x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സീറോ മലബാർ സഭാ നിയമങ്ങൾ

സഭാ സ്വത്തിന്‍റെ രൂപപ്പെടല്‍

Authored by : Bishop Jose Porunnedom On 29-May-2021

സഭാസ്വത്തിനെക്കുറിച്ചും അതിന്‍റെ ക്രയവിക്രയങ്ങളെക്കുറിച്ചുമുള്ള ചെറുതല്ലാത്ത ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും പൊതുജനങ്ങള്‍ക്കിടയിലടക്കം നിലനില്‍ക്കുന്നുണ്ട്. തിരുസ്സഭയുടെ സ്വത്ത് എന്ത് എന്നും അത് എങ്ങനെ രൂപപ്പെടുന്നു എന്നും വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനു തന്നെയും ഒരു വ്യക്തത വരേണ്ടത് അനിവാര്യമാണ്.


കത്തോലിക്കാ സഭയിലെ ഒരു നൈയ്യാമികവ്യക്തിയുടെ പേരിലുള്ള എല്ലാ വസ്തുവകകളും സഭാസ്വത്താണ് എന്നാണ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍നിയമസംഹിത നിര്‍വ്വചിക്കുന്നത് (All temporal goods which belong to juridical pesrosn are ecclseistaical goods (CCEO, c. 1009 #2). ഇടവക കത്തോലിക്കാസഭയിലെ ഒരു നൈയ്യാമിക വ്യക്തിയാണ്. അതുകൊണ്ട് ഇടവകയുടെ സ്വത്തും സഭാസ്വത്താണ്. സഭാസ്വത്തുക്കളുടെ ഭരണത്തെപ്പറ്റിയാണ് സഭാനിയമം പ്രതിപാദിക്കുന്നത്. സഭയുടെ പൊതുനിയമത്തിലും വ്യക്തിസഭകളുടെ പ്രത്യേകനിയമങ്ങളിലും ഓരോ രൂപതയുടേയും നിയമാവലിയിലും ഇടവകയുടെ സ്വത്തിന്‍റെ ഭരണത്തെപ്പറ്റി കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ പള്ളിയുടെ സ്വത്ത് എന്നല്ല ഇടവകയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ അല്ലെങ്കില്‍ സംഘടനയുടെ സ്വത്ത് എന്നെല്ലാമാണ് പറയേണ്ടത്. കാരണം പള്ളിയെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് പള്ളിയെന്ന കെട്ടിടം മാത്രമാണ്. ഇടവകയുടെ പേരിലുള്ള സ്ഥലങ്ങള്‍, പള്ളിക്കെട്ടിടം, മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ബാങ്ക് ഡിപ്പോസിറ്റ്, കടപ്പത്രങ്ങള്‍, സ്വര്‍ണ്ണം പോലെയുള്ള വസ്തുക്കള്‍, പള്ളിയിലുള്ള കുരിശുകള്‍, കുടകള്‍, തിരുസ്വരൂപങ്ങള്‍, തിരുവസ്ത്രങ്ങള്‍, തിരുപ്പാത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗ്യാസ് കണക്ഷന്‍, യന്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇടവകയുടെ സ്വത്ത് എന്നത്.

സഭക്ക് ഈ സ്വത്ത് ഉണ്ടാകുന്നത് എങ്ങനെയാണ് എന്നത് മറ്റൊരു ചോദ്യമാണ്. ഇടവകകള്‍ക്ക് അവയുടെ സ്വത്ത് ഉണ്ടാകുന്നത് പല സ്രോതസ്സുകളില്‍ നിന്നായിട്ടാണ്. എല്ലാ സ്ഥലത്തും സ്വത്തുണ്ടാകുന്നത് ഒരുപോലെയുമല്ല. പുരാതന ഇടവകകള്‍ക്ക് സ്ഥലം കിട്ടിയിട്ടുള്ളത് കത്തോലിക്കരും അകത്തോലിക്കരും ആയ വ്യക്തികളില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും പ്രഭുക്കന്മാരില്‍ നിന്നും മറ്റുമാണ്. കുറേ സ്ഥലങ്ങള്‍ ജനങ്ങളുടെ സംഭാവനകള്‍ ഉപയോഗിച്ച് വാങ്ങിയതും ഉണ്ടാകും. അതില്‍ നിന്ന് ലഭിച്ച വരുമാനവും ആ വരുമാനം ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ നിന്നും കൃഷിയില്‍ നിന്നും കിട്ടുന്ന വരുമാനവും വിശ്വാസികളുടെ കാലാകാലങ്ങളിലുള്ള സംഭാവനകളും എല്ലാം ചേര്‍ന്നാണ് ഇന്നുള്ളതുപോലെയുള്ള സ്വത്തുക്കള്‍ തിരുസ്സഭക്ക് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള രൂപതകള്‍ക്കും ഇടവകകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും ഭാഗികമായി വിദേശത്തുള്ള കത്തോലിക്കരുടെ സംഭാവന കിട്ടിയിട്ടുണ്ടാകാം. പല പള്ളികളും സ്ഥാപനങ്ങളും മറ്റും അങ്ങനെ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ വരുമാനവര്‍ദ്ധനവിന് ഉതകുന്ന തരത്തിലുള്ള സംഭാവനകള്‍ വിദേശത്ത് നിന്ന് കിട്ടുന്നത് വിരളമാണ്. സന്ന്യസ്തസമൂഹങ്ങള്‍ സഥലവും പണവും മറ്റും ഇടവകകള്‍ക്ക് കൊടുക്കുന്ന പതിവും ഉണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത് കൂടുതലായി സംഭവിക്കുന്നുണ്ട്.
കാലാകാലങ്ങളില്‍ അതാത് ഇടവകകളിലെ അംഗങ്ങള്‍ കൊടുക്കുന്ന തുകകളും മറ്റ് ഇടവകകളില്‍ നിന്ന് വര്‍ഷാവര്‍ഷം രൂപതാകേന്ദ്രങ്ങളില്‍ കിട്ടുന്ന വിഹിതത്തില്‍ നിന്ന് വീതിച്ച് കൊടുക്കുന്ന തുകകളും കൊണ്ട് പല ഇടവകകളിലും പള്ളികളും പള്ളിമുറികളും പണികയും സ്ഥലങ്ങള്‍ വാങ്ങുകയും മറ്റും ചെയ്തിട്ടുണ്ട്. ചില രൂപതകളില്‍ വെദികരും ഇടവകപ്രതിനിധികളും അതേ രൂപതയിലെയോ മറ്റ് രൂപതകളിലേയൊ ഇടവകളില്‍ പോയി സമാഹരിക്കുന്ന തുകകള്‍ കൊണ്ടും ഇപ്രകാരം ചെയ്യാറുണ്ട്. ഇതെല്ലാം ഓരോ രൂപതയിലും വ്യത്യസ്തമായ രീതിയിലാണ് നടപ്പിലിരിക്കുന്നത് എന്നും പരിഗണിക്കണം.


ഇടവകയുടെ സ്വത്ത് വര്‍ദ്ധിക്കുന്നതില്‍ ഇടവകയുടെ ഉത്തരവാദിത്വമുള്ള വൈദികരുടേയും രൂപതകളുടെ ഉത്തരവാദിത്വമുള്ള മെത്രാന്മാരുടേയും ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന സന്ന്യസ്തരുടെയും ഇടവകയിലെ കൈക്കാരന്മാരുടെയും മറ്റ് ഭരണസമിതികളുടെയും ഭാഗഭാഗിത്വം വളരെ പ്രധാനമാണ്. സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും അവയെ വര്‍ദ്ധിപ്പിക്കുന്നതിലും അവരുടെ നേതൃത്വമില്ലായിരുന്നങ്കില്‍ തീര്‍ച്ചയായും ചിത്രം മറ്റൊന്നാകുമായിരുന്നു. ഇപ്രകാരം നേതൃത്വം വഹിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം അവരുടെ വിദ്യാഭ്യാസയോഗ്യതക്കും കഴിവിനും അനുസൃതമായി മറ്റ് തലങ്ങളില്‍ കിട്ടാമായിരുന്ന തുകയിലും വളരെ കുറവാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. വെദികന്‍ സ്ഥിരമായി ഇടവകയില്‍ ഇല്ലാതെ വന്നാല്‍ എന്തു സംഭവിക്കും എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. പൊതുയോഗം ഒരു പള്ളി പണിയാന്‍ തീരുമാനിച്ചാലും ഒരു വെദികന്‍റെ നേതൃത്വമുള്ളതുകൊണ്ടാണ് അത് പലപ്പോഴും ഇന്നത്തേതുപോലെ വിജയകരമാകുന്നത്. പ്രത്യേകിച്ചും അവിവാഹിതരായ വൈദികര്‍ ഉള്ളതുകൊണ്ടാണ് അത് സാദ്ധ്യമാകുന്നത്. വിവാഹിതരാണെങ്കില്‍ അവരുടെ സമയത്തിന്‍റെ ഭൂരിഭാഗവും തങ്ങളുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടി വരും. വിവാഹിതരായ വെദികര്‍ ഉള്ള കത്തോലിക്കാ സഭകളിലേയും അകത്തോലിക്കാ സഭകളിലേയും സ്ഥിതി പരിശോധിച്ചാല്‍ ഈ വസ്തുത കൂടുതല്‍ വ്യക്തമാകും.

 

church property Formation of church property Bishop jose porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message