x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ പൗരസ്ത്യസഭകളുടെ നിയമങ്ങൾ

വികാരിജനറാൾ പ്രോട്ടോസിഞ്ചെല്ലൂസ് സിഞ്ചെല്ലൂസ് ഈ പേരുകള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്?

Authored by : Dr. Abraham Kavilpurayidathil On 16-Oct-2020

വികാരിജനറാൾ  പ്രോട്ടോസിഞ്ചെല്ലൂസ്  സിഞ്ചെല്ലൂസ് വികാരിജനറാൾ  പ്രോട്ടോസിഞ്ചെല്ലൂസ്  സിഞ്ചെല്ലൂസ് ഈ പേരുകള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്? 


സഭാനിയമത്തിലും വിവിധ സഭകളിലെ രൂപതകളുടെ ഭരണസംവിധാനങ്ങളിലും ചോദ്യകര്‍ത്താവ് പരാമര്‍ശിക്കുന്ന വിവിധ സ്ഥാനങ്ങളെക്കുറിച്ചുള്ള വ്യക്തതയുണ്ടെങ്കിലും ഈ സ്ഥാനങ്ങളും പേരുകളും ഒരു സാധാരണ സഭാംഗത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഒരു രൂപതാദ്ധ്യക്ഷനെ രൂപതയുടെ ഭരണത്തില്‍ സഹായിക്കാന്‍ സഭാനിയമം അനുശാസിക്കുന്ന ഒരു സംവിധാനമാണ് രൂപതക്കച്ചേരി (Eparchial/Diocesan Curia). ചോദ്യത്തില്‍ പ്രതിപാദിക്കുന്ന പ്രോട്ടോസിഞ്ചെല്ലൂസ് (വികാരി ജനറാള്‍) സിഞ്ചെല്ലൂസ്, എന്നിവര്‍ രൂപതാക്കച്ചേരിയിലെ അംഗങ്ങളാണ്. ചാന്‍സലര്‍, ഫിനാന്‍സ് ഓഫീസര്‍, ജൂഡിഷ്യല്‍ വികാരി തുടങ്ങിയവരാണ് കൂരിയയിലെ മറ്റ് അംഗങ്ങള്‍. 

രൂപതാദ്ധ്യക്ഷന്‍ കഴിഞ്ഞാല്‍ ഒരു രൂപതയുടെ ഭരണ നിര്‍വ്വഹണത്തില്‍ എറ്റവും കൂടുതല്‍ ഉത്തരവാദിത്തമുള്ള വൈദികനാണ് പ്രോട്ടോസിഞ്ചെല്ലൂസ് അഥവാ വികാരി ജനറാള്‍. രൂപതാമെത്രാനെ രൂപതാ ഭരണത്തില്‍ സഹായിക്കാന്‍ ഉദ്യോഗസഹജപ്രാതിനിധ്യ അധികാര (Ordinary Vicarious Power) ത്തോടെ നിയമിക്കപ്പെടുന്ന വൈദികനെ പൗരസ്ത്യ കാനന്‍നിയമം പ്രോട്ടോ സിഞ്ചെല്ലൂസ്എന്നും ലത്തീന്‍ കാനന്‍നിയമം വികാരിജനറാള്‍ എന്നും വിളിക്കുന്നു (CCEO c. 245; CIC 475:1). അതിനര്‍ത്ഥം, വികാരി ജനറാള്‍ എന്ന് ലത്തീന്‍ രൂപതകളില്‍ വിളിക്കപ്പെടുന്ന വൈദികന്‍റെ അതേസ്ഥാനം പൗരസ്ത്യ സഭകളിലെ രൂപതകളില്‍ വഹിക്കുന്ന വൈദികനാണ് പ്രോട്ടോസിഞ്ചെല്ലൂസ്. ചിലയവസരങ്ങളില്‍ പൗരസ്ത്യസഭകളിലും ഉപയോഗത്തിന്‍റെ എളുപ്പത്തിനുവേണ്ടി വികാരിജനറാള്‍ എന്ന പേര് ഉപയോഗിക്കാറുണ്ട്. ലത്തീന്‍ സഭാനിയമമനുസരിച്ച് ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ വികാരിജനറാള്‍മാരെ രൂപതാദ്ധ്യക്ഷന് നിയമിക്കാമെങ്കിലും (CIC c. 475:2) പൗരസ്ത്യ സഭാനിയമം പ്രോട്ടോസിഞ്ചെല്ലൂസ് എന്ന സ്ഥാനത്ത് ഒരു വൈദികന്‍ മാത്രമാണെന്ന് നിര്‍ണ്ണയിച്ചിരിക്കുന്നു (CCEO c. 245). 

വികാരിജനാറാള്‍ അഥവാ പ്രോട്ടോസിഞ്ചെല്ലൂസിന് ലഭിക്കുന്ന അധികാരം നിയമത്താല്‍ ലഭിക്കുന്നതും (Ordinary) മെത്രാന്‍റെ പ്രതിനിധി എന്ന നിലയില്‍ (Vicarious) ഉള്ളതുമാണ്. അതിനാല്‍ ഈ സ്ഥാനം വഹിക്കുന്ന വൈദികന് സാധാരണ ഗതിയില്‍ രൂപതാമെത്രാനെപ്പോലെ രൂപത മുഴുവനിലും ഭരണ നിര്‍വ്വഹണാധികാരം (Executive Power) ഉണ്ടായിരിക്കുന്നതാണ്. 30 വയസ്സിനുമേല്‍ പ്രായമുള്ളതും ഉപരിപഠനമോ സഭാവിഷയങ്ങളില്‍ വൈദഗ്ധ്യമോ ഉള്ളതും സത്യവിശ്വാസവും സത്യസന്ധതയും വിവേകവും ഭരണ പരിചയവുമുള്ളതുമായ ഒരു വൈദികനെയാണ് പ്രോട്ടോസിഞ്ചെല്ലൂസ്/വികാരി ജനറാളായി  നിയമിക്കേണ്ടത് (CCEO c.247 :2, CIC c. 478 :1) എന്നാണ് നിയമം പറയുന്നത്.     

Dr. Abraham Kavilpurayidathil Vicar General Protosyncellus syncellus രൂപതക്കച്ചേരി Diocesan Curia appointment of Protosyncellus Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message