x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സീറോ മലബാർ സഭാ നിയമങ്ങൾ

സഭാസ്വത്തും മെത്രാന്‍റെ അധികാരവും

Authored by : Bishop Jose Porunnedom On 29-May-2021

ഇടവകസ്വത്തുക്കള്‍ കെകാര്യം ചെയ്യുന്നതില്‍ മെത്രാന്‍റെ സ്ഥാനം പ്രധാനപ്പെട്ടതാണ്. മുന്‍ അദ്ധ്യായങ്ങളില്‍ സൂചിപ്പിച്ചതനുസരിച്ച് സിവില്‍ നിയമപ്രകാരം ഇടവകകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രൂപതകള്‍ എല്ലാം രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ്. ഇപ്രകാരം സിവില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട രൂപതയുടെ ഭാഗം എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഇടവകകളെയും നിയമം അംഗീകരിക്കുന്നത്. സാധാരണയായി രൂപതയെന്ന നയ്യാമിക വ്യക്തിയുടെ സ്വത്തുക്കള്‍ കെകാര്യം ചെയ്യുന്നതില്‍ രൂപതാ മെത്രാന് പ്രത്യേക അവകാശാധികാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അംഗീകരിക്കപ്പെടുന്ന നിയമാവലിയില്‍ ഉണ്ടായിരിക്കും. സഭാനിയമത്തിലും അപ്രകാരം പ്രത്യേക അധികാരങ്ങള്‍ കൊടുത്തിട്ടുണ്ട്. അത് സിവില്‍ നിയമവും അംഗീകരിക്കുന്നു. ആ രീതിയിലാണ് രൂപതാമെത്രാന് ഇടവകകളിലും സിവില്‍ നിയമദൃഷ്ടിയില്‍ അധികാരം കിട്ടുന്നത്.

സഭാ നിയമത്തില്‍ രൂപതയുടെ ഭാഗമാണ് ഇടവക. ഈ സഭാനിയമത്തെ സിവില്‍ നിയമം അംഗീകരിക്കുന്നതുകൊണ്ട് ഇടവകയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് മെത്രാനും നിയമങ്ങള്‍ക്ക് വിധേയമായി ഒരു പരിധി വരെ ഉത്തരവാദിയായിരിക്കും. ഇക്കാരണത്താല്‍ ഇടവകയുടെ സ്വത്തുക്കള്‍ വില്ക്കുന്നതിനും കടം എടുക്കുന്നതിനും ദാനം ചെയ്യുന്നതിനും മറ്റും രൂപതാദ്ധ്യക്ഷന്‍റെ സമ്മതം ആവശ്യമാണ്. അതിനര്‍ത്ഥം ആവശ്യമെന്ന് തോന്നിയാല്‍ സമ്മതം നിഷേധിക്കാം എന്ന് തന്നെയാണ്. അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് അതിനുള്ളത്.

മെത്രാന് അപ്രകാരമൊരു അധികാരമുണ്ടെങ്കില്‍ പള്ളിപ്പൊതുയോഗങ്ങള്‍ വെറും നാമമാത്ര കൂട്ടായ്മകളല്ലെ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. മുമ്പ് സൂചിപ്പിച്ചതുപോലെ പള്ളിപ്പൊതുയോഗങ്ങളെ വെറും കൂട്ടായ്മകളായോ പല്ലും നഖവും ഉള്ള സമിതിയോ ആക്കി മാറ്റാന്‍ അതിലെ അംഗങ്ങള്‍ക്ക് കഴിയും. അവരതിന്‍റെ പ്രവര്‍ത്തനനിയമങ്ങള്‍ പഠിക്കുകയും ധൈര്യപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുകയും വേണം. എല്ലാ കാര്യങ്ങളും വികാരിയച്ചന് വിട്ടു കൊടുത്തിട്ട് യോഗാംഗങ്ങള്‍ നിഷ്ക്രിയരായിരുന്നാല്‍ പൊതുയോഗങ്ങള്‍ വെറും കൂട്ടായ്മയായി മാറും. അവകാശങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളും പൊതുയോഗം ഏറ്റെടുക്കണം. പള്ളി പണിയണം എന്ന് തീരുമാനിച്ച് പണം കണ്ടെത്താന്‍ വികാരിയച്ചനെ ഏല്‍പ്പിച്ചാല്‍ പോരാ. അവര്‍ തന്നെ അതിന് ആവശ്യമായ കമ്മറ്റികള്‍ രൂപീകരിച്ച് പണം സ്വരൂപിക്കുകയും അവ സമയാസമയങ്ങളില്‍ ബാങ്കില്‍ നിക്ഷേപിക്കുകയും കണക്ക് കൃത്യമായി എഴുതി ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യണം. അതുപോലെ തന്നെ പണികളുടെ കാര്യങ്ങള്‍ നോക്കി നടത്താനും തയ്യാറാകണം. അങ്ങനെ വന്നാല്‍ പള്ളിപ്പൊതുയോഗങ്ങള്‍ വെറും കൂട്ടായ്മകള്‍ മാത്രമാണ് എന്ന പഴി കേള്‍ക്കേണ്ടി വരില്ല.

എല്ലാ അധികാരങ്ങളും മെത്രാനല്ലെ എന്ന ചോദ്യം സംസ്ഥാനത്തെ എല്ലാ അധികാരങ്ങളും ഗവര്‍ണര്‍ക്കല്ലെ എന്ന ചോദ്യം പോലെയാണ്. നിയമസഭ നിയമം പാസാക്കിയാലും അത് നിയമമാകുന്നത് ഗവര്‍ണ്ണര്‍ ഒപ്പുവക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് എല്ലാ അധികാരങ്ങളും അദ്ദേഹത്തിനാണെന്ന് വരുന്നില്ലല്ലോ. സഭാനിയമപ്രകാരം രൂപതയിലെ എല്ലാ സമിതികളും ഉപദേശകസമിതികളാണ്. അതേ സമയം അവര്‍ രൂപതാമെത്രാന് നല്കുന്നത് അവരുടെ സുചിന്തിതമായ അഭിപ്രായമാണ്, അല്ലെങ്കില്‍ ആയിരിക്കണം. ആ അഭിപ്രായങ്ങള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് രൂപതാമെത്രാന് തീരുമാനിക്കാം. അതിനര്‍ത്ഥം അദ്ദേഹത്തിന് ഇഷ്ടം പോലെ ചെയ്യാം എന്നല്ല. സമിതികളുടെ ഉപദേശങ്ങള്‍ നിയമാനുസൃതവും ധാമ്മികവുമാണെങ്കില്‍ സ്വീകരിക്കണം എന്നതാണ് ഈ പ്രക്രിയയുടെ അന്തസത്ത.
സ്വീകരിക്കാതിരിക്കണമെങ്കില്‍ വളരെ ഗൗരവതരമായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. സാമാന്യഗതിയില്‍ സത്യസന്ധമായി കാര്യങ്ങള്‍ നടക്കണം എന്ന് ചിന്തിക്കുന്ന ഒരു മെത്രാനും കാരണങ്ങളില്ലാതെ സമിതികളുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയുകയില്ല. സഭാനിയമത്തിലെ ഈ അവസ്ഥാവിശേഷം രാജ്യത്തിന്‍റെ കാര്യത്തിലും ഉണ്ട് എന്ന് മുമ്പ് സൂചിപ്പിച്ചു. പാര്‍ലമെന്‍റോ നിയമസഭയോ പാസാക്കിയാലും പ്രസിഡന്‍റ് അല്ലെങ്കില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലേ ബില്ല് നിയമമാകുകയുള്ളു. സാധാരണഗതിയില്‍ അവര്‍ നിരസിക്കാറില്ല. എന്നാല്‍ നിരസിക്കുന്ന അവസരങ്ങളും ഉണ്ട് എന്ന് നമുക്കറിയാം. എല്ലാവര്‍ക്കും അനുയോജ്യമായ തീരുമാനങ്ങള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയെല്ലാം നിയന്ത്രണങ്ങള്‍ ഉള്ളത്. അതല്ലെങ്കില്‍ വളരെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടായെന്ന് വരാം.
ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും എല്ലാം പൂര്‍ണ്ണമാക്കാന്‍ പറ്റുകയില്ല എന്നതും വസ്തുതയാണ്. മനുഷ്യര്‍ ഇടപെടുന്നിടത്ത് മാനുഷികമായ ബലഹീനതകള്‍ കടന്നു കൂടാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. രൂപതാദ്ധ്യക്ഷന്‍റെ അറിവില്ലായ്മയും ബലഹീനതയും എല്ലാം ഇവിടെ കടന്നു വരാം.

രൂപതാതലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന യോഗങ്ങളില്‍ മെത്രാന്‍ തീരുമാനിക്കുന്നവര്‍ മാത്രമാണ് അംഗങ്ങള്‍ എന്ന മറ്റൊരു ആക്ഷേപവും നിലവിലുണ്ട്. അതിന് സഭാനിയമങ്ങള്‍ തന്നെ ഉത്തരം നല്കുന്നുമുണ്ട്. മെത്രാന്‍ ഏകപക്ഷീയമായി ആരെയും ഒരു സമിതിയിലും നിയമിക്കുന്നില്ല. രൂപതാ ആലോചനാസമിതിയോട് ആലോചിച്ചിട്ടാണ് ഒട്ടുമിക്ക നിയമനങ്ങളും നടത്തുന്നത്. ആലോചനാസമിതിയിലെ അംഗങ്ങളെ രൂപതാ വെദികസമിതിയില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. ആവശ്യമായ ആലോചനകള്‍ക്ക് ശേഷം മെത്രാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരും അതില്‍ ഉണ്ടാകും. വൈദികസമിതിയെ രൂപതയിലെ വെദികരാണ് പ്രസ്തുത സമിതിയുടെ നിയമാവലി അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്നത്. രൂപതയുടെ സാമ്പത്തിക കാര്യങ്ങള്‍ അവയുടെ പ്രാധാന്യത്തെ അടിസ്ഥാനപ്പെടുത്തി കൂരിയാ അംഗങ്ങള്‍, ആലോചനാസമിതി, സാമ്പത്തികകാര്യസമിതി , വെദികസമിതി, വെദികസമ്മേളനം, പാസ്റ്ററല്‍ കൗണ്‍സില്‍ തുടങ്ങിയവയോട് നിയമം ആവശ്യപ്പെടുന്ന രീതിയില്‍ ആലോചിച്ചിട്ടാണ് കെകാര്യം ചെയ്യുന്നത്. മെത്രാന്‍ നേരിട്ടല്ല താനും അത് ചെയ്യുന്നത്. രൂപതയുടെ സാമ്പത്തികകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രൊക്യുറേറ്റര്‍ വഴിയാണ് അതെല്ലാം ചെയ്യുന്നത്.

the authority of the bishop Church property Church property and the authority of the bishop Bishop jose Porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message