We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 17-Sep-2020
തലതൊടുന്നവരെക്കുറിച്ചുള്ള സഭാനിയമം ഒന്ന് വിശദീകരിക്കാമോ?
തലതൊട്ടപ്പനും തലതൊട്ടമ്മയും ഉണ്ടായിരിക്കണമെന്നുള്ളത് നിര്‍ബന്ധമാണോ?
അകത്തോലിക്കര്‍ക്ക് തലതൊടുവാന്‍ അനുവാദമുണ്ടോ?
തലതൊടുന്നവരെക്കുറിച്ചുള്ള സഭാനിയമം ഒന്ന് വിശദീകരിക്കാമോ?
തലതൊട്ടപ്പനും തലതൊട്ടമ്മയും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണോ?
സഭയുടെ പുരാതന പാരമ്പര്യമനുസരിച്ച് മാമ്മോദീസ സ്വീകരിക്കുമ്പോള്‍ തലതൊടുന്നവര്‍ ഉണ്ടായിരിക്കേതാണ് (C-C-E -O c. 684:1). മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയെ സഭയുടെ മുമ്പില്‍ സമര്‍പ്പിക്കുക, ക്രൈസ്തവ വിശ്വാസത്തില്‍ വളരുവാന്‍ സഹായിക്കുക എന്നതാണ് തലതൊടുന്ന വ്യക്തിയുടെ ഉത്തരവാദിത്തം (C-C-E -O c. 684:2).
പൗരസ്ത്യ നിയമസംഹിതയും ലത്തീന്‍ കാനന്‍ നിയമവും തലതൊടുന്ന വ്യക്തിക്കു ഉണ്ടായിരിക്കേണ്ട യോഗ്യതകളെ എടുത്തുപറയുന്നു (C-C-E -O c 685, C-I-C c. 874).
സഭാ ജീവിതം നയിക്കുന്നവരും കൂദാശകള്‍ സ്വീകരിക്കുന്നവരും ഉതപ്പില്ലാത്ത ജീവിതം നയിക്കുന്നവരുമാകണം തലതൊടുന്നവര്‍. ഇത് ഉറപ്പുവരുത്തുന്നതിനാണ്, തലതൊടുന്നവര്‍ മാമ്മോദീസ നടക്കുന്ന ഇടവകയ്ക്ക് പുറത്തുനിന്നുള്ളവരാണെങ്കില്‍ തങ്ങളുടെ വികാരിയച്ചന്‍റെ കത്തു കൊുവരണമെന്ന് (PL art. 132:2) സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം അനുശാസിക്കുന്നത്. പൗരസ്ത്യ നിയമമനുസരിച്ച് മാമ്മോദീസ വഴി ഉണ്ടാകുന്ന ആദ്ധ്യാത്മിക ബന്ധം രക്തബന്ധം പോലെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ "മാമ്മോദീസയില്‍ തലതൊടുന്ന വ്യക്തിക്ക് മാമ്മോദീസ സ്വീകരിക്കുന്ന ആളുമായും അയാളുടെ മാതാപിതാക്കളുമായും ആത്മീയബന്ധം ഉണ്ടാകുന്നത് അവര്‍ തമ്മിലുള്ള വിവാഹത്തിന് ഈ ബന്ധം തടസ്സമാണ്" (C-C-E -O c. 811:1).
തലതൊടുന്നവര്‍ രണ്ടു പേര്‍ ആയിരിക്കണമെന്ന് നിയമം പറയുന്നില്ല. നിയമം പറയുന്നത് ഒരാളെങ്കിലും ഉണ്ടായിരിക്കണം (C-C-E -O c. 684) എന്നാണ്. അതിനര്‍ത്ഥം ഒന്നോ, രണ്ടോ, അതില്‍ കൂടുതലോ ആകാം എന്നതാണ്. ഒരാളാണ് തലതൊടുന്നതെങ്കില്‍ അത് പുരുഷനോ സ്ത്രീയോ ആകാം എന്നത് നിയമത്തില്‍ നിന്ന് അനുമാനിക്കാവുന്നതാണ്. ലത്തീന്‍ നിയമത്തില്‍ രണ്ടു വ്യക്തികള്‍ തലതൊടുന്നുങ്കെില്‍ ഒരു പുരുഷനും ഒരു സ്ത്രീയുമായിരിക്കണമെന്ന് (C-I-C c. 873) പറയുമ്പോള്‍ അത്തരത്തിലുള്ള നിബന്ധനകളൊന്നും പൗരസ്ത്യ നിയമം മുന്നോട്ടു വയ്ക്കുന്നില്ല. ഇക്കാര്യത്തില്‍ ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന ആചാരമനുസരിച്ച് തീരുമാനിക്കാവുന്നതാണ്.
അകത്തോലിക്കനായ ഒരു വ്യക്തിക്ക് ഒരു കത്തോലിക്കാ വ്യക്തിയുടെ മാമ്മോദീസയില്‍ തലതൊടാന്‍ നിയമം ഉപാധികളോടെ അനുവദിക്കുന്നു് (C-C-E -O c. 685:3).
Baptism Dr. Abraham Kavilpurayidathil god parents church teaching on god parents who can be god parents Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206