും ആശുപത്രികളിലും സാമൂഹിക-വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രസംഗങ്ങള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ വഴി പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുകയും ചെയ്യുക.

9.15 സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം
ډ 'ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ' ത്തിലെ (protection of Women Against Domestic Violence Act 2005) വ്യവസ്ഥകള്‍ നന്നായി പഠിക്കുകയും ഗാര്‍ഹികപീഡനം, ലൈംഗികപീഡനം, ചൂഷണം എന്നിവയ്ക്കെതിരെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന ഒരു നയം രൂപീകരിക്കുകയും ചെയ്യുക.
ډ കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സഭാസ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങളെ നേരിടുന്നതിന് സംവിധാനങ്ങളുണ്ടാക്കുക.
ډ സഭാപ്രബോധനങ്ങള്‍, ഇടയലേഖനങ്ങള്‍, കുര്‍ബ്ബാനയിലെ പ്രസംഗങ്ങള്‍ ഇവയിലൂടെ ഗാര്‍ഹികപീഡനങ്ങളെയും ബാലചൂഷണങ്ങളെയും അപലപിക്കുക.
ډ അക്രമരഹിതമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപറ്റി ആണ്‍കുട്ടികളെയും പുരുഷന്മാരെയും പഠിപ്പിക്കുക.
ډ 2005 -ലെ ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം നടപ്പാക്കുന്ന വിവിധ സംവിധാനങ്ങളും വ്യക്തികളുമായി നെറ്റ് വര്‍ക്ക് ചെയ്യുക.
ډ സഭാസ്ഥാപനങ്ങളില്‍ ജാഗ്രതാസമിതികളും പരാതികേട്ട് പരിഹാരം നല്കുന്നതിനുള്ള സെല്ലുകളും സ്ഥാപിക്കുകയും ഗ്രാമപഞ്ചായത്തുകളില്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമിതികളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുക.
ډ പൗരുഷത്തിന്‍റെ ലക്ഷണമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന കോപം, അക്രമസ്വഭാവം മുതലായ പൊതുസങ്കല്പങ്ങളെ വെല്ലുവിളിക്കുകയും തിരുത്തുകയും ചെയ്യുക.
ډ സ്ത്രീപുരുഷ അസമത്വം നിലനില്ക്കുന്ന സമൂഹത്തില്‍ ഒത്തുതീര്‍പ്പുകളിലെത്തിച്ചേരുന്നത് പലപ്പോഴും സ്ത്രീകള്‍ക്ക് നീതി നിഷേധിച്ചുകൊണ്ടായിരിക്കും. അതുകൊണ്ട് ഇതിനെതിരെ ഔദ്യോഗിക/അനൗദ്യോഗിക പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തുന്നു എന്നുറപ്പുവരുത്തുക.

9.16 പെണ്‍വാണിഭവും ലൈംഗികചൂഷണവും
ډ കുടിയേറ്റത്തൊഴിലാളികളുടെയും വീട്ടുവേലക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സംഘടിതമായി പ്രവര്‍ത്തിക്കുക, പെണ്‍വാണിഭത്തിനെതിരായി പൊരുതുക.
ډ സ്വന്തം കുടുംബാംഗങ്ങളുടെ ലൈംഗികചൂഷണത്തിന് വിധേയരാകുന്ന കുട്ടികളുടെയും സ്ത്രീകളുടെയും മറ്റുതരത്തിലുള്ള ലൈംഗികപീഡനങ്ങള്‍ കുടുംബത്തിനകത്ത് അനുഭവിക്കുന്ന സ്ത്രീകളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുക.
ډ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികപീഡനം, പെണ്‍വാണിഭം ഇവ തടയുന്നതിനായി ബോധവത്കരണം നടത്തുക.
ډ യുവജനസംഘടനകളുടെയും മറ്റു ഗവണ്‍മെന്‍റിതരസംഘടനകളുടെയും സഹായത്തോടെ പെണ്‍വാണിഭത്തിന്‍റെ സ്രോതസ്സുകള്‍, പതിവുസ്ഥലങ്ങള്‍, അസ്വസ്ഥമേഖലകള്‍ എന്നിവ കണ്ടെത്തി പ്രതിരോധം, വീണ്ടെടുക്കല്‍, പുനരധിവസിപ്പിക്കല്‍ ഇവയിലൂടെ പെണ്‍വാണിഭത്തെ ചെറുക്കുക.

9.17 വിവാഹവും കുടുംബവും
ډ മാതൃപിതൃദൗത്യം കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനുള്ള പരിശീലനം വിവാഹ ഒരുക്ക സെമിനാറുകളും കുടുംബബോധന പ്രോഗ്രാമുകളും വഴി ദമ്പതികള്‍ക്കു നല്കുക. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള സാംസ്കാരിക വിവേചനവും ലിംഗപദവിവാര്‍പ്പുമാതൃകകളും മാറ്റിയെടുക്കുന്നതിന് സഹായിക്കുന്ന രീതിയിലായിരിക്കണം പരിശീലനം നല്കുന്നത്.
ډ ഉത്തരവാദിത്വമുള്ള മകനും ഭര്‍ത്താവും പിതാവുമാകാന്‍ ആണ്‍കുട്ടികളെയും പുരുഷന്മാരെയും പഠിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുക. വിശുദ്ധ ഔസേപ്പ് പിതാവിനെ അവര്‍ മാതൃകയാക്കണം.
ډ കുടുംബകേന്ദ്രീകൃതമായുള്ള കത്തോലിക്കാ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക.
ډ കാനോനികനിയമമനുസരിച്ച് വിവാഹബന്ധം അസാധുവാക്കുന്നതിനുള്ള പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരുന്ന സ്ത്രീകള്‍ക്ക് വൈകാരികവും നിയമപരവുമായ സഹായം നല്കുക.
ډ ജോലിക്കായി മറുനാടുകളില്‍ പോകേണ്ടിവരുന്നവരുടെ കുട്ടികളുടെയും ജീവിതപങ്കാളികളുടെയും ക്ഷേമത്തില്‍ ശ്രദ്ധിക്കുക.
ډ കുടുംബജീവിതചക്രത്തിന്‍റെ വിവിധഘട്ടങ്ങളിലുള്ള ദമ്പതികള്‍ക്കായി വിവാഹാനന്തര കൗണ്‍സലിംഗ് സഹായം നല്കുക.
ډ പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും ലൈംഗിക ധാര്‍മ്മികതയെക്കുറിച്ച് ബോധവത്കരണം നല്കുക.

9.18 സാമൂഹികാവബോധം
ډ പോസിറ്റീവായ സാമൂഹികസാമ്പത്തിക നയങ്ങള്‍ വഴി സ്ത്രീകള്‍ക്ക് അവരുടെ സാധ്യതകള്‍ പൂര്‍ണ്ണമായും സാക്ഷാത്കരിക്കുന്നതിനുതകുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക.
ډ മാര്‍ച്ച് 8 അന്തര്‍ദേശീയ വനിതാദിനമായും സെപ്തംബര്‍ 8 പെണ്‍കുട്ടികളുടെ ദിനമായും നവംബര്‍ 25 അക്രമവിരുദ്ധദിനമായും ആചരിച്ചുകൊണ്ട് ലിംഗപദവിബോധത്തെ പ്രോത്സാഹിപ്പിക്കുക.
ډ സ്ത്രീകളുടെയും പുരുഷന്മാരുടെയും സജീവമായ പങ്കാളിത്തവും ഭാഗഭാഗിത്വവും വഴി വിവേചനാപരമായ സമൂഹത്തിലെ മനോഭാവങ്ങളും സമുദായങ്ങളിലെ നടപടികളും മാറ്റുക.
ډ വികസനപ്രക്രിയയില്‍ ലിംഗപദവികാഴ്ചപ്പാട് (perspective) മുഖ്യധാരാവത്കരിക്കുക.
ډ വീട്ടുഭരണം, തൊഴില്‍, പരിചരണം എന്നീ സ്ത്രീകളുടെ ബഹുമുഖങ്ങളായ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ആവശ്യമായ സാമൂഹികഘടനകള്‍ പ്രോത്സാഹിപ്പിച്ച് വര്‍ദ്ധിപ്പിക്കുക.
ډ ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിക്കുന്ന സാംസ്കാരിക സാമ്പത്തിക ഘടകങ്ങള്‍ അപഗ്രഥിച്ച് വേണ്ടതുചെയ്യുക. ജീവിതചക്രത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ജീവനെ പിന്തുണയ്ക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിച്ച് വളര്‍ത്തുക.
ډ വിവാഹം, മനസ്സമ്മതം, മാമ്മോദീസ, പ്രഥമദിവ്യകാരുണ്യസ്വീകരണം തുടങ്ങിയ അവസരങ്ങളിലെ ധൂര്‍ത്ത് (അമിതവ്യയം), ഗാര്‍ഹികപീഡനങ്ങള്‍, സ്ത്രീധനം എന്നീ വിഷയങ്ങള്‍ കുടുംബയൂണിറ്റുകളില്‍ ചര്‍ച്ച ചെയ്യണം.
ډ വിവാഹം അസാധുവാക്കല്‍, വേര്‍പെടുത്തല്‍ തുടങ്ങിയ വേദനാജനകമായ പ്രക്രിയകളിലൂടെ കടന്നുപോകേണ്ടിവരുന്ന സ്ത്രീകള്‍ക്ക് വൈകാരികവും നിയമപരവുമായുള്ള സഹായം നല്കുക.

9.19 ആദിവാസികളും ദളിതരുമായ സ്ത്രീകള്‍
ډ ദളിതരും ആദിവാസികളും അവശവിഭാഗങ്ങളില്‍ പെട്ടവരുമായ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, അവര്‍ക്കു വിദ്യാഭ്യാസവും സഭാസ്ഥാപനങ്ങളില്‍ തൊഴിലവസരവും നല്കുക.
ډ സ്ത്രീകള്‍ക്കായി റിസോഴ്സ് സെന്‍ററുകള്‍ തുടങ്ങുക, ആദിവാസി സ്ത്രീകളുടെയും പങ്കാളിത്തത്തോടെ വേണം സ്ത്രീകളുടെ വികസനപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍.
ډ ആദിവാസി സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വികസനപ്രോഗ്രാമുകളുടെ ആസൂത്രണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശകമാകാന്‍ ഉതകുന്ന ഗവേഷണകേന്ദ്രങ്ങള്‍ തുടങ്ങുക. ട്രൈബല്‍ കസ്റ്റമറി നിയമങ്ങളുടെയും അവകാശങ്ങളുടെയും പഠനങ്ങള്‍ പുനഃപരിശോധിക്കുകയും ദേശീയ മനുഷ്യാവകാശരേഖകളോട് അതിനെ ഉള്‍ച്ചേര്‍ക്കുകയും വേണം.
ډ സാമൂഹികനീതി നടപ്പാക്കുന്നതിനും സ്ത്രീകളുടെ അന്തസ്സുവര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മുന്നേറ്റത്തില്‍ പങ്കുചേരുന്നതിനായി ആദിവാസി സ്ത്രീകളെ സജ്ജരാക്കുകയും അവരുടെ നേതൃശ്യംഖല സൃഷ്ടിക്കുകയും ചെയ്യുക.
ډ ആദിവാസികളുടെ വികസനത്തിനായും സ്ത്രീകളുടെ കാര്യങ്ങള്‍ക്കായും പ്രത്യേകപദ്ധതികള്‍ തയ്യാറാക്കുക. അവിവാഹിതരായ അമ്മമാരുടെ കാര്യത്തില്‍ സവിശേഷശ്രദ്ധ ഉണ്ടാകണം.
ډ ദളിതര്‍ക്കും അവശര്‍ക്കുമായുള്ള സര്‍ക്കാരിന്‍റെയും അല്ലാതുള്ളവരുടെതുമായ പദ്ധതികളെപ്പറ്റിയുള്ള അറിവുകള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും വേണം.
ډ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായി നെറ്റ് വര്‍ക്ക് ചെയ്തുകൊണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍പരിശീലനത്തിനും നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും ഊന്നല്‍ നല്കുക.
ډ ദളിത് സ്ത്രീകള്‍ക്കായുള്ള ഒരു സമഗ്രവികസനപദ്ധതി സഭയ്ക്കുണ്ടാകണം. സോഷ്യല്‍ സര്‍വ്വീസ് സെന്‍ററുകളില്‍ ഒരു പ്രത്യേകഫണ്ടു മാറ്റിവെച്ചുകൊണ്ട് അവരുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി പരിശ്രമിക്കണം.
ډ സാമൂഹികനീതിക്കും സ്ത്രീകളുടെ അന്തസ്സിനും വേണ്ടി പോരാടാന്‍ ഗിരിവര്‍ഗ വനിതാനേതാക്കളെ സൃഷ്ടിക്കണം.

9.20 സ്ത്രീകള്‍ സമാധാനത്തിന്
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സമാപനത്തില്‍ കൗണ്‍സില്‍ പിതാക്കന്മാര്‍ സ്ത്രീകളോട് ഇപ്രകാരം ആവശ്യപ്പെട്ടു: "സ്ത്രീകളേ, നിങ്ങള്‍ ലോകസമാധാനം സംരക്ഷിക്കണം. ക്രൈസ്തവരും അക്രൈസ്തവരുമായി ലോകമെങ്ങുമുള്ള സ്ത്രീകളേ, ചരിത്രത്തിന്‍റെ നിര്‍ണ്ണായകമായ ഈ നിമിഷത്തില്‍ ജീവന്‍ നിങ്ങള്‍ക്കാണ് ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ലോകസമാധാനം രക്ഷിക്കുക നിങ്ങളുടെ കടമയാണ്". സമാധാനമില്ലാതെ വികസനം അസാധ്യമാണെന്നും സ്ത്രീകളെ കൂടാതെ സമാധാനമോ വികസനമോ ഉണ്ടാവുകയില്ലെന്നും സഭ വിശ്വസിക്കുന്നു. കുടുംബങ്ങളും സമൂഹങ്ങളും വികസിക്കാനും ആര്‍ത്തുവളരാനും അടിസ്ഥാനപരമായിരിക്കുന്ന സമാധാനവും അനുരഞ്ജനവും സംഭവിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനന്യമായ കഴിവുണ്ടെന്ന് സഭ അംഗീകരിക്കുന്നു. സംഘര്‍ഷപരിഹാരത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് താഴെ പറയുന്ന രീതികളില്‍ അംഗീകരിക്കപ്പെടുകയും താങ്ങപ്പെടുകയും ചെയ്യും:
ډ യുഎന്‍ സെക്യൂരിട്ടി കണ്‍സിലിന്‍റെ പ്രമേയം 1325- തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം, സമാധാനസ്ഥാപനപ്രക്രിയകളില്‍ സ്ത്രീകളുടെ ഉള്‍ച്ചേരല്‍ എന്നിവ വളര്‍ത്തുകയും മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുകയും ചെയ്തുകൊണ്ട്.
ډ സഭാപരമായ സമിതികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയെ സമാധാനത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും സംസ്കാരം വളര്‍ത്താന്‍ വേണ്ടി സജ്ജമാക്കിക്കൊണ്ട്.
ډ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ സംഘര്‍ഷ പരിഹാരത്തിന്‍റെയും മധ്യസ്ഥതാവൈദഗ്ധ്യത്തിന്‍റെയും അക്രമരഹിതമായ മാര്‍ഗങ്ങള്‍ വളര്‍ത്തിക്കൊണ്ട്.
ډ കുടുംബത്തിലും അയല്‍പക്കങ്ങളിലും കൂടുതല്‍ വലിയ സമൂഹങ്ങളിലും ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ സമാധാന സ്ഥാപകരാകാന്‍ സ്ത്രീകള്‍ക്കുള്ള ജന്മസിദ്ധമായ കഴിവുകളും വൈദ്ഗധ്യവും വികസിപ്പിച്ചുകൊണ്ട്.
ډ ഒക്ടോബര്‍ 2-ാം തീയതി സമാധാന ദിവസമായി (അഹിംസാ ദിനമായി) ആചരിച്ചുകൊണ്ട്.
ډ സഭ നടത്തുന്ന വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും സമാധാന സമിതികള്‍ സ്ഥാപിച്ചുകൊണ്ട്.
ډ സമാധാന വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും അതിനായി അവര്‍ക്ക് സാമ്പത്തിക സഹായം നല്കുകയും ചെയ്തുകൊണ്ട്.

9.21 ഗവേഷണം, വിവരശേഖരണം, വിവരങ്ങളുടെ പ്രചരണം
ډ സ്ത്രീകളെ സംബന്ധിച്ചുള്ള പഠനങ്ങളുടെയും അവരുടെ ആത്മീയതയുടെയും വിവരങ്ങളടങ്ങുന്ന വെബ്സൈറ്റുകള്‍ ഉണ്ടാക്കുക.
ډ സ്ത്രീകളെക്കുറിച്ചുള്ള പഠന-ഗവേഷണങ്ങള്‍ക്കായി റീജനല്‍ സെന്‍ററുകള്‍ തുടങ്ങുക.
ډ ഗവേഷണങ്ങള്‍ നടത്തുകയും ഡോക്കുമെന്‍റേഷന്‍ സെന്‍ററുകള്‍ ആരംഭിക്കുകയും ചെയ്യുക.
ډ സ്ത്രീകളുടെ വികസനത്തിനായുള്ള പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്യുന്നതില്‍ ആദിവാസിസ്ത്രീകളെയും ഉള്‍പ്പെടുത്തിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന വിഭവശേഷികേന്ദ്രങ്ങള്‍ (Resource centre) തുറക്കുക.
ډ ലിംഗപദവി, ഗാര്‍ഹികപീഡനം എന്നീ വിഷയങ്ങളെക്കുറിച്ച് ഇടയലേഖനങ്ങളിറക്കുക, മെത്രാന്മാരുടെ അംഗീകാരത്തോടെയുള്ള ലഘുലേഖകള്‍ കുടുംബയൂണിറ്റുകളില്‍ വിതരണം ചെയ്ത് ചര്‍ച്ചയ്ക്കെടുക്കുകയും അവിടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുക.
ډ സ്ത്രീശക്തീകരണ പ്രോഗ്രാമുകള്‍ക്കും നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനും ജനപിന്തുണ നേടുക.
ډ കെ.സി.ബി.സി. വനിതാകമ്മീഷന്‍റെ നേതൃത്വത്തില്‍ ലിംഗപദവിബോധവത്കരണ പഠനങ്ങള്‍ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
ډ സ്ത്രീകളെ സംബന്ധിച്ചുള്ള സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രാധാന്യം കൊടുക്കുക. അത് സ്ത്രീശക്തീകരണം സുഗമമാക്കും.
ډ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൊത്തം സാഹചര്യവിശകലനത്തിന്‍റെ ഭാഗമായി സ്ത്രീ-പുരുഷ പങ്കാളിത്ത അനുപാതത്തെ വിലയിരുത്തിക്കൊണ്ടാണ് ഓരോ പ്രോഗ്രാമും/പ്രോജക്ടും തയ്യാറാക്കിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
ډ ലിംഗപദവിനയത്തിന്‍റെ നടത്തിപ്പും നയത്തിന്‍റെയും പ്രവര്‍ത്തനപരിപാടിയുടെയും കാലാകാലങ്ങളായുള്ള അവലോകനവും സുകരമാക്കണം.

9.22 പൈലറ്റ് പ്രൊജക്ടുകള്‍
ډ ലിംഗപദവി ബോധവത്കരണത്തിനുതകുന്ന പൈലറ്റ് പ്രൊജക്ടുകള്‍ രൂപപ്പെടുത്തുകയും ഇടവകകളുടെയും രൂപതകളുടെയും ചെലവില്‍ തന്നെ സംഘടിപ്പിക്കുകയും വേണം.
ډ ഉദ്യോഗസ്ഥരും റിട്ടയര്‍ ചെയ്തവരും കഴിവും അര്‍പ്പണബോധവുമുള്ളവരുമായ കത്തോലിക്കരുടെ സേവനം ഇത്തരം പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തേണ്ടതുമാണ്.

9.23 സഭയുടെ ജെന്‍ഡര്‍ പോളിസിയും കര്‍മ്മപദ്ധതിയും നടപ്പിലാക്കാനുള്ള മാര്‍ഗങ്ങള്‍
ډ വൈദികരും അല്മായരുമായ എല്ലാ സഭാംഗങ്ങള്‍ക്കും ജെന്‍ഡര്‍ പോളിസി വിതരണം ചെയ്യുക.
ډ വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയിലൂടെയും ഇടയലേഖനങ്ങളിലൂടെയും മതപ്രഭാഷണങ്ങളിലൂടെയും പാരിഷ് കൗണ്‍സിലുകളിലെ ചര്‍ച്ചകളിലൂടെയും കുടുംബയൂണിറ്റുകള്‍, ബി.സി.സികള്‍, എസ്.എച്ച്.ജികള്‍, എസ്.എച്ച്.ജിയുടെ ഫെഡറേഷനുകള്‍ എന്നിവയിലെ ചര്‍ച്ചകളിലൂടെയും ഈ നയം എല്ലാവരിലും എത്തിക്കുക.
ډ പോളിസിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച കലണ്ടര്‍ ഇടവക, ഫെറോന, രൂപത, റീജിയന്‍ എന്നീ തലങ്ങളില്‍ പ്രസിദ്ധീകരിക്കുക.

10. നടപ്പാക്കാനുള്ള കര്‍മ്മപരിപാടികള്‍

10.1. ജെന്‍ഡര്‍ പോളിസി നടപ്പാക്കാനുള്ള കമ്മറ്റിയും സ്ഥാപനപരമായ ശക്തീകരണവും.
ډ രൂപതാതലത്തിലും ഇടവകതലത്തിലും ജെന്‍ഡര്‍ പോളിസി നടപ്പാക്കാനുള്ള കമ്മറ്റികള്‍ രൂപീകരിക്കും. എല്ലാ ഗ്രൂപ്പുകളിലുമുള്ള ലിംഗപദവി ബോധമുള്ള സ്ത്രീപുരുഷന്‍മാരെ അവയില്‍ ഉള്‍പ്പെടുത്തും. ഈ കമ്മറ്റികള്‍ തങ്ങളുടെ തലങ്ങളില്‍ ഈ ജെന്‍ഡര്‍ പോളിസി നടപ്പാക്കാന്‍ നേരിട്ട് ഉത്തരവാദിത്വം വഹിക്കുന്നവയായിരിക്കും.
ډ വിമന്‍സ് കമ്മീഷനെ ദേശീയവും റീജിയണലുമായ തലങ്ങളിലും ഇടവകതലത്തിലും ഘടനാപരമായും സാമ്പത്തികമായും ശക്തിപ്പെടുത്തുക. കമ്മറ്റികള്‍ ഇല്ലാത്തിടത്ത് അവ രൂപീകരിക്കുക.
ډ എല്ലാ ഇടവകകളിലും സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമന്‍സ് സെല്‍ രൂപീകരിക്കുക. അടിമത്തത്തിന്‍റെയും ലൈംഗിക ദുരുപയോഗത്തിന്‍റെയും എല്ലാ കേസുകളും അന്വേഷിക്കാന്‍ ഒരു ഹെല്‍പ് ലൈന്‍ അഥവാ ജാഗ്രതാ സെല്‍ സ്ഥാപിക്കുക. ഈ സെല്ലുകളില്‍ വിദഗ്ദ്ധരായ സ്ത്രീപുരുഷന്‍മാര്‍ ഉണ്ടായിരിക്കണം.

10.2 വിഭവങ്ങളുടെ കാര്യസ്ഥത
ډ പോളിസി നടപ്പാക്കുന്നതിന് സഭയുടെ വിവിധ സംഘടനകളുടെ സഹകരണം വഴി സാമ്പത്തികവും മാനുഷികവും അടിസ്ഥാന സംവിധാനപരവുമായി വേണ്ടത്ര വിഭവങ്ങള്‍ സംലഭ്യമാക്കും.
ډ ഇടവക, ഫൊറോന, രൂപത, റീജിയണല്‍ എന്നീ തലങ്ങളിലെല്ലാം സ്ത്രീസംഘടനകളുടെ ഏകോപനവും നെറ്റുവര്‍ക്കും ഉണ്ടായിരിക്കും.

11. നടപ്പാക്കല്‍ സമ്പ്രദായം

ډ ജെന്‍ഡര്‍ പോളിസിയുടെ 9-ാം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ തക്കകാലങ്ങളില്‍ പരിശോധിക്കുക. അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്കുക എന്നിവ രൂപതാതലത്തിലും ഇടവകതലത്തിലും ജെന്‍ഡര്‍ പോളിസി നടപ്പാക്കാനുള്ള കമ്മറ്റികളുടെ ഉത്തരവാദിത്വത്തിലായിരിക്കും.
ډ രൂപതാതലങ്ങളില്‍ നേടിയ പുരോഗതിയുടെ റിപ്പോര്‍ട്ടുകള്‍ റീജിണല്‍ തലത്തില്‍ പരിശോധിക്കുകയും അവയെ പ്രചോദിപ്പിക്കുകയും ചെയ്യും.

12. ഉപസംഹാരം

ക്രിസ്തുവിന്‍റെ കൂദാശയായ സഭ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിന് നിയുക്തയാണ്. ഗൗരവപൂര്‍ണ്ണമായ പല വെല്ലുവിളികളുടെയും മുമ്പില്‍ അവള്‍ അത് എന്നും നിര്‍വ്വഹിച്ചിട്ടുണ്ട്. സ്ത്രീയുടെ മഹനീയതയും ദൗത്യവും സഭയിലും സമൂഹത്തിലും എന്നത് അത്തരത്തിലുള്ള ഒരു വെല്ലുവിളിയാണ്. യേശുക്രിസ്തുവും വിശുദ്ധ പൗലോസും ഉയര്‍ത്തിക്കാണിച്ച സ്ത്രീപുരുഷതുല്യതയും പങ്കാളിത്തവുമുള്ള സജീവ ഗാര്‍ഹികസഭകളിലൂടെ മാത്രമേ തിരുസ്സഭയുടെ വളര്‍ച്ചയും ശക്തീകരണവും സാദ്ധ്യമാകൂ.
ദൈവത്തിന്‍റെ അമ്മയും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തില്‍ നമ്മുടെ ചിന്തകളെ കേന്ദ്രീകരിച്ചുകൊണ്ട് ഈ പ്രസ്താവന ഞങ്ങള്‍ ഉപസംഹരിക്കുന്നു. ദൈവത്തിന്‍റെ അമ്മയാകാനുള്ള വിളി ലഭിച്ചവളെന്ന നിലയില്‍ കൃപാവരം നിറഞ്ഞ പരിശുദ്ധ കന്യകാമറിയത്തില്‍ സ്ത്രീത്വത്തിന്‍റെ പൂര്‍ണ്ണത നാം കാണുന്നു. അവളാണ് സ്ത്രീകളുടെ വ്യക്തിത്വത്തിന്‍റെ മൂലമാതൃക, പരമകാഷ്ഠ.


തിരുക്കുടുംബത്തെ പോറ്റിപാലിച്ച്, സംരക്ഷിച്ച വിശുദ്ധ യൗസേപ്പും നമ്മുടെ അമ്മയും മാതൃകയും വഴികാട്ടിയുമായ പരിശുദ്ധകന്യകാമറിയവും നമ്മുടെ മാതൃരാജ്യമായ ഭാരതത്തില്‍ ദൈവരാജ്യം സ്ഥാപിക്കുന്ന യഥാര്‍ത്ഥ ക്രിസ്തുശിഷ്യരാകാന്‍ നമ്മെ സഹായിക്കട്ടെ.

"യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്" (ഗലാ 3:26)

gender policy of kerala catholic bishop conference Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message