We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാല്‍
“കുമ്പസാരം കേള്‍ക്കുന്ന ഓരോ പുരോഹിതനും അനുതാപികള്‍ തന്നോട് ഏറ്റുപറഞ്ഞ പാപങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കണമെന്ന് അതികഠിനമായ ശിക്ഷകളുടെ കീഴില്‍ സഭ പ്രഖ്യാപിക്കുന്നു. അനുതാപികളുടെ ജീവിതത്തെ സംബന്ധിച്ച് കുമ്പസാരത്തിലൂടെ ലഭിക്കുന്ന അറിവ് അദ്ദേഹത്തിന് ഉപയോഗിക്കാന്‍ പാടില്ല. യാതൊരു ഒഴികഴിവും ഇല്ലാത്ത ഈ രഹസ്യം കൗദാശികമുദ്ര (Sacramental Seal) എന്നാണ് വിളിക്കപ്പെടുന്നത്” (CCC 1467).
കുമ്പസാരരഹസ്യം സൂക്ഷിക്കുക എന്നത് പൗരോഹിത്യത്തിന്‍റെ അസ്തിത്വപരമായ നിലപാടാണ്. എല്ലാ വൈദികരും കുമ്പസാരരഹസ്യം സൂക്ഷിക്കുമെന്നും അതാണ് നൂറ്റാണ്ടുകളിലെ സഭാപാരമ്പര്യമെന്നും നമുക്കറിയാം. എന്നാല്‍ ഏതെങ്കിലും വൈദികന്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തിയാല്‍ എന്താണ് തിരുസ്സഭയുടെ നടപടിക്രമം എന്ന ചോദ്യത്തിനുള്ള മറുപടിയായി പിതാവ് നല്കുന്നത് സഭ അതിനെ വളരെ ഗൗരവമുള്ള തെറ്റായി കരുതുന്നു എന്നു തന്നെയാണ്. കാനന്‍ നിയമം തെറ്റിന്‍റെ ആ ഗൗരവത്തെ ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്: “A confessor who directly violates the sacramental seal, incurs a latae sententiae excommunication reserved to the Apostolic See; he who does so only indirectly is to be punished according to the gravity of the offence” (Can. 1388:1 of CIC). അതായത് ആരെങ്കിലും കുമ്പസാരരഹസ്യം വെളിപ്പെടുത്താനിടയായാല്‍ അദ്ദേഹം ആ പ്രവൃത്തിയാല്‍ത്തന്നെ തിരുസ്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു( latae sententiae excommunication). മാത്രവുമല്ല, പരിശുദ്ധ പിതാവിന് മാത്രം മോചിക്കാന്‍ അധികാരമുള്ള അതീവഗൗരവമായ ഒരു പാപമായി അത് കണക്കാക്കപ്പെടുകയും ചെയ്യുന്നു. പൗരസ്ത്യസഭകളുടെ കാനന്‍ നിയമവും സൂചിപ്പിക്കുന്നത് ഇതുതന്നെയാണ് “A confessor who has directly violated the seal of confession, is to be punished with a major excommunication, with due regard for can. 728, 1, n. 1; but if he broke the seal in another manner, he is to be punished with an appropriate penalty” (Canon 1456 :1 of CCEO).
ഈ കാനന്‍ നിയമത്തെക്കുറിച്ച് തിരുസ്സഭ അതിനെ ഗൗരവമായി കാണുന്നു എന്നും മഹറോന്‍ ശിക്ഷക്ക് വിധേയനായ വൈദികന്‍ സഭക്ക് പുറത്താണ് എന്നും സൂചിപ്പിച്ച ശേഷം തന്‍റെ പ്രവൃത്തിയെക്കുറിച്ച് അനുതപിക്കുന്ന ഒരു വൈദികന്‍എപ്രകാരമാണ് താന്‍ ചെയ്ത ഭീകരമായ പാപം പരിഹരിക്കേണ്ടത് എന്ന് വിശദീകരിക്കുന്നതാണ് തുടര്‍ന്ന് നാം കാണുക. മറ്റൊരു വൈദികന് നേരിട്ട് ഈ പാപം മോചിക്കാന്‍ സാധിക്കുകയില്ലാത്തതിനാല്‍ അദ്ദേഹം തന്‍റെ മെത്രാനിലൂടെ മാര്‍പാപ്പയില്‍ നിന്ന് അനുമതി വാങ്ങി മാത്രമേ ആ പാപം മോചിക്കാന്‍ സാധിക്കുകയുള്ളു.
confession confession secrecy punishments Noble Thomas Parackal noble parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206