We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 19-Sep-2020
കേരളത്തിലെ ഒട്ടുമിക്ക ഇടവകകളിലെ സെമിത്തേരികളും ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ മറവു ചെയ്യാനുള്ള സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുകയാണ്. എന്നാല്‍ മിക്ക സെമിത്തേരികളിലെ ഭൂരിഭാഗം സ്ഥലവും സ്ഥിരം കല്ലറകള്‍ കൈയേറിയിരിക്കുന്നതായി കാണാം. ധനവാന്മാരും സഭാകാര്യങ്ങളില്‍ സ്വാധീനമുള്ളവരുമായ ഇത്തരക്കാരുടെ സ്ഥിരം കല്ലറകള്‍ പാവപ്പെട്ടവരുടെ ന്യായമായ അവകാശങ്ങള്‍ അവഗണിച്ചുകൊണ്ട് ഇടവകകള്‍ സംരക്ഷിക്കേണ്ടതുണ്ടോ?
ഈ സ്ഥിരം കല്ലറ സംവിധാനം നിര്‍ത്തുകയോ, ഉള്ളവയ്ക്ക് മെയിന്‍റനന്‍സ്/ ഒക്യുപന്‍സി ചാര്‍ജ് ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന കാര്യം പരിഗണിച്ചുകൂടേ?
ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ വിശദീകരണം ആവശ്യമാണ് എന്ന് വ്യക്തമാക്കുന്നതിനാൽ സെമിത്തേരിയെക്കുറിച്ചും വിവിധ തരത്തിലുള്ള കല്ലറകളെക്കുറിച്ചും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെക്കുറിച്ചും വിശദമായി പറയാമെന്നു വിചാരിക്കുന്നു
സെമിത്തേരി പൊതുനിയമം : "ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമിയും വിശുദ്ധ സ്ഥലവുമാണ് സെമിത്തേരി. വിശുദ്ധ സ്ഥലം എന്ന നിലയില്‍ സഭയ്ക്ക് അതിന്‍റെ മേല്‍ അധികാരവും, വേണ്ടവിധം പരിപാലിക്കുവാന്‍ ചുമതലയും ഉണ്ട് (CCEO c . 874, രൂപതാ നിയമാവലി 474). സാധാരണ ഗതിയില്‍ ഓരോ ഇടവകയ്ക്കും സ്വന്തമായി ഇടവകാതിര്‍ത്തിയില്‍ സെമിത്തേരി ഉണ്ടാകണം. എന്നാല്‍ ഇടവകാതിര്‍ത്തിക്കു പുറത്താണെങ്കിലും ഇടവകയ്ക്ക് സ്വന്തമായോ ഒന്നിലേറെ ഇടവകകള്‍ കൂട്ടായോ സ്ഥലം വാങ്ങി സെമിത്തേരി നിര്‍മ്മിക്കാവുന്നതാണ് (രൂപതാ നിയമാവലി 482). സെമിത്തേരികള്‍ പണിയുന്നതിന് സിവില്‍ നിയമപ്രകാരവും രൂപതാ കാര്യാലയത്തിന്‍റെ അനുവാദത്തോടെയുമായിരിക്കണം (രൂപതാ നിയമാവലി 475).
കല്ലറകള്‍ പൊതുനിയമം : കല്ലറകള്‍ ഏതുതരത്തിലുള്ളതാണെങ്കിലും അവയുടെ ഉടമസ്ഥാവകാശം എപ്പോഴും ഇടവകയുടെതാണ്. കല്ലറയുടെ ഉപയോഗത്തിനുള്ള അവകാശം മാത്രമാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത് (രൂപതാ നിയമാവലി 483). വിവിധ കല്ലറകള്‍ക്കുള്ള ഫീസ് പാരിഷ് കൗണ്‍സില്‍ അല്ലെങ്കില്‍ ഇടവക പൊതുയോഗമാണ് നിശ്ചയിക്കുന്നത്. ഇവ നിലവില്‍ വരണമെങ്കില്‍ രൂപതാ കാര്യാലയത്തിന്‍റെ അംഗീകാരം ആവശ്യമാണ് (രൂപതാ നിയമാവലി 488).
കുടുംബക്കല്ലറകള്‍ : നിശ്ചയിക്കപ്പെട്ട തുക നല്‍കി കല്ലറ എടുക്കുന്ന വ്യക്തിയെയും കല്ലറയ്ക്കായുള്ള അപേക്ഷയില്‍ പേര് ചേര്‍ത്തിട്ടുള്ളവരുമായ കുടുംബാംഗങ്ങളെയും അടക്കാന്‍ ഉദ്ദേശിക്കുന്ന കല്ലറകളാണ് കുടുംബക്കല്ലറകള്‍. കുടുംബക്കല്ലറകള്‍ വേണമോ വേണ്ടയോ എന്നത് ഇടവക പൊതുയോഗത്തിന് തീരുമാനിക്കാവുന്നതാണ്. കുടുംബക്കല്ലറകള്‍ക്ക് ചുമത്തുന്ന ഫീസും, ആരെയൊക്കെ കുടുംബക്കല്ലറയില്‍ സംസ്കരിക്കണമെന്ന കാര്യവും പൊതുയോഗമാണ് തീരുമാനിക്കുന്നത്. ഈ പൊതുയോഗ തീരുമാനങ്ങള്‍ രൂപതാ കാര്യാലയത്തിന്‍റെ അംഗീകാരത്തോടെയാണ് നടപ്പില്‍ വരുത്തുന്നത് (രൂപതാ നിയമാവലി 503, 504).
വ്യക്തി കല്ലറകള്‍ : സഭയിലോ സമൂഹത്തിലോ സുതുത്യര്‍ഹമായ നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയുടെ ഓര്‍മ്മ എന്നേയ്ക്കുമായി നിലനിര്‍ത്തുന്നതിന് മാറ്റിവയ്ക്കുന്ന കല്ലറയാണ് വ്യക്തികല്ലറ. ഇപ്രകാരം പ്രശസ്തനായ വ്യക്തിയുടെ സംസ്കാരത്തിനുശേഷം കല്ലറ സ്ഥിരമായി അടക്കുന്നു. ഇടവക പൊതുയോഗ തീരുമാനപ്രകാരം രൂപതാ കാര്യാലയത്തിന്‍റെ അനുവാദത്തോടെയാണ് വ്യക്തികല്ലറകള്‍ അനുവദിക്കുന്നതും, നിലനിര്‍ത്തുന്നതും. വ്യക്തികല്ലറയ്ക്ക് കുടുംബക്കല്ലറയ്ക്ക് ഇടവക നിശ്ചയിച്ചിരിക്കുന്ന തുകയുടെ ഇരട്ടിയാണ് ഫീസായി നല്‍കേണ്ടത്. വ്യക്തികല്ലറകളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല.
പൊതുക്കല്ലറകള്‍ : വ്യക്തികല്ലറയോ, കുടുംബക്കല്ലറയോ നിയമാനുസൃതം കൈവശമാക്കാത്ത ഇടവകാംഗങ്ങളെ അടക്കുന്ന കല്ലറകളെയാണ് പൊതുക്കല്ലറകള്‍ എന്ന് വിളിക്കുന്നത്. ഓരോ ഇടവകയുടെയും ആവശ്യാനുസരണം ഇടവകയുടെ ആഭിമുഖ്യത്തിലാണ് പൊതുക്കല്ലറകള്‍ പണിയുന്നത്. പൊതുക്കല്ലറകളില്‍ അടക്കം ചെയ്യുന്നതിന് ഇടവക പൊതുയോഗം നിശ്ചയിക്കുന്ന കുഴിക്കാണം ബന്ധപ്പെട്ടവര്‍ നല്‍കേണ്ടതാണ്. എന്നാല്‍ കുഴിക്കാണം ഒഴിവാക്കുന്നതിന് പൊതുയോഗ തീരുമാനം മതിയാകും. പൊതുക്കല്ലറകള്‍ ഇടവകയുടെ ആവശ്യത്തിനനുസരിച്ച് മറ്റ് വിശ്വാസികളെ അടക്കുന്നതിന് വീണ്ടും ക്രമപ്രകാരം ഉപയോഗിക്കാവുന്നതാണ്.
വ്യക്തത വരുത്തേണ്ട വസ്തുതകള്‍ : ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന വസ്തുതകളുടെയും, മുകളില്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തിന്‍റെയും അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ ഇടവകദൈവാലയങ്ങളോടു ചേര്‍ന്നുള്ള സെമിത്തേരികളില്‍ കല്ലറകള്‍ നിറയുന്നു എന്നത് സത്യമാണ്, പ്രത്യേകിച്ച് വലിയ ഇടവകകളില്‍. ഇടവകയിലെ എല്ലാ വിശ്വാസികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കണം കല്ലറകളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ പൊതുയോഗം കൈക്കൊള്ളേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ രൂപതാ കാര്യാലയവും പ്രതിജ്ഞാബദ്ധമാണ്.
Cemeteries and tombs? cemetries tombs Dr. Abraham Kavilpurayidathil family tombs individual tombs common tombs Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206